Aksharathalukal

CHAMAK OF LOVE (part 47)

CHAMAK OF LOVE ✨️

(പ്രണയത്തിന്റെ തിളക്കം )

Part :47
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഇതിൽ യുക്തിക്കു നിലക്കാത്തതും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായ പലതും കാണാം.. ഈ കഥയിൽ പറയുന്നേ കഥാപാത്രങ്ങളുടെ പേരോ സ്വഭാവമോ.. പരാമർശിക്കപ്പെട്ട സ്ഥലങ്ങളോ സ്ഥാപനങ്ങളോ അയിട്ട് ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല…
_______________🌻_________________
 
      പെട്ടന്ന് വെള്ളം എടുക്കാൻ വേണ്ടി തിരിഞ്ഞതും ജനാലക്ക് പുറത്തുള്ള വെട്ടി തിളങ്ങുന്ന കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കണ്ടു അവൻ ഞെട്ടി നിന്നു…

    ഡോ.. മരമാക്രി വന്നു പിടിക്കെടാ.. ഞാൻ ഇവിടെ കുടുങ്ങി പോയി…

   ജനലിന്റെ പുറത്ത് നിന്ന് കേൾക്കുന്ന പരിചിത ശബ്ദം കേട്ടു അവൻ മെല്ലെ അങ്ങോട്ട് പോയി നോക്കി… ഒരു ജനൽ കമ്പിയിൽ പിടിച്ചതും അത്‌ കൈയിലേക്കു ഊരി പോന്നു..

   ഡീ അഹ്‌നാ നീയെന്താ ഇവിടെ…

   അവൻ പുറത്തേക് തലയിട്ട് ചോദിച്ചതും അവൾ അവനെ പല്ല് കടിച്ചു നോക്കി…

  ""അതൊക്കെ പിന്നേ പറയാം ഇപ്പോ എന്നെയൊന്നു പിടിക്ക്.. ഞാൻ പോയാൽ നിനക്ക് ഭാര്യയുണ്ടാവില്ല..""

   അവൾ ബാക്കി പറയുന്നത് മുൻപേ അവൻ ഒരു കൈ കൊണ്ട് അവളെ ഉയർത്തി അകത്തേക്ക് കയറ്റി.. സംശയ ഭാവത്തിൽ അവളെ നോക്കിയതും അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അടുക്കളയിലേക് പോയത് കണ്ടു അവൻ നെറ്റിച്ചുളിച്ചു..

  """ഡോ.. ദിൽഖിസ്.. ഇതിൽ ഇന്ന് ഗാലക്സി ഇല്ലെ…"""

  കൈയിൽ ഓറഞ്ച് ജ്യൂസും പിടിച്ചു തന്റെ അടുത്തേക്ക് നടന്നു വരുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി..

   ""ഇതൊക്കെ നിനെക്കെങ്ങനെ ഇത്രയും കൃത്യമായിട്ട് അറിയാം..""

   ""ഞാൻ നിന്നെ മൂന്ന് വർഷം നിരീക്ഷിച്ചു പഠിച്ചില്ലേ.. അതിന്റെ ഭാഗമായിട്ട് ഞാൻ എന്നും ഇവിടെ വരാറുണ്ടായിരുന്നു.. ചുരുക്കി പറഞ്ഞാൽ ഞാൻ ഇവിടത്തെ ഒരു സ്ഥിരം കസ്റ്റമർ ആണ്…""

   അവൻ ഞെട്ടലോടെ അവളെ നോക്കിയതും അവൾ മൈൻഡ് ചെയ്യാതെ ടീവി വെച്ച് അതിന്റെ മുന്നിൽ ഇരുന്നു ടോം ആൻഡ് ജെറി കണ്ടു..

  അവനും അവള്ടെ അടുത്ത് വന്നിരുന്നു ഓരോ സീനും നോക്കി പൊട്ടി ചിരിക്കുന്ന അവളെ നോക്കി..

   "'"നീ ഇനി എന്നേ വെടിഞ്ഞു പോകുമോ… ജീവിതത്തിൽ എന്നേ തനിച്ചാക്കി പോവുമോ…""

   ദിൽഖിസിന്റെ ചോദ്യം കേട്ടു അത്രയും നേരം ചിരിച്ചോണ്ടിരിന്നുരുന്ന അഹ്‌നയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു തുടങ്ങി…

   ""അറിയില്ല അക്തർ എന്നും കൂടെയുണ്ടാവുമോ എന്നൊന്നും.. പക്ഷേ ഉള്ളിടത്തോളം കാലം നിനക്ക് തണലായും ഒരു നല്ല പങ്കാളിയായും ഞാനുണ്ടാകും.. അതെനിക്ക് നിനക്ക് തരാൻ പറ്റുന്നൊരു വാക്കാണ്.. ""

   അവനെ നോക്കി അത്‌ പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. അവളുടെ കൈകൾ കൊണ്ട് അവൾ അവന്റെ കൈ മുറുകെ പിടിച്ചു...

  "'"എന്റെ ജീവനാണ് അഹ്‌നാ നീ.. എനിക്കായ് പിറന്ന എന്റെ പെണ്ണ്.. അതെ അക്തറിന് മാത്രം അവകാശപ്പെട്ട അക്തറിന്റെ സ്വന്തം ലൈലാ.."""

