Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-13

*റൂഹിന്റെ ഹൂറി_💖*
Part-13
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
 
വീട്ടിലെത്തി shirt അഴക്കുമ്പോഴാണ് button ൽ കുടുങ്ങി കിടക്കുന്ന bracelet കണ്ണില്‍ പെട്ടത്... അവന്‍ അത് ഊരി കൈയിൽ എടുത്തു..
 
എത്ര ആലോചിച്ചിട്ടും അത് ആരുടേതാണ് എന്നവന് ഒരു idea യും കിട്ടിയില്ല...
 
അതും പിടിച്ച് അന്തം വിട്ട് ഇരിക്കുന്ന ആഷി യെ കണ്ടാണ് aishu റൂമിലേക്ക് വന്നത്....
 
"എന്താണ്‌ കാക്കു... ഇങ്ങള് nut പോയ squirrel നെ പോലെ ഇരിക്കുന്നത്.."
 
അപ്പൊഴാണ് അവൾ അവന്റെ കൈയിൽ ഇരിക്കുന്ന bracelet കണ്ടത്.....
 
"ഹായ്... നല്ല ഭംഗി ണ്ടല്ലോ... ഇത് എനിക്കല്ലേ... എന്റെ കൈയിൽക്ക് നല്ലോണം ചേരും..."
 
എന്നൊക്കെ പറഞ്ഞ്‌ അവൾ അവന്റെ കൈയിൽ നിന്ന് അത് വാങ്ങാന്‍ നിന്നതും അവന്‍ പുറകിലേക്ക് പിടിച്ചു....
 
" ഇത് നിനക്കൊന്നും അല്ല..."
 
"എനിക്കല്ലേ... അല്ലെങ്കിലും നിക്ക് അറിയാ... ഇങ്ങള് നിക്ക് ഒന്ന് വാങ്ങിച്ച് തരൂലാന്ന്... അല്ല നിക്ക് അല്ലെങ്കിൽ പിന്നെ ആര്‍ക്ക് വാങ്ങിയതാ َ...താത്തൂ ഇവിടില്ലല്ലോ..ഉമ്മാ....."
 
അവന്‍ അവളുടെ വാ പൊത്തി പിടിച്ചു.... 
 
"കിടന്നു കാറാതെ കുരിപ്പേ...."
 
" ഞ്ഞ്ഹേമും..."
 
"എന്തോന്ന് "
 
അവൾ അവന്റെ കൈ വായിൽ നിന്ന് തട്ടിമാറ്റി..
 
" പിന്നെ ആര്‍ക്ക് വാങ്ങിയതാ... "
 
" ഞാൻ ആര്‍ക്കും വാങ്ങിയത് ഒന്നും അല്ല.... Petrol അടിക്കാന്‍ പോലും cash ഇല്ല്യ... അപ്പഴാ bracelet വാങ്ങുന്നേ..." 
 
"പിന്നെ ഇത് എങ്ങനെ കാക്കു ന്റെ കൈയിൽ എത്തിയത്... ആകാശത്ത്ന്ന് പൊട്ടി വീണതോ..."
 
"അതന്നെ ഞാനും ആലോചിക്കുന്നേ... "
 
" ങേ...."
 
പെട്ടന്ന് അവന്റെ മനസ്സിലേക്ക് ഒരു മുഖം ഓടി വന്നു... 
 
" കിട്ടി പോയി..."
 
"എങ്ങനെ.... "
 
" അതൊന്നും നീ അറിയണ്ട... "
 
" അല്ലെങ്കിലും ഞാൻ അത് അന്യോഷിക്കാന് വന്നതല്ല.... കാക്കു നെ ഉമ്മി ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട്..."
 
 
അതും പറഞ്ഞ്‌ അവനെ പുച്ഛിച്ച് അവൾ റൂമിൽ നിന്ന് പോയി.... 
 
'I know u അല്ലെ... ഞാൻ ശരിയാക്കി താരാട്ടാ...' ആഷി Bracelet ലേക്ക് നോക്കി കള്ള ചിരിയോടെ പറഞ്ഞു.... 
 
 
                              🦋🦋🦋🦋
 
ഹാദി ഉറക്കം ഉണർന്നതും അവളെ തന്നെ നോക്കി കിടക്കുന്ന aman നെ ആണ്‌ കണ്ടത്.... 
 
അവൾ അവനെ നെറ്റി ചുളിച്ചു നോക്കി.... 
 
