CHAMAK OF LOVE ✨️
(പ്രണയത്തിന്റെ തിളക്കം )
Part :45
_____________________________
Written by :✍🏻️salwaah✨️
: salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഇതിൽ യുക്തിക്കു നിലക്കാത്തതും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായ പലതും കാണാം.. ഈ കഥയിൽ പറയുന്നേ കഥാപാത്രങ്ങളുടെ പേരോ സ്വഭാവമോ.. പരാമർശിക്കപ്പെട്ട സ്ഥലങ്ങളോ സ്ഥാപനങ്ങളോ അയിട്ട് ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല…
_______________🌻_________________
അയാൾ ആ താളിൽ എഴുതിയ വാക്കുകൾ വായിച്ചു തുടങ്ങി…
•°•°•°•°•°•°•°•°•°•°•°•
ലൈലാ.. നീ പോവേണ്ട.. ഇത് അയാൾ നിനക്ക് വിരിച്ച കെണിയായിരിക്കും..
കാലത്തതിന്റെതായ മനോഹരമായ വസ്ത്രം ധരിച്ചു ഒരുങ്ങുന്ന ലൈലായെ നോക്കി അക്തർ പറഞ്ഞതും ലൈലയൊന്ന് പുഞ്ചിരിച്ചു…
അക്തർ… ഇത് കെണിയാവുമെന്ന് എനിക്ക് തോന്നുന്നില്ല.. ഞാൻ എന്റെ സഹോദരനിൽ അതിയായ വിശ്വാസമർപ്പിക്കുന്നുണ്ട്.. അതിനാൽ ഞാൻ ഒരു ഭയവുമില്ലാതെ തന്നെ അലിയുടെ അടുക്കൽ പോയിരിക്കും..
ലൈല ദൃഢനിശ്ചയത്തോട് കൂടി പറഞ്ഞത് കേട്ടു അക്തർ അവളെ പിന്തിരിപ്പിക്കാൻ വേണ്ടി വീണ്ടും പറഞ്ഞു തുടങ്ങി…..
ലൈലാ… നീയി പറയുന്ന നിന്റെ അമ്മാവന്റെ മകൻ.. അഥവാ സഹോദരനില്ലാത്ത നീ സഹോദരനെ പോലെ കാണുന്ന അലി … ഇത്രയും വർഷമായിട്ടും ഒരിക്കൽ പോലും നിന്നെ കാണാൻ വന്നിട്ടില്ലാ… എന്തിന് നിന്റെ അരികിലേക് കത്ത് പോലും അയച്ചിട്ടില്ല.. അങ്ങനെ ഉള്ള അയാൾ പെട്ടെന്നൊരുനാൾ നിന്നെ കാണാൻ ആഗ്രഹമുണ്ടെന്നും ഞാൻ വരേണ്ട എന്നും പറഞ്ഞു ക്ഷണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടാവും ലൈലാ.. ഇത് ചതിയാണ് ലൈലാ…
അത് പറയുമ്പോൾ അക്തറിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു…
ലൈല ഒന്നും പറയാതെ അക്തറിന്റെ അടുക്കലേക് വന്നു അക്തറിന്റെ നെറുകയിൽ ഒരു ചുംബനം നൽകി..
ആ ചുംബനം ഏറ്റു വാങ്ങുമ്പോൾ അക്തർ അറിഞ്ഞിരുന്നില്ല അതായിരിക്കും അവന് ലൈലായിൽ നിന്ന് ലഭിക്കുന്ന അന്ത്യ ചുംബനമെന്ന്...
""നീ ഭയത്തെ കൂട്ട് പിടിക്കേണ്ട അക്തർ… മരണത്തിന് പോലും തടുക്കാനാവാത്ത വിധം ലൈല അക്തറിനുള്ളതാണ്..""
അവൾ എന്നും പറയാറുള്ള വാക്കുകൾ തന്നെ പറഞ്ഞു കൊണ്ട് ഒരു പുഞ്ചിരിയോടെ തന്റെ മകൾക്കരികിലേക് നടന്നു.. ലൈലായെ കണ്ടതും.. അവരുടെ മകളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി.. അവൾ തന്റെ മകളുടെ കൊച്ചു കാപ്പി മുടിഴിയകൾ ഒതുക്കി വെച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു..
