ഗ്രീഷ്മയ്ക്ക് വിശേഷം ഉണ്ട് അത് അറിഞ്ഞിട്ട് അവിടേക്ക് പോവുകയാണ് ശരത്തും ഗായത്രിയും കൂടെ.......
അവിടെ ചെന്നപ്പോൾ അവിടെ അച്ഛനും വല്യച്ഛനും അച്ഛച്ഛനും അങ്ങനെ എല്ലാരും ഉണ്ട്........
❣️❣️❣️❣️❣️
ഗായത്രിയേ യും ശരത്തിനെയും കണ്ട്
നിഖിൽ ന്റെ അച്ഛനും അമ്മയും ഒക്കെ പുറത്തേക്കു വന്നു.......
അവരോടൊപ്പം അകത്തേക്ക് കയറുമ്പോൾ ഗായത്രി ശരത്തിനെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.......
അവിടെ ഇരുന്നവരെ ആരെയും നോക്കാതെ ഗായത്രി നേരെ ഗ്രീഷ്മയുടെ മുറിയിലേക്ക് ചെന്നു................
❣️❣️❣️❣️❣️
#ഗ്രീഷ്മ :::: ശരത്തേട്ടാ ചേച്ചി...
നിങ്ങളെ ഇതുവരെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചത് ഉള്ളൂ......
#ശരത് ::: നിന്റെ ചേച്ചിയുടെ ഒരുക്കം കഴിഞ്ഞു ഇറങ്ങണ്ടേ.......
അത് കേട്ട് ഗായത്രി ശരത്തിനെ രൂക്ഷമായിട്ടു നോക്കി......
ഗായത്രി ഗ്രീഷ്മയുടെ അടുത്തേക്ക് ചെന്ന് കൊണ്ടുവന്ന് പലഹാരങ്ങൾ ഒക്കെ അവൾക്ക് കൊടുത്തു.....
സന്തോഷം ആയി മോളെ......
#നിഖിൽ ::: അമ്മേ ഇവർക്ക് ചായ കൊടുത്തില്ലേ....
#ഗായത്രി :: പിന്നെ ഞങ്ങൾ ഇവിടത്തെ വിരുന്നുകാർ ആണല്ലോ.......നീ പോടാ ചായ എടുത്തു കുടിക്കാൻ എനിക്കറിയാം......
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് വല്യമ്മയും ചെറിയമ്മയും അമ്മയും ഒക്കെ കൂടെ റൂമിലേക്ക് വന്നത്........
#വല്യമ്മ ::: ഹാ..... എല്ലാവരുടെയും ഇഷ്ടത്തോടെ സമ്മതത്തോടെയും അവനവന് യോജിച്ച ബന്ധത്തിൽ കല്യാണം നടത്തിയ കൊണ്ട് ഗ്രീഷ്മയ്ക്ക് ഇങ്ങനെയൊക്കെ ആഘോഷിക്കാൻ പറ്റുന്നുണ്ട്......
എല്ലാവർക്കും അതിനൊക്കെ പറ്റുമോ.......
ആരും ഇല്ലാണ്ട് വരുമ്പോൾ
അന്നേരം ചെയ്ത് പോയത് ഓർത്ത് സങ്കടപ്പെടേണ്ടി വരും..
തിരിച്ച് എന്തോ പറയാൻ തുടങ്ങിയതും ശരത് പെട്ടെന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു.....
നമ്മൾ കാരണം ഇവിടെ ഒരു പ്രശ്നവും ഉണ്ടാകരുത്.....
വേറെ ആരെയും നീ ഓർക്കേണ്ട നിഖിലിനെ മാത്രം ഓർത്താൽ മതി......
പിന്നെ ഗായത്രി ഒന്നും മിണ്ടിയില്ല................
ഗായത്രിയുടെയും ശരത്തിന്റെയും അവസ്ഥ മനസ്സിലാക്കി നിഖിൽ അപ്പോഴേക്കും അവർക്കിടയിലേക്ക് വന്നു.....
വല്യമ്മേ.........
