Aksharathalukal

☘️വെള്ളിക്കൊലുസ്☘️ 7

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........

എങ്ങോട്ടാ കയറി പോകുന്നത്???
കണ്ടിടംനിരങ്ങി നടക്കുന്നവൾമാർക്ക് കേറി കിടക്കാൻ ഇത് സത്രമൊന്നുമല്ല....
ദേവയാനി എന്ന എന്റെ പേരിൽ ഉള്ള വീടാ.
ഒരു രാത്രി അന്യനൊരുത്തന്റെ വീട്ടിൽ കഴിഞ്ഞിട്ട് കയറി വന്നേക്കുന്നു നാണമില്ലാത്തവൾ....

അവരുടെ വാക്കുകൾ ഒരു വേള നന്ദുവിന്റെ കണ്ണുകൾ നിറച്ചു..
നിസ്സഹായതോടെ അച്ഛനെ നോക്കുമ്പോഴും ആ മിഴികളിലും അവിശ്വസനീയത നിറഞ്ഞു നിന്നിരുന്നെന്ന് തോന്നി നന്ദുവിനു..

സ്നേഹയുടെ അവസ്ഥയും മറിച്ചായിരുന്നില്ല...

അവരെ എതിർത്തു സംസാരിക്കാൻ ആവാതെ ഒരു ശില കണക്കെ നിൽക്കുന്ന സ്നേഹയെ ഒന്നു നോക്കി മാധവൻ ദേവയാനിയ്ക്ക് നേരെ തിരിഞ്ഞു.

എന്റെ മോള് എവിടെ പോകണമെന്ന നീ പറയുന്നേ???
അവളൊരു തെറ്റും ചെയ്തിട്ടില്ല.
ഒക്കെയും ആ കുട്ടി എന്നോട് പറഞ്ഞതാ.
ആ അവസ്ഥയിൽ അവളെ അവർ സംരക്ഷിച്ചില്ലേ... അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്.
ഇറക്കി വിട്ടാൽ ഞാനും എന്റെ മോളും എവിടെ പോകാനാണ്.

ഓ.. ഒരു പുണ്യാളത്തി വന്നിരിക്കുന്നു.
എന്തൊക്കെ ഇനി ഏട്ടൻ പറഞ്ഞാലും ഇവളെ ഞാനിവിടെ താമസിപ്പിക്കില്ല... കട്ടായം.
മകളെ നോക്കാൻ ഗതിയില്ലേൽ കൊന്ന് തള്ളാൻ നോക്ക്... ആർക്കും ഉപകാരമില്ലാതെ പാഴ്ജന്മമായി നിൽക്കുന്നതിലിം നല്ലതതാ.

ഇവിളില്ലാച്ചാൽ ഏട്ടന് ഇവിടെ നിൽകാം.അല്ലേൽ ഇറങ്ങണം ഈ നിമിഷം..

കാത്തിരുന്നു കിട്ടിയ അവസരത്തിൽ ഉള്ളാലെ ചിരിച്ചു കൊണ്ടവർ പരുക്കൻ സ്വരത്തിൽ പറഞ്ഞു നിർത്തിയപ്പോൾ മാധവനും ധർമസങ്കടത്തിലായി.

നിർന്നിമേഷനായി നിൽക്കുന്ന അയാളുടെ മുന്നിൽ കൂടി ദേവയാനി അവളെ വലിച്ചു പുറത്തേക്ക് തള്ളി..

വീഴും മുന്പേ താങ്ങിയ കൈകളിൽ ആശ്വാസത്തോടെ നന്ദു പിടിച്ചു.
നിറഞ്ഞ മിഴികളോട് മുഖമുയർത്തുമ്പോൾ നനവാർന്ന കൺപീലികളോട് കൂടിയ ആദിയുടെ മുഖം അവളിൽ അമ്പരപ്പും ആനന്ദവും ഒരു പോലെ സൃഷ്ടിച്ചു.


അവളെ താങ്ങി ഉയർത്തി തന്നോട് ചേർത്തവൻ ദേവയാനിക്ക് മുന്നിൽ ചെന്ന് നിന്നു.

