Aksharathalukal

ട്രൂ ലവ് ❤ Part -2

Part -2

✍️Remo

 അവൾ കണ്ണു രണ്ടും ഇറുക്കിയടച്ചു. 
 താഴേക്ക് വീഴാൻ നിന്ന ശാലുവിനെ ആദി പിടിച്ചു. അവളുടെ അരയിൽ കൈ വെച്ച് അവൻ അവളെ അവനിലേക്കടുപ്പിച്ചു.അവൾ പതിയെ കണ്ണു തുറന്നതും തന്നെത്തന്നെ നോക്കി നിൽക്കുന്ന ആദിയുടെ മിഴികളിലേക്ക്അവൾ നോട്ടം എറിഞ്ഞു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലുടക്കി 💞.






~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~



( ശാലു )





 വെള്ളത്തിൽ വഴുക്കി വീഴാൻ പോയ എന്നെ ആദി പിടിച്ചു. ഞാൻ പതിയെ ആദിയെ നോക്കിയപ്പോൾ ആദി എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു .



' കൊച്ചു കള്ള... അപ്പോ സ്നേഹമുണ്ട് 🙈'( ശാലു ആത്മ )






 പെട്ടെന്ന് ആദി എന്തോ ഒന്ന് ഓർതിട്ട് ഒറ്റ വിടൽ.... 💔
 ഞാൻ ദേ കിടക്കുന്നു നിലത്ത്. നല്ല അന്തസ്സായി പാട്ടയും കുത്തി  വീണു. തെണ്ടീ എന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഓഫീസ് റൂമിലേക്ക് പോയി 😡.

 "കാലമാടൻ " ഞാൻ മെല്ലെ പിറു പിറുത്തു 



' ഇവൻ ശരിക്കുമൊരു മനുഷ്യനാണോ. നല്ലൊരു റൊമാന്റിക് സീൻ അതും മുന്നിൽ സ്വന്തം ഭാര്യ  🙄 തെണ്ടി ജാടക്ക് കയ്യും കാലും വെച്ച് മരഭൂതം 😤'( ശാലു ആത്മ )




 പാട്ട കുത്തി വീണതോണ്ട് നല്ല  സുഖമുണ്ട്. ഇതിലും ഭേദം പിടിക്കാത്തതായിരുന്നു. നമ്മൾ ആദിയെ നല്ലോണം ഒന്ന് സ്മരിച്ചിട്ട് എണീക്കാൻ നിന്നതും ഡോറിന്റെ ഭാഗത്തുനിന്ന് ഒരു കൊലച്ചിരി കേട്ടു തിരിഞ്ഞുനോക്കിയപ്പോൾ അഫിയാണ്. ത***** ഭയങ്കര ചിരി 😤






' വല്ലതും കണ്ടിട്ട് ഉണ്ടാകുമോ🤔...കണ്ടിട്ടുണ്ടെങ്കിൽ ഞാൻ തീർന്നു '( ശാലു ആത്മ )



 ഞാനൊരു അവിഞ്ഞ ഇളി പാസാക്കി എണീറ്റു.




 "വെള്ളം തേക്കി ഒന്നു വീണതാ 😌"





 "ഞാൻ കുറച്ചു നേരമായി വന്നിട്ട് 😁"( അഫി )




" കണ്ടല്ലേ 👀"




" നല്ല വൃത്തിക്ക് 😂"( അഫി )




 ഞാൻ ചമ്മി നാറി നിൽക്കുമ്പോഴാണ് എനിക്കത് ഓർമ്മ വന്നത്. ഞാൻ പെട്ടെന്ന്  അഫിയുടെ അടുത്തേക്ക് ചെന്നു.





" ഒരു ഭാര്യയും ഭർത്താവും കഴിയുന്ന റൂമിലേക്ക് ഇങ്ങനെ ഇടിച്ചുകയറി വരാൻ നിനക്ക് നാണമില്ലേ"



 എന്ന് ഞാൻ നല്ല കലിപ്പു മൂടിൽ പറഞ്ഞു 😎





 "കളഞ്ഞേക്ക്..... നിനക്ക് കലിപ്പ് സെറ്റാകത്തില്ല 🤭"( അഫി)





" ആണല്ലേ.... 🥴"


