Aksharathalukal

പ്രണയാർദ്രം💕 - 13

Part 13
 
"പ്രസവിച്ചാ അമ്മയാവോ... അങ്ങനെ ആണെങ്കിൽ നിന്റെയും എന്റെയുമൊക്കെ അമ്മമാരെ എന്ത്‌ വിളിക്കും.... ആരും അല്ലാഞ്ഞിട്ട് കൂടെ എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന നിന്നെ എന്ത്‌ വിളിക്കും.... പ്രസവിച്ചാ മാത്രം അമ്മയാവില്ല...
 
കാർത്തി വൈഗയെ നോക്കികൊണ്ട് പറഞ്ഞു. അവൾ കേൾവിക്കാരിയായി അവന്റെ അടുത്ത് തന്നെ ഇരുന്നു.
 
 
 
"കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു മായ.... ഒരു നാടൻ പെണ്ണ്.... അല്ല എനിക്ക് നാടൻ ആണിഷ്ട്ടം എന്ന് അറിഞ്ഞു കൊണ്ട് നാടൻ ആയവൾ.....എന്റെ ഫ്രണ്ട്സിന്റെ ഓക്കേ കണ്ണ് അവളുടെ മേൽ ആയിരുന്നെങ്കിൽ അവളുടെ കണ്ണുകൾ എന്നിലായിരുന്നു..."
 
കാർത്തിയുടെ ചുണ്ടിന്റെ കോണിൽ  പുച്ഛം നിറഞ്ഞു.
 
(കോളേജ് ലൈഫിലേക്ക് പോവാം വരൂ ഗുയ്സ്‌...)
 
 
 
"ഡാ... ഏതാ ആ പെണ്ണ് "
 
കോളേജ് ഫസ്റ്റ് ഡേ ഗ്രൗണ്ടിൽ നിർത്തിയിട്ട ജിപ്സിയുടെ മുകളിൽ ഇരിക്കുമ്പോ ആണ് കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞത്. കാർത്തി മുഖത്തിലെ കൂളിംഗ് ഗ്ലാസ്‌ എടുത്ത് ഷർട്ടിൽ വെച്ചു എന്നിട്ട് അവൻ പറഞ്ഞ ഇടത്തേക്ക് നോക്കി.ടൈറ്റ് ആയ ഒരു ടോപ്പും ജീൻസും ആയിരുന്നു അവളുടെ വേഷം... മുടിയൊക്കെ വെട്ടി ഒതുക്കി കഴുത്തു വരെ ഉള്ളു. കാർത്തിയുടെ ഫ്രണ്ട്സ് ഒക്കെ അവളെ അടിമുടിയൊന്ന് നോക്കി.
 
"കിളുന്ത പീസ് "
 
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞതും കാർത്തി അവനെ ദേഷ്യത്തോടെ നോക്കി.കാർത്തിയുടെ നോട്ടം കണ്ടതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവിടുന്ന് പോയി.
 
 
"കാർത്തി നീ അവിടെ തന്നെ കിടന്നേ... എല്ലാത്തിന്റെയും കണ്ണ് നിന്റെ മേൽ ആണ്... ഞങൾ ഒന്ന് വായി നോക്കട്ടെ ഡാ "
 
 
കാർത്തിയെ ജിപ്സിയുടെ മുകളിലേക്ക് തള്ളിയിട്ടുകൊണ്ട് അരുൺ പറഞ്ഞു. കാർത്തി ഒന്ന് ചിരിച്ചു കൊണ്ട് ജിപ്സിയുടെ മുകളിൽ എഴുനേറ്റിരുന്നു.
 
 
"നീ ക്ലാമർ കൂടാൻ എന്താ ഡാ തേക്കുന്നെ... ഞാൻ ഇവിടെ പപ്പായയുടെ നീര് മൊത്തം തേച്ചിട്ടും ഒന്നും നിറം വെക്കുന്നില്ല.... കുറെ കുരു ഉണ്ടായത് മെച്ചം"
 
മുനീർ മുഖം ഉയിഞ്ഞു കൊണ്ട് പറഞ്ഞു.
 
"ഇത് ജന്മനാ ഉള്ളതാടാ😌"
 
കാർത്തി താടി തടവി കൊണ്ട് പറഞ്ഞു.
 
