Aksharathalukal

കൃഷ്‌ണേന്ദ്രിയം...🌺 -   ഭാഗം 3

ഭാഗം 3

ചേച്ചി സ... സത്യാണോ..... ഇന്ദ്ര... അല്ല ദേവ സർന്.... സർനു... കുഴപ്പമൊന്നുനിലല്ലേ.....
ഉള്ളിലെ ആളൽ മറച്ചു പിടിച്ചുകൊണ്ട്.ചോദിച്ചു..... ശബ്ദം മുറിയാതിരിക്കാൻ ശ്രെമിച്ചെങ്കിലും സാധിച്ചില്ല....

അറിയില്ല കൊച്ചേ ഇവിടുന്നെ പ്രിയ കൊച്ചമ്മ പറയുന്ന കേട്ടയ..... ജീവവുണ്ട് പോലും ഇപ്പോഴും.... ഒന്നും പറയാറായിട്ടില്ലെന്ന്..... കൊടുത്താലൊന്നും ഞങ്ങൾക് അറില്ല....

കല്യാണ ആവശ്യത്തിൻ ജോലിക്ക് വന്ന ചേച്ചിമാരായിരുന്നു അവർ.... ഇ നാട്ടിലുള്ളയാണേലും അധികം കണ്ടിട്ടില്ല....

കേട്ടവാർത്ത മനസ്സിലെ ഭാരതിന് അല്പം ആശ്വാസമായെങ്കിലും അത് കുറഞ്ഞിരുന്നില്ല....

പിന്നീട് അവിടെ നിക്കാൻ തോന്നിയില്ല കാവിൽ ചെന്ന് വിളക്ക് വെച്ചു മനമുരുകി തൊഴുതു പ്രാർത്ഥിച്ചു...

ന്റെ  ദൈവങ്ങളെ...... ന്റെ ഇന്ദ്രേട്ടൻ ഒരു കുഴപ്പവും സംഭവിക്കരുതേ..... തിരിച്ചു തന്നേക്കണേ പഴേതുപോലെ..... പകരം ഇ അനാദേടെ ജീവൻ എടുത്തോളൂ.... എനിക്ക് ആരൂല്ലല്ലോ... എല്ലാർക്കും ഒരു ഭാരവുമാണ്...ജീവിക്കാൻ പ്രേതിഷേതന്നെ ആ മുഖമായിരുന്നു..... ഒന്നും സംഭവിക്കല്ലേ.... ഇ പെണ്ണിട്ടെ ജീവഞാണ് അത്.... തിരിച്ചു തന്നേക്കണേ
ആപത്തൊന്നും സംഭവിക്കാതെ....

എത്ര പ്രാർത്ഥിച്ചിട്ടും മനസ്സിന് ഒരു ആശ്വാസവുമില്ല.... കുറെ ഏറെ നേരം അവിടിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു...... സന്ധ്യയോടെ തിരിചു തറവാട്ടിൽ എത്തിയേലും ഒന്നും അറിയാൻ സാധിച്ചില്ല.... ആർക്കും ഒന്നും അറിയില്ലത്രേ..... ബന്ധുക്കൾ എല്ലാം വിവാഹം മുടങ്ങിയൊണ്ട് തിരിച്ചു പോകാൻ ഉള്ള തിരക്കിലാണ്....

തിരിച്ചു മുറിയിൽ വന്നിട്ടും ഒരു സമാധാനവുമില്ല...കുറിച്ചു നാളുകളായി ഉറക്കമൊഴിഞ്ഞ രാത്രികളായതിന്റേം.... രാവിലെ മുതൽ ജലാപനം കഴിക്കാത്തതിന്റേം ഷീണം നന്നേ ഉണ്ടാതിരുന്നു ശരീരത്തിന്.... അപ്പോഴും മനസ്സ് കരയുക ആയിരുന്നു.....

