*റൂഹിന്റെ ഹൂറി_💖*
Part-7
✍️🦋Hina_rinsha🦋
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
°°°°°°°°°°°°°°°°°°°°°°°°°°
"*ഹാദീ...*" താഴെ നിന്ന് Aman ന്റെ വിളി കേട്ട് ഹാദി ക്ക് അത്ഭുതം തോന്നി....ഈ രണ്ട് മൂന്ന് ദിവസത്തിന് ഇടക്ക് ഇന്നാണ് ആദ്യമായി അവന്‍ അവളെ പേര് വിളിച്ചത്...
അവൾ കണ്ണാടിയിൽ നോക്കി ഒന്ന് കൂടി സ്കാർഫ് ശെരിയാക്കി....
'ഇന്നലെ ഉമ്മി നാളെ വീട്ടില്‍ പോണം എന്ന് പറഞ്ഞപ്പോ മുതലുള്ള എക്സേയ്റ്റ്മെന്റ് ആണ്... പോരാത്തതിന് ഇന്ന് കാക്കു ഫോൺ വിളിച്ചിട്ട് എടുത്തിട്ട് കൂടി ഇല്ല കൊരങ്ങൻ...'
"ഹാദി നീ വരുന്നുണ്ടോ....എനിക്ക് വേറെ പണി ഉണ്ട്"
അപ്പോഴേക്കും താഴെ നിന്ന് aman ന്റെ വിളി വീണ്ടും എത്തി...
അവൾ കണ്ണാടിയില് ഒന്ന് കൂടി നോക്കി ഉറപ്പ് ഫോണും ബാഗും എടുത്ത് താഴേക്ക് പോയി...
"പോയിട്ട് വരാം ഉമ്മി..."
"പോയി വാ മോളെ.."
"പോയിട്ട് വരാടി...നാളെ ഇനി എസി ന്റെ റിമോട്ട് ഒന്നും ഒളിപ്പിച്ച് വെക്കണ്ടാ..."
"ഹൂ...അതാണ് നിങ്ങൾ പോകുന്നത് കൊണ്ട് ആകെ ഉള്ളരു ഗുണം..."
"പോടീ..."
"അയ്യോ.. കാറിൽ ആണോ പോകുന്നെ..."car start ആക്കി നില്‍ക്കുന്ന aman നെ കണ്ട് അവൾ അറിയാതെ ചോദിച്ച് പോയി....
" പിന്നെ helicopter കൊണ്ട് വരാ... നിന്നെ കൊണ്ട് പോവാന്‍"
" അയ്യോ... അത്രയും വേണ്ടായിരുന്നു..."അവൾ അവനെയും പുച്ഛിച്ച് കാറിന്റെ ഫ്രണ്ട് സീറ്റില്‍ കയറി ഇരുന്നു...
''എന്തൊക്കെ ആയിരുന്നു... നിനക്ക് സമാധാനം ആയില്ലേ...''
അവൾ പോര്‍ച്ചിൽ കിടക്കുന്ന ബുള്ളറ്റ് നോക്കി ആത്മഗതിച്ചു....
'ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ...' Aman മനസ്സിൽ പറഞ്ഞ് വണ്ടി എടുത്തു....
Car ല്‍ അവൾ silent ആയിരുന്നു...
അവന്‍ പാട്ട് വെച്ചു...
*🎶Pal... Ek pal... Mein hi Tham Sa gayaa..
Tu hath mein.... Hath jo.. De Gaya..
Chalun main jahaan tu...
Daayein Tere mein Tere...
Tu Baayen
Rut hoon Main Tu hawayun
Saathiyaaaa...🎶
ഹാദി കാറിന്റെ glass താഴ്ത്തി..പുറത്തേക്ക് ദൃഷ്ടി തിരിച്ചു....പാട്ടിന്റെ ഈണത്തിനൊത്ത് നേര്‍ത്ത തണുത്ത തെന്നലിൽ അവളുടെ മുടികളും അന്തരീക്ഷത്തില്‍ നൃത്തം ചെയ്തു...
ഡ്രൈവിങിന് ഇടയില്‍ ഒന്ന് ഹാദി യെ നോക്കിയ aman ഒരു നിമിഷം കണ്ണെടുക്കാതെ അവളെ തന്നെ നോക്കി.....
കാറിലെ വരികള്‍ അവളെ ചുണ്ടിലും സ്ഥാനം പിടിച്ചിരുന്നു... അന്തരീക്ഷത്തില്‍ പാറി പറക്കുന്ന മുടിയിഴകളെ ഒരു കൈ കൊണ്ട് ചെവികരികിലേക്ക് ഒതുക്കി വെച്ച് അവൾ അതിൽ ലയിച്ച് ഇരിക്കുകയാണ്....