ചേച്ചിക്ക് ഇങ്ങനെ ഒരു ആവശ്യം വരുമ്പോൾ ഒരു അനിയന്റെ സ്ഥാനത്ത് ഞാൻ ഉണ്ടാകും....
എന്റെ അച്ഛനും അമ്മയും എല്ലാരും ഇവർക്കൊപ്പം ഉണ്ടാകും....
അത് മാത്രമല്ല അവിടുന്ന് അച്ഛച്ഛനും അച്ചമ്മയും ഒക്കെ ഉണ്ടാകും.......
മനസ്സ് കൊണ്ട് അമ്മയും.... പിന്നേ വല്യമ്മ പോലെ ദുഷിച്ച മനസ്സുള്ളവർ ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്......
പണ്ട് ഇവിടെ അമ്മമ്മ പറഞ്ഞിട്ടുണ്ട് ദുഷിച്ച മനസ്സ് ഉള്ളവരെ കണ്ടാൽ കുളിക്കണം എന്ന്...
അവരെ കണ്ടു ഒരു കാര്യത്തിന് ഇറങ്ങിയാൽ അന്നത്തെ ദിവസം പോക്കാണ് എന്ന്....
അപ്പൊ നല്ല ചടങ്ങിന് ഒന്നും അങ്ങനെ ഉള്ളവർ ഇല്ലാതെ ഇരിക്കുന്നത് നല്ലത്...
വല്യമ്മ പിന്നെ അവിടെ നിന്നില്ല ചാടിത്തുള്ളി അപ്പുറത്തേക്ക് പോയി..........
#ശരത് ::: നല്ല സന്തോഷം ഉള്ള ദിവസം അല്ലേ.....
നീ എന്തിനാ വെറുതെ അവരോട് ഇങ്ങനെയൊക്കെ പറയാൻ പോയത്.....
#നിഖിൽ ::: എന്താണ് അറിയത്തില്ല ചേട്ടാ..... എനിക്ക് അവരെ കാണുമ്പോൾ നാവ് ചൊറിയാൻ തുടങ്ങും.... പിന്നെ രണ്ടു വർത്താമാനം പറഞ്ഞില്ലെങ്കിൽ സമാധാനം ഇല്ല......
ഇപ്പോ നല്ല സമാധാനം ഉണ്ട് നല്ലൊരു ആശ്വാസം....
നിഖിൽ പറയുന്നതുകേട്ട് എല്ലാവർക്കും ചിരിവന്നു.....
അമ്മയോടും ചെറിയമ്മയോടും ഗായത്രി കുറച്ചു നേരം സംസാരിച്ചു....
അവളുടെ മുഖഭാവത്തിൽ നിന്നും എല്ലാവർക്കും മനസ്സിലായി എത്ര സന്തോഷം ആയാണ് ഇപ്പൊ ജീവിക്കുന്നത് എന്ന്....
കുറെ നേരം കൂടി അവിടെ എന്നിട്ടാണ് ശരത്തും ഗായത്രിയും തിരിച്ചുപോയത്........
അച്ഛച്ഛനോടും അച്ഛമ്മ യോടും യാത്ര പറഞ്ഞു ആണ് അവർ ഇറങ്ങിയത്
അച്ഛന്റെ നോട്ടം തന്നിലേക്ക് നീളുന്നത് ഗായത്രി അറിഞ്ഞെങ്കിലും അവൾ അത് കണ്ടതായി ഭവിച്ചില്ല....
വല്യച്ഛന്റെ പുച്ഛത്തോടെ ഉള്ള നോട്ടത്തെ അവളും അതു പോലെ തന്നെ നേരിട്ടു..
🌹🌹🌹🌹
രാത്രി ഗായത്രി ഓരോ ജോലി ചെയ്യുമ്പോഴും ശരത് ഭയങ്കര ആലോചനയിൽ ആയിരുന്നു...
കാര്യമായി ഭക്ഷണം കഴിക്കുക പോലും ചെയ്തില്ല......
