Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-8

*റൂഹിന്റെ ഹൂറി_💖*
Part-8
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
 
ശബ്ദം പുറത്ത്‌ വരും മുന്നേ അവൾ വാ പൊത്തി പിടിച്ചിരുന്നു... അവന്‍ കൈക്ക് ഒരു കടി കൊടുത്തു
അവൾ അലറി വിളിച്ച് കൈ വലിച്ചു...ആ ശബ്ദം പുറത്ത്‌ വരും മുന്നേ അവന്‍ ആ അവളെ വാ പൊത്തി പിടിച്ചു.... അവൾ അവന്റെ കൈക്ക് കടിച്ചു....
 
അവന്‍ എരിവ് വലിച്ചോണ്ട് കൈ വലിച്ച് കുടഞ്ഞു...
 
"നീയെന്താ പട്ടിയുടെ ജന്മം ആണോടീ..."
 
"പട്ടി നിങ്ങടെ കുട്ട്യോൾ..."
 
"അത് തന്നെയാ ഞാനും പറഞ്ഞേ"
 
"😬😬അപ്പൊ നിങ്ങൾ പിന്നെ എന്തിന്റെ ജന്മാ.."
 
അവൾ കൈയിൽ ഊതി അവനെ തുറിച്ച് നോക്കി...
 
"നീയെന്നെ ചവിട്ടി താഴെയിടും അല്ലെ..."അവന് അവളെ ചെവിക്ക് പിടിച്ചു..  
 
"ആഹ്....വിട് വേദനിക്കുന്നു..."
 
"വേദനിക്കാന് തന്നെയാ പിടിച്ചേ..."അവന്‍ ഒന്ന് കൂടി തിരിച്ചു... 
 
" ആ... ആഹ്.. അമിക്കാ... Sorry..."
 
"എന്താ വിളിച്ചേ..."
 
"ആ.. അമിക്കാ.."
 
"ഒന്ന് കൂടെ വിളിച്ചേ..."
 
"അമിക്കാ.."
 
"ഒരു ഫീൽ വരുന്നില്ല... ഫീലിൽ വിളിക്ക്" അവൾ അവനെ നോക്കി പല്ല് കടിച്ചു.... 
 
"അമീക്കാ..."അവൾ ആര്‍ദ്രമായി അവനെ വിളിച്ചു... ആ വിളിയില്‍ അവന്റെ കൈകൾ താനെ അയഞ്ഞു.... 
 
അവള് അവനെ ഒറ്റ തള്ള് ആയിരുന്നു... 
 
രണ്ട് പേരും നിലത്ത് ഇരിക്കുക ആയോണ്ട്.. വീണില്ല... 
 
അവൾ ബെഡ്ഡിൽ നിന്ന് pillow എടുത്ത് അവനെ അടിക്കാന്‍ തുടങ്ങി.... 
 
"എന്റെ ചെവിക്ക് പിടിക്കും അല്ലെ.."
 
ആദ്യം തടുക്കാന്‍ കഴിഞ്ഞില്ല എങ്കിലും കുറച്ച് അടി വാങ്ങിയപ്പൊ അവനും ബെഡ്ഡിൽ നിന്ന് കൈയെത്തിച്ച് pillow എടുത്ത് അവളെയും അടിക്കാന്‍ തുടങ്ങി.... 
 
അവൾ എണീറ്റ് ബെഡ്ഡിന്റെ അപ്പുറത്തെ സൈഡിലേക്ക് ഓടി... പിന്നാലെ അവനും നിലത്ത് നിന്ന് എഴുന്നേറ്റ് അവളെ പിന്നാലെ ഓടി.....അവൾ ബെഡ്ഡിന് ചുറ്റ് ഭാഗവും ഓടി പിന്നാലെ അവനും... 
 
ഒരു പിടി കിട്ടിയപ്പോ അവളെ shall ല്‍ പിടിച്ചു വലിച്ച് വലിച്ച് അവന്റെ നെഞ്ചോട് ചേര്‍ത്ത് നിർത്തി.... അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ എടുത്ത് ഉയർത്തി...അവന്റെ സ്പര്‍ശനത്തിൽ അവൾ ഒന്ന് വെട്ടി വിറച്ചു... അവന്‍ അവളെ എടുത്ത് ബെഡ്ഡിലേക്ക് ഇട്ടു.... Pillow വെച്ച് അവളെ അടിക്കാന് തുടങ്ങി.... കുറെ എതിർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല... ഒരു പാട് അടിച്ചു കൈ കടഞ്ഞപ്പോ അവന്‍ ബെഡ്ഡിലേക്ക് മറിഞ്ഞു..  രണ്ട് പേരും നന്നേ ക്ഷീണിച്ചിരുന്നു.....
 
