Aksharathalukal

CHAMAK OF LOVE (part 46)

CHAMAK OF LOVE ✨️
(പ്രണയത്തിന്റെ തിളക്കം )
Part :46
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഇതിൽ യുക്തിക്കു നിലക്കാത്തതും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായ പലതും കാണാം.. ഈ കഥയിൽ പറയുന്നേ കഥാപാത്രങ്ങളുടെ പേരോ സ്വഭാവമോ.. പരാമർശിക്കപ്പെട്ട സ്ഥലങ്ങളോ സ്ഥാപനങ്ങളോ അയിട്ട് ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല…
_______________🌻_________________
 
      ഒരു സിനിമ യുടെ കൂറ്റൻ ഫ്ലക്സിന് മുകളിലുള്ള അലി അഹമ്മദിന്റെ ആൾ ജൗഹർ അലിക്ക് നേരെ ഗൺ ലോഡ് ചെയ്തു പിടിച്ചു..

   മറ്റൊരു സ്ഥലത്ത് നിന്ന് അവൾ അലി അഹമ്മദിന്റെ ആൾക്ക് നേരെ ഷൂട്ട് ചെയ്യാൻ വേണ്ടി ഗൺ പിടിച്ചു നിന്നു.. തന്റെ കറുപ്പിൽ ഗ്രേ കണ്ണുകൾ അയാൾക് നേരെ ഫോക്കസ് ചെയ്തു പിടിച്ചു.. അവൾ അയാൾക് നേരെ വെടി ഉതിർക്കാൻ നിന്നതും അതിന് മുൻപേ തന്നെ അയാൾ വെടി കൊണ്ട് നിലത്തേക് വീഴുന്നത് അവളൊരു ഞെട്ടലോടെ കണ്ടു നിന്നു…

   തനിക്ക് മുന്നേ ആരായിരിക്കും അയാൾക് നേരെ വെടി ഉതിർത്തത് എന്നറിയാൻ അവളുടെ കണ്ണുകൾ ചുറ്റുപാടും അയാളെ പരതി… ഒരു മൂലയിൽ ഒരു മരത്തിന് പിന്നിലായി ഗണ്ണും പിടിച്ചു നിൽക്കുന്നയാലേ കണ്ടു അവൾ വിശ്വാസം വരാതെ ഒന്ന് കൂടി നോക്കി…

      ""ദിൽഖിസ് അക്തർ """

    അവളുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു… അവൾ തന്റെ കൈയിലെ ഗൺ തായത്തി പിടിച്ചു…

    എന്തിനാവും അവൻ അയാളെ വെടി വെച്ചിട്ടുണ്ടാവുക.. അവന് ഇനി എല്ലാം അറിയാമോ… ഞാൻ ആരെന്ന് അറിയാമോ..

   അവൾ ഒരു തരം ഭയത്തോടെ ഓർത്തു….

  ആരും അവളെ കാണാതിരിക്കാൻ എന്നോണം അവൾ ആ ബിഎൽഡിങ്ങിന്റെ ഓരോ പടികളും വേഗത്തിൽ ഓടിയിറങ്ങി.. പടികളിലൂടെ അതി വേഗത്തിൽ ഓടുന്ന അവളുടെ പ്രായത്തിനെ വെല്ലുന്ന കഴിവിനെ ആ ബിൽഡിങ്ങിലെ ഓരോരുത്തരും അത്ഭുതത്തോടെ നോക്കി… അതിൽ ഒരാൾ അർണവ് ദേശായ് യുടെ ഭാര്യ ഗീതയായിരുന്നു..

   "" ചെകുത്താൻ മരിച്ചപ്പോൾ മാലാഖ ചെകുത്താന്റെ വേഷമണിഞ്ഞു.. അതെ റസീന ജമാൽ എന്ന മാലാഖ ഹസീന ലൈലാ ജൗഹർ എന്ന ഡെവിൾ ആയിരിക്കുന്നു… അവൾ തുനിഞ്ഞാൽ ഒരുത്തനും ബാക്കിയുണ്ടാവില്ല.. പക്ഷേ അതൊരിക്കലും നടക്കില്ലല്ലോ… because they believe in law """

    അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു അവളുടെ കണ്ണുകൾ ചെറുതായിട്ടൊന്ന് തിളങ്ങി.. അവളുടെ മനസ്സിലും അർണവിന്റെ പേര് പറഞ്ഞു തന്നെ പരിഹസിക്കുന്ന ഹസീനയൊരു ഓർമയായി വന്നു മറഞ്ഞു.. അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു…

