Aksharathalukal

☘️വെള്ളിക്കൊലുസ്☘️ 6

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........


ഉറക്കം ശെരിയായോ മോളെ......

അതേയെന്ന് തലകുലുക്കി എഴുന്നേൽക്കുമ്പോൾ അവൾ എല്ലാടവും വീക്ഷിക്കുന്നുണ്ടായിരുന്നു.

ഒത്തിരി വൈകിയോണ്ടാ അല്ലേൽ ഇന്നലെ മോളെ വീട്ടിലാക്കിയേനം.
കണ്ണനിപ്പോൾ വരും. അപ്പോഴേക്കും ഈ ചായ കുടിക്ക്...

ചായ വാങ്ങി ഒരിറക് കുടിച്ചു കൊണ്ടവൾ പുറത്തേക്കിറങ്ങി.....

നടന്നു നടന്നു പതിയെ മുല്ല വള്ളിക്കരികിൽ ചെന്നു നിന്നു.
അതിൽ നിന്നൊരു പൂവടർത്തി മൂക്കിനോടടുപ്പിച്ചു. പൂവിൽ നിന്നുയർന്ന വാസനയിൽ സ്വയം മറന്നങ്ങനെ നിന്നു പോയി.

പോയാലോ????

ആദിയുടെ ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു.

ഒന്ന് തലയാട്ടി അവനൊപ്പം മുന്നോട്ട് നടന്നു.

പഠിക്കലെത്തി തിരിഞ്ഞു നോക്കുമ്പോൾ ഉമ്മറത്തെ തൂണിൽ ചാരി നിൽക്കുന്ന എളേമ്മയെ നോക്കി നിർജീവമായി ഒന്നു ചിരിച്ചു.....
ആ അമ്മയോട് ഒരുപാടാടടുത്തിരുന്നു ഈ ഒരു രാത്രി കൊണ്ടു തന്നെ....
എന്നോ നഷ്ടമായ അമ്മയുടെ വാത്സല്യം അവർ പകർന്നു നൽകിയപ്പോൾ അവരെ പിരിയുന്നതിൽ അവൾക് വേദന ഏറി...

പിന്നെയാ നോട്ടം പതിച്ചത് മുല്ല വള്ളിയിലാണ്.
വിരിഞ്ഞു നിൽക്കുന്ന പൂവിലേക്കും
താഴെ വീണു ചിതറി കിടക്കുന്നവയിലേക്കും ഒരു വേള നോട്ടം പോയി.

ഞാനത് പെറുക്കി എടുത്തോട്ടെ???

അവനോട് ചോദിക്കുമ്പോൾ സമ്മതിക്കുമോ എന്ന നേരിയ ആശങ്ക അവളിലുണ്ടായിരുന്നു.


പിന്നെന്താ....... പക്ഷെ താഴെ കിടക്കുന്ന പൂവ് എടുക്കണ്ട. തനിക്കാവശ്യമുള്ളത് പറിച്ചെടുത്തോളൂ.....

ആ കണ്ണുകൾ ഒന്ന് തിളങ്ങിയ പോലെ തോന്നി ആദിക്ക്.....

ദാവണിതുമ്പ് നിവർത്തി അതിലേക്ക് പൂവിറുതിടുമ്പോൾ ഒളിക്കണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു.

അതൊക്കെയും അവന്റെ കണ്ണിന് പുതിയ കാഴചകളായിരുന്നു......
അവളുടെ ഭാവങ്ങളൊക്കെയും അവനിലും സന്തോഷം നിറച്ചു.



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



എളേമ്മ പറഞ്ഞ വഴി വെച്ച് നോക്കുമ്പോൾ ഇതാവണം വീട്.
അവനവളെ തിരിഞ്ഞോന്നു നോക്കി.
ഇതല്ലേയെന്ന രീതിയിൽ കണ്ണുകാണിച്ചപ്പോൾ
അതേയെന്ന് തലയാട്ടി അവൾ അകത്തേക്ക് നടന്നു.

മോളെ....... എവിടാരുന്നു നീയ്.
ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ഞങ്ങൾ..
മാധവൻ ചെറിയച്ഛനും ഞാനും 
എന്തോരം അന്വഷിച്ചെന്നോ???
പേടിച്ചു പോയി ഞാൻ...... നിനക്കെന്തേലും പറ്റിയോനോർത്ത്....

