Aksharathalukal

കൃഷ്‌ണേന്ദ്രിയം...🌺 -Part 4

ഭാഗം 4

ഇപ്പോഴൊക്കെയോ തന്റെ കാര്യങ്ങൾ ഇത്രെയും ശ്രെദ്ധയും കരുതലും...ഒരു പരാതിയും പരിഭവവും ഇല്ലാതെ നോക്കി നടത്തുന്ന ആ പെണ്ണിനേയും അവൻ ശ്രെധിച്ചു തുടങ്ങിയിരുന്നു.......

സർ മരുന്നുകഴിക്കാൻ സമയമായി.... ഞാൻ എടുത്തുതരട്ടെ...... എവിടുന്നോ ജോലി ചെയ്തോണ്ടിരുന്ന ആള.... ഓടി പാഞ്ഞു വിയർത്തു കുളിച് നിന്നു കിതക്കുവാണ്....

 

അവന്റെ മിഴികൾ അവളുടെ മുഖത്താകെ ഒരു നിമിഷം ഓടി നടന്നു പിന്നീട് മുഖം തിരിച്ചു ഒന്നമർത്തി മൂളി......

 

താൻ എന്താടോ കിതക്കുന്നെ....എവിടായിരുന്നു താൻ എത്രയും നേരം.....

 

അത് പിന്നെ സർ..... ഞൻ നമ്മുടെ കുഞ്ഞാറ്റക്ക്  പുല്ലിട്ട് കൊടുക്കുകയായിരുന്നു.... പിന്നെ അവിടൊക്കെ ഒന്ന് വൃത്തിയാക്കേം ചെയ്തു..... അപ്പോഴാ സർ ന്റെ കാര്യം ഓർത്തത്.......

 

അതിനാണോ താൻ ഇ ഒളിമ്പിക്സ് ഓടണ ഓട്ടം ഓടി വന്നത്...... ഇതൊന്നും കഴിച്ചിട്ട് വല്യ കാര്യൊന്നുല്ല ന്റെ തുളസി കുട്ടിയേ...... ഞാൻ ഇനി എനിക്കാനൊന്നും പോകുന്നില്ല...... ആഹ് അതൊക്കെ പോട്ടെ തന്നോട് അമ്മ ഇനി പുറം പണികൾ ചെയ്യേണ്ടെന്ന് പറഞ്ഞില്ലയോ... പിന്നെ ന്തിനാ താൻ പോയെ.....

 

അവൾക്ക് ഞാൻ കൊടുത്താലേ എന്തെല്മൊക്കെ കഴിക്കു...... വല്യ കാര്യ എന്നെ..... ചിരിച്ചുകൊണ്ട്  അവൾ പറഞ്ഞു......

 

സർ എപ്പോഴും ന്തിനാ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നെ മരുന്നൊന്നും എടുത്തു തന്നില്ലേൽ കഴിക്കാ പോലുമില്ല   എപ്പോഴും നല്ലത് മാത്രം ചിന്ദിക്കു ....... അതെങ്ങനാ വല്യ ഡോക്ടർ ആഹ്ണെന്ന  പട്ടാളത്തിന്റെ വിചാരം ഹും....തിരിഞ്ഞു നിന്ന് മരുന്നുകൾ എടുക്കുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു.....
അവസാനം  അല്പം ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും അവൻ  അത് വൃത്തിയായി  കേട്ടിരുന്നു......
ഓഹോ അപ്പൊൾ നാക്കൊക്കെ ഉണ്ട്  പെണ്ണിന്..... അവൻ മനസ്സിൽ പറഞ്ഞു.... അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു...........

 

അവൾ തിരിഞ്ഞപ്പോൾ സ്വയം പുഞ്ചിരിക്കുന്ന അവനെയാണ് കാണുന്നത് ഒന്ന് സംശയിച്ചു മരുന്നുകൾ അവൻ മുന്നിലേക്ക് നീട്ടി.... അവൻ അതൊന്നും അറിഞ്ഞിരുന്നില്ല....

 

സർ മരുന്ന്......

 

ഓഹ് സോറി.... ഞാൻ വേറെന്തോ.....