എപ്പോഴോ അവർ ഉറക്കത്തിലേക്ക് വഴുതി വീണു..  
 
 
പാതി മയക്കത്തില് എപ്പോഴോ ഹാദി കണ്ണ് തുറന്നപ്പോ... Aman ന്റെ നെഞ്ചിലായിരുന്നു അവൾ കിടന്നിരുന്നത്...അവൾ ഒന്ന് പിടഞ്ഞ് എഴുന്നേല്‍ക്കാന്‍ നോക്കി എങ്കിലും... അവന്‍ അവളെ വരിഞ്ഞ് മുറുക്കിയിരുന്നു... അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി... നിഷ്കളങ്കമായ ഉറങ്ങുന്ന അവനെ കണ്ട് അവള്‍ക്ക് വാത്സല്യം തോന്നി.....അവൾ അവന്റെ മുടിയിഴകളിലൂടെ ഒന്ന് വിരലോടിച്ചു.... അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റി ചേര്‍ന്ന് കിടന്നു... അപ്പോൾ അവന്റെ ഹൃദയ താളം അവള്‍ക്ക് കേള്‍ക്കാമായിരുന്നു..  
 
ആ താളത്തിനൊത്ത് അവന്റെ നെഞ്ചിലേക്ക് പറ്റി ചേര്‍ന്ന് കിടന്ന് അവൾ എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു...... 
 
ഇതൊന്നും അറിയാതെ aman ഉറക്കത്തിലും മറ്റാര്‍ക്കോ വേണ്ടി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു.... 
 
                                    
രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ aman കണ്ടത്..... തന്നോട് ചേര്‍ന്ന് നിഷ്കളങ്കമായി ഒരു പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുന്ന ഹാദിയെ.....
 
അവളെ മുഖത്ത് നിന്ന് കണ്ണെടുക്കാന് തോന്നിയില്ല അവന്‍.... അവളിലെ എന്തോ അവനെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നൂ.. 
 
അവളുടെ കണ്പോളകളുടെ ചലനം അറിഞ്ഞതും അവന്‍ ഉറങ്ങുന്ന പോലെ കിടന്നു.... 
 
ഉണർന്നതും ഹാദി aman നെ ഒന്ന് തല ചെരിച്ച് നോക്കി.... അവള്‍ക്ക് വല്ലാത്ത വാത്സല്യം തോന്നി അവനോട്.... 
 
എന്തോ ഓര്‍ത്തെന്ന പോലെ അവൾ ക്ലോക്കിലേക്ക് കണ്ണുകൾ പായിച്ചു ആറു മണി എന്ന് കണ്ടതും പിടഞ്ഞ് എഴുന്നേറ്റ് ബാത്റൂമിലേക്ക് ഓടി കയറി... Fresh ആയി നിസ്കാരം കഴിഞ്ഞ് അവൾ താഴേക്ക് പോയി....  അവൾ പോയതും Aman ഉം ബെഡ്ഡിൽ നിന്ന് എഴുന്നേറ്റു... 
 
                                🦋🦋🦋🦋
 
"ഡീ... നിന്നെ ഞാനിന്ന് കൊല്ലും...."
 
"കാക്കോ... തെറ്റ് പറ്റി പോയി ക്ഷണിക്ക്..."
 
അതും പറഞ്ഞ്‌ അവൾ ഓടി.... പിന്നാലെ ആഷിയും.. 
 
 
"നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതാ ഞാൻ ചെയ്തോളാം എന്ന് അപ്പൊ അവളുടെ സ്നേഹം മണ്ണാകട്ടാ.."
 
എന്നൊക്കെ വിളിച്ച് പറഞ്ഞ്‌ ഓടുന്ന രണ്ടെണ്ണത്തിനെ കണ്ട് ഹാളില്‍ ഇരിക്കുന്ന  anwar ഉം aman വായും പൊളിച്ച് നോക്കി നിന്നു.... 
 
" എന്താടാ... എന്ത് പറ്റി..."
 
Anwar ചോതിച്ചതൊന്നും കേള്‍ക്ക പോലും ചെയ്യാതെ അവന് അവള്‍ക്ക് പിന്നാലെ ഓടി.... 
 
" ഉപ്പച്ചി അറിഞ്ഞില്ലേ താത്തു കാക്കു ന്റെ shirt അയൺ ചെയ്ത് കൊടുത്തു..."
 
"ആഹാ.. അവന്റെ ഒരു ഷർട്ടിന് കൂടി ആദരാഞ്ജലി" 
Anwar ചിരിയോടെ പറഞ്ഞു... 
 
Aman അവര് ഓടി പോയ ഭാഗത്തേക്ക് നോക്കി... 
 