"ഹ്മും..." അവൾ പുരികം ഉയർത്തി കൊണ്ട്‌ ചോദിച്ചു... 
 
"ഊഹും.."അവന്‍ ഒന്നുമില്ല എന്നപോലെ തലയാട്ടി... 
 
അവന്‍ കയ്യെത്ത് അവളെ ചുവന്ന് വീങ്ങിയ കവിളില് പതിയെ തലോടി.... അവിടെ അവന്റെ കൈ തട്ടിയതും അവളുടെ മുഖം ചുളിഞ്ഞു.. 
 
"sorry...." അവന്‍ പതുക്കെ പറഞ്ഞു.... 
 
അവൾ കണ്ണ് വിടര്‍ത്തി അവനെ നോക്കി... 
 
"ഞാനല്ലേ sorry പറയണ്ടേ... ഞാൻ അപ്പോഴത്തെ ദേഷ്യവും... സങ്കടവും... ഒക്കെ.... 
 
അവള്‍ക്ക് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ലാ... അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.... 
 
"ഞാൻ.... Sorry.... "അവളും അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു.... അവന്‍ ഒന്ന് അതിന്‌ മറുപടിയായി അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു..... അത് കണ്ടതും അവളും ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ചു..... 
 
*Friends...*അവൾ അവന്‍ നേരെ കൈ നീട്ടി.... 
അവന്‍ അവളെയും കൈയിനേയും മാറി മാറി നോക്കി കൊണ്ടിരുന്നു... അവന്‍ തിരിച്ച് കൈ കൊടുക്കാത്തത് കണ്ട് അവൾ മുഖം ചുളിച്ചു അവനെ നോക്കി... നിരാശയോടെ കൈ താഴ്ത്താന് നിന്നതും... അവന്‍ അവളെ കൈയിൽ പിടിച്ചു..... 
 
അവൾ അവന്റെ മുഖത്ത് നോക്ക് ചിരിച്ചു... 
 
"കേട്യോനോടാണ് ഫ്രെണ്ട് ആവാന്‍ പറയുന്നേ...." അവന്‍ ചിരിയോടെ പറഞ്ഞു... 
പക്ഷേ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ തറച്ച് പോയിരുന്നു.... 
 
"എന്നെ സ്നേഹിക്കരുത് ഹാദി.... എനിക്ക് നീ ആഗ്രഹിക്കും പോലെ നിന്നെ സ്നേഹിക്കാന്‍ കഴിയില്ല...ഞാൻ.... എനിക്ക്..." avan എന്ത് പറയണം എന്ന് അറിയുന്നില്ലായുരുന്നു... 
 
"....എന്റെ ജീവനും ജീവിതവും എന്നില്‍ തിരിച്ച് വരും.... എന്റെ കാത്തിരിപ്പിന്റെ അവസാന നാള് നമ്മൾ തമ്മിലുള്ള ബന്ധം അവസാനിക്കും.... നിന്നില്‍ നിന്ന് mahar എന്ന ആ ബന്ധനം ഞാൻ തന്നെ അഴിച്ച് മാറ്റും...എന്നെ സ്നേഹിക്കരുത് ഹാദി.." അവന്‍ വീണ്ടും ഒരു ഓര്‍മ പെടുത്തൽ പോലെ അത് പറഞ്ഞ്‌ നിർത്തി..  
 
" ഞാൻ സ്നേഹിച്ച എന്നെ തിരിച്ച് സ്നേഹിച്ച് പോകും എന്ന ഭയമാണോ ഇത്...."
 
അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കീ... അവന്‍ മറുപടി ഉണ്ടായിരുന്നില്ല...അവളെ മുഖത്തേക്ക് തന്നെ നോക്കി അവന്‍ ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് bathroom ലേക്ക് നടന്നു.... 
 
അവന്‍ സ്വയം ചോദിക്കുകയായിരുന്നു ആ ചോദ്യം... അവനില്‍ അതിന്‌ ഒരു ഉത്തരം ഉണ്ടായിരുന്നില്ല.... അപ്പോഴും അവളില്‍ തന്നെ മയക്കുന്ന ഒരു കാന്തിക ശക്തി ഉണ്ട് എന്ന് അവന്‍ അറിയാമായിരുന്നു... 
 
 
ഹാദിയും അവന്റെ ഉള്ളില്‍ എന്താണെന്നുള്ള ആലോചനയിൽ ആയിരുന്നു.... 
 