 തെണ്ടീ ആക്കിയതാ....
 പെട്ടെന്ന് എന്തോ ഓർത്ത പോലെ ഞാൻ വീണ്ടും പറഞ്ഞു





 "അതാണോ ഇപ്പൊ ഇവിടുത്തെ വിഷയം ഞാൻ ചോദിച്ചതിന് ഉത്തരം para🧐. ഒരു കപ്പിൾസിന്ടെ റൂമിലേക്ക് വരുമ്പോൾ അറ്റ്ലിസ്റ്റ് ഡോറിൽ ഒന്ന്  കൊട്ടികൂടെ  "




" ആദ്യം രണ്ടാമത്തേതിനുള്ള ഉത്തരം പറയാം ഡോറിൽ മുട്ടാൻ ഡോർ അടച്ചിട്ടില്ലായിരുന്നു🤭. ഇനി ആദ്യം ചോദിച്ചതിള്ളത് ഇടിച്ചു കയറി വരരുത് അത് ഭാര്യയും ഭർത്താവും ആയി കഴിയുന്നവരുടെ റൂമിലേക്കാ അല്ലാതെ നിങ്ങളെപ്പോലെ കീരിയും പാമ്പും പോലെ കഴിയുന്നവർക്കിടയിലേക്ക് അല്ല 😂😂"( അഫി )





 അവൻ പറഞ്ഞതിലും കാര്യമുണ്ട് 🥴.
 ഞാനൊരു വളിച്ച ഇളി പാസ്സാക്കി കൊടുത്തു like👉😁.




 "ഇനി ഞാൻ വന്ന കാര്യം പറയാം.... അച്ചു വിളിച്ചിരുന്നു നിനക്ക് വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു "( അഫി )




 അതും പറഞ്ഞ് ഒരു good night ഉം പറഞ്ഞ് അഫി പോയി. ശശി ആവാൻ എന്റെ ജന്മം ഇനിയും ബാക്കി  💃💃.





 അത് പറഞ്ഞപ്പോഴാണ്  ഫോൺ ഓഫ് ആക്കി വെച്ചത് ഓർമ്മവന്നത്. വേഗം ഓണാക്കി അച്ചുവിന് മെസ്സേജ് അയച്ചു.





"ഡി... എന്തിനാ വിളിച്ചിരുന്നത് "




" എടി കണ്ണനു മെസ്സേജ് അയച്ചിട്ട് എടുക്കുന്നില്ല 😥😥😥"( അച്ചു)



" ഇതിനാണോ വിളിച്ചെ 😲"



"Hmm...🥲"( അച്ചു )





"😡 പറയുന്നത് കേട്ടാൽ തോന്നും നീ മെസ്സേജ് അയക്കാൻ നിക്കാണ്അവൻ റിപ്ലൈ തരാൻ എന്ന് 😤"





" അല്ലെടീ..... റിപ്ലൈ തന്നില്ലെങ്കിലും മെസ്സേജ് സീൻ ചെയ്യാറുണ്ട് ഇപ്പോ സീൻ ചെയ്യുന്നുല്ല്യ  😭😭😭"(അഫി )






 ഞങ്ങൾ ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ഇന്ന് ഉണ്ടായത് ഒക്കെ ഞാൻ  പറഞ്ഞുകൊടുത്തു. തേക്കി വീഴാൻ പോയതും ആദി പിടിച്ചതും പിന്നെ എന്നെ വിട്ടതും ഞാൻ പാട്ടയും കുത്തി വീണതും 💔🥲. ഇതൊക്കെ കേട്ടപ്പോൾ അവൾ ആദ്യം ഒന്ന് ചിരിച്ചു പിന്നെ പറയാൻ തുടങ്ങി.




 "എടീ എന്റെ ഊഹം ശരിയാണെങ്കിൽ....."(അഫി )





" ആണെങ്കിൽ🧐"






 "ആദി  നിന്നെ ഒരു ഭാര്യയായി കണ്ടിട്ടില്ല 👀"





"പ്പ "





 "സത്യാടി.... ആദി എല്ല ഗേൾസിനെയും കാണുന്നതുപോലെ നിന്നെയും ഒരു പെങ്ങൾ ആയിട്ടാണെങ്കിലോ കാണുന്നത്? നിന്നോട് പെരുമാറുന്നത് പോലെ തന്നെയല്ലേ ആദി എന്നോടും പെരുമാറാന്നത് 🤗"( അച്ചു)





"👀👀"




 "എന്നാ ശരി.... കണ്ണൻ ഓൺലൈനിൽ ഉണ്ട് അപ്പോ  Good Night byy lub y❤o"(അച്ചു )