അവൾ യാത്രക്കിടയിൽ ഭക്ഷിക്കാനുള്ളതെല്ലാം സംഭരിച്ചു വെച്ച സഞ്ചിയും കൈയിലെടുത്തു പുറത്തിറങ്ങി chamak imarat നോട് അടുത്തുള്ള കുളത്തിൽ ചെന്ന് കൈ കുമ്പിളിൽ വെള്ളമെടുത്തു തന്റെ മുഖം കഴുകി.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഒന്ന് തിളങ്ങി.. അടുത്തുള്ള ആല്മരത്തിൽ കെട്ടിയിട്ട രീതിയിലുള്ള രണ്ട് കുതിരകളിൽ തന്റെ കുതിരപ്പുറത്തു കയറി അവൾ യാത്ര തിരിച്ചു.. കുറച്ചു ദൂരം പോയതും അവൾക് ഉയർന്നു നിൽക്കുന്ന chamak imarat ന്റെ മിനാരം കാണാൻ സാധിച്ചിരുന്നു.. ആ കൊടും കാട്ടിലെ ഒരോ ഇടവഴിയിലും അവളുടെ കുതിരയുടെ കുളമ്പടി ശബ്ദം അലയടിച്ചു കേൾകുന്നുണ്ടായിരുന്നു..
കുതിര പുറത്തേറി വരുന്ന അവൾ എന്ന പെൺസിംഹത്തെ ആദിവാസികളിലെ മൂപ്പൻ ശ്രദ്ധയോടെ വീക്ഷിച്ചു…
""അവളുടെ യാത്ര നല്ലതിലേക്കല്ല.. ചതിയിലേക്കാണ്…""
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു…
നീണ്ട നേരത്തെ യാത്രക്ക് ശേഷം ലൈലായുടെ കുതിര തന്റെ ലക്ഷ്യസ്ഥാനത് എത്തി നിന്നു…
അവൾ കുതിരപ്പുറത്തുനിന്ന് ഇറങ്ങുന്നതിനു മുൻപ് തന്നെ അലി വന്നു അവളെ സ്വീകരിച്ചു..
എത്രയോ വർഷങ്ങൾക് ശേഷമായിരുന്നു അവൾ തന്റെ പ്രിയപ്പെട്ടവരിൽ പെട്ട ഒരാളെ കണ്ടത്.. അവൾ ഇത്രയും വർഷത്തെ അവളുടെ സങ്കടം അവനെ വാരി പുണർന്നു തീർത്തു.. തന്റെ തോളിലൂടെ ഒലിച്ചിറങ്ങുന്ന അവളുടെ കണ്ണുനീർ അയാൾക്കൊരു ലഹരിയായിരുന്നു..
വരൂ ലൈലാ ഭക്ഷണം കഴിക്കാം നിനക്ക് അടങ്ങാത്ത യാത്രാ ക്ഷീണമുണ്ടാവും..
അയാൾ അത് പറഞ്ഞതും ലൈലയൊരു പുഞ്ചിരിയോടെ തന്നെ അവിടെയുള്ള ഒരു കസേരയിൽ കയറി ഇരുന്നു..
വീടിന്റെ അടുക്കളയിൽ കയറിയ അയാളുടെ മുഖത്ത് നിഗൂഢത നിറഞ്ഞൊരു ചിരി വിരിഞ്ഞു.. അയാളുടെ കറുപ്പിൽ ഗ്രെ കലർന്ന കണ്ണുകളിൽ താൻ ആഗ്രഹിച്ചതെന്തോ നേടിയെടുത്തത്തിലുള്ള തിളക്കം ഉടലെടുത്തു…
"'എന്റെ എത്രയോ രാത്രികൾ ഇല്ലാതാക്കിയ സൗന്ദര്യമാണ് ലൈലാ നീ… ലൈല അലിക്കുള്ളതാണെന്ന് പറഞ്ഞു എല്ലാവരും എന്നെ ചതിച്ചു.. നീ ഏതോ ഒരുത്തനോടൊപ്പം പോയി.. അതിലുപരി എന്റെ ഇരട്ട സഹോദരൻ അഹമ്മദിനെ നീ വധിച്ചു.. ഇതിനെല്ലാം നിനക്കൊരു ശിക്ഷയെ ഉള്ളു ലൈലാ.. അത് നിന്റെ മരണമാണ്..""
അയാളുടെ ചുണ്ടുകൾ അതും മൊഴിഞ്ഞു കൊണ്ട്.. കാട്ടിലെ കൊടും വിഷമുള്ള ഒരു പച്ചിലയുടെ നീർ അവൾക് കുടിക്കാനുള്ള പാനീയത്തിലേക് ഓരോ തുള്ളികളായി ഒറ്റിച്ചു.. ഓരോ തുള്ളികൾ വീഴുമ്പോഴും അയാളെ കണ്ണുകളിലെ തിളക്കവും മുഖത്തെ നിഗൂഢത നിറഞ്ഞ പുഞ്ചിരിയും വർധിച്ചു കൊണ്ടിരുന്നു…
അയാൾ ഒരു പുഞ്ചിരിയോടെ തന്നെ വിവിധ തരം ഭക്ഷങ്ങൾ അവൾക് മുന്നിൽ നിരത്തി…
അവൾ ഓരോ വിഭവങ്ങളും എടുത്ത് കഴിക്കുന്നത് അയാൾ ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു… അവസാനമായി അവൾ ആ പാനീയം എടുത്ത് കുടിച്ചതും അയാളുടെ മുഖത്ത് ഒരു വിജയ ചിരി വിരിഞ്ഞു..