 

അതിനവൾ ഒന്നു മൂളി...... മ്മ്മ്

 

നമ്മൾ പഞ്ചപാവം എന്ന് വിചാരിക്കുന്ന പലരും അത്ര പാവം ഒന്നുമല്ല അല്ലെ തുളസി......
അവൻ അത് ചോദിച്ചപ്പോൾ അവൾ മനസ്സിലാക്കതാണ് പോലെ മുഖം ചുളിച്ചു....
അല്ല നമ്മൾ പാവങ്ങളാണെന് കരുതുന്ന പലരുടേം മനസ്സിൽ  പലതും ഉണ്ട്..... അതൊക്കെ ഞാൻ മനസ്സിലാക്കി വരുവാ.. അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ കാര്യം കേട്ട് അവൾ ഞെട്ടുകയാണ് ചെയ്തത്.... തന്റെ മനസ്സിൽ ഉള്ള പ്രണയം അവൻ അറിഞ്ഞു കാണുമൊന്ന്  അവൾ പേടിച്ചു....
പെട്ടെന്നു അവളുടെ മുഖത്തുണ്ടായ ഞെട്ടലും പരിഭ്രാന്തിയും അവ്ൻപോലും അറിയാതെ ആവോളം ആസ്വദിക്കുനയായിരുന്നു  ഇന്ദ്രൻ .....,..
ആഹ് ഉണ്ടക്കണ്ണുകളും അതിലെ കൃഷ്ണമണിയുടെ ചലനവും അവൻ കൗതുകത്തൂടെ നോക്കി കണ്ടു.....
പെട്ടെന്നവൾ   ജോലിയുണ്ട് പോകുന്നു എന്ന് പറഞ്ഞു പിന്തിരിഞ്ഞു നടന്നു.....

 

തുളസി......

 

അവൻ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നു.... ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തളം ആവനിൽ നിന്നും മറക്കാനായി....

 

അതെ താൻ എന്തൊരു പോക്കാ പോകുന്നെ നിക്കാഡോ ഒന്ന്....കുസൃതിയോടെ അവൻ പറഞ്ഞു...

 

അത് പറഞ്ഞപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി...

 

അല്ല എന്നെ ഒന്ന് കിടക്കാൻ സഹായിക്കഡോ..... നല്ല ക്ഷീണം അതാ...
വീൽ ചെയറിൽ നിന്നും താങ്ങി അവനെ കിടക്കാൻ സഹായിച്ചു....... ഒരു കൈ തോളിലൂടെയും മറ്റെകൈ വയറിൽ ചുറ്റിയും ബാലൻസ് ചെയ്തു തന്നോട് ചേർന്നു നിൽക്കുന്ന അവളെ അവൻ കൺചിമ്മാതെ നോക്കി കാണുകയായിരുന്നു.... അത്രേം അടുത്ത് അവന്റെ  സാമിപ്യം അവളിലും ഒരു പരിഭ്രാമം  സൃഷ്‌ടിച്ചു ..... ഹൃദയം ദൃതിയിൽ മിടിച്ചു.... അവൻ കേൾക്കാൻ പാകുന്ന ഉച്ചത്തിൽ മിടിക്കുന്നു..... അവനെ താങ്ങി  കിടത്തുമ്പോൾ പരസ്പരം ഇടഞ്ഞ കണ്ണുകളെ രണ്ടുപേരും പ്രെയാസപ്പെട്ട് പിൻവലിച്ചു......

 

അവൾ തന്നിൽ നിന്നാകന്നിട്ടും ആഹ് ശരീരത്തിന്റെ ചൂട് ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്ന് അവനു  തോന്നി .... അവളുടെ ചന്ദന ഗന്ധവും തന്നിൽ ആകെ നിറഞ്ഞിരിക്കുന്നതായി അറിഞ്ഞു.....
തനിക്കെന്താണ് സംഭവിക്കുന്നതെന്നു അവന് മനസ്സിലായില്ല..... ഇതുവരെ ആരോടും തോന്നാത്ത എന്തോ ഒന്ന്.... കല്യാണം ഉറതൊപ്പിച്ചിട്ടും പാർവണയോട് പോലും ഒരു ഫ്രണ്ടിൽ കൂടുതൽ അറ്റാച്ഡ് ആയിട്ടില്ല.... പക്ഷെ ഇവളോട് മാത്രം ന്താ ...അവൾ അടുത്ത് വരുമ്പോൾ മനസ്സ് വേറെങ്ങോ സഞ്ചരിക്കുന്നു..... ഇത്രെയും നാളും ഇവിടുണ്ടായിരിന്നിട്ടും അവളെ  ഒന്ന് ശ്രെദ്ധിക്കാത്തത്തിൽ അവൻ അവനോട് തന്നെ ദേഷ്യ തോന്നി....
കണ്ണുകൾ  അടയുമ്പോഴും അവളായിരുന്നു അഹ് മനസ്സിനുള്ളിൽ...... ഒപ്പം ഏറെ നാളുകളായി പുഞ്ചിരി അകന്ന ചുണ്ടിൽ അവൾക്കായി മാത്രമുള്ള ഒരു ചെറു പുഞ്ചിരിയും.....

 

അടുക്കളയിലെ അരഭിതിയിൽ ചാരി വേഗത്തിൽ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കുകയായിരുന്നു അവൾ..... ഒപ്പം മനസ്സിൽ അവൻ പറഞ്ഞ വാക്കുകളും....
തന്റെ മനസ്സിൽ താൻ ഒളുപ്പിച്ചു വെച്ച പ്രണയം അവൻ കണ്ടുപിടിച്ചുവോ എന്നവൾ ഭയന്നു.... അതറിഞ്ഞാൽ അവൻ ഇഷ്ടപ്പെട്ടിലെലോ.... തന്നെ ഇവിടുന്നു പറഞ്ഞു വിട്ടാലോ എന്ന് കരുതിയും അവൾ ചില തീരുമാനങ്ങൾ എടുത്തു....ഒന്നും വേണ്ട ഇതേപോലെ കൂടെ നിന്നാൽ മാത്രം മതി...
എനിക്ക് ഇത് തന്നെ വല്യ കാര്യമാ എന്നും കാണാലോ എന്നും കൂടെ നിൽക്കലോ....
അവൾ ഓർത്തു..

 

പിന്നീട് അവൾ അവന്റെ മുന്നിൽ നിന്നു ഒഴിഞ്ഞു മാറി.... അവന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു തന്നെ ചെയ്തു കൊടുത്തു.... എന്നാൽ അവനുമായി കൂടുതൽ അടുക്കാൻ പോയതുമില്ല്ല.... അടുത്താൽ തന്റെ പ്രണയം പുറത്തു വരുമോന്ന് അവൾ പേടിച്ചു....... അവനാണേൽ അവളുമായി അടുക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു.... പക്ഷെ അവളുടെ ഒഴിഞ്ഞുമാറ്റം മാത്രം മനസ്സിലായില്ല..., പക്ഷെ ജോലികളൊക്കെ കൃത്യമായി നടത്തുന്നും ഉണ്ട്.... പണ്ടത്തെപ്പോലെ തന്നോട് മിണ്ടണില്ല.... തന്റെ ഭാഗത്തു നിന്നും എന്തേലും വീഴ്ച സംഭവിച്ചിട്ടുണ്ടോ ....ഏയ്യ് ഇല്ല... പിന്നെന്ത്.... എന്താണേലും അറിയണം..... അതിനായി അവൻ സംസാരയ്ക്കാൻ കുറെ നോക്കി എങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞു അവൾ ഒഴിഞ്ഞു..... അവനും തന്നെ അവൾ ഒഴിവാക്കുകയാണെന്നു മനസ്സിലായി..... അവൻ മനസിലാക്കുക ആയിരുന്നു അവളോട് തനിക്കുള്ള വികാരം ന്താണെന്നു..... അവൾ മിണ്ടിയില്ലെങ്കിൽ പോലും ഇത്രയ്ക്ക് നോവൻ കാരണമെന്തെന്നു.... അവസാനം അതിനുത്തരം അവൻ തന്നെ കണ്ടത്തി..... പ്രണയമായിരുന്നെന്നു...... പക്ഷെ അവളോട് തുറന്നു പറഞ്ഞില്ല.... അവൾ അടുത്ത് വരുന്ന സമയങ്ങളിൽ വല്ലാത്ത സന്ദോഷമായിരുന്നു.... അത് പുറമെ കാട്ടതെ ആവോളം ആസ്വദിച്ചു.... പക്ഷെ അവളുടെ ഒഴിഞ്ഞു മാറ്റം മാത്രം അവനെ വേദനിപ്പിച്ചു..... പിന്നീട് അവനും അങ്ങനെതന്നെ ആയി.... അവളെ അറിയിക്കാതെ പറയാതെ പ്രണയിച്ചു....
പക്ഷെ അവൾ അവഗണിക്കുന്നതിന്റെ വിഷമവും ദേഷ്യവും അവനുള്ളിൽ ഉണ്ടായിരുന്നു....

