\"എന്തുകരുതി പുല്ലന്മാരെ... ഒന്നും കാണാതെ ഞാൻ വരുമെന്നോ.... നീയൊറ്റക്കാണ് ഇവിടെ വന്നുകയറി എന്നുപറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നു നിന്റെ പുറകെ മറ്റാരോ ഉണ്ടെന്ന്... എന്നാൽ നിങ്ങളെ ഇത്ര ഒരുക്കത്തിലാണ് കിട്ടുമെന്ന് കരുതിയില്ല... ഏതായാലും രണ്ടിനും എന്റെ വക നല്ലൊരു ആശംസകൾ നേരുന്നു... വിധിയുണ്ടെങ്കിൽ ഏതെങ്കിലും കാലത്ത് പരലോകത്തുവച്ച് കണ്ടുമുട്ടാം... ശിവാ.... അവരെയങ്ങ് തീരത്തേക്ക്.... ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു.... നിന്റെ കൂട്ടുകാരൻ അതായത് എന്റെ മകൻ വിശാൽ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്ണുണ്ടായിരുന്നല്ലോ... അവളെ തീർത്തത് ഞാൻതന്നെയാണ്... ഒരുഗതിയും പരഗതിയുമില്ലാത്ത