Aksharathalukal

മീനാക്ഷി 14

ചേട്ടന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു... പേര് അപർണ.. അധ്യാപിക ആണ്...

നല്ല വീട്ടുകാരൊക്കെയാണ്...

എന്റെ അനുഭവം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാം നന്നായിട്ട് അന്വേഷിച്ചു.....

 അടുത്താഴ്ച നിശ്ചയം ഉറപ്പിച്ചു വച്ചു....

 ഇന്ന് ഞാൻ ആളെ കാണാൻ പോവുകയാണ്...

 എനിക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടെന്ന് അപർണ്ണയോട് പറഞ്ഞിട്ടുണ്ട്....

       🌹🌹🌹🌹🌹🌹🌹🌹🌹🌹

അപർണ്ണയേ കാത്തു പാർക്കിൽ ഇരിക്കുമ്പോൾ പറയാനുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലിട്ട് റീവൈൻഡ് ചെയ്തെടുക്കുകയായിരുന്നു......

 കുറേ നേരമായോ വന്നിട്ട്.....

 അപർണ അവളുടെ പുറകിൽ വന്നു ചോദിച്ചു 

 ഇല്ല ഞാൻ ഒരു 10 മിനിറ്റ് കഷ്ടിച്ച് ആയുള്ളൂ വന്നിട്ട്....

 മീനുവിന് ഒപ്പം അപർണ അവിടെ ഇരുന്നു...

 വളച്ചുകെട്ടില്ലാതെ ഞാൻ കാര്യങ്ങളൊക്കെ പറയാം...

 എന്റെ കാര്യങ്ങളൊക്കെ അറിയാം എന്ന് വിചാരിക്കുന്നു...

 ഡിവോഴ്സ് കഴിഞ്ഞു ഇപ്പൊ വീട്ടിൽ എല്ലാവരുടെയും ഒപ്പം തന്നെയാണ് നിൽക്കുന്നത്....

 പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ... ഉടനെ ഒരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല.... അതുകൊണ്ട് നിങ്ങളുടെ രണ്ടാളുടെയും വിവാഹശേഷം ഞാൻ ഒരു വിലങ്ങുതടി ആകുമെന്ന് തോന്നരുത്....
 സന്തോഷകരമായ ജീവിതത്തിൽ ഒരു കരട് ആയിട്ട് നിങ്ങൾക്ക് എന്നെ ഫീൽ ചെയ്യരുത്...

എന്റെ ചേട്ടൻ എനിക്ക് പ്രാണൻ ആണ്.....

വിവാഹം വേർപെടുത്തിയ പെങ്ങൾ വീട്ടിൽ ഉള്ളത് ആങ്ങള മാരുടെ ജീവിതത്തിൽ ഒരു കല്ലുകടി ആവും എന്ന് കേട്ടിട്ടുണ്ട്...

 അതുകൊണ്ട് എന്തെങ്കിലും മനസ്സിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ തുറന്നുപറയണം......

 എന്റെ ഒരു പ്രശ്നം കാരണം അച്ഛനും അമ്മയും ചേട്ടനും ഒക്കെ ഒരുപാട് വിഷമിച്ചിട്ടുണ്ട്...

 ഇനി എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അവർക്ക് താങ്ങാൻ പറ്റുമോ എന്ന് എനിക്കറിയില്ല....

 മീനു ഇത്രയും പറഞ്ഞിട്ട് അപർണയുടെ മുഖത്തേക്ക് നോക്കി...

 എല്ലാം ചിരിച്ചുകൊണ്ട് കേട്ടു അപർണ്ണ ...

 സത്യത്തിൽ മീനുവിന് എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എന്താകും കാര്യം എന്ന്...

 ഇനി എന്നെ ഇഷ്ടം അല്ലാണ്ട് എങ്ങാനും ആണോ അങ്ങനെയൊക്കെ പേടിച്ചു...

 മീനുന്റെ കാര്യങ്ങളൊക്കെ എനിക്കും എന്റെ വീട്ടിൽ ഉള്ളവർക്കും അറിയാം........

 ഭർത്താവുമായി ഡൈവോഴ്സ് ആയി നിൽക്കുക അതൊന്നും എനിക്കോ എന്റെ വീട്ടുകാർക്കോ ഒരു പ്രശ്നമായി തോന്നിയിട്ടില്ല....

