Aksharathalukal

പ്രണയാർദ്രം💕 Part 14

Part 14
 
പിന്നീട് പല വട്ടം മായ സംസാരിക്കാൻ വന്നുവെങ്കിലും അവൻ അവളോട്‌ മിണ്ടാൻ കൂട്ടാക്കിയില്ല.ബീച്ചിൽ നിന്ന് കണ്ട പെണ്ണിനെ പിന്നീട് പല വട്ടം സ്കൂളിന്റെ മുൻപിൽ നിന്നൊക്കെ കണ്ടു... എങ്കിലും അവളോടൊന്ന് മിണ്ടാൻ പറ്റിയിരുന്നില്ല അവൻ.പല രാത്രിയും പേരുപോലും അറിയാത്ത അവളെ സ്വപ്നം കണ്ടു അവൻ.അവളുടെ ചുണ്ടിന്റെ  മുകളിലെ കറുത്ത കുഞ്ഞു മറുക് അവന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു...
 
 
 
 
കാർത്തിയുടെ ലാസ്റ്റ് എക്സാം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ആണ് മായ അവന്റെ മുൻപിൽ വന്ന് നിന്നത്. അവളെ കണ്ടതും കാർത്തി ചിരിച്ചു.
 
"തന്റെ പ്രായത്തിന്റെ പ്രശ്നം ആഡോ... ഒരിക്കലും ഞാനും നീയും ചേരില്ല... നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി മുൻപോട്ട് പോവാം ഒക്കെ "
 
കാർത്തി കൈ നീട്ടികൊണ്ട് ചോദിച്ചു. മായ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ശേഷം ചിരിച്ചു കൊണ്ട് അവൻ കൈ കൊടുത്തു.
 
 
 
_____________🥀🥀
 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കാർത്തി ജയന്റെ കമ്പനിയിൽ തന്നെ ജോലിക്ക് കയറി. അരുണും അഖിലും ഒരേ കമ്പനിയിലും.. മുനീർ ബിസിനസും ആയി മുൻപോട്ട് പോയി കൊണ്ടിരുന്നു. പലരും പലയിടത്ത് ആയിരുന്നുവെങ്കിലും അവർ ഇടയ്ക്കൊക്കെ ഒന്ന് കൂടുമായിരുന്നു.
 
 
"അഞ്ജുവിന് ഒരു ആലോചന... പെണ്ണ് പക്ഷേ അമ്പിനും വില്ലിനും അടുക്കുന്നില്ല "
 
എല്ലാവരും കൂടെ അരുണിന്റെ വീട്ടിൽ ഇരിക്കുമ്പോ ആണ് അവൻ പറഞ്ഞത്.
 
"ഡാ... അവളെ ഞാൻ കെട്ടിക്കോട്ടെ"
 
അഖിൽ നഖം കടിച്ചു കൊണ്ട് അരുണിനോട് ചോദിച്ചു.
 
"ഏഹ്... അതിന് അവൾക്ക് നിന്നെ..."
 
അരുൺ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
 
"അവൾക്കും ഇഷ്ട്ടാ..."
 
ഒരു ചിരിയോടെ അഖിൽ പറഞ്ഞു.
 
"ഡാ പന്ന... എന്താടാ ഇതിനുമുൻപ് ഞങ്ങളോട് പറയാഞ്ഞേ "
 
കാർത്തി ദേഷ്യത്തോടെ ചോദിച്ചു.
 
"അത് പിന്നെ.... അവളുടെ പടുത്തം കഴിഞ്ഞിട്ട് പറയാമെന്ന് കരുതി "
 
 
"എന്നിട്ട് എന്തേ ഇപ്പൊ പറഞ്ഞെ🤨"(മുനീർ)
 
 
"അത് പിന്നെ അവളെ നഷ്ട്ടമാവും എന്ന് കരുതി... അരുൺ നീ പറ എനിക്ക് തരുവോ അവളെ "
 
അഖിൽ ചോദിച്ചതും അരുൺ അവനെ നോക്കി. പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു. ആ സന്തോഷത്തിൽ കാർത്തിയും മുനീറും കൂടെ ചേർന്നു.
 
വീട്ടുകാർ തമ്മിൽ പരിജയം ഉള്ളത് കൊണ്ട് തന്നെ ആർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു.
 
