Aksharathalukal

നെഞ്ചോട് ചേർത്ത്❣️-2

         ശ്രീ 💖 ജിത്ത്


സൂര്യപ്രകാശം കണ്ണിൽ തട്ടിയപ്പോൾ ശ്രീറാം കണ്ണുകൾ വലിച്ചു തുറന്നു.
അവൻ തൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ച്.. കെട്ടിപ്പിടിച്ച് ചേർന്ന് കിടക്കുന്ന പെണ്ണിനെ നോക്കി പുഞ്ചിരിച്ചു..

" ശ്രീക്കുട്ടി "😍

ആ ഒറ്റ വിളിക്ക് തന്നെ അവൾ കണ്ണ് തുറന്ന്  അവനെ നോക്കി.

" ടീ.. കള്ളിപ്പെണ്ണേ.. നീ എഴുന്നേൽക്കുന്നില്ലേ.. കോളേജിൽ പോകേണ്ടതല്ലേ നിനക്ക്.. "

അവൻ ചോദിച്ചു.. അതിന് മറുപടി ഒന്നും പറയാതെ ശ്രീക്കുട്ടി എന്ന ശ്രീ ലക്ഷ്മി പിന്നെയും അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു..

" എണ്ണീക്ക് ശ്രീക്കുട്ടി.. "

" ഞാൻ ഇന്ന് ശ്രീയേട്ടൻ്റെ കൂടെ ഓഫീസിൽ വരുന്നു.. ഇന്ന് എനിക്ക് കോളേജിൽ പോകാൻ വയ്യ ഏട്ടാ... പ്ലീസ്..."

" ആഹാ...! അതൊന്നും പറ്റില്ല.. കോളേജ് തുറന്നിട്ട് തോനെ നാളൊന്നും ആയില്ലല്ലോ.. അപ്പോഴേക്കും മടിപ്പിടിച്ചോ ശ്രീക്കുുട്ടി നിനക്ക്..
മര്യാദയ്ക്ക് കോളേജിൽ പോകാൻ നോക്കിക്കോ.. ദേ.. പോയി ഒരു കുളി കുളിച്ചാൽ മടിയൊക്കെ പോയിക്കിട്ടും  കേട്ടോ .. "😇

" ശോ ഈ ഏട്ടൻ.."😐

ഞാൻ ഏട്ടൻ്റെ നെഞ്ചിൽ ഒരു ചെറിയ ഇടി കൊടുത്തു കൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഇരിന്നു.. കൂടെ നെഞ്ചും തടവി കൊണ്ട് ശ്രീയേട്ടനും..

" നിന്നെ അവനൊന്ന് കെട്ടട്ടേ... അപ്പോൾ നിൻ്റെ ഈ മടിയൊക്കെ മാറും... ശ്രീക്കുട്ടി "🤭

ഏട്ടൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു..

" പോടാ ഏട്ടാ.."😏

ഞാൻ ഏട്ടൻ്റെ തലയിൽ കൊട്ടി..

" ആ.. പോടാ എന്നോ.. "🧐

ശ്രീയേട്ടൻ തല തടവികൊണ്ട് എന്നെ നോക്കി..
അപ്പോഴേക്കും ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി എൻ്റെ മുറിയിലേക്ക് ഓടി പോയി..🏃🏃

" ശ്രീയേട്ടൻ... എൻ്റെ സ്വന്തം ഏട്ടൻ..😍😘
ഞങ്ങളുടെ അച്ചനും അമ്മയും രണ്ട് വർഷം മുൻപേ മരിച്ചു പോയി.. ഒരാക്സിലിൻ്റിൽ...
പക്ഷെ.. പക്ഷെ അത് ആരോ കരുതി കൂട്ടി ചെയ്തതാണ്.. ആരോ അമ്മയെയും അച്ചനെയും കൊന്നതാണ്.. അത് എനിക്കും ഏട്ടനും നല്ലതുപോലെ അറിയാം.. 
കേരളത്തിലെ ഏറ്റവും വലിയ കമ്പിനികളിൽ ഒന്നാണ് അച്ഛൻ്റെ SR കമ്പിനി.. അച്ഛന് ധാരാളം ശത്രുക്കൾ ഉണ്ട്.. കുടുംബത്തിൽ നിന്നും അല്ലാതെയും..

അച്ചനും അമ്മയും  മരിച്ച് പോയപ്പോൾ ഞങ്ങൾ ആകെ തളർന്ന് പോയതാണ്..
ഇനി എനിക്ക് സ്വന്തമെന്ന് പറയാൻ ഏട്ടനെ ഉള്ളൂ..

ഈ കുടുംബക്കാര് എന്ന് പറയാൻ..
അച്ഛനും അമ്മയും പ്രണയിച്ച് കെട്ടിയതാണ്.. പിന്നെ അമ്മയുടെ വീട്ട്ക്കാര് അമ്മയെ അങ്ങോട്ട് കയറ്റിയിട്ടില്ല... അച്ഛൻ്റെ വീട്ട്ക്കാരും ഇതേ അവസ്ഥ തന്നെയായിരിന്നു..
പിന്നെ ജീവിക്കാൻ വേണ്ടി അച്ചൻ അധ്വാനിച്ചു.. അങ്ങനെ ഇത്രെയും വലിയ നിലയിൽ എത്തിയപ്പോൾ അവർ ഞങ്ങളെ എല്ലാരെയും തിരിച്ച് വിളിച്ചു.. പക്ഷെ ഞങ്ങൾക്ക് ഒട്ടും താൽപര്യം ഇല്ലാ ഇനി ആ ബന്ധത്തിന്..