അവളില്‍ പതിച്ച് നില്‍ക്കുന്ന അവന്റെ നോട്ടം അറിഞ്ഞെന്ന വണ്ണം അവൾ തല ചെരിച്ച് നോക്കി...
അവൾ നോക്കുന്നു എന്ന് കണ്ടതും അവന്‍ മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്തൂ...
"Ac ഇട്ടിരിക്കുന്നത് നിനക്ക് കാണാനില്ലേ.... മര്യാദയ്ക്ക് ഗ്ലാസ്സ് പൊന്തിച്ചൊ.."
"സൗകര്യല്ല്യാ..."
അവൾ അതും പറഞ്ഞ് പുറത്തേക്ക് നോക്കി ഇരുന്നു...
"സൗകര്യം ഞാൻ ഉണ്ടാക്കി തരാം.."
അവന്‍ ഗ്ലാസ്സ് പൊന്തിച്ച് അവളെ നോക്കി പുച്ഛിച്ചു...
"മര്യാദയ്ക്ക് ഗ്ലാസ്സ് താഴത്തിക്കൊ.."
"സൗകര്യല്ല്യാ..." അതും പറഞ്ഞ് അവന്‍ ഡ്രൈവിങിൽ concentrate ചെയ്തു....
അവൾ നിലത്ത് ഒന്ന് ആഞ്ഞ് ചവിട്ടി പുറത്തേക്ക് നോക്കി ഇരുന്നു.....
രണ്ട് പേരുടെയും ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നി മാഞ്ഞു...
വീട്ടില്‍ എത്തിയ ഉടനെ അവൾ ഇറങ്ങി ഓടി.... അവളെ ഓട്ടം കണ്ട് അവന്‍ വാ പൊളിച്ച് പോയി....
'ഇവിടുന്ന് പോയിട്ട് രണ്ട് ദിവസേ ആയിട്ടൊള്ളൂ.. വർഷങ്ങൾക്ക് ശേഷം തിരിച്ച് വന്ന പോലെ ഉണ്ട്... ഇങ്ങനെ ഒരു അരവട്ടിനെ ആണല്ലോ പടച്ചോനെ.. നീയെന്റെ തലയില്‍ കെട്ടി വെച്ച് തന്നത്....'അവന്‍ അവൾ പോണതും നോക്കി ആത്മഗതിച്ചു...
മുറ്റത്ത് കാർ വന്ന് നിന്നത് കണ്ട് sitout ൽ കസേരയില്‍ ഇരുന്നിരുന്ന Anwar ഉം hussain ഉം എഴുന്നേറ്റു...
പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടതും രണ്ട് പേരുടെ ചുണ്ടിലും ഒരുപോലെ ഒരു ചിരി വിരിഞ്ഞു..
"ഞാൻ വന്നു..." അകത്തേക്ക് കയറിയ ഉടനെ അവൾ അവരെ നോക്കി പറഞ്ഞു...
"നിന്നെ കെട്ടിച്ച് അയച്ചതല്ലേ... പിന്നെ എന്തിനാ വന്നേ...."anwar അവളെ കളിയാക്കി ചോദിച്ചു...
" അല്ലെങ്കിലും ഞാൻ ഉപ്പാനെ കാണാൻ വന്നതല്ല.. ഞാൻ ഇതേ ഈ മൊതലിനെ കാണാൻ വന്നതാ.. അല്ലേ ഹുസൈന്ക്കാ.." അവൾ anwar നെ നോക്കി മുഖം കോട്ടി hussain ന്റെ അടുത്തേക്ക് നീങ്ങി നിന്നു...
"അങ്ങനെ എങ്കി അങ്ങനെ..."ഹുസൈനും അവളെ ചേര്‍ത്ത് പിടിച്ചു...
അപ്പോഴേക്കും Aman ഉം അകത്തേക്ക് വന്നതും അവർ അവന് നേരേ തിരിഞ്ഞു... അവൾ അകത്തേക്ക് വലിഞ്ഞു....
Kitchen ല്‍ നിന്ന് arifa യും അവരെ sound കേട്ട് ഹാളിലേക്ക് വന്നു.....
"മോന്‍ എവിടെ..."അവളെ കണ്ട ഉടനെ ആരിഫ ചോദിച്ചു....
" ഏഹ്... ഞാനും ഇങ്ങോട്ട് വന്നത് തന്നെയാ... എന്താ മരുമോനെ മാത്രേ പറ്റു..."