 

ഒരു ദിവസം സമയമെറേ കഴിഞ്ഞിട്ടും അവളെ കാണാത്തതു കൊണ്ട് അവൻ തന്നെ വീൽ ചെയർ സഹായം കൊണ്ട് സ്വയം   ബാത്‌റൂമിൽ പോയി.... സ്വയമേ കുളിക്കാൻ ശ്രെമിച്ചു.... ഉള്ളിൽ അവളോട് പരിഭവമായിരുന്നു തന്നെ അവഗണിക്കുന്നെനു  ഒപ്പം വല്ലാത്ത നോവും...... പക്ഷെ ഏറെ നേരം ഒന്നും തനിയെ സാധിക്കുന്നില്ലായിരുന്നു....

 

അവൾ റൂമിൽ വരുമ്പോൾ അവനെ അവിടൊന്നും കാണാഞ്ഞിട്ട് ഒന്ന് നോക്കി ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടിട്ട് അങ്ങോട്ടേക്ക് പോയത് അവിടവൻ നിലത്തു വീണ് കിടക്കുകയായിരുന്നു.... സ്വയം എനിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.... നെറ്റി അൽപ്പം പൊട്ടി ചോര വരുന്നുണ്ടായിരുന്നു......

 

അയ്യോ ഇന്ദ്രേട്ടാ.....

 

അവളുടെ ഇന്ദ്രേട്ടാ എന്നുള്ള വിളിയാണ് വാതില്കളിലേക്ക് ശ്രെദ്ധ കൊണ്ട് പോയത്.....തന്നിലേക്ക് ഓടി അടുക്കുന്ന അവളെയും പിന്നെ

 

ആഹ് വിളിയും മാത്രം മുഴങ്ങി കേട്ടു ......

 

അയ്യോ ഇതെന്താ പറ്റിയെ... നെറ്റി... നെറ്റി ഒക്കെ മുറിഞ്ഞെല്ലോ... വന്നേ നോക്കട്ടെ... തന്നെ താങ്ങി പിടിക്കാൻ പോയെ അവളെ കൈ തട്ടി മാറ്റി ദൂരേക്കു നോക്കി നിന്നു.... ഇത്രയും നാളും തന്നെ   അവഗണിച്ചതിലുള്ള പരിഭവമായിരുന്നു അവൻ ...

 

ന്തിനാ നി ഇപ്പോൾ വന്നത്.... പൊയ്ക്കോ. എനിക്ക് കാണണ്ട.... എന്തിനാ എന്നെ അവഗണിക്കുന്നതു ഇങ്ങനെ...മുൻപൊക്കെ കൃതമായി ജോലിയേലും ചെയ്യുമായിരുന്നു.... ഇപ്പോൾ അതുമില്ല.... ന്റെ കാര്യം നോക്കാൻ പോലും സമയമില്ലല്ലോ നിനക്കിപ്പോൾ... എല്ലാരേം പോലെ നീയും കുറെ നാൾ കഴിഞ്ഞൾപൊൾ മടുത്തു അല്ലെ.... എനിക്കറിയാം.... നീയും പൊക്കോ.... ഞാൻ എങ്ങനേലും ചെയ്തുകൊള്ളാം..... ഒരുനാൾ നീയും പോകേണ്ടതല്ലേ... ഇപ്പോഴേ പടിക്കലോ...
പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു... അത് മാറിക്കനെന്നോണം അവളിൽ നിന്നും നോട്ടം മാറ്റി....

 

അപ്പോഴും അവൾ കരയുക ആയിരുന്നു.
താൻ കാരണമാണെല്ലോ ഇ അവസ്ഥ എന്നും.... തന്നോട് പൊക്കോളാൻ പറഞ്ഞതും അവളെ തളർത്തി.... ഒരിക്കലുലും ആട്ടി അകറ്റിയാൽ പോലും പോകില്ലെന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു.... തന്റെ ജീവനാണെന്നും..... തനിക്ക് ഒന്ന് നുളളി  നോവിക്കാൻ പോലും ആകില്ലെന്ന്... പക്ഷെ നാവ് ചലിക്കുന്നില്ല.... അത് നിശ്ചലമായ പോലെ.....

 

                ഒരു പൊട്ടികരച്ചിലൂടെ ആഹ് പെണ്ണ് അവനെ ചുറ്റി പിടിച്ചു.....