    """സ്നേഹിക്കാനും ഓർക്കാനും എല്ലാവരും ഉണ്ടായിട്ട് നീ എന്തിന് ഭൂമിയെ വെടിഞ്ഞു.. എന്തിന് എല്ലാവർക്കും ഒരിക്കലും മായാത്ത സങ്കടം പ്രതിഫലമായി തന്നു…'''"

    അവൾ തന്റെ മനസ്സിൽ വേദനയോടെ ഓർത്തു…

  മറ്റവൾ ആരെയും നോക്കാതെ പുറത്തിറങ്ങി തന്റെ വാഹനത്തിനടുത്തേക് അതി വേഗം ഓടിയടുത്തു…

    """റസീനാ ജമാൽ ഒന്നവിടെ നിന്നെ """

    പിന്നിൽ നിന്ന് പറയുന്നത് കേട്ടു അവൾ ഞെട്ടലോടെ നിശ്ചലമായി.. ആ ശബ്ദം തന്നെ അവൾക്കത് ആരാണെന്ന് മനസ്സിലാക്കാൻ ധാരാളമായിരുന്നു..അവൾ തലകുനിച്ചു കൊണ്ട് തിരിഞ്ഞു നോക്കി…

  ദിൽഖിസ്… പ്ലീസ് understand me….

   അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൻ അവളെ നോക്കിയോന്ന് പുഞ്ചിരിച്ചു..

   "" എനിക്കറിയാം നിങ്ങൾ ഇന്നെന്തിന് ഇവിടെ വന്നു എന്നുള്ളത്.. തന്റെ സഹോദരിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി സ്വയം മാറി.. തന്റെ പ്രാണനെ വരേ തനിച്ചാക്കി തന്റെ സഹോദരിയുടെ മക്കൾക്കും ഭർത്താവിനും വേണ്ടി അവരുടെ സുരക്ഷ നോക്കി ജീവിക്കുന്ന നിങ്ങൾക് മുന്നിൽ തലയുയർത്തി നോക്കാൻ പോലും ഞാനൊന്നും ഉണ്ടാവില്ല… നിങ്ങളുടെയും നിങ്ങളുടെ നീനുവിന്റെയും സ്നേഹത്തിന്റെ ഒരംശം പോലും എനിക്കൊന്നും എന്റെ സഹോദരങ്ങളോട് ഉണ്ടാവില്ല.. എങ്കിലും നിങ്ങളെ ഓർത്തു വിഷമിക്കുന്ന പലരും ഇല്ലെ അവർക്ക് വേണ്ടി ഇതെല്ലാം വെടിഞ്ഞുകൂടെ.. '""

   അവൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് ചോദിച്ചു…

   """നീ ഇതെങ്ങനെ അറിഞ്ഞു…""

   അവളുടെ ഞെട്ടൽ നിറഞ്ഞ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു…

   ഇന്നലെ ജമാൽ ഉപ്പ വിളിച്ചിരുന്നു.. നിങ്ങളുടെ ഹസീനയുടെ സഹോദരി ആണെന്നും അഹ്‌നയും ആഹ്ക്കിലും നിങ്ങളുടെ മകൾ മക്കൾ അല്ലെന്നും.. ഇന്നലെ നിങ്ങൾ ഇങ്ങോട്ട് പോന്നു എന്നും നിങ്ങളുടെ ലക്ഷ്യവും എല്ലാം പറഞ്ഞു… അത് കൊണ്ട് അവനെ ഞാൻ കൊന്നു…

   അല്ലെങ്കിലും അവനൊക്കെ മരിക്കേണ്ടവൻ ആണ്.. അൽഫോൻസ് ഡൽഹിയിൽ നിന്ന് കൊണ്ട് വന്ന ഗുണ്ട.. അവൻ നശിപ്പിച്ച ജീവിതങ്ങൾ എണ്ണിയാൽ തീരില്ല.. ക്യാഷ് കിട്ടുമെന്ന് അറിഞ്ഞാൽ സ്വന്തം പെങ്ങളെ വരേ ഒരുത്തന്റെ മുന്നിൽ ഇട്ട് കൊടുക്കുന്ന അത്രയും നെറി കെട്ടിവൻ.. ഈ ഭൂമിയിൽ ജീവിക്കാൻ ഒരാവകാശവും ഇല്ലാത്തവൻ.. അവൻ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്ന ഒരു രേഖ പോലുമില്ല.. ഇപ്പോൾ അവന്റെ ശവശരീരം എന്റെ ആൾകാർ വന്നു മാറ്റിയിട്ടുണ്ടാവും…

   അവൻ പറഞ്ഞു തീർന്നതും അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഒന്ന് തിളങ്ങി…

   ''""എന്ത്‌ കൊണ്ടും എന്റെ അഹ്‌നക്ക് പറ്റിയ ഇണയാണിവൻ… അതെ ലൈലായുടെ അക്തറാണ് ഇവൻ… ""

    അവളോർത്തു..