""ഇത്രമേൽ എന്നിൽ വെരുന്നിയോ പ്രണയമേ നി..... നിനക്ക്  ന്തെങ്കിലും പറ്റിയാൽ തകരുന്നത് ന്റെ ഹൃദയമാണെല്ലോ..... നി ഇല്ലെങ്കിൽ ഞാൻ ഇല്ലെലോ പൊന്നെ..... സഹിക്കാൻ പറ്റുന്നില്ലല്ലോ..... ജീവവായു കിട്ടാത്ത പിടയലാണ് തനിക്കിപ്പോൾ.... ആഹ് മുഖമൊന്നു കാണാതെ തനിക്ക്  പറ്റില്ലല്ലോ ഇനി....""

ഉറക്കം കണ്ണുകളെ മൂടി..... തളർന്നു വീങ്ങി ഇരിക്കുന്ന കൺപോളകൾ അടയാൻ പ്രയാസപ്പെട്ടു.....

പിന്നിടുള്ള രണ്ട് ദിവസവും വിവരങ്ങൾ ഒന്നും അറിയാൻ സാധിച്ചില്ല......

പിറ്റേന്ന്  ഏട്ടന് കുഴപ്പമൊന്നുമില്ലെന്ന് രമണിയേച്ചി വഴി അറിഞ്ഞു ഒരാഴ്ച കഴിഞാൽ വരൂന്നു.... കേട്ടു നിന്നപ്പോൾ ഉള്ളിലെ സന്തോഷം അടക്കാൻ സാധിച്ചില്ല.....ന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ.... ഒരുപാട് നാളുകൾക്കു ശേഷം ഒന്ന് നിറഞ്ഞു ചിരിച്ച്..... കാവിൽ പോയി വിളക്കു വെച്ചു നന്ദി അറിയിച്ചു..... ഒന്നും വരുത്തരുതെന്ന്  ഒന്നുകൂടി  ഒരു
ഓർമിപ്പിച്ചു....
പിന്നീട് ഒരു കാത്തിരുപ്പായിരുന്നു... ഒരു നോക്ക് കാണാൻ.... ദിവസങ്ങൾ പോകാൻ നന്നായി പാട് പെട്ടു.... താൻ എങ്ങനാണ് ഹോസ്പിറ്റലിൽ പോയി കാണ.... ഒറ്റക്ക്..

ഒരാഴ്ചക്ക് ശേഷം ഇന്നാണ് ഇന്ദ്രേട്ടൻ വരുന്നത്.... കാണാൻ ഏറെ ആഗ്രഹത്തോടെ തന്റെ സ്ഥിരം സ്ഥലമായ  ദൂരെ മാറിയുള്ള തേന്മാവിൻ ചുവട്ടിൽ പോയി നിന്നു... രാവിലെ മുതൽ ഇരിപ്പുറക്കത്തെ നിൽക്കുകയാണ്...
ന്തിനാണ് താൻ ഇത്ര തിടുക്കം കുട്ടണേ... തിരിച്ചു ഒരു നോട്ടം പോലും തന്നിട്ടില്ലേലും ഇങ്ങനെയും പ്രണയിക്കാമോ.... ചങ്ക് നിറയെ കൊണ്ട് നടെന്ന്....തിരിച്ചൊന്നും ആഗ്രഹിക്കാതെ ഉള്ള പ്രണയം...
ആലോചിച്ചു   നിന്നപ്പോഴേക്കും  തറവാട്ടിന് മുന്നിൽ 2കാർ വന്നു നിന്ന്....

സുമതിയാമ്മേം മഹി സാറും ഇന്ദ്രേട്ടന്റെ അച്ഛനും അമ്മയും ഇറങ്ങി വന്നു  പിന്നെ .മഹി സറിന്റെ .അനിയനും ഭാര്യയും..... മറ്റേ കാറിൽ നിന്നും പാറുവെച്ചിയും കുടുംബവും....

കാണാൻ കൊതിച്ച ആളെ കണ്ടില്ലല്ലോന്ന് നോക്കി നിന്നപ്പോൾ മഹി സാറും ജയൻ സാറും ഡോർ തുറന്നു ഇന്ദ്രേട്ടനെ താങ്ങി പുറത്തിറക്കി ഒരു വീൽ ചെയറിൽ കൊണ്ട് ഇരുത്തി.... കാണാൻ പുറത്തു നിന്നു വല്യ പരുക്കൊന്മുമില്ലെങ്കിലും... കയ്യിലും തലയിലും ഒരു ചുറ്റി കേട്ടുണ്ടായിരുന്നു...
പിന്നെ ഇ വീൽ ചെയർ ന്തിനാണെന്ന് നോക്കി.... ഒന്നും പറ്റിയില്ലല്ലോ കുഴപ്പമൊന്നുമില്ലല്ലോ എന്ന് ആശ്വസിച്ചു അപ്പോഴേക്കും പാറുവേച്ചി എന്നെ കണ്ടു.... പാറുവച്ചിടെ അടുത്തേക് പോയി.....