"ഫ്രഷേഴ്‌സ് ഡേ ആവുമ്പോയേക്കും നിറം വെച്ച മതിയായിരുന്നു"
 
അഖിൽ പറഞ്ഞു.
 
"ആഹാ ആരിത്.... അഞ്ചുവേ...""
 
ദൂരെ നിന്ന് നടന്നു വരുന്ന അരുണിന്റെ അനിയത്തി അഞ്ജനയെ കണ്ട് മുനീർ അവരുടെ അടുത്തേക്ക് വിളിച്ചു. അവൾ  അവിടെ ഫസ്റ്റ് ഇയർ ആയിരുന്നു. അവൾ ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു. കാർത്തിയും മുനീറുമൊക്കെ അവരുടെ വീട്ടിലേക്ക് പോയിട്ടുണ്ട് അതുകൊണ്ട് തന്നെ അവൾക്ക് ഇവരെയൊക്കെ അറിയാമായിരുന്നു.
 
 
"അഞ്ചു... എന്ത്‌ അത്യാവശ്യം ഉണ്ടെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വന്നോണ്ടു ട്ടോ "
 
കാർത്തി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.സ്വന്തമായി അനിയത്തി ഇല്ലാത്ത കാർത്തിയുടെ കുഞ്ഞു പെങ്ങൾ തന്നെ ആയിരുന്നു അഞ്ചു. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി..
 
"എന്നാ പൊക്കോ "
 
അരുൺ പറഞ്ഞു. അവൾ തിരിഞ്ഞു നടന്നു... അതിന്റെ ഇടയ്ക്ക് ഇടം കണ്ണിട്ട് അഖിലിനെ നോക്കാനും മറന്നില്ല... അവന്റെ വീർത്ത മുഖം കണ്ടതും അഞ്ചു ഒരു ചിരിയോടെ ക്ലാസിലേക്ക് പോയി.
 
"കാർത്തിക് നിന്നെ പ്രിൻസി വിളിക്കുന്നുണ്ട് "
 
ഒരുത്തൻ വന്നു കൊണ്ട് പറഞ്ഞു.കാർത്തി ആയിരുന്നു കോളേജ് ചെയർമാൻ...
 
"ഫ്രഷേഴ്‌സ് ഡേനെ കുറച്ചു പറയാനാവും... ഞാൻ ഇപ്പൊ വരാം..."
 
കാർത്തി അതും പറഞ്ഞു കൊണ്ട് ജിപ്സിയിൽ നിന്ന് എണീറ്റു, ഓഫീസിലേക്ക് പോയി.
 
 
"അഞ്ചുവിന് അഖിലിനെ ഇഷ്ട്ടായിരുന്നോ "
 
വൈഗ കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു.
 
"ഞാൻ പറയട്ടെ പെണ്ണെ "
 
കാർത്തി അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.വൈഗ തലയാട്ടി കൊണ്ട് മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ ഒന്ന് കൂടെ ചേർത്തു പിടിച്ചു.
 
_____________🥀🥀🥀
 
 
 
ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോ ആരോ ആയി കൂട്ടി ഇടിച്ചു കാർത്തി. അവൻ പെട്ടന്ന് ഇടിച്ച ആളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് ചേർത്തു പിടിച്ചു.
 
"ഓഹ്... സോറി ഞാൻ കണ്ടില്ല "
 
തന്റെ നെഞ്ചിൽ തട്ടി നിൽക്കുന്ന മായയെ നോക്കികൊണ്ടവൻ പറഞ്ഞു. പിന്നെ അവളെ വിട്ട് ഒരു ചിരിയോടെ അവിടുന്ന് പോയി.അപ്പോഴും മായ അവനെ നോക്കി നിൽകുവായിരുന്നു...
 
 
 
"ഹായ്.... ഞാൻ അഞ്ജന"
 
മായയുടെ അടുത്ത് ഇരുന്നു കൊണ്ട് അഞ്ചു പറഞ്ഞു. മായ അവളെ ഒന്ന് നോക്കി ഒരു ചുരിദാർ ആണ് വേഷം.അത് കണ്ട് മായ ഒന്ന് പുച്ഛിച്ചു ചിരിച്ചു.
 
"മായ..."
 