 
കാർത്തി വീട്ടിലേക്ക് കയറി ചെല്ലുമ്പോ തന്നെ മുൻപിൽ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്.
 
"എന്താ അമ്മാ... എന്ത്‌ പറ്റി "
 
കാർത്തി ചോദിച്ചു. ലക്ഷ്മി ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരുന്നു.
 
"ഡാ... നീയെങ്കിലും പറ എന്തിന അമ്മ കരയുന്നെ "
 
അവരുടെ അടുത്ത് നിൽക്കുന്ന കാശിയോട് ചോദിച്ചു.
 
"നീയും മായയുമായി എന്താ ബദ്ധം "
 
ലക്ഷ്മിയുടെ ചോദ്യം കേട്ടതും അവൻ നെറ്റി ചുളിച്ചു കൊണ്ട് അവരെ നോക്കി.
 
"എന്താ..."
 
"ഇനിയൊന്നും മറക്കാൻ നോക്കേണ്ട... ആ കൊച്ചെന്നോട് എല്ലാം പറഞ്ഞു."
 
"അമ്മാ... She is my ഫ്രണ്ട്... അല്ലാണ്ട്...."
 
"കിച്ചു... എന്തൊക്കെ പറഞ്ഞാലും നിന്റെ മേൽ ഒരു പെൺകുട്ടിയുടെ കണ്ണുനീർ വീഴാൻ ഞാൻ സമ്മതിക്കില്ല... ആ കുട്ടിയെ സ്നേഹമാണെന്ന് പറഞ്ഞു പുറകെ നടന്നത് നീയല്ലേ... എന്നിട്ടിപ്പോ അതിനെ വേണ്ടെന്നു വെച്ച ദൈവം പൊറുക്കില്ല ഡാ "
 
കാർത്തിയുടെ കൈ പിടിച്ചു കൊണ്ടവർ പറഞ്ഞു. കാർത്തിക്ക് അപ്പൊ തന്നെ മനസിലായിരുന്നു മായ എന്തോ കള്ളത്തരം പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന്... അവൻ ദേഷ്യത്തോടെ ലക്ഷ്മിയുടെ കൈ തട്ടി  റൂമിലേക്ക് പോയി.
 
 
"അമ്മ ഏട്ടൻ ആ ചേച്ചിയെ ഇഷ്ട്ടമല്ലെന്ന് തോനുന്നു "
 
കാശി ലക്ഷ്മിയെ നോക്കികൊണ്ട് പറഞ്ഞു.
 
 
_________🥀🥀🥀
 
 
 കാർത്തി റൂമിലെത്തി എല്ലാ സാധനങ്ങളും ദേഷ്യത്തോടെ തട്ടി തെറുപ്പിച്ചു..തല മുടി ദേഷ്യത്തോടെ കൊരുത്തു വലിച്ചു.
പിന്നെ വണ്ടിയുടെ കീയും എടുത്ത് മായയുടെ വീട് ലക്ഷ്യമാക്കി പോയി....
 
 
"നിന്നോട് ഞാൻ പറഞ്ഞതല്ലേ... എനിക്ക് അങ്ങനെ ഒന്നും കാണാൻ കഴിയില്ല എന്ന്.... എന്നിട്ട് എന്റെ അമ്മയോട് എന്തൊക്കെയാ നീ പറഞ്ഞെ "
 
കാർത്തി ദേഷ്യത്തോടെ മായയോട് ചോദിച്ചു.അവൾ കരഞ്ഞു വീർത്ത കണ്ണുകളാലെ അവനെ നോക്കി.
 
"എനിക്ക് ഇഷ്ട്ടമായിട്ടല്ലേ ഏട്ടാ "
 
മായ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു. അവളൊരു പ്രാന്തിയെ പോലെയായിരുന്നു മുടിയൊക്കെ പാറി പറന്ന്... കാർത്തിക്ക് എന്തോ അവളുടെ അവസ്ഥ കണ്ട് ഒരു വിഷമം തോന്നി.
 
"മായ...."
 
കാർത്തി ദേഷ്യം നിയർദിച്ചു കൊണ്ട് വിളിച്ചു.
 
"ഏട്ടനില്ലാതെ എനിക്ക് പറ്റില്ല"
 
അവൾ അവന്റെ കാലു പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു..കാർത്തി കാൽ ബാക്കിലേക്ക് വലിച്ചു കൊണ്ട് ഒന്നും പറയാതെ പോയി...
 