 മാധവേട്ടനിൽ നിന്നും ഒരു ഭർത്താവിന്റെ സ്നേഹം പൂർണ്ണമായിട്ടും എനിക്ക് കിട്ടും എന്ന് വിശ്വാസമുണ്ട്..

 അദ്ദേഹം എന്റെ ഭർത്താവ് മാത്രമല്ല ഒരു സഹോദരനും മകനും ഒക്കെ ആണെന്ന് എനിക്കറിയാം....

 വിവാഹം കഴിഞ്ഞു വന്നു എന്ന് വിചാരിച്ച് അതൊന്നും ഇല്ലാതാകുന്ന ബന്ധങ്ങൾ അല്ല...

 എനിക്കും കൂടപ്പിറപ്പ് ഉള്ളതാണ്....

 അതുകൊണ്ട് ഈ വക വിചാരങ്ങൾ ഒന്നും വേണ്ട...

 സത്യത്തിൽ എനിക്ക് മീനുവിന് ഓർത്ത് അഭിമാനം ആണ് തോന്നുന്നത്...

 ഇത്രയുമൊക്കെ അനുഭവിച്ചിട്ടും ജീവിതം നശിച്ചു എന്ന് വിചാരിക്കാതെ ഉയർത്തെഴുന്നേറ്റില്ലേ... സത്യത്തിൽ നമ്മുടെ പെൺകുട്ടികൾക്ക് വേണ്ടത് ഇ ധൈര്യം ആണ്....

 മീനുവിന് ഒരു പേടിയും വേണ്ട... നിനക്ക് ഞാനെന്നും നല്ലൊരു കൂട്ടുകാരിയും ഏടത്തിയും ആയിരിക്കും....

 അപർണ അത്രയും പറഞ്ഞ് മീനുവിനെകൈകൾ അവളുടെ കൈകളിൽ ആക്കി ചേർത്തുപിടിച്ചു....

        🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 പിന്നെ എല്ലാം പെട്ടെന്നായിരുന്നു നിശ്ചയം കുറച്ച് ആൾക്കാരെ മാത്രം ഉൾപ്പെടുത്തി ചെറിയൊരു ചടങ്ങാക്കി നടത്തി....

 നാളെയാണ് വിവാഹം...

 എല്ലാത്തിനും ഓടിനടക്കുന്ന മീനുവിനെ കണ്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണുനിറഞ്ഞു.....

 തങ്ങൾ കാരണമാണല്ലോ മകളുടെ വിവാഹ ജീവിതം ഇങ്ങനെ ആയത് എന്ന് ഓർത്തു ഓരോ ദിവസവും ഉള്ളു നീറുകയാണ് അച്ഛനും അമ്മയും.....

       ❣️❣️❣️❣️❣️❣️❣️❣️❣️❣️

 മഞ്ഞ സിമ്പിൾ സാരിയിൽ അതീവ മനോഹരിയായി മീനു...

 മീനുവിന്റെ ഒപ്പം തന്നെ എല്ലാത്തിനും ഗൗരിയും ഉണ്ട്....

 ആകാശും ഹേമയും ആകാശ്ന്റെ വീട്ടുകാരും ഒക്കെ വന്നിട്ടുണ്ട്.....

 അപർണയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം....

 മുറ്റത്ത് കെട്ടിയ പന്തലിൽ....

 മാധവ് അപർണയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഇപ്പോൾ അവരുടെ ഉള്ളിൽ ഉള്ള സന്തോഷം ജീവിത അവസാനം വരെയും കൂടെ ഉണ്ടാകണമെന്ന് മീനു ഭഗവാനോട് പ്രാർത്ഥിച്ചു....

 രണ്ടു മണിക്കാണ് മാധവിനും ഭാര്യക്കും വീട്ടിലേക്ക് കയറേണ്ട മുഹൂർത്തം ....

 അതിനു മുന്നേ തന്നെ അമ്മയും വല്യമ്മയും ഗൗരിയും മീനും ഒക്കെ കൂടി വീട്ടിലേക്ക് പോയി....

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 മാധവന്റെ കയ്യും പിടിച്ച് 
 അമ്മ തന്ന നിലവിളക്കുമായി വലതുകാൽ വച്ച് വീട്ടിലേക്കു കയറുമ്പോൾ അപർണ്ണ ക്ക് ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ...