   ""നീ അവളെ തുണയ്ക്കണം.. അതിന് ആരെയും കൊല്ലുകയൊന്നും വേണ്ട.. ആ മനസ്സ് തകരുമ്പോൾ ആശ്വാസമേകിയാൽ മാത്രം മതി…""

    അവനെ തന്നെ നോക്കി അത്രയും പറഞ്ഞു അവൾ അവിടെ നിന്ന് പോയി..

   അവന്റെ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ തന്നെ ആയിരുന്നു..അവന്റെ മനസ്സിലേക്ക് അവൻ കാണാറുള്ള സ്വപ്നവും അതിലെ കത്തി കരിഞ്ഞ സ്ത്രീ രൂപവും കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളുള്ള രണ്ട് കുഞ്ഞുങ്ങളും ഓടി വന്നു..

    ""അതിലെ ആ സ്ത്രീ ഹസീനയും ഒരു കുഞ്ഞു ആഹ്നയുമാണെങ്കിൽ മറ്റേത് ആരായിരിക്കും.. അതിൽ പറഞ്ഞ "" നീ അവരെ തുണയ്ക്കണം എന്നതിലെ തുണയ്ക്കൽ തന്നെയാവുമോ റസീനുമ്മയും ഉദ്ദേശിച്ചത്… എങ്കിൽ ഞാൻ അവളുടെ മനസ്സിന് തണൽ ആയാൽ മതിയോ.. അല്ലെങ്കിലും അവൾക്കത്തിന്റെ ആവശ്യമില്ലേ ഉള്ളു.... ശക്തിക്ക് ശക്തിയും ബുദ്ധിക്ക് ആവശ്യത്തിന് ബുദ്ധിയും ഉണ്ട്.. എങ്കിലും ആ മനസ്സിൽ തീ എരിയൽ ആയിരിക്കും.. ഇതെല്ലാം അവളുടെ മനസ്സിലും ഉണ്ടാവില്ലേ.... ""

  അവനോർത്തു… ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു…

×××××××××××××××🌻×××××××××××××

  ഏയ്‌ ഒന്നവിടെ നിന്നെ…

   മുംബൈയിലെ ഒരു റോഡിന്റെ നടപ്പാതയിലൂടെ വേഗത്തിൽ നടക്കുന്ന എഴുപത് വയസ്സൊളം തോണിക്കുന്ന വൃദ്ധനെ നോക്കി അതും പറഞ്ഞു love and കെയർ pet ഷോപ്പിലെ ഒരു വർക്കർ അയാൾക് പിന്നാലെ പോയി കൊണ്ട് പറഞ്ഞു..

  പ്ലീസ് ഒന്ന് നിൽക്കൂ..

   അതും പറഞ്ഞു അയാൾ ആ വൃദ്ധന്റെ കൈയ്യിൽ പിടിച്ചതും ആ വൃദ്ധൻ തിരിഞ്ഞു നോക്കി.. അയാളുടെ കണ്ണുകൾ ആദ്യം ഉടക്കിയത് ആ വൃദ്ധന്റെ നീല കണ്ണുകളിൽ ആയിരുന്നു… ഒരു നിമിഷം അയാൾ ആ കണ്ണുകളിലെ മനോഹാരാതയിൽ ലയിച്ചു നിന്ന് പോയി..

   ""നിങ്ങൾ അന്ന് കൊണ്ട് വന്നിരുന്നത് പോലെയുള്ള വേറെ പൂച്ചയുണ്ടോ… ""

   ആ വർക്കർ ചോദിച്ചതും അയാൾ ഇല്ലായെന്ന് കള്ളം പറഞ്ഞു കൊണ്ട് മുന്നോട്ട് നീങ്ങി പെട്ടന്ന് തിരിഞ്ഞു നടന്നു വർക്കർക് അരികിലേക് തന്നെ വന്നു..

   '''"അന്ന് ഞാൻ ഏല്പിച്ചിരുന്ന പൂച്ചയെ അതിന്റെ അർഹതയുള്ളവളിൽ എത്തിച്ചിട്ടുണ്ടോ… കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഉള്ള ആ പെൺകുട്ടി അതിനെ ഏറ്റു വാങ്ങിയിട്ടുണ്ടോ… ""

  ""അതെ…""

    വൃദ്ധന്റെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു..

   നിങ്ങളുടെ പേരെന്താ..

   അയാളുടെ ചോദ്യത്തിന് ആ വൃദ്ധൻ ഒന്ന് പുഞ്ചിരിച്ചു…

    """ഷെഹാൻ "''

  അത്രയും പറഞ്ഞു തിരിഞ്ഞു നടന്ന ആ വൃദ്ധന്റെ കണ്ണിൽ നിന്നോഴുകുന്ന കണ്ണുനീർ ചുക്കി ചുളിഞ്ഞ കവിളിലൂടെ ഒലിച്ചിറങ്ങി..

   ''"നിന്നെ അവൾക് നൽകണം എന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു അൽഫാ.. പക്ഷേ നിന്റെ കൊലയാളിക്ക് ശിക്ഷ ലഭിക്കാൻ.. നിന്റെ കഥയറിയിക്കാൻ.. ഏറ്റവും അനുയോജ്യമായത് അവൾ തന്നെയാണ് നിന്റെ ഹസീനയുടെ മകൾ.. ""

   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..

   ""എന്റെ രണ്ട് മക്കളെ നീയെടുത്തു.. അവർക്ക് പകരം ആർക്കും വേണ്ടാത്ത എന്നേ എടുത്ത് കൂടായിരുന്നു പടച്ചോനെ..""
 
  അയാൾ തന്റെ നീലകണ്ണുകൾ മേലോട്ട് ഉയർത്തി കൊണ്ട് പറഞ്ഞു കൊണ്ട് കണ്ണിലെ കണ്ണുനീർ തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു…

××××××××××××××🌻××××××××××××××

 "" ആരിത് my സ്വീറ്റ് ഹാർട്ടോ…""

   ഒരു കാൾ ചെയ്യാൻ വേണ്ടി പുറത്തിറങ്ങിയ അഹ്‌നയെ നോക്കി ദിൽഖിസ് ചോദിച്ചതും അവൾ പുച്ഛിച്ചോണ്ട് മുന്നോട്ട് നടക്കാൻ തുണിഞ്ഞതും അവൻ അവളെ അരയിലൂടെ കൈയിട്ടു അവനോട് ചേർത്ത് നിർത്തി ഒരു കടയുടെ ചുവരിനോട് അടുപ്പിച്ചു നിർത്തി..

   ""എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ സ്വീറ്റ് heart..""

   അവൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി..

  ""ഉഫ്ഫ്.. സ്വീറ്റ് ഹാർട്ട്‌ നിന്റെ ഈ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിലെ തിളക്കം കാണാൻ ഒരു പ്രത്യേക ഭംഗിയാ.. ഏതായാലും ഇന്ന് എന്നോട് എന്തെങ്കിലും പറഞ്ഞാലേ അഹ്‌ന ലൈലത്തിനെ വിടുള്ളു..""

  ""ഞാനൊരു സീക്രെട് പറഞ്ഞു തരാം.. പക്ഷേ അതിന് മുൻപ് എനിക്കൊരു കാര്യം അറിയണം.. എന്നേ നേരത്തെ അറിയുമായിരുന്നിട്ടും എന്ത്‌ കൊണ്ട് നീ എന്നേ അന്ന് ബീച്ചിൽ വെച്ച് കണ്ടപ്പോൾ കണ്ട ഭാവം നടിച്ചില്ല…""

   അവൾ പുരികം പൊക്കി ചോദിച്ചതും അവനൊന്ന് പുഞ്ചിരിച്ചു..

  ""ഞാൻ നിന്നെ ആദ്യമായിട്ട് കണ്ടപ്പോൾ നീ കണ്ണുകൾ lens കൊണ്ട് മറച്ചിരുന്നു.. പിന്നേ നിന്നെ ഞാൻ കണ്ടിട്ട് രണ്ട് മൂന്ന് വർഷമായി.. അപ്പോൾ പെട്ടന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല.. നീയും അതിന് കണ്ട ഭാവം നടിച്ചില്ലല്ലോ.."""

    അവൻ ബാക്കി പറയുന്നതിന് മുൻപ് അവൾ അവന്റെ പിടിയിൽ നിന്ന് ഊരി പുറത്തിറങ്ങിയിരുന്നു..തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അവളെ അവൻ തടഞ്ഞു നിർത്തി…

   ""സീക്രെട് പറഞ്ഞില്ല…""

അവൻ പറഞ്ഞതും അവൾ അവന്റെ കണ്ണിലേക്കു തന്നെ പ്രണയപൂർവം നോക്കി..