കാർത്തി പോയിയെന്ന് കണ്ടതും മായ കണ്ണുകൾ തുടച്ചു റൂമിലേക്ക് പോയി.
 
 
"മോളെ... എങ്ങനെലും അവനെ ഒന്ന് വളച്ചെടുക്ക്... കോടികൾ ആണ് അവന്റെ കയ്യിൽ ഉള്ളത് "
 
മായയുടെ അമ്മ പറഞ്ഞു. മായ അതിനൊന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് തലയാട്ടി..
 
 
_______________🥀🥀🥀
 
 
കാർത്തി എന്ത്‌ ചെയ്യണം എന്നറിയാതെ കുഴങ്ങി...അവൻ കടൽ തീരത്തെ മണൽ പരപ്പിൽ ഇരുന്നു.. പെട്ടന്ന് അവന്റെ മനസിലേക്ക് പതിഞ്ഞ ശബ്ദത്തോടെ ചിരിക്കുന്ന ഒരു പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു....അവൻ ഒരു ചിരിയോടെ കണ്ണുകൾ അടച്ചു... തന്റെ ദേഷ്യത്തെയും സങ്കടത്തെയും നിയന്ത്രിക്കാൻ കഴിവുള്ളവൾ.....
 
 
തിരിച്ചു വീട്ടിൽ എത്തിയപ്പോ ജയനും ലക്ഷ്മിയും അവനെ കാത്തു നിൽകുവായിരുന്നു. അവരെ കണ്ടതും അവൻ ഒന്നും പറയാതെ റൂമിലേക്ക് പോയി.
 
 
_____________🥀🥀🥀
 
 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അമ്പലത്തിൽ വെച്ചു മായയെ കണ്ട ലക്ഷ്മി അവളുടെ അടുത്തേക്ക് പോയി.അവളാകെ ക്ഷീണിച്ചു അവശയായിരുന്നു... അവളെ അങ്ങനെ കണ്ടതും ലക്ഷ്മിക്ക് സങ്കടം ആയി... തന്റെ മകന്റെ മേൽ ഈ ശാപം വരുവോ എന്നവർ കരുതി.
 
കാർത്തിയോട് മായയെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോയെല്ലാം അവൻ ഒഴിഞ്ഞു മാറി... അതിന്റെ ഇടയ്ക്ക് ആ പെണ്ണിനെ സ്ഥിരം കാണുന്ന ഇടത്തു നിന്ന് കാണാതായി....
 
ഒരു ദിവസം ഓഫീസിൽ ഇരുന്ന് വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് കാർത്തിക്ക് ഒരു കാൾ വന്നത്... ലക്ഷ്മി ഹോസ്പിറ്റലിൽ ആണെന്ന്...അവൻ ഓടി പിടിച്ചു ഹോസ്പിറ്റലിൽ ചെന്നപ്പോ ലക്ഷ്മി ഒറ്റ കാര്യമേ അവനോടു ആവിശ്യപ്പെട്ടുള്ളു മായയെ കല്യാണം കഴിക്കണം എന്ന്.
 
കാർത്തിയാകെ ആശയകുഴപ്പത്തിൽ ആയി... ഇതുകൂടെ കേട്ടപ്പോ അവന് പ്രാന്തു പിടിക്കുന്നപോലെ തോന്നി.
 
 
അവസാനം ലക്ഷ്മിയുടെ നിർബന്ധത്തിനു വഴങ്ങി അവൻ കല്യാണത്തിൻ സമ്മതിക്കേണ്ടി വന്നു.
 
മായയ്ക്കും കുടുംബത്തിനും വമ്പർ അടിച്ചപ്പോലെയായിരുന്നു...
 
വേഗം കല്യാണം വേണമെന്ന് മായയുടെ വീട്ടുകാർ ആവിശ്യപ്പെട്ടതുകൊണ്ട് കല്യാണം വലുതാക്കി കഴിക്കാൻ ഒന്നും പറ്റിയിരുന്നില്ല.
കാർത്തി ഒന്നിലും താല്പര്യമ്മിലാതെ ഒഴിഞ്ഞു മാറി നിന്നു. ഡ്രസ്സ്‌ എടുക്കാനോ താലി എടുക്കാനോ ഒന്നിനും തന്നെ അവൻ പോയില്ല....
അവൻ കല്യാണത്തിന് താല്പര്യം ഇല്ലാത്തത് അരുണിനും കാശിക്കുമൊക്കെ അറിയാമായിരുന്നു....ലക്ഷ്മിക്ക് പ്രെഷർ ഉണ്ടായത് കൊണ്ട് ഇനിയും അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കാർത്തി പറഞ്ഞു.
 