 ജീവിതാവസാനം വരെ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ പറ്റണമേ എന്ന്....

 തീ നാളങ്ങൾ തന്റെ ശരീരത്തെ പുൽകുന്നത് വരെ നെറ്റിയിൽ ചാർത്തി ഇരിക്കുന്ന ഈ സിന്ദൂരവും നെഞ്ചോട് ചേർന്ന് കിടക്കുന്ന താലിയും കൂടെ ഉണ്ടാകണമെന്ന്....

 വൈകുന്നേരമായിരുന്നു പാർട്ടി...

 ടൗണിൽ ഒരു ഓഡിറ്റോറിയത്തിൽ വെച്ചാണ് പാർട്ടി...

 ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അടങ്ങി വലിയൊരു ആഘോഷം തന്നെ ആയി....

 എല്ലാം കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ 10:00 മണി.....

 സെറ്റുമുണ്ട് ഉടുപ്പിച്ചു കയ്യിൽ പാൽഗ്ലാസുമായി മാധവിന്റെ മുറിയിലേക്ക് അപർണ്ണയേ കയറ്റി വിട്ടത് മീനു തന്നെ ആണ്....

 ജോലിയൊക്കെ ഒതുക്കി തിരിച്ച് റൂമിലേക്ക് പോകുമ്പോഴാണ് മീനുവിനെ അമ്മ പുറകിൽ നിന്നു വിളിച്ചത്....

 മോളെ......

 മീനു തിരിഞ്ഞുനോക്കിയപ്പോൾ കണ്ണു നിറഞ്ഞു നിൽക്കുന്ന അമ്മയെയും അച്ഛനെയും ആണ് കണ്ടത്....

 എന്താണ്... മീനു അവരുടെ അടുത്തേക്ക് ചെന്നു....

 അച്ഛനും അമ്മയും പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം... ഇപ്പോ അതൊന്നും എന്റെ തലയിൽ ഇല്ല...

 ചേട്ടന്റെ വിവാഹം കഴിഞ്ഞു... രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് പോകും.... എന്റെ വലിയൊരു ആഗ്രഹം ഉണ്ട് അത് നടത്താനുള്ള ശ്രമത്തിലാണ് ഞാൻ....

 ചേട്ടന്റെ വിവാഹം കഴിയാൻ വേണ്ടി വെയിറ്റ് ചെയ്തതാണ്...

 ഇനി ഞാൻ എന്റെ സ്വപ്നത്തിന് പുറകേ ആണ്.....

 എന്നാലും മോളെ നീ ഇപ്പൊ ഇങ്ങനെ ഒറ്റയ്ക്ക് ഒരുപാട് നാളായില്ലേ....

 ഞാനെങ്ങനെ ഒറ്റയ്ക്കാകും അമ്മേ അമ്മയുണ്ട് അച്ഛൻ ഉണ്ട് ചേട്ടൻ ഉണ്ട് ഇപ്പോൾ ദേ അപർണ്ണയും ഉണ്ട്....

 അതുമാത്രമല്ല ഇപ്പോ എനിക്ക് ഭയങ്കര സമാധാനമുണ്ട് സന്തോഷമുണ്ട് ഞാൻ കുറച്ചുനാൾ കൂടി ഇങ്ങനെയൊക്കെ ജീവിക്കട്ടെ... രണ്ടാമതൊരു വിവാഹം വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ.... പക്ഷേ എന്റെ ഉള്ളിലുള്ള മുറിവുകൾ ഒക്കെ ഉണങ്ങാൻ എനിക്ക് കുറച്ച് സമയം വേണം....

 അതുവരെ ദൈവത്തെ ഓർത്ത് നിങ്ങളെന്നെ മറ്റൊന്നിനും നിർബന്ധിക്കരുത്....

 പിന്നെ അച്ഛനും അമ്മയും നന്നായിട്ട് പ്രാർത്ഥിക്കണം..... ഞാൻ പറഞ്ഞില്ലേ ഞാൻ എന്റെ സ്വപ്ന ത്തിന്റെ പുറകെ ആണെന്ന്.....

 അത് നടത്തിയെടുക്കാൻ ഉള്ള ശ്രമത്തിലാണ് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ അതിന്റെ ഫൈനൽ റിസൾട്ട് അറിയാം എന്നിട്ട് ഞാൻ പറയാം എല്ലാവരോടും....