   അതും പറഞ്ഞു അവൻ അവളുടെ കൈകളിൽ മുത്തമിട്ടതും അവൾക് ശരീരത്തിലൂടെ ഒരു കറണ്ട് പാസ്സ് ചെയ്തത് പോലെ തോന്നി… അവൾ അവനിൽ നിന്ന് അകന്നു നിന്നു…

   """ഞാൻ പോവാ.. വെറുതെ നിന്നെ കാണണം എന്ന് തോന്നിയപ്പോൾ വന്നതാ…""

    അതും പറഞ്ഞു ജനലിന്റെ കമ്പി പിടിച്ചു ഊരാൻ നിൽക്കുന്ന അവളെ അവൻ പൊക്കിയെടുത്തു ഡോറിന്റെ മുന്നിൽ കൊണ്ട് നിർത്തി..

   ""ഇനി ദേ.. ഈ വഴി വന്നാൽ മതി.. അവളുടെ ഒരു മതില് ചാട്ടവും ജനൽ ചാട്ടവും.. നീയാരെടി നിഞ്ച ഹട്ടോറിന്റെ പെങ്ങളോ.. എന്തെങ്കിലും പറ്റിയാൽ എന്ത്‌ ചെയ്യും.. അതിന് നിനക്ക് ആ ചിന്തയൊന്നും ഇല്ലല്ലോ.. ഇനി മതില് ചാടിയാൽ യദാർത്ഥ ദിൽഖിസ് അക്തറിനെ നീയറിയും…""

   അവൻ അതും പറഞ്ഞു പല്ല് കടിച്ചു അവളെ നോക്കിയതും അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി നില്കുന്നതാണ് കണ്ടത്…

  """"ഞാൻ ഇനി ഈ റൂമിൽ കയറുകയാണെങ്കിൽ നിന്റെ ഭാര്യയായിട്ടേ കയറുള്ളു.. ആസ് മിസ്സിസ് ദിൽഖിസ് അക്തർ.. Then love you ദിൽഖിസ്.."""

  അവനെ നോക്കി അതും പറഞ്ഞു അവളൊരു പുഞ്ചിരിയോടെ പുറത്തിറങ്ങി…

   അവന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു..അവന്റെ കവിളിൽ മനോഹരമായ നുണക്കുഴികൾ പ്രത്യക്ഷപ്പെട്ടു..

  ""ഡ്രാകിനി ""

  അവൻ ഒരു ചിരിയോടെ മൊഴിഞ്ഞു..

×××××××××××××××🌻××××××××××××××

   രാത്രിയിലെ മനോഹരമായ കിളിയുടെ ഗീതം കേട്ടു അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു..

  അവളുടെ കണ്ണുകൾ ആദ്യം ഉടക്കിയത് ചുവരിൽ ചായം കൊണ്ട് വരച്ച കറുപ്പിൽ ഗ്രേ കലർന്ന കണ്ണിന്റെ ചിത്രത്തിൽ ആയിരുന്നു..

   അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഒന്ന് തിളങ്ങി.. മുന്നോട്ട് വന്ന തന്റെ കറുപ്പ് മുടിഴിയകൾ അവൾ ഒതുക്കി വെച്ചു..

   ""അക്തർ തന്റെ കൈകൊണ്ട് ലൈലയെ വരച്ചു തുടങ്ങിയത് അവളിൽ അവന് ഏറ്റവും പ്രിയപ്പെട്ട കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ നിന്നായിരുന്നു.. പക്ഷേ അവന് ആ ചിത്രം പൂർണമാക്കാൻ കഴിഞ്ഞില്ല അതിന് മുൻപേ അവൾ മരണപ്പെട്ടിരുന്നു..""

  മൈമൂന ചമക് കുടുംബത്തെ കുറിച്ച് പറഞ്ഞതിലെ ഒരു കാര്യം അവളോർത്തു..

കിളി വാതിലിലൂടെ ആകാശത്തേക് തന്നെ നോക്കി നിൽക്കുന്ന ഇഖ്ലാസിൽ അവളുടെ കണ്ണുകൾ ഉടക്കിയതും അവൾ അവനരികിലേക് നടന്നു..

   ഇഖ്ലാസ്…

  അവൾ അവനെ തൊണ്ടിക്കൊണ്ട് വിളിച്ചതും അവനൊരു ഞെട്ടലോടെ അവളെ തിരിഞ്ഞു നോക്കി..

   ""എന്താ.. എന്ത്‌ പറ്റി.. ഇലൂ…""

  ""ഒന്നുമില്ല..നീയെന്താ എന്നും പുറത്തേക് നോക്കി നില്കുന്നത്..""

  അവൾ ബാക്കി പറയുന്നതിന് മുൻപ് അവന്റെ വെള്ളാരം കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു..

   """ഞാൻ പുറം ലോകം കണ്ടിട്ട് മൂന്ന് വർഷമായി.. അഹ്‌നാ. എന്റെ ഇനുവും ഇവാനും ഉമ്മ ഉപ്പ.. എല്ലാവരും എന്നേ ഓർത്തു ഒരുപാട് വിഷമിക്കുന്നുണ്ടാവില്ലേ.. അവരെ ഒക്കെ ഞാൻ കാണുന്നത് ആകാശത്തെ നക്ഷത്രങ്ങൾ ആയിട്ടാ.. മരിച്ചു പോയവരെ മാത്രമല്ല.. ജീവിച്ചിരിപ്പുള്ളവരെയും അവർ നമ്മുടെ അരികിലില്ലാത്തപ്പോൾ നക്ഷത്രങ്ങളായി ഉപമിക്കാം… എന്നെങ്കിലും അവൾ എന്നേ രക്ഷിക്കാൻ വരുമെന്ന് വിശ്വാസത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്.. """

  അത്‌ പറയുമ്പോഴും ഇഖ്ലാസിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അവൾ അവന്റെ കണ്ണീർ തുടച്ചു കൊടുത്തു അവനെ അവളോട്‌ ചേർത്ത് നിർത്തി..