 
വലിയ ആർഭാടം ഒന്നുമില്ലാതെ തന്നെ അവരുടെ കെട്ട് കഴിഞ്ഞു. കെട്ട് അമ്പലത്തിൽ വെച്ചായിരുന്നു.... അവര് പ്രാർഥിച്ചു കൊണ്ടിരുന്നപ്പോൾ ആണ് കാർത്തിക്ക് അവന്റെ അടുത്ത് പ്രിയപ്പെട്ട ആരുടെയോ സാമിഭ്യം അനുഭവ പെട്ടത്.അവൻ കണ്ണുകൾ ഉയർത്തി നോക്കിയപ്പോ കണ്ടു... ആൽമരത്തിന്റെ ചുവട്ടിൽ രണ്ടുമൂന്നു കുട്ടികളുടെ കൂടെ ചിരിച്ചു സംസാരിക്കുന്ന അവളെ... എന്തോ അവന്റെ ഹൃദയം നിലച്ചതുപോലെ തോന്നി... ഇന്ന് താൻ വേറൊരാൾക്ക് സ്വന്തമ്മാണെന്ന് ഓർത്തതും അവന്റെ ഹൃദയം വേദനിച്ചു... അവൻ അവളിൽ നിന്ന് കണ്ണെടുത്തു കൊണ്ട് മായയെ നോക്കി... നല്ല സന്തോഷത്തിൽ ആണവൾ....
 
 
________________🥀🥀🥀🥀
 
"നീ എനിക്ക് എന്നും നല്ലൊരു ഫ്രണ്ട് ആയിരിക്കും... എനിക്ക് ടൈം വേണം മായ...."
 
ആദ്യരാത്രി പാല് കൊണ്ടുവന്ന മായയോട് കാർത്തി പറഞ്ഞു. മായയ്ക്ക് വിഷമം ആയെങ്കിലും അവൾ ചിരിച്ചു കൊണ്ട് തന്നെ തലയാട്ടി.
 
കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഒന്നും വലിയ കുഴപ്പമില്ലാതെ പോയി...കാശി ഏട്ടത്തി ഏട്ടത്തി എന്ന് വിളിച്ച് എപ്പോഴും പുറകെ ഉണ്ടാവും... മായയ്ക്ക് അതൊക്കെ ദേഷ്യം ആയിരുന്നു.
ആദ്യമൊക്കെ ലക്ഷ്മിയോട് നല്ല രീതിയിൽ ആയിരുന്ന മായ പിന്നെ പിന്നെ അവരോട് കയർത്തു സംസാരിക്കാനുമൊക്കെ തുടങ്ങി.
 
 
"മോളെ... ആ പാത്രമൊന്ന് എടുത്തേ "
 
ലക്ഷ്മി പറഞ്ഞു. മായ പുച്ഛിച്ചു കൊണ്ട് കേൾക്കാത്തപോലെ ഫോണും കൊണ്ട് റൂമിലേക്ക് പോയി.
 
"അമ്മാ എന്തിനാ ഇവർക്കൊക്കെ ഇവിടെ ഇരുത്തി ഭക്ഷണം കൊടുക്കുന്നെ കണ്ടില്ലേ ചെളിയും ആയി വന്നിരിക്കുന്നു ഈഹ് "
 
മായ അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന പുറം പണിക്ക് വരുന്ന ചേച്ചിയോട് പറഞ്ഞു. അവര് സങ്കടത്തോടെ അവിടുന്ന് എണീറ്റു പോയി. ലക്ഷ്മി മായയെ ദേഷ്യത്തോടെ നോക്കി. മായ പുച്ഛിച്ചു കൊണ്ട് റൂമിലേക്ക് പോയി.
കാർത്തിയുടെ മുൻപിൽ ഉത്തമഭാര്യയായത് കൊണ്ട് തന്നെ ലക്ഷ്മി ഒന്നും പറഞ്ഞില്ല... ഇടയ്ക്ക് താൻ കാരണം തന്നെ ആണല്ലോ ഈ അവസ്ഥ വന്നതെന്ന് ഓർത്ത് ആ അമ്മ ഹൃദയം വിങ്ങി...
 
_____________🥀🥀🥀
 
 
"നിന്നോട്  ഞാൻ പറഞ്ഞതല്ലേ അവളെ എങ്ങനെയെങ്കിലും എത്തിക്കാൻ... ഇപ്പൊ നിന്റെ കാര്യം കഴിഞ്ഞപ്പോ എന്നെ മറന്നോ നീ "
 
മഹേഷ്‌ മായയോട് ചോദിച്ചു.
 
"ഇല്ല ഡാ... ഞാൻ എങ്ങനെയെങ്കിലും അവളെ എത്തിക്കാം... പിന്നെ അവളുടെയും ആ അഖിലിന്റെയും കല്യാണം ആണെന്ന കേട്ടത്...."
 
മായ പറഞ്ഞു.
 
"@*&%# ആ മോളെ എനിക്ക് എത്രയും പെട്ടന്ന് കിട്ടണം "
 
മഹേഷ്‌ ദേഷ്യത്തോടെ പറഞ്ഞു.
 
മായ ഒന്ന് മൂളിക്കൊണ്ട് ഫോൺ വെച്ചു.
 
 
 
"കിച്ചുവേട്ട ഞാൻ തേച്ചു വെച്ചിട്ടുണ്ട് "
 
ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുക്കുന്ന കാർത്തിയോട് പറഞ്ഞു.
 
കാർത്തി ഒരു ചിരിയോടെ  അവളുടെ കയ്യിൽ നിന്ന് ഡ്രസ്സ് വാങ്ങി....
 
ദിവസങ്ങൾ പോയികൊണ്ടിരിക്കെ കാർത്തി പതിയെ പതിയെ അവളെ ഉൾക്കൊണ്ടു പോന്നു.
 
അഖിലിന്റെയും അഞ്ജുവിന്റെയും കല്യാണം ഭംഗിയായി തന്നെ നടന്നു.
 
"നീ പേടിക്കണ്ട അവളെ ഞാൻ നിനക്ക് എത്തിച്ചു തരാം...വേറെ ഒരാളുടെ എച്ചിൽ തിന്നാത്തവൻ ഒന്നുമല്ലല്ലോ നീ "
 
മായ പറഞ്ഞു. മഹേഷ്‌ ഒന്ന് മൂളി...
 
 
കല്യാണ പാർട്ടി കഴിഞ്ഞു വന്ന കാർത്തിക് വാതിൽ തുറന്നു കൊടുത്തത് മായ ആയിരുന്നു... അവൻ മദ്യപ്പിച്ചിട്ടുണ്ട് എന്ന് കണ്ടതും മായ അവനെ കെട്ടിപിടിച്ചു...പതിയെ ബോധം പോയ കാർത്തിയെയും കൊണ്ടവൾ ബെഡിലേക്ക് വീണു.
 
ബോധം മറഞ്ഞ കാർത്തിയിലൂടെ അവൾ എല്ലാം സ്വന്തമ്മാക്കി.
 
 
രാവിലെ ഉറക്കമുണർന്ന കാർത്തി തലയ്ക്കു കൈ കൊടുത്തിരിന്നു..
 
"കിച്ചുവേട്ടാ..."
 
ബെഡിൽ നിന്ന് പുതപ്പ് ദേഹത്തിട്ട് കൊണ്ട് നാണത്തോടെ മായ വിളിച്ചു. അവളെ അങ്ങനെ കണ്ടതും അവൻ നെറ്റി ചുളിച്ചു... കഴിഞ്ഞ രാത്രിയിലെ ഒന്നും തന്നെ അവൻ ഓർക്കാൻ കഴിയുന്നില്ലായിരുന്നു....
 
"ഇപ്പോയെങ്കിലും എന്നെ അംഗീകരിച്ചല്ലോ.... എനിക്ക് അത് മതി"
 
മായ അവന്റെ ചുമലിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു. അവൻ അസ്വസ്ഥയോടെ മുഖം തിരിച്ചു... അവൻ തല വെട്ടി പിളരുന്നപോലെ തോന്നി....
 