അവരെല്ലാം അകത്തേക്ക് കയെറിയിരുന്നു അപ്പോൾ.... ഞാൻ മുറ്റത് തന്നെ നിന്നു.....
എൻറെ നോട്ടം ഇന്ദ്രേട്ടനിൽ മാത്രം കുടുങ്ങി കിടക്കുവായിരുന്നു.... ആഹ് മുഖത്തു സന്ദോശമില്ല..... കണ്ണുകൾ ദൂരേക്കു നോട്ടമെറിഞ്ഞിരിക്കുവാണ്..... നിലമിഴികളിൽ നിറയെ ദുഃഖം താളം കെട്ടി നിൽക്കുന്നു.... എത്രെ ആലോചിട്ടും അതിന്റെ കാരണം മാത്രം പിടികിട്ടിയില്ല....

അപ്പോൾ നിങ്ങളുടെ തീരുമാനം എന്താണ് പ്രാദാപ്.....
ഇന്ദ്രേട്ടന്റെ അച്ഛൻ പാറുവേച്ചിയുടെ അച്ഛനോട് ചോദിക്കുവാണ്....

അത് പിന്നെ മഹി.... ഞങ്ങൾക്ക് എനിയും ഇ ബന്ധം മുൻപോട്ട് കൊണ്ട് പോകുന്നതിൽ താല്പര്യമില്ല....

ന്താണ് സംഭവിക്കുന്നതെന്നു എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.....

എനിക്ക് പാർവണ മോളോടാണ് ചോദിക്കേണ്ടത്.... മോൾടെ തീരുമാനം ഇതാണോ....
ഇന്ദ്രേട്ടന്റെ ഇളയച്ഛനാണ് ചോദിച്ചത്...

അതെ അങ്കിൾ.... പപ്പാ പറഞ്ഞതെ എനിക്കും പറയാനുള്ളൂ.... അല്ലേൽ തന്നെ ഇനിയും ഇ റിലേഷൻ  continue ചെയ്യുന്നത് എന്ത് foolishness ആണ്... ദേവ് ന് ഇനി ഒരു നോർമൽ ലൈഫ് പോസ്സിബിൾ  അല്ല... ഒരു ഡോക്ടർ ആയ എനിക്കത് അറിയാം...ഇവിനേം കൂടി ഞാൻ നോക്കേണ്ട അവസ്ഥ ആകും...ന്റെ ലൈഫ് ഇവനെ നോക്കി waste ചെയ്യാൻ ഞാൻ  തയ്യാറല്ല്.,. അല്ലേലും അരക്ക്  താഴോട്ട് തളർന്ന ഇവനെ ഞാൻ എന്നല്ല ഒരു പെണ്ണും ഇനി സ്വികരില്ല.... പിന്നെ നിങ്ങൾക്കൊക്കെ ങ്ങനെ ചോദിക്കാൻ തോന്നി എന്നോട്.....

പൂർണമായും കേട്ടില്ല ഞാൻ... കേൾക്കാൻ സാധിച്ചില്ല.... ഇന്ദ്രേട്ടൻ... ഇന്ദ്രേട്ടന് ഇനി എണീക്കാൻ കഴിയില്ലയോ... അതാണോ ഇ വീൽ ചെയർ ഒക്കെ..... മനസ്സ് തകർന്നു പോയി.... ന്റെ ഈശ്വര ന്തൊരു വിധിയാണിത്.... പാറുവേച്ചി... പാറുവേച്ചിക്ക് ഇങ്ങനെ സംസാരിക്കാൻ എങ്ങനെ സാധിച്ചു.... ഒരുപാട് ഇഷ്ട്ടമായിരുന്നില്ലയോ.... എന്നോടും പറഞ്ഞിട്ടുണ്ടല്ലോ... അപ്പോൾ അതൊക്കെ കപടമായിരുന്നോ....കണ്ണുനീർ വന്നു മൂടി.... മനസ്സിൽ ചിരിക്കുന്ന നീലമിഴികളോടെ മിഴികളോടെ ഉള്ള ആഹ്ഹ രൂപം തെളിഞ്ഞു വന്നു....

