Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-11

*റൂഹിന്റെ ഹൂറി_💖*
Part-11
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
ഹാദി കോഫി കപ്പും കൈയിൽ പിടിച്ചു നേരെ അവർ കിടന്ന റൂമിലേക്ക് പോയി....
 
Balcony ലേക്കുള്ള glass ഡോര്‍ തുറന്നതും അത്ഭുതം കൊണ്ട്‌ അവളുടെ കണ്ണുകൾ വിടര്‍ന്നു...
 
മുന്നില്‍ നിരന്ന് കിടക്കുന്ന പച്ചപ്പിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു...അവിടെ നിന്ന് വരുന്ന ഏലത്തിന്റെ ഗന്ധം അവൾ ആവോളം നുകര്‍ന്നു...
ഏതോ ദിക്കില്‍ നിന്നും വീശുന്ന തണുത്ത കാറ്റ് അവള്‍ക്ക് വല്ലാത്ത കുളിര്‍മയേകി....ചെറുതായി മഴ തള്ളിയിടുന്നു...ചുറ്റുമുള്ളതെല്ലാം മറന്ന് അവൾ ഒരു നിമിഷം ആ കാഴ്ചയില്‍ ലയിച്ചിരുന്നു... 
 
തണുപ്പ് കൊണ്ട്‌ അവൾ കൈകൾ കൂട്ടി ഉരസി കൊണ്ടിരുന്നു.... വീശുന്ന തണുത്ത കാറ്റില്‍ മഴത്തുള്ളികള്‍ അവളുടെ മുഖത്തും സ്ഥാനം പിടിച്ചു... അവൾ പുഞ്ചിരിയോടെ കൈകൾ വിടര്‍ത്തി മഴയെ വരവേറ്റു.... അവൾ മഴത്തുള്ളികളെ കൈകൾ കൊണ്ട്‌ അമ്മാനമാടി കളിച്ചു..... 
 
അവൾ പോയത് നോക്കി പല്ല് കടിച്ച് വീണ്ടും കോഫി ഉണ്ടാക്കി അതും കുടിച്ച് ആവനും റൂമിലേക്ക് നടന്നു... 
 
റൂമിലെ ചെന്നപ്പോ അവളെ അവിടെ ഒന്നും കണ്ടില്ല.. 
Balcony ടെ door തുറന്ന് കിടക്കുന്നത് കണ്ടതും അവൾ അവിടെ ണ്ടാവും എന്ന് അവന്‍ ഊഹിച്ചു... 
 
അവന്‍ അങ്ങോട്ട് ചെന്ന് നോക്കിയതും കുട്ടികളെ പോലെ മഴയെ  കൈ കൊണ്ട്‌ കളിക്കുന്ന അവളെ കണ്ട് അവന്‍ അത്ഭുതം തോന്നി അവന്‍ വേഗം റൂമിൽ പോയി ഫോൺ എടുത്ത് അത് ഷൂട്ട് ചെയതു.. 
 
 
കുറച്ച് കഴിഞ്ഞപ്പോ അവൾ കൈകൾ കൂട്ടിപ്പിടിച്ച്....
 
അവൾ ചെറുതായി വിറയ്ക്കുന്നുണ്ട് എന്ന് തോന്നി അവന്‍... അത്ര നല്ല ക്ലൈമറ്റ് ആണ്‌.... Ice water പോലെയാണ് വെള്ളം തൊടുമ്പോൾ....
 
അവന്‍ ഫോൺ ബെഡ്ഡിലേക്കിട്ട് ഒരു സ്വറ്റർ കൈയിലെടുത്ത് balcony ലേക്ക് നടന്നു.....
 
അത് കൊണ്ട്‌ അവളെ പൊതിഞ്ഞു പിടിച്ചു... അവൾ ഞെട്ടി പോയി.... അവന്റെ സ്പര്‍ശനത്തിൽ അവൾ കാൽ വിരലില്‍ ഒന്ന് ഉയർന്ന് പൊങ്ങി....
 
അവന്‍ പതിയെ അവളില്‍ നിന്ന് അടര്‍ന്നു മാറി.... അവൾ സ്വറ്റർ നേരെയാക്കി വീണ്ടും മഴയിലേക്ക് കണ്ണ് പായിച്ചു....അവന്റെ കണ്ണുകൾ അവളുടെ ആധാരങ്ങളിൽ എത്തി നിന്ന്... എന്തിനോ വേണ്ടി അവ വിറകൊണ്ടിരുന്നു... അവന്‍ ചുറ്റുമുള്ളതെല്ലാം മറന്ന്‌ പോയിരുന്നു....അവര്‍ കണ്ണില്‍ അവൾ മാത്രം നിറഞ്ഞു നിന്നു....
 
അവന്റെ നോട്ടം അറിഞ്ഞന്ന വണ്ണം അവൾ അവനെ തിരിഞ്ഞ് നോക്കി പുരികം ഉയർത്തി....
 
അവന്‍ കണ്ണ് ചിമ്മി ഒന്നുമില്ല എന്ന് പറഞ്ഞു.... അവൾ വീണ്ടും പുറത്തേക്ക്‌ കണ്ണ് പായിച്ചു.... അവന്‍ അവളുടെ മുഖം കയ്യില്‍ എടുത്ത് കവിളില് കടിച്ചു... പെട്ടന്നുള്ള ഞെട്ടലിൽ നിന്ന് മുക്തയായി അവനെ തള്ളി മാറ്റാൻ നോക്കിയതും അവന്‍ ഒന്ന് കൂടി അവളെ വലിച്ചടുപ്പിച്ച് ഒന്ന് കൂടെ ആഴത്തില്‍ പല്ലുകള്‍ ആഴ്ത്തി...
 
അവൾ എങ്ങനെ ഒക്കെയോ അവനെ തള്ളി മാറ്റി കവിളില് കൈ വച്ച് അവനെ തുറിച്ച് നോക്കി....
 
"തനിക്ക് ഭ്രാന്താണോടോ..."അവനെ നോക്കി പല്ല് കടിച്ച് കൊണ്ടവൾ ചോദിച്ച് അവന്റെ അടുത്തേക്ക് നീങ്ങിയതും അവന്‍ പിന്നിലേക്ക് അടി വെച്ച് നടന്നു....
 
"പ്രതികാരം അത് വീട്ടിനുള്ളതാ അല്ലെ..എന്നിട്ട് വീട്ടുന്നില്ലേ.."
 
ഡോര്‍ ന്റെ അടുത്ത് എത്തിയതും അതും വിളിച്ച് പറഞ്ഞ്‌ അവന്‍ റൂമിലേക്ക് ഓടി.... 
 
"തന്നെ ഞാനിന്ന് കൊല്ലും.....അതും പറഞ്ഞ്‌ പിന്നാലെ അവളും... 
 
 
അവന്‍ ബെഡ്ഡിന് ചുറ്റ് ഭാഗവും ഓടി... പിന്നാലെ അവളും... 
 
എന്തോ പിടുത്തം കിട്ടി അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചതും അവന്‍ ബെഡ്ഡിലേക്ക് പിന്നാലെ അവളും ബെഡ്ഡിലേക്ക് ചാടി അവന്റെ നെഞ്ചിലേക്ക് അവളെ പല്ലുകള്‍ ആഴ്ന്നിറങ്ങി.... 
 
"സ്സ്..."അറിയാതെ അവന്‍ എരിവ് വലിച്ച് പോയി.... 
 
നല്ലോരു കടി കൊടുത്തു വിട്ട ശേഷം "പ്രതികാരം അത് വീട്ടാനുള്ളതാണ്" എന്ന് സ്റ്റൈലിൽ പറഞ്ഞ്‌ അവൾ എഴുന്നേൽക്കാന് നിന്നതും അവന്‍ അവളുടെ കൈ പിടിച്ച് വലിച്ച് നെഞ്ചത്തേക്കിട്ടു... 
 
അവൾ അവന്റെ നെഞ്ചില്‍ അടിക്കാനും പിച്ചാനും ഒക്കെ തുടങ്ങിയതും അവന്‍ അവളെ കൊണ്ട്‌ ഒരു മറിച്ചില്‍ ആയിരുന്നു... അതിൽ അവൾ അവന്റെ താഴെയായി....അവന്റെ കണ്ണുകൾ അവളുടെ മേലാകെ ഓടി നടന്നു.... അവളുടെ shoulder ലെ കറുത്ത മറുകിൽ അത് തടഞ്ഞ് നിന്നു....അവന്റെ നോട്ടം എങ്ങോട്ടാണ് എന്ന് കണ്ടതും അവൾ അവനെ തുറിച്ച് നോക്കി.... അവളെ ഒന്ന് നോക്ക പോലും ചെയ്യാതെ അവന്‍ അതിൽ നോക്കി പതിയെ അങ്ങോട്ട് മുഖം അടുപ്പിച്ചു...അവന്റെ നീക്കം എന്തിനാണ് എന്ന് മനസ്സിലായതും അവൾ കണ്ണുകൾ ഇറുകെ അടച്ച് കിടന്നു.... 
 
പെട്ടന്ന് താഴെ നിന്ന് നിര്‍ത്താതെ ഉള്ള calling bell ന്റെ sound കേട്ട് അവന്‍ ഞെട്ടി അവളുടെ മേല് നിന്ന് ഞെട്ടി എണീറ്റു.... 
 
അവനെ തള്ളി മാറ്റി അവളും എണീറ്റ് ഇരുന്നു... അവന്‍ മുറി വിട്ട് പുറത്തേക്ക് പോയതും അവൾ ഒന്ന് ശ്വാസം ആഞ്ഞ് വലിച്ച് വിട്ടു.... 
അവളുടെ ഹൃദയം high സ്പീഡിൽ കുതിച്ച് ഉയരുന്നുണ്ടായിരുന്നു... 
 
കണ്മുന്നിലേക്ക് ഒരു മുഖം തെളിഞ്ഞ് വന്നതും അവളുടെ കണ്ണുകൾ ചുവന്നു.... 
 
'പഴയതൊന്നും മറന്നിട്ടില്ല.... പക്ഷേ Amikka ഇക്കാനെ ഞാൻ സ്നേഹിക്കുന്നുണ്ട്... സ്നേഹിക്കാതിരിക്കാന് കാരണങ്ങളില്ല... എന്ന സ്നേഹിക്കാനോ....' 
 
അവൾ മഹറിലേക്ക് കണ്ണ് പായിച്ചു... 
അവളുടെ ഹൃദയം ഒന്ന് തുടിച്ചു.... 
 
'പക്ഷേ ആ മനസ്സ് മുഴുവന്‍ എന്നോട് എന്താണ്‌... വെറുപ്പോ അതോ സ്നേഹമോ...'
 
അവൾ ആകെ ആശയക്കുഴപ്പത്തില്‍ നിന്നു... അപ്പോഴും അവന്റെ മാറ്റങ്ങൾ അവളില്‍ ഒരു പുഞ്ചിരി വിടര്‍ത്തി.... 
 
അവനും അറിയുന്നുണ്ടായിരുന്നു തന്നില്‍ ഉണ്ടാകുന്ന മാറ്റം...താഴേക്ക് ഓരോ അടി വെക്കുമ്പോഴും അവന്റെ മനസ്സ് കഴിഞ്ഞ് പോയ കാര്യങ്ങളില്‍ ആയിരുന്നു.... 
 
' എന്താണ്‌ എനിക്ക് പറ്റിയത്..... അവളുടെ അടുത്ത് ചെല്ലുമ്പോൾ സ്വയം ഇല്ലാതാകും പോലെ.... ചുറ്റുമുള്ളത് എല്ലാം ആ നിമിഷം മറക്കും... അവളുടെ ഗന്ധം അവളുടെ ചൂട് എല്ലാം വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നു.... ഞാൻ ഞാനല്ലാതാവുന്നു...'
 
അവളെ കുറിച്ച് ഒരുക്കുന്തോറും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... അതിന്റെ പൊരുള്‍ അപ്പോഴും അവന്‍ വ്യക്തമല്ലായിരുന്നു.... 
 
"മക്കള്‍ എവിടെ ആയിരുന്നു... കുറെ സമയം ആയല്ലോ വിളിക്കാൻ തുടങ്ങിയിട്ട്...."
 