അവൾ അവന്റെ കൈപ്പുണ്യത്തെ അഭിനന്ദിച്ചു… അവനുമായി കുറച്ചു നേരം സംസാരിച്ച ശേഷം അവൾ chamak imarat ലേക്ക് യാത്രയിൽ തിരിച്ചു… യാത്രയിൽ ഉടനീളം അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയും കണ്ണിൽ തിളക്കവും ഉണ്ടായിരുന്നു…
""അക്തർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ലായിരുന്നു അലി.. നീ എന്നേ ചതിക്കുകയാണെന്ന്… എൻ മരണം എൻ പ്രിയപ്പെട്ടവരിൽ നിന്നായതിൽ ഞാൻ സന്തോഷിക്കുന്നു.. ഇന്നേ വരേ ലൈലയെ ആരും ചതിയിലൂടെ അല്ലാതെ തോൽപ്പിചിട്ടില്ല…""
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...
അലി പാനീയത്തിലേക് വിഷം ചേർക്കുന്നത് അവൾ കണ്ടിരുന്നു… ഒരു നിമിഷം അവൾക് മുന്നിൽ ചിരിച്ചു കൊണ്ട് തന്നെ നോക്കുന്ന അക്തറും തന്റെ മകൾ ഇഷാന ലൈലയും മിന്നി മറിഞ്ഞു…
അത്യാവശ്യം വൈദ്യം പഠിച്ച അവൾക്കറിയാമായിരുന്നു ആ വിഷം ശരീരത്തിൽ കടന്നാൽ ഇരുപതിനാല് മണിക്കൂറിനുള്ളിൽ അവൾ മരണപ്പെടും എന്നുള്ളത്… മരണത്തിന് മുൻപിൽ ഒരിക്കൽ എങ്കിലും അക്തറിനെ കാണണം എന്നുള്ളത് കൊണ്ട് തന്നെ അവൾ കുതിരയയെയും കൊണ്ട് പരമാവധി വേഗത്തിൽ കുതിച്ചു…
CHAMAK IMARAT
കവാടത്തിന് മുന്നിൽ എഴുതിയത് വായിച്ചു കൊണ്ട് അവൾ തന്റെ കണ്ണുകൾ കൊണ്ട് കവഡത്തിലേക് നോക്കി… പതിയെ ആ കവാടം തുറന്നു വന്നതും അവൾ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ അകത്തേക്ക് കയറി.. അക്തറിനെയും തന്റെ മകളെയും നോക്കി ഒരു നിറഞ്ഞ പുഞ്ചിരി ചിരിച്ചു… അവൾ അക്തറിനടുത്തേക് നടന്നടുക്കാൻ ശ്രമിച്ചെങ്കിലും അവൾക്കതിന് സാധിച്ചില്ല.. ദേഹം മുഴുവൻ അസ്സഹനീയമായ വേദന അനുഭവപ്പെട്ടതും അവൾ സ്വയം നിലത്തുള്ള പാഴയിൽ ചെന്ന് കിടന്നു…
""ലൈലാ… നിനക്കെന്ത് പറ്റി.. വന്നത് മുതൽ ഈ ഒരു കിടത്തമാണല്ലോ…""
അക്തർ അവളെ നോക്കി ചോദിച്ചതും അവൾ ഇതുവരെ സംഭവിച്ചതെല്ലാം അക്തറിന് പറഞ്ഞു കൊടുത്തു…
"""ലൈലാ..ഞാൻ അപ്പൊയെ പറഞ്ഞില്ലായിരുന്നോ ഇത് ചതിയാണെന്ന്.. അവൻ ആ അലി നിന്നെ ചതിക്കുകയാണെന്ന്… ഇതെല്ലാം അറിഞ്ഞിട്ടും നീ എന്തിന് ആ പാനീയം കുടിച്ചു ലൈലാ.. എന്തിനാ മനപ്പൂർവം മരണത്തിലേക്ക് പോയത്…"""
അവന്റെ ചോദ്യത്തിന് അവളൊന്ന് പുഞ്ചിരിച്ചു…
""പ്രിയപ്പെട്ടവരിൽ നിന്നാവുമ്പോൾ മരണത്തിനും ഒരു പ്രത്യേക സുഖമാണ് അക്തർ… ഞാൻ എന്റെ മരണത്തെ ആസ്വദിക്കുന്നു…"""
ലൈലാ….