പാർവണ stop it.... താൻ പൊയ്ക്കോ.... ഇനി താൻ സമ്മതിച്ചാലും ഞാൻ തന്നെ കേട്ടില്ല.... ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌.... കൊച്ചച്ച എന്നെ ഒന്ന് റൂമിൽ ആക്കു പ്ലീസ്.....

പാറുവേച്ചിയും കുടുംബവും തിരിച്ചു പോയി.... എല്ലാവർക്കും ഇന്ദ്രേട്ടന്റെ കാര്യം പറഞ്ഞു സഹദപ്പിക്കാനെ നേരമുള്ളൂ... കേട്ടിട്ട് സഹിച്ചില്ല ..... എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ദുഃഖം അഭിനയിച്ചു സഹദപിക്കുന്നെ.... കേട്ടിട്ടു ദേഷ്യം തോന്നി.... തന്റെ ഇന്ദ്രേട്ടൻ ഒരു കുഴപ്പവുമില്ല.... ഇപ്പോഴും എല്ലാ പൂർണതകളോടും കൂടി തന്റെ ഉള്ളിൽ നിറയെ ഉണ്ട്....  പിന്നെ ന്തിനാണ് ഈ സഹദാപം... ഇത് കേൾക്കുമ്പോൾ ആൾ ഒന്ന്നുടെ തളരുകെ ഉള്ളു....ങ്ങനെ സഹിക്കും....

പിന്നീട്  ആളെ ഒന്ന് കാണാൻ പോലും സാധിച്ചില്ല... ഓരോ കാരണമുണ്ടാക്കി സുമതിയമ്മേടെ അടുത്ത് പോകുമെങ്കിലും ഇന്ദ്രേട്ടനെ മാത്രം കാണാറില്ല.... എപ്പോഴും ആ മുറി അടഞാണ് കിടക്കാറ്... അത് കാണുമ്പോൾ ഒരു നോവാണ്..... തറവാട്ടിൽ അകത്തു പാചകത്തിനും കൈസഹായത്തിനും ശ്യാമേച്ചിയാണ്.....

ഇന്ദ്രേട്ടന്റെ കാര്യം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്....ഇവിടെ ഇങ്ങനൊരു പെണ്ണ് മനസ്സിൽ നിറയെ കൊണ്ട് നടക്കുന്നുണ്ടെന്നു അറിയുന്നുണ്ടോ....എങ്ങനെ അറിയാന അല്ലയോ.....

ഒരു ദിവസം പതിവ് പോലെ പതിവ് പോലെ ഒരു കാരണം ഉണ്ടാക്കി പോയതാണ് അവിടെയ്ക്ക്...
ശ്യാമേച്ചി തൊടിയിലോട്ട് ഇറങ്ങിയേക്കുവാണ്..... സുമതിയമ്മയും മഹി സാറും ന്തോ ഓഫീസിലെ പാർട്ടി ക്കോ മറ്റോ പോയെന്നു ചേച്ചി പറഞ്ഞു......
ഇനി എങ്ങനാ ഒന്ന് കാണാ... എത്ര നാളായി ... അകത്തേക്ക് പോകണോ  വേണ്ടയോ.... ദൂരെ നിന്നു ഒരു നോക്ക് കണ്ട  മതി....പിന്നെ എന്തും വരട്ടെന്ന് വെച്ചു അകത്തേക്ക് കയറി......
ഭാഗ്യത്തിന് മുറി പകുതി തുറന്നു കിടക്കുവാന്.... അടക്കാനാവാത്ത ആവേശത്തോടെ ആണ് അങ്ങോട്ട് പോയത്.... റൂമിന് പുറത്തു നിന്നപ്പോഴേ വിറക്കാൻ തുടങ്ങി..... ഒരുമാസം ആകുന്നു ഒന്ന് കണ്ടിട്ട്... പിന്നെ എന്തും വരട്ട് എന്ന് കരുതി അകത്തേക്ക് എത്തി നോക്കിയപ്പോൾ കണ്ട കാഴ്ച്ചയിൽ അവിടെ തന്നെ നിന്നു പോയി അനങ്ങാൻ ആവതെ....

