Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-19

*റൂഹിന്റെ ഹൂറി_💖*
Part-19
 
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
"ആഹാ മൂന്നും ഉണ്ടല്ലോ... മൂന്നിനും കൂടി എന്താ പരിപാടി..."
ഫോണിൽ നിന്ന് ഹയയുടെയും റനയുടേയും sound കേട്ടതും ഹാദിയുടെ കണ്ണുകൾ വിടര്‍ന്നു.....
 
"നിങ്ങള്‍ നിന്നെ പോലെ അല്ല... നിനക്ക് പിന്നെ കെട്ട് കഴിഞ്ഞപ്പോ ഞങ്ങളെ ഒന്നും ഓര്‍മ കൂടി ഇല്ലല്ലോ..." ഹയ
 
" അങ്ങനൊക്കെ ആര് പറഞ്ഞു ... ഞാൻ നിങ്ങളെ അങ്ങനെ മറക്കോ കെളബീസ്..."
 
"നീയാണ് ഇപ്പൊ കെളബി... ഞങ്ങൾ still ബാച്ച്ലെർസ്..."
 
"ooh... ഒന്ന് പോയേടി.....അല്ല എന്നിട്ട് എന്താ നിങ്ങളെ പാട് സുഖല്ലേ..."
 
"പിന്നേ അൽഹ്മദുലില്ലാഹ്.... അവിടെയൊ...." ദാന 
 
"പിന്നേ പരമസുഖം..."
 
 
"ഞങ്ങൾ ഇപ്പൊ അതിനല്ല വിളിച്ചേ.... ഒരു കാര്യം പറയാനാണ്..."
 
"എന്താ... പറഞ്ഞോ..." 
 
"next weak class തുടങ്ങും.... എന്താ നിന്റെ പ്ലാൻ... അവിടെ കൂടാണോ...  അതോ M com ചെയ്യാണോ..." 
 
"പിന്നെ ഞാനും വരും.... അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം പഠിച്ച്  ബല്ല്യ ആൾക്കാര് ഒന്നും ആവണ്ടാ..." 
 
"അസൂയ തീരെ ഇല്ലാലേ..." rana 
 
"ച്ചും...എന്ന ചെയ്യാ ഞാൻ ഇങ്ങനെ ആയി പോയി.."ഹാദി 
 
"അയ്യോ..." 
 
" എന്താ അളിയാക്കാന്റെ പാട് സുഖല്ലേ... "
 
" സുഖം.... "
 
" മൂപ്പര് സമ്മതിക്കൂലെ ക്ലാസിന് വരാൻ... ".. 
 
" പിന്നെ സമ്മതിക്കാതെ.. അതൊക്കെ സമ്മതിപ്പിക്കണം... പടച്ചോനെ ഇനി സമ്മതിക്കൂലേ😐"
 
" എന്തായാലും നീ ചോദിച്ച് നോക്ക്.. "
 
പിന്നെയും കുറെ നേരം സംസാരിച്ച് അവര് ഫോൺ കട്ട് ആക്കി.... 
 
ഹാദി ബെഡ്ഡിൽ ഇരുന്നു.... 
 
'ഇനി സമ്മതിക്കൂലെ... ഏ സമ്മതിക്കാതിരീക്കോ....
ഇനി എന്നോടുള്ള വാശിക്ക് സമ്മതിക്കാതെ ഇരിക്കോ..." 
 
അവള്‍ തല പുണ്ണാക്കി.... 
 
"ആ എന്തായലും ചോദിക്കുമ്പോ അറിയാ..."അവൾ സ്വയം അതും പറഞ്ഞ്‌ ബാക്കി ഡ്രസ്സുകൾ ഒക്കെ ഷെൽഫിൽ അടുക്കി വെച്ചു... 
 
                                 🦋🦋🦋🦋
 
" റയൂക്കാ...ഇങ്ങള് എന്താ ഇവിടെ ഇരിക്കുന്നെ.."
Garden ല്‍ ഇരിക്കുന്ന rayan നെ കണ്ട് ഹാദി അങ്ങോട്ട് ചെന്നു....
 
 
"ഒന്നുല്യാ...വെറുതെ ഇങ്ങനെ...."
 
"ഇങ്ങള് ഏത്‌ മൊഞ്ചത്തിനെ കിനാവ് കണ്ട് ഇരിക്കാ..."
 
"നമ്മക്കൊന്നും  കിനാവ് കാണാൻ പോലും ഒരു മൊഞ്ചത്തി ഇല്ലേയ്..."
 
" ഷോ... So sad... "
 
" പോടി... എന്റെ മാവും പൂക്കും...." 
 
"അതിന്‌ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ😐..." 
 
അവര് ഓരോന്ന് സംസാരിച്ചു അവിടെ ഇരുന്നു.....
 
                                 🦋🦋🦋🦋
 
ആഷി ഹാദി ന്റെ ഫോണിൽ ന്ന് അടിച്ചു മാറ്റിയ amna ന്റെ ഫോട്ടൊയിലേക്ക് നോക്കി.... 
 
അവനൊന്തോ അവളെ കാണാൻ തോന്നി പോയി.... 
അടിവയറ്റിൽ മഞ്ഞ് വീഴാ എന്ന് കേട്ടിട്ടേ ഒള്ളു.... 
പക്ഷേ mall ല്‍ വെച്ച് അവളെ കണ്ടപ്പോ അത് അനുഭവിച്ചു.... അവളെ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരത്തിന് അടിമ പെടും പോലെ.... അവന്റെ കണ്ണില്‍ അവളുടെ മുഖം ഓടി മറഞ്ഞു.... 
 
അവളെ ചുണ്ടിന് മുകളിലെ കറുത്ത കാക്ക പുള്ളിയും ചിരിക്കുമ്പോള്‍ വിരിയുന്ന നുണ കുഴി കവിളുകളമായി ഗോതമ്പിന്റെ നിറമുള്ള പെണ്ണ്.... കുട്ടിത്തം കൈ വിടാത്ത വായാടി.... അവന്റെ ചൊടിയിൽ ഒരു ചെറു ചിരി വിടര്‍ന്നു..... 
 
അവന്‍ തലയിണയെ ഒന്ന് കൂടെ ഇറുകെ കെട്ടി പിടിച്ചു..... 
 
                               🦋🦋🦋🦋
 
രാത്രി Aman ഓഫീസിൽന്ന് എല്ലാവരും കൂടി ഫുഡ് കഴിച്ച് റൂമിൽ വന്നതും ഹാദി അവനെ ചുറ്റിപറ്റി നിന്ന്.... 
 
എങ്ങനെ ചോദിക്കും എന്നായിരുന്നു അവളെ ചിന്ത... 
 
"നീ കിടന്നോ എനിക്ക് കുറച്ച് വർക്ക് ഉണ്ട്.." Aman lap ഉം എടുത്ത് balcony ലേക്ക് പോയി.... 
 
ഹാദി ബെഡ്ഡിൽ പോയി ഇരുന്നു... 
'എന്താ ഹാദി ഇത്... ഒരു കാര്യം ചോദിക്കാൻ ആണോ നീ ഇങ്ങനെ പരുങ്ങി കുളിക്കുന്നത്... അയ്യേ നാണകേട്.. "
 
' u can ഹാദി...'
 
അവൾ സ്വയം അതും പറഞ്ഞ്‌ അവന്റെ പിന്നാലെ balcony ലേക്ക് നടന്നു.... 
 
Aman lap ല്‍ എന്തോ കാര്യമായ പണിയില്‍ ആയിരുന്നു.... 
 
അവൾ വന്നത് അറിഞ്ഞ അവന്‍ ലാപ് ല്‍ നിന്ന് തല ഉയർത്തി അവളെ ഒന്ന് നോക്കി... 
 
" ഹ്മ്മ്...നീ കടക്കുന്നില്ലേ... "
 
" ആ.. അത്... എനിക്ക് ഉറക്കം വരുന്നില്ല.."
 
"ഹ്മ്.."അവന്‍ ഒന്ന് മൂളി lap ലേക്ക് കണ്ണ് പായിച്ചു... 
 
"അതേ..." അവൾ വിളിച്ചതും അവന്‍ അവളെ മുഖത്തേക്ക് നോക്കി പുരികം പൊന്തിച്ചു.. 
 
"ച്ചും..." അവൾ ചുമല്‍ കൂച്ചി ഒന്നുല്യാന്ന് പറഞ്ഞു... 
 
എന്തോ സമ്മതിക്കൂല എന്ന പേടി ആണോ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ പറയാൻ കിട്ടാത്ത പോലെ... 
 
അവന്‍ വീണ്ടും പണിയില്‍ മുഴുകി... അവൾ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.... സമയം അതിന്റെ വഴിക്ക് നീങ്ങി.... രണ്ടാളും അതേ ഇരിപ്പ് തുടർന്നു.... 
 
കുറെ സമയം കഴിഞ്ഞതും aman തല ചെരിച്ച് ഹാദി യെ നോക്കി.... 
 
'"ഹ്മ്..." അവന്‍ പുരികം പൊന്തിച്ചു.. 
 
"ഒ..ഒന്നുല്ലാ.." 
 
അവന്‍ അവളെ കണ്ണിലേക്ക് തന്നെ നോക്കി... അവള്‍ക്ക് ആ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നി... അവന്റെ മുഖം അവളോട് അടുക്കാന്‍ തുടങ്ങിയതും അവളും തല പുറകോട്ട് വെച്ചു... 
 
അവൾ സോഫയിലേക്ക് തല ചാഞ്ഞ് പോയി... അവന്റെ ചുണ്ടുകള്‍ അവളുടേതിനെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട് അവൾ കണ്ണ് ഇറുകെ അടച്ച് പിടിച്ചു.. ചുണ്ട് ഉള്ളിലേക്ക് ആക്കി പിടിച്ചു.... അവന്‍ അവളുടെ കളി കണ്ട് ചിരി വരുന്നുണ്ടായിരുന്നു.... 
 
അവന്റെ അടക്കി പിടിച്ച ചിരി കേട്ട് അവൾ കണ്ണ് തുറന്നു.....അവളെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന അവനെ കണ്ടതും അവള്‍ക്ക് ചടപ്പ് തോന്നി.... 
 
അവന്‍ വീണ്ടും അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു... 
 
"എന്തെങ്കിലും പറയാന് ഉണ്ടെങ്കില് അത് വാ തുറന്ന് പറയണം... മനസ്സിൽ വെച്ചാല്‍ കണ്ട് പിടിക്കാനൊന്നും എനിക്ക് അറിയില്ല..."
 
അവന്റെ താടി അവളുടെ കവിളില് ഉരസി... ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞ് കയറിയ പോലെ തോന്നി അവള്‍ക്ക്... അവൾ ഒന്ന് ഇളകിയാടി.. അത് അറിഞ്ഞതും aman താടി ഒന്ന് കൂടി അവളുടെ മുഖത്ത് ഉരസി....
ഇക്കിളി എടