Aksharathalukal

The Revenge Of A Victim - 1

വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി എഴുതാൻ ഉള്ള ശ്രമത്തിലാണ്. കഴിവിന്റെ പരമാവധി നന്നായി എഴുതാൻ ശ്രമിക്കാം. തെറ്റു കുറ്റങ്ങൾ പറഞ്ഞ് തന്ന് എന്റെ പ്രിയ വായനക്കാർ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തിൽ തുടങ്ങുകയാണ്
 
*The Revenge of a victim*
 
തൃശൂർ പോലീസ് കണ്ട്രോൾ റൂം. സമയം രാവിലെ 7.30 മണി.
 
തലേ രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞതിന്റെ യാതൊരു ക്ഷീണവും മുഖത്ത് ഇല്ലാതെ കര്മനിരതരായ പോലീസുകാർ. ചിലർ മുൻപിലെ വലിയ സ്ക്രീനിൽ നഗരത്തിലെ  സീ സി ടി വി കാമറയിലെ ദൃശ്യങ്ങൾ തെളിയുന്നത് നോക്കി ഇരിക്കുന്നു. വേറെ ചിലർ കണ്ട്രോൾ റൂമിലെ ഫോണിലേക്ക് വരുന്ന മെസേജുകൾ അതാത് സ്റേഷനുകളിലേക്ക് റൂട്ട് ചെയ്യുന്നു. 
 
പുറത്തെ വാഷ് റൂമിൽ പോയി മുഖം കഴുകി സീറ്റിൽ വന്നിരുന്ന ഒരു ഓഫീസറുടെ മുൻപിലെ ഫോണിൽ ഒരു മെസേജ് വന്നു.
 
"ഹലോ പോലീസ് കണ്ട്രോൾ റൂം"
 
"......."
 
"ലൊക്കേഷൻ പറയാമോ"
 
"......."
 
"വിളിക്കുന്ന ആളുടെ പേര്"
 
"........"
 
"ഒക്കെ മെഹർ. ലോക്കൽ സ്റ്റേഷനിൽ ഇപ്പോൾ തന്നെ ഇൻഫോം ചെയ്യാം. താങ്ക് യൂ ഫോർ ഇൻഫർമേഷൻ"
 
●●●●●●●●●●●●●●●●●●●●●●●●●●
 
"അറ്റൻഷൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ. അർജൻറ് മെസേജ് ഫ്രം കണ്ട്രോൾ റൂം. ഓവർ"
 
"ഓഫിസർ സജീവ് ഫ്രം കൊടുങ്ങല്ലൂർ സ്റ്റേഷൻ.  ഓവർ"
 
"ഇപ്പോൾ കിട്ടിയ ഒരു മെസേജ് ആണ്. കോട്ടപ്പുറം പാലത്തിന്റെ താഴെ ഒരു പെണ്കുട്ടിയുടെ ഡെഡ് ബോഡി. മെസേജ് റിപ്പീറ്റ്, കോട്ടപ്പുറം പാലത്തിന്റെ താഴെ ഒരു പെണ്കുട്ടിയുടെ ഡെഡ് ബോഡി. ഓവർ"
 
"മെസേജ് ക്ലിയർ ആണ് സർ. ടീം ഉടനെ സ്പോട്ടിലേക്ക് എത്തും. ഓവർ"
 
"ഓക്കെ"
 
കണ്ട്രോൾ റൂമിൽ നിന്നുള്ള മെസേജ് പേപ്പറിൽ എഴുതി എടുത്ത സജീവ് ഉടനെ സ്റ്റേഷനിലെ ലാൻഡ് ഫോണിൽ നിന്ന് ഒരു നമ്പർ ഡയൽ ചെയ്തു. അപ്പുറത്ത് കോൾ എടുത്തപ്പോൾ...
 
"ഗുഡ് മോർണിങ് സർ, സജീവ് ആണ്"
 
"....."
 
"സർ. കണ്ട്രോൾ റൂമിൽ നിന്ന് ഒരു മെസേജ് ഉണ്ടായിരുന്നു"
 
"....."
 
"കോട്ടപ്പുറം പാലത്തിന് താഴെ ഒരു പെണ്കുട്ടിയുടെ മൃതദേഹം കണ്ടെന്ന് ആരോ കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു"
 
"......."
 