കാട്ടിലിനു താഴെ നിലത്തു വീണു കിടക്കുവാണ് ഇന്ദ്രേട്ടൻ.... മൂന്ന്നിലെ മേശയിലെ എന്തോ എത്തി എടുക്കാൻ ശ്രെമിക്കുവാണ്... ജഗ് ലെ വെള്ളമാണ്...
കണ്ടപ്പോൾ സഹിച്ചില്ല മനസ്സിൽ ആകെ ഒരു പിടച്ചിൽ.... ഒന്നും നോക്കാതെ ഓടി അടുത്ത് ചെന്ന്.... മറ്റെല്ലാം താൻ മാരെന്നിരുന്നു....താങ്ങി ചാരി ഇരുത്തി വെള്ളമെടുത്തു കൊടുത്തു..... നന്നായി ദാഹിച്ചെന്നു തോന്നുന്നു...വെള്ളം ആർത്തിയോടെ ആണ് കുടിക്കുന്നത്...കണ്ടപ്പോൾ ചങ്കിൽ ഒരു പിടച്ചിൽ....
കുടിച്ചു തീർന്നേനു ശേഷമാണു മുഖമുയർത്തി എന്നെ നോക്കിയത്.... എന്നെ കണ്ടിട്ട് ഒരു കുഞ്ഞു വിഷാദം നിറഞ്ഞ ചിരി ചിരിച്ച്...... അത് കണ്ടിട്ട് എനിക്ക് തിരിച്ചു ചിരിക്കാൻ സാധിച്ചില്ല്ല...
ഒരുപാട് മാറി പോയിരിക്കുന്നു.... താടിയും മുടിയുമെല്ലാം നീട്ടി വളർത്തി.... നന്നായി ഷീണിച്ചിട്ടുണ്ട്...

താനോ.... താൻ എന്താ ഇവിടെ....

ഞാൻ... ഞ.... അത് പിന്നെ സുമതിയമ്മ ഉണ്ടെന്ന് വിചാരിച്ചു വന്നെയാ.... അപ്പോഴാ ഇന്ദ്രേട്ടനെ ഇങ്ങനെ.... പറഞ്ഞു പൂർത്തിയാക്കാതെ പകുതിയിൽ നിർത്തി...

മ്മ്... ഒന്ന് മൂളുക മാത്രം ചെയ്തു... മുറിയാകെ അടിച്ചു പൂട്ടി ഇട്ടിരിക്കുവായിരുന്ന്....
തന്നെ എഴുനേൽക്കാൻ ഒരു ശ്രെമം നടത്തി... പിന്നെ ന്റെ മുഖത്തേക്ക് ഒന്ന് നോക്കി... ഏറെ വേദനയുണ്ടായിരുന്നു അതിൽ ഒരു യാജനയും അത് കണ്ടില്ലെന്ന് നടിച്ചു നോവുന്ന മനസ്സിനെ പിടിച്ചു കെട്ടി ആളെ പിടിച്ചു കട്ടിലിലേക്കിരുതി...

നന്ദിയോടെ ഒന്ന് ചിരിച്ച്... ദൂരെ ഇരുന്ന വീൽ ചെയർ അടുത്ത് കൊണ്ട് വെച്ചു കൊടുത്തു....

ഒന്നും ചോദിക്കാൻ നിന്നില്ല... ന്തിനാണ് എല്ലാരേം പോലെ വിഷമിപ്പിക്കുന്നെ.....

കുറച്ചു നേരം നോക്കി ഇരുന്നു ആഹ് മുഖത്തോട്ട് ആൾ ഏതോ ലോക്തതാണ്... പതിയെ എണിറ്റു പോയി  ആഹ് ജനാലകളൊക്കെ തുറന്നിട്ട..... തണുത്ത കാറ്റിനോടൊപ്പം ഇളം വെയിലും തഴുകി പോയി....

