*റൂഹിന്റെ ഹൂറി_💖*
Part-12
✍️🦋Hina_rinsha🦋
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
°°°°°°°°°°°°°°°°°°°°°°°°°°
പെട്ടന്നുള്ള ദേഷ്യത്തില്‍ അടിച്ചു പോയതാണ് അവന്‍ പാവം തോന്നി... അവൾ കൈ കവിളിൽ വെച്ച് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.... അവളുടെ കണ്ണുകള്‍ ചുവന്ന് അതിൽ നിന്ന് നീർക്കുമിളകൾ താഴേക്ക് ഉറ്റി വീണു....
അത് കാണാൻ കഴിയാത്ത പോലെ അവന്‍ തല താഴ്ത്തി..car ന്റെ key എടുത്ത് ഇറങ്ങി പോയി....
എങ്ങോട്ടെന്നില്ലാതെ aman ന്റെ car ഏല തോട്ടത്തിന് ഇടയിലൂടെ സഞ്ചരിച്ചു....
അവന്‍ കുറ്റബോധവും ഒപ്പം അവളോട് ദേഷ്യവും തോന്നി.... അതവൻ സ്റ്റിയറിങിന് തീര്‍ത്തു....
അവള്‍ക്ക് കവിൾ പറിഞ്ഞു പോരുന്ന വേദന തോന്നി....അവളുടെ കണ്ണില്‍ നിന്ന് കണ്ണ് നീര് താഴേക്ക് പതിച്ചു കൊണ്ടിരുന്നു... അവൾ കണ്ണാടിയില് ഒന്ന് കവിൾ ആകെ ചുവന്ന് വീര്‍ത്തിട്ടുണ്ട്.... കലങ്ങിയ കണ്കൾ....
'ഒരിക്കലും ഈ കണ്ണുകൾ നിറയരുത്..'
അവളുടെ ചെവിയില്‍ അത് അലയടിച്ചു.....കണ്ണില്‍ മറ്റൊരു മുഖം തെളിഞ്ഞതൂം അവൾ കണ്ണുകൾ ഇറുകെ അടച്ചു...
അവള്‍ക്ക് അവളെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല....അവളുടെ ഏങ്ങലടികൾ ഒന്ന് കൂടെ ഉയർന്നു...
അവൾ ബെഡ്ഡിലേക്ക് വീണു....
"റൂഹേ.. എവിടെയാ നീ...''
അറിയാതെ അവള്‍ പറഞ്ഞു പോയി...
കരഞ്ഞ് കരഞ്ഞ് എപ്പഴോ അവള്‍ ഉറങ്ങി പോയി...
എപ്പഴോ കണ്ണുകൾ വലിച്ച് തുറന്നപ്പോള്‍ ഗ്ലാസ്സ് wall ലൂടെ അകത്തേക്ക് കടക്കുന്ന പ്രകാശം കണ്ണില്‍ കുത്തിയതും.. അവൾ കണ്ണ് കൈ കൊണ്ട് മറച്ച് പിടിച്ചു.....
അവൾ കുറച്ച് സമയം അങ്ങനെ കിടന്നു...
"amikka പറഞ്ഞത് ശരിയല്ലെ.... എന്നോട് ആദ്യമേ പറഞ്ഞ കാര്യമായിരുന്നു. എന്നിട്ടും... ഞാനല്ലേ വെറുതെ മോഹിച്ചത്...എങ്ങനെയാ റൂഹിനെ ഞാൻ മറന്ന് പോയത്.... ഇല്ല മറന്നിട്ടില്ല... ഒരിക്കലും മറക്കില്ല.. നെഞ്ചില്‍ ഒരു നീറ്റലായി ഇന്നും അവശേഷിക്കുന്നുണ്ട്.....
അവൾ കഴുത്തിലെ മഹറിലേക്ക് ഒന്ന് നോക്കി....
അതിലേക്ക് നോക്കുമ്പോള്‍ പേരറിയാത്ത ഒരു വികാരം അവളില്‍ ഉടലെടുക്കുന്നത് അവൾ അറിഞ്ഞു....
മനസ്സിൽ എന്തോ ഊട്ടി ഉറപ്പിച്ചത് പോലെ അവൾ ബെഡ്ഡിൽ നിന്ന് എണീറ്റു ബാത്റൂമിലേക്ക്...