അക്തർ ബാക്കി പറയുന്നതിന് മുൻപ് ലൈലായുടെ വായയിൽ നിന്ന് വെള്ളനിറമുള്ള ഒരു ദ്രാവകം ഒലിച്ചിറങ്ങി…
അക്തർ ലൈലായുടെ കൈകളോട് തന്റെ കൈകൾ ചേർത്ത് വെച്ചു.. മരണമാസനമായി കിടക്കുന്ന ലൈലായെ നോക്കി…
"""എന്നേ തനിച്ചാക്കി പോവുകയാണോ ലൈലാ…..""
"""ഒരിക്കലുമില്ല അക്തർ… ലൈല ജീവിക്കുന്നത് അക്തറിന്റെ മനസ്സിലാണ്..അവിടെ എന്നും ലൈല ജീവിച്ചിരിപ്പുണ്ടാവും.. മരണത്തിന് പോലും തടുക്കാനാവാത്ത വിധം ലൈല അക്തറിന് മാത്രമുള്ളതാണ്""
ലൈലായുടെ ചുണ്ടുകൾ മരണവസ്ഥയിലും മൊഴിഞ്ഞു..
"""നമ്മുടെ പ്രണയം നമ്മുടെ പരമ്പരയിലൂടെ തുടരും…."""
അക്തറിനെ നോക്കി അത്രയും പറഞ്ഞു കൊണ്ട് ലൈലായുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു…
ലൈലാ…..
അക്തറിന്റെ അലർച്ച chamak imarat മുഴുവൻ പ്രതിഫലിച്ചു കേട്ടു…
ഇഷാനയുടെ കരച്ചിലും അതോടൊപ്പം ഉണ്ടായിരുന്നു… കാട്ടിൽ വസിക്കുന്നവരുടേതായ രീതിയിൽ അവളുടെ സംസ്കാര ചടങ്ങുകൾ നിർവഹിച്ചു.. തന്റെ കുഞ്ഞിനെ ഭദ്രമായി കിടത്തി കൊണ്ട് അക്തർ തന്റെ കുതിരപ്പുറത്തേറി അലിയുടെ imarat ലേക്ക് യാത്ര തിരിച്ചു…
അലിയുടെ ഇമറാട്ടിലെ മണി അവൻ കേൾക്കുന്നത് വരേ പിടിച്ചു കുലുക്കി കൊണ്ടിരുന്നു… അതിന്റെ ശബ്ദം അവിടം മുഴുവൻ അലയടിച്ചു കേട്ടു…
പുറത്തേക്കിറങ്ങി വരുന്ന അലി എന്തെങ്കിലും പറയുന്നതിന് മുൻപേ അക്തർ വിഷത്തിൽ മുക്കിയ അമ്പുപയോഗിച്ച് അലിക്ക് നേരെ അമ്പെയ്തു… തന്റെ ഹൃദയത്തിൽ തറച്ച അമ്പ് ഊരിയെടുക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ പകയുടെ കണ്ണുകൾ കൊണ്ട് അക്തറിനെ നോക്കി…
""ഞാൻ തിരിച്ചു വരും.. The devil chamak നിന്റെ പരമ്പരയിൽ തന്നെ പിറവിയെടുക്കും.. അവന് എന്റെ അതെ കണ്ണുകൾ ആയിരിക്കും…'''"
അക്തറിനെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അലിയുടെ പക നിറഞ്ഞ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ അടഞ്ഞു..
അവിടെ നിന്ന് പോയ അക്തർ തന്റെ മകളെയും കൊണ്ട് ഗ്രാമത്തിലേക് പോയി… അവിടെയൊരു ചെങ്കൽ കെട്ടിടം നിർമിച്ചു… അതിന് തന്റെ കുടുംബ പേര് കൂടെ ചേർത്ത് "" dil imarat "" എന്ന് പേര് നൽകി..
ലൈലായുടെ കുറവുണ്ടെങ്കിലും അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോയി…
Written by അക്തർ…
•°•°•°•°•°•°•°•°•°•
കമറുദ്ധീൻ അക്തർ അത് വായിച്ചു തീർന്നതും സാലിമിനെ നോക്കി..
അവൻ മറ്റെന്തോ കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു…
സാലിം…
അദ്ദേഹം വിളിച്ചതും അവൻ ഞെട്ടി കൊണ്ട് അദ്ദേഹത്തെ നോക്കി..
'''ഉസ്താദെ.. എനിക്കൊരു സംശയം… ഈ അലി അഹമ്മദ് എങ്ങനെ നിങ്ങളുടെ മകനാവും…??""