"ഒക്കെ സർ. ഇപ്പോൾ തന്നെ അറിയിക്കാം"
 
"........"
 
"ഇല്ല സർ. ഞാൻ വിളിച്ചില്ല. ഞാൻ ആദ്യം സാറിനെയാണ് വിളിച്ചത്. സീ ഐ സാറിനെ സർ വിളിച്ചു പറഞ്ഞാൽ മതി"
 
"......"
 
"ശെരി സർ ഞാൻ ജീപ്പ് അയക്കാം"
 
കോൾ കട്ടാക്കിയ സജീവ് അകത്തേക്ക് നോക്കി
 
"എടോ സത്യാ. സത്യാ"
 
"എന്താ സർ വിളിച്ചു കൂവുന്നത്"
 
അകത്തെ റൂമിൽ നിന്ന് പുറത്തേക്ക് വന്ന പോലീസുകാരൻ ചോദിച്ചു.
 
"എടോ, താൻ പെട്ടെന്ന് എസ് ഐ സാറിന്റെ വീട്ടിലേക്ക് ചെല്ലു. എസ് ഐ സർ അവിടെ റെഡി ആയിട്ടുണ്ടാകും"
 
"എന്താ സജീവ് സാറേ രാവിലെ തന്നെ"
 
"എടോ കോട്ടപ്പുറം പാലത്തിന്റെ താഴെ ഒരു പെണ്ണ് കുട്ടിയുടെ ഡെഡ് ബോഡി കിടക്കുന്നു. കണ്ട്രോൾ റൂമിൽ നിന്നുള്ള മെസേജ് ആണ്"
 
"ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഓരോ മാരണങ്ങൾ വരുന്നത്"
 
"നമ്മൾ പൊലീസുകാർ അല്ലെടോ. ഇതൊക്കെ നമ്മുടെ ജോലിയുടെ ഭാഗമായി പറഞ്ഞിട്ടുള്ളതാണ്. താൻ വേഗം ജീപ്പ് എടുത്ത് ചെല്ലു. അല്ലെങ്കിൽ എസ് ഐ സാറിന്റെ വായിലിരിക്കുന്നത് കേൾക്കും രാവിലെ തന്നെ"
 
അകത്തേക്ക് പോയ സത്യൻ ജീപ്പിന്റെ താക്കോൽ എടുത്ത് പുറത്തേക്ക് വന്നു. 
 
"സത്യ, തന്നോട് അനസിനെയും സലീമിനെയും കൂടെ കൂട്ടാൻ പറഞ്ഞിട്ടുണ്ട് എസ് ഐ സർ"
 
"അവർ എവിടെയാണ്"
 
"കാന്റീനിൽ ചായ കുടിക്കുന്നുണ്ടാകും"
 
"ശെരി സർ, അവരെയും വിളിക്കാം"
 
"ഞാൻ പെട്രോളിംഗിന് പോയവരെ വിളിച്ച് ഇൻഫോം ചെയ്യട്ടെ"
 
"ഒക്കെ സർ"
 
സലീമും സത്യനും അനസും കയറിയ ബൊലേറോ സ്റ്റേഷന്റെ കോമ്പൗണ്ട് കടന്ന് റോഡിലേക്ക് കയറി ഇടത് വശത്തെ ഇൻഡിക്കേറ്റർ ഇട്ട് മുന്നോട്ട് പോയി.
 
ബൈപാസ് റോഡിന്റെ സർവീസ് റോഡിൽ കയറിയ ബൊലേറോ സിഗ്നൽ ജക്ഷനും കടന്ന് വീണ്ടും മുന്നോട്ട് പോയി ഇടത് വശത്തുള്ള ഒരു വീടിന് മുന്നിലായി നിന്നു. 
 
ഫ്രണ്ട് ഡോർ തുറന്ന് പുറത്തിറങ്ങിയ അനസ് വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറി ഡോർ ബെൽ അടിച്ചു.
 
അകത്ത് നിന്ന് മുൻവശത്തെ വാതിൽ തുറന്ന് ഒക്കത്ത് ഒരു കുട്ടിയെ വെച്ച് ഒരു സ്ത്രീ പുറത്തേക്ക് വന്നു.
 
