Aksharathalukal

ദൂരുഹതയുടെ ഇരുനില - 2

ആവി പറക്കുന്ന ചായ കടയ്ക്ക് മുൻപിൽ വണ്ടി നിർത്തി അകത്തേക്ക് ഇരുവരും പ്രവേശിച്ചു. രണ്ട് ചായ പറഞ്ഞ് അവർ മുഖാമുഖമിരുന്നു. അപ്പോഴും ചിന്താനിമഗ്നനായ രവിയോട് ആദി, "സാറെന്താണ് ഇങ്ങനെ കാടുകേറി ആലോചിക്കുന്നത്, ഒരു കെട്ടിടം കണ്ടുപിടിക്കേണ്ട കാര്യമല്ലേ ഒള്ളു , അത് നമ്മൾ ഇന്ന് തന്നെ കണ്ടെത്തിയിരിക്കും ഇതെന്റെ വാക്കാണ് ആദി പറഞ്ഞു നിർത്തി. തല്ലയോന്നുയർത്തി അവനെ നോക്കി രവി പറഞ്ഞു. നീ കാര്യമറിയാതെ ആവേശം കൊള്ളരുത് , ഈ കെട്ടിടം തന്നെ എന്റെ മുന്ന് മാസത്തെ അധ്വാനത്തിൻ ഒടുവിൽ കിട്ടിയതാണ്. ഇത്രേയും കുട്ടിക്കളെ പാർപ്പിക്കാൻ ഉതകുന്ന ഒരു കെട്ടിടം എന്റെ അറിവിലില്ലാ, മാനേജ്മെന്റിനോട് ഞാൻ എന്തു പറയും എന്നാലോചിച്ചിട്ട് ഒരേതും പിടിയും കിട്ടുന്നില്ലാ. ഇത്രേയും പറഞ്ഞ് അയാൾ ഒരു നിശ്വാസം വിട്ടു കൊണ്ട് ഒരു കവിൾ ചായ കുടിച്ചു. അപ്പോഴാണ് ആദിക്ക് കാര്യത്തിന്റെ ഗൗരവം മനസിലായത്. എന്നാലും ഇത് നിസാരമായി തനിക്ക് പരിഹരിക്കാവുന്നതേ ഒള്ളു എന്ന ആത്മവിശ്വാസം അയാളിൽ അലതല്ലി. രവി പരാജയപ്പെട്ടടത് താൻ വിജയിച്ചാൽ അത് തന്റെ ഇമേജ് വർദ്ധിപ്പിക്കില്ലേ എന്ന ഒരു കുബുദ്ധി അയാളിൽ ഉടലെടുത്തു. ഒരു പുതിയ കെട്ടിടം തനിയെ കണ്ടെത്തി ഈ സംഭവം മാനേജ്മെന്റ്നെ അറിയ്ക്കാൻ അയാൾ ഉറച്ചു.എന്നാൽ   ഉറക്കമില്ലാത്ത  രാത്രികൾക്ക് ആണ് തന്റെ ഈ സ്വാർത്ഥത കൊണ്ടെത്തിക്കുക, എന്ന് അയാൾ അപ്പോൾ അറിഞ്ഞിരുന്നില്ലാ.
പിന്നെ എങ്ങനെയെങ്കിലും രവിയെ ഒഴിവാക്കാനായിരുന്നു അയാളുടെ ശ്രമം   അയാളുടെ ആത്മവിശ്വാസത്തിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു കുറച്ചു മുമ്പ് അദ്ദേഹത്തിൻറെ സുഹൃത്തുമായുള്ള യാത്രയിൽ, കണ്ട  ആൾപ്പാർപ്പില്ലാത്ത ഒരു ഇരുനില കെട്ടിടം, താങ്കളുടെ അന്വേഷണത്തിനു തീർത്തും അന്യോജ്യമായിരുന്നു അത്, ഈ യാത്രയിൽ അത് രവിയെ അറിയക്കണം എന്ന് വിചാരിച്ചുരുന്നു. എന്നാൽ ഇനി അതു വേണ്ട, പക്ഷേ  അതിൻറെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. അയാൾ മനസിൽ ആരാഞ്ഞു. ഫോൺ വരുന്നതായി ഭാവിച്ച്  അയാൾ രവിയെയും അവഗണിച്ചു കൊണ്ട് പുറത്തേക്ക് പോയി. അസ്വാഭാവികതകൾ ഒന്നും തോന്നാത്ത  രവി തൻറെ ചിന്തയിൽ മുഴുകി കൊണ്ടിരുന്നു.
