Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-9

*റൂഹിന്റെ ഹൂറി_💖*
Part-9
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
"അപ്പൊ നിങ്ങൾ നാളെ honeymoon ന് പോവാണോ... എന്നെയും കൊണ്ട്‌ പോവോ..."
 
Amna ന്റെ ചോദ്യം കേട്ട്‌ aman കഴിക്കാൻ എടുത്ത ചപ്പാത്തി പ്ലേറ്റിലേക്ക് തന്നെ വീണു... അവന്‍ ദയനീയമായി അവളെ നോക്കി.... 
 
"ഹഹഹ്ഹ... ഹാജറ പൊട്ടി ചിരിച്ചു... ആ ചിരിയില്‍ ഹാദിയും പങ്കുചേർന്നു..
 
"നീ ശരിക്കും പൊട്ടത്തി ആണോ... അതോ അങ്ങനെ അഭിനയിക്കാണോ.." ഹാദി ചിരിയോടെ ചോദിച്ചു... 
 
" ഞാൻ ഒന്നും അഭിനയിച്ചൊന്നും ഇല്ല്യാ..serious ആയി ചോദിച്ചതാ.."
 
ഹാജറ അവളെ തലക്ക് ഒരു കിഴുക്ക് വെച്ച് കൊടുത്തു.... 
 
 
"വട്ടാണല്ലേ..." aman
 
അതിന്‌ അവൾ നന്നായൊന്ന് ഇളിച്ച് കാണിച്ച്... 
 
                           🦋🦋🦋🦋
 
🎶*ആരാധികേ.... മഞ്ഞുതിരും വഴിയരികേ.. നാളേറയായി കാത്തു നിന്നു മിഴി നിറയേ...*🎶
 
റൂമിലേക്ക് കയറിയ ഹാദി aman ന്റെ പാട്ട് കേട്ട് റൂം മുഴുവന്‍ ഒന്ന് കണ്ണോടിച്ചു... പക്ഷേ അവിടെ എങ്ങും അവന്‍ ഉണ്ടായിരുന്നില്ലാ...balcony ടെ door  open ആയി കിടക്കുന്നത് കണ്ടതും അവൾ അങ്ങോട്ട് പോയി... 
 
Tulips പൂക്കള്‍ക്കിടയിലെ ആ കൊച്ചു വാതില്‍ തുറന്ന് ഇട്ടിരിക്കുകയായിരുന്നു... 
 
അവൾ അകത്തേക്ക് തടയിട്ട് നോക്കി... 
 
 
ചെവിയില്‍ head set വെച്ച്... canvas ല്‍ എന്തോ വരക്കാണ്... തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട്‌ അവന്‍ അവളെ കണ്ടില്ല...അപ്പോഴും അവന്റെ ചുണ്ടുകൾ ആ പാട്ട് ഈണത്തില്‍ മൊഴിഞ്ഞ് കൊണ്ടിരുന്നു.... 
 
🎶*എന്റെ നെഞ്ചാകെ നീയല്ലേ... എന്റെ ഉന്മാദം നീയല്ലേ.. നിന്നെയറിയാന് ഉള്ള് നിറയാന്‍ ഒഴുകി ഒഴുകി ഞാൻ..*🎶
 
"ഹ്മ്ഹ്... എന്താ നോക്കുന്നേ.."തിരിഞ്ഞ് നിന്ന് കൊണ്ട്‌ തന്നെ അവന്‍ ചോദിച്ചത് കേട്ട് അവളൊന്നു പതറി... 
 
എന്ത് പറയണം എന്നറിയാതെ അവൾ ഉഴറി... 
 
"നിന്ന് വിക്കാതെ പറയടി..."
 
"ഒന്നുല്ലാ.."
അവന്‍ ഒന്ന് അമര്‍ത്തി മൂളി അവന്റെ പണി തുടർന്നു.. 
 
"ആ.. അതേ താന്‍ ഞാൻ വന്നത് എങ്ങനെ അറിഞ്ഞു.. അതും തിരിഞ്ഞ് നോക്കാതേ...തനിക്ക് എന്റെ സാമീപ്യം അറിയാൻ കഴിയുന്നുണ്ടോ... സിനിമയില്‍ ഒക്കെ സ്നേഹിക്കുന്നവരെ പോലെ.."
 
അവളെ ചോദ്യം കേട്ട്‌ അവന്‍ ഒരു നിമിഷം stuck ആയി... അവന്‍ ചെയ്ത് കൊണ്ടിരുന്ന ബ്രഷ് അവിടെ വെച്ച് അവള്‍ക്കരികിലേക്ക് നടന്ന് വന്നു... 
 