Fresh ആയി ഇറങ്ങി വന്ന് ഫോൺ എടുത്ത് നോക്കി സമയം രണ്ട് മണിയാണ്.... അവൾ താഴേക്ക് ചെന്നു... Door ചാരി വച്ചിട്ടേ ഉണ്ടായിരുന്നൊള്ളൂ.... അവൾ പുറത്തേക്ക് ഇറങ്ങി പോർച്ചീലേക്ക് നോക്കി.... Car അവിടെ ഉണ്ടായിരുന്നില്ല... Aman ഇത് വരെ വന്നില്ലാന്ന് അവള്‍ക്ക് മനസ്സിലായി....
"മോള് എഴുന്നേറ്റോ..." പെട്ടന്ന് sound കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.... Back ല്‍ നില്‍ക്കുന്ന ജോസഫിനെ കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചില്‍ തടവി....
Aman മോന്‍ വിളിച്ചിരുന്നു... മോള്ക്ക് വയ്യെന്ന് പറഞ്ഞു...ഉച്ചക്കുള്ള ഭക്ഷണം ഇത് വരെ കഴിച്ചില്ലല്ലോ... ഞാൻ അകത്ത് കൊണ്ട് വച്ചിട്ടുണ്ട്.."
അവൾ ഒന്ന് മൂളി അല്ലാതെ ഒന്നും പറഞ്ഞില്ല...
Aman എന്തെങ്കിലും കഴിച്ചിട്ടുണ്ടാവോ.. അതായിരുന്നു അവളുടെ മനസ്സ് മുഴുവന്‍......
" വാ.. മോളെ ഭക്ഷണം ഞാൻ എടുത്ത് തരാം..."
"വേണ്ട ചേട്ടാ... ഞാ... ഞാൻ amikka വന്നിട്ട് കഴിച്ചോളാം..."
" അതൊന്നും പറഞ്ഞാൽ പറ്റില്ല.. മോന്‍ പ്രത്യേകം വിളിച്ച് പറഞ്ഞതാ.. എഴുന്നേറ്റാൽ ഭക്ഷണം കൊടുക്കണം....ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കണം എന്ന്..."
അത് കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.... അത് ജോസഫ് കാണും മുന്നേ വിതക്തമായി അവൾ ഒളിപ്പിക്കാന്‍ ശ്രമിച്ചു......പക്ഷേ അയാളുടെ കണ്ണുകൾ അത് ഒപ്പിയെടുത്തിരുന്നു...
🦋🦋🦋🦋
" റിഫത്താ... ദേ.. അയാളെ നോക്കിയേ... എന്നാ look ആണ് കാണാൻ..." mobile ല്‍ നോക്കി എന്തോ ചെയ്യുന്ന ഒരുത്തനെ ചൂണ്ടി കാണിച്ച് amna പറഞ്ഞു..
"ഇതെന്നെ അല്ലെ... Entrance ന് നില്‍ക്കുന്ന ഒരുത്തനെ കണ്ടപ്പോ നീ പറഞ്ഞത്..." അതും പറഞ്ഞ് rifa അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോട്ടം തെറ്റിച്ച്....
"ആ... അത് ഞാൻ ചുമ്മാ പറഞ്ഞതാ... പക്ഷേ ഇത് കാര്യായിട്ടാണ്...."
"അതിന് അവന്റെ മുഖം പോലും കാണാൻ ഇല്ലല്ലോ ഊളേ...."
" മുഖം ഒക്കെ എന്തിനാ.. എന്തൊരു ബോഡി structure ആണ്.....ആ കൈ ഒന്ന് നോക്കിക്കേ....മസില്... ശ്യോ...നിന്ന നില്‍പ്പിൽ പോയി propose ചെയ്യാൻ തോന്നുന്നു...."
"ശവം.... എന്ന നീയൊന്ന് propose ചെയ്തേ... അതൊന്ന് കാണണമല്ലേ.... "
" ഞാൻ ചെയ്യുവേ... "
" ആ ചെയ്യന്നേ....."
"എന്ന ഇപ്പൊ കാണിച്ച് തരാ..."