   ""നിനക്ക് ഞാനുണ്ട് ഇഖ്ലാസ്.. മരണം വരേ ഇഖ്ലാസ് നാസിമിന് "" ഇലാനില സൗദ്ധത്""' ഉണ്ടാവും.. ""ഇഖ്ലാനില "" അഹ്‌ന കൂട്ടിയുറപ്പിച്ച ഈ ബന്ധം കാത്തു സൂക്ഷിക്കുക എന്നതേ അവൾ എനിക്ക് ചെയ്തു തരുന്ന സഹായങ്ങൾക് പകരമായി എനിക്ക് ചെയ്യാനാവുള്ളു.. ""

   അവന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് അത്‌ പറയുമ്പോൾ അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..

  എന്തോ ഓർത്തത് പോലെ അവൾ ഒരു മൂലയിൽ നിന്ന് തന്റെ ഫോൺ കയ്യിലെടുത്തു…അതിലെ ട്വിൻ ജാൻ എന്ന കോൺടാക്ട്ടിലേക് കാൾ ചെയ്തു..

   ""ആരിത് I from lia യോ..""

  കാൾ അറ്റൻഡ് ചെയ്തതും മറുതലക്കൽ നിന്ന് അഹ്‌ന പറയുന്നത് കേട്ടു ഇലുവൊന്ന് പുഞ്ചിരിച്ചു…

 കുറേ നേരം അവളുമായി സംസാരിച്ചു.. കുറച്ചു കഴിഞ്ഞതും അവൾ ഇഖ്ലാസിന്റെ കൈയ്യിൽ ഫോൺ കൊടുത്തു..

    അഹ്‌നാ….

   അവൻ ഇടറിയ ശബ്ദത്തോടെ വിളിച്ചു ബാക്കി പറയുന്നതിന് മുൻപേ മറുതലക്കൽ നിന്ന് കണ്ണ് പൊട്ടുന്ന തെറിയാണ് കേട്ടത്..

   """ഡോ പൂച്ചക്കണ്ണ.. എന്നേ വിളിച്ചു സെന്റിയടിച്ചാൽ ഞാൻ നിന്നെ കാലേ വാരി നിലത്തടിക്കും.. പിന്നേ ഇനുവിനെയും ഇവാനെയും ഞാൻ തരില്ലാ..""

   അവളുടെ ഭീഷണി കേട്ടതും അവന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു..

  """അല്ലെങ്കിലും അവർ നിന്റെ മക്കളാണെല്ലോ… അവരുടെ യദാർത്ഥ മാതാവും പിതാവുമായ ഞങ്ങളെ രോധനം ആര് കേൾക്കാൻ…""

  എന്ന് തുടങ്ങി അവർ ഒരുപാട് നേരം സംസാരിച്ചു… ഏറെ കാലത്തിന് ശേഷം അവളോട് കണ്ണുകളിൽ നിന്ന് ആനന്തത്തിന്റെ കണ്ണുനീർ പൊഴിഞ്ഞു…

   """ഞാൻ വരും.. നിങ്ങളെ രണ്ട് പേരെയും പുറത്തിറക്കും… എന്റെയും ഇലുവിന്റെയും birthday ക്ക് മുൻപ് നിങ്ങളെ പുറത്തേതിച്ചിരിക്കും.. ഇതെന്റെ വാക്കാണ്.."""

  അത്രയും പറഞ്ഞു അവൾ കാൾ ഡിസ്‌ക്കണക്ട് ചെയ്തു…

   അവന്റെ കണ്ണിൽ കണ്ട തിളക്കവും മുഖത്തെ നിറഞ്ഞ പുഞ്ചിരിയും കണ്ടായിരുന്നു ഇലാനിലയ്ക്ക് സമാധാനം ആയത്…

   പെട്ടന്ന് എന്തോ ഓർത്തത് പോലെ ഇഖ്ലാസ് അവൾക് നേരെ തിരിഞ്ഞു…

   ""ഇലൂ… സത്യത്തിൽ ആരാ lia.. എന്താണ് lia.. L എന്നത് Lailath എന്നും.. I എന്നത് കൊണ്ട് Ilanila എങ്കിൽ A എന്ന അക്ഷരം കൊണ്ട് എന്താണുദ്ദേശിക്കുന്നത്.. സത്യത്തിൽ ആരാണ് Lia യിലെ A..""

  """ഐഷുവും അന്നയും..""

  അവൾ ഒരു പുഞ്ചിരിയോടെ അവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു..

   "''സത്യത്തിൽ ഈ ഐഷുവും അന്നയും ആരാണ്..'"

   അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിൽ നിഗൂഢത നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി..

   ""'അവരെ എല്ലാവർക്കുമറിയാം… പക്ഷേ ആർക്കുമറിയില്ല..""

   അവനെ നോക്കി അത്‌ പറയുമ്പോഴും അവളെ കണ്ണുകളിൽ അതെ തിളക്കമുണ്ടായിരുന്നു…

{ ഇനി ഇങ്ങോട്ട് വരി.. ഇത് ഞാൻ salwa.. ഇലു എന്നാൽ ഇലാനില തന്നെയാണ്.. ഇലാനില എന്ന് ടൈപ്പ്‌ ചെയ്യാൻ ആവാത്തത് കൊണ്ടാണ്.. }

×××××××××××××××🌻××××××××××××××

   അവൻ തന്റെ നീലകണ്ണുകൾ കൊണ്ട് ചുറ്റു വീക്ഷിച്ചു കൊണ്ട് icu വിന് അകത്തേക്ക് കയറി…

   ഒരു ബെഡിൽ ഒരുപാട് വയറുകൾക് നടുവിലായി കിടക്കുന്ന സജയെ കണ്ടു അവന്റെ കണ്ണുകളിൽ നിന്നോഴുകുന്ന കണ്ണുനീറിനെ അവൻ പരമാവധി പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ട് അവൾക്കരികിലേക് നടന്നടുത്തു...