അലസമായി പറഞ്ഞു കൊണ്ട് ബാഗിൽ നിന്ന് ഒരു ലിപ്സ്റ്റിക് എടുത്ത് ചുണ്ടിൽ തേച്ചു. അഞ്ചു അത് കണ്ട് അവളെ തന്നെ നോക്കി ഇരുന്നു.
 
 
 
ഫ്രഷേഴ്‌സ് ഡേ ഓക്കേ അടിപൊളി ആയി നടന്നു.കാർത്തിയും ഫ്രണ്ട്സും ലാസ്റ്റ് ഇയർ ആയതു കൊണ്ട് തന്നെ എൻജോയ് ചെയ്താണ് കഴിയുന്നത്.
 
 
ഒരു ദിവസം അവരുടെ അടുത്ത് സംസാരിച്ചിരിക്കുന്ന അഞ്ജുവിനെ കണ്ടതും മായ ഒന്ന് നിന്ന്. പിന്നെ എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി.
 
"അഞ്ജു.... നിന്നെ ഞാൻ എവിടെയൊക്കെ തിരിക്കി എന്നറിയോ "
 
മായ ഒരു പുഞ്ചിരിയോടെ പറഞ്ഞു.അഞ്ജു അത്ഭുതത്തോടെ അവളെ നോക്കി. ക്ലാസ്സിൽ നിന്ന് പോലും ശെരിക്കും മിണ്ടാത്തവൾ ആണ്.
 
 
"ഹായ്..മുനീർ...എന്താ പേര് "
 
മായയ്ക്ക് നേരെ കൈ നീട്ടി കൊണ്ട് മുനീർ ചോദിച്ചു.
 
"മായ..."
 
അവൾ അങ്ങനെ ഓരോരുത്തരെയും പരിജയപ്പെട്ടു. അപ്പോയൊക്കെ കാർത്തിയെ അവളൊരു ആരാധനയോടെ നോക്കി കൊണ്ടിരുന്നു.
 
 
 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
 
കാർത്തിയോട് അടുക്കാൻ മാത്രം മായ അഞ്ജുവിന്റെ കൂടെ കൂടി.
 
 
"കാർത്തിക് വല്ല അഫ്‌യർ ഉണ്ടോ "
 
നോട്ട് എഴുതി കൊണ്ടിരുന്ന അഞ്ജുവിനോട് മായ ചോദിച്ചു.
 
"മം... എന്താണ് മോളെ "
 
അഞ്ജു കളിയാക്കി കൊണ്ട് ചോദിച്ചു.
 
"പോടീ... ഞാൻ ചുമ്മാ ചോദിച്ചതാ... പറ "
 
മായ ചിരിച്ചു കൊണ്ട്i പറഞ്ഞു.
 
"കിച്ചുവേട്ടൻ(കാർത്തി)അങ്ങനെ ഇഷ്ട്ടം ഒന്നുമില്ല... പക്ഷേ നിന്നെ ഒന്നും പറ്റത്തില്ല ഏട്ടന്"
 
 
"അതെന്താ "
 
മായയുടെ മുഖം പെട്ടന്ന് മാറി. അവൾ ദേഷ്യത്തോടെ അഞ്ജുവിനെ നോക്കി.
 
"ഏട്ടന് മോഡേൺ ഗേൾസിനെ ഇഷ്ടമില്ല.... ഏട്ടന് തനി നാടൻ പെണ്ണിനെ കെട്ടു എന്ന് അരുണേട്ടനോട് പറയുന്നത് ഞാൻ കേട്ടിരുന്നു. "
 
അഞ്ജു ഒരു ചിരിയോടെ പറഞ്ഞു.
 
"ഓഹ്... അതായിരിക്കും അല്ലെ നീ ഇങ്ങനെ നടക്കുന്നെ "
 
പുച്ഛത്തോടെ മായ ചോദിച്ചു. അവളുടെ സംസാരം കണ്ടതും അഞ്ജു അവളെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി.
 
"കിച്ചുവേട്ടൻ എനിക്ക് അരുണേട്ടനെ പോലെയാ അല്ലാതെ ചെ "
 
അഞ്ജു മുഖം തിരിച്ചു.പെട്ടന്ന് മായയുടെ മുഖം മാറി അവൾ ചിരിച്ചു കൊണ്ട് അഞ്ജുവിനെ നോക്കി.
 
"ഞാൻ ചുമ്മാ പറഞ്ഞതാ... എനിക്ക് അറിയാലോ നിന്നെ "
 
അഞ്ജു ഒന്ന് മൂളി കൊണ്ട് തിരിഞ്ഞിരുന്നു.
 
 
____________🥀🥀🥀
 
ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോ പെട്ടന്നാണ് അഞ്ജുവിനെ ആരോ ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ റൂമിലേക്ക് വലിച്ചത്. അവൾ പേടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു. പിന്നെ മെല്ലെ കണ്ണുകൾ തുറന്നു നോക്കി. അവളെ നോക്കി കള്ളചിരിയോടെ നിൽക്കുന്ന അഖിലിനെ കണ്ടതും അവൾ ശ്വാസം നേരെ വീണു. പിന്നെ ഗൗരവത്തോടെ അവനെ നോക്കി.
 
 
"എന്താ🤨"
 
"എന്താ... "
 
അഖിലും കുസൃതിയോടെ അവളുടെ ഇടുപ്പിൽ പിടിച്ചു.
 
"വേണ്ട ട്ടോ "
 
അഞ്ജുവിന്റെ മുഖത്തെ ഗൗരവം മാറി അവിടെ നാണം നിറഞ്ഞു.
 
"എന്ത്‌ വേണ്ടെന്ന് "
 
 
"ഒന്നും...."
 
"നീ എന്താ എന്നെ കണ്ടിട്ട് മിണ്ടാതെ പോയെ "
 
അവളുടെ അടുത്തേക്ക് ചാഞ്ഞു കൊണ്ട് അഖിൽ ചോദിച്ചു.
 
"എന്താ ഇന്നലെ വിളിക്കാഞ്ഞേ എന്നെ"
 
പരിഭവത്തോടെ അഞ്ജു ചോദിച്ചു...
 
'"ഓ... അതാണോ മിണ്ടാത്തെ "
 
മം... അഞ്ജു ഒന്ന് മൂളിക്കൊണ്ട് അവനിൽ നിന്ന് മാറി നിന്നു. വാതിൽ തുറക്കാൻ പോയി.
 
"ഒരുമ്മ തന്നിട്ട് പോടീ... എന്നാ ഇന്ന് വിളിക്കാം "
 
അഖിൽ കുസൃതിയോടെ അവളുടെ കൈകളിൽ പിടിച്ചു. അഞ്ജു ഒരു ചിരിയോടെ അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു.
 
"കണ്ണടയ്ക്ക് "
 
അവന്റെ കണ്ണിൽ കൈവെച്ചു കൊണ്ട് അവൾ പറഞ്ഞു. അവൻ ഒരു ചിരിയോടെ കണ്ണുകൾ അടച്ചു. അവൾ അവന്റെ മുഖം കൈയിൽ എടുത്തു.അവളുടെ മുഖം അവന്റെ മുഖത്തോട് അടുപ്പിച്ചു...പിന്നെ അവനെ ബാക്കിലേക്ക് ഉന്തി കൊണ്ടവൾ പുറത്തേക്ക് ഓടി..
 
"നിന്നെ എനിക്ക് കിട്ടും...."
 
അഖിൽ വിളിച്ചു പറഞ്ഞു.
 
 
 
 
മായ ഇപ്പൊ മോഡേൺ ഡ്രസ്സ് ഓക്കേ മാറ്റി തനി നാടൻ ലുക്കിൽ ആണ് കോളേജിലേക്ക് വരാറ്...കാർത്തിയുടെ മുൻപിൽ ചെന്ന് കുറെ ശോ ഇറക്കും...എങ്കിലും കാർത്തി അതൊന്നും മൈൻഡ് ചെയ്യാതെ അവരുടേതായിട്ടുള്ള ലോകത്ത് ആയിരിക്കും.
 
 
 
"ആരാ അത്... കൊള്ളാല്ലോ"
 
മായയെ ഡ്രോപ്പ് ചെയ്യാൻ കോളേജിലേക്ക് വന്ന അവളുടെ ഏട്ടൻ *മഹേഷ്‌* അവളെ കാത്തു നിൽക്കുന്ന അഞ്ജുവിനെ നോക്കി കൊണ്ട് ചോദിച്ചു.
 
