CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:44
_______________________
Written by :✍🏻️salwaah... ✨️
:salwa__sallu
____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്... ഇതിൽ ജീവിതത്തിൽ ഒരിക്കലും നടക്കാത്തതും യുക്തിക്കു നിലക്കാത്തതും ആയി പലതും കാണാം... അതൊന്നും ജീവിതത്തിൽ നടക്കുമെന്ന് വിശ്വസിക്കരുത്.. ഈ സ്റ്റോറിയിൽ പറഞ്ഞ സ്ഥലങ്ങളോ സ്ഥാപനങ്ങളോ പേരുകളോ ആൾകാരോ അയിട്ട് ഈ സ്റ്റോറിക്ക് ഒരു ബന്ധവുമില്ല.. ഇനി ഉണ്ടെങ്കിൽ തന്നെ തികച്ചും സ്വാഭാവികം.. ✨️
_______________🌻_______________
അധികം വൈകാതെ തന്നെ
നിഹാൽ വന്നിരുന്നു... അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
""അഹ്‌നാ... അവൻ ശെരിക്കും ആരാ.. നവാലും അയിട്ട് അവനെന്താ ബന്ധം... അവളെ എന്റെ ഉമ്മാക്കും ഉപ്പാക്കും കിട്ടിയതിനു പിന്നിൽ അവനെന്താ ബന്ധം...""
അകത്ത് കയറിയപ്പോൾ തന്നെ നിഹാൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...
""എന്താണെന്ന് പറഞ്ഞാലേ ഞാൻ വണ്ടിയെടുക്കുള്ളു..."""
അവൻ കാറിൽ നിന്ന് key അയിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ തന്നെ പറഞ്ഞു തുടങ്ങി...
" സഹിൽ മുഹമ്മദ് ".. അവന് ലിതിയ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു... പക്ഷേ ലിതിയ്ക്ക് ഒരിക്കലും അവനെ ഇഷ്ടമല്ലായിരുന്നു... ഒരു ദിവസം പോലും വിടാതെ അവൻ അവളുടെ പിന്നാലെ ഉണ്ടാവും... എന്നും ഞാനുമായി ഉടക്കുമായിരുന്നു.. പക്ഷേ അവളുടെ ആക്‌സിഡന്റിന് ശേഷം അവനെ ഒരിക്കൽ പോലും കണ്ടില്ലായിരുന്നു.. അതാണ് എന്നിൽ അവനോടുള്ള സംശയം ഉടലെടുത്തു തുടങ്ങിയത്... ഇപ്പോൾ അത് ഇത് വരേ എത്തി... ഇനി എന്തെങ്കിലും അറിയണോ...
അവൾ ചോദിച്ചതും അവൻ അതെ എന്ന രീതിയിൽ തലയാട്ടി...
""എനിക്കറിയണം.. യദാർത്ഥത്തിൽ അന്നെന്താണ് സംഭവിച്ചത് എന്ന്...""
നിഹാലിന്റെ ചോദ്യം കേട്ടു അവൾ എന്തോ ഒന്ന് മറക്കാൻ എന്ന പോലെ കണ്ണുകൾ മുറുകെ അടച്ചു... എന്തൊക്കെയോ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു...
""ഞാനൊന്ന് ശ്രദ്ധിച്ചിരുന്നിരുന്നെങ്കിൽ... എന്റെ ലിതിയായെയും നിഹാലയെയും പഴയത് പോലെ എനിക്ക് ലഭിക്കുമായിരുന്നില്ലേ.. എന്ത് കൊണ്ട് എനിക്കന്ന് അത് തോന്നിയല്ലേ...""
അവൾ തന്റെ മനസ്സിൽ ഓർത്തു...
""അറിയില്ല ലിതിയ്ക്ക് മാത്രമേ അറിയുള്ളൂ...""
അവൾ പറഞ്ഞത് കളവാണെന്ന് അവളുടെ കണ്ണുകൾ അവനോട് പറയുന്നുണ്ടായിരുന്നു..എങ്കിലും അവനൊന്നും പറയാതെ വാഹനം ഒരു ഗൗഡൗണിന് മുന്നിൽ നിർത്തി.. അഹ്‌ന ആദ്യം തന്നെ പുറത്തിറങ്ങി അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾക്ക് മറയെന്നോണം ഒരു സൺഗ്ലാസ് എടുത്ത് വെച്ചു...
അവൾ അകത്തേക്ക് കയറി ആ ഗൗടൗണിലെ ഒരു ബൾബ് ഓണ് ചെയ്തു കസേരയിൽ കെട്ടിയിട്ട സഹിലിനെ നേരെ നടന്നടുത്തു.. അവളെ കണ്ടതും സഹിലിന്റെ കണ്ണുകളിൽ ഭയം ഉടലെടുത്തു...
അവൾ അവനെ നോക്കി പുഞ്ചിരിക്കുകയല്ലാതെ ഒന്നും ചെയ്തില്ല... പക്ഷേ അവളുടെ പുഞ്ചിരിയുടെ മറയിലുള്ള കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിലെ കാടിന്യം സൺഗ്ലാസിനുള്ളിലൂടെയും അവൻ കാണുന്നുണ്ടായിരുന്നു...
അഹ്‌നാ... എന്നേ ഒന്നും ചെയ്യരുത്... പ്ലീസ്.. ഞാൻ എല്ലാം പറയാം.. എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ ഭാര്യയും മോളും തനിച്ചാവും സോ.. പ്ലീസ് അഹ്‌നാ.. എന്നേ ഒന്നും ചെയ്യരുത്...
അവൻ ഭീതിയോടെ അവളെ നോക്കി കൊണ്ട് അന്നത്തെ സംഭവം ഓർത്തെടുത്തു കൊണ്ട് പറഞ്ഞു തുടങ്ങി...
•°•°•°•°•°•°•°•°•°•
വലിയ ശബ്ദത്തിൽ അലറി വിളിച്ചു കൊണ്ട് അഹ്‌ന വാഷ് റൂമിൽ നിന്ന് പോയതും ഇത്രയും നേരം തന്റെ മുന്നിൽ നടക്കുന്ന സംഭവങ്ങൾ കണ്ട് ഭയന്നിരുന്നിരുന്ന സഹിൽ ഭയന്നു കൊണ്ട് ഡോർ തുറന്നു ചുറ്റും നോക്കി... ഒരു നിമിഷം അവന്റെ കണ്ണുകൾ നിലത്ത് കിടക്കുന്ന ലിതിയായിൽ ഉടക്കിയതും അവന്റെ കണ്ണുകൾ തിളങ്ങി...
""നീ എന്റേതാണ് നവാൽ... എന്റേത് മാത്രം.. എന്ത് വിലകൊടുത്തും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും..""
അവളെ നോക്കി നിഗൂഢതയാർന്ന ചിരിയോടെ അതും പറഞ്ഞു അവൻ അവളെ കൈയിൽ കോരിയെടുത്തു... മറ്റൊരു സ്ഥലത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഹാലയെ ഒന്ന് നോക്കുക പോലും ചെയ്തില്ല... നിഹാലയുടെ ശരീരത്തിൽ ചെറിയ രീതിയിലുള്ള അനക്കങ്ങൾ ഉണ്ടായിരുന്നു... ഒരു പക്ഷേ അവൻ അവളെ ശ്രദ്ധിച്ചിരുന്നെങ്കിൽ നിഹാല ഇന്ന് ജീവചിരിപ്പുണ്ടായിരുന്നേനെ...
പക്ഷേ അവന് ലിതിയായോടുള്ള പ്രണയത്തിന്റെ ആയം കാരണം അവന്റെ മനസ്സ് അതിന് സമ്മതിച്ചില്ല.. അവൻ സ്വാർത്ഥനായികൊണ്ട് അവളെ ആരും കാണാതെ പുറത്തെടുത്തു...വഴിയിലൂടെ പോകുന്ന ഒരു ലോറിക്ക് കൈ കാട്ടി.. അവരെ കണ്ടതും ലോറി ഡ്രൈവർ അവരെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അർത്ഥം വെച്ചൊരു ചിരി ചിരിച്ചു കൊണ്ട് അവരോട് കയറാൻ പറഞ്ഞു..
അവർ രണ്ട് പേരും അകത്ത് കയറി ഇരുന്നതും ഡ്രൈവർ വണ്ടിയെടുത്തു..
****എങ്ങോട്ടാ ചേട്ടാ നമ്മളിത് പോകുന്നത്..***.
""പാലക്കാട് ""
**മുംബൈയിൽ നിന്ന് പാലക്കാടെക് ഒരുപാട് ദൂരമില്ലേ.. **
അവന്റെ ചോദ്യം കേട്ടു അയാൾ അവനെ തറപ്പിച്ചോന്ന് നോക്കി...
""എടോ ചെക്കാ.. വേണമെങ്കിൽ വായയും പൂട്ടി വന്നോണം... അല്ലാതെ ഒരുമാതിരി ചോദ്യങ്ങൾ ചോദിക്കരുത്...""
സമയം കുറേ കഴിഞ്ഞതും അവൻ അവിടെ നിന്ന് ഒരു bottle എടുത്ത് അതിനുള്ളില്ല വെള്ളം ലിതിയയുടെ മുഖത്ത് തളച്ചു...
ലിതിയാ... ലിതിയാ എണീറ്റെ...
അവൻ വിളിച്ചതും അവൾ ഞെട്ടിയേനെറ്റു ചുറ്റും നോക്കി...എന്തോ ഭയപ്പെടുത്തുന്ന സംഭവം അവൾക് മുന്നിലൂടെ പോയി മറഞ്ഞെങ്കിലും അവൾക് അതെന്തെന്ന് മനസ്സിലായില്ലാ...
""ആരാ... ഞാൻ ആരാ... ""
അവളുടെ ചോദ്യം കേട്ടു സഹിലിന്റെ മുഖത്ത് നിരാശക്ക് പകരം സന്തോഷമായിരുന്നു.. ഓർമയില്ലാത്ത അവൾക്കുള്ളിൽ കയറി കൂടുക എന്നത് വളരെ എളുപ്പം ആണെന്നുള്ളത് അവനറിയാമായിരുന്നു...
പെട്ടെന്നായിരുന്നു ഡ്രൈവർ break ചവിട്ടിയത്...
Oh ഷിറ്റ്.....
അയാൾ ഒച്ചയെടുത്തു പറഞ്ഞു കൊണ്ട് സ്വയം തലക്കടിച്ചു...
""കുറച്ചു കഴിഞ്ഞാൽ ഒരു ജംഗ്ഷനിൽ പോലീസ് ചെക്കിങ് ഉണ്ട്.. ഈ വണ്ടിയിൽ കിലോ കണക്കിന് കഞ്ചാവ് ആണ്... അത് കൊണ്ട് എനിക്ക് തിരിച്ചു പോവണം അത് കൊണ്ട് തത്കാലം നിങ്ങളുടെ ഇവിടെ ഇറങ്ങിയേ തീറുള്ളു...""
അയാൾ അത് പറഞ്ഞതും സഹിൽ ലിതിയയും കൂട്ടി പുറത്തിറങ്ങി റോഡിനരികിലുള്ള ഒരു മരത്തിന് ചുവട്ടിലേക് നിന്നു...
പെട്ടന്ന് അതിലെ ഒരു വാഹനം പോയതും അവൻ അവളോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു ഉൾ കാട്ടിലേക് ഓടി..
കുറച്ചു കഴിഞ്ഞു എല്ലാ വാഹനവും പോയി എന്ന് ഉറപ്പ് വരുത്തി അവൻ പുറത്തേക് വന്നു അവളെ ചുറ്റും തിരഞ്ഞു.. എത്ര തിരഞ്ഞിട്ടും അവളെ കണ്ടില്ലാ.. ദിവസങ്ങളോളം അവൻ അവളെയും തിരിഞ്ഞു പാലക്കാട് മുഴുവൻ അലഞ്ഞു നടന്നു..
•°•°•°•°•°•°•°•°•°
സഹിൽ തുടർന്നു...
അതിന് ശേഷം ഞാൻ നാട്ടിലേക് വന്നപ്പോൾ അറിഞ്ഞത് അവൾ മരണപ്പെട്ടു എന്നും. അവളുടെ ശരീരത്തിൽ ഉള്ളത് പോലെ ഉള്ള മറുക്കുള്ള അവളുടെ അതെ പ്രായമുള്ള ഒരു പെൺകുട്ടിയുടെ ശരീരം കിട്ടി എന്നും ഒക്കെയാണ്.. അതൊരിക്കലും സത്യമല്ലെന്ന് എനിക്കറിയാമെങ്കിലും ഞാനൊന്നും ആരോടും പറഞ്ഞില്ലാ.. വീട്ടുക്കാരുടെ നിർബന്ധം കാരണം ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു.. അപ്പോഴും എനിക്ക് ഭയമായിരുന്നു.. ഒരിക്കൽ എന്നേ തേടി കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾക്ക് ഉടമയായ അവൾ നവാലിനെ തേടി എനിക്കരികിൽ വരുമെന്ന്.. അതെ the women devil അഹ്‌ന ലൈലത് എന്റെ അരികിൽ വരുന്ന ദിവസം ഓരോ രാത്രിയിലും ഭയത്തോടെ ഓർകുമായിരുന്നു.. അങ്ങനെ ഞാൻ ഭയന്നിരുന്ന ദിവസം വന്നു.. അന്ന് ആശുപത്രിയിൽ വെച്ച് നിന്നെ കണ്ടു..സത്യത്തിൽ എന്നേ നിന്നെക്കാൾ ഭയപ്പെടുത്തിയത് അവനെ ആയിരുന്നു .. ""ദിൽഖിസ് അക്തർ""... അവന്റെ ഒരു ഫൈറ്റ് സീൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.. അന്നത്തെ കാഴ്ച ഇപ്പോഴും എന്റെ കണ്മുന്നിൽ വന്നുനിൽക്കുന്നുണ്ട്...
സഹിൽ ഒന്ന് തലക്കുടഞ്ഞു കൊണ്ട് ഭയത്തോടെ അവളെ നോക്കി..
അവളുടെ മുഖത്ത് ഒരു പ്രത്യേക ചിരി വിരിഞ്ഞു.. അവൾ കുറച്ചു ദൂരെ വാണം നോക്കി നിൽക്കുന്ന നിഹാലിനെ ഒന്ന് നോക്കി...
Do you know.. Who I'm i??
അവൾ അവന് നേരെ പുരികം പൊക്കി കൊണ്ട് ചോദിച്ചതും ഉണ്ട് ഇല്ലാ എന്ന രീതിയിൽ തലയാട്ടി...
""Daugther of ഹസീന and ജൗഹർ..""
അവൾ പറഞ്ഞ രണ്ട് പേരുകളും കേട്ടു അവനൊന്ന് ഞെട്ടി..ഇതു വരേ കണ്ടിട്ടില്ലെങ്കിലും അവനും കേട്ടിരുന്നു.. Adv ഹസീന ലൈലത്തിനെയും ജേർണേലിസ്റ്റ് ജൗഹർ അലിയെ കുറിച്ചു..
ഇതിപ്പോ എന്തിനാ നിന്നോട് പറഞ്ഞത് എന്നറിയുമോ.. അഹ്‌ന ലൈലത് ഒരൊറ്റ തന്തക്കും തള്ളക്കും പിറന്നതാ... നീ ഈ പറഞ്ഞതിൽ ഒരു വാക്ക് എങ്കിലും സത്യമല്ലെന്ന് അറിഞ്ഞാൽ....
അവൾ അവനോട് താകീത്തിന്റെ സ്വരത്തിൽ പറഞ്ഞു കൊണ്ട് നിർത്തി..
""ഒരൊറ്റ വാക്കേ ഉള്ളു എനിക്ക്...""ഞാൻ എപ്പോൾ വിളിച്ചാലും വന്നോളണം... എന്റെ സമ്മതം ഇല്ലാതെ മുംബൈ വിട്ടു പോകരുത്...
അവനെ നോക്കി അതും പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്ന് നിഹാലിനെയും കൂട്ടി പുറത്തിറങ്ങി...
××××××××××××××××🌻×××××××××××××××
അൽഫോൻസിന്റെ താവളത്തിന്റെ അകത്ത് കയറിയ ജേക്കാബ് ആരെയും നോക്കാതെ തന്റെ റൂമിലേക്കു കയറി ശ്വാസം ആഞ്ഞു വലിച്ചു...
തന്നെ ദേഷ്യത്തോടെയും പകയോടെയും നോക്കിയിരുന്ന കണ്ണുകളെക്കാൾ അയാളെ ഭയപ്പെടുത്തിയത് അയാളെ ഭയത്തോടെ നോക്കിയ അഹ്‌നയുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ആയിരുന്നു...
ഇരുപത്തി ആറ് വർഷങ്ങൾക് മുൻപ് നടന്ന ആ രാത്രിയിലെ സംഭവം അയാളെ മനസ്സിലേക്ക് ഓടി..
"""ഞാൻ പോവില്ലാ... മരിച്ചാലും തിരിച്ചു വരും.... എന്റെ കുഞ്ഞു... അതിനെ ഒന്നും ചെയ്യരുത്..."""
അത് പറയുമ്പോൾ ഹസീനയുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ കണ്ടത് പോലെ ഉള്ള ഭയമായിരുന്നു അയാൾ ഇന്ന് അഹ്‌നയുടെ കണ്ണിലും കണ്ടത്...
അവർ എന്നേ കൊല്ലും.. റസീനയും ആ പെണ്ണും ചേർന്ന് എന്നേ കൊല്ലും....
അവരെന്നെ കൊല്ലും....
അയാളുടെ ചുണ്ടുകൾ ഓരോ നിമിഷവും വിറയലോടെ മൊഴിഞ്ഞു കൊണ്ടിരുന്നു...
അവരൊക്കെ എന്നേ കൊല്ലുന്നതിനു മുൻപ് എനിക്ക് മരിക്കണം...
അയാൾ ഒരു പ്രാന്തനെ പോലെ അത് മൊഴിഞ്ഞു കൊണ്ട് ഒരു വാൾ എടുത്ത് അയാളുടെ കഴുത്തിനെ സ്വയം അറുത്തു... ജീവനില്ലാത്ത അയാളുടെ ശരീരം നിലത്തേക് ഊർന്നു വീണു... ഉടലും തലയും വേറിട്ടു നിൽക്കുന്ന അയാളുടെ ശരീരം അയാളുടെ തന്നെ നീച്ചമായ രക്തത്തിൽ കുളിച്ചു കിടന്നു...
Nb:(ആത്മഹത്യ ഒന്നിനും പരിഹാരമല്ല 😌😌)
×××××××××××××××🌻××××××××××××××××
""അഹ്‌നാ മാമ്.. ജേക്കാബ്.. അയാൾ സ്വയം കയുത്തറുത് ആത്മഹത്യ ചെയ്തു...""
അൽഫോൻസിന്റെ ടീമിലുള്ള തന്റെ ആൾ പറയുന്നത് അഹ്‌നയുടെ മുഖത്ത് നിഗൂഢത നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു...
""ഞാൻ പ്രതീക്ഷിച്ച വാർത്ത എന്നേ തേടിയെത്തിയിരിക്കുന്നു..""
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...
ഒരു ദിവസം രാത്രി ജൗഹർ തന്നോട് പറഞ്ഞ വാക്കുകൾ അവളോർത്തു...