"ഞാൻ എന്റെ റൂഹിനെ കാത്തിരുന്ന പോലെ ആവില്ലേ amikka കാത്തിരിക്കുന്നത്.... ഞാൻ അനുഭവിച്ച അതേ വേദനയാകില്ലേ... ഇപ്പൊ ആ നെഞ്ചിലും.... 
 
Aman തേടി കൊണ്ടിരിക്കുന്ന ആ ആൾ എത്രയും പെട്ടന്ന് വന്ന് കിട്ടിയ മതിയായിരുന്നു എന്ന് തോന്നി അവള്‍ക്ക് 
 
അവന്‍ ഫ്രെഷ് ആയി ഇറങ്ങിയതും...അവളും bathroom ലേക്ക് കയറി..... 
 
                                🦋🦋🦋🦋
 
"ഇപ്പൊ നമ്മൾ friends ആയില്ലേ... ഇനി നമുക്ക് എങ്ങോട്ടെങ്കിലും പോയിക്കൂടെ... Plz..."
 
രാവിലെ ഫുഡടി കഴിഞ്ഞ് ലാപ് എടുക്കാന്  നിന്ന aman നെ നോക്കി ഹാദി ചോദിച്ചു.... അവൾ അവന്റെ മുഖത്തേക്ക് നോക്കി.... 
 
"pleach..." 
 
"oki... എന്ന പെട്ടന്ന് ready ആയിട്ട് വാ...."
 
അത് കേട്ടതും അവൾ തുള്ളി ചാടി ഡ്രസ്സ് change ആക്കാന്‍ പോയി..... 
 
രണ്ട് പേരും റെഡി ആയി വന്നതും aman കാറെടുത്തു.... 
 
വന്നത് രാത്രി ആയത് കൊണ്ടും പിന്നെ പുറത്ത്‌ ഇറങ്ങാത്തത് കൊണ്ടും അവൾ അപ്പോളായിരുന്നു ഏല തോട്ടത്തിന്റെ ഭംഗി കണ്ടത്....... 
 
 
രണ്ട് വശത്തും തിങ്ങി നില്‍ക്കുന്ന ഏലത്തോട്ടത്തിന്റെ ഇടയിലൂടെ അവരുടെ കാർ സഞ്ചരിച്ചു.... ഇളം വെയില്‍ ഉണ്ടെങ്കിലും നല്ല തണുപ്പായിരുന്നു.... അവൾ കൈയിൽ വച്ചിരുന്ന സ്വറ്റർ എടുത്ത് ഇട്ടു.... 
 
ഏലം തോട്ടം കഴിഞ്ഞതും കാർ പരന്ന്  കിടക്കുന്ന തേയില തൊട്ടതിന് നടുവിലൂടെ സഞ്ചരിച്ചു.... 
 
കുറെ സമയത്തെ യാത്രക്ക് ശേഷം ഒരു hill top ല്‍ ആണ്‌ car വന്ന് നിന്നത്..... 
 
Aman കാറിൽ നിന്ന് ഇറങ്ങിയതും പിന്നാലെ ഹാദിയും ഇറങ്ങി..... നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.... 
 
അവിടെ അങ്ങനെ ആരും ഉണ്ടായിരുന്നില്ല... ചുറ്റും നോക്കിയാല്‍ ദൂരെ വരെയുള്ള തേയില തോട്ടങ്ങളും വീടുകളും കാണാം... 
 
(സ്ഥലങ്ങള്‍ എല്ലാം എന്റെ സങ്കല്‍പം മാത്രം.... അങ്ങനെ വല്ല മലയും ഉണ്ടോ ആവോ)
 
Aman അവിടെ നിലത്ത് ദൂരേക്ക് കണ്ണും നട്ട് ഇരുന്നു... കൂടെ ഹാദി യും ചെന്നിരുന്നു... 
 
 
Aman താഴെ ദൂരെ ഒരു പൊട്ട് പോലെ കാണുന്ന എന്തിലേക്കോ കൈ ചൂണ്ടി കാണിച്ചു...
 
"അതാണ് നമ്മുടെ ഗസ്റ്റ് ഹൗസ്....."
 
കുറെ സമയം അവിടെ ചിലവഴിച്ച് പുറത്ത്‌ നിന്ന്‌ ഫുഡ് കഴിച്ച് വേറെയും ഒന്ന് രണ്ട് സ്ഥലത്ത്‌ പോയി രാത്രി വൈകിയാണ് അവർ തിരിച്ചെത്തിയത്..... 
 