"നീയിപ്പൊ എന്ന ഇവിടെന്ന് പോയത്..." അതും പറഞ്ഞ് അവര് sit out ലേക്ക് ചെന്നു
'ആഹാ best...'
അവൾ ആരിഫ പോണത് നോക്കി മുഖം കോട്ടി ബാഗ് എടുക്കാന്‍ നിന്നപ്പോ ആണ് ടേബിളില്‍ ഇരിക്കുന്ന ആഷി ന്റെ ഫോൺ കണ്ടത്....
അവള് അതും എടുത്ത് എല്ലാരുടെയും അടുത്തേക്ക് ചെന്നു......
"ഉമ്മാ... കാക്കു എവിടെ..."
"അവന്‍ എണീറ്റിട്ടില്ല..."
"ഇപ്പോഴും എണീറ്റില്ലേ..."
'ഇല്ല രാവിലെ നീ വിളിക്കും എടുക്കണ്ടാ പറഞ്ഞ് ഫോൺ വരെ താഴെ വെച്ചാ ഇന്നലെ പോയി കിടന്നത്..."
അവൾ time നോക്കി..... 12 :30
' നിന്നെ ഞാൻ ഉറക്കി തരാടോ കാക്കു...'
ഹാദി ആഷിന്റെ റൂമിലേക്ക് ചെന്ന് bathroom ല്‍ ന്ന് വെള്ളം എടുത്തു....
അവന്‍ തല വഴി പുതപ്പ് മൂടിയാണ് കിടക്കുന്നത്...
അവള് വെള്ളം തലയിലേക്ക് ഒഴിച്ചു..
" അയ്യോ... വെള്ളപ്പൊക്കം.. " പെട്ടന്ന് ഒരു പെണ്‍ ശബ്ദം കേട്ട് അവള്‍ ഞെട്ടി.....പുതപ്പ് വലിച്ച് മാറ്റി ഐഷു എണീറ്റു ഇരുന്നു....
"നീയെന്താ ഇവിടെ..."
അവൾ ചുറ്റും നോക്കി.... മാറിയിട്ടില്ല എന്റെ വീട് തന്നെ ആണ്...
"ഇത് എന്റെ വീട് തന്നെ ആണല്ലോ... അതല്ല താത്തു എപ്പോ വന്നു...."
" അതല്ലടി കോപ്പേ... ഇത് കാക്കു ന്റെ റൂം അല്ലെ.. ഓൻ എവിടെ...."
"കാക്കു എന്റെ റൂമിൽ ആണ്..."
അവൾ ഹാദി യെ തുറിച്ച് നോക്കി കപ്പ് കൈയിൽ എടുത്ത് ഒറ്റ ഏറായിരുന്നൂ.... അപകടം മണത്ത് ഹാദി ഒന്ന് താഴ്ന്നതും അത് നേരെ ചെന്ന് കൊണ്ടത് റൂമിലേക്ക് കയറാന്‍ നിന്നിരുന്ന ആഷി ന്റെ നെഞ്ചത്ത് ആയിരുന്നു.....
ഇനി അവിടെ നിന്ന injuries to health ആണ് എന്ന് അറിയുന്നോണ്ട് ഹാദി അവിടുന്ന് താഴേക്ക് മുങ്ങി....
കുറച്ച് സമയം കഴിഞ്ഞതും ആഷിയും ഐഷുവും fresh ആയി താഴേക്ക് വന്നു..എല്ലാരും കൂടി ഫുഡ് ഒക്കെ കഴിച്ചൂ....
🦋🦋🦋🦋
ഹാദി ഫോണിൽ കളിച്ച് ഇരിക്കുമ്പോ ആണ് പെട്ടന്ന് ആരോ വന്ന് കണ്ണ് പൊത്തിയത്....
Aman ആഷിന്റെ കൂടെ പുറത്ത് പോയിരുക്കാണ്....
"റന കുരിപ്പേ..."
അവൾ ചിരിയോടെ കൈ തട്ടി മാറ്റി തിരിഞ്ഞു...
"മനസ്സിലായോ..."
"നിന്റെ നിഴല്‍ പോലും ഞാൻ പുഷ്പം പോലെ കണ്ട് പിടിക്കും..."
"ooho... എന്നിട്ട് എന്തൊക്കെ... How is your married life..."
"pwoli അല്ലെ..."
"ഇങ്ങന്ണ്ട് നമ്മടെ അളിയാക്ക... ആൾ നിന്റെ ആഗ്രഹം പോലെ romantic king ആണ..."