 
കാർത്തി ഒന്ന് നിശ്വസിച്ചു കൊണ്ട് അവന്റെ അടുത്തിരിക്കുന്ന വൈഗയെ നോക്കി... ചുണ്ട് പിളർത്തി പരിഭവത്തോടെ ഇരിക്കുന്ന അവളെ കണ്ടതും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
 
കുശുമ്പി...
അവൻ മനസ്സാൽ മൊഴിഞ്ഞു.
 
________________🥀🥀🥀🥀
 
 
അഞ്ജുവും അഖിലും സ്നേഹിച്ചു നടക്കുവാണ്  അവരുടേതായ ലോകത്ത്...
 
കാർത്തിക് എന്തോ ആ സംഭവത്തിനു ശേഷം മായയെ കാണുമ്പോ കുറ്റബോധം നിറയും...
 
 
ഓഫീസിൽ നിന്ന് വന്ന കാർത്തി കാണുന്നത് മായയെ ചേർത്തു പിടിച്ചിരിക്കുന്ന ലക്ഷ്മിയെ ആണ്. കാർത്തിയെ കണ്ടതും കാശി ഓടിച്ചെന്നവനെ കെട്ടിപിടിച്ചു.
 
"Cngrts ഏട്ടാ"
 
"ഏഹ്? കാർത്തി നെറ്റി ചുളിച്ചു കൊണ്ടവരെ നോക്കി.
 
"നീയൊരു അച്ഛനാവാൻ പോകുവാണെന്ന് "
 
ലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു. കാർത്തി വിശ്വാസം വരാതെ മായയെ നോക്കി. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി...
 
 
മായയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു ആ കുഞ്ഞ്... പക്ഷെ കാർത്തി അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതിനു ശേഷം അവളെ കെയർ ചെയ്യാനും സ്നേഹിക്കാനുമൊക്കെ തുടങ്ങിയിരുന്നു.... അച്ഛൻ എന്ന വികാരം അവന്റെ മനസിനെയും ശരീരത്തെയും കുളിരണിയിച്ചു.....
 
 
ഒരു ദിവസം ഓഫീസിൽ നിന്ന് വരുമ്പോ കണ്ടത് കരഞ്ഞു നിൽക്കുന്ന മായയെയും കുറ്റവാളിയെ പോലെ തല താഴ്ത്തി നിൽക്കുന്ന കാശിയെയുമാണ്.
കാർത്തിയെ കണ്ടതും മായ കരഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു.
 
 
"എന്താ മായ "
 
കാർത്തി അവളുടെ പുറത്തു തട്ടിക്കൊണ്ടു ചോദിച്ചു.
 
"ഈ കാശി എന്നെ..."
 
മായ കാശിയെ ചൂണ്ടി കൊണ്ട് പറഞ്ഞു. കാർത്തി നെറ്റി ചുളിച്ചു കൊണ്ട് കാശിയെ നോക്കി. അവൻ ഇല്ലെന്ന് തലയാട്ടി കൊണ്ട് മുഖം താഴ്ത്തി.
 
"എന്താ കാശി..."
 
കാർത്തി മായയുടെ അടുത്ത് നിന്ന് മാറിക്കൊണ്ട് ചോദിച്ചു.
 
"ഏട്ടാ... ഞാൻ... ഞാൻ ഒന്നും ചെയ്തില്ല "
 
കാശി കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു. അവന്റെ അടുത്ത് എന്ത്‌ പറയണം എന്നറിയാതെ ഇരിക്കുവാണ് ലക്ഷ്മി.
 
"കിച്ചുവേട്ട... ഇവൻ ഞാൻ ഡ്രസ്സ്‌ മാറുന്ന ഇടത്തു വന്ന് ഒളിഞ്ഞു നോക്കി... പോരാത്തതിന് എന്നെ കയറി പിടിക്കാനും..."
 
മായ അവനെ പിടിച്ചു കൊണ്ട് കരഞ്ഞു. കാർത്തി കാശിയെ ഒന്ന് നോക്കിയ ശേഷം അവനെ പിടിച്ചു സോഫയിൽ ഇരുത്തി.
 
"നീ... എന്റെ അനിയനാ... മാറ്റാരെകാളും എനിക്ക് നിന്നെ വിശ്വാസം ആണ്...നീ പറ എന്താ സത്യത്തിൽ നടന്നെ "
 
"അപ്പൊ... അപ്പൊ ഞാൻ പറയുന്നത് വിശ്വാസം അല്ലെ കിച്ചുവേട്ടൻ?അല്ലേലും ഞാനും എന്റെ കുഞ്ഞും എല്ലാർക്കും ഭാരം ആണല്ലോ "
 
 
മായ കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടി പോയി.
 