 'അതും പറഞ്ഞ് അവൾ പോയി. എനിക്കാണെങ്കിൽ ഉറക്കം വരുന്നില്ല. ഇനി അച്ചു പറഞ്ഞ മാതിരി ഇങ്ങ്വരെ മനസ്സിൽ എനിക്കൊരു പെങ്ങൾ ക്കുള്ള സ്ഥാനം ആയിരിക്കോ?'( ശാലു ആത്മ )






 ഞാൻ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും ആദി വന്ന്ലൈറ്റ് ഓഫ് ചെയ്തിരുന്നു. എന്നത്തെയും പോലെ ആദി വന്നു കിടന്നു.കട്ടിലിന്റെ ഒരറ്റത്ത് ഞാനും മറ്റേ അറ്റത്ത് ആദിയും ഞങ്ങൾക്കിടയിൽ ഒരു വലിയ  ചൈനാ മതിലും തലയണ കൊണ്ട് നിർമ്മിച്ചിട്ടുണ്ട്🥴💔.






'അച്ചു പറഞ്ഞതിലും കാര്യമുണ്ട്. അല്ലെങ്കിൽ ഈ തലയണയുടെ ആവശ്യമെന്താ ' ( ശാലു ആത്മ )



 ഓരോന്ന് ആലോചിച്ച് ആലോചിച്ച് എന്റെ ഉറക്കം പോയി 😥.





 അച്ചു ആണെങ്കിലോ ശാലുവിന്റെ മനസ്സിൽ തീ കോരിയിട്ട് നല്ല സുഖത്തിൽ ഉറങ്ങി 😴





 ഉറക്കം വരാതെ ആയപ്പോൾ ശാലു ആദിയുടെ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.



' അച്ചു പറഞ്ഞത് ഒന്ന് ചോദിച്ചു നോക്കിയാലോ 🤨.... അല്ലെങ്കിൽ വേണ്ട ഇപ്പൊ കാട്ടിലില്ലെങ്കിലും കിടക്കാൻ പറ്റുന്നുണ്ട്  ചോദിച്ചാൽ ചിലപ്പോൾ   നിലത്തു കെടുത്തും വെറുതെ എന്തിനാ... '
( ശാലു  ആത്മ )






 ഓരോന്ന് ചിന്തിച്ച് ശാലു തിരിഞ്ഞു  കിടന്നതും   ആദി മെല്ലെ കണ്ണുതുറന്ന് ശാലുവിനെ നോക്കി പുഞ്ചിരിച്ചു






~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


(ശാലു )




 രാവിലെ എണീറ്റപ്പോഴേക്കും ആദി എണീറ്റ്‌ പള്ളിയിൽ പോയിരുന്നു ഞാൻ വേഗം എണീറ്റ്നി സ്കരിച്ചു താഴെ പോയി. നിങ്ങളിപ്പോൾ വിചാരിക്കുന്നുണ്ടാവും ഞാൻ ഇത്രയും നേരത്തെ എനിക്കുമോ എന്ന് 🥲 സാഹചര്യം കൊണ്ടാ. നേരത്തെ എണീറ്റില്ലെങ്കിൽ ആദി കലിപ്പാവും  ആദിയെ പേടി ഉണ്ടായിട്ടല്ല ചെറിയൊരു ഭയം 😌



 താഴെ പോയി ചായ ഇട്ട് ബ്രേക്ക്ഫാസ്റ്റിന്ഉള്ള തയ്യാറാക്കിയ അപ്പോഴേക്കും പള്ളിയിൽ നിന്ന് ആദിയും അഫിയും ഉപ്പയും വന്നിരുന്നു. ഞാൻ ഉപ്പക്കും അഫിക്കും ചായ കൊടുത്തു ആദിക്കുള്ളത് ഉമ്മാന്റെ കയ്യിലും കൊടുത്തു. ഇനിയെന്ന് എന്നെ പെങ്ങൾ ആയിട്ട് അല്ല കാണുന്നത് എന്ന്എനിക്ക് മനസ്സിലാക്കുന്നത് അന്ന് ഞാൻ അങ്ങേരോട് മിണ്ടുള്ളു 😤. ഓരോന്ന് കണക്കുകൂട്ടി ഞാൻ ആദിയെ മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് പോയി.




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


( ആദി )



ഹായ് എന്നെ മനസ്സിലായില്ലേ..... ഞാൻ ആദിയാണ്. എന്നെ ഒരു വില്ലൻ ആയിട്ട് ആയിരിക്കും എന്റെ പ്രിയപ്പെട്ട ഭാര്യ നിങ്ങൾക്ക് മുന്നിൽ  പരിചയപ്പെടുത്തിയത് ഉള്ളത്  But ഞാനാണ് ഈ കഥയിലെ ഹീറോ 😎.
 അത് നിങ്ങൾക്ക് വൈകാതെ മനസ്സിലാകും.



 ശാലു എന്നെ മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് പോയിട്ടുണ്ട്. ഇന്നലെ രാത്രി വീണതായിരിക്കും അതിനു പ്രധാന കാരണം 🤭.




 നിങ്ങൾ വിചാരിക്കുന്നതുപോലെ എനിക്ക് എന്റെ ഭാര്യയോട് സ്നേഹം കുറവൊന്നുമില്ല. പിന്നെ അത്പ്ര കടിപ്പിക്കാത്തത്എന്താണെന്ന് ചോദിച്ചാൽ അതിനു കാരണം അവളാ. കല്യാണം കഴിഞ്ഞ ഉടനെ അവൾ എന്നോട് ഒരു കാര്യം പറഞ്ഞു 'അവൾക്ക് കുറച്ച് ടൈം വേണം ' ഞാൻ ടൈം കൊടുത്തു 🤗. പാവം ഇപ്പോൾ ഞാൻ മൈൻഡ് ചെയ്യാൻ വേണ്ടി എന്റെ പിന്നാലെ നടക്കാ 🤭. എല്ലാം ഞാൻ അറിയുന്നുണ്ട്. ഞാൻ അവോയ്ഡ് ചെയ്യുന്നതിനും ഒരു കാരണം ഉണ്ട് next month അവളുടെ ബർത്ത് day aan അന്ന് ഒരു കലക്കൻ പ്രൊപ്പോസൽ. ഇപ്പൊ അതിനുവേണ്ടി വെയിറ്റിങ് ആണ്. പിന്നെ ഈ കലിപ്പ് അത് മനപ്പൂർവമാണ് എനിക്ക് അവൾ ഇടയിൽ പിടിച്ചു നിൽക്കണ്ടേ ഞാനുമൊരു ചോരയും നീരും ഉള്ള മനുഷ്യനല്ലേ 😁😁. ഇന്നലെത്തന്നെ ഒക്കെ പൊളിഞെനെ പിന്നെ ഞാൻ ഇല്ലാത്ത കണ്ട്രോൾ ഉണ്ടാക്കിയതോണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അവിടെ എന്തെങ്കിലും നടന്നേനെ 😁.




 അപ്പോ ശരി പിന്നെ കാണാം. കുറച്ചു വർക്ക് ചെയ്യാനുണ്ട്പിന്നെ ഞാൻ പറഞ്ഞത് ഇനി അവളോട് പോയി പറയണ്ട ഒരു സർപ്രൈസ് ആയിക്കോട്ടെ😜.




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

( ശാലു )





 ഈ അവോയ്‌ഡിങ്എന്നെക്കൊണ്ട് പറ്റും എന്നു തോന്നുന്നില്ല 👀 ആകെ ഒരു വീർപ്പുമുട്ടൽ 😁



 'കുറെ നേരമായല്ലോ കേറി പോയിട്ട് ചെന്ന്നോ ക്കിയാലോ '( ശാലു ആത്മ )



 'എന്തു പറഞ്ഞു പോകും 🤔'( വീണ്ടും ഷാലു ആത്മ )



'Ahh.. കിട്ടി s'( പിന്നേം ശാലു ആത്മ😜 )






~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~



( ആദി )




 ഞാൻ ഓഫീസ് വർക്ക് ചെയ്യുമ്പോ റൂമിലേക്ക്  ആരോ വരുന്നതായി തോന്നി ശാലു ആണെന്ന് മനസ്സിലായി ഞാൻ പിന്നെ ആ ഭാഗത്തേക്ക് നോക്കിയില്ല 😜. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്ന് ശബ്ദമുണ്ടാക്കി. ഞാനും നോക്കിയപ്പോൾ അവൾ കയ്യിൽ ഒരു ഗ്ലാസ് പിടിച്ചു നിൽക്കുന്നണ്ട് ഞാൻ അവളെ നോക്കി നെറ്റിചുളിച്ചു.



" 🤨 എന്തേ"





 "അത് പിന്നെ..... ജ്യൂസ് "( ശാലു )




" ഞാനതിന് ജ്യൂസ് ഒന്നും ചോദിച്ചില്ലല്ലോ  "





"അല്ല...."( ശാലു )




 ഒന്നും പറയാൻ കിട്ടാതെ അവൾ നിന്ന്  പരുങ്ങികളിക്കുന്നുണ്ട് 🤭 ഞാനെന്റെ ചിരിയെ കൺട്രോൾ ചെയ്ത്   നല്ല  ആറ്റിട്യൂട് ടെ നിന്നു




"Hmm... ആ ടേബിളിൽ വെച്ച് പൊയ്ക്കോ "





 'തെ ണ്ടി ദുഷ്ടൻ കണ്ണിൽ ചോരയില്ലാത്ത മുരടൻ
 ഇങ്ങനെയുണ്ടാകുമോ മനുഷ്യന്മാർക്ക് ജാഡ 😏 ജ്യൂസ് കൊടുന്നു കൊടുത്ത എന്നെ വേണം   പറയാൻ 😤'( ശാലു ആത്മ )



 അവൾ ഒന്നും മിണ്ടാതെ പോയി എന്നെ നല്ലോണം മനസ്സിൽ സ്മരിക്കുന്നുണ്ടാവും 😁





~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


( ശാലു )




 ദിവസങ്ങൾ കടന്നു പോയി 🍂. ഇതുവരെ ഒരു മാറ്റവുമില്ല  🥴. നാളെ കോളേജിലെ ഫസ്റ്റ് ഡേ ആണ്. ഞാനും അച്ചുവിന്റെ കൂടെ അവൾ പോകുന്ന കോളേജിലേക്ക് തന്നെയാണ് പോകുന്നത് ആദി തന്നെയാണ് അവിടെ എന്നെ ചേർത്തത്. നാളെ കോളേജിലേക്ക് പോകാനുള്ള ഡ്രസ്സ് ഒക്കെ അയൺ ചെയ്യുമ്പോൾ ആദി റൂമിലേക്ക്കടന്നുവന്നു. ഞാൻ അയൺ ചെയ്യുന്ന ഡ്രസ്സിലേക്ക് ഒന്ന് നോക്കി പുച്ഛിച്ച് ചിരിച് ആദി പോയി.



 ആ ചിരിയിൽ oru ദുരൂഹത ഉണ്ടോ എന്നൊരു ഡൗട്ട് 🧐



'ഇന്ന് കോളേജിൽ പോകാൻ സമ്മതിക്കില്ലേ 🤔.. ഏയ് അത്രയ്ക്ക് ചെറ്റയല്ല '( ശാലു ആത്മ )




 നാളെ പോകുന്നതിനെക്കുറിച്ച് ഓർത്ത് ഞാൻ കിടന്നു. പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു  😴







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~



( ശാലു )




 ഇന്ന് ഞാൻ പതിവിലും നേരത്തെ ഉണർന്നിരുന്നു
 കോളേജിലേക്ക് പോകാൻ ഉള്ളതുകൊണ്ട് പണിയെല്ലാം പെട്ടെന്ന്  കഴിച്ചു. ഞാൻ അല്ലാട്ടോ പണി കഴിച്ചത് പണിയെല്ലാം കഴിച്ചത് ഉമ്മയാണ് ഞാൻ ഉമ്മാക്ക് കമ്പനി കൊടുത്തു സഹായിച്ചു😜.  ഇതൊക്കെ എന്ത് 😁....




 പെട്ടെന്ന് പോയി ഫ്രഷ് ആയി റെഡിയായി  വന്നു.
 ലഗ്നം ടോപ്പും ആയിരുന്നു എന്റെ വേഷം.




' ഷോള് സ്‌കാഫ്ചെയ്താലോ അല്ലെങ്കിൽ വേണ്ട ഫസ്റ്റ് day അല്ലെ hair style ഒന്ന് മാറ്റം Buff  ചെയ്തു പോകാം 👀'( ശാലു ആത്മ )




 നല്ലോണം റെഡിയായി ഇറങ്ങിയതും ആദി ഉണ്ട് റൂമിലെ ഡോറിൽ ചാരി നിൽക്കുന്നു.



" കൊള്ളാവോ 😌"


 ഞാൻ എന്റെ ഡ്രസ്സിൽ പിടിച്ചിട്ട് ആദിയോട്  ചോദിച്ചു



 ആദി എന്നെ ഒന്ന് നെറ്റിചുളിച്ചു നോക്കി ചോദിച്ചു





"🤨 എവിടേക്കാ രാവിലെതന്നെ "( ആദി )






"😲"


























തുടരും............