പിന്നെയും എന്തൊക്കെയോ പുലമ്പി കൊണ്ട് സ്നേഹ അവളെ ചേർത്തു പിടിച്ചു.

അകത്തു നിന്നു വന്ന മാധവനെ ആദ്യമായി കാണുകയാണെങ്കിലും അയാളാണ് അവളുടെ അച്ഛനെന്ന് തോന്നി അരികിലേക്ക് ചെന്ന് ഉണ്ടായ സംഭവമെല്ലാം ആദി അയാളെ ധരിപ്പിച്ചു.

നന്ദിയോടെ ആ മനുഷ്യൻ കൈകൾ കൂപ്പിയപ്പോൾ എന്തോ വല്ലായ്മ തോന്നി ആദിക്ക്.
തന്റെ കടമയാണവളുടെ സംരക്ഷണം എന്ന് മനസ് മന്ത്രിക്കും പോലെ...

യാത്ര പറഞ്ഞവിടെ നിന്നിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ അവനിലായിരുന്നു.
അവളെ നോക്കാൻ ആദിക്ക് തോന്നിയില്ല...
നോക്കിയാൽ അവളെ വിട്ടിട്ട് വരാൻ മനസനുവദിക്കില്ല....


സ്നേഹയുടെ കൈകൾ തന്നെ ചേർത്തു പിടിക്കുമ്പോഴും അവൾ നോക്കിയതവനെയാണ്.....

ആ കണ്ണുകൾ..... തന്റെ സ്വപ്നത്തിൽ വരുന്ന രാജകുമാരന്റെ കണ്ണുകൾ.......


പിന്നെന്തേ രാജകുമാരൻ തന്നെ കൊണ്ടോവാതെ പോകുന്നേ ????

സ്വപ്നത്തിൽ കൂട്ടിട്ട് പോകാന്ന് പറഞ്ഞിട്ട് 
എന്നെ പറ്റിക്കുവാരുന്നോ?????
എന്നെയിഷ്ടാല്ലേ????
അതോണ്ടാണോ 



ചിന്താഭാരത്തോടൊപ്പം കണ്ണുകളും പെയ്തു തുടങ്ങി....

കണ്ണീർ നിറഞ്ഞു മങ്ങിയ കാഴ്ച്ചയിൽ കണ്ടു മുണ്ടിന്റെ തുമ്പ് ഒരു കയ്യിൽ പിടിച്ചു പടിപ്പുര കടന്ന് പോകുന്നവനെ......

തിരിഞ്ഞൊന്ന് നോക്കാൻ കൊതിച്ചു ഏറെ നേരം നോട്ടമങ്ങോട്ടാക്കി.....
പിന്നെ നിരാശയോടെ സ്നേഹയുടെ കയ്യിൽ പിടിച്ചകത്തേക് നടന്നു...




(തുടരും)

 

 


☘️വെള്ളിക്കൊലുസ്☘️ 7

☘️വെള്ളിക്കൊലുസ്☘️ 7

4.4
3323

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ എങ്ങോട്ടാ കയറി പോകുന്നത്??? കണ്ടിടംനിരങ്ങി നടക്കുന്നവൾമാർക്ക് കേറി കിടക്കാൻ ഇത് സത്രമൊന്നുമല്ല.... ദേവയാനി എന്ന എന്റെ പേരിൽ ഉള്ള വീടാ. ഒരു രാത്രി അന്യനൊരുത്തന്റെ വീട്ടിൽ കഴിഞ്ഞിട്ട് കയറി വന്നേക്കുന്നു നാണമില്ലാത്തവൾ.... അവരുടെ വാക്കുകൾ ഒരു വേള നന്ദുവിന്റെ കണ്ണുകൾ നിറച്ചു.. നിസ്സഹായതോടെ അച്ഛനെ നോക്കുമ്പോഴും ആ മിഴികളിലും അവിശ്വസനീയത നിറഞ്ഞു നിന്നിരുന്നെന്ന് തോന്നി നന്ദുവിനു.. സ്നേഹയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... അവരെ എതിർത്തു സംസാരിക്കാൻ ആവാതെ ഒരു ശില കണക്കെ നിൽക്ക