"പറ സത്യത്തിൽ എന്താ നടന്നെ "
 
കിച്ചു കാശിയോട് ചോദിച്ചു.
 
"ഏട്ടാ... അത് ഞാൻ എന്റെ റൂമിലേക്ക് പോകുവായിരുന്നു... അപ്പൊ എന്നെ റൂമിലേക്ക് വിളിച്ചു... പിന്നെ ഒരൊറ്റ കരച്ചിൽ ആയിരുന്നു... എന്തിനെന്നു ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല "
 
 
കാശി തല താഴ്ത്തി കൊണ്ട് പറഞ്ഞു.
 
 
'"തെറ്റ് ചെയ്തില്ലെന്ന് നിനക്കറിയാമെങ്കി എന്തിനാ തല താഴ്ത്തി നിൽകുന്നെ? "
 
"ഏട്ടാ... ഏട്ടത്തി..."
 
 
മം കാർത്തിയൊന്ന് മൂളിക്കൊണ്ട് റൂമിലേക്ക് പോയി. ബെഡിൽ കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ കണ്ടതും അവൻ മുഖം ചുളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി... ആദ്യം ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും ഡെലിവറി അടുത്ത ടൈം ആയതു കൊണ്ട് അവൻ ദേഷ്യം ഒന്ന് നിയന്ത്രിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു.
 
 
"ഞാൻ പുറത്തു പോയി പഠിച്ചാലോ എന്ന് ആലോചിക്കുവാ "
 
പിറ്റേന്ന് ചായകുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കാശി പറഞ്ഞത്.അത് കേട്ടതും മായ ഒന്ന് പുച്ഛിച്ചു. ഇന്നലത്തെ സംഭവം കൊണ്ടാണ് അവൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് എല്ലാവർക്കും അറിയാമായിരുന്നു.
 
"എന്താ നീ ഈ പറയുന്നേ "
 
ലക്ഷ്മി സങ്കടത്തോടെ ചോദിച്ചു.
 
"ഞാൻ മാത്രമല്ല അമ്മാ... എന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ട് പ്ലീസ്...''
 
കാശി എണീറ്റു റൂമിലേക്ക് പോയി.ലക്ഷ്മി ജയനെ പിടിച്ചു കരഞ്ഞു. കാർത്തി മായയെ നോക്കിയതും അത്രയും നേരം പുച്ഛിച്ച അവൾ മുഖത്തു സങ്കടം വരുത്തി.
 
അങ്ങനെ അവസാനം മനസ്സില്ല മനസ്സോടെ എല്ലാവരും സമ്മതം മൂളി... അടുത്ത ദിവസം തന്നെ കാശി ബാംഗ്ലൂരിലേക്ക് പോയി.
 
 
_____________🥀🥀🥀🥀
 
 
ഒന്ന് രണ്ടാഴ്ച വീണ്ടും കടന്നു പോയി.
 
ഒരു ദിവസം ഓഫീസിലെ ഒരു ഫയൽ എടുക്കാൻ വന്ന ഞാൻ കാണുന്നത്... ഒരുത്തനുമായി കിടക്ക പങ്കിടുന്ന മായയെ ആണ്... എന്റെ കുഞ്ഞിനെ വയറ്റിൽ വെച്ചവൾ...
അന്ന് വീട്ടിൽ അമ്മ ഇല്ലായിരുന്നു ആ നേരം വെച്ചായിരിക്കാം അവൾ അവനെ വിളിച്ചു വരുത്തിയത്... ഫോണിലൂടെ ഉള്ള പരിജയം ആയിരുന്നു അവർ... ഒരു പാട് കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു അവൾ... അറിയാതെ പറ്റിയതാണ് അങ്ങനെ അങ്ങനെ...എനിക്ക് അവളെ വേണ്ടെന്ന് തീർത്തു പറഞ്ഞതു കൊണ്ടാവാം ഡെലിവറി കഴിഞ്ഞ് പിറ്റത്തെ ദിവസം കുഞ്ഞിനെ അവിടെ വെച്ച് അവന്റെ കൂടെ പോയി അവൾ."
 