സാലിമത് ചോദിച്ചപ്പോൾ ആയിരുന്നു അദ്ദേഹം അതിനെ കുറിച്ചൊരുത്തത്…
""അത് ഞാൻ പറഞ്ഞതിൽ എനിക്ക് പറ്റിയ തെറ്റാണ്.. അവൻ എന്റെ മകനല്ല.. എന്റെ മകന്റെ മകനാണ്.. ഞാൻ ഒരു വെപ്രാളത്തിൽ അങ്ങനെ പറഞ്ഞു പോയതാ…""
ആ ഉസ്താദെ ഞാൻ പോവട്ടെ..
സലിം ചോദിച്ചതും അദ്ദേഹം തടഞ്ഞു..
ആബിദാ…
അദ്ദേഹം നീട്ടി വിളിച്ചതും.. പ്രായമായിട്ടും നര ബാധിക്കാത്ത കാപ്പി മുടിഴിയകളും കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകലുമുള്ള 92 ഓളം വയസ്സുള്ള ഒരു സ്ത്രീ അവർക്കരികിലേക് വീൽ ചെയറിൽ വന്നു…
"'ലൈലാ…""
സാലിമിന്റെ ചുണ്ടുകൾ മൊഴിഞ്ഞു…
"'അതെ ലൈലാ… എന്റെ ഭാര്യ.. ആബിദ ലൈലത്.. ഇഷാന ലൈലത്തിന്റെ രണ്ട് മക്കളിൽ ഒരാൾ.. എനിക്ക് പടച്ചോൻ ആരോഗ്യം വാരി കോരി തന്നപ്പോൾ ഇവളെ 50 വയസ്സുള്ളപ്പോൾ തന്നെ അർദ്ധമായി കുഴച്ചു.."""
അദ്ദേഹം ഒരു പുഞ്ചിരിയോടെ തന്നെ പറഞ്ഞു…
ലൈലയും അവനെ നോക്കിയൊരു നിറഞ്ഞ പുഞ്ചിരി പുഞ്ചിരിച്ചു..
സാലിം അവിടെ നിന്ന് പോയതും അദ്ദേഹം ആബിദയുടെ നെറുകയിൽ ഒരു ചുംബനം നൽകി.. പ്രായത്തിനോ അസുഖങ്ങൾക്കോ ഒന്നും ലൈലയുടെ അക്തരിന്റെയും പ്രണയത്തിന് വിലങ് തടിയാവാൻ ആവില്ലായിരുന്നു…
××××××××××××××🌻×××××××××××××
"""അഹ്‌നാ… ഞാൻ പറഞ്ഞത് മനസ്സിലായില്ലോ… ആരോടെങ്കിലും തല്ലിന് പോയാൽ.. നിന്നെ അടിക്കാൻ ഞാൻ അങ്ങോട്ട് വരും..""
മറുതലക്കൽ നിന്ന് ആഹ്ക്കിൽ പറയുന്നത് കേട്ടു അഹ്‌നയൊന്ന് മൂളുക മാത്രം ചെയ്തു…
'"കാക്കു.. ഇന്നെന്തായാലും ഞാൻ ആരെങ്കിലും അടിക്കും.. ഉറപ്പായിട്ടും ഇന്ന് ഉപ്പാക് നേരെ ഒരു അറ്റാക്ക് പ്രതീക്ഷിക്കാം.. ഏതായാലും എനിക്ക് എന്റെ ഉമ്മാനെ നഷ്ടപ്പെട്ടു.. ഇനി ഉപ്പാനെ കൂടിയും.. അതെനിക്ക് താങ്ങാനാവില്ല…'"
""നീ പറയുന്നത് കേട്ടാൽ തോന്നും നിന്റെ മാത്രം ഉമ്മയും ഉപ്പയും ആണെന്ന്.. അവരൊക്കെ എന്റേത് കൂടെ ആണ്.. ഇവിടെ ദിൽറുബ ഈ അവസ്ഥയിൽ ഇരിക്കുമ്പോൾ എനിക്ക് വരാൻ പറ്റാനിട്ടാണ്.. അല്ലെങ്കിൽ ഞാൻ വരുമായിരുന്നു..നിന്റെ മാതിരി നിയമത്തിന് വിടുക അല്ലായിരുന്നു ചെയ്യുക കൊന്ന് കളയും എല്ലാത്തിനെയും.. പക്ഷേ നിനക്കെന്തെങ്കിലും പറ്റിയാൽ എനിക്കത് സഹിക്കില്ല… ഉമ്മ എന്നോട് അവസാനമായിട്ട്..""