  ഇത്തൂ…

   അവൻ ഇടർച്ചയെറിയ ശബ്ദത്തോടെ വിളിച്ചതും അവൾ തന്റെ കണ്ണുകൾ തുറന്നു.. അവളുടെ നീലകണ്ണുകളിൽ അവനെ കണ്ടതിലുള്ള തിളക്കം പ്രകടമായിരുന്നു..

   ""നീ വരുമെന്ന് എനിക്കറിയാമായിരുന്നു.. അതാണ്‌ ഞാൻ ഉറങ്ങാതെ കാത്തിരുന്നത്.. അല്ലെങ്കിലും നീയല്ലാതെ എന്നേ കാണാൻ വരാൻ ആരുമില്ലല്ലോ.. അടുത്ത് നിന്ന് പരിചരിക്കാൻ എനിക്ക് ഉമ്മയുമില്ലല്ലോ..""

  അത്‌ പറയുമ്പോൾ നിറഞ്ഞു വന്ന അവളുടെ കണ്ണിൽ നിന്ന് അവൻ കണ്ണീർ തുടച്ചു കൊടുത്തു…

  ""ഇത്തൂ.. ഞമ്മൾ ചെയ്തത് തെറ്റാണോ എന്നെനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു..യദാർത്ഥത്തിൽ നമ്മളുടെ തീരുമാനം തെറ്റല്ലേ.. നമ്മൾ ഒരിക്കൽ പോലും നിയമത്തിന്റെ പക്ഷത്തേക്ക് ചിന്തിച്ചില്ലല്ലോ.. ഒരിക്കലും നമ്മൾ അവളുടെ വരവിനു വേണ്ടി കാത്തിരുന്നില്ല.. ഇന്നവൾ വന്നു.. നമ്മുടെ ഉമ്മയുടെ കേസ് അന്വേഷിക്കുന്നു.."""

  അവന്റെ വാക്കുകളിൽ ഒരു തരം കുറ്റബോധം പ്രകടമായിരുന്നു…
  ""എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു.. ഞാൻ എന്റെ ഈ കൈ കൊണ്ടല്ലേ അവരെ കൊന്നത്...എങ്കിലും അബാൻ നെ കൊന്നത് ഞാനല്ല.. അതെനിക്കുറപ്പാ..""

  ''"അല്ലയിത്തൂ.. അതവൾ തെളിയിച്ചിരിക്കുന്നു.. അവനെ കൊന്നത് അവന്തികയാണ്.. ഇത്തുവിന്റെ മാനസിക ആരോഗ്യ സ്ഥിതി ഒക്കെ പരിഗണിച്ച ചുരുങ്ങിയത് മൂന്ന് വർഷം ശിക്ഷായുണ്ടാവും.. """

  അത്‌ പറയുമ്പോൾ അവന്റെ ഉള്ളം സങ്കടം കൊണ്ട് വീർപ്പു മുട്ടിയിരുന്നു.. ഇവൾ കൂടി ജയിലിൽ പോയാൽ തനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ലാ എന്ന് സത്യം അവനെ തളർത്തിയിരുന്നു..

  ''"അതെനിക്ക് കുഴപ്പമില്ല… എന്റെ ഉപ്പാനെ കൊന്നവരെ കൊന്നിട്ടല്ലേ.. അല്ലെങ്കിലും… പിന്നേ.. ആ വെള്ളാരം കണ്ണുള്ള കുട്ടിയില്ലേ.. അവൾ എന്നോട് അവൾക് നിന്നോടുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു… ആ കുട്ടി പാവമാ.. അവളെ സങ്കടപ്പെടുത്തരുത്.. ""

 മ്മ്…….

 അവനൊരു ഇഷ്ടക്കേടോടെ മൂളി..

   ""മൂളിയാൽ മാത്രം എനിക്ക് വാക്ക് താ…""

    ഡീ കോഹ്ലിയ നീ എനിക്കിട്ട് പൂട്ടിയതാണല്ലേ.. അവൻ ഇഖ്ലിയ യെ മനസ്സിൽ സ്മരിച്ചു കൊണ്ട് അവളുടെ കൈയിലേക്കു അവന്റെ കൈ ചേർത്ത് വെച്ചു..

  """വാക്കാണ്.. ഇഖ്ലിയ നസ്രിൻ നെ ഞാൻ എന്റെ ജീവിതപങ്കാളിയായി കൂടെ ചേർത്തിരിക്കും…"""

    അവന്റെ വാക്കുകൾ കേട്ടായിരുന്നു അവളുടെ ഉള്ളിലെ"" അവന്റെ ഭാവി ""എന്ന അഗ്നി അണഞ്ഞിരുന്നത്…

×××××××××××××××🌻××××××××××××××

  ഇലുവിനെ വിളിച്ചു കാൾ ഡിസ്‌ക്കണക്ട് ചെയ്തു അഹ്‌ന തന്റെ റൂമിന് അകത്തേക്ക് കയറാൻ തുണിയുന്നതിന് മുൻപ് അവൾ പോലുമറിയാതെ അവൾ വാഴുംവിലൂടെ അകത്തേക്ക് കയറി..