മുന്നിലേക്ക് പാറി വന്ന മുടിയെ ഊതി പറപ്പിച്ച് അവന്റെ അടുത്തേക്ക് നടന്ന് പോകുന്ന amna യെ കണ്ട് rifa തലയില്‍ കൈ വെച്ചു.... അവൾ പുറകില്‍ നിന്ന് എന്തൊക്കെയോ പറഞ്ഞ് തിരികെ വിളിക്കാൻ നോക്കി എങ്കിലും അവൾ അതൊന്നും mind ആക്കാതെ അവന്‍ അടുത്തേക്ക് നടന്നു....
തല്ല് കിട്ടാനുള്ള പരിപാടി ആണ് കണ്ടതൂം rifa അടുത്ത് കണ്ട ഷോപ്പിന് പിന്നിലേക്ക് മറഞ്ഞ് നിന്നൂ....
Mall ലെ രണ്ടാമത്തെ നിലയില്‍ കമ്പിയില്‍ ചാരി അങ്ങോട്ട് തിരിഞ്ഞ് നിന്ന് ഫോണിൽ എന്തോ ചെയ്യുന്ന അയാള്‍ക്കരികിലേക്ക് amna നടന്നു...
'ഒരു ആവേശത്തിന് കേറി പറഞ്ഞതായിരുന്നു.. പണി ആവൂലല്ലോലെ..'
"hello... ഡോ...i ലവ്..."
പറഞ്ഞു മുഴുവനിക്കും മുന്നേ അയാൾ തിരിഞ്ഞു... മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ടതും... ഒരു പകച്ചു നിന്നു....
"amnaaa.... അയാൾ അവളെ നോക്കി വിളിച്ചു..
അവള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവം ആയിരുന്നു.....
" ഹലോ....താനിത് ഏത് ലോകത്താ...."
അവന്‍ അവളെ നേരെ കൈ ഞൊടിച്ചതും അവൾ പെട്ടന്ന് അവനെ നോക്കി
" ആ.. അത് ഞാൻ....അല്ല ആഷിക്ക എന്താ ഇവിടെ..."
"ഞാൻ ഫ്രണ്ട്സിന്റെ കൂടെ വന്നതാ..." ആഷി മുന്നിലുള്ള ഷോപ്പ് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.....
" അല്ല താനെന്താ പറഞ്ഞത്... അത് ഞാൻ കേട്ടില്ലായിരുന്നൂ..."
"ആ...അത്.... I.... I know you....എവിടെയോ കണ്ടത് പോലെ തോന്നി.... അത് കൊണ്ട് ചോദിച്ചതാ.... "
" ooh.... അല്ല താന്‍ എന്താ ഇവിടെ..."
"ആ.. അത് ഞാൻ shoping..." എന്ന് പറഞ്ഞ് അവൾ തിരിഞ്ഞ് നോക്കിയപ്പോ rifa യെ കാണാൻ ഇല്ല എന്ന് കണ്ടതും അവൾ പല്ല് കടിച്ചു....
പിന്നെ എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ച് അവൾ ആഷി ന്റെ മുന്നില്‍ ന്ന് മുങ്ങി.... ആഷി അവൾ പോയ ഭാഗത്തേക്ക് ചിരിയോടെ നോക്കി....
🦋🦋🦋🦋
രാത്രി ഏറെ വൈകിയിട്ടും aman നെ കാണാതെ ആയപ്പോ ഹാദി aman ഉള്ള ഫുഡ് റൂമിൽ കൊണ്ട് വന്ന് വെച്ച് അവൾ കിടന്നു.... കുറെ സമയം അവന്റെ വണ്ടിയുടെ ശബ്ദം കാതോര്‍ത്ത് കിടന്നു എങ്കിലും അവൾ എപ്പഴോ കണ്ണുകൾ അടച്ചു...
എപ്പഴോ aman തിരിച്ചു വന്നു.... Spare key വച്ച് അകത്തേക്ക് കയറി....
ഹാദി കിടന്നത് കണ്ടതും അവന്‍ എന്തോ അത് നന്നായി എന്ന് തോന്നി അവളെ ഫേസ് ചെയ്യണ്ടല്ലോ.....
രാവിലെ പോയ അതേ വേഷം ആണ്... അവന്‍ ഒന്ന് ഫ്രെഷ് ആയി വന്ന് അവള്‍ക്ക് അരികില്‍ ഇരുന്നു...
ചുവന്ന് വീങ്ങിയ കവിൾ തടം കണ്ടതും അവന് സങ്കടം തോന്നി..... അവന്‍ അവിടെ പതിയെ തലോടി.....