"എസ് ഐ സർ ഇല്ലേ"
 
"ആ അനസേ, ചേട്ടൻ റെഡിയാകുന്നുള്ളൂ. അനസ് അകത്തേക്ക് കയറ്. ചായ കുടിക്കാം"
 
കുറെ നാളുകളായി തന്റെ ഭർത്താവിന്റെ കൂടെ കണ്ടിട്ടുള്ള അനസിനോട് ആ സ്ത്രീ പറഞ്ഞു.
 
"വേണ്ട മാഡം. ഒരു എമർജൻസി ഉണ്ട്. ഉടനെ പോകണം"
 
"മീരേ"
 
അകത്ത് നിന്ന് വിളി കേട്ടു.
 
"ചേട്ടൻ റെഡിയയെന്ന തോന്നുന്നത്. ഞാൻ പറയാം അനസ് വന്നിട്ടുണ്ടെന്ന്"
 
മീര അകത്തേക്ക് കയറി പോയി. അല്പം കഴിഞ്ഞപ്പോൾ അകത്ത് നിന്ന്
 
"അനസേ തനിക്ക് ചായ കുടിക്കണോ"
 
"വേണ്ട സർ. നമുക്ക് ഇറങ്ങാം"
 
"ദാ വരുന്നു"
 
അകത്ത് നിന്ന് ഫുൾ യൂണിഫോമിൽ എസ് ഐ അനീഷ് പുറത്തേക്ക് വന്നു.
 
എസ് ഐ കണ്ടതോടെ അനസ് സല്യൂട്ട് ചെയ്തു.
 
"ചേട്ടാ, എന്തെങ്കിലും കഴിച്ചിട്ട് പോ"
 
"സമയം ഇല്ല മീരേ"
 
"അച്ചേട ചക്കരെ അച്ഛ പോയിട്ട് വരാട്ടോ'
 
മീരയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന് നെറ്റിയിൽ മുത്തം നൽകി അനീഷ് ഇറങ്ങി.
 
ഗേറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൊലേറെയുടെ അടുത്തേക്ക് നടന്ന അനീഷിനെ കണ്ടപ്പോൾ വണ്ടിയുടെ പുറത്ത് നിന്നിരുന്ന സലീമും സത്യനും സല്യൂട്ട് ചെയ്തു. സല്യൂട്ട് സ്വീകരിച്ച അനീഷ് വണ്ടിയുടെ മുന്നിലെ സീറ്റിലേക്ക് കയറി ഇരുന്നു.
 
"സത്യ ക്വിക്ക്. സീ ഐ സർ എത്തുന്നതിന് മുൻപ് സ്പോട്ടിൽ എത്തി ഒരു ഐഡിയ ഉണ്ടാക്കണം. അല്ലെങ്കിൽ സീ ഐ വലിച്ച് കീറും നമ്മളെ"
 
"സർ സി ഐ സാറിനെ വിളിച്ചോ"
 
ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടയിൽ സത്യൻ ചോദിച്ചു.
 
"ഞാൻ വിളിച്ചിരുന്നു. അര മണിക്കൂറിൽ സ്പോട്ടിൽ എത്താം എന്നാണ് സീ ഐ സർ പറഞ്ഞത്. നമ്മുക്ക് അഞ്ച് മിനിറ്റ് പോരെ സ്പോട്ടിലേക്ക്"
 
"മതി സർ"
 
"അനസേ, സ്റ്റേഷനിൽ വിളിച്ച് പെട്രോളിംഗിന് പോയ ടീമിനെ ഇൻഫോം ചെയ്തോ എന്ന് അന്വേഷിക്ക്"
 
"സർ"
 
അനസ് പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് സ്റ്റേഷനിലേക്ക് വിളിച്ചു.
 
അപ്പോഴേക്കും ജീപ്പ് സൈറൺ ഇട്ട് സർവീസ് റോഡിലെ അടുത്ത  സിഗ്നലിൽ നിന്ന് ഇടത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ട് ബൈപാസ് റോഡിലേക്ക് കയറി. സൈറണും ബീക്കൻ ലൈറ്റും ഇട്ട് പാഞ്ഞ് വരുന്ന ജീപ്പിനെ കണ്ടതോടെ റോഡിലെയും സിഗ്നൽ ജംക്ഷനുകളിലെയും എല്ലാ വാഹനങ്ങളും സൈഡിലേക്ക് ഒതുക്കി കൊടുത്തു. 
 