ഹാദി വല്ലാത്ത സന്തോഷത്തിലായിരുന്നു... അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവൾ അത്രമാത്രം സന്തോഷത്തില്‍ ആയിരുന്നു.... 
 
അവിടെ അവളുടെ സ്നേഹം അവളെ സ്വാർത്തയാക്കി... Aman തേടുന്ന ആൾ ഒരിക്കലും തിരിച്ച് വന്നില്ല എങ്കില്‍ തനിക്ക് അവനെ ഒരിക്കലും നഷ്ടപ്പെടില്ലായിരുന്നു എന്ന് ചിന്തിച്ച് പോയി അവൾ.... 
 
തിരിച്ചെത്തിയ പാടെ രണ്ടാളും ബെഡ്ഡിലേക്ക് വീണു.... 
 
                           🦋🦋🦋🦋
 
Aman ഞരക്കം കേട്ടാണ് ഹാദി കണ്ണ് തുറന്നത്... 
 
ബെഡ്ഡില് എഴുന്നേറ്റിരുന്ന് തല താഴ്ത്തി ഇരിക്കുന്ന aman നെ കണ്ട് അവൾ ഞെട്ടി എഴുന്നേറ്റു... 
 
"എന്ത് പറ്റീ... എന്താ amikka..." അവൾ വെപ്രാളത്തോടെ ചോദിച്ച് എഴുന്നേറ്റ് ഇരുന്നു.... 
 
"എനിക്ക് ത... ലയാകെ പൊളിയുന്ന പോലെ.." അവന്‍ മുടിയില്‍ കൊരുത്ത് വലിച്ചു.... വേദനയുടെ കടുപ്പത്തിൽ അവന്റെ പ്രവര്‍ത്തികൾ കണ്ട് അവള്‍ക്ക് പേടിയായി.... അവൾ അവനരികിലേക്ക് നീങ്ങി ഇരുന്ന് അവന്റെ തല ഉഴിഞ്ഞു കൊടുത്തു.  
 
വേദന കൊണ്ട്‌ അവനാകെ പ്രാന്ത് പിടിക്കും പോലെ തോന്നി... അവൾ എന്ത് ചെയ്യണം എന്നറിയാതെ പേടിയോടെ അവനെ നോക്കി...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാന് തുടങ്ങി....
 
"bag ലെ ചെറിയ അറയില്‍ ഒരു medicine ഉണ്ട് അതൊന്ന് എടുത്ത് തരോ..." അവന്‍ പറഞ്ഞതും അവൾ വേഗം ബാഗ് എടുത്ത് medicine തപ്പിയെടുത്തു വെള്ളവും എടുത്ത് അവന്‍ നേരെ നീട്ടി.... അവന്‍ അത് വാങ്ങി കുടിച്ച്..... പെട്ടന്ന് ഹാദിയുടെ മടിയിലേക്ക് കിടന്ന് അവളെ വട്ടം പിടിച്ചു അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.... 
 
അവളിലൂടെ ഒരു വിറയൽ പാഞ്ഞ് കയറി....
 
 
......തുടരും🦋
 
Support ഒക്കെ കുറയുന്നു gooys😐😢
എന്തേലും proplem ഉണ്ടേൽ comment ചെയ്യണേ plz....

റൂഹിന്റെ ഹൂറി_💖 Part-14

റൂഹിന്റെ ഹൂറി_💖 Part-14

4.8
4537

*റൂഹിന്റെ ഹൂറി_💖* Part-14 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   അവന്‍ അവളുടെ വയറിലേക്ക് മുഖം ചേര്‍ത്തു... അവളിലൂടെ ഒരു വിറയൽ പാഞ്ഞ് കയറി... വേദന കൊണ്ട്‌ അവന്‍ അവളെ വയറിലേക്ക് മുഖം അമർത്തി കൊണ്ടിരുന്നു.... അനങ്ങാനാവാതെ അവൾ കുറച്ച് സമയം ഇരുന്നു.... അവൾ അവന്റെ തലയില്‍ പതിയെ മസാജ് ചെയ്ത്  കൊടുത്തു.... അവളുടെ സ്പര്‍ശനത്തിന്റെ സുഖം കൊണ്ടോ medicine ന്റെ ഡോസ് കൊണ്ടോ അവന്‍ പതിയെ cool ആയി.....   അവളു