""ആഹ്ഖിലിനെ പ്രെഗ്നന്റ് ആയിരുന്നു സമയത്ത് ജേക്കാബ് എന്ന ആ ചെറ്റ ഹസീനയെ തട്ടി കൊണ്ട് പോയിരുന്നു... അന്ന് അയാൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ ഉള്ള അവളുടെ കണ്ണുകളിലെ ഭയമാണ് അയാളെ ഏറ്റവും ഭയപ്പെടുത്തിയത്...കാരണം അവളുടെ മുഖത്ത് ഭയം എന്ന വികാരത്തിന് ശേഷം ഒന്ന് മാത്രമേ വരുള്ളൂ... പക... അവൾ ഭയന്നാൽ അവളിൽ പകയുടലെടുക്കും... അത് അയാൾക് നേരത്തെ അറിയാമായിരുന്നു... അയാളെ തുടച്ചു മാറ്റാൻ നിനക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം മാത്രമേ ഉള്ളു... അയാളെ കണ്ടാൽ മുഖത്ത് ഭയം അഭിനയിച്ചു അയാളെ നോക്കുക...'""
അതോർത്തതും അവളുടെ ചുണ്ടിലെ ചിരിക്ക് മനോഹാരിത കൂടി..
അഹ്‌നാ...
നിഹാലിന്റെ വിളി കേട്ടു അവൾ ഞെട്ടലോടെ അവനെ നോക്കി...
"""നീ ഏറ്റവും അധികം ഭയപ്പെടുന്ന മനുഷ്യൻ ആരാ....?""
നിഹാലിന്റെ ചോദ്യം കേട്ടു അവളൊന്ന് പുഞ്ചിരിച്ചു...
""ദിൽഖിസ് അക്തർ ""
അവളുടെ മറുപടി കേട്ടു നിഹാൽ പൊട്ടി ചിരിക്കാൻ തുടങ്ങി...
""ഡിലുവിനെ കുറിച്ചാണ് നീ ഈ പറയുന്നത്...അവനാളൊരു പാവമാ...""
നിഹാൽ പറയുന്നത് കേട്ടു അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു...
""He is the *Lion*.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യമുള്ള ആൺകുട്ടി... മൂന്ന് വർഷം കൊണ്ട് ഞാൻ നിരീക്ഷിച്ചു പഠിച്ചതാ ദിൽഖിസ് അക്തർ എന്ന സിംഹത്തെ... അവന്റെ ഉള്ളിലെ സിംഹം പുറത്ത് വന്നാൽ ഭയക്കാത്തത് അയിട്ട് ആരുമുണ്ടാവില്ല... ഈ എനിക്ക് വരേ അവനെന്ന സിംഹത്തോട് പ്രണയവും അത് പോലെ തന്നെ ഭയവുമാണ്...""
അവൾ പറഞ്ഞത് നിഹാൽ ഒരു തരം ഞെട്ടലോടെ അവളെ നോക്കി....
അവൾ അതൊന്നും കണ്ടത് പോലെ നടിക്കാതെ പുറത്തേക് നോക്കി നിന്നു...
""അവൻ തന്റെ ലക്ഷ്യങ്ങൾക് വിലങ് ആവുന്നത് അവന് എന്തെങ്കിലും പറ്റുമോ എന്ന ഭയമല്ലായിരുന്നു... പകരം അവൻ അവൾക് മുന്നേ അവരെ ഒക്കെ കൊന്ന് കളയുമോ എന്ന ഭയമായിരുന്നു...""
അതോർത്തതും അവളിൽ ഭയവും സന്തോഷവും ഒരേ സമയം ഉടലെടുത്തു....
××××××××××××××××🌻×××××××××××××××
കോപ്പ്... ആ മരത്തലയൻ മുംബൈയിൽ വന്ന ശേഷം ഒരിക്കൽ പോലും എന്നേ വിളിച്ചു നോക്കിയില്ലല്ലോ.. ..അവനൊക്കെ എങ്ങനെ ആയിരിക്കും alfa ആന്റിക്ക് ഒക്കെ ചെന്ന് പിറന്നത്.. ജാഡ നീലകണ്ണൻ....
ഇഖ്ലിയ ബെഡിന്റെ മുകളിൽ ഇരുന്ന് താടിക്കും കൈ കൊടുത്തു കൊണ്ട് നിരാശയോടെ പിറുപിറുത്...
