ഗ്രീഷ്മക്ക് ഇപ്പൊ ഏഴാം മാസം ആണ്.....
ഗായത്രിയുടെ തറവാട്ടിൽ എല്ലാവരും ഉണ്ട്.....
നാളെ അല്ലെ ഗ്രീഷ്മയേ കൂട്ടാൻ പോകുന്നെ....
ഗായത്രിയേ കൂടെ വിളിച്ചാലോ....
പറഞ്ഞിട്ട് ഗായത്രിയുടെ അമ്മ എല്ലാവരേം നോക്കി.....
❣️❣️❣️❣️❣️❣️❣️
#വല്യച്ഛൻ ::: അത് ശരിയാവില്ല....
#അമ്മ :::: അത് എന്താണ് ശരിയാകാത്തത്......
ഗ്രീഷ്മയുടെ സ്വന്തം ചേച്ചിയാണ് ഗായത്രി.....
അപ്പോ അവളുടെ ഇതുപോലൊരു ചടങ്ങിൽ പങ്കെടുക്കാൻ ഉള്ള എല്ലാ അവകാശവും ഗായത്രിക്ക് ഉണ്ട്......
#വല്ല്യമ്മ :::: ഓ... അവകാശം ഒക്കെ പതുക്കെ സ്ഥാപിച്ചു എടുക്കാൻ ഉള്ള അവളുടെ അടവ് ആയിരിക്കും അല്ലെ........
ഇങ്ങനെ വന്നു വന്നു അവസാനം ഇവിടെ അവകാശം ഒക്കെ നേടി എടുക്കാമല്ലോ....
#അമ്മ :: നിങ്ങടെ സ്വത്തും കാശു ഒന്നും എന്റെ കുഞ്ഞിനു വേണ്ട.....
അവർക്ക് ജീവിക്കാൻ ഉള്ളത് ദൈവം കൊടുത്തിട്ടുണ്ട്....
ചേച്ചി ടെ വീട്ടീന്ന് കൊണ്ട് വന്നത് ഒന്നും അവൾക്ക് കൊടുക്കണ്ട.....
ഇനി ഒട്ട് കൊടുത്താൽ അവൾ വാങ്ങുവോമില്ല...
നല്ല അഭിമാനം ഉള്ള പെണ്ണാണ് അവൾ.....
#ചെറിയമ്മ :: (ഗായത്രിയുടെ അമ്മയോട് )
ചേച്ചിക്കു വേറെ പണി ഒന്നും ഇല്ലേ....
ഗായത്രി വരാൻ ഒന്നും പോണില്ല....
വന്നിട്ട് എന്തിനാണ്... അവളെ അപമാനിക്കാൻ ഉള്ള ഒരു അവസരവും ഇവിടെ ഉള്ളവർ കളയില്ല..
സ്വന്തം അച്ഛൻ പോലും അത് തടയില്ല...
#അച്ഛൻ ::: എന്നെ ധിക്കരിച്ചു പോയവൾക്ക് ഈ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടാവില്ല......
#ചെറിയച്ഛൻ ::: വീട്ടിൽ സ്ഥാനം വേണ്ടാ... മനസ്സിലോ.....
എത്ര ഒക്കെ വേണ്ട ന്ന് വച്ചാലും അവൾ ചേട്ടന്റെ സ്വന്തം ചോര ആണ്....ദൈവം എന്ന് ഒന്ന് ഉണ്ടേ ഇപ്പൊ ഈ കാണിക്കുന്നതിനൊക്കെ നിങ്ങൾ സങ്കടപെടും ഒരു ദിവസം നോക്കിക്കോ....
രാത്രി ഗായത്രിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുക ആണ് അച്ഛനും അമ്മയും.....
#അമ്മ ::: നാളെ മുതൽ പിന്നെ ഗ്രീഷ്മ കൂടെ ഉണ്ടല്ലോ... പിള്ളേർ ഒക്കെ പോയെ പിന്നേ വീടിനു ഒരു ഒച്ചയും അനക്കവും ഇല്ല.....
അച്ഛനെ നോക്കി കൊണ്ട്.....
അതേയ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....
#അച്ഛൻ.... ചോദിക്ക്... അതിന് മുഖവുരയുടെ ആവശ്യം ഉണ്ടോ.....
#അമ്മ :: ഗായത്രിയോട് ക്ഷമിക്കാൻ നിങ്ങൾക്ക് പറ്റില്ലേ.......
