Aksharathalukal

നെഞ്ചോട് ചേർത്ത്❤️ - 1

💙 ശ്രീ ❤️ ജിത്ത് 💙
💚    part_1    💚
 

ഒരു വലിയ കോളേജ്...
അവിടെ ഇവിടെയായി വകമരങ്ങൾ പൂത്തു നിൽക്കുന്നു...

ഉച്ചക്ക്... കാന്റീനിലേക്ക് ഒരു പയ്യൻ ഓടി കയറി വന്നു. അവൻ നേരെ പോയത് ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന മൂന്ന് പേരുടെ അടുത്തേക്ക് ആണ്...

അതിൽ... വിക്കി എന്ന  വിഘേഷും ദേവ് എന്ന ദേവദത്തും അവനെ സംശയത്തോടെ നോക്കി...

" അവിടെ പ്രകാശ് ഏട്ടനെ...ആ ലിജോയും കൂട്ടരും തല്ലുന്നു.....ഇന്ദ്രൻ ചേട്ടാ.. "

അവൻ  കിതച്ചു കൊണ്ട് മൂന്നാമനോട് പറഞ്ഞു..

അത് കേട്ട് ഇന്ദ്രൻ എന്ന ഇന്ദ്രജിത്ത് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു..
അവൻ അവിടെ ഭിത്തിയിൽ ചാരി വച്ചിരിക്കുന്ന ക്രിക്കറ്റ്‌ ബാറ്റ് കയ്യിലെടുത്തുകൊണ്ട് കാൻ്റീനിൻ്റെ പുറത്തേക്ക് നടന്നു..

ഒരു വലിയ ഇലത്തി മരച്ചോട്ടിൽ ഒരാൾക്കൂട്ടം ഇന്ദ്രൻ കണ്ടു. അവൻ അവിടേക്ക് നടന്നു.
അവൻ്റെ പിറകെ മറ്റ് മൂന്ന് പേരും ഉണ്ടായിരിന്നു..

ഇന്ദ്രൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിയപ്പോൾ കാണുന്നത് മണ്ണിൽ കിടക്കുന്ന.. പ്രകാശിനെ ആണ്.. അവൻ്റെ ഒരു കയ്യ്പ്പത്തിയിൽ ലിജോ ചവിട്ടി പിടിച്ചിരിക്കുന്നു.

"ഡാ..............."

ഇന്ദ്രൻ്റെ ശബ്ദം കേട്ടാണ് ലിജോ തിരിഞ്ഞ് നോക്കിയത്.. ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോൾ...ലിജോ പെട്ടെന്ന് പ്രകാശിൻ്റെ കയ്യിൽ നിന്നും കാല്  മാറ്റി...

ഇന്ദ്രൻ ഓടി പോയത് പ്രകാശിൻ്റെ അടുത്തേക്കാണ്..

ഇന്ദ്രൻ പ്രകാശിനെ തറയിൽ നിന്ന്  എഴുന്നേൽപ്പിച്ച് നിർത്തി..
അവൻ്റെ കൈപ്പത്തി ചുവന്ന് കിടക്കുന്നത് കണ്ട് ഇന്ദ്രൻ്റെ ദേഷ്യം അതിൻ്റെ ഉച്ചിയിൽ എത്തിയിരിന്നു..

ഇന്ദ്രൻ ദേഷ്യത്തോടെ ലിജോയുടെ അടുത്തേക്ക് നടന്നു കൊണ്ട്...അവന്റെ കാൽ മുട്ട് ലക്ഷ്യമാക്കി കയ്യിലിരിന്ന ക്രിക്കറ്റ് ബാറ്റ് എറിഞ്ഞു....

"ആ..........."

വേദന കൊണ്ട് അലറി വിളിച്ചുകൊണ്ട്...ലിജോ പിറകിലേക്ക് വേച്ചു വീണു..

ഇന്ദ്രൻ തറയിൽ കിടക്കുന്ന അവന്റെ അടുത്തേക്ക് പോയി... അവന്റെ കയ്യിൽ ചവിട്ടി പിടിച്ചു..
ലിജോ ഇന്ദ്രന്റെ കാല് എടുത്തുമാറ്റാൻ നോക്കിയെങ്കിലും നടന്നില്ല...

ഇന്ദ്രൻ അവിടേക്ക് നോക്കി നിൽക്കുന്ന പിള്ളേരെ ഒന്ന് നോക്കി.
അപ്പോഴാണ്...തന്നെ പേടിയോടെ നോക്കി നിൽക്കുന്ന രണ്ട് നീലക്കണ്ണുകളെ അവൻ ശ്രെദ്ധിച്ചത്....

"അതേ മുഖം.... അതേ നീലപീലികണ്ണുകൾ...ഇത്..ഇത്..അവളല്ലേ.."

അവൻ ഞെട്ടി...അവളെ തന്നെ നോക്കി നിന്നു...അവരുടെ കണ്ണുകൾ കൊരുത്തു.

"ഡാ... മതി ഇന്ദ്ര..."

പ്രകാശ് വിളിക്കുന്നത് കേട്ടപ്പോഴാണ്  ഇന്ദ്രൻ അവളിൽ നിന്ന് നോട്ടം മാറ്റിയത്....
അവൻ ലിജോയെ ഒന്ന് നോക്കി...

പെട്ടന്ന് തന്നെ ഒന്നും പറയാതെ.. ലിജോയുടെ കയ്യിൽ നിന്നും കാലെടുത്തുകൊണ്ട്...ഇന്ദ്രൻ തിരിഞ്ഞു നടന്നു...

അവന്റെ പ്രവർത്തി കണ്ട് ദേവും വിക്കിയും പ്രകാശും ഒന്ന് അൽഭുതപ്പെട്ടു..
പിന്നെ അവൻ്റെ പിറകെ അവരും നടന്നു..

ഇടക്ക് ഇന്ദ്രൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി...അവളും അവൻ നടന്ന് പോകുന്നതും നോക്കിനിൽക്കുകയാണ്..

"ഡി.. ലെച്ചു... വാ ക്ലാസ്സിൽ പോകാം..."

ഒരു പെണ്ണ് അവളെയും വലിച്ചുകൊണ്ട് നടന്നു...

അപ്പോഴും ലിജോ പകയോടെ ഇന്ദ്രൻ പോകുന്നതും നോക്കി തറയിൽ ഇരിക്കുകയായിരിന്നു..

കാത്തിരിക്കുക...😝

പുതിയ കഥയാണ്...
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക...😌
റിവ്യൂ ഇടാൻ മറക്കല്ലേ...😇