 

ഇങ്ങനൊന്നും പറയല്ലേ ഇന്ദ്രേട്ടാ.... സഹിക്കുന്നില്ല..,. ഞാ... ഞാൻ അങ്ങനൊന്നും വിചാരിച്ചല്ല..... അവഗണിച്ചതും അല്ല..... എനിക്കതിനൊന്നും സാധിക്കില്ല ഒരിക്കലും.... ഞാൻ ഒരുപാട് അതിരുവിടുന്നെന്നു തോന്നി അതികം അടുത്താൽ ഇഷ്ട്ടപെട്ടില്ലെങ്കിലോ എന്നു കരുതിയ മാ... മാറി പോയെ അല്ലാതെ ഞാൻ എ .. എ നിക്ക് അതിനൊന്നും പറ്റില്ല.... ഞാൻ എവിടേം പോകില്ല..... ഇനി ഇനിമുതൽ ഒന്നും സംഭവിക്കില്ല..... എന്നോട് പോവാൻ പറയല്ലേ ഇന്ദ്രേട്ടാ....

 

തന്നെ ചുറ്റിപ്പിടിച്ചു ഓരൊന്നും പതം പറഞ്ഞു കരയുന്ന പെണ്ണിനെ അവൻ ഒത്തിരി പ്രണയത്തോടെ നോക്കി.... അവളുടെ കണ്ണിരും ഇന്ദ്രേട്ടാ എന്നുള്ള വിളിയും മാത്രം കൊണ്ട് മനസ്സ് നിറഞ്ഞു ഒഴുകുന്നു.....അവളെ ചുറ്റിപിടിക്കാൻ കൈകൾ ഉയർത്തിയപ്പോൾ അവൾ പെട്ടെന്ന് ഞെട്ടി മാറി തല കുനിച്ചിരുന്നു....
അപ്പോഴാണ് അവൾക്ക് താൻ എന്താ ചെയ്തതെന്ന ബോധം വന്നത്.... തലയുയർത്തി നോക്കാൻ അവൾക്ക് ധൈര്യം വന്നില്ല....

 

അ.... അത്... അതുപിന്നെ ... ഞാൻ പെട്ടെന്നു അങ്ങനൊക്കെ പറഞ്ഞപ്പോൾ സഹിച്ചില്ല... അറിയാതെ...അതാ.... സോറി... തല താഴ്ത്തി അത്രെയും പറഞ്ഞ അവളെ തന്നെ  അവൻ നോക്കി ഇരുന്നു.....

 

ഓഹ് ഈ പെണ്ണ്..... അവളുടെ ഒരു കോപ്പിലെ സോറി.... അവൻ മനസ്സിൽ പറഞ്ഞു.....

 

അയ്യേ..... നിനക്ക് ഇത്രയും ധൈര്യമേ ഉള്ളോ... പെണ്ണെ.... ഞാൻ  നിന്നെയൊന്നു പറ്റിച്ചതല്ലേ..... ചുമ്മാ കളിപ്പിക്കാൻ എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല പിണക്കവുമില്ല... കേട്ടോ തുളസി കുട്ടി...

 

അത്രയും പറഞ്ഞപ്പോൾ ആകാംഷ യോടെ മുഖം ഉയർത്തി നോക്കി.... അഹ് കണ്ണുകൾ വിടർന്നിരുന്നു...

 

സത്യം....

ആഹ്നു പെണ്ണെ..സത്യം.....

 

അയ്യോ ദേ ചോര വരുന്നു.... അതും  പറഞ്ഞു മുറിയിലേക്കോടി.... മരു ന്നുമായും വന്നു അതൊക്കെ വൃത്തിയാക്കി ചെയ്തു തരുമ്പോഴും രണ്ടുപേരുടെയും ഹൃദയം പ്രണയം കൊണ്ട് നിറഞ്ഞു തുളുമ്പി...... പരസ്പരം പറയാത്ത പ്രണയം ആസ്വദിക്കുകയായിരുന്നു അവർ.....

 

അല്ല താൻ ന്താ എന്നെ വിളിച്ചത്... ഒന്നുടെ വിളിച്ചേ... അവൻ കുസൃതിയോടെ ചോദിച്ചു....


അത് സർ... പെട്ടെന്ന്...

ഒന്നുടെ വിളിക്ക് കേക്കട്ടെ ഞാൻ..

അത്... അത് പിന്നെ..

ആഹ്...വിളിക്കെടോ...