""ഞാൻ ഒന്നിനും പോവുന്നില്ല വാക്.. പ്ലീസ് സെന്റി അടിക്കരുത്… ഉമ്മാക്ക് മൂന്ന് വയസുള്ള നിന്നോടല്ലാതെ വേറെ ആരോടും പറയാൻ തോന്നിയില്ലേ…""
""എന്നോടാ ചോദിക്കുന്നത്..''
അതും പറഞ്ഞു അവൻ കാൾ ഡിസ്‌ക്കണക്ട് ചെയ്തതും അഹ്‌നയൊരു പുഞ്ചിരിയോടെ അല്ലുവിന് ഫുഡ് കൊടുത്തു…
അല്ലുവിന്റെ കണ്ണുകൾക്ക് ഇന്ന് എന്നത്തേക്കാളും തിളക്കമുള്ളത് പോലെ അവൾക് തോന്നി…
അവൾ ആദ്യമേ ഉടുത്ത സാരി ഒന്ന് നേരെയാക്കി.. ലിതിയയോടൊപ്പം പുറത്തേക്കിറങ്ങിയപ്പോൾ ആയിരുന്നു അവളുടെ ഫോൺ റിങ് ചെയ്തത്..
മറുതലക്കൽ നിന്ന് പറയുന്ന കാര്യം കേട്ടിട്ട് അവൾ ഡ്രൈവറെ പോലും കാത്തിരിക്കാതെ നവാലിനെയും കൂട്ടി ആശുപത്രിയിലേക് വണ്ടി തിരിച്ചു…
××××××××××××××🌻××××××××××××
എന്ത് ദീദിക്ക് ബോധം വന്നോ…
മറുതലക്കൽ നിന്ന് പറയുന്ന കാര്യം കേട്ടു സജയുടെ അനിയന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…
"""ഞാൻ ഭയന്നിരുന്നു ദീദി.. നീയും എന്നേ തനിച്ചാക്കി ഉമ്മാന്റെയും ഉപ്പാന്റെയും അരികിലേക് പോയെന്ന്…""
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു… അവന്റെ നീല കണ്ണുകളിലെ തിളക്കം ഒന്ന് കൂടി വർധിച്ചു…
××××××××××××🌻×××××××××××××
എപ്പോയാ ബോധം വന്നത്..??
ഏകദേശം ഒരു മണിക്കൂർ മുൻപ്..
അഹ്‌നയുടെ ചോദ്യത്തിന് ശികയുടെ മറുപടി കേട്ടു അവൾ ഡോക്ടറോട് സമ്മതം ചോദിച്ചു അകത്തേക്ക് കയറി…
മുഖത്ത് ഓക്സിജൻ മാസ്ക് ഉണ്ട്.. എങ്കിലും അവൾ തന്റെ നീല കണ്ണുകൾ കൊണ്ട് മേലോട്ട് നോക്കി നിൽക്കുകയായിരുന്നു.. ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..
അവൾ സജയുടെ അരികിലേക് പോയി.. സജയുടെ കിടപ്പ് കണ്ടു അഹ്‌നക്ക് എന്തോ സിമ്പതി തോന്നി..
""ഒന്നുമില്ലെങ്കിലും ഞാൻ ജനിക്കുന്നതിനു മുൻപ് എന്നേ സ്നേഹിച്ചവരല്ലേ…""
അവൾ ഒരു ഉൾ പ്രേരണയിൽ സജയുടെ കൈകൾ പിടിച്ചു… ആരുടെയോ കരസ്പർശം തോന്നിയപോലെ സജ തന്റെ കണ്ണുകൾ അഹ്‌നക്ക് നേരെ പറഞ്ഞയച്ചു..
ആ അവസ്ഥയിലും അവളെ കണ്ടു അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് ഓക്സിജൻ മാസ്കിനുള്ളിലൂടെയും അഹ്‌ന കണ്ടിരുന്നു..
എന്തോ ആ കാഴ്ച കണ്ടു നിൽക്കാൻ ആവാത്തത് കോണ്ട് അവൾ ഡോക്ടറുടെ അരികിലേക് നടന്നു…
ഹേയ്.. I'm അഹ്‌ന ലൈലത്.. ഡിസ്ട്രിക്ട് കളക്ടർ of മുംബൈ..
അവൾ കൈ നീട്ടി കൊണ്ട് പറഞ്ഞതും ഡോക്ടറും അവൾക് തിരികെ കൈ കൊടുത്തു ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി..
""പേഷ്യന്റ് ok ആണ്.. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.. സംസാരിച്ചു തുടങ്ങാൻ കുറച്ചു ടൈം എടുക്കും.. ""
മ്മ്…
ഒന്ന് മൂളുക മാത്രം ചെയ്തു അവൾ ലിതിയായെയും കൂട്ടി തന്റെ ഓഫീസിലേക്ക് തിരിച്ചു..