'പടച്ചോനെ പണിയായ...'അവൾ മനസ്സിൽ പറഞ്ഞു.. 
 
അവന്‍ അവളുടെ അടുത്തേക്ക് മുഖം കൊണ്ട്‌ വന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കുന്തോറും സ്വയം ഇല്ലാതാകുന്നത് പോലെ തോന്നി അവള്‍ക്ക്.. 
 
അവന്‍ അവളുടെ ചെവിയില്‍ പിടിത്തം ഇട്ട് തല നേരെ ആക്കി മുന്നിലേക്ക് കൈ ചൂണ്ടി... Opposite ആയിട്ടുള്ള കണ്ണാടിയില് അവര് രണ്ട് പേരും തെളിഞ്ഞ് നില്‍ക്കുന്നത് കണ്ടതും അവൾ സ്വയം തലക്കടിച്ച് അവനെ നോക്കി ഇളിച്ചു കാണിച്ചു... 
 
അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ ആണ്‌ അത് അറിഞ്ഞതും അവള്‍ വിറയ്ക്കുന്നത് പോലെ തോന്നി...
 
തന്നെ നോക്കി വിറയ്ക്കുന്ന നനവാർന്ന ചോര ചുണ്ടുകളെ അവന്‍ കൊതിയോടെ നോക്കി.... ഒരു നിമിഷം അതിനെ രുചിക്കണം എന്ന് തോന്നി അവന്‍... അവന്‍ കണ്ണെടുക്കാതെ അതിലേക്ക് നോക്കി.... ആ ചുണ്ടുകള്‍ അവനെ കൊത്തി വലിക്കുന്നുണ്ടായിരുന്നു...അവന്റെ അധരങ്ങള്‍ അതിന്റെ ഇണയെ തേടി അവളോട് അടുത്ത് കൊണ്ടിരുന്നു..... 
അവള്‍ക്ക് അനങ്ങാന് പോലും കഴിയുന്നുണ്ടായിരുന്നില്ലാ....
അവന് അവന്റെ അധരങ്ങള്‍ അവളുടേതുമായി കോർത്ത്..അവളെ കൈകൾ അവന്റെ തോളില്‍ പിടി വീണു... കണ്ണുകൾ ഇപ്പൊ പുറത്ത്‌ ചാടും എന്ന പോലെ ആയിരുന്നു... അവന്‍ ഒരു മിഠായി നുണയും പോലെ അതിനെ നുണഞ്ഞ് കൊണ്ടിരിക്കുന്നു.... 
എപ്പോഴോ അവളും അത് ആസ്വദിച്ചു... ചുംബനത്തിന്റെ ആഴങ്ങളിലേക്ക് രണ്ട് പേരും ഊളിയിട്ടു..... ദീര്‍ഘമായ ഒരു ചുംബനം..ശ്വാസം  വിലങ്ങിയപ്പോൾ അവൾ അവനെ അടര്‍ത്തി മാറ്റാൻ ശ്രമിച്ചു....അപ്പോഴും അവന്‍ അവളെ തന്നിലേക്ക് അടുപ്പിച്ച് ആ ചുംബനത്തിൽ മതി മറന്ന് നിന്നു.... അവന്റെ അവളുടെ തോളില്‍ മാന്തി പറിച്ചു...അവൾ അവനെ തള്ളി മാറ്റി....രണ്ട് പേരും നന്നായി കിടക്കുന്നുണ്ടായിരുന്നു... 
 
(എനിക്ക് ഇങ്ങനെ ഒക്കെയേ എഴുതാന്‍ അറിയൂ പിള്ളേരെ...)
 
അവളുടെ മുഖത്തേക്ക് നോക്കിയ അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതും അവന്‍ എന്തോ ഓര്‍ത്തെന്ന പോലെ സ്വയം തലയില്‍ കൈ വച്ചു.... 
അപ്പോഴാണ് അവന്‍ സ്വബോധത്തിലേക്ക് വന്നത്... 
 
"ഞാ...ഞാൻ.. അറിയാതെ.. Sorry..."അവന്‍ എങ്ങനെ ഒക്കെയോ പറഞ്ഞ്‌ ഒപ്പിച്ചു... 
 
അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി....അവൾക്ക് സന്തോഷം തോന്നി പക്ഷേ ഉള്ളില്‍ എന്തൊക്കെയോ നോവ് പടർത്തി... 
 