കിടക്കാൻ നേരം ഒരു ഗ്ലാസ് പാല് ഗായത്രി ശരതിന്നു കൊടുത്തു....
എന്നോട് എന്നേലും പറയാൻ ഉണ്ടോ...........
അവൾ ശരത്തിന്റെ നെഞ്ചിൽ കിടന്നു ചോദിച്ചു......
#ശരത് ::: ഒന്നും ഇല്ല....
#ഗായത്രി ::::അല്ലല്ലോ.... എന്തോ വിഷമം ഈ നെഞ്ചിൽ ഉണ്ട്.... എന്നോട് പറഞ്ഞൂടെ എന്താ ന്ന്......
#ശരത് ::: നിന്റെ ആവശ്യങ്ങൾക്ക് ഒന്നും നിന്റെ വീട്ടുകാർ സഹകരിക്കാൻ സാധ്യത ഇല്ല...
ഒറ്റപ്പെട്ടത് പോലെ ആവും അപ്പൊ....
അപ്പൊ ആ സമയത്തു നിനക്ക് എന്നോട് ദേഷ്യം ആവുമോ?
#ഗായത്രി ::: അങ്ങനെ ആണോ എന്നെ മനസ്സിലാക്കിയത്........
ഇതെല്ലാം അറിഞ്ഞു അല്ലെ നമ്മൾ പുതിയ ജീവിതം തുടങ്ങിയത്.... പിന്നേ ഇപ്പൊ എന്താ അങ്ങനെ ഒരു ചോദ്യം......
#ശരത് ::: ഒന്നുല്ല.. ഞാൻ പെട്ടന്ന് എന്തോ ഓർത്തു പോയി....
#ഗായത്രി ::: വല്യമ്മ പറയുന്ന കെട്ടണോ......
അവരുടെ നാക്കിനു എല്ലു ഇല്ലാത്ത ഒരു സ്ത്രീ ആണെന്ന് അറിഞ്ഞൂടെ... പിന്നെ എന്താ.....
ഈ നെഞ്ചിൽ ഇങ്ങനെ ചേർന്ന് കിടക്കുമ്പോൾ കിട്ടുന്ന സന്തോഷം എനിക്ക് വേറെ എവിടുന്നും കിട്ടില്ല....
പിന്നെ ആരും ഇല്ലാത്ത എത്രയോ ആൾക്കാർ ജീവിക്കുന്നു..... അവരും ഇത് പോലെ ഉള്ള സാഹചര്യതിൽ കൂടെ ഒക്കെ പോകുന്നില്ലേ......
ആരും ഇല്ലാത്തവർക്ക് ദൈവം ഏതെങ്കിലും രൂപത്തിൽ സഹായത്തിനു ഉണ്ടാവും......
അങ്ങനെ ചിന്ദിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ല എന്റെ പൊന്നു മോനെ.....
ശരത് ഗായത്രിയുടെ മൂക്കിൽ പിടിച്ചു കൊണ്ട്....
ഹോ നി ഇത്ര ഭയങ്കരി ആയിരുന്നോ.... ഞാൻ അറിഞ്ഞില്ല.....
പിന്നെ നമുക്കും ഒരു കുഞ്ഞുവാവ ഓക്കെ വേണ്ടേ.................
ശരത് ഗായത്രിയുടെ മുഖത്തു നോക്കി ചോദിച്ചു.....
#ഗായത്രി ::: വേണം.... പക്ഷെ ഇപ്പൊ അല്ല......
ആദ്യം അമ്മ ശരിക്കും എണീറ്റ് നടക്കട്ടെ.... പിന്നെ നമുക്ക് സ്വന്തം ആയി ഒരു വീട്.....
നമ്മുടെ സ്വന്തം വീട്ടിൽ ആവണം നമ്മുടെ കുഞ്ഞ് വളരെണ്ടത്.............
#ശരത് ::: വീടിന്റെ കാര്യം ഞാനും ആലോചിച്ചു....
കഴിഞ്ഞ തവണ അമ്മയും ചോദിച്ചു.....