ഇന്ദ്രേട്ടാ...
ശബ്ദം താഴ്ത്തി പതുക്കെ ഒന്ന് വിളിച്ചു...

ആഹ് കൊള്ളാം.. എനിക്കിഷ്ട്ടായി... എന്നെയാരും അങ്ങനെ വിളിച്ചിട്ടില്ല.... താൻ ഇനി ഇങ്ങനെ വിളിച്ച മതി...

അവൻ അത് പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ സന്ദോഷമായിരുന്നു അവൾക്ക്... അവനാണേൽ അവളിൽ നിന്ന് അഹ് വിളി കേൾക്കാൻ  ഒരുപാട് ആഗ്രഹിച്ചും....

 

        പിന്നീട് അവർ ഒരുപാട് അടുത്ത്.... എന്തു കാര്യത്തിനും അവൾ വേണമായിരുന്നവന്....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

 

അതിരാവിലെ അമ്പലത്തിൽ പോയി തൊഴുത് വരുന്ന അവളെ കണ്ണിമാ വെട്ടാതെ ബൾക്കനിയിൽ നിന്നും നോക്കി ഇരിക്കുകയായിരുന്നു അവൻ....
ഒരു ഇളം പച്ചയും മഞ്ഞയും കലർന്ന ദവാണിയും ചുറ്റി മുഖത്തു യാതൊരു ചമങ്ങളുമില്ലാതെ കണ്ണിൽ ഒരു കരിമഷിയും കാതിൽ പോട്ട് പോലെ കുഞ്ഞി ജിമിക്കിയും നെറ്റിയിൽ ഒരു കറുത്തപൊട്ടും ധാരാളമായിരുന്നു അവൾക്ക്... ഒരു ദേവിയുടെ ഐശ്വര്യം തോന്നിച്ചു അവൾക്കപ്പോൾ..... ഒരുപാട് സുന്ദരിയായപോലെ...കണ്ണടച്ചിരുന്നു ആഹ്  രൂപം മനസ്സിൽ കൊണ്ട് വന്നു അവൻ.....

 

ഇന്ദ്രേട്ടാ...
അടുത്ത് നിന്നും അവളുടെ വിളിയാണ്  അവനെ ഉണർത്തിയത്..
തൊട്ടടുത്തു ആഹ് മുഖം കണ്ടപ്പോൾ മറ്റെല്ലാം മറന്നു നോക്കി ഇരുന്നു പോയി അവൻ... അവൾ ചന്ദനം തൊട്ടു  കൊടുത്തപ്പോഴാണ്  അവനു ബോധമുണ്ടായതു.... ഒരുചിരിയോടെ അവൻ നോട്ടം മാറ്റി....

 

ആഹ്  ന്തേ പെണ്ണെ.... ഇന്ന് രാവിലെ അമ്പലത്തിൽ ഒകെ  പോയോ....

 

ചുമ്മാതെ ഒന്ന് ദേവിയെ കാണാൻ തോന്നി... കുറെ നാൾ ആയില്ലയോ...

 

ന്നിട്ട് ന്തൊക്കെ പ്രാർത്ഥിച്ചു.... ഇ പാവത്തിനെ ഓർത്തോ....എനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ പ്രാർത്ഥിച്ചോടോ...

 

ഹും ചോദിക്കുന്ന കേട്ടില്ലേ.... ഇ മനസ്സിൽ ഇ രൂപം മാത്രേ ഉള്ളല്ലോ.... എനിക്ക്  പ്രാർത്ഥിക്കാൻ ഇ ഒരാൾ മാത്രെ ഉള്ളല്ലോ... ന്നിട്ട് ...കള്ള പട്ടാളം... അവൾ  ഓർത്തു...

 

ഏയ്യ്... ഇല്ല.... സർ ന്റെ കാര്യം ഞാൻ ഓർത്തെ ഇല്ല... മറന്നു പോയി.... പോട്ടെ സാരല്ല നാളെ പോകുമ്പോൾ ഓർത്താൽ... ഞാൻ പറഞ്ഞോളാം.... കുറുമ്പോടെ  അവൾ മറുപടി  പറഞ്ഞു ....

 

കൂർപ്പിചോരു നോട്ടമായിരുന്നു അതിനുള്ള മറുപടി.... അതിനു അവൾ നന്നായി ഒന്നിളിച്ചു കാട്ടി....അവനും അറിയാതെ ചിരിച്ച് പോയി.......