""ഹേയ്.. I'm ആദർശ്.. New സബ് കളക്ടർ from ഹിമാചൽ പ്രദേശ്..""
ഓഫീസിലേക്ക് കയറുന്നതിന് മുൻപ് തന്നെ അവൾക് നേരെ ഒരു കൈ നീണ്ടു കൊണ്ട് പറഞ്ഞതും അവൾ മുന്നോട്ട് നോക്കി..
ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഒക്കെയുള്ള ഒരു യുവ കോമളൻ.. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
""I think you know me… then i don't have time to an introduction…"'"
അവനെ നോക്കി അതും പറഞ്ഞു പോകുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി..
""ജാടയാണെന്ന് കേട്ടപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല.. എന്റെ ചങ്ക് ദിൽഖിസ്.. ഇതിനെ അല്ലാതെ നിനക്കൊന്നിനെയും പ്രേമിക്കാൻ കിട്ടിയില്ലേ….""
ആദർശ് ആത്മഗതിച്ചു…
×××××××××××××🌻××××××××××××
മുംബൈയിലെ ഓരോ ജനങ്ങളും അതിയായ ആകാംഷയോടെ ടീവിയിലേക് തന്നെ നോക്കി കൊണ്ടിരുന്നു..
ഒരു നിമിഷം പോലും ജൗഹർ അലി പിന്നിലാവുന്നില്ല എന്നുള്ളത് ഓരോരുത്തരിലും ആശ്വാസം പടർന്നു..
അവസാന ബൂത്തിലെ വോട്ടെന്നൽ നടക്കുന്ന സമയം ഓരോരുത്തരുടെയും ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.... എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളിലും ജൗഹർ അലിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രാർത്ഥന നടന്നു കൊണ്ടിരുന്നു…
****************🌻****************
ഒരു സ്ഥലത്ത് ദിൽ റൗഡിയും ആകാംഷയോടെ ടീവിയിലേക് ഉറ്റ് നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. അയാളും കാത്തിരിക്കുന്നത് ജൗഹർ അലിയുടെ വിജയ വാർത്തയായിരുന്നു..
""അയാൾ വിജയിച്ചു ആഘോഷിക്കട്ടെ.. ആഘോഷങ്ങൾ തീരുന്നതിനു മുൻപ് അയാളുടെ രക്തം പൊടിഞ്ഞിരിക്കും... ഇത് ദിൽബർ എന്ന തനിക്ക് അലി അഹമ്മദ് എന്ന ഞാൻ നൽകുന്ന വാക്ക് ആണ്.."""
അൽപ്പം മുൻപ് വിളിച്ചപ്പോൾ അലി അഹമ്മദ് പറഞ്ഞ വാക്കുകൾ അയാളോറുത്തു..
"'"നിന്റെ വിജയ വാർത്ത എനിക്ക് നിന്റെ മരണ വാർത്ത കേൾക്കുന്നതിന് തുല്യമാണ് ജൗഹർ...നിന്റെ പ്രാണനായ ഹസീന എന്ന ലൈലായെ പറഞ്ഞയച്ച സ്ഥലത്തേക്ക് തന്നെ നിന്നെയും അയക്കാൻ പോവുകയാണ് ജൗഹർ അലി..""
അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു.. അയാൾ തന്റെ കഴുത്തിന് പിന്നിലെ ഹൃദയാകൃതിയിലുള്ള മറുകിലൂടെ കൈ ഓടിച്ചു...
"""ജൗഹർ അലി മരിച്ചാൽ പിന്നേ നീ എനിക്ക് മാത്രം സ്വന്തമാണ് ലൈലാ..."""
അയാളുടെ ചുണ്ടുകൾ ഓരോ നിമിഷവും ""ലൈലാ"" എന്ന് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു...
ഇതെല്ലാം നോക്കി കണ്ടിരുന്ന നീനുവിന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഒന്ന് തിളങ്ങി..
അർദ്ധമായി കത്തി കരിഞ്ഞ ആ രൂപത്തിന്റെ ചുണ്ടുകളിൽ പുച്ഛം വിരിഞ്ഞു..
""നിനക്കൊന്നും ചെയ്യാനാവില്ല.. അതിന് മുൻപേ അവനെ രക്ഷിക്കാൻ അവൾ വന്നിരിക്കും.. ""
ആ രൂപത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞു...പെട്ടെന്ന് ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായി...