അവളുടെ മനസ്സിൽ നിറയെ സജയുടെ അനിയൻ ആയിരുന്നു.. അവൾക് ഉറക്കം വന്നാൽ അവന്റെ നീല കണ്ണുകൾ സ്വപ്നത്തിൽ വന്നു അവളുടെ ഉറക്കം ഇല്ലാതാക്കും...
അവൾ ആകാശത്തു തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ തന്നെ നോക്കി ഇരുന്നു.. അവളുടെ വെള്ളാരം കണ്ണുകളിൽ നിരാശ പടർന്നു..
വിളിച്ചു നോക്കിയാലോ.. അവൾ അതും പറഞ്ഞു ഫോൺ എടുത്തു ""ജാഡ നീലകണ്ണൻ"" എന്ന് save ചെയ്ത നമ്പറിലേക് വിളിച്ചു....
ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു...
ഡീ... നിന്നോട് പറഞ്ഞിട്ടില്ലേ എന്നേ വിളിക്കരുത് എന്ന്... സ്വൈര്യം തരില്ലാ എന്ന് വെച്ചാൽ.. ഏത് ഗുളികാൻ പിടിച്ച നേരത്താണോ നിന്നെ ഒക്കെ സഹായത്തിനു കൂട്ടിയത്.. ഇനി എന്നേ വിളിച്ചാൽ കൊന്നിടുവേ...#₹&@* മോൾ...
അവൻ പറഞ്ഞു തീർന്നതും അവൾ മനസ്സിൽ നാച്ചുവിനെ ഡ്യാനിച്ചു പറഞ്ഞു തുടങ്ങി...
""പ്ഫാ.. #%&&*&#%#&#&** മോനേ.. നിനക്ക് എന്താടോ ഇത്രക്ക് അഹങ്കാരം.. അവന്റെ ഒരു ഒണക്ക നീലകണ്ണും.. ഒരു കോപ്പിലെ നുണക്കുഴിയും.. ഒന്നര കിലോമീറ്റർ വീട്ടിട്ടുള്ള പല്ലും ഒക്കെയാണെങ്കിലും എന്റെ സ്വീറ്റ് നീല കണ്ണാ.."I LOVE YOU "..""
അതും പറഞ്ഞു അവൾ മറുപടിക്ക് കാത്തുനിൽക്കാതെ കാൾ കട്ട് ചെയ്തു...
""I LOVE YOU ""
അവൾ പറഞ്ഞത് ഓർത്തതും മറുതലക്കൽ ഉള്ള സജയുടെ അനിയന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. അവന്റെ നീലകണ്ണുകൾ വെട്ടി തിളങ്ങി.. പക്ഷേ എന്തോ ഒന്ന് ഓർമയിൽ വന്നതും അവന്റെ മുഖത്തെ ചിരി മാഞ്ഞു കണ്ണുകളിലെ തിളക്കം കുറഞ്ഞു വന്നു..
××××××××××××××××🌻×××××××××××××××
അലി അഹമ്മദിന്റെ താവളത്തിൽ നടക്കുന്നതെല്ലാം ദിൽഖിസ് ക്യാമെറയിലൂടെ കണ്ടു...
""എന്തിനാവും അയാൾ ആത്മഹത്യ ചെയ്തത്...""
അങ്ങനെ ഒരു സംശയം അവനിൽ ഉടലെടുത്തു ..
അവൻ ആ വീഡിയോ ബാക്ക് എടുത്ത് സ്ലോ ആക്കി പ്ലേ ചെയ്തു നോക്കി.. അവസാന നിമിഷം അയാളുടെ ചുണ്ടുകൾ മൊഴിയുന്നത് അവൻ ശ്രദ്ധയോടെ വീക്ഷിച്ചു...
"""ലൈലാ...""
അതെ അതായിരുന്നു അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞിരുന്നത്..അവൻ ബീച്ചിൽ വെച്ച് നടന്ന സംഭവം ഓർത്തു... എന്തോ ഒന്ന് കിട്ടിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി...
""നീ അയാളെ ടീമിൽ ആളെ അയച്ചപ്പോൾ ഞാൻ അയാളെ താവളത്തിൽ ക്യാമറ വെപ്പിച്ചു... അഹ്‌നാ...""