   """ I love you… ഈ ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് നിന്നെ അല്ലെങ്കിലും.. എന്നോ ഒരിക്കൽ ദിൽഖിസ് അക്തർ എന്റെ ഹൃദയത്തിൽ വന്നു വീടുണ്ടാക്കി താമസിച്ചു.. ഇനി ഒരിക്കലും നിനക്ക് എന്റെ ഹൃദയത്തിൽ നിന്നോരു മടങ്ങി പൊകുണ്ടാവില്ല.. ഞാൻ തയാറാണ് ഒരായുസ്സ് മുഴുവനും ദിൽഖിസ് അക്തറിന്റെ ഭാര്യയായി ജീവിക്കാൻ.. ""AHKHIS "" എന്നൊരു പുതിയ പ്രണയ ജോഡിയെ സൃഷ്ടിക്കാൻ.. ""

  "' എന്നേ ഒന്ന് നുള്ളിക്കെ.. ""

   അവൾ പറഞ്ഞു തീർന്നതും അവൻ പറഞ്ഞതും അവൾ അവന്റെ കൈയിൽ അമർത്തി നുള്ളി തിരിഞ്ഞു നടന്നു..

   അവളുടെ മുഖത്തൊരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി..

  അവൾ തന്റെ കൈയിലെ മോതിരത്തിലേക് നോക്കി.. ""ദിൽഖിസ് "" എന്ന അതിൽ എഴുതിയ പേരിന് എന്നത്തേക്കാൾ തിളക്കമുള്ളത് പോലെ അവൾക് തോന്നി..

    "'Ahkhis ""

  അവന്റെ ചുണ്ടുകൾ അതായിരുന്നു മൊഴിഞ്ഞു കൊണ്ടിരുന്നത്…

×××××××××××××××🌻××××××××××××××

  ഓഹ് ഷിറ്റ്….

  അയാൾ ദേഷ്യം കൊണ്ട് മുന്നിലുള്ള മേശ വലിച്ചെറിഞ്ഞു..

   അലി അഹമ്മദ്‌…

അയാളുടെ കാഡിന്യമേറിയ ശബ്ദം ഫോണിലൂടെ കേട്ടതും അലി അഹമ്മദിന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഭയം നിറഞ്ഞു..
  
   ""തന്നെയൊക്കെ എന്തിന് കൊള്ളാമെടാ.. രാവിലെ വരേ വിളിച്ചു ഒടുക്കത്തെ ഡയലോഗ് അടി ആയിരുന്നല്ലോ.. എന്തായി.. നീ ശവ ശരീരം എന്റെ മുന്നിൽ കൊണ്ട് തരും എന്ന് പറഞ്ഞ ജൗഹർ അലി ദേ ടീവിയിൽ നേളിഞ്ഞു നിന്നു പ്രസംഗിക്കുന്നു..""

   ദിൽ റൗഡി ടീവിയിലെ ന്യൂസിൽ ഉള്ള ജൗഹർ അലിയെ നോക്കി പല്ലിരുമ്മി കൊണ്ട് പറഞ്ഞു ടീവിയിലേക് ഫ്ലവർ vase വലിച്ചെറിഞ്ഞു..

   ""അത്‌ തികച്ചും unexpected അറ്റാക്ക് ആയിരുന്നു.. ""

   അലി അഹമ്മദ്‌ ബാക്കി പറയുന്നതിന് മുൻപ് dilrowdy ഫോണും വലിച്ചെറിഞ്ഞിരുന്നു…

    ""പകയാണ് ജൗഹർ എനിക്ക് നിന്നോട്..എന്റെ ലൈലായെ എന്നിൽ നിന്ന് അകറ്റിയതിലുള്ള പക.. എനിക്ക് വേണ്ടി ഞാൻ സ്വപ്നം കണ്ടിരുന്ന …അവളുടെ മനസ്സിനെ നിന്റേതാക്കി കളഞ്ഞില്ലേ.. അവസാനമായി ഞാൻ അന്നത്തെ ദിവസം രാവിലെ അവളോട് ചോദിച്ചു എല്ലാവരെയും വെടിഞ്ഞു എന്റെ കൂടെ വരുമോ എന്ന്… അന്നവൾ എന്നോട് പറഞ്ഞതെന്താണ് എന്നറിയുമോ..

   """ഹസീനാ ലൈലാ ജൗഹറിന് ഒരു ജീവിതമുണ്ടെങ്കിൽ അതും ഒരു മരണമുണ്ടെങ്കിൽ അതും ജൗഹർ അലിയുടെ ഭാര്യയായിട്ടായിരിക്കും ""

   എന്നാ.. അന്നും അവൾ എന്നിൽ നിന്നൊരു കാര്യം മറച്ചു വെച്ചു.. അവൾ രണ്ട് കുഞ്ഞുങ്ങളെ കൂടി അമ്മയാവാൻ പോവുകയാണെന്ന്… അതറിഞ്ഞിരുന്നെങ്കിൽ അവരെ കൂടെ എനിക്കങ്ങു തീർക്കാമായിരുന്നു..