 ഇപ്പൊ എനിക്ക് നല്ല ക്ഷീണം ഉണ്ട് ഞാൻ പോയി കിടക്കട്ടെ ഗുഡ് നൈറ്റ് ട്ടോ.

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 അപർണ വളരെ നല്ല സ്വഭാവത്തിന് ഉടമയാണ് എന്ന് ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും മനസ്സിലായി...

ഇഷ്ടമല്ലാത്തതോ താല്പര്യം ഇല്ലാത്തത് ആണെങ്കിൽ അത് തുറന്നു പറയും...

 എല്ലാത്തിനും സ്വന്തമായി വ്യക്തമായ ഒരു നിലപാടുണ്ട്....

 ബഹുമാനിക്കേണ്ട വരെ ബഹുമാനിക്കാനും അകറ്റി നിർത്തേണ്ട വരെ അകറ്റി നിർത്താനും അപർണ്ണക്ക് നല്ല സാമർത്ഥ്യം ഉണ്ട്...

 മീനുവിന് നല്ലൊരു ചേച്ചിയും കൂട്ടുകാരിയുമായി അപർണ...

 ആ വീട്ടിലെ നല്ലൊരു മകളും മാധവന്റെ പ്രിയപ്പെട്ട പാതിയും....

 നാളെയാണ് മാധവും അപർണ്ണയും വിരുന്നിന് ആയിട്ട് അവരുടെ വീട്ടിലേക്ക് പോകുന്നത്...

 രാത്രി എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഇരിക്കുമ്പോഴാണ് മീനു കുറച്ചു കവറുകൾ ഒക്കെ ആയിട്ട് വന്നത്....

 ഇത് വീട്ടിൽ എല്ലാവർക്കും കൊടുക്കാനാണ്....

 എല്ലാവർക്കും ഉള്ള വസ്ത്രങ്ങൾ ഉണ്ട്....... അപർണയുടെ കയ്യിലേക്ക് കവറുകൾ കൊടുത്തിട്ട് മീനു പറഞ്ഞു 

 ഞങ്ങൾ നാളെ പോകുന്ന വഴിക്ക് മേടിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു മാധവ് പറഞ്ഞു...

 അത് നിങ്ങള് മേടിച്ചോ ഇത് എന്റെ വക അവർക്കുള്ള ഒരു ഗിഫ്റ്റ് ആണ്...

 ഒരു ഇൻവിറ്റേഷൻ ലെറ്റർ എടുത്ത് മീനു അച്ഛന്റെ കയ്യിലേക്ക് കൊടുത്തു....

 എന്താ മോളെ ഇത്...

 അത് തുറന്നു നോക്കു അച്ഛാ..

തുടരും...

 എഴുതാൻ പറ്റുന്ന ഒരു സാഹചര്യം അല്ലായിരുന്നു... അതുകൊണ്ടാണ് ഇത്രയും വൈകിയത്... പ്രിയപ്പെട്ട വായനക്കാരെന്നോട് ക്ഷമിക്കണം ❣️🌹

 


മീനാക്ഷി 15

മീനാക്ഷി 15

4.5
21213

✍️Aswathy Karthika      ഒരു ഇൻവിറ്റേഷൻ ലെറ്റർ എടുത്ത് മീനു അച്ഛന്റെ കയ്യിലേക്ക് കൊടുത്തു....    എന്താ മോളെ ഇത്...    അത് തുറന്നു നോക്കു അച്ഛാ..              🌹🌹🌹🌹🌹🌹🌹    അച്ഛൻ കവർ തുറക്കുമ്പോൾ എല്ലാവരും ആകാംക്ഷയോടെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു........    തുറന്നു അത് വായിച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു.....    എന്താത് അമ്മ അടുത്തു വന്നു ചോദിച്ചു.....    വച്ചിരുന്ന കണ്ണട ഊരി കണ്ണുകൾ തുടച്ചു അദ്ദേഹം....    കേരളത്തിലെ ടോപ് ടെൻ ഡിസൈനർമാർ ഒരുക്കുന്ന ഒരു പ്രോഗ്രാമിൽ നമ്മുടെ മകളുമുണ്ട് അതിലൊരാളായി.....   &n