ഇപ്പോൾ SRകമ്പിനി ശ്രീയേട്ടൻ്റെ നിയന്ത്രണത്തിലാണ്.. തൻ്റെ പഠിപ്പും ആഗ്രഹങ്ങളും കളഞ്ഞിട്ടാണ് ശ്രീയേട്ടൻ കമ്പിനി തിരിച്ച് പിടിച്ചത്..
എനിക്ക് അന്ന് തൊട്ട് പേടിയാണ്...
അമ്മയെയും അച്ഛനെയും ചെയ്ത പോലെ അവർ ഇനി എന്റെ ശ്രീയേട്ടനെയും...."

ഞാൻ കണ്ണുനീർ തുടച്ച്കൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു....
കുളിച്ചു ഫ്രഷായി... ഒരു വെള്ളയും പച്ചയും ഇടക്കലർന്ന ദാവണി എടുത്തിട്ട്...
മുടി കെട്ടി..നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടുതോട്ടു..കണ്ണിൽ നീട്ടി കണ്മഷി എഴുതി...

എന്റെ നീല ഉണ്ടക്കണ്ണാണ്..കണ്ണുരുട്ടി പേടിപ്പിക്കുമ്പോൾ അച്ഛൻഎന്നെ ഉണ്ടക്കണ്ണി എന്ന് വിളിക്കും...പക്ഷെ ശ്രീയേട്ടൻ എന്നെ നീലക്കണ്ണി എന്നാ വിളിക്കുന്നത്... അപ്പോൾ ഞാൻ ഏട്ടനെ നീലക്കണ്ണായെന്ന് വിളിച്ചു കളിയാക്കും.. ഏട്ടന്റെയും എന്റെ പോലത്തെ നീല കണ്ണാണ്...

കുറച്ച് നേരം ഞാൻ കണ്ണാടിയുടെ മുമ്പിൽ തന്നെ നിന്നു. 

അപ്പോഴാണ് ഇന്നലെ ഉച്ചക്ക് കോളേജിൽ വച്ച് നടന്ന സംഭവം എന്റെ മനസ്സിലേക്ക് വന്നു....

"മതി ഇന്ദ്രാ... അവനെ വിട്ടേക്ക്..."

ആരായിരിക്കും ഈ ഇന്ദ്രൻ... ഞാൻ എന്നും സ്വപ്നത്തിൽ കാണുന്ന അതേ കണ്ണുകൾ.. അതേ മുഖം...
സത്യം പറഞ്ഞാൽ ഞാൻ ആദ്യമായാണ് അയ്യാളെ നേരിട്ട് കാണുന്നത്..
സ്വപ്നത്തിൽ കാണുന്ന ഒരാളെ നേരിട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടി പോയിയിരിന്നു...

"ശ്രീക്കുട്ടി..."

അവൻ നെഞ്ചിൽ കിടക്കുന്ന പെണ്ണിനെ നോക്കി വിളിച്ചു...അവർ ഒരു കുളപടവിലാണ്..

"എന്താ ജിത്തേട്ടാ..."

ആ പെണ്ണിന് എന്റെ മുഖവും... അയ്യാൾക്ക് ആ ഇന്ദ്രന്റെ മുഖവും ആണ്...
ഓരോ ദിവസവും പല പല സ്വപ്‌നങ്ങൾ ആണ് കാണുന്നത്... അതിൽ ഞാനും അയ്യാളും മാത്രം...

ഇന്നലെ അയ്യാളും എന്നെ നോക്കി നിന്നില്ലേ...
അപ്പോൾ അയ്യാൾക്കും എന്നെ അറിയായിരിക്കുമോ...🤔 ഏയ്യ് അങ്ങനെ വരാൻ വഴിയില്ലേ...
ഓരോന്ന് ആലോചിക്കുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കുകയാണ്...

ഇതൊക്കെ ഞാൻ ശ്രീയേട്ടനോട് പറഞ്ഞു.. എന്നാൽ ഏട്ടൻ എന്നെ അതും പറഞ്ഞ് കളിയാക്കുകയാണ്...

എന്നാലും എന്തായിരിക്കും ഇതിന്റെയൊക്കെ പിന്നിൽ...🤔

"മോളെ... ശ്രീക്കുട്ടി..."

അപ്പോയേക്കും താഴേന്ന് ശ്രീയേട്ടൻ എന്നെ വിളിച്ചു..

"ദാ... വരന്നൂ... ഏട്ടാ..."😇

ഞാൻ ബാഗും എടുത്ത് കൊണ്ട് താഴേക്ക് ഓടി..🏃

അപ്പോഴും ശ്രീയുടെ മനസ്സ് ഇന്ദ്രജിത്തിൽ തന്നെയായിരുന്നു...

കാത്തിരിക്കുക.........😝😝

ഒരു കുഞ്ഞി കഥയാണ് ശ്രീ 💖 ജിത്ത്...
നിങ്ങൾ എങ്ങനെ ഈ കഥ എടുക്കുമെന്ന് അറിയില്ല..കുറച്ച് നാളായിട്ട് എന്റെ മനസ്സിൽ കിടക്കുന്ന കഥയാണ് ഇത്...😇
പിന്നെ length കുറച്ചേ കാണൂ...പാർട്ടുകൾ  അടുപ്പിച്ചു ഇടാൻ ശ്രെമിക്കാം കേട്ടോ...🤗

By
സഖാവ്