ആഹ് കണ്ണുകൾ ഒന്ന് വിടർന്നു.....
ഞാൻ ഒന്ന് ചിരിചു ...

ഇതൊക്കെ തുറന്നിട്ടുടെ ഇന്ദ്ര... അല്ല ദേവ സർ നു.... എപ്പോഴും അടിച്ചു പൂട്ടി..
ന്തിനാ ഇങ്ങനെ സ്വയം ഒരു രോഗിയെ പോലെ.....
അത് പറഞ്ഞപ്പോൾ അല്പം പരിഭവം കല ർന്നിരുന്നു... ആൾ ഒന്ന് ചിരിചു....

രോഗിയാക്കെയോ തുളസി  ഞാൻ...
തനിക്ക് അല്ലെന്നു തോന്നിയോ... സ്വന്തം അച്ഛനും അമ്മയ്ക്കും വരെ ഒരു ഭാരമായി... ഇനിയും ന്തിനാണോ ന്തോ.. അന്നേ അങ്ങ് തീർന്നമതിയായിരുന്നു.....

സർ.... ന്താ ഇത്.... എന്തിനാണ് ഇങ്ങനെ ഒക്കെ പറയുന്നെ.... സർ നു ഒരു കുഴപ്പവും ഇല്ല.... ഇപ്പോഴും പഴയത് പോലെ... പെട്ടെനു എല്ലാം മാറും... സർ നടക്കും... നോക്കിക്കോ....

തനിക്കെന്താ വട്ടുണ്ടോടോ.... എല്ലാരും കയ്യൊഴിഞ്ഞ ഒരു ജന്മം ആതാണ് ഞാൻ
... ആഹ് ന്തിനാ ഇനിയും പറയുന്നെ...

ഇതൊക്ക കേട്ടിട്ട് എനിക്ക് ദേഷ്യമാണ് വന്നത് കൂർപ്പിച്ചൊന്നു നോക്കി... അപ്പോൾ നോക്കി ചിരിക്കുന്നു...

സർ കഞ്ഞിയാണോ കുടിക്കുന്നെ ഇപ്പോഴും...

ആഹ്ടോ അതെ ഉള്ളു... രാവിലേം.. ഉച്ചക്കും രാത്രീലും.... മടുത്തു ശെരിക്കും..

ഞാൻ ഒന്നും മിണ്ടാതെ മുറി വീട്ടിറങ്ങി....
നേരെ അടുക്കളയിൽ പോയി... മോരും കാച്ചി... തേങ്ങ ചുറ്റര്ച്ച ചമ്മത്തിയും... പയേറു തോരനും... രണ്ട് പപ്പടവും കാച്ചി അവിടിരുന്ന ചോറും അച്ചാറും ഒരു പത്രത്തിൽ എടുത്തു ഇന്ദ്രേട്ടന്റെ അടുത്തേക്ക് പോയി......

ആഹ് തുളസി താനോ... താൻ പോയില്ലയോ....
അതിനു ഇല്ലെന്നു തലയാട്ടുന്നതിമൊപ്പം മുന്നിലേക്ക് എല്ലാം നീക്കിവെച്ചു കൊടുത്തു... ആൾ എന്നെയും അതും മാറി മാറി നോക്കുന്നുണ്ട്....

ഇഷ്ടവുവോന്നറിയില്ല.... പെട്ടെന്ന് ഉണ്ടാക്കിയത.... തലകുനിച്ചു നിന്നും അത്രേം പറഞ്ഞു.... ഇനി ഇഷ്ട്ടായില്ലെലോ എന്ന് വെച്ചു.....

ശബ്ദം കേൾക്കാതെ മുഖം ഉയർത്തി നോക്കിയപ്പോൾ ആൾ ആസ്വദിചു കഴിക്കുവാന്.... മാറി ഒരു മൂലയിൽ നിന്നു... ആദ്യായിട്ടാണ് ഇന്ദ്രേട്ടന്റെ മുറിയിൽ കയരുന്നത് തന്നെ.... വിശാലമായ ഒരു മുറിയാണ്.... എല്ലാം സൗകര്യങ്ങളുമുണ്ട്.... സൈഡിൽ ഒരു ഷെൽഫ് നിറയെ പുസ്തങ്കങ്ങളാണ്....

