സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണമെന്ന് ഉള്ള അഭിപ്രായമാണ് അവനു ഉള്ളത്...
വീട്ടിൽ ഒതുങ്ങി കൂടേണ്ടവൾ അല്ല സ്ത്രീ എന്ന ബോധ്യം അവനു ഉണ്ടായിരുന്നു...
ശ്രീരാജ് നോട് ഏറെ അടുത്ത് കഴിഞ്ഞപ്പോൾ അവനെ വളർത്തിയ അമ്മയോടും അച്ഛനോടും ഏറെ ബഹുമാനം തോന്നി മീനുവിന്...
🌹🌹🌹🌹🌹🌹🌹🌹🌹
അവരുടെ സ്വഭാവത്തിൽ വന്ന മാറ്റം ഇരു വീട്ടുകാർക്കും മനസ്സിലായെങ്കിലും രണ്ടാളും സ്വയം തുറന്നു പറയട്ടെ എന്ന് വിചാരിച്ച് അവർ പിന്നെ ഒന്നും ചോദിക്കാനും പോയില്ല.....
ഏകദേശം ഒരു വർഷം ആയിരിക്കുന്നു തമ്മിൽ ഇപ്പോൾ പരിചയപ്പെട്ടിട്ട്...
ഈയൊരു വർഷത്തിനിടയ്ക്ക് പരസ്പരം മനസ്സിലാക്കാനും ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാനും കഴിഞ്ഞു....
രണ്ടാൾക്കും നല്ല തിരക്കുണ്ടെങ്കിലും എന്നും ഏതെങ്കിലും ഒരുനേരമെങ്കിലും സംസാരിക്കും....
മീനു വിന്റെ ജോലിയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് യാത്രകളിൽ ഒക്കെ ശ്രീ കൂടെ പോയി....
എല്ലാത്തരത്തിലും അവളെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ശ്രീ...
തിരിച്ചു മീനവും അങ്ങനെതന്നെ...
🌹🌹🌹🌹🌹🌹🌹🌹🌹
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ശ്രീയുടെ ഫോൺ ബെൽ അടിച്ചത്...
നോക്കിയപ്പോൾ മാധവ് ആണ്...
ഇതെന്താ ഈ രാത്രിയില്....
📞 കിടന്നിരുന്നുവോ ശ്രീ
📞 ഇല്ല ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ടിവി ഒക്കെ കണ്ടു ഇങ്ങനെ ഇരിക്കുകയായിരുന്നു...
എന്തെങ്കിലും അത്യാവശ്യം ഉണ്ടോ...
📞 തിങ്കളാഴ്ച മീനുവിന്റെ പിറന്നാളാണ്.....
ആഘോഷം ആയിട്ട് ഒന്നും ഇവിടെ പിറന്നാൾ നടത്താറില്ല...
അമ്പലത്തിൽ പോകും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും അത്രയൊക്കെ ഉള്ളൂ....
ഞാനിപ്പോ പറഞ്ഞുവരുന്ന എന്താണെന്നുവെച്ചാൽ രണ്ടാൾക്കും പ്രായം അധികമായി കൊണ്ടിരിക്കുകയാണ്....
നിങ്ങളുടെ രണ്ടാളുടെയും ഉള്ളിൽ സൗഹൃദത്തിന് പുറത്തേക്ക് ഒരു ഇഷ്ടമായിരിക്കുന്നു എന്ന് ഞങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി...
ഇനി അതല്ല അതൊക്കെ ഞങ്ങളുടെ വെറും തോന്നൽ ആണെങ്കിൽ നിങ്ങൾ തുറന്നുപറയണം...
നിങ്ങൾ രണ്ടാൾക്കും ഒരുമിച്ച് മുന്നോട്ടു പോകാൻ പറ്റില്ല എന്നാണെങ്കിൽ വേറെ കാര്യം നോക്കണം...
ഇങ്ങനെ വച്ച് നീട്ടി കൊണ്ടു പോയിട്ട് കാര്യമില്ലല്ലോ...
📞 വിഷമിക്കാതെ ഡോ.. നമുക്ക് ശരിയാക്കാം എന്നേ....
താൻ എന്തായാലും കുറച്ചു ദിവസം കൂടി വെയിറ്റ് ചെയ്യ് അതിനു മുന്നേ ഞങ്ങൾ പരിഹാരമുണ്ടാക്കാം...
📞 ഹാ ഞാൻ പറഞ്ഞെന്നേയുള്ളൂ....
എന്നാ ശരി വച്ചോ ഗുഡ് നൈറ്റ് പിന്നെ കാണാം ....
📞 good nit...
ഫോൺ വെച്ച് കഴിഞ്ഞ് എന്തോ ഓർമ്മയിൽ ശ്രീയുടെ മുഖത്ത് ഒരു ചിരി വന്നു..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
മാധവന്റെ റൂമിൽ...
രണ്ടിനേം ഇങ്ങനെ വിട്ടാൽ ശരിയാവില്ല.....
അവര് തമ്മിൽ ചേരും എന്ന് നമുക്കെല്ലാവർക്കും മനസ്സിലായി അത് അവർക്കും മനസ്സിലായി..
പക്ഷേ പരസ്പരം തുറന്നു പറയുന്നില്ല.....
അപ്പോ ഞാൻ നോക്കിയിട്ട് ഇതേ ഒരു വഴിയുള്ളൂ...
എങ്ങനെയുണ്ട് എന്നുള്ള അർത്ഥത്തിൽ അപർണ്ണയെ നോക്കി........
എനിക്ക് തോന്നുന്ന രണ്ടാളും കുറച്ചു നല്ല പ്രണയിച്ചത് നടന്നിട്ട് കല്യാണം കഴിക്കാം എന്ന് വിചാരിച്ചു കാണും എന്ന്.....
പ്രണയത്തിന് പ്രായം ഒരു തടസ്സം അല്ലല്ലോ...
ആ രണ്ടിനും ഇപ്പൊ മരംചുറ്റി പ്രേമിക്കാൻ പറ്റിയ പ്രായമാണ്...
അത് മാധവേട്ടന് തോന്നുന്നതാണ്...
ഈ പഞ്ചാരയും മരംചുറ്റി നടക്കുന്നതും കുറെ കറക്കം ഒക്കെ ആണ് പ്രണയം എന്നുള്ളത്...
പ്രണയം എന്നു പറഞ്ഞാൽ അതൊരു അവസ്ഥയല്ലേ...
രാത്രിയെ പോലും പകൽ ആക്കുന്ന ഒരു മാജിക്...
കാണാത്തപ്പോൾ കണ്ണിലും കാണുന്ന സമയത്ത് നെഞ്ചിലും അലിഞ്ഞു ചേരുന്നതാണ് പ്രണയം...
ആഹാ... സാറിന് ഇതൊക്കെ അറിയാവോ...
മാധവ് അവളെ കളിയാക്കി...
പോ ഒന്ന്... ഞാൻ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയ ആണ്...
അപർണ്ണ നാണം കൊണ്ട് മുഖം മറച്ചു...
❣️❣️❣️❣️❣️❣️❣️❣️❣️❣️
ഷോപ്പിൽ ഇരിക്കുമ്പോൾ ആണ് മീനുവിന് ഗൗരിയുടെ കാൾ വരുന്നത്...
📞 ചേച്ചി ഷോപ്പിൽ ആണോ?
📞 ആ മോളെ.. എന്തെ...
📞 ഏട്ടൻ ഇപ്പൊ അവിടേക്ക് വരാൻ സാധ്യത ഉണ്ട്.. ചേച്ചി ഒന്ന് ശ്രദ്ധിക്കണം.. എന്നിട്ട് പൊന്നു കഴിഞ്ഞു എന്നെ വിളിക്കണം.കാര്യം അപ്പൊ പറയാം... അതും പറഞ്ഞു അവൾ ഫോൺ വച്ചു...
അതെന്താ അവൾ അങ്ങനെ പറഞ്ഞത്...
കുറച്ചു നാളായിട്ട് ഗിരീയേട്ടൻ ഇടയ്ക്കിടെ ഇവിടേക്ക് വരുന്നുണ്ട്....
ഇതിലെ പോകുമ്പോൾ കേറു
ന്നത് ആണ് എന്നാണ് പറഞ്ഞത്...
ആ... അവൾ വിളിച്ചു പറയാം എന്നല്ലേ പറഞ്ഞത്...
മീനു പിന്നേ അവളുടെ ജോലികളിലേക്ക് തിരിഞ്ഞു...
🌹🌹🌹🌹🌹🌹🌹🌹
നീ തിരക്കിൽ ആണോ...
ഗിരിയേട്ടൻ ആണ്.
ഏയ്... ഞാൻ ഒന്ന് രണ്ടു ഡിസൈൻ സെറ്റ് ആക്കി വച്ചിട്ടുണ്ട്.. അത് കസ്റ്റമർ ക്ക് അയച്ചുകൊടുക്കുക ആയിരുന്നു...
ഏട്ടൻ എന്താ ഇവിടെ..?
ഞാൻ ഇതിലെ പോയപ്പോൾ ഒന്ന് കയറി എന്നെ ഉള്ള ടീ നിന്നെ ഒന്ന് കണ്ടിട്ടു പോകാം എന്ന് വിചാരിച്ചു...
ഹാ....
എന്ന് നിന്റെ വർക്ക് നടക്കട്ടെ ഞാൻ ജസ്റ്റ് ഒന്ന് കയറി എന്നേയുള്ളൂ ഇറങ്ങുവാ...
ഗിരി പോയി കഴിഞ്ഞു മീനു അവനെ cctv യിലൂടെ നോക്കി...
അവൻ പോവാതെ അവിടെ ചുറ്റും ആരെയോ തിരയുന്ന ഉണ്ട്...
പെട്ടെന്ന് ഒരു സ്ഥലത്തേക്ക് നോക്കി അവിടെ തന്നെ നിൽക്കുന്നത് കണ്ടു....
തേടി നടന്ന ആരെയോ കണ്ടുപിടിച്ച ഭാവം മുഖത്ത്...
ആരാന്ന് അറിയാൻ ആയി മീനു നോക്കിയപ്പോൾ അതോ മാളു ആയിരുന്നു..
അവൻ കുറച്ചു നേരം അവളെ നോക്കി നിന്നിട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി...
മാളു ഒന്നും അറിഞ്ഞിട്ടില്ല അവൾ അവളുടെ ജോലിത്തിരക്കിലാണ്....
ഗിരി പോയി കഴിഞ്ഞു ഉടനെ ഗൗരിയെ വിളിച്ചു....
📞ഏട്ടൻ വന്നില്ലേ... ശ്രദ്ധിച്ചോ എന്തെങ്കിലും കള്ളത്തരം ഉള്ളതുപോലെ തോന്നിയോ...
📞 കോഴി മുട്ട ഇടാൻ നടക്കുന്നതുപോലെ ഇതിലെ നടക്കുന്നുണ്ടായിരുന്നു...
📞 മുട്ടയിടാൻ നടക്കുന്ന ഒന്നുമല്ല വായ് നോക്കാൻ വന്നതാണ്...
എനിക്ക് കുറച്ച് നാളായി സംശയം തോന്നിയിട്ടു....
അന്നൊരു ദിവസം എന്റെ ഒപ്പം. ഷോപ്പിൽ വന്നപ്പോൾ നോക്കി നിൽക്കുന്ന ഞാൻ കണ്ടായിരുന്നു അത് ഞാൻ ചേച്ചിയുടെ വിളിച്ചു നോക്കാൻ പറഞ്ഞത്....
ആൾ ആരാണെന്ന് മനസ്സിലായില്ലേ മാളു ചേച്ചിയാണ്...
📞 എനിക്ക് മനസ്സിലായി ഞാൻ ഇവിടെയിരുന്നു നോക്കുന്നുണ്ടായിരുന്നു....
ഇടയ്ക്കിടയ്ക്ക് ഇവിടെ വരാറുണ്ട് പക്ഷെ എനിക്ക് അങ്ങനെ സംശയമൊന്നും തോന്നിയില്ല ഞാൻ വിചാരിച്ചു എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് അതല്ലാന്ന് ഇപ്പോഴല്ലേ മനസ്സിലായത്....
കള്ള കോഴി വായിനോക്കി....
മീനു ഗിരീഷിനെ ചീത്ത വിളിക്കുന്നത് കേട്ട് ഗൗരിക്കും ചിരിവന്നു...
📞നമ്മൾ അറിഞ്ഞത് ആയിട്ട് ഭാവി കണ്ട എവിടെ വരെ പോകുന്നു നോക്കാ ചേച്ചി....
📞 ഹം.. നി വച്ചോ...എനിക്ക് ഇവിടെ കുറച്ച് പണിയുണ്ട് പിന്നെ കാണാം
🌹🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീയോട് പറഞ്ഞപ്പോൾ അവനും ചിരിച്ചു...
അപ്പോൾ ഗിരിയുടെ ഉള്ളിലൊരു കള്ള കാമുകൻ വളർന്നുവരുന്നുണ്ട് അല്ലേ.........
എന്നാലും ശ്രീഏട്ടാ ഞാൻ വിചാരിച്ചത് ഉണ്ടല്ലോ എന്നോടുള്ള സ്നേഹം കാരണം എന്നാൽ കാണാൻ വരുന്നതാണെന്ന്...
ഹോ പാവം ഞാൻ..
മീനു വിന്റെ പറച്ചിൽ കേട്ട് അവനും ചിരി വന്നു.....
നിന്നെ കാണാനും സ്നേഹിക്കാനും ഇപ്പോൾ ഞാൻ ഉണ്ടല്ലോ അതുപോരെ മീനു കുട്ട്യേ....
അവൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു....
അതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു....
അവളുടെ ചിരി കാതിൽ വന്ന് പഠിക്കുമ്പോൾ വേറൊരു ലോകത്ത് എത്തിയതുപോലെ തോന്നി ശ്രീക്ക്....
അത്രമേൽ മനോഹരമായിരുന്നു അവളുടെ ആ ചിരി കേൾക്കാൻ വരെ........
🌹🌹🌹🌹🌹🌹🌹🌹🌹
നാളെയാണ് മീനുവിന്റെ പിറന്നാൾ ...
അങ്ങനെ ആഘോഷം ഒന്നും നടത്താറില്ല അമ്പലത്തിൽ പോയി തൊഴുതു ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും അതൊക്കെ തന്നെ......
എല്ലാവരും ഒരുമിച്ചാണ് സാധാരണ അമ്പലത്തിൽ പോകാറ്....
പക്ഷേ ഇത്തവണ ശ്രീ അവളുടെ അച്ഛനെ വിളിച്ച് നാളെ അവളെയും കൊണ്ട് അമ്പലത്തിൽ പൊക്കോളാം എന്ന് പറഞ്ഞു....
അത് അവളോട് പറയേണ്ട എന്നും പറഞ്ഞു....
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു തിരക്കാണ് നാട്ടിൽ ഇല്ല. രണ്ടു ദിവസം കഴിഞ്ഞു വരു... നാളെ വിളിക്കാം ...
എന്നുള്ള ശ്രീ യുടെ വാട്സാപ്പ് മെസ്സേജ് വന്നപ്പോൾ അവർക്ക് എന്തോ വല്ലായ്മ തോന്നി...
മനസ്സിൽ ഒരു വിഷമം പോലെ....
നാളെ പിറന്നാൾ ആണെന്ന് പറഞ്ഞിട്ടില്ല...
രാത്രി വിളിക്കുമ്പോൾ പറയാം എന്ന് വിചാരിച്ചതാണ്...
സങ്കടത്തോടെ അയച്ച മെസ്സേജ് ലേക്ക് നോക്കിയിരുന്നു റിപ്ലൈ കൊടുക്കാൻ തോന്നിയില്ല....
അപ്പോഴാണ് ഒരു മെസ്സേജും കൂടി വന്നത്...
ആ കബോർഡ് ഒന്ന് തുറന്നു നോക്കണെ എന്ന്...
ഹേ?..
അവൾ തിരിച്ചു msg ഇട്ടു...
കാബോർഡ് തുറന്നു നോക്കിട്ട് കിടന്നു ഉറങ്ങു പെണ്ണെ...
അവൻ തിരിച്ചു msg ഇട്ടു....
ചിരിയോടെ മീനു അവളുടെ കാബോർഡ് തുറന്നു നോക്കി...
ഒരു കവർ ഇരിക്കുന്ന കണ്ടു..
നോക്കിയപ്പോൾ ഒരു സെറ്റ് മുണ്ട്....
ഓ... അപ്പൊ എന്റെ പിറന്നാൾ ആണേന്ന് സാറ് അറിഞ്ഞു അല്ലേ...
ഹം കൊള്ളാം....
ആ കവർ നെഞ്ചോട് ചേർത്തു വച്ചു...
സമ്മാനങ്ങൾ ഒരുപാട് കിട്ടിട്ടുണ്ടെങ്കിലും ഇതിന് എന്തോ പ്രത്യേക ഉള്ളതുപോലെ....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാവിലെ അമ്മയാണ് മീനുവിനെ വിളിച്ചുണർത്തിയത്...
അമ്മ അവളെ എണീപ്പിച്ചു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു..
പിറന്നാളാശംസകൾ മോളെ.....
അമ്പലത്തിൽ പോണ്ടേ കുളിച്ച് ഫ്രഷ് ആയിട്ട് താഴേക്ക് വാ...
ശരി അമ്മ...
ആൾ തിരിച്ചും ഒരു ഉമ്മ കൊടുത്തിട്ട് കുളിക്കാനായി പോയി....
ശ്രീ മേടിച്ചു തന്ന സെറ്റ് മുണ്ടാണ് ഉടുത്തത്...
ചേരുന്ന ഒരു പച്ച കളർ ബ്ലൗസും ഇട്ടു....
താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്...
ഇതെന്താ നിങ്ങൾ ആരും വരുന്നില്ല ഞാൻ ഒറ്റയ്ക്കാണോ....
അച്ഛൻ എണീറ്റ് വന്ന് അവളെ പിറന്നാൾ വിഷ് ചെയ്തു അതുകഴിഞ്ഞ് മാധവും അപർണയും...
പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു...
ഹാ.. നിന്നെ അമ്പലത്തിൽ കൊണ്ടുപോകാനുള്ള ആളാണ് വന്നിരിക്കുന്നത്....
ചെന്നോളൂ.അച്ഛൻ പറഞ്ഞു...
അതാരാ എന്നുള്ള അർത്ഥത്തിൽ അച്ഛനെ നോക്കി.
പുറത്തേക്ക് ചെന്നപ്പോൾ കണ്ടു വെള്ള മുണ്ടും ഷർട്ടും ഒക്കെ ആയിട്ട് നല്ല സ്റ്റൈലിൽ ശ്രീ വന്ന് നിൽക്കുന്നു....
ഹേ... ഇവിടെ ഇല്ല പറഞ്ഞിട്ട്...
അവൾ അത്ഭുതത്തോടെ ഓടി സ്ത്രീയുടെ അടുത്തേക്ക് ചെന്നു....
ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ ഇങ്ങനെ നിന്നെ കാണാൻ പറ്റുമോ നിന്റെ മുഖത്ത് ഈ അത്ഭുതം കാണാൻ പറ്റുമോ.....
അവൾ അവനെ നോക്കി ഗോഷ്ടി കാണിച്ചു...
അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞ് രണ്ടാളും അമ്പലത്തിലേക്ക് ഇറങ്ങി..
സാധാരണ ഒരുമിച്ച് കാറിൽ കേറുമ്പോൾ എന്തെങ്കിലുമൊക്കെ പറയാറുള്ളതാണ്...
ഇന്നു പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല......
ശ്രീ എന്താ പിറന്നാൾ വിഷ് ചെയ്യാത്തത് എന്നുള്ള വിഷമം ആയിരുന്നു മീനുവിന്..
രണ്ടാളും മൗനമായി തന്നെ ഇരുന്നു....
കണ്ണുകൾ കൊണ്ട് ഒരായിരം കഥ പറഞ്ഞു...
മൗനം കൊണ്ട് പ്രണയിച്ചു...
തുടരും..