Aksharathalukal

ഗായത്രി 20

എന്റെ സ്വന്തം ചേച്ചിയാണ് ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ പിന്നെന്തിനാണ് ഒരു നന്ദി പറച്ചിൽ ഒക്കെ.......
 
 ദേ വന്നവരൊക്കെ നമ്മളെ നോക്കി നിൽക്കുവാണ് ഇറങ്ങാനുള്ള സമയമായി ഇനി വീട്ടിൽ ചെന്ന് ഭക്ഷണം.......
 
           🌹🌹🌹🌹🌹🌹
 
ഇതേ സമയം ഗായത്രിയുടെ തറവാട്ടിൽ.......
 
വല്യച്ഛനും വല്യമ്മയും കൂടെ മുറി തുറക്കാൻ പറഞ്ഞു കിടന്നു ഒച്ച വെക്കുന്നുണ്ട്.....
 
അടുത്ത റൂമിൽ നിന്നും ഗായത്രിയുടെ അച്ഛനും...
 
ഇവരെ മുറിക്കു പുറത്തു നിന്നും പൂട്ടി ഇട്ടിരിക്കുക ആണ്.......
 
കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ റൂം തുറന്നു......
 
വല്യച്ഛൻ ദേഷ്യത്തോടെ റൂമിൽ നിന്നും പുറത്തേക്ക് വന്നു.......ഒപ്പം വല്യമ്മയും 
 
 ആരാ വാതിൽ പുറത്തുനിന്നും പൂട്ടിയത് എന്ന് ചോദിച്ചു ഇറങ്ങിവന്ന വല്യച്ഛൻ ആദ്യം കണ്ടത് ഗായത്രിയുടെ അമ്മേയാണ്....
 
 നിങ്ങൾ ആണോ ഇത് ചെയ്തത് എന്ന് ചോദിച്ച വല്യച്ഛൻ ദേഷ്യത്തോടെ അവരുടെ അടുത്ത് എത്തി........
 
#വല്യമ്മ  തലയിൽ കൈവെച്ചു കൊണ്ട്......
 
 എന്തൊരു തലവേദനയാണ് തലയ്ക്ക് മുഴുവൻ കനം.....
 
 സത്യം പറഞ്ഞോ ഇന്നലേ രാത്രി ഞങ്ങൾക്ക് എന്താ നിങ്ങൾ തന്നത്.........
 
 അപ്പോഴേക്കും ഗായത്രിയുടെ അച്ഛനും മുറിക്ക് പുറത്തേക്ക് വന്നു........
 
 ഇന്നലെ എന്താ കലക്കി തന്നത് എന്ന് പറയടി എന്നു പറഞ്ഞുകൊണ്ട് 
 ദേഷ്യത്തോടെ ഗായത്രിയുടെ അമ്മയെ തല്ലാൻ ചെന്നു.......
 
നിർത്താൻ.........( ഗായത്രിയുടെ അച്ഛച്ഛൻ)
 
 അവളല്ല വാതിൽ  പൂട്ടിയത്.......
 
 ഞാനാണ്.........
 
 പിന്നെ ഇന്നലെ രാത്രി നിങ്ങൾക്ക് കുടിക്കാൻ തന്ന ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് ഞാൻ പറഞ്ഞിട്ടാണ്........
 
 ഇന്ന് ആ വിവാഹം മുടക്കാൻ നിങ്ങൾ രണ്ടാളും എന്തെങ്കിലുമൊക്കെ ആരെയും എന്ന് എനിക്കറിയാമായിരുന്നു.......
 
 അങ്ങനെ സംഭവിക്കാതിരിക്കാൻ ആണ് ഞാൻ ഇങ്ങനെ ചെയ്തത്....
 
 ദൈവത്തിന് നിരക്കാത്ത പലതും ചെയ്തു........ ഇനി ആ വിവാഹം കൂടി മുടക്കിയാൽ ഗായത്രിയുടെ കണ്ണീരുകൊണ്ട് ഈ കുടുംബം മുടിഞ്ഞുപോകും.........
 
#വല്യച്ഛൻ ::: അച്ഛൻ എന്തൊക്കെയാണ് പറയുന്നത്.......
 
 നമ്മുടെ കണ്മുന്നിൽ ഇങ്ങനെ അവൾ ജീവിക്കട്ടെ എന്നാണോ.........
 
 കുടുംബത്തിന്റെ മാനം അന്തസ്സ് നാട്ടുകാരുടെ മുഖത്ത് എങ്ങനെ നമ്മളെ നോക്കും.......
 
 അച്ഛൻ എന്താണ് അതൊന്നും ചിന്തിക്കാത്തത്.......
 
#അച്ഛച്ഛൻ ::: അതിനും ഒക്കെ വലുത് ഇപ്പോൾ എന്നെ സംബന്ധിച്ച് ഗായത്രിയുടെ ജീവിതമാണ്........
 