"അഞ്ജന... കാർത്തിയുടെ ഫ്രണ്ടിന്റെ സിസ്റ്റർ ആണ് "
 
മായ എല്ലാകാര്യവും മഹേഷിനോട് പറയാറുണ്ട്.... കാർത്തിയെ അവൾക്ക് ഇഷ്ട്ടമുള്ള കാര്യവും അവൻ അറിയാം...
 
"മം... ഒന്ന് ഒപ്പിച്ചു തരാൻ പറ്റുവെങ്കിൽ താ "
 
അഞ്ജുവിനെ നോക്കി നാവ് നുണഞ്ഞു കൊണ്ടവൻ പറഞ്ഞു.പിന്നെ മായയുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവൻ അവളെ നോക്കി. അവൾ ഒരു ചിരിയോടെ കാറിൽ നിന്ന് ഇറങ്ങി പോയി.
 
 
 
"ആരാ അത്... ഏട്ടനാണോ "
 
അഞ്ജു ചോദിച്ചു.
 
"അതെ..."
 
_______________🥀🥀🥀
 
 
ഇന്ന് അവധി ദിവസം ആയതുകൊണ്ട് എല്ലാവരും കാർത്തിയുടെ വീട്ടിൽ കൂടാം എന്ന് തീരുമാനിച്ചു.
 
"ലക്ഷ്മിയമ്മേ ഒരു അപ്പം കൂടെ ഇട്ടേ "
 
മുനീർ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ലക്ഷ്മി അവൻ അപ്പം ഇട്ടു കൊടുത്തു.
 
"എന്ത്‌ തീറ്റ ആണ്🙄"
 
കാശി ടീവി കാണുന്നതിന്റെ ഇടയിൽ പറഞ്ഞു.
 
"ഡാ... ഡാ ടീവി കാണാ രണ്ടും പോയി പടിച്ചേ പ്ലസ്‌ ടു ആണെന്ന ഒരു വിചാരം ഇല്ല "
 
അരുൺ  കാശ്ശിയോടും അവന്റെ അടുത്തിരിക്കുന്ന ശ്രദ്ധയോടുമായി പറഞ്ഞു. അവരെ നോക്കി പുച്ഛിച്ചു കൊണ്ട് ടീവിയിൽ നോക്കി ഇരുന്നു.
 
 
________________🥀🥀🥀
 
 
"എടി എനിക്ക് കിച്ചുവേട്ടനെ ഇഷ്ട്ടാ "
 
മായയുടെ നിർബന്ധത്തിൻ വഴങ്ങി അവളുടെ കൂടെ വീട്ടിലേക്ക് വന്നിരിക്കുവാണ് അഞ്ജു. അപ്പോഴാണ് മായ ഇത് പറയുന്നത്.
 
"ഏഹ് എന്ത്‌ "
 
അഞ്ജു അത്ഭുതത്തോടെ ചോദിച്ചു.
 
"നീ ഇത് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം പ്ലീസ് "
 
"എടി അത്... നീ തന്നെ ഏട്ടനോട് പറയുന്നതല്ലേ നല്ലത്."
 
അഞ്ജു ചോദിച്ചു.മഹേഷിന്റെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അഞ്ജു അങ്ങോട്ട് നോക്കി. അഴിഞ്ഞുലഞ്ഞ സാരിയുമായി വരുന്ന മായയുടെ അമ്മയെ കണ്ടതും അവൾ നെറ്റി ചുളിച്ചു കൊണ്ട് മായയെ നോക്കി. അവൾ പല്ല് കടിച്ചു കൊണ്ട് അമ്മയെ നോക്കി. പിന്നെ അഞ്ജുവിനെയും കൊണ്ട് അവളുടെ റൂമിലേക്ക് പോയി.
 
 
അഞ്ജുവിന് സംശയം ഒന്നും തോന്നരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു മായ... അതുകൊണ്ട് തന്നെ അവൾ പിന്നീട് കിച്ചുവിനെ കുറിച്ചൊന്നും അവളോട് പറഞ്ഞില്ല.
 
 
"നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളെ റൂമിൽ എത്തിക്കാൻ"
 
അഞ്ജു പോയി കഴിഞ്ഞ് മഹേഷ്‌ ദേഷ്യത്തോടെ ചോദിച്ചു.
 