_________________🌻_________________
""മുംബൈയിൽ നടന്ന ബൈ എലെക്ഷനിൽ സ്വാതത്രനായി ജൗഹർ അലി വമ്പിച്ച പൂരിപക്ഷത്തോടെ വിജയിച്ചതായി അറിയിച്ചിരിക്കുന്നു.."""
ഓഫീസിലെ ടീവിയിൽ റിപ്പോർട്ടർ പറയുന്ന കാര്യം കേട്ടു അഹ്‌ന സന്തോഷം കൊണ്ട് തുള്ളി ചാടി..
""ഉപ്പ ഇലക്ഷനിൽ വിജയിച്ചു..""
ട്വിൻ ജാൻ എന്ന കോൺടാക്ട്ടിലേക് മെസ്സേജ് അയച്ചു സെക്കണ്ടുകള്ക്കകം വന്ന റിപ്ലൈ കണ്ടു അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.. ഒപ്പം തന്നെ ഭയവും സങ്കടവും നിറഞ്ഞു..
"" ഈ ഒരു സന്തോഷനിമിഷത്തിൽ എനിക്ക് ഉപ്പാന്റെ മകളായിട്ട് സന്തോഷിക്കാൻ കഴിയില്ലല്ലോ... ഇതിൽ പങ്ക് ചേരാൻ എന്റെ ഉമ്മയിന്ന് ജീവിച്ചിരിപ്പില്ലല്ലോ... എന്റെ ഇരട്ട സഹോദരി ഞങ്ങളുടെ ഒക്കെ വളരെ അടുത്തായിട്ടും ഞങ്ങളിൽ നിന്നെല്ലാം വളരെ അകലെ അല്ലെ... എന്തിനാ പടച്ചോനെ ഞങ്ങള്ക്ക് മാത്രം ഈ വിധി തന്നത്... അതിന് മാത്രം എന്ത് തെറ്റാ എന്റെ ഉമ്മയും ഉപ്പയും ചെയ്തത്... "''
ഇതെല്ലാം ഓർത്തതും അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു...അവൾ സ്വയം വാശിയോട് അത് തുടച്ചു മാറ്റി...
""" എത്രയും പെട്ടന്ന് തന്നെ ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്ത് എത്തണം എന്ന ഉദ്ദേശത്തോടെ അവൾ ഡ്രൈവരെയും വിളിച്ചു ആ വലിയ ഗ്രൗണ്ടിലേക് ചെന്നു..
കാറിൽ നിന്നിറങ്ങി വരുന്ന അവളെ കണ്ടു കൂട്ടം കൂടി നിന്നവരെല്ലാം അവൾക് നടക്കാനുള്ള വഴി ഒരുക്കി കൊടുത്തു...
അവൾ ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി..
അവളെ കണ്ടതും ജൗഹർ അലി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്നു.. ഡ്യൂട്ടിയിൽ ഉള്ളപ്പോൾ അവരുടെ മകൾ എന്നത് പോലെ തന്നെ അവൾ ഒരു കളക്ടർ ആണെന്നുള്ള ബഹുമാനം അദ്ദേഹം അവൾക് കൊടുത്തിരുന്നു..
അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളും കാപ്പി മുടിഴിയകളും എല്ലാവരിലും അത്ഭുതമുണ്ടാക്കി...
"'ലൈലാ..""
പലരുടെയും ചുണ്ടുകൾ മൊഴിഞ്ഞു...
ജൗഹർ അലി പ്രസംഗിക്കാൻ വേണ്ടി തന്റെ ഇരിപ്പിടത്തിൽ നിന്നെയുനെറ്റ് ചുറ്റും കൂടി നിൽക്കുന്ന എണ്ണിയാൽ തീരാത്ത ജനങ്ങളെ നോക്കിയോന്ന് പുഞ്ചിരിച്ചു...
എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി...
ഒരു സിനിമ യുടെ കൂറ്റൻ ഫ്ലക്സിന് മുകളിലുള്ള അലി അഹമ്മദിന്റെ ആൾ ജൗഹർ അലിക്ക് നേരെ ഗൺ ലോഡ് ചെയ്തു പിടിച്ചു...
തുടരും....
Written by salwa Fathima 🌻
സ്റ്റോറി ലാഗ് ആവുന്നുണ്ടോ.. ഞാൻ എത്ര വിചാരിച്ചിട്ടും വിജാരിച്ച എൻഡിൽ നില്കുന്നില്ല... സ്റ്റോറിക്ക് അത്യാവശ്യം ഉള്ള കാര്യങ്ങൾ മാത്രമേ ഞാൻ include ചെയ്യുന്നുള്ള..പിന്നേ എന്റെ തെറ്റുകൾ ഒക്കെ തിരുത്തി തരുന്ന റീഡേഴ്‌സ്ന് താങ്ക്സ്❤️.