   അവളുടെ കറുപ്പിൽ ഗ്രേ കലർന്ന ഭീതി നിറഞ്ഞു…

   തുടർച്ചയായി അടഞ്ഞു തുറന്നും കളിക്കുന്ന ജനാലകൾ അവളിൽ ഭീതിയുണ്ടാക്കി.. അന്നാധ്ദ്യമായി അവൾക് ഇരുട്ടിനോട് ഭയം തോന്നി.. പുസ്തകാലമാരിയിൽ നിന്ന് പുസ്തകങ്ങൾ വാഴുവിലൂടെ പറന്നു കളിച്ചു.. പെട്ടന്ന് റൂമിലെ ഏക വെളിച്ചം കൂടി അടഞ്ഞതും അഹ്‌ന ഭയന്നു കൊണ്ട് ഇതൊന്നുമറിയാതെ കിടന്നുറങ്ങുന്ന ലിതിയായേ നോക്കി.. അവൾക്കരികിലുള്ള അല്ലുവിലേക് നോക്കിയതും അല്ലു പെട്ടന്ന് തന്റെ കണ്ണുകൾ തുറന്നു.. അതിന്റെ മഞ്ഞ കണ്ണുകൾക്കു പകരം നീലകണ്ണുകൾ കൂടി കണ്ടതും അവളിലെ ഭയം വർധിച്ചിരുന്നു…

  ""മാമ്.. ആ റൂം എടുക്കേണ്ട.. അവിടെ ഇരുപതിമൂന്ന് വർഷമായി ആരും താമസിക്കുന്നില്ല.. ആ റൂമിൽ പ്രേതമുണ്ട്…""

  റൂം എടുക്കാൻ വന്ന ദിവസം റിസപ്ഷൻ ബോയ് പറഞ്ഞിരുന്ന വാക്കുകൾ അവൾക് മനസ്സിലേക്ക് ഓടി വന്നു..

   ഒരു മൂലയിൽ ചുരുണ്ടു കൂടി ഇരിക്കുന്ന അവളെ എന്തോ ഒരു ശക്തി വന്നു തഴുകി.. സ്നേഹത്തിന്റെ തഴുകലായിരുന്നു അതെങ്കിലും അവളിൽ അത്‌ ഭയമുണ്ടാക്കി..

  എവിടെ നിന്നോ ലഭിച്ച ധൈര്യത്തിൽ അവൾ ഫോൺ എടുത്ത് ദിൽഖിസിനെ വിളിച്ചു..

   ""ദിൽഖിസ്.. വേഗം ഒന്നിങ്ങോട്ട് വരുമോ…""

   അത്രയും പറഞ്ഞു അവൾ പെട്ടന്ന് തന്നെ കാൾ ഡിസ്‌ക്കണക്ട് ചെയ്തു..

   അവളെ തന്നെ നോക്കി കൊണ്ടിരുന്ന ആ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളുള്ള രൂപത്തിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..

   ""നിന്നെ ഭയപ്പെടുത്തണം എന്ന് കരുതിയില്ലായിരുന്നു അഹ്‌നാ.. എങ്കിലും നീ കമറുദ്ധീൻ അക്തറിന് അരികിലെത്താൻ എനിക്കിത് ചെയ്തേ പറ്റൂ..""

    ആ രൂപത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

   പെട്ടന്ന് അവിടത്തെ അന്തരീക്ഷം ശാന്തമായി…

  "" അഹ്‌നാ.. എന്ത്‌ പറ്റി..""

  Lock ആവാത്ത ഡോർ തുറന്നു കൊണ്ട് അതും ചോദിച്ചു കൊണ്ട് ദിൽഖിസ് അലങ്കോലമായി കിടക്കുന്ന മുറിയൊന്ന് വീക്ഷിച്ചു…അവൻ സ്വിച്ച് ഇട്ടതും റൂമിലാകെ വെളിച്ചം പടർന്നു… ഒരു മൂലയിലായി ഭയന്നു വിറച്ചു ഇരിക്കുന്ന അവൾക്കരികിലേക് അവൻ നടന്നടുത്തു…

  അഹ്‌നാ..

  അവന്റെ വിളി കേട്ടു അവൾ തലയുയർത്തി അവനെ നോക്കി..

   അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഇന്നേ വരേ കാണാത്ത ഭയം കണ്ടതും അവൻ ഞെട്ടിയിരുന്നു…

    അവൾ അവനെ വാരിപ്പുണർന്നു..

   ""ദിൽഖിസ് ഇവിടെ പ്രേതമുണ്ട് ദിൽഖിസ്… എനിക്ക് പേടിയാവുന്നു ദിൽഖിസ്..""

  ""പ്രേതമൊന്നും ഇല്ല അഹ്‌നാ.. ""

    അവൻ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു…

   ""ഉണ്ട്..ഉണ്ട്…""

   അവൾ ഉറപ്പിച്ചു പറഞ്ഞു..

   ""ആഹ് ഉണ്ട്.. ഓക്കെ നമുക്ക് നാളെ മുംബൈയിലെ കമറുദ്ധീൻ അക്തർ എന്ന പ്രശസ്തനായ ഉസ്താദിനെ പോയി കാണാം. ""

  അവൻ അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞത് കേട്ടായിരുന്നു അവളിൽ ഒരു ശമനം ഉണ്ടായിരുന്നത്..പതിയെ അവൾ അവന്റെ മടിത്തട്ടിലേക് തലവെച്ച് കിടന്നുറങ്ങി.. അവൻ അവളുടെ കാപ്പി മുടിയിഴകളിലൂടെ കൈയ്യോടിച്ചു.. അവൾ പൂർണമായി ഉറങ്ങി എന്ന് കണ്ടതും അവൻ അവളെയെടുത് കിടക്കയിൽ കിടത്തി.. ഇതൊന്നും അറിയാതെ ഉറങ്ങുന്ന നവാലിനെയും അല്ലുവിനെയും ഒന്ന് നോക്കി റൂമിൽ നിന്ന് പുറത്തിറങ്ങി..

   അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയതും അല്ലു തന്റെ കണ്ണുകൾ തുറന്നു.. അല്ലുവിന്റെ നീലകണ്ണുകൾ വെട്ടി തിളങ്ങി…

  (ഈ പ്രേതമൊന്നും യദാർത്ഥ ജീവിതത്തിലില്ല.. ഇതെല്ലാം കഥയുടെ മുന്നോട്ട് പോക്കിന് വേണ്ടി ചേർക്കുന്നതിനാണ്.. ദയവ് ചെയ്തു വിശ്വസിക്കരുത്..)

××××××××××××××🌻×××××××××××××

   മായവതി എന്ന ദുർആത്മാവിനെ ഇന്ന് ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കണം..എന്ന നിശ്ചയത്തോടെ നീനുവിന്റെ ആത്മാവ് ശവപ്പറമ്പിലേക് എത്തി…

  നീനുവിന്റെ ആത്മാവിന്റെ സാന്നിധ്യം അവിടെ ഉള്ളതായി അറിഞ്ഞ മായാവതിയുടെ ആത്മാവ് നിമിഷനേരം കൊണ്ട് അവൾക് മുന്നിൽ പ്രത്യക്ഷപ്പെട്ടു...ഇരു ആത്മാക്കളും ഒരേ സമയം ഒരു യുദ്ധത്തിന് എന്നോണം നിന്നു..

   """ഹസീനാ…'""

   മായാവതിയുടെ ആത്മാവിന്റെ ശബ്ദം അവിടെ അലയടിച്ചു കേട്ടു..

   നീനുവിന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ നിന്ന് ഒരു ശക്തി മായാവതിയുടെ ആത്മാവിൽ പതിക്കുന്നതിന് മുൻപ് മായാവതിയുടെ ആത്മാവ് അവിടെ നിന്ന് അപ്രത്യക്ഷമായി…

  അവൾ തന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കൊണ്ട് ആകാശത്തേക്ക് നോക്കിയതും.. വെട്ടി തിളങ്ങുന്ന ചുവന്ന നിറമുള്ള ഒരു നക്ഷത്രം അവളുടെ കണ്ണുകളിൽ ഉടക്കി…

   """മായാവതി അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു…"""


 ഇതെല്ലാം കണ്ണാടിയിലൂടെ നോക്കി കൊണ്ടിരുന്ന കമറുദ്ധീൻ അക്തറിന്റെ കാപ്പി നിറമുള്ള കണ്ണുകൾ തിളങ്ങി…

    ""അതെ അത്‌ സംഭവിച്ചിരിക്കുന്നു.. മായാവതിക്ക് ഏറെ പ്രിയപ്പെട്ട ഒരാൾ അവളെ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി പറഞ്ഞയച്ചിരിക്കുന്നു.."""

   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു…

  അയാൾ തന്റെ കണ്ണുകളൊന്ന് മുറുകെ അടയ്ച്ചു…

   """എന്നിൽ നിന്ന് ബാബ തട്ടിയെടുത്ത ചമക് imarat ന്റെ താക്കോൽ ഇപ്പോഴത്തെ അക്തറിന് ലഭിക്കേണമേ..""

   അയാളുടെ ചുണ്ടുകൾ മൊഴിനത്തിന് ശേഷം അയാൾ താൻ വിശ്വസിക്കുന്ന ദൈവത്തെ സ്തുതിച്ചു..

   ഇരുന്നിരുന്ന അയാൾ നിലത്തേക്ക് മലർന്നടിച്ചു വീണു.. അയാൾ തന്റെ അവസാനശ്വാസം വലിച്ചു…

   സാലിം…

  ഇത് കണ്ട ആബിദ ശബ്ദത്തിൽ വിളിച്ചതും സാലിം ഓടിയെത്തി..

   തന്റെ മുന്നിലുള്ള സംഭവം കണ്ടു അവൻ രാവിലെ അദ്ദേഹം പറഞ്ഞ വാക്കുകളോർത്തു.. വേഗം തന്നെ അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചു…

××××××××××××××××🌻×××××××××××××××

  ജനാലക്കുള്ളിലൂടെ dilrowdy ആകാശത്തു വെട്ടി തിളങ്ങുന്ന ആ ചുവന്ന നക്ഷത്രത്തെ നോക്കി…

   ""നിന്നെ പറഞ്ഞയച്ച.. നിനക്ക് പ്രിയപ്പെട്ടയാൾ ഞാനാണ് മായാവതി.. കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നീയല്ല.. ലൈലയാണ്…""

   അയാളുടെ ചുണ്ടുകൾ ആ നക്ഷത്രത്തെ നോക്കി മൊഴിഞ്ഞു…

×××××××××××××××🌻××××××××××××××

   രാവിലെ ആയതും ദിൽഖിസ് വന്നിരുന്നു… അഹ്‌ന ലിതിയയോട് ഓഫീസിൽ പോവാൻ പറഞ്ഞു അവനോടൊപ്പം പുറത്തേക്കിറങ്ങി.. യാത്രയിൽ ഉടനീളം അവൾ പുറത്തേക് നോക്കിയിരിക്കുകയായിരുന്നു… അവളുടെ കണ്ണിലേക്കു ഇന്നലത്തെ സംഭവങ്ങൾ ഓടിയെത്തിയതും അവൾ കണ്ണുകൾ മുറുകെ അടയ്ച്ചു…

   ""നീ ഇങ്ങനെ പേടിച്ചു നില്കുന്നത് ആദ്യമായാ കാണുന്നത്.. അത്രയേ ഉള്ളുവോ അഹ്‌നാ ലൈലത്‌..""

   ""പെട്ടന്ന് നമ്മൾക്കു മുൻപിൽ അങ്ങനെ ഒക്കെ സംഭവിച്ചാൽ ആരായാലും ഒന്ന് ഭയക്കും…""

   കുറച്ചു കഴിഞ്ഞതും അവൾ റിലീസ് ആയി ഫോണിൽ റീൽസ് കണ്ടിരുന്നു..

   അഹ്‌നാ.. സ്ഥലമെത്തി…

  ദിൽഖിസ് അത്‌ പറഞ്ഞപ്പോൾ ആയിരുന്നു അവൾ തലയുയർത്തി നോക്കിയത്… ചുറ്റുമുള്ള കാഴ്ച കണ്ടു അവളുടെ കണ്ണുകൾ തിളങ്ങി… പ്രകൃതി രമണീയമായൊരു സ്ഥലം… പക്ഷേ അവിടെ കൂടി നിൽക്കുന്ന ആൾക്കാരെ കണ്ടു അവളുടെ നെറ്റി ചുളിഞ്ഞു…

  അവൾ പുറത്തേക്കിറങ്ങി…

  ""ഇന്നലെ രാത്രിയാണ് പോലും സംഭവിച്ചത്…""

   ആൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറയുന്നത് അവൾ കേട്ടു.. തന്നെ തന്നെ അത്ഭുതത്തോടെ നോക്കുന്ന പലരെയും അവൾ കണ്ട ഭാവം നടിച്ചില്ല… എങ്കിലും അവിടെ എത്തിയത് മുതൽ അവളുടെ മുഖത്ത് എന്തിനെന്നു അറിയാത്ത ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.. ദിൽഖിസിനും അങ്ങനെ തന്നെ ആയിരുന്നു…

   അകത്തേക്ക് കയറിയതും കർപ്പൂരം പുകച്ചതിന്റെ മണം അവരുടെ മൂക്കിലെക് അടിച്ചു കയറി.. അഹ്‌ന അത്‌ ആസ്വധിക്കാൻ എന്നോണം കണ്ണുകലടച്ചു..

   ""നിനക്ക് ഈ കർപ്പൂരത്തിന്റെ ഗന്ധം അത്രയും ഇഷ്ടമാണോ…"'

  ദിൽഖിസിന്റെ ചോദ്യം കേട്ട അവളുടെ മുഖത്തെ പുഞ്ചിരിക്ക് മാറ്റ് കൂടി..

  """ഞാൻ മരണത്തെ പ്രണയിക്കുന്നു..അതിനാൽ ഈ ഗന്ധത്തെയും…"""

   ""നീ മരണത്തെ പ്രണയിക്കുമ്പോൾ ഞാൻ നിന്നെ മരിച്ചു സ്നേഹിക്കുന്നു..""

    അവൻ അവന്റെ മനസ്സിൽ മൊഴിഞ്ഞു..

   """ഈ കമറുദ്ധീൻ അക്തർ…???'"

   അവൻ അവിടെയുള്ള ഒരാളോടായി ചോദിച്ചതും അയാൾ അവനെ അത്ഭുതത്തോടെ നോക്കി..

   ""അദ്ദേഹം മരിച്ചു.. നിങ്ങൾക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആ ശിഷ്യനോട് ചോദിച്ചാൽ മതി…""

   അയാൾ സാലിമിനെ ചൂണ്ടി കൊണ്ട് പറഞ്ഞതും അവർ അയാൾക്കരികിലേക് നടന്നു..

   അവരെ കണ്ടതും സാലിമിന്റെ കണ്ണുകൾ തിളങ്ങി..

  ""ലൈക്തർ ""

   അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു…

   അവൻ അവരെ നോക്കിയോന്ന് പുഞ്ചിരിച്ചു..

   ""ഇന്നലെ ഇവൾ ചില അമാനുഷിക കാര്യങ്ങൾ കണ്ടല്ലേ…""

   സാലിം കണ്ടപാടേ ചോദിച്ചത് കെട്ട് അവർ രണ്ടും തലയാട്ടി..

  ""ഭയക്കാനൊന്നുമില്ല.. അത്‌ ഇവൾക്ക് വളരെ പ്രിയപ്പെട്ടവരാണ്.. ഇവളെ ഇവിടെ എത്തിക്കാൻ വേണ്ടി ചെയ്തത്…""

  എന്ന് തുടങ്ങി അയാൾ ലൈക്തർ കഥ മുഴുവനും പറഞ്ഞു കൊടുത്തു..

   ""നിനക്ക് 24 വയസാവുമ്പോൾ അവൾ നിന്നുള്ളിലേക് കയറും നീയതിന് സന്നദ്ധ ആയിരിക്കണം..""

  അവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു..

   ""ഇന്ന് മുതൽ അഹ്‌നാ ലൈലത്‌ അതിന് തയാറാണ്…""

  അവസാനം അവർ കമറുദ്ധീൻ അക്തറിന്റെ മയ്യത്തിനരികിലേക് നടന്നു.. അവരെ കണ്ടതും അത്രയും നേരം കരഞ്ഞു കൊണ്ടിരുന്നിരുന്ന ആബിദയുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി..

 അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..

  അവളെ അവർ അവർക്കരികിലേക് വിളിച്ചതും അവൾ അവർക്കരികിലേക് പോയി..

   ""ഉമ്മാമക്ക് സുഖം ആണോ.. ഉമ്മാമ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാതെ പോയതാ.. ഉമ്മാമയോട് ഉമ്മമ്മയുടെ ഉപ്പ മരിച്ചൂ എന്നും ഉമ്മ ചോദിച്ചിരുന്നു എന്നും പറയണം…""

   അവരുടെ വാക്കുകൾ കേട്ടായിരുന്നു അവൾക്കത് തന്റെ ഉമ്മമ്മയുടെ ഉമ്മയാണെന്ന് മനസ്സിലായത്..

   ""ആബിദ ലൈലത്‌ ""

   അവളുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു..

  അവൾ ഫോൺ എടുത്ത് നാസിമിന് വീഡിയോ കാൾ ചെയ്തു ഉമ്മാമക്ക് കൊടുക്കാൻ പറഞ്ഞു..

  എന്താ മോളേ.. ഉമ്മാമ ചോദിച്ചത് കേട്ടു അവൾ ഉമ്മാമക്ക് ആബിദ്ധയെ കാണിച്ചു കൊടുത്തു.. ആബിദയ കണ്ടതും ഉമ്മമ്മയുടെ കണ്ണുകൾ നിറഞ്ഞൊയുക്കാൻ തുടങ്ങി…

  ""എന്നോട് പൊറുക്കണേ.."'

   ""ഏത് ഉമ്മാക്കാ മക്കളുടെ തെറ്റുകൾ പൊറുക്കാനാവാത്തത്..""

  അതും പറഞ്ഞു പുഞ്ചിരിക്കുമ്പോളും ആബിദയുടെ കണ്ണുകൾ നിറഞ്ഞൊയ്ക്കുണ്ടായിരുന്നു..

 പിന്നേ അവർ കുറെ സംസാരിച്ചു..

  ""നിങ്ങളെ നോക്കാൻ ഇവിടെ ആൾക്കാറുണ്ടോ.. അല്ലെങ്കിൽ കേരളത്തിലേക്ക് വരുന്നോ.."'

 ""ഇല്ല മോളേ.. എനിക്ക് ഇവിടെ ഇക്കാന്റെ ഓർമയിൽ ജീവിച്ചു മരിച്ചാൽ മതി…"""

  അവസാനം അഹ്‌ന ചോദിച്ചതിന് അവർ മറുപടി പറഞ്ഞു..

   അവൾ അവിടെ നിന്ന് പുറത്തിറങ്ങി.. അവളുടെ മുഖത്തൊരു സന്തോഷമുണ്ടായിരുന്നു..

 """ ഡീ… മരണ വീട്ടിൽ വന്നു ചിരിക്കുന്നോ…""

   ദിൽഖിസ് അവളോട് ചോദിച്ചതും അവൾ അവനെ പുച്ഛിച്ചു…

 കാറിൽ കയറിയത് മുതൽ തുടങ്ങിയതാണ് അവളുടെ നോൺ സ്റ്റോപ്പ്‌ സംസാരം..

  ""അങ്ങനെ ഇല്ലേ.. ഈ ചക്കി പൂച്ചയും ഞാനും തെറ്റി.. എന്നാലും അതെന്റെ ഗാലക്സി തിന്നില്ലേ.. ഏതെങ്കിലും നല്ല പൂച്ച ചെയ്യുന്ന പരിപാടിയാണോ അത്‌ ചെയ്തത്.. അങ്ങനെയാണ് ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ ചക്കിയോട് തെറ്റിയത്… പിന്നെയില്ലേ ദിൽഖിസ്.. ഞാൻ ആറിൽ പഠിക്കുമ്പോൾ…"'

   അവൾ ബാക്കി പറയുന്നതിന് മുൻപ് അവൻ അവളെ വായ പൊത്തി വെച്ചു..

  മിണ്ടി പോവരുത്.. വണ്ടിയിൽ കയറിയപ്പോൾ തുടങ്ങിയതാ അവളുടെ lkg മുതലുള്ള കഥ…

   അവൻ പല്ല് കടിച്ചു പറഞ്ഞതും അവൾ അവനെ പുച്ഛിച്ചു..

കേൾക്കേണ്ടങ്കിൽ കേൾക്കേണ്ട… അവൾ പിറുപിറുത്…

  ""ഇഖ്ലാസിനെ കാണാതായത് ആയിരിക്കില്ല.. നിന്നെ സഹിക്കാനാവാന്നിട്ട് നാട് വിട്ടതായ്ക്കും..'"

   അവനത് പറഞ്ഞപ്പോൾ അത്രയും നേരം ചിരിച്ചോണ്ടിരുന്ന അവളുടെ മുഖത്തെ ചിരി നിന്നു…ഒരു നിമിഷം അവൾക് മുന്നിലേക്ക് ഇഖ്ലാസ് ഓടിയെത്തി..

  പെട്ടെന്നവളുടെ ഫോൺ റിങ് ചെയ്തു..

   ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന ""മുംബൈ ഉമ്മ "" എന്ന പേര് കണ്ടു അവൾ ഇവാനും ഇൻവക്കും എന്തെങ്കിലും പറ്റിയോ എന്ന ഭയത്തോടെ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിച്ചു…

    തുടരും…….

Written by Salwa Fathima 🌻


CHAMAK OF LOVE - 48

CHAMAK OF LOVE - 48

4.7
1969

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :48 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ _______________🌻_________________            ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന ""മുംബൈ ഉമ്മ "" എന്ന പേര് കണ്ടു അവൾ ഇവാനും ഇൻവക്കും എന്തെങ്കിലും പറ്റിയോ എന്ന ഭയത്തോടെ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിച്ചു…    """മോളേ അഹ്‌നാ.. ഇനുവിന്റെയും ഇവാന്റെയും സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ട് മോളൊന്ന് പോവാമോ..""  മറുതലക്കൽ നിന്ന് അത്‌ പറഞ്ഞപ്പോളായിരുന്നു ഇന്നലെ വിളിച്ചപ്പോൾ ഇനു പറഞ്ഞത് അവളോർത്തത്…    '""ആഹ് ഉമ്മാ ഞാൻ പോവാം… """   അതും പറഞ്ഞ