"പിന്നല്ലാ... അതൊന്നും പറയാതെ ഇരിക്കുന്നതാ ഭേദം.... ശ്യേ ഞാൻ എങ്ങനേ പറയാ.... പിന്നെ നിന്നോട് ആയത് കൊണ്ട് പറയാ...എ...."
"അധികം നൊണ പറഞ്ഞ് കഷ്ടപ്പെടണ്ടാ....എന്റെ നിഴല്‍ കണ്ട് പിടിക്കുന്ന നിന്റെ മുഖം കണ്ട മനസ്സ് വായിക്കാന് എനിക്ക് കഴിയും...എന്താടാ... എന്തെങ്കിലും problem .."
"ഏയ് nop.. എന്ത് problem... Problem ഒന്നും ഇല്ല" അവൾ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു....."
"പിന്നെന്താ.... നീ പഴയതൊക്കെ ആലോചിച്ചു ഇനിയും ഇരിപ്പാണോ..വിശ്വാസത്തിന്റെ പുറത്ത് നീ ഇത്രയും കാത്തിരുന്നില്ലേ... ഇനിയും വേണ്ട... നിന്റെ life ആണ്...."അവൾ ദേഷ്യത്തോടെ പറഞ്ഞു....
"ഏയ്... ഇല്ലടി... കഴിഞ്ഞത് എല്ലാം... ഒരു സ്വപ്നം പോലെ ഞാൻ മറന്നു.... അല്ല ഒരു സ്വപ്നമാണ് അങ്ങനെ വിശ്വസിക്കാന്‍ ആണെനിക്ക് ഇഷ്ട്ടം.... ഇന്നെന്റെ ഉള്ളില്‍ ഈ മഹറിനോളം പ്രാധാന്യം മറ്റൊന്നിനും ഇല്ല.... പക്ഷേ എനിക്ക് കുറച്ച് സമയം വേണം..... എന്റെ ഉള്ളില്‍ ഇന്ന് എന്റെ മഹറിന്റെ അവകാശി മാത്രമേ ഒള്ളു...."
അവൾ മഹർ കൈയിലെടുത്ത് അതിലേക്ക് നോക്കി...
" ഇത് വെറും ഒരു സ്വര്‍ണ്ണമല്ല.. പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടയാളമാണ്... മരണം വരെ സുഖത്തിലും ദുഃഖത്തിലും കൂടെ നില്കും എന്ന വക്കാണ്... ആ മൂല്യത്തെ ഇന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്... അത്രമാത്രം ഇതെന്നെ അണിയിച്ച ആളോടും എനിക്ക് സ്നേഹവും ബഹുമാനവും ഉണ്ട്....."
അവളുടെ വാക്കുകള്‍ ഉറച്ചതായിരുന്നു... അത് കേട്ട് റന ആശ്വാസം പടർന്നിരുന്നു....
' പഴയ കാമുകിനെ തേടി കണ്ട് പിടിക്കണം അല്ലെ... ഞാൻ കണ്ട് പിടിച്ച് തരാട്ടാ.....' അവൾ മനസ്സിൽ പറഞ്ഞു...
അപ്പോഴും മനസ്സിന്റെ ഏതോ ഒരു കോണില്‍ ഉണങ്ങാത്ത മുറിവ് പോലെ റൂഹ് എന്ന നാമം അവശേഷിക്കുന്നുണ്ടായിരൂന്നു അതവൾ മനഃപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു....
🦋🦋🦋🦋
ഫുഡ് കഴിക്കൽ ഒക്കെ കഴിഞ്ഞ് ഒരു jug വെള്ളം എടുത്ത് ഹാദി റൂമിലേക്ക് വന്നപ്പോഴേക്കും Aman ബെഡ്ഡിൽ സൈഡ് ആയിരുന്നു....
അത് കണ്ട് ഹാദി ശബ്ദം ഉണ്ടാക്കാതെ jug ടീപോയിൽ വെച്ച് അവന്‍ ഒരു ചവിട്ട് കൊടുത്തു.... പ്രതീക്ഷിക്കാതെ കിട്ടിയത് ആയത് കൊണ്ട് അവന്‍ നിലത്തേക്കു മറിഞ്ഞ് വീണു.... ശബ്ദം പുറത്ത് വരും മുന്നേ അവൾ വാ പൊത്തി പിടിച്ചിരുന്നു....
"പ്രതികാരം അത് വീട്ടാനുള്ളതാ..."
....തുടരും🦋
Gooys.. Comment മസ്റ്റ് ആണ്... അല്ലെങ്കിൽ രണ്ട് ദിവസം........
Okei bei🚶♀️