Aksharathalukal

പ്രണയിനി💔 -9

പ്രണയിനി_________💔💔💔💔

 

ഞങ്ങളുടെ കല്യാണദിവസം ആവാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി... ഡ്രെസ് ഒക്കെ എടുത്തു... അമ്പലത്തിൽ വച്ചിട്ടാണ് കല്യാണം.. ആ തീയതി അടുക്കും തോറും എനിക്ക് ഉള്ളിൽ പേടി തോന്നി... 

അന്ന് ആദിയേട്ടനോടുള്ള എന്തോ ഒരു വാശിക്ക് പുറത്താണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്.. പക്ഷെ ഇപ്പോൾ... 
എനിക്ക് അരവിന്ദേട്ടനെ ഒരു ഭർത്താവായി കാണാൻ കഴിയുമോ എന്നൊരു പേടി ഉണ്ട്... 

ദിവസങ്ങൾ കടന്നു പോയി...🍂🍂🍂🍂🍂🍂

ഇന്നാണ് എന്റെ കല്യാണം... അമ്മ വന്ന് വാതിലിൽ മുട്ടിയപ്പോഴും ഞാൻ ഉറങ്ങാതെ കിടക്കുകയായിരിന്നു... 
കുളിച്ച്.. ഒരു ദാവണി എടുത്തിട്ടു. 
പിന്നെ ഞാൻ അമ്പലത്തിലേക്ക് പോയി പ്രാർത്ഥിച്ചു... 

ചുവപ്പും ഗോൾഡും ഇടക്കലർന്ന കല്യാണ സാരിയാണ് എന്റേത്...  മേക്കപ്പ് ഒന്നും ഇല്ല.. എനിക്ക് അതിനോട് താല്പര്യം ഇല്ല.... 
അമ്പലത്തിൽ എത്തി... മുഹൂർത്തം ആവാറാവുന്നു...

അരവിന്ദേട്ടനെ എല്ലാവരും ആനയിച്ച് ഇരുത്തി... പിന്നെ വിളക്കുമേന്തി ഞാൻ അവിടം വലം വെച്ച്... അരവിന്ദേട്ടന്റെ അടുത്ത് ചെന്നിരുന്നു... 

ഞാൻ ഏട്ടനെ തല ചരിച്ചു നോക്കി.. അപ്പോൾ ഏട്ടൻ എനിക്കായി പുഞ്ചിരി നൽകി.. തിരിച്ച് ഞാനും പുഞ്ചിരിച്ചു.. 

മുഹൂർത്തം എത്തിയപ്പോൾ പൂജിച്ച താലിമാല തിരുമേനി അരവിന്ദേട്ടന്റെ കയ്യിൽ കൊടുത്തു... ഏട്ടൻ അതേ പുഞ്ചിരിയോടെ തന്നെയാണ് എന്റെ കഴുത്തിൽ ആ മഞ്ഞ ചരടിൽ കോർത്ത താലിമാല കെട്ടിയത്...  അപ്പോൾ ഞാൻ പ്രാർത്ഥനയോടെ കൈകൾ കൂപ്പി ഇരിന്നു... 
അരവിന്ദേട്ടൻ ഒരു നുള്ള് സിന്ദൂരം എടുത്ത് എന്റെ സിന്ദൂരരേഖയിൽ ചാർത്തി കൊണ്ട്... എന്റെ നെറ്റിയിൽ ചുംബിച്ചു..❤️

എന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു വന്നു... ഞാൻ നിറക്കണ്ണുകളോടെ ഏട്ടനെ തലയുയർത്തി നോക്കി...അപ്പോൾ പുഞ്ചിരിയോടെ ഏട്ടൻ എന്നെ നോക്കി കണ്ണുചിമ്മി കാണിച്ചു... 

ഒരിക്കലും ഞാൻ അരവിന്ദേട്ടന്റെ ഭാര്യ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല... ആദിയേട്ടന്റെ പാതിയായി ജീവിക്കണം എന്നേ ഞാൻ ആഗ്രഹിച്ചിട്ടൊള്ളൂ... പക്ഷെ അവസാനം നടന്നത് ഇങ്ങനെയുമാണ്..... 

ഫോട്ടോ ഷൂട്ട്‌ ഉണ്ടായിരുന്നു.
സദ്യ ഉണ്ട് കഴിഞ്ഞ് പിന്നെ യാത്ര പറയണ്ട സമയം ആയി.

മനസ്സിലെ വിഷമങ്ങളും... എല്ലാവരെയും പിരിയുന്ന കാര്യവും കൂടെ ആയപ്പോൾ ഞാൻ അവിടെവെച്ച് കരഞ്ഞു പോയി...അപ്പോൾ അച്ഛൻ എന്നെ സമദാനിപ്പിച്ചു.. അന്നേരം അച്ഛന്റെ കണ്ണുകളും നിറഞ്ഞിരിപ്പുണ്ടായിരിന്നു.. 

അരവിന്ദേട്ടനും ഞാനും കാറിൽ കയറി...ഞാൻ അപ്പൊഴും കരയുന്നത് കണ്ട് ഏട്ടൻ എന്നെ കുറേ സമദാനിപ്പിച്ചു....അരവിന്ദേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ദേവിയമ്മ എനിക്ക് വിളക്ക് തന്നു...വിളക്കുമേന്തി ഒരു ചെറിയ പുഞ്ചിരിയോടെയാണ് ഞാൻ ആ വീടിന്റെ പടികൾ ചവിട്ടി കയറിയത്.. 

🥀🥀🥀

രാത്രി ഒരു ചെറിയ ഫങ്ഷൻ ഉണ്ടായിരിന്നു.. അതെല്ലാം അഴിഞ്ഞപ്പോൾ എനിക്ക് ദേവിയമ്മ ഒരു സെറ്റ് സാരി ഉടുത്തു തന്നു... പിന്നെ കയ്യിൽ ഒരു പാൽ ഗ്ലാസും... 

" എന്റെ അരവിന്ദന് നിന്നെ തന്നെയാണ് ചേരുന്നത് പൊന്നു... നിങ്ങളായി ഉള്ള കല്യാണം തന്നെയാണ് ഞാൻ ആഗ്രഹിച്ചതും... എന്നാൽ മോള് പോയി കിടന്നോ... "

ദേവിയമ്മ എന്റെ നെറ്റിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.. ഞാൻ പുഞ്ചിരിയോടെ തലകുലുക്കി..... 

കാത്തിരിക്കുക...💔💔💔