നീണ്ട തിരച്ചിലിനോടുവിൽ നമ്പർ അവൻ തപ്പിയെടുത്തു , ഡയൽ ചെയ്ത് ചെവിയിൽ വച്ചു , സുഹൃത്തിന്റെ അഭിരുചിയേ അന്വർത്ഥമാക്കുന്ന ഏതോ അന്യഭാഷാ ഗാനം മറുഭാഗത്ത് അലയടിക്കാൻ തുടങ്ങി , കൂടുതൽ കേൾകേണ്ടി വന്നില്ലാ, സുഹൃത്ത് ഫോണേടുത്തു. മുഖവുരകൾ ഒന്നും കൂടാതെ ആദി കാര്യം പറഞ്ഞു. "ഡാ യൂസു, അന്ന് നമ്മൾ കണ്ട ഒഴിഞ്ഞു കിടക്കുന്ന രണ്ടു നില കെട്ടിടമില്ലേ എന്താ അതിന്റെ ഇപ്പോഴതെ സ്ഥിതി, നമ്മുക്ക്അവിടെം വരെ ഒന്നു പോയാലോ, സാമ്പത്തിക ഞെരുക്കം തീർക്കാൻ മാത്രം തന്നെ വിളിക്കുന്ന സുഹ്യത്ത് ഇങ്ങനെ ഒരാവിശ്യം പറഞ്ഞപ്പോ, ജിജ്ഞാസയോടോ അവൻ കാര്യം ആരാഞ്ഞു. "എന്താ കാര്യം " അതൊക്കെ പറയാം താൻ ഫ്രീയാണോ , ആദി ചോദിച്ചു. അതെ അര മണിക്കൂർ കഴിയുമ്പോ ഈ വഴി വാ നമുക്ക് ഇവിടെ നിന്ന് പോവാം. ഇത്രേം പറഞ്ഞു കൊണ്ട് സംഭാഷണം അവസാനിപ്പിച്ചു.
തിരിച്ചുള്ള നടത്തതിൽ രവിയെ എങ്ങനെ മാറ്റി നിർത്താം എന്നായിരുന്നു അയാളുടെ മനസ്സു മുഴുവൻ , ആദിയുടെ ഈ മാറ്റം മനസിലായിട്ടോ എന്തോ രവി ചായയുടെ കാശ് നൽക്കി ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ആദി എന്തെങ്കിലും പറയുന്നതിനു മുമ്പേ രവി പറഞ്ഞു. ഞാൻ ഒരിടം വരെ പോവുകയാണ് , നീയും തിരക്കല്ലേ, നമ്മുക് പിന്നെ കാണാം , സാർ ഞാൻ കൊണ്ടു വിടാം, വേണ്ടാ ഡോ ഞാൻ ഒരു ഓട്ടോ പിടിച്ചോള്ളാം , എന്നും പറഞ്ഞ് അവർ പിരിഞ്ഞു.
നാഷണൽ ഹൈവയിലൂടെ തന്റെ സൂഹൃത്തിനെ കാണാനുള്ള യാത്ര ആദി ആരംഭിച്ചു. സ്വസ്ഥത കെടുത്തുന്ന ആ ഇരുനില കോട്ടയിലേക്കുള്ള അകലം അവൻ കുറച്ചു കൊണ്ടിരുന്നു.
തുടരും ...