കാർത്തി പുച്ഛിച്ചു കൊണ്ട് പറഞ്ഞു നിർത്തി വൈഗയെ നോക്കി... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
 
"അപ്പൊ കുഞ്ഞ്... ഇതുവരെ പാലൊന്നും"
 
വൈഗ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു. കാർത്തി ഇല്ലെന്ന് തലയാട്ടി അവളുടെ തോളിൽ കിടക്കുന്നുറങ്ങുന്ന അല്ലുവിന്റെ തലയിൽ തലോടി.. വൈഗ ആർക്കും കൊടുക്കില്ല എന്ന പോലെ കുഞ്ഞിനെ ചേർത്തു പിടിച്ചിരുന്നു... കാർത്തി ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു.
 
"എങ്കിലും... എന്ത്‌ ദുഷ്ട്ടായ അവൾ "
 
അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് വൈഗ പറഞ്ഞു.
 
"അങ്ങനെയും കുറെ ജന്മങ്ങൾ ഉണ്ടെടോ "
 
"മം... അല്ല ആ പെണ്ണിനെ പിന്നെ കണ്ടിരുന്നോ "
 
അവന്റെ നെഞ്ചിൽ കിടന്നു മുഖം ഉയർത്തി കൊണ്ട് അവൾ ചോദിച്ചു.
 
"ആരെ..."
കാർത്തി കുസൃതിയോടെ ചോദിച്ചു.
 
"ആ ബീച്ചിൽ വെച്ചു കണ്ടവളെ "
 
മുഖം ചുളുക്കി കൊണ്ടവൾ പറഞ്ഞു.
 
"എന്റെ കുശുമ്പി...."
 
കാർത്തി അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.
 
"ആഹ്... പറയെന്നെ "
 
അവൾ ചിണുങ്ങി.
കാർത്തി ഇല്ലെന്ന് തലയാട്ടി ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ.
 
 
"കാർത്തിയേട്ടാ..."
 
അവന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ടവൾ വിളിച്ചു.
 
മ്മ്മ്...
 
"ഇനിയെങ്ങാനും അവൾ കുഞ്ഞിനെ ചോദിച്ചു വരുവോ "
 
വൈഗ കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു.
 
"എന്റെ പീലി...ഒരുത്തിയും വരില്ല... അങ്ങനെ വന്ന അങ്ങ് കൊടുക്കാൻ പറ്റോ നമുക്ക് നമ്മുടെ കുഞ്ഞിനെ... ഈ കാർത്തിക് ജീവനോടെ ഉള്ളയിടത്തോളം ആരും നിന്നെയും നമ്മുടെ കുഞ്ഞിനേയും അവകാശം പറഞ്ഞു വരില്ല."
 
കാർത്തി കുഞ്ഞിനേയും വൈഗയെയും ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
 
തുടരും... 🥀
 
ചളമാക്കി കയ്യിൽ തന്നിട്ടുണ്ട് 🤧എന്നാ ഞാൻ അങ്ങോട്ട്😌🚶🏻‍♀️
 

പ്രണയാർദ്രം💕 Part 15

പ്രണയാർദ്രം💕 Part 15

4.7
5651

Part 15 കുളിച്ച് ഈറനോടെ കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന വൈഗയെ ആണ്  ഉറക്കമുണർന്ന കാർത്തി കാണുന്നത്... അവൻ ഒരു ചിരിയോടെ അവളെ നോക്കിയിരുന്നു. പിന്നെ ബെഡിൽ നിന്ന് എണീറ്റ് അവളുടെ പുറകിൽ പോയി നിന്നു.   കണ്ണാടിയിലൂടെ കാർത്തിയെ കണ്ടതും വൈഗ പുഞ്ചിരിച്ചു. അവൻ കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നിന്നു.അവന്റെ ശരീരം മുഴുവൻ അവളുടെ പുറത്ത് അമർന്നു. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. സാരിയിൽ കൈ ചുരുട്ടി പിടിച്ചു. കാർത്തി ഒരു ചിരിയോടെ അവളുടെ അടുത്ത് നിന്ന് മാറി. അവൻ മാറിയതും അവൾ പുഞ്ചിരിയോടെ പുറത്തേക്ക് ഓടി.   "ഏട്ടത്തി അടിപൊളി... ഒന്ന് കൂടെ ഇട്ടേ "   അപ്പം കറിയിൽ മുക്കി വ