നമ്മുടെ മകൾ അല്ലേ.......
#അച്ചൻ ::: ക്ഷമിക്കാം അവനെ ഉപേക്ഷിച്ച് അവൾ പഴയപോലെ എന്റെ മകളായി തിരിച്ചുവന്നാൽ.....
#അമ്മ ::: എന്തൊക്കെ പറയുന്നേ.......
ശരത്ത് അവളുടെ ഭർത്താവാണ്.......
നിങ്ങൾക്ക് തോന്നുന്നുണ്ടോ അവൾ അവനെ ഉപേക്ഷിച്ച് നിങ്ങളെ തേടി വരും എന്ന്......
അല്ലെങ്കിൽ തന്നെ അവൾ എന്ത് തെറ്റാ ചെയ്തത്......
പണവും ജാതിയും മതവും ഒക്കെ നോക്കി സ്നേഹിക്കാൻ പറ്റുമോ.................
കണ്ടില്ലേ അവളെ.......എന്ത് സന്തോഷമാണ് അവളുടെ മുഖത്ത്......
അവിടെ സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ പോരെ നമുക്ക്.....
വാശിയും വൈരാഗ്യവും വെച്ചുകൊണ്ടിരുന്നു എന്ത് കാര്യം......
ജീവിതത്തിന്റെ പകുതിയിലും കൂടുതൽ കഴിഞ്ഞവരാണ് നമ്മൾ.....
സ്വത്തോ പണമോ പ്രതാപമോ ഒന്നും മരിക്കുന്ന സമയത്ത് കൊണ്ടുപോകാൻ പറ്റില്ല..........
പിന്നെ എന്തിനാ ഇതൊക്കെ കെട്ടിപ്പിടിച്ച് വാശി സ്വന്തം മകളോട് കാണിക്കുന്നത് .......
അച്ഛൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി എണീറ്റ്.....
എനിക്ക് വേറൊന്നും പറയാനില്ല......
രാത്രി ഗായത്രിയുടെ അച്ഛന്റെയും അമ്മയുടെയും റൂമിൽ....
അമ്മ വന്നപ്പോഴേക്കും അച്ഛൻ കിടന്നിരുന്നു......
ഒന്നും മിണ്ടാതെ കട്ടിലിൽ ഒരു സൈഡിൽ അമ്മയും കിടന്നു.......
അവളെ കുറിച്ച് എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.......
അച്ഛൻ പറയുന്നത് കേട്ട് അമ്മ തിരിഞ്ഞു നോക്കി......
പുറമേ പ്രകടിപ്പിക്കാൻ അറിയില്ലെങ്കിലും എന്റെ കണ്ണിലെ കൃഷ്ണമണികൾ ആണ് എന്റെ രണ്ടുമക്കളും.......
പരിധിയിൽ കൂടുതൽ അടുപ്പം കാണിച്ചാലോ അവർക്ക് ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് പേടിച്ച അച്ഛനാണ് ഞാൻ.......
ഓരോ ദിവസവും ഓരോരോ വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചിടിപ്പോടെയാണ് ഞാൻ തള്ളി നിൽക്കുന്നത്.....
അവളുടെ വിവാഹം നടത്തുന്നതും ഒക്കെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു......
എല്ലാവരെയും വിളിച്ച് വലിയ ആഘോഷമാക്കി സർവ്വാഭരണ വിഭൂഷിതയായി എന്റെ മകൾ കല്യാണ പന്തലിൽ ഇരിക്കുന്നത് ഒരുപാട് രാത്രികളിൽ ഞാനും സ്വപ്നം കണ്ടിട്ടുണ്ട്......
മക്കളുടെ ഒരു ഇഷ്ടത്തിനും എതിരെ ഞാൻ നിൽക്കില്ല എന്ന് പറഞ്ഞത് അവർ വേറൊരു വഴിക്ക് തിരിഞ്ഞു പോകില്ല എന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു അതുകൊണ്ടാണ്..........
പക്ഷേ എന്റെ വിശ്വാസങ്ങളെല്ലാം തെറ്റായിരുന്നു എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.........
നിങ്ങൾക്ക് മുന്നിൽ ഞാൻ ചെയ്തത് തെറ്റായിരിക്കാം അല്ലേ എന്ന് ഞാൻ പറയുന്നില്ല.......
പക്ഷേ എനിക്ക് എന്റെ തായ ശരികൾ ഉണ്ട്.......