   ഏയ്‌ അത്‌ വേണ്ട.. നിന്റെ ഭാര്യയുടെ അതെ സൗന്ദര്യം കൊണ്ട് അനുഗ്രഹീതയായ ഒരു മകളുണ്ടല്ലോ നിനക്ക് ""അഹ്‌ന ലൈലത്‌ "" അവളെ എനിക്ക് ലഭിക്കില്ലായിരുന്നല്ലോ..

     അയാൾ ഒരു പ്രാന്തനെ പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു….

××××××××××××××🌻××××××××××××

   അഹ്‌ന ലൈലത്‌ അവൾ ആയിരിക്കും ഈ കൊലപാതകത്തിന് പിന്നിൽ.. പക്ഷേ അവൾക്കൊരിക്കലും ഇതിന് സാധിക്കില്ല.. പിന്നേ ആര്…

  ഒരു സംശയത്തോടെ അലി അഹമ്മദ്‌ ബെഡിലേക് ഇരുന്നു…പതിയെ ഉറക്കത്തിലേക് ആണ്ടു..

 ""അറിയും അലി അഹമ്മദ്‌ നീ ഇവളുടെ ചതി… അന്ന് നീ സ്വയം ഓർത്തു പക്ഷാതാപിക്കും.. ഇവിടെ ഒഴുകുന്ന അൽഫയുടെ രക്തത്തിന് പകരം നിന്റെ കണ്ണുനീർ ഒഴുകും.. നീ ആത്മാർത്ഥമായി സ്നേഹിച്ച ഇവൾ ഇവളുടെ ഭർത്താവിന് വേണ്ടി നിന്നെ കരുവാക്കുകയാണ്…""

  ഹസീന മായാവതിയെയും അലി അഹമ്മദിനെയും നോക്കി പറഞ്ഞു…

   ""'ഡീ ഇവളെ കുറിച്ച് അനാവശ്യം പറയുന്നോ…""

   അയാളുടെ അലർച്ച കേട്ടു അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിലും അത്‌ പ്രകടമായിരുന്നു…

   """ഇവൾ അൽഫായെ നിന്നെ കൊണ്ട് കൊല്ലിപ്പിക്കാനുള്ള യഥാർത്ഥ കാരണമറിഞ്ഞാൽ നീയിവളെ വെറുക്കും..വെറുത്തിരിക്കും..""'

  അലി അഹമ്മദ്‌ ഞെട്ടികൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു..

  ""യദാർത്ഥത്തിൽ അതിനുള്ള കാരമെന്താവും.. അവൾ പറഞ്ഞത് പോലെ ഇനി അവൾ എന്നേ ചതിക്കുകയായിരിക്കുമോ… ""

   ""നീ എന്താണീ ചിന്തിക്കുന്നത് നിന്റെ മായാവതിയെ നിനക്കറിയില്ലേ…""

   അയാൾ തന്റെ മനസ്സിൽ സ്വയം സംവാദം നടത്തി…

×××××××××××××🌻×××××××××××

  ""നമ്മൾ ആ കോട്ടഷൻ ഒഴിഞ്ഞു അവരെ തമ്മിൽ നേരിട്ട് ബന്ധമുണ്ടാക്കിയത് നന്നായി അല്ലെ… അല്ലെങ്കിൽ നാളെ നമ്മുടെ ശവം പൊന്തിയേനെ…""

    അത്‌ പറയുമ്പോൾ മഹേഷ്വറിന്റെ മുഖത്ത് തന്റെ മകൻ മരണപ്പെട്ടതിന്റെ ഒരു സങ്കടവും പ്രകടമായിരുന്നില്ല..

  ""അതെ.. ഇത്രയും വെൽ പ്ലാൻഡ് ആയ മിഷൻ നടന്നിട്ടില്ലെങ്കിൽ ഇതിൽ നിന്ന് ഒന്ന് മാത്രമേ മനസ്സിലാവുകയുള്ളു.. അഹ്‌നാ ലൈലത്തിന്റെ ബുദ്ധി.. ""

   അയാൾ ഫോണിൽ അഹ്‌നയുടെ ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു..

   ""നോ.. ഇവൾ.. ഇവൾ.. രാക്ഷസ ജന്മം..""

  പിന്നിൽ നിന്ന് അവരുടെ വീട്ടിലെ ഡ്രൈവർ പറയുന്നത് കേട്ടു അവർ രണ്ട് പേരും ഒരു ഞെട്ടലോടെ പിന്നോട്ട് നോക്കി..