 

തുളസി കുട്ടി ഇന്ന് ഒത്തിരി സുന്ദരിയായിട്ടുണ്ട്  കേട്ടോ...... നല്ല  ചെലുണ്ട് ഇപ്പോൾ കാണാൻ....
അറിയാതെ  നാണം കൊണ്ട് മുഖം കുനിഞ്ഞു പോയി....
പിന്നെ നിനക്കൊരു കുറവുണ്ട് കേട്ടോ.... അത് പറഞ്ഞപ്പോൾ മുഖമുയർത്തി നോക്കി....

 

ആന്നെ.....ഒരു കുഞ്ഞു മൂക്കുത്തിടെ....

 

അത് പറഞ്ഞപ്പോൾ ആഹ് മുഖത്തേക്ക് ഒന്ന് നോക്കി.... ആഹ് നീല മിഴികളിൽ കുസൃതി നിറഞ്ഞിരുന്നു...അത് കാണെ അറിയാതെ മുഖം താണുപ്പോയി...ശരീരം വിറച്ചു.... ഹൃദയം ഉച്ചത്തിൽ മിടിച്ചു....

 

ഇന്ദ്രേട്ടാ.... കുളിക്കാൻ സമയമായി... വന്നേ...
അതും പറഞ്ഞാവൾ വേഗം അകത്തു പോയി.

 

എല്ലാം കഴിഞ്ഞു ആഹാരം വിളമ്പിയപ്പോൾ ആയിരുന്നു രമണിയേച്ചി വന്നു ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറയുന്നെ... തന്റെ കൂട്ടുകാരനാണെന്ന് പോലും.... ഒരുമിച്ചു പഠിച്ചതാണെന്നു പറഞ്ഞുന്നു...
വരാൻ പറഞ്.... ആരാണെന്നു അറിയില്ല... തന്റെ ഇ വിവരം ആരെയും അറിയിച്ചിട്ടില്ലല്ലോ പിന്നെ ആരാണെന്നു ഓർത്തു ഇരുന്നപ്പോൾ  മുറിക്കു മുന്നിൽ നിൽക്കുന്ന ആളെ കണ്ടു സന്തോഷം കൊണ്ട് കണ്ണുകൾ വിടർന്നു...

 

വിക്രം.... വിക്രമാദിത്യ മേനോൻ......

 

തുടരും.....

Gooys..... ങ്ങനുണ്ട്  ഇഷ്ട്ടപെടുന്നുവോ...
എനിക്ക് വേണ്ടി എന്തെങ്കിലും പറയുന്നേ.... ഇന്ദ്രനും തുളസിയും എങ്ങനുണ്ട്... ഇഷ്ട്ടയോ എല്ലാവർക്കും.... ഇഷ്ട്ടായില്ലേൽ മാറ്റം ന്നെ അവരെ  😝...

 

 

 

 

 


കൃഷ്‌ണേന്ദ്രിയം....🌺🌺  - 5 (Last part)

കൃഷ്‌ണേന്ദ്രിയം....🌺🌺 - 5 (Last part)

4.6
8296

ഭാഗം 5   ഹേയ് വിക്രം നിയോ.... നി ഇവിടെങ്ങനെ... വാടാ.... അവൻ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആകാംഷ അടക്കാതെ ഇന്ദ്രൻ അവനെ ഉള്ളിലേക്ക് വിളിച്ചു... ദേവ് നിനക്കിങ്ങനെ.... ഞാൻ അറിഞ്ഞില്ല.... അതാണ്... അവൻ എന്ത്‌ പറയണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു..... ഒരുപാട് നാളുകൾ കൂടി പ്രിയ സുഹൃത്തിനെ കണ്ട സന്ദോഷത്തിനിടയിലും അവന്റെ ഇ അവസ്ഥ ഉള്ളിൽ നോവുന്നർത്തുന്നു.... ഇന്ദ്രൻ അതിനൊന്നു പുഞ്ചിരിച്ചു....   നിനക്ക് വിഷമമില്ലെടാ....ഇങ്ങനെ.. അവൻ വാക്കുകൾ പൂർത്തിയാക്കാനായില്ല.... വിഷമമൊക്കെ ഉണ്ടായിരുന്നു.... ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും.... ഇപ്പോഴും ഉണ്ട് ഒരു കുഞ്ഞു വിഷമം പക്ഷെ ഞാൻ ഇപ്പോ