അവന്‍ എന്ത് ചെയ്യണം എന്നറിയാതെ തകർന്ന് നിന്നു.... 
 
പ്രണയത്തിന്റെയും മനസ്സിന്റെയും ഒക്കെ എത്രയോ മുകളില്‍ ആണ്‌ വികാരം എന്നവൻ മനസ്സിലാക്കി... 
 
കുറച്ച് സമയം കഴിഞ്ഞാണ് അവന്‍ റൂമിലേക്ക് വന്നത്.... അവൾ കിടന്നിട്ടുണ്ടായിരുന്നു... അവള്‍ക്ക് അരികില്‍ കിടക്കാന്‍ പോയെങ്കിലും പിന്നെ അത്‌ വേണ്ടെന്ന് വെച്ച് അവന്‍ pillow എടുത്ത് സോഫയിൽ വന്ന് കിടന്നു... 
 
എപ്പോഴോ ഉറക്കം അവന്റെ കണ്ണുകളെ തഴുകി.. അപ്പോഴും തന്റെ ചുണ്ടുകളിൽ തഴുകി ഇരിക്കുകയായിരുന്നു ഹാദി.. എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു.....
 
                                🦋🦋🦋🦋
 
" ഷ്ശ്.. ആഹ്..." രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പൊ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചപ്പോഴേക്കും അവൾ എരിവ് വലിച്ച് ഗ്ലാസ്സ് അവിടെ വെച്ചു.... 
 
"എന്ത് പറ്റി മോളെ.."
 
"ഒന്നുല്യാ ഉമ്മി..."അവൾ അതും പറഞ്ഞ്‌ aman തുറിച്ച് നോക്കി.... കാര്യം മനസ്സിലായതും അവന്‍ ഭക്ഷണത്തിലേക്ക് തല താഴ്ത്തി വെച്ചോ... അവളുടെ അവസ്ഥ കണ്ട് അവന്റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നിരുന്നു... 
 
"നിങ്ങൾ എപ്പോഴാ ഇറങ്ങുന്നത്... ഇപ്പൊ തന്നെ ഇറങ്ങോ.."
 
"ഇല്ല ഉമ്മി എനിക്ക് ഒരു സൈറ്റിൽ പോയി നോക്കാൻ ഉണ്ട്... വൈകുന്നേരം പോവാം.."
 
"ഹാ.."
 
ഹാദി ഭക്ഷണം കഴിക്കാന് പറ്റാത്തത് കൊണ്ട്‌ aman നെ പ്രാകി കൊണ്ട്‌ ഹാളില്‍ ഇരിക്കുന്നത് കണ്ട് amna അവളുടെ അടുത്തേക്ക് വന്നിരുന്നു.... 
 
" ഓരോന്ന് കാണിച്ചു കൂട്ടുമ്പോ ആലോചിക്കണം ആയിരുന്നു... "
 
ഹാദി ഒന്നും മനസ്സിലാവാതെ അവളെ മുഖത്തേക്ക് നോക്കി... 
 
" ഞാൻ ഇന്നലെ രാത്രി അത് വഴി പോകുമ്പോ നിങ്ങടെ റൂമിൽ കയറി art റൂമിലേക്ക് ഒന്ന് എത്തി നോക്കിയായിരുന്നു..."
 
പെട്ടന്ന് എന്തോ sound കേട്ട് തിരിഞ്ഞ് നോക്കിയതും files ഒക്കെ താഴെ വീണു അന്തം വിട്ട് നില്‍ക്കുന്ന aman നെ കണ്ടതും ഹാദി ക്ക് ചിരി വന്നു അവൾ അത് അടക്കി പിടിച്ചു.... 
 
" ആ.. അത് ഞാൻ പോവാ..വരുമ്പോഴേക്കും ബാഗ് pack ചെയ്തോണ്ടി...എന്റേത് വന്നിട്ട് ഞാന്‍ pack ആക്കികോളാം...
 
നീയിങ്ങ് വന്നേ..."
 
എങ്ങനെയോ അത്രയും പറഞ്ഞ്‌ amna യെയും വലിച്ച് പോവുന്നത് കണ്ട് അവള്‍ക്ക് ചിരി അടക്കാന് കഴിഞ്ഞില്ല..... 
 
                                 🦋🦋🦋🦋
 
" പോയീ..."
 