 ഇനിയും അവളെ കണ്ണീരിലാഴ്ത്താൻ ന്റെ മനസ്സ് അനുവദിക്കുന്നില്ല......
 
 എന്റെ ചോര തന്നെയാണ് അവളും..... ഇഷ്ടം ഉള്ള ആളുടെ ഒപ്പം സന്തോഷമായി ജീവിക്കട്ടെ......
 
 ഇതാണ് എന്റെ തീരുമാനം........ ഇതിൽ എതിർപ്പുള്ള വർക്ക് ഇപ്പോൾ എന്റെ വീട്ടിൽ നിന്നും പടിയിറങ്ങി പോകാം......
 
 ഒരു കാര്യം കൂടി പടിയിറങ്ങി പോകുന്നത് വീട്ടിൽനിന്നും മാത്രമായിരിക്കില്ല....... എന്റെ മനസ്സിൽ നിന്നും കൂടിയാ.......
 
 എന്നുവച്ചാൽ എന്നെ അനുസരിക്കാത്ത എന്റെ മക്കൾക്ക് എന്റെ സ്വത്തിൽ പണത്തിൽ ഒന്നു യാതൊരുവിധ അവകാശവും ഉണ്ടാവില്ല എന്ന്.......
 
 ഇത് വെറും വാക്കല്ല എന്റെ തീരുമാനമാണ്.........
 
 അത്രയും പറഞ്ഞ് അച്ഛച്ഛൻ  പോയി  .........
 
 എല്ലാവരും പരസ്പരം നോക്കി.... ആരും ഒന്നും മിണ്ടിയില്ല.....
 
അച്ഛച്ഛനെ ആർക്കും എതിർത്ത് പറയാനുള്ള ധൈര്യം ഉണ്ടായില്ല......
 
 അച്ഛച്ഛന്റെ റൂമിൽ.......
 
#അച്ഛമ്മ :: നല്ല തീരുമാനം.......
 
 ഇത് വളരെ നേരത്തെ എടുക്കേണ്ടിയിരുന്നത് ആണ്.......
 
 അങ്ങനെയാണെങ്കിൽ ഗായത്രി മോൾക്ക് ഇത്രയും നാളും കരഞ്ഞു ജീവിക്കേണ്ടി വരില്ലായിരുന്നു.........
 
#അച്ഛച്ഛൻ ::: അന്ന് അങ്ങനെയൊക്കെ സംഭവിക്കാൻ ആയിരുന്നു യോഗം........
 
 എന്റെ ഭാഗത്തും തെറ്റുണ്ട്......
 
 അതെനിക്ക് മനസ്സിലാക്കിത്തരാൻ കൊച്ചു മകളുടെ ഭർത്താവ് വേണ്ടിവന്നു.....
 
നിഖിൽ അവൻ നല്ല പയ്യനാണ്........
 
 മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും ഉള്ളവനാണ്.......
 
 അങ്ങനെ ഒരാളെ കിട്ടിയത് നമ്മുടെ കുട്ടിയുടെ പുണ്യമാണ്.....
 
അച്ഛാ.......... (ഗായത്രിയുടെ അമ്മ )
 
 ഗായത്രിയുടെ അമ്മ അവരുടെ അടുത്തേക്ക് ചെന്നു......
 
 ഒരുപാട് നന്ദിയുണ്ട് അച്ഛാ......
 
 ഇന്നിപ്പോ ഇങ്ങനെയൊരു തീരുമാനം അച്ഛൻ എടുത്തില്ലായിരുന്നെങ്കിൽ ഇനിയും അവൾ നീറി ജീവിക്കുന്നത് ഞാൻ കാണേണ്ടി വന്നേനെ.......
 
#അച്ഛച്ഛൻ :: ഇതിൽ നീ എന്നോട് നന്ദി പറയേണ്ട ആവശ്യമൊന്നുമില്ല.....
 
 ഞാൻ കുറച്ചു നേരത്തെ ചെയ്യേണ്ട കാര്യം ആയിരുന്നു  വൈകി എന്ന് മാത്രമേ ഒള്ളൂ.....
 
         ❣️❣️❣️❣️❣️❣️❣️❣️❣️
 
കത്തിച്ച നിലവിളക്കുമായി വലതു കാൽ വച്ചു ഗായത്രി വീടിനുള്ളിൽ കയറി.....
 
 അത്യാവശ്യം ചെറിയ ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു അവിടെ.......
 
 സദ്യ കഴിഞ്ഞ് വരനും വധുവിനും ആശംസകൾ നേർന്നു വന്നവരെല്ലാം തിരിച്ചുപോയി.......
 
 വൈകിട്ടോടെ നിഖിലും ഗ്രീഷ്മ യും അവരുടെ വീട്ടിലേക്ക് പോയി.....
 
അമ്മാവൻ ഒക്കെ നാളെയെ പോകൂന്നൊള്ളു......
 