"സർ, പെട്രോൾ വണ്ടി സ്പോട്ടിലുണ്ട്. അത്യാവശ്യം ആൾ കൂടിയിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്"
 
"സാരമില്ല നോക്കാം. എല്ലാരും കൂടി തെളിവുകൾ വല്ലതും ഉണ്ടെങ്കിൽ അത് കളയാതിരുന്നാൽ മതിയായിരുന്നു"
 
ജീപ്പ് കോട്ടപ്പുറം സിഗ്നലും കഴിഞ്ഞ് മുന്നോട്ട് പോയി കോട്ടപ്പുറം ആദ്യ പാലം കഴിഞ്ഞ് ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് ചെറിയ റോഡിലൂടെ മുന്നോട്ട് പോയി പാലത്തിന്റെ അടിയിലായി നിന്നു. 
 
ജീപ്പിന്റെ മുൻവശത്ത് നിന്ന് അനീഷ് പുറത്തേക്ക് ഇറങ്ങി.
 
പിറകെ അനസും സത്യനും സലീമും.
 
അനീഷിനെ കണ്ടപ്പോൾ പെട്രോൾ ടീമിൽ ഉണ്ടായിരുന്ന ഏ എസ് ഐയും പോലീസുകാരും സല്യൂട്ട് ചെയ്തു.
 
"എന്താടോ സംഭവം"
 
ബോഡിക്ക് അടുത്തേക്ക് നടന്ന് കൊണ്ട് അനീഷ് ചോദിച്ചു.
 
"കൃത്യമായി അറിയില്ല സർ. രാവിലെ ഇതിലെ നടക്കാൻ ഇറങ്ങിയ ആളുകൾ ആണ് ബോഡി കണ്ടത്. അതിലൊരാൾ ആണ് കണ്ട്രോൾ റൂമിൽ വിളിച്ച് ഇൻഫോം ചെയ്തത്"
 
ഏ എസ് ഐ പറഞ്ഞു.
 
"ആൾ ഇവിടെയുണ്ടോ"
 
"ഉണ്ട് സർ"
 
"മ്"
 
"അനസേ, ഈ ആളുകളെ ഒന്ന് ഒതുക്കി നിർത്തിക്കെ"
 
"അങ്ങോട്ട് നീങ്ങി നിൽക്കേടോ"
 
അനസും സത്യനും കൂടി നിന്നിരുന്ന എല്ലാവരെയും ദൂരേക്ക് തള്ളി മാറ്റി.
 
അനീഷ് ബോഡിക്ക് അടുത്ത് ചെന്ന് തലയിലെ തൊപ്പി ഊരി. അല്പനേരം നിന്നതിന് ശേഷം ബോഡിയുടെ അടുത്ത്  ഇരുന്നു. ബോഡി ആകെ നോക്കി.
 
"അനസ്"
 
"സർ"
 
അനസ് അനീഷിന്റെ അടുത്തേക്ക് ഓടി വന്നു.
 
"ബോഡി ഡീറ്റൈൽ ആയി നോക്കണം. എന്തെങ്കിലും തെളിവുകൾ അടുത്ത് ഉണ്ടോ എന്ന് നോക്കണം. ഒന്നും മിസ്സാകരുത്. സീ ഐ സർ വരുന്നതിന് മുമ്പ് ബോഡി ആദ്യം കണ്ടയാളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കട്ടെ."
 
"സർ"
 
"ആദ്യം നമ്മുടെ റിബണ് വെച്ച് ഏരിയ തിരക്ക്. അതിനകത്തേക്ക് ഒരുത്തനെയും കടത്തി വിടരുത്. താൻ ആ സത്യനെ കൂടി വിളിച്ചോ"
 
"സർ"
 
"ഞാൻ സീ ഐ സാറിനെ വിളിക്കട്ടെ"
 
കുറച്ചു ദൂരേക്ക് നീങ്ങി നിന്ന് അനീഷ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കോൾ ചെയ്തു.
 