"ഞാൻ എങ്ങനെയെങ്കിലും എത്തിക്കാം എന്ന് കരുതിയിരുന്നു പക്ഷെ അപ്പൊ അല്ലെ നിന്റെയും അമ്മയുടെയും @*&# തീർക്കൽ... അമ്മ റൂമിൽ നിന്ന് വരുന്നത് അവൾ കണ്ടു.... അമ്മാതിരി കോലം അല്ലാരുന്നോ അതുകൊണ്ട് അവൾക്ക് എന്തോ സംശയം ഉണ്ടെന്ന് തോന്നുന്നു... ഇനി വേറെ ഒരു ദിവസം നോക്കാം "
 
മായ പറഞ്ഞു.
 
"എന്റെ മോൻ പേടിക്കണ്ട... അവളെ മോന്റെ അടുത്തേക്ക് കൊണ്ടുവരാൻ ഈ അമ്മയ്ക്ക് അറിയാം "
 
അവരുടെ അമ്മ വശ്യമായ് ചിരിച്ചു കൊണ്ട് പറഞ്ഞു. മഹേഷ്‌ ഒരു ചിരിയോടെ മായയെയും അമ്മയെയും ചേർത്തു പിടിച്ചു.
 
 
 
 അഞ്ജു അഖിലിനോട് മായയുടെ വീട്ടിൽ കണ്ടത് പറഞ്ഞപ്പോ  ഇനി അങ്ങോട്ട്‌ പോവേണ്ടെന്ന് പറഞ്ഞു അഖിൽ.
 
 
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു കൊണ്ടിരുന്നു.
 
 
ഒരു ദിവസം ഓഫീസ് റൂമിൽ നിന്ന് തിരിച്ചു വരുന്ന കാർത്തിയെ കണ്ടതും... അവൾ കാണാത്തപോലെ അവന്റെ നെഞ്ചിൽ ചെന്നിടിച്ചു.കാർത്തി ഫോണിൽ നോക്കി വരുന്നത് കൊണ്ട് തന്നെ അവളെ കണ്ടില്ലായിരുന്നു... അവൻ സോറി പറഞ്ഞു കൊണ്ട് അവളെ മാറ്റാൻ നോക്കിയതും മായ പെട്ടന്ന് അവന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്തു. മായ വീകാരങ്ങൾ അടയ്ക്കാൻ കഴിയാതെ അവന്റെ ചുണ്ടുകൾ കടിച്ചു വലിച്ചു. പെട്ടന്ന് ഞെട്ടിപോയ കാർത്തി ബോധം വന്നപ്പോലെ അവളെ അവനിൽ നിന്ന് തള്ളി മാറ്റി കൊണ്ട് അവളുടെ കവിളിൽ ആഞ്ഞു അടിച്ചു. അടിയുടെ വേഗത്തിൽ അവൾ ഒന്ന് വേച്ചു പോയി. അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.
 
 
"മായ... 😠😠എന്താ ഇപ്പൊ നീ ചെയ്തേ "
 
കാർത്തി ദേഷ്യത്തോടെ ചോദിച്ചു.
 
"കാർത്തിക്... എനിക്ക് നിന്നെ ഇഷ്ട്ടമാണ്... ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു"
 
അവന്റെ കവിളിൽ കൈ വെച്ചു കൊണ്ട് അവൾ പറഞ്ഞു. അവൻ വെറുപ്പോടെ അവളുടെ കൈ തട്ടി മാറ്റി.
 
 
"നീ എന്താ ഈ പറയുന്നേ... മായാ... എനിക്ക് നിന്നെ അങ്ങനെ ഒന്നും കാണാൻ കഴിയില്ല"
 
 
"കാർത്തി എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വേണം... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല കാർത്തി..."
 
അവൾ അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് അലറി കരഞ്ഞു.കാർത്തി എന്ത്‌ ചെയ്യണം എന്നറിയാതെ തല കുടഞ്ഞു.
 
 
"ലുക്ക്‌ മായ... എനിക്ക് തന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല... നീ എനിക്ക് അഞ്ജുവിന്റെ പോലെ ആണ്..."
 
"വേണ്ട... എനിക്ക് ഒന്നും കേൾക്കണ്ട.... കാർത്തി എന്നെ ഇഷ്ട്ടം അല്ലെന്ന് പറഞ്ഞ ഞാൻ പിന്നെ ഈ ലോകത്ത് ജീവിച്ചിരിക്കില്ല"
 
അവൾ പ്രാന്തിയെപോലെ അലറി. കാർത്തി ദേഷ്യത്തോടെ അവിടെ നിന്ന് ബൈക്ക് എടുത്ത് പോയി....
 