അമ്മായി കൊടുത്തു വിട്ട പാലുമായി ഗായത്രിയും ശരത്തും പുതിയ ജീവിതം...
 
അവർ സ്വപ്നം കണ്ട ജീവിതം തുടങ്ങി.....
 
                  ❣️❣️❣️❣️❣️
 
 കല്യാണം കഴിഞ്ഞപ്പോൾ മൂന്നുമാസമായി........
 
 ശരത്തിന്റെ അമ്മയ്ക്ക് ഇപ്പോൾ നല്ല വ്യത്യാസമുണ്ട്......
 
 ഉടനെ തന്നെ എഴുന്നേറ്റ് നടക്കാൻ ആവും എന്നാണ് പ്രതീക്ഷ........
 
 എല്ലാ ആഴ്ചയും ശരത്തും ഗായത്രിയും അമ്മയെ കാണാൻ പോകും........
 
 നിഖിലും ഗ്രീഷ്മയും മിക്കപ്പോഴും ഇവരോടൊപ്പം ഉണ്ടാകും.....
 
 അമ്മയെയും ചെറിയമ്മയേയും ഗായത്രി ഇടയ്ക്ക് വിളിക്കും..... അവർ ഇടയ്ക്ക് ഇവരെ കാണാൻ ഇങ്ങോട്ട് വരികയും ചെയ്യും....
 
 ഒരു ദിവസം ചെറിയച്ഛൻ ഒപ്പം അച്ഛച്ഛനും അച്ചമ്മയും ഇവരെ കാണാൻ വന്നിരുന്നു.......
 
 ഒരുദിവസം ഇവരെ അവിടേക്ക്  വിളിച്ചെങ്കിലും.......
 
 അങ്ങോട്ടേക്ക് ഇല്ലെന്ന് ഗായത്രി ആണ് പറഞ്ഞത്........
 
 തന്റെ ഭർത്താവിനെ അധികപ്പറ്റായി കാണുന്ന ഒരു സ്ഥലത്തേക്ക് ഞാനൊരിക്കലും ചെന്ന് കയറില്ല.......
 
 ഒരിക്കലും മാപ്പു കൊടുക്കാൻ പറ്റാത്ത തെറ്റാണ് അവരൊക്കെ ശരത്തിനോടു ചെയ്തത്.....
 
 എങ്ങനെ ഓർത്ത് ശരത് ചിലപ്പോൾ അവരോടൊക്കെ ക്ഷമിക്കുക ആയിരിക്കും.......
 
 പക്ഷേ എനിക്കതിന് കഴിയില്ല...........
 
 പിന്നെ ആരും അവളെ നിർബന്ധിച്ചില്ല.......
 
 ശരത്ത് ഇന്ന് മുതൽ ജോലിക്ക് പോയി തുടങ്ങുകയാണ്.........
 
 രാവിലെ രണ്ടാളും കൂടി അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിച്ചു.......
 
 തിരിച്ച് അമ്പലത്തിൽ നിന്നും വരുന്ന വഴിക്ക്  ഗായത്രിയുടെ അച്ഛനെ കണ്ടെങ്കിലും അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയി........
 
             🌹🌹🌹🌹🌹🌹🌹
 
 ഗ്രീഷ്മയ്ക്ക് വിശേഷം ഉണ്ട് അത് അറിഞ്ഞിട്ട് അവിടേക്ക് പോവുകയാണ് ശരത്തും ഗായത്രിയും കൂടെ.......
 
 അവിടെ ചെന്നപ്പോൾ അവിടെ അച്ഛനും വല്യച്ഛനും അച്ഛച്ഛനും അങ്ങനെ എല്ലാരും ഉണ്ട്........
 
തുടരും

ഗായത്രി 21

ഗായത്രി 21

4.4
16346

ഗ്രീഷ്മയ്ക്ക് വിശേഷം ഉണ്ട് അത് അറിഞ്ഞിട്ട് അവിടേക്ക് പോവുകയാണ് ശരത്തും ഗായത്രിയും കൂടെ.......    അവിടെ ചെന്നപ്പോൾ അവിടെ അച്ഛനും വല്യച്ഛനും അച്ഛച്ഛനും അങ്ങനെ എല്ലാരും ഉണ്ട്........                       ❣️❣️❣️❣️❣️    ഗായത്രിയേ യും ശരത്തിനെയും കണ്ട്    നിഖിൽ ന്റെ അച്ഛനും അമ്മയും ഒക്കെ പുറത്തേക്കു വന്നു.......    അവരോടൊപ്പം അകത്തേക്ക് കയറുമ്പോൾ ഗായത്രി ശരത്തിനെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.......    അവിടെ ഇരുന്നവരെ ആരെയും നോക്കാതെ ഗായത്രി നേരെ ഗ്രീഷ്മയുടെ മുറിയിലേക്ക് ചെന്നു................                ❣️❣️❣️❣️❣️   #ഗ്രീഷ്മ :::: ശര