"സർ. ഞങ്ങൾ സ്പോട്ടിൽ എത്തി സർ"
 
"....."
 
"ഒക്കെ സർ"
 
അനീഷ് കോൾ കട്ടാക്കി ഫോൺ പോക്കറ്റിൽ ഇട്ടു.
 
"എടോ ബോഡി ആദ്യം കണ്ടയാളെ ഇങ്ങോട്ട് വിളിക്ക്"
 
"എന്താടോ തന്റെ പേര്"
 
"മെഹർ"
 
"താൻ ആണോ ആദ്യം ബോഡി കണ്ടത്"
 
"അതേ സർ. ഞാനും സുഹൃത്തും കൂടി  എന്നും രാവിലെ നടക്കാൻ ഇറങ്ങാറുണ്ട്. നടന്ന് ഇവിടെ എത്തിയപ്പോൾ രണ്ട് മൂന്ന് പട്ടികൾ കൂട്ടം കൂടി എന്തോ മണപ്പിച്ച് നിൽക്കുന്നത് കണ്ടു. അതിനിടയിൽ കൂടി ഡ്രസ്സിന്റെ ഭാഗവും കണ്ടു. അപ്പോൾ ആരോ തലകറങ്ങി വീണ് കിടക്കുന്നതാണെന്ന് കരുതി പട്ടികളെ കല്ലെടുത്ത് എറിഞ്ഞു. അടുത്തേക്ക് വന്നപ്പോഴാണ് ഒരു പെണ്കുട്ടിയാണ് കിടക്കുന്നതെന്ന് മനസിലായത്. അടുത്തിരുന്നതിന് ശേഷം മൂക്കിന്റെ തുമ്പിൽ വിരൽ വെച്ച് നോക്കിയപ്പോൾ ശ്വാസം എടുക്കുന്നത് കണ്ടില്ല. സ്റ്റേഷനിലെ നമ്പർ ഓർമയിൽ ഇല്ലാതിരുന്നത് കൊണ്ട് ഉടനെ കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു"
 
"മരിച്ച് കിടക്കുന്ന ആളെ താൻ അറിയോ"
 
"ഇല്ല സർ. ഈ ഭാഗത്തൊന്നും ഇതുവരെ കണ്ടതായി ഓർക്കുന്നില്ല"
 
"താൻ ശെരിക്കും ഒന്ന് ഓർത്ത് നോക്ക്"
 
"ഇല്ല സർ. ഈ കുട്ടി ഈ ഭാഗത്ത് ഉള്ളതല്ല. ആ കുട്ടിയെ ഇതിന് മുൻപ് ഇവിടെയെങ്ങും കണ്ടതായി ഓർക്കുന്നില്ല"
 
"എവിടെയാ തന്റെ വീട്"
 
"ഈ പാലത്തിന് അപ്പുറം ആണ് സർ"
 
"താൻ സ്ഥിരം നടക്കുന്നത് ഇതേ വഴിയാണോ"
 
"അതേ സർ. ഞങ്ങൾ സാധാരണ വീട്ടിൽ നിന്ന് തുടങ്ങി പാലത്തിന്റെ അപ്പുറത്തെ റോഡിലൂടെ മെയിൻ റോഡിൽ കയറി, ബൈപാസിലൂടെ പോലീസ് സ്റ്റേഷൻ സിഗ്നൽ ജംക്ഷൻ വരെ പോകും. അതിന് ശേഷം അവിടെ നിന്ന് തിരികെ ഇതിലെ വന്ന് വീട്ടിലേക്ക് തിരിച്ചു പോകും. ഞങ്ങൾ മാത്രമല്ല, വേറെയും ആളുകൾ ഉണ്ടാകാറുള്ളതാണ്"
 
"ഇതിലെ വേറെയും ആളുകൾ നടക്കുന്നുണ്ടെന്ന് അല്ലെ പറഞ്ഞത്. എന്നിട്ട് നിങ്ങൾക്ക് മുൻപ് ഇതിലെ പോയ ആളുകൾ ഇവിടെ ഈ ബോഡി കിടക്കുന്നത് കണ്ടില്ലേ. നീ മാത്രമേ കണ്ടുള്ളൂ"
 