ദുരഭിമാനം എന്നൊക്കെ നിങ്ങൾ പറയും.......
പക്ഷേ എനിക്ക് എന്റെ കുടുംബത്തിന്റെ അഭിമാനം വലുതാണ്.......
ഇത്രയും വർഷം അച്ഛനും അച്ഛനും ഒക്കെ കാത്തുസൂക്ഷിച്ച പാരമ്പര്യവും അഭിമാനം ഞാനൊരാൾ കാരണം തകർന്നു പോകാൻ അനുവദിക്കില്ല
ഞാനൊരു പഴഞ്ചൻ ആണെന്ന് തോന്നുന്നു ഉണ്ടാകും.........
ഞാൻ ജീവിച്ച സാഹചര്യങ്ങൾ അങ്ങനെയാണ്.......
ഇനിയിപ്പോ അതൊന്നും മാറ്റാൻ പറ്റില്ല.......
സ്വന്തം മകൾ നല്ല ജീവിതം നയിക്കുന്നതും......നല്ല കുടുംബത്തിൽ ചെന്ന് കയറുന്നതും... നല്ല പയ്യൻ വിവാഹം കഴിച്ചു ജീവിക്കുന്നത് കാണാൻ ഏതോരു അച്ഛനും ആഗ്രഹമുണ്ട്.......
എനിക്കും ആ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ..
അച്ഛൻ എന്ന നിലയ്ക്ക് അത്രയ്ക്ക് ആഗ്രഹിക്കാൻ ഉള്ള ഒരു അവകാശം എനിക്കില്ലേ.........
എനിക്ക് അവളോട് ക്ഷമിക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല........
പക്ഷേ എന്റെ പഴഞ്ചൻ മനസ്സിന് അവളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.........
പിന്നെ ഒന്നും പറയാതെ അച്ഛൻ തിരിഞ്ഞു കിടന്നുറങ്ങി.......
തിരിച്ചൊന്നും പറയാൻ അമ്മയ്ക്കും വാക്കുകൾ ഉണ്ടായില്ല......
🌹🌹🌹🌹🌹🌹
രാവിലെ ഗായത്രിയും ശരത്തും കൂടി ഗ്രീഷ്മടെ വീട്ടിലേക്ക് പോവാണ്.......
#ഗായത്രി ::: അവിടുന്ന് അവളെ കൊണ്ടുപോകാൻ എല്ലാവരും എത്തുന്നതിനു മുന്നേ നമുക്ക് തിരിച്ചങ്ങ് പോരാ......
വെറുതെ ഒരു സംസാരത്തിനിട വരുത്തേണ്ട......
#ശരത് ::: അത് ശരിയാ....
നിഖിൽ പറഞ്ഞപോലെ നിന്റെ വല്യമ്മയേ കാണുമ്പോൾ നാവ് ചൊറിഞ്ഞു വരും....
നമ്മളായിട്ട് വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ട.......
. ❣️❣️❣️❣️❣️
കുറേ പലഹാരങ്ങളും ഗ്രീഷ്മയ്ക്ക് ഡ്രസ്സും ഒക്കെ ആയിട്ടാണ് ഗായത്രിയും ശരത്തും അവിടേക്ക് ചെന്നത്..
#ഗ്രീഷ്മ ::: എന്തിനാ ചേച്ചി വെറുതെ ഇതൊക്കെ മേടിച്ച് കാശ് കളഞ്ഞത്............
#ഗായത്രി ::: പൊടി... നീ വീട്ടിൽ വന്ന് നിന്നാൽ എനിക്ക് വന്ന് കാണാൻ ഒന്നും പറ്റില്ലല്ലോ......
ഡ്രസ്സ് ഒക്കെ നല്ല വലിപ്പമുള്ളതാണ് നിനക്ക് ഹോസ്പിറ്റലിൽ ഒക്കെ പോകുമ്പോൾ ഉപകാരപ്പെടും......
വയറ് കുറച്ചുകൂടി ആകുമ്പോ ഇടുന്ന ഡ്രസ്സ് എല്ലാം ടൈറ്റ് ആകും........
അന്നേരം യൂസ് ചെയ്യാം.....
#നിഖിൽ ::: ഞാൻ അവിടേക്ക് വരുമ്പോഴൊക്കെ ഞങ്ങൾ രണ്ടാളും കൂടെ ചേച്ചിയുടെ അടുത്തേക്ക് വരാം അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ....
#ഗ്രീഷ്മ ::: അതെ.....
#ശരത് ::: അതിനു ഇനി എന്തൊക്കെ പുകില് ഉണ്ടാകുമോ എന്തോ?
#നിഖിൽ ::: എന്തു പുകിൽ ഉണ്ടാകാൻ........
ഗ്രീഷ്മ എന്റെ ഭാര്യയാണ് അവളെ എവിടെയോക്കെ കൊണ്ടുപോകണം എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്......
#ഗായത്രി ::: ആ അതൊക്കെ നമുക്ക് ആലോചിക്കാം....
ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ അവർ വരാനുള്ള സമയം ആയില്ലേ വെറുതെ എന്തിനാ ഒരു സംസാരം ഉണ്ടാകുന്നത്.....
#നിഖിൽ :: അതിന്റെ ആവശ്യമൊന്നുമില്ല ആരെ പേടിച്ച് നിങ്ങൾ പോകുന്നേ......
#ശരത് ::: ആരെയും പേടിച്ചല്ല പോകുന്നേ.......
നല്ല ചടങ്ങ് നടക്കുന്ന സമയമാണ് വെറുതെ ഒന്ന് രണ്ട് സംസാരിച്ച് മുഷിയണ്ട ആവശ്യമില്ല.....
നി സമയം പോലെ അങ്ങോട്ടേക്ക് വാ.....
എല്ലാരോടും യാത്ര പറഞ്ഞു ഗായത്രിയും ശരത്തും പോയി.....
🌹🌹🌹🌹🌹🌹
ഗ്രീഷ്മമേ വീട്ടിലേക്ക് കൊണ്ടുവന്നു....
നിഖിലിന്റെ ഒപ്പം അവൾ ഇടയ്ക്കിടയ്ക്ക് ഗായത്രിയുടെ വീട്ടിലേക്ക് ചെല്ലും.....
അവിടെ ശരത്തിന്റെ അമ്മ അവൾക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുക്കും......
അച്ഛനോ വല്യമ്മയും വല്യച്ഛനും ഒക്കെ എതിർത്തു പറഞ്ഞെങ്കിലും നിഖിൽ അതൊന്നും കാര്യമാക്കിയില്ല......
ഇപ്പോ എനിക്ക് വലുത് ഗ്രീഷ്മയുടെ സന്തോഷമാണ്......അവളുടെ ചേച്ചിയുടെ അടുത്ത് പോയിരിക്കുന്നത് അവൾക്ക് വലിയ സന്തോഷമുള്ള കാര്യമാണ്.....
അപ്പൊ പിന്നെ ഞാൻ എതിര് പറയേണ്ട ആവശ്യമില്ല......
അത് തന്നെയല്ല സ്വന്തം ചേച്ചിയെ കാണാൻ പോകരുതെന്ന് ഞാൻ എങ്ങനെ അവളോട് പറയും......
എനിക്ക് അങ്ങനെ പറയാൻ കഴിയില്ല........
വല്യമ്മ ഇടക്കിടക്ക് ഓരോന്നും കുത്തി പറയും എങ്കിലും നിഖിൽ തക്കതായ മറുപടി കൊടുത്തു അവരുടെ വായടപ്പിക്കും.....
❣️❣️❣️❣️❣️❣️
സ്ഥലം മേടിച്ചു വീട് പണിയാം എന്ന് ആദ്യം വിചാരിച്ചു എങ്കിലും നല്ല ഒരു വീട് അവിടെ അടുത്ത് തന്നെ ശരിയായപ്പോൾ അത് മേടിക്കാൻ ശരത് തീരുമാനിച്ചു......
വീട് വിറ്റ പണവും പിന്നെ അമ്മയുടെ വീതം വിറ്റതും ഗായത്രി യുടെ കുറച്ചു സ്വർണം വിറ്റതും കൂടെ ആയപ്പോൾ ലോണോ കടമോ ഒന്നും ഇല്ലാതെ അവർക്ക് ഒരു വീട് എന്ന സ്വപ്നം യഥാർധ്യമായി......
ചെറിയ ചെറിയ പണികൾ ഒക്കെ നടത്തി പെയിന്റ് ഒക്കെ അടിച്ചിട്ട് അവിടേക്ക് താമസം മാറാം എന്നവർ തീരുമാനിച്ചു........
അപ്പോഴേക്കും ഗ്രീഷ്മയുടെ പ്രസവവും കഴിയും......
തുടരും