  ""നിനക്കിവളേ അറിയാമോ..""

 അതെ….അയാൾ ഭയത്തോടെ പറഞ്ഞു..

  '""പക്ഷേ അവളുടെ മുടിഴിയകൾ കറുപ്പായിരുന്നു.. ""

   അവൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ അവർക്കത് അഹ്‌നയുടെ ഇരട്ട സഹോദരിയാവുമെന്ന് തോന്നിയിരുന്നു..

   ""What's her name???"""

  ദേവാദസും മഹേഷ്വരും ഒരേ സ്വരത്തിൽ ചോദിച്ചു…

×××××××××××××××🌻×××××××××××××

   """ *ഇലാനില സൗദ്ധത്* """

 """ അതാണ് അവളുടെ പേര്.. നിയമത്തിന്റെ കുപ്പായാമണിഞ്ഞവൾ.. കറുപ്പിൽ ഗ്രെ കലർന്ന കണ്ണുകളും കറുത്ത മുടിഴിയകളും ഉള്ള സുന്ദരി.. പക്ഷേ അതിനുള്ളിൽ അവൾ എന്നൊരു ചെകുത്താൻ ആണ്.. നിവാസ് കോളനിയിലെ തെറ്റ് ചെയ്തവർക്ക് പേടി സ്വപ്നവും അല്ലാത്തവർക് അവരുടെ മാലാകയും ആയിരുന്നു അവൾ.. വിവാഹം കഴിച്ചു രണ്ടു മക്കൾ ഉണ്ട്.. അവളുടെ ധീരതക്ക് ഒത്ത ഒരു ഭർത്താവും അവനെ കാണാതായിട്ട് മൂന്ന് വർഷമായി..കുറച്ചു കാലമായിട്ട് മിസ്സിംഗ്‌ ആണ് പക്ഷേ.. അന്ന് izas ഹോട്ടലിൽ വെച്ച് ഞാൻ അവളെ കണ്ടു.. അന്നവൾക് കാപ്പി മുടിഴിയകൾ ആയിരുന്നെന്നു മാത്രം.. ഞാൻ ഭയക്കുന്ന ഏകയാൾ അതവളാണ്.."""

  റൗഡി ബോയ്സ് ടീമിലെ തലവൻ ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർന്നതും അയാൾ അവനെ തള്ളി മാറ്റി..

   """ഒരു പീറ പെണ്ണിനെ ഭയക്കുന്ന നിന്നെ ഒക്കെ അൽഫോൻസിന്റെ ടീമിൽ എടുക്കണം പോലും… ആരെയാണ് ഭയക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടി ഒരു പെണ്ണിനെയാവുമെന്ന് കരുതിയില്ല.."""

   അയാൾ ഒരു പുച്ഛത്തോടെ പറഞ്ഞു…

   ""പീറപെണ്ണ് ഒന്നുമല്ല അവൾ.. വാദിച്ച ഒരു കേസിൽ പോലും തോൽക്കാത്ത അത്രയും ബുദ്ധിയുള്ളവൾ.. ഏതൊരു കാര്യവും ഹാൻഡ്‌ൽ ചെയ്യാനുള്ള ശക്തിയും ധൈര്യവും ഉള്ളവൾ.. അവളെ നേരിട്ട് കണ്ടാൽ പുച്ഛിച്ചു തള്ളിയ താനൊക്കെ തന്നെ അവളെ മുന്നിൽ തോയ്‌തു നിക്കും…"""

   അവൻ തന്റെ മനസ്സിൽ മൊഴിഞ്ഞു…

×××××××××××××🌻×××××××××××××
   (ദിൽഖിസ്,)

 ഡോ… നീയെന്താ ഒരുമാതിരി ഇരുത്തം ഇരിക്കുന്നത്..

  അഭി എന്നേ തട്ടി വിളിച്ചതും ഞാൻ അവനെ നോക്കി..

   എന്നാലും എന്റെ പെണ്ണ്...5 വർഷമായി ഞാൻ പ്രണയിച്ച എന്റെ പെണ്ണ് അവളിന്ന് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞെടാ…

   ഞാനവനെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു..

   അയിന് 😏😏😏

   അവൻ എന്നേ നോക്കി പുച്ഛത്തോടെ പറഞ്ഞതും ഞാൻ അവന്റെ തലമണ്ട അടിക്കാൻ കൈയൊങ്ങി …

   "''എടാ സെക്കാ നീ എങ്ങനെ അതിനെ വളച്ചു… ഏതായാലും എൻഗേജ്മെന്റ് കഴിഞ്ഞില്ലേ ഇനി ഐശ്വര്യമായിട്ട് വിവാഹമല്ലേ…""

   നിഹാൽ ചോദിച്ചതും ഞാനൊന്ന് പുഞ്ചിരിച്ചു…

  ""എന്റെ പെണ്ണിന് അവളുടേതായ ലക്ഷ്യങ്ങളുണ്ട്.. അവളതെല്ലാം നേടട്ടെ..""