"അറിയില്ല സർ. ഞങ്ങൾക്ക് തൊട്ട് മുൻപേ പോയതാണ് പങ്കജാക്ഷൻ ചേട്ടൻ. പുള്ളിയോട് ചോദിച്ചപ്പോൾ പറഞ്ഞത് പട്ടികൾ കൂടി നിൽക്കുന്നത് കണ്ടിരുന്നു, പക്ഷെ അധികം ഇങ്ങോട്ട് ശ്രദ്ധിച്ചില്ല എന്നാണ്"
 
"ആരാണ് പങ്കജാക്ഷൻ"
 
"ഞാൻ വിളിക്കാം സർ"
 
മെഹർ മുന്നോട്ട് നീങ്ങി അല്പം പ്രായമുള്ള ഒരാളെ കൈനീട്ടി വിളിച്ചു.
 
"ചേട്ടാ"
 
അവിടെ ആൾക്കൂട്ടത്തിൽ നിന്നിരുന്ന ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വന്നു. 
 
"സർ"
 
"പങ്കജാക്ഷൻ ആണോ"
 
"അതേ സർ"
 
"നിങ്ങൾ കണ്ടിരുന്നോ ഇവിടെ ഇങ്ങിനെ ഒരു ബോഡി കിടക്കുന്നത്"
 
"ഞാനും ഭാര്യയും ഇതിലെ നടന്ന് പോകുമ്പോൾ ഇവിടെ കുറെ നായ്ക്കൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. ഇടക്ക്  അങ്ങിനെ നിൽക്കുന്നത് കാണാറുള്ളത് കൊണ്ട് ഞങ്ങൾ ശ്രദ്ധിച്ചില്ല"
 
"പിന്നെ എപ്പോഴാണ് ഇവിടെ ബോഡി കിടക്കുന്നു എന്നത് നിങ്ങൾ അറിഞ്ഞത്"
 
"ഞങ്ങൾ വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ മെഹർ വിളിച്ചിരുന്നു. ഇങ്ങിനെ ഇവിടെ കണ്ടിരുന്നോ എന്നറിയാൻ. അപ്പോഴാണ് ഇവിടെ കിടന്നിരുന്നത് ഈ ബോഡി ആണെന്ന് അറിഞ്ഞത്"
 
"നിങ്ങൾ ഇതിലെ പോയപ്പോൾ ഏകദേശം എത്ര മണി ആയിട്ടുണ്ടാകും"
 
"ഒരു 7.10"
 
"അതെങ്ങനെ കൃത്യ സമയം പറയാൻ കഴിയും"
 
"കൃത്യമല്ല സർ. ഒരു ഏകദേശം സമയം ആണ്. മെഹർ നടത്തം തുടങ്ങുന്നതിന് ഒരു പതിനഞ്ച് മിനിറ്റ് മുൻപാണ് ഞാൻ നടത്തം തുടങ്ങാറുള്ളത്. ഞങ്ങളുടെ വീടുകൾ അടുത്താണ്. മെഹർ ഇവിടെ 7.25 ആയപ്പോൾ ആണ് എത്തിയതെന്ന് പറഞ്ഞു. അതിന് ഒരു 15 മിനിറ്റ് മുൻപ് ആയിരിക്കും ഞാൻ ഇതിലെ പാസ് ചെയ്തിട്ടുണ്ടാകുക. അത് കൊണ്ടാണ് ആ സമയം പറഞ്ഞത്"
 
"പങ്കജാക്ഷൻ നിങ്ങൾ എന്ത് ചെയ്യുന്നു"
 
"ഗവർമെന്റ് സർവീസിൽ ആയിരുന്നു സർ. റിട്ടയർ ആയിട്ട് മൂന്ന് വർഷം കഴിഞ്ഞു. ഇപ്പോൾ കുറച്ചു സ്ഥലം ഉള്ള സ്ഥലത്ത് കൃഷിയും മറ്റുമായി ജീവിക്കുന്നു"
 
"മ്. മെഹർ എന്താ ചെയ്യുന്നത്"
 
"എനിക്ക് ബിസിനസ്സ് ആണ് സർ. റിയൽ എസ്റ്റേറ്റും പിന്നെ വണ്ടിയുടെ പരിപാടിയും ഒക്കെയുണ്ട് സർ"
 
"മ്"
 
"സലീം, രണ്ട് പേരുടെയും മൊഴികൾ എഴുതി എടുക്കുക. അവരുടെ കോണ്ടാക്റ്റ് ഡീറ്റൈൽസ് കൂടി വാങ്ങിക്കോ. എന്തെങ്കിലും കാര്യങ്ങൾ അറിയാൻ ഉണ്ടെങ്കിൽ ഞാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. വരണം രണ്ടാളും"
 
"സാറേ, ഞങ്ങൾക്ക് ഇത് പ്രശ്നമാകുമോ"
 
പങ്കജാക്ഷൻ ചോദിച്ചു.
 
"നിങ്ങളൊരു ഗവർമെന്റ് സെർവന്റ്റ് ആയിരുന്നില്ലേ. അങ്ങനെയൊന്നും പ്രശ്നം ഉണ്ടാകില്ല."
 
"സാറേ. പ്രതാപ് സർ വരില്ലേ"
 
"സർ ഓണ് ദി വേ ആണ്. എന്താടോ സാറിനെ അന്വേഷിക്കുന്നത്"
 
"അല്ല, പ്രതാപ് സർ ആണെങ്കിൽ പെട്ടെന്ന് കേസ് തെളിയിക്കും എന്ന് കേട്ടിട്ടുണ്ട്. അതാണ് ചോദിച്ചത്"
 
"ഇതിൽ തെളിയിക്കാനും മാത്രം ഉണ്ടോ എന്നത് പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അറിയാൻ കഴിയൂ. പ്രത്യക്ഷത്തിൽ കൊലപാതകം എന്നതിന് തെളിവുകൾ ഒന്നും കണ്ടില്ല. ചിലപ്പോൾ വല്ല വിഷവും അടിച്ച് ആത്മഹത്യ ചെയ്തത് ആണെങ്കിൽ ഞങ്ങളുടെ പണി കുറയും"
 
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പാലത്തിൽ നിന്ന് 88 മോഡൽ ഒരു ബുള്ളറ്റ്  സൈഡ് റോഡിലൂടെ താഴേക്ക് ഇറങ്ങി വന്നു.
 
ബോഡി കിടക്കുന്നതിന് കുറച്ചു മുന്പിലായി ബുള്ളറ്റ് സൈഡ് സ്റ്റാൻഡ് ഇട്ട് നിർത്തി. അതിൽ നിന്ന് ഇറങ്ങിയ ഒരാൾ തലയിൽ നിന്ന് ഹെൽമെറ്റ് മാറ്റി സൈഡിലെ ബോക്സിൽ നിന്ന് തൊപ്പി വെച്ച് മുന്നിലേക്ക് നടന്നു...
 
 
 
മുറു കൊടുങ്ങല്ലൂർ.

The Revenge Of A victim - 2

The Revenge Of A victim - 2

4.2
3080

*The revenge of a Victim*   *Part 2*   "സി  ഐ പ്രതാപ്"   ആളെ കണ്ടതോടെ മെഹർ പറഞ്ഞു.   നടന്നു വരുന്ന പ്രതാപ് ആ പരിസരം ആകെ വീക്ഷിച്ചു.   അനസും സത്യനും കൂടി ബോഡിയുടെ അടുത്ത് നിൽക്കുന്നുണ്ട്. അനസ് ബോഡിയുടെ കാര്യങ്ങൾ പരിശോധിക്കുന്നു. സത്യൻ അതെല്ലാം എഴുതിയെടുക്കുന്നു.    നഗരത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ആ സീനിലെ എല്ലാ ഭാഗങ്ങളും അയാളുടെ കാമറയിൽ പകർത്തുന്നു.   പട്രോൾ വണ്ടിയിലെ പൊലീസുകാർ ആളുകളെ നിയന്ത്രിക്കുന്നുണ്ട്.   അനീഷ് ആളുകളെ ചോദ്യം ചെയ്യുന്നത് സലീം എഴുതിയെടുക്കുന്നുണ്ട്.   സി  ഐ അടുത്തെത്തിയതോടെ അനീഷ് സല്യൂട്ട് ചെയ്തു.   "എന്തായി അനീഷ്