അവന്‍ നല്ല വിശപ്പ് ഉണ്ടായിരുന്നു.... ടി പോയിൽ അടച്ച് വെച്ച ഭക്ഷണം കണ്ട് അവള്‍ കഴിച്ചില്ല എന്ന് തോന്നിയതും ആ അവനും ഒന്നും കഴിക്കാതെ ബെഡ്ഡിലേക്ക് ചാഞ്ഞു....
'എന്നെ സ്നേഹിക്കരുത് ഹാദി.... ഇന്ന് വരെ കാരണങ്ങൾ ഒന്നും കണ്ട്പിടിക്കാതെ ഞാൻ അത്രത്തോളം സ്നേഹിക്കുന്ന ഒരാൾ ഉണ്ട്... എവിടെ ആണെന്ന് അറിയില്ല... എങ്കിലും..എന്നെങ്കിലും തിരികെ വന്നാല്‍ എനിക്ക് നിന്നെ സ്വീകരിക്കാനാവില്ല..'
അവന്‍ മനസില്‍ പറഞ്ഞു..
ക്ഷീണം കൊണ്ട് അവന്‍ വേഗം ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു....
Aman വന്ന sound കേട്ട് ഉറക്കം ഉണര്‍ന്ന ഹാദി ഇതെല്ലാം അറിയുന്നുണ്ടായിരുന്നു... അവള്‍ക്ക് അവന്റെ മനസില്‍ എന്താണെന്ന് മനസ്സിലായില്ല....
സ്നേഹിക്കുമ്പോൾ ശകാരിക്കുന്നു... മുറിവ് പറ്റുമ്പോൾ തലോടലും....എന്താണ് ഇതെല്ലാം സ്നേഹമോ... അതോ വെറും സഹതാപമോ....
അവന്റെ മനസ്സ് മനസ്സിലാക്കാന്‍ കഴിയാതെ അവൾ കിടന്ന് ഉഴറി....
അവന്‍ ഇറങ്ങി എന്ന് അറിഞ്ഞത് അവൾ അവന്റെ തിരിഞ്ഞ് കിടന്നു.....ആ മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചു.....
അവള്‍ക്ക് അവനോട് ദേഷ്യം ഇല്ലായിരുന്നു...... അവനോടൊപ്പമുള്ള ഓരോ നിമിഷവും വാത്സല്യം കൂടും പോലെ.....
അവന്റെ നെറുകിൽ അവളുടെ ചുണ്ടുകള്‍ നേർമയായി പതിഞ്ഞു.......
🦋🦋🦋🦋
"എന്നെ കണ്ട നിന്റെ കാക്കു ഞെട്ടും അല്ലെ..."
Amna യെ കെട്ടിപിടിച്ചു കിടന്ന് കൊണ്ട് rifa പറഞ്ഞു..
"പിന്നെ ഞെട്ടും.... കാക്കു നുള്ള big surprise ആണ് റിഫത്താ..... കാക്കു ഒത്തിരി Happy ആവും.."
"ഹ്മ്മ്... happy ആവും...അവനെ കാണാൻ എനിക്ക് കൊതിയായിട്ട് വയ്യാ...."
Rifa zero bulb ന്റെ അരണ്ട വെളിച്ചത്തിൽ കറങ്ങുന്ന ഫാനിലേക്ക് തന്നെ നോക്കി കിടന്നു.... ഫാനിനൊപ്പം അവളുടെ കൃഷ്ണമണികളും ചലിച്ച് കൊണ്ടിരുന്നു....
' ഒന്ന് പെട്ടന്ന് വാ aman.... I am waiting..... നീ വന്നിട്ട് എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം.. കുറെ time നിന്റെ കൂടെ spend ചെയ്യണം.... എത്രകാലായി നമ്മൾ കണ്ടിട്ട്....'
ചലിക്കുന്ന കൃഷ്ണമണികൾക്കൊപ്പം അവളുടെ മനസ് aman ന്റെ ഓര്‍മകളിലേക്ക് ചാലിച്ചു...........
....തുടരും🦋
Length അഡ്ജസ്റ്റ് ചെയ്യണേ.....
പിന്നെ comment must അല്ലെങ്കിൽ നിക്ക് മടി വരും.....