ഡോര്‍ തുറന്ന പാടെ ജോസഫ് അവനെ നോക്കി ചോതിച്ചു... 
 
"ഉറങ്ങി പോയി....'"
 
അവന്‍ ഇളിച്ചോണ്ട് അതും പറഞ്ഞ്‌ അയാളുടെ കൈയിലെ പൊതിയിലേക്ക് നോക്കി.... 
 
"മക്കള്‍ക്ക് ഭക്ഷണം കൊണ്ട്‌ വന്നതാ...അല്ല മോള് എവിടെ..."അപ്പോഴേക്കും ഒന്ന് മുഖം കഴുകി ഹാദി യും താഴേക്ക് വന്നു... 
 
"good morning ചേട്ടോയ്.."
 
"good morning മോളെ....ദേ ഭക്ഷണം കൊണ്ട്‌ വന്നിട്ടുണ്ട്...." 
 
അവളുടെ കൈയിൽ നിന്ന് അത് വാങ്ങി... കുറച്ച് നേരം സംസാരിച്ച് അയാൾ പോയതും ഹാദി ഫുഡ് വിളമ്പി.... 
 
 
                               🦋🦋🦋🦋
 
"തനിക്ക് എന്നെ സ്നേഹിച്ചാലെന്താ..."
 
ബെഡ്ഡിൽ ഫോണിൽ കുത്തികോണ്ടിരിക്കുമ്പോൾ ഹാദി അങ്ങോട്ട് വന്ന് ചോദിക്കുന്നത് കേട്ട് aman കിളി പോയി അവളെ നോക്കി... 
 
"ഞാൻ ശരിക്കൊന്ന് സ്നേഹിച്ചാൽ  മോള് പത്ത് മാസം കഴിഞ്ഞാലെ പിന്നെ free ആവൂ..."
 
"ആണോ..."അവൾ കണ്ണ് വിടര്‍ത്തി ചോദിക്കുന്നത് കേട്ട് അവന്‍ ദയനീയമായി അവളെ നോക്കി.. 
 
"ഒന്ന് പോ പിശാശേ..."
 
അത് കേട്ടതും അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി... 
 
"മോള് പോയി ഇപ്പൊ റസ്റ്റ് എടുക്ക് ചേട്ടൻ കുറച്ച് പണി ഉണ്ടേ.."
 
അതും പറഞ്ഞ്‌ അവന്‍ ബാഗിൽ നിന്ന് ലാപ്ടോപ്പ് എടുത്ത് balcony ലേക്ക് പോയി.... 
 
അന്ന് full അവന്‍ അതിൽ തന്നെ ആയിരുന്നു.... ഉച്ചക്ക് ഫുഡ് കഴിക്കാനും രാത്രി ഫുഡ് കഴിക്കാനും ആണ്‌ എണീറ്റത്... 
 
ഹാദി ഇടക്കിടക്ക് അവനെ നോക്കി പല്ല് കടിച്ച് ഫോണിൽ നോക്കിയും സിനിമ കണ്ടും ഒക്കെ സമയം കളഞ്ഞു..... 
 
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.... 
 
പിറ്റേന്നും രാവിലെ ഫുഡ് കഴിക്കൽ കഴിഞ്ഞ് അവന്‍ ലാപ് എടുക്കുന്നത് കണ്ടതും അവൾ അവനടുത്തേക്ക് ചെന്നു... 
 
"അതേ... നമുക്ക് എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ..."
 
"നീയിപ്പൊ ഒന്ന് മിണ്ടാതെ പോയേ ഹാദി... ഞാൻ കുറച്ച് ബിസിയാ..."
 
അവന്‍ അതും പറഞ്ഞ്‌ അവളെ mind ആക്കാതെ അവന്റെ പണി തുടറ്ന്നതും അവൾ ചവിട്ടി തുള്ളി റൂമിലേക്ക് കയറി പോയി.....
 
അവൾ ഫോൺ എടുത്ത് amna യെ ഫോൺ ചെയ്തു.... കുറച്ച് സമയം അവളോട് സംസാരിച്ച് കച്ചറ ഉണ്ടാക്കി.... പിന്നെ ഹാജറയോടും സംസാരിച്ചു....
 
" honeymoon ന് പറഞ്ഞയച്ചിട്ട് ഇങ്ങോട്ട് വിളിച്ച് കൊഞ്ചാതേ.. വെച്ചിട്ട് പോടീ..." ഹാജറ കളിയായി പറഞ്ഞു 
 
"ഓഹ്... ഉമ്മാന്റെ മോന്‍ ഇങ്ങോട്ടും office ഉം കൊണ്ടല്ലേ വന്നേക്കുന്നു... അതിനും നല്ലത് അവിടെ ഇരിക്കായിരുന്നു... ഇതൊരുമാതിരി.... ബോറടിച്ചിട്ട് വയ്യാ..."
 
അവൾ ഇന്നലെ മുതലുള്ള കാര്യങ്ങൾ പറഞ്ഞതും ഹാജറ ഒന്നും മിണ്ടിയില്ല....പിന്നെയും കുറച്ച് എന്തൊക്കെയോ പറഞ്ഞ്‌ ഫോൺ വെച്ചൂ.... 
 
 
                                 🦋🦋🦋🦋
 
*"ഡീ😠...."*
 
ഫോണിൽ കളിച്ചോണ്ടിരിക്കുമ്പോ പെട്ടന്നുള്ള Aman ന്റെ sound കേട്ട് അവളെ കൈയിൽ നിന്ന് ഫോൺ ബെഡ്ഡിലേക്ക് വീണു.... 
 
"എന്താ...." അവൾ ബെഡ്ഡിൽ നിന്ന് എണീറ്റു കൊണ്ട്‌ ചോദിച്ചു..... 
 
"നീയെന്തിനാ ഉമ്മി യെ വിളിച്ച് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞേ....ഞാൻ ആദ്യമേ പറഞ്ഞതാ നിന്റെ കൂടെ എന്റെ ലൈഫ് share ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല....ഇനി അങ്ങനെ വല്ല പൂതിയും മനസ്സിൽ ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളി കളഞ്ഞോ.... ഞാൻ നിന്നെ ഭാര്യയായി കാണുന്നില്ല...."
അതൊരു അലര്‍ച്ച ആയിരുന്നു.... അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവള്‍ക്ക് പേടി തോന്നി... ഒപ്പം സങ്കടവും ദേഷ്യവും വന്നു..... 
 
" പിടിച്ചു kiss ചെയ്യുമ്പോഴും romance കളിക്കുമ്പോഴും ഇതൊന്നും ഇല്ലല്ലോ.... അതൊക്കെ പിന്നെ ആരായി കണ്ടിട്ടാണാവോ..."
 
പെട്ടന്ന് വന്ന ദേഷ്യത്തില്‍ അവൾ എന്തോ പറഞ്ഞ്‌ പോയി... അത് എന്താണെന്ന് മനസ്സിലാക്കും മുന്നേ അവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു......
 
 
....തുടരും🦋
 
ഇനി സ്വല്‍പ്പം തല്ല് ആവാം.....😌
പിന്നെ comments മറക്കണ്ട കഴിഞ്ഞ part ല്‍ കിട്ടിയ അത്രയും comments കിട്ടിയാലെ next part പോസ്റ്റൂ..😌

റൂഹിന്റെ ഹൂറി_💖 Part-12

റൂഹിന്റെ ഹൂറി_💖 Part-12

4.8
4468

*റൂഹിന്റെ ഹൂറി_💖* Part-12 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°     പെട്ടന്നുള്ള ദേഷ്യത്തില്‍ അടിച്ചു പോയതാണ്‌ അവന്‍ പാവം തോന്നി... അവൾ കൈ കവിളിൽ വെച്ച് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.... അവളുടെ കണ്ണുകള്‍ ചുവന്ന് അതിൽ നിന്ന് നീർക്കുമിളകൾ താഴേക്ക് ഉറ്റി വീണു....   അത് കാണാൻ കഴിയാത്ത പോലെ അവന്‍ തല താഴ്ത്തി..car ന്റെ key എടുത്ത് ഇറങ്ങി പോയി.... എങ്ങോട്ടെന്നില്ലാതെ aman ന്റെ car ഏല തോട്ടത്തിന് ഇട