വീട് വിറ്റ കാശ് ബാങ്കിൽ ഉണ്ട്..... പിന്നെ അമ്മേടെ വീതം വിറ്റിട്ടില്ല അതും ഉണ്ട്........
നോക്കാം......
ഗായത്രി :::: ഇവിടെ എവിടേലും മതി....
#ശരത് ::: മം....
❣️❣️❣️❣️❣️
ഇന്ന് ശരത്തിന്റെ അമ്മേ ഹോസ്പിറ്റൽ നിന്നും കൊണ്ടുവരും.....
അമ്മക്ക് ഇപ്പൊ ഒറ്റക്ക് നടക്കാം... വേറെ കുഴപ്പം ഒന്നും ഇല്ല.....
പൂർണ്ണ ആരോഗ്യവതി ആണ് ഇപ്പൊ.....
രാവിലെ തന്നെ ശരത്തും ഗായത്രിയും കൂടെ അമ്മേ കൂട്ടാൻ ആയി പോയി......
❣️❣️❣️❣️❣️
ശരത്തിന് സന്തോഷംകൊണ്ട് കണ്ണുകൾ ഒക്കെ നിറഞ്ഞു......
അമ്മേ.......
അവൻ അമ്മക്ക് അരികിലേക്ക് ചെന്നു.....
അമ്മയ്ക്കും അവരെ കണ്ടപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞു വന്നു...
രണ്ടാളെയും കെട്ടിപ്പിടിച്ച് അമ്മ കുറച്ചു നേരം നിന്നു......
#ഗായത്രി ::: അമ്മ കരയുകയാണോ...........
സന്തോഷം കൊണ്ട് ആണ് മോളെ.....
അതെ സന്തോഷപ്രകടനം ഒക്കെ ഇനി വീട്ടിൽ ചെന്ന് മതി കേട്ടോ.....
അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് ഡോക്ടർ പറഞ്ഞു........
#ശരത് ::: ഒരുപാട് നന്ദിയുണ്ട് ഡോക്ടർ.....
എന്റെ സന്തോഷം എങ്ങനെ പറഞ്ഞു പ്രകടിപ്പിക്കണം എന്ന് എനിക്കറിയില്ല.........
ശരത് തൊഴുതു കൊണ്ട് അവരോട് പറഞ്ഞു.....
എന്തിനു ശരത് നന്ദി ഒക്കെ.... ഇത് എന്റെ ജോലി ആണ്..... അതിന് നന്ദി യുടെ ആവശ്യം ഒന്നും ഇല്ല....
പിന്നെ അമ്മക്ക് നടക്കാൻ ആയെങ്കിലും നല്ല ശ്രദ്ധ വേണം.... ഭാരപ്പെട്ട ജോലി ഒന്നും ചെയ്യണ്ട.......
ഇടക്ക് ഫിസിയോതെറാപ്പി ചെയ്യുന്നത് നല്ലത് ആണ്....
പിന്നെ ഞാൻ പറഞ്ഞ വ്യായാമം ഒക്കെ എന്നും ചെയ്യണം....
#അമ്മ ::: ശരി ഡോക്ടർ.....
ചെയ്യാം......
#ശരത് ::: ന്നാ ഞങ്ങൾ ഇറങ്ങട്ടെ....
❣️❣️❣️❣️❣️
ഫിസിയോ തെറാപ്പി ഒക്കെ ആയി അമ്മ മുന്പോട്ട് പോയി......
ഗ്രീഷ്മക്ക് ഇപ്പൊ ഏഴാം മാസം ആണ്.....
ഗായത്രിയുടെ തറവാട്ടിൽ എല്ലാവരും ഉണ്ട്.....
നാളെ അല്ലെ ഗ്രീഷ്മയേ കൂട്ടാൻ പോകുന്നെ....
ഗായത്രിയേ കൂടെ വിളിച്ചാലോ....
പറഞ്ഞിട്ട് ഗായത്രിയുടെ അമ്മ എല്ലാവരേം നോക്കി.....
തുടരും...