  ഞാനൊരു പുഞ്ചിരിയോടെ തന്നെ ഓർത്തു…

××××××××××××××🌻××××××××××××××

  ""ഖിസ്.. നീയെനിക്കുള്ളതാ..""

തന്റെ ഓഫീസിലേക്ക് കയറാൻ നിന്നതും ഉള്ളിൽ നിന്ന് ലിതിയ പറയുന്നത് കേട്ടു അഹ്‌ന ഡോറിന്റെ അടുത്ത് തറഞ്ഞു നിന്നു…

  """അവൾക് അത്രമേൽ ഇഷ്ടമായിരിക്കുമോ അവനെ… എന്റെ ജീവിതത്തിൽ എല്ലാം എല്ലാവർക്കും വേണ്ടി മാറ്റിവെച്ചപ്പോൾ എന്ത്‌ കൊണ്ട് ദിൽഖിസിനെ എനിക്ക് ആർക്കും നൽകാനാവുന്നില്ല… അഫ്ര ദീദിയുടെ കാര്യത്തിൽ അവനെ വെറുത്തപ്പോളും മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവൻ നിരപരാധി ആയിരിക്കണേ എന്ന്..ഇന്ന് നീ ഉപ്പായെ രക്ഷിച്ചപ്പോൾ ഇലുവിന് വാക്ക് കൊടുത്തതിൽ ഉപരി എനിക്കാവോനോട് എന്റെ പ്രണയം അറിയിക്കാൻ എന്തിന് തോന്നി..""

  എന്തോ എല്ലാം കൂടിയോർത്തു അവൾക് പ്രാന്ത് പിടിച്ചതും അവൾ ഓഫീസിൽ കയറി ഹെഡ്സെറ്റിൽ ദിൽഖിസിന്റെ സോങ് വെച്ചു കേട്ടു കൊണ്ടിരുന്നു..

   അവന്റെ ശബ്ദത്തിന്റെ മാധുര്യതയിൽ അവൾ അലിഞ്ഞു ചേർന്ന്..

  സ്‌ട്രെസ് ഒക്കെ ഒന്നൊഴിഞ്ഞതും അവൾ വർക്കിലേക് ശ്രദ്ധ ചെലുത്തി…

  അന്നത്തെ ഡ്യൂട്ടി ടൈം കഴിഞ്ഞതും അവൾ തന്റെ അപ്പാർട്മെന്റിലേക് പോയി…

××××××××××××××🌻××××××××××××××

  ""കാക്കേ കാക്കേ കൂടെവിടെ….""സോങ്ങിന് ഡിജെ റിമിക്സ് ഉണ്ടാക്കി പാടികൊണ്ട് ദിൽഖിസ് ലാപ്ടോപ്പിൽ എന്തോ കാര്യമായിട്ട് ടൈപ്പ്‌ ചെയ്തു കൊണ്ടിരുന്നു….പെട്ടന്ന് വെള്ളം എടുക്കാൻ വേണ്ടി തിരിഞ്ഞതും ജനാലക്ക് പുറത്തുള്ള വെട്ടി തിളങ്ങുന്ന കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കണ്ടു അവൻ ഞെട്ടി നിന്നു…

      തുടരും……

  Written by salwa Fathima 🌻

സ്റ്റോറി ഒന്നിടവിട്ട് മാത്രമേ ഉണ്ടാവുള്ളു.. 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️


CHAMAK OF LOVE (part 47)

CHAMAK OF LOVE (part 47)

4.8
2124

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :47 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഇതിൽ യുക്തിക്കു നിലക്കാത്തതും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായ പലതും കാണാം.. ഈ കഥയിൽ പറയുന്നേ കഥാപാത്രങ്ങളുടെ പേരോ സ്വഭാവമോ.. പരാമർശിക്കപ്പെട്ട സ്ഥലങ്ങളോ സ്ഥാപനങ്ങളോ അയിട്ട് ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല… _______________🌻_________________         പെട്ടന്ന് വെള്ളം എടുക്കാൻ വേണ്ടി തിരിഞ്ഞതും ജനാലക്ക് പുറത്തുള്ള വെട്ടി തിളങ്ങുന്ന കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കണ്ടു അവൻ ഞെട്ടി നിന്നു…     ഡോ.. മരമാക്രി വന്നു പിട