×××××××××××××××🌻×××××××××××××××
രാത്രിയിലെ ഇരുട്ടിനെ മായ്ച്ചു കൊണ്ട് വെളിച്ചം പകരാൻ സൂര്യൻ ഉതിച്ചു തുടങ്ങി...കിളികളുടെ കലപില ശബ്ദം ചുറ്റുപാടും അലയടിച്ചു കേട്ടു കൊണ്ടിരുന്നു...
×××××××××××××××🌻××××××××××××××××
സുബ്ഹി നിസ്കാരം കഴിഞ്ഞു കമറുദ്ധീൻ അക്തർ ഉതിക്കാൻ വെമ്പി നിൽക്കുന്ന സൂര്യനെ ഒന്ന് നോക്കി പുഞ്ചിരിച്ചു...
"'ഓരോ വീടിനും ഓരോ സൂര്യൻ.. ഈ വീടിന്റെ സൂര്യൻ അസ്‌തമിക്കാൻ ആയികൊണ്ടിരിക്കുന്നു.. പക്ഷേ ആരും ഇരുട്ടിലേക് പോകില്ലാ... എല്ലാവരിലും വെളിച്ചം നൽകാൻ അവൾ വരും...""
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..
സാലിം......
അയാൾ നീട്ടി വിളിച്ചതും അയാളുടെ ഒരു ശിഷ്യൻ അയാൾക്കരികിലേക് ഓടിയെത്തി...
''""അവൾ എന്നേ തേടി വരും.. പക്ഷേ എനിക്കവളെ കാണാൻ പറ്റില്ലാ.. നീ അവൾക്കെല്ലാം അറിയിച്ചു കൊടുക്കണം... "'"
അയാൾ സാലിമിനെ നോക്കി പറഞ്ഞു..
""എങ്കിലും എനിക്ക് ഒന്ന് കൂടി അറിയാനുണ്ട്... എന്താണ് ലൈലക്കും അക്തറിനും ഡെവിൾ ചമക് നോട് പക... സത്യത്തിൽ ആരാണ് ഡെവിൾ ചമക്...""
ശിഷ്യന്റെ സംശയത്തിന് കമറുദ്ധീൻ അക്തർ ഒന്ന് പുഞ്ചിരിച്ചു...
""ചമക് കുടുംബത്തിൽ ഇന്നേ വരേ രണ്ട് ഡെവിൾ ചമക് മാത്രമേ ജന്മമെടുത്തിട്ടുള്ളു.. ഒരാൾ ആദ്യത്തെ ലൈലയുടെയും അക്തറിന്റെയും കാലത്തും രണ്ടാമത്തെ ആൾ ഇപ്പോഴും.. അവർ ഇരുവരും അത്രയും വലിയ നീച്ചന്മാർ ആണ്.. ചമക് കുടുംബത്തിൽ കറുപ്പിൽ ഗ്രേ കലർന്ന കണ്ണോടെ കൂടി ജനിക്കുന്ന ആണ് കുട്ടികൾ.. രണ്ടാമത്തെ ഡെവിൾ ചമക് ജനിച്ചത് എന്റെ മകനായിട്ടാണ്..""അലി അഹമ്മദ് """
അതും പറഞ്ഞു കൊണ്ട് അയാൾ ഒരു പുസ്തകം എടുത്ത് പൊടി തട്ടി... അതിന്റെ മുകളിൽ എഴുതിയ പേര് ശിഷ്യൻ സസൂക്ഷ്മം വായിച്ചു..
""CHAMAK OF LOVE """
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..
കമറുദ്ധീൻ അക്തർ ആ പുസ്തകത്തിന്റെ അവസാനത്തിന്റെ മുൻപുള്ള താൾ എത്തും വരേ മറിച്ചു..
""The death of lailaa ""
ആ പേജിന്റെ തലക്കെട്ട് അതായിരുന്നു..
അയാൾ ആ താളിൽ എഴുതിയ വാക്കുകൾ വായിച്ചു തുടങ്ങി....
തുടരും.......
Written by salwa fathima 🌻