Amna യോടും ഹാജറ യോടും ഒന്ന് കൂടെ യാത്ര പറഞ്ഞ്‌ ഹാദി കാറിലേക്ക് കയറി... പിന്നാലെ aman ഉം കയറി വണ്ടി എടുത്ത് അവൾ പുറത്തേക്ക്‌ കൈയിട്ട് അവര്‍ക്ക് ടാറ്റ കൊടുത്തു.. 
 
"എന്നെ കൂടി കൊണ്ട്‌ പോവായിരുന്ന.."
 
കണ്ണില്‍ നിന്ന് മറയുന്ന കാറിനെ നോക്കി amna പറയുന്നത് കേട്ട് ഹാജറ അവളെ തലക്ക് ഒന്ന് കൊടുത്തു അകത്തേക്ക് കയറി.....
 
കാറിൽ അവർ പരസ്പരം ഒന്നും മിണ്ടിയില്ല.... എന്ത് പറയണം എന്ന് അവനോ അവള്‍ക്കോ അറിയില്ല.. ആ car മൈലുകള്‍ താണ്ടി സഞ്ചരിച്ച് കൊണ്ടിരുന്നു.....
 
ഹാദി car ന്റെ ഗ്ലാസ്സ് തുറന്ന് പുറത്തേക്ക്‌ നോക്കി ഇരിക്കുകയാണ്..... കുറെ ദൂരം സഞ്ചരിച്ചപ്പോ നല്ല തണുപ്പാണ്.... പുറത്തെ കാറ്റ് കാറിനകത്തും  വ്യാപിച്ചിട്ടുണ്ട്... 
 
Aman ആവി പറക്കുന്ന ഒരു ചൂട് ചായ ആ അവള്‍ക്ക് നേരെ നീട്ടി.... അവൾ അത് വാങ്ങി പതിയെ ഊതി ഊതി കുടിച്ചു.... 
 
അത് കുടിച്ച് കഴിഞ്ഞതും കാർ വീണ്ടും മുന്നോട്ട് സഞ്ചരിച്ചു....ചുറ്റും ഇരുട്ട് വീണിട്ടുണ്ട്..... ഇരുവശത്തും നിരന്ന് നില്‍ക്കുന്ന തേയില തോട്ടങ്ങള്‍ക്ക് ശേഷം കാർ മറ്റൊരു കാട്ടിലേക്ക് കടന്നത് അവൾ അറിഞ്ഞു..... 
 
അതിനകത്തേക്ക് ഒരുപാട് ദൂരം സഞ്ചരിച്ച്..... ഒരു വീടിന്‌ മുന്നില്‍ കാർ നിന്നു....അവൾ തല ചെരിച്ച് aman നെ നോക്കി.... 
 
"ഇറങ്ങ്..."
 
അതും പറഞ്ഞ്‌ അവന്‍ കാറിലേക്ക് ഇറങ്ങി...
ഹാദി കാറിൽ നിന്ന് ഇറങ്ങിയതും തണുപ്പ് കാരണം അവൾ കൈകൾ കൂട്ടുപിടിച്ച് ഉരസി.....ശരീരത്തെ തഴുകി പോകുന്ന നേര്‍ത്ത തെന്നലിൽ അവിടമാകെ പരക്കുന്ന ഏലത്തിന്റെ ഗന്ധം അവൾ നാസികയിലേക്ക് വലിച്ച് കയറ്റി.... 
 
 
 
...തുടരും🦋
 
Comment plch... 
 
(NB:romance ഉം ഞാനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന് അറിയിച്ച് കൊള്ളുന്നു😌)

റൂഹിന്റെ ഹൂറി_💖 Part-10

റൂഹിന്റെ ഹൂറി_💖 Part-10

4.8
4619

*റൂഹിന്റെ ഹൂറി_💖* Part-10 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   കാറിൽ നിന്ന് ഇറങ്ങിയ aman ഹാദിയെ ചേര്‍ത്ത് പിടിച്ചു.... അവൾ അവന്റെ കൈയിലേക്ക് മുഖത്തേക്കും മാറി മാറി നോക്കി.. അവന്‍ അവളെ നോക്ക പോലും ചെയ്യാതെ മുന്നോട്ട് നോക്കുന്നത് കണ്ട് അവളും അങ്ങോട്ട് കണ്ണുകൾ പായിച്ചു..   ആ വീടിന്റെ മുന്നില്‍ അവരെ നോക്കി പുഞ്ചിരിച്ച് നില്‍ക്കുന്ന ഒരു മധ്യവയസ്ക്കൻ... അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു... &nb