താങ്ക്സ്  ടോ..... ഒരുപാട് നാൾ കൂടി നല്ല രുചിയുള്ള ആഹാരം.... താങ്ക്സ് അ ലോട്ട്....

അതിനു ഒന്ന് ചിരിച്ച് പത്രവും എടുത്തു ഇറങ്ങി...മനസ്സിന് വിശ്വസിക്കാൻ കഴിഞ്ഞില്ല... ഇന്ദ്രേട്ടനൊണ്ടൊപ്പം ഇത്രെയും നേർരം ചിലവഴിച്ചത്.... തന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുത്തതൊക്കെ ആലോചിച്ചപ്പോൾ ആഹ് പെണ്ണിന്റെ മനസ്സ് നിറഞ്ഞു....

പിറ്റേന്ന് തന്നെ കാണണം എന്ന് സുമതിയമ്മ പറഞ്ഞപ്പോൾ ചെറുതായി പേടി തോന്നി.... അവിടെ പറയാതെ കയെറിയത്തിന് വഴക്ക് പറയാനാകും എന്ന് കരുതി... പക്ഷെ ഇനി മുതൽ അകത്തു ജോലിക്ക് നിന്നോളനും ഇടയ്ക്ക് ഇന്ദ്രേട്ടന്റെ കാര്യം നോക്കാനും പറഞെൽപ്പിച്ചു....മനസ്സ് തുടിക്കോട്ടുകയായിരുന്നു അപ്പോൾ ഇനി എന്നും കാണാല്ലോ....ശ്യാമേച്ചി ആയിരുന്നു അതുവരെയും നോക്കിയത്..

പിന്നിട് അങ്ങോട്ട് തനായിരുന്നു ഇന്ദ്രേട്ടന്റെ എല്ലാം കാര്യങ്ങളും നോക്കിയത്.....ഭക്ഷണം കൊടുക്കുന്നത്,കിടത്തിയിരുന്നത്, എണീപ്പിക്കുന്നത്... എല്ലാം താനുമായി ഒരുപാട് കൂട്ടായി ..... എന്നെ കാണുമ്പോൾ എപ്പോഴും ആഹ് കണ്ണുകൾ പുഞ്ചിരിക്കുമായിരുന്നു......

തുടരും......

 

ഇന്നലെ പോസ്റ്റ്‌ ചെയ്തതാണ് ബട്ട്‌  പോസ്റ്റ്‌ അവനില്ലായിരുന്നു....🙂...

 

 

 

 

 

 


കൃഷ്‌ണേന്ദ്രിയം...🌺 -Part 4

കൃഷ്‌ണേന്ദ്രിയം...🌺 -Part 4

4.6
12376

ഭാഗം 4 ഇപ്പോഴൊക്കെയോ തന്റെ കാര്യങ്ങൾ ഇത്രെയും ശ്രെദ്ധയും കരുതലും...ഒരു പരാതിയും പരിഭവവും ഇല്ലാതെ നോക്കി നടത്തുന്ന ആ പെണ്ണിനേയും അവൻ ശ്രെധിച്ചു തുടങ്ങിയിരുന്നു....... സർ മരുന്നുകഴിക്കാൻ സമയമായി.... ഞാൻ എടുത്തുതരട്ടെ...... എവിടുന്നോ ജോലി ചെയ്തോണ്ടിരുന്ന ആള.... ഓടി പാഞ്ഞു വിയർത്തു കുളിച് നിന്നു കിതക്കുവാണ്....   അവന്റെ മിഴികൾ അവളുടെ മുഖത്താകെ ഒരു നിമിഷം ഓടി നടന്നു പിന്നീട് മുഖം തിരിച്ചു ഒന്നമർത്തി മൂളി......   താൻ എന്താടോ കിതക്കുന്നെ....എവിടായിരുന്നു താൻ എത്രയും നേരം.....   അത് പിന്നെ സർ..... ഞൻ നമ്മുടെ കുഞ്ഞാറ്റക്ക്  പുല്ലിട്ട് കൊടുക്കുകയായിരുന്നു.... പിന്നെ അവ