കൂടുതൽ വാർത്തമാനത്തിനൊന്നും നിൽക്കുന്നില്ല.കൊണ്ടുപോകുവാ...ഞാനിവളെ 
എന്റെതായിട്ട്..... എന്റെ പെണ്ണായിട്ട്.
നിങ്ങൾക്കിട്ട് തട്ടിക്കളിക്കാൻ തരില്ല ഞാൻ.
നിങ്ങളുടെ മകന്റെ പോലെ വെറും വാക്കല്ല 
ആദിക്ക് ഒരു വാക്കേ ഉള്ളൂ.....

ഗൗരവം നിറഞ്ഞ മുഖത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു നന്ദയുടെ കയ്യും പിടിച്ചു തിരിഞ്ഞു നടക്കുമ്പോൾ അവൻ മാധവനെ ഇടം കണ്ണിട്ട് നോക്കി.

ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന ഭാവം എന്തെന്ന് മനസിലായില്ല എങ്കിലും ആശ്വാസത്തിന്റെ ചെറു കണിക എങ്കിലും കാണുവാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിൽ അവൻ പടിപ്പുര കടന്ന് നടന്നു.


എന്താ വൈകിയേ???

എന്നോടാണോ??

മ്മ്.പറയ് എന്തിനാ എന്നെ ഇട്ടേച്ചും പോയെ.

കൊച്ചു കുട്ടികളെ പോലവൾ ചിണുങ്ങി.

അതിനു ഞാൻ നിന്നെകൊണ്ട് പൊന്നല്ലോ??

അതിപ്പോഴല്ലേ.... നേരുത്തേ... അപ്പോളെന്തിനാ വിട്ടിട്ട് പൊന്നേ???

ഞാനതിനു നിന്നെ കൊണ്ടുപോകാൻ വന്നതല്ല.
ഈ പൂക്കൾ തരാൻ വന്നതാ...

കൈയിലെ പൊതികെട്ടവൻ അവളെ കാട്ടി കൊടുത്തു.

രാവിലെ ദവാണിയിൽ ഇറുത്തിട്ട മുല്ല പൂക്കലൊക്കെയും എളേമ്മ വാഴയിലായിൽ പൊതിഞ്ഞു തന്നു വിട്ടിരുന്നതവൾ ഓർത്തു.
വഴി മദ്ധ്യേ ഇടയ്ക്കെപ്പോഴോ ചെളിയിൽ തെന്നി വീഴാൻ ആഞ്ഞപ്പോൾ അവനത് കൈക്കലാക്കി
പിടിച്ചിരുന്നു...

അപ്പോൾ ഇത് തരാൻ വേണ്ടി മാത്രം വന്നതാണല്ലേ???

മ്മ്.
അവനൊന്നു മൂളുക മാത്രം ചെയ്തു.

പരിഭവത്താൽ ചുളിഞ്ഞ അവളുടെ മുഖവും ചുണ്ട് ചുള്ക്കി എന്തൊക്കെയോ പിറുപിറുക്കുന്ന ഭാവവും അവനിൽ കുസൃതി നിറച്ചു...


🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


(തുടരും )

 

 


☘️വെള്ളിക്കൊലുസ്☘️ 8

☘️വെള്ളിക്കൊലുസ്☘️ 8

4.6
3006

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ നന്ദയുടെ കയ്യും പിടിച്ചുപടിപ്പുര കടന്ന് നടുമുറ്റത്തേക്ക് കയറുമ്പോൾ ആദിയുടെ കണ്ണുകൾ ഇറയത്തെ അരമതിലിലേക്ക് നീണ്ടു. വഴിക്കണ്ണുമായി ഇരുന്നിരുന്ന ഇളയമ്മയുടെ മുഖം അവനെ കണ്ട മാത്രയിൽ തെളിഞ്ഞു. പിന്നെ അവന്റെ കൈ പിടിച്ചു കയറി വരുന്ന നന്ദയേ നോക്കി സംശയപൂർവ്വം നെറ്റി ചുളിച്ചു. കണ്ണാ.... നീ ഈ കുട്ടിയെ വീട്ടിൽ ആക്കിയില്ലേ?? ഇളയമ്മേ ഇവളെ അകത്തേക്ക് കൂട്ടീട്ട് പൊ. ഒക്കെ ഞാൻ പറയാം. മ്മ്. മോളു വാ. ഇളയമ്മയുടെ കൈ പിടിച്ചു അനുസരണയോടെ പോകുന്നവളെ നോക്കി നിൽക്കുമ്പോൾ അറിയാതൊരു ചിരി അവന്റെ