"ഇതൊന്നും കാര്യാക്കണ്ട മോനെ... ആഴ്‌ചയില്‍ അവന്റെ ഒരു shirt കരിയിച്ചില്ലന്കി അവള്‍ക്ക് സമാധാനം ഉണ്ടാവില്ല.. ഇപ്പൊ വരും രണ്ടും അടയും ചക്കരയും ആയിട്ട്... "
 
Anwar അതും പറഞ്ഞ്‌ അവര് പോയ ഭാഗത്തേക്ക് നോക്കി.... 
 
കുറച്ച് കഴിഞ്ഞതും തല്ല് കൂടി പോയ രണ്ടും തോളില്‍ കയ്യിട്ട് വരുന്നത് കണ്ട് aman ന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു..... 
 
                                     🦋🦋🦋🦋
 
" ഇന്ന്‌ തന്നെ പോണോ മക്കളെ... ഒരു ദിവസം കൂടി നിന്നിട്ട് പോയ പോരെ..."
 
ബാഗ് എടുത്ത് ഇറങ്ങിയ aman നേയും ഹാദി യെയും നോക്കി Anwar ചോദിച്ചു.... 
 
"ഇല്ല ഉപ്പാ... ഇനി പിന്നൊരു ദിവസം വരാം..."
 
Anwar ഒന്ന് മൂളി.... 
 
എല്ലാരോടും യാത്ര പറഞ്ഞ്‌ രണ്ട് പേരും വീട്ടിലേക്ക് തിരിച്ചു....
 
                                     🦋🦋🦋🦋
 
" ഞാൻ ജോസഫിനെ വിളിച്ച് നമ്മുടെ gust house clean ചെയ്യാന് പറഞ്ഞിട്ടുണ്ട്..."
 
രാത്രിയിലെ ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ഹാജറ പറയുന്നത് aman സംശയത്തോടെ അവരെ നോക്കി... 
 
"ഇപ്പൊ എന്തിനാ... അത് clean ചെയ്യുന്നേ..."
 
"നാളെ നീയും മോളും അങ്ങോട്ട് പോകുന്നു.... കല്യാണം കഴിഞ്ഞിട്ട് നിങ്ങൾ എങ്ങോട്ടും പോയിട്ടില്ലല്ലോ...വീട്ടില്‍ ആകുമ്പോ അല്ലെ നിനക്ക് നേരം വെളുത്ത office എന്നും പറഞ്ഞ്‌ ഓടേണ്ടതൊള്ളൂ... അവിടെ ആകുമ്പോ ഒത്തിരി നല്ല സ്ഥലങ്ങളും ഉണ്ട്..."
 
" ഉമ്മി അത്...അതൊന്നും ശരിയാവില്ല... ഓഫീ...."
 
"ഒഴിവ് കഴിവ് ഒന്നും പറയണ്ട aman... ഓഫീസ് നോക്കാന് ഇച്ചുനേയും റിച്ചുനേയും ഏല്‍പ്പിച്ചിട്ടുണ്ട്. നീ ഞാൻ പറയുന്നത് കേട്ടാ മതി.. കേട്ടല്ലോ...." 
 
അവനൊന്ന് അമർത്തി മൂളി...... 
 
 
 
....തുടരും🦋
 
 
Trip mood on✌️
 
ഈ പാര്‍ട്ട് full തട്ടിക്കൂട്ടിയതാണ്... ഞാൻ വിചാരിച്ച പോലെ എഴുതാന്‍ കഴിഞ്ഞിട്ടില്ല.... Bore ആയിട്ടുണ്ടാവും.... 
 
Length ഇല്ലാന്ന് ആരും പരാതി പറയണ്ട.. പ്ലീച്ച്....
 
പിന്നെ comment മുഖ്യം.... അല്ലങ്കില്...... 
 
Okei bei🚶‍♀️

റൂഹിന്റെ ഹൂറി_💖 Part-9

റൂഹിന്റെ ഹൂറി_💖 Part-9

4.7
4542

*റൂഹിന്റെ ഹൂറി_💖* Part-9 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   "അപ്പൊ നിങ്ങൾ നാളെ honeymoon ന് പോവാണോ... എന്നെയും കൊണ്ട്‌ പോവോ..."   Amna ന്റെ ചോദ്യം കേട്ട്‌ aman കഴിക്കാൻ എടുത്ത ചപ്പാത്തി പ്ലേറ്റിലേക്ക് തന്നെ വീണു... അവന്‍ ദയനീയമായി അവളെ നോക്കി....    "ഹഹഹ്ഹ... ഹാജറ പൊട്ടി ചിരിച്ചു... ആ ചിരിയില്‍ ഹാദിയും പങ്കുചേർന്നു..   "നീ ശരിക്കും പൊട്ടത്തി ആണോ... അതോ അങ്ങനെ അഭിനയിക്കാണോ.." ഹാദി ചിരിയോ