 
 
കാർത്തിയുടെ വണ്ടി ലക്ഷ്യമില്ലാതെ പോയി കൊണ്ടിരുന്നു. അവൻ ദേഷ്യം കൊണ്ട് കണ്ണുക്കാണുനില്ലായിരുന്നു.. അവസാനം ഒരു  ബീച്ചിൽ ആണ് അവന്റെ വണ്ടി നിന്നത്. അവൻ വണ്ടിയിൽ നിന്നിറങ്ങി അവിടെ ഉള്ള ഒരു ബെഞ്ചിൽ പോയിരുന്നു.
 
 
"അച്ഛാ എനിക്ക് ആ ചോക്ലേറ്റ് മതി "
 
ബീച്ചിന്റെ അടുത്തുള്ള കടയിൽ നിന്ന് ഒരു ശബ്ദം കേട്ടതും അവൻ അങ്ങോട്ട് നോക്കി. അച്ഛന്റെ കൈ പിടിച്ചു എന്തൊക്കെയോ പറയുന്ന ഒരു പെണ്ണ്... അവളുടെ ശബ്ദം അവന്റെ നെഞ്ചിൽ ആണ് ചെന്നു പതിഞ്ഞത്. അവളുടെ മുഖമൊന്ന് കാണുവാൻ വേണ്ടി അവൻ അങ്ങോട്ട്‌ തന്നെ നോക്കി ഇരുന്നു. ചോക്ലേറ്റ് വാങ്ങി അച്ഛന്റെ കയ്യും പിടിച്ചു അവന്റെ മുൻപിലൂടെ നടന്നു പോവുന്ന അവളെ കണ്ടതും അവന്റെ ഹൃദയം പതിന്മടങ് വേഗത്തിൽ മിടിക്കാൻ തുടങ്ങി.... അവളൊന്ന് നോക്കിയിരുന്നുവെങ്ങിൽ എന്ന് അവൻ ആശിച്ചു പോയി....
 
 
 
അത്രയും പറഞ്ഞു കൊണ്ട് കാർത്തി അടുത്ത് ഇരിക്കുന്ന വൈഗയെ നോക്കി. വൈഗ വായ തുറന്നു അവനെ നോക്കി ഇരിക്കുവാണ്. അവൻ ഒരു ചിരിയോടെ അവളുടെ വായ അടച്ചു. പിന്നെ പറയാൻ തുടങ്ങി.
 
 
 
തുടരും..... 🥀🥀
 
 
 വിചാരിച്ചപോലെ ഒന്നും ആയില്ല അല്ലെ പാസ്റ്റ്🙁എന്ത്‌ ചെയ്യാനാ എനിക്ക് ഇത്രയൊക്കെ എഴുതാൻ കഴിയൂ🙁ബോർ ആയെങ്കിൽ ക്ഷമിക്കണെ...😁

പ്രണയാർദ്രം💕 Part 14

പ്രണയാർദ്രം💕 Part 14

4.8
5397

Part 14   പിന്നീട് പല വട്ടം മായ സംസാരിക്കാൻ വന്നുവെങ്കിലും അവൻ അവളോട്‌ മിണ്ടാൻ കൂട്ടാക്കിയില്ല.ബീച്ചിൽ നിന്ന് കണ്ട പെണ്ണിനെ പിന്നീട് പല വട്ടം സ്കൂളിന്റെ മുൻപിൽ നിന്നൊക്കെ കണ്ടു... എങ്കിലും അവളോടൊന്ന് മിണ്ടാൻ പറ്റിയിരുന്നില്ല അവൻ.പല രാത്രിയും പേരുപോലും അറിയാത്ത അവളെ സ്വപ്നം കണ്ടു അവൻ.അവളുടെ ചുണ്ടിന്റെ  മുകളിലെ കറുത്ത കുഞ്ഞു മറുക് അവന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു...         കാർത്തിയുടെ ലാസ്റ്റ് എക്സാം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ആണ് മായ അവന്റെ മുൻപിൽ വന്ന് നിന്നത്. അവളെ കണ്ടതും കാർത്തി ചിരിച്ചു.   "തന്റെ പ്രായത്തിന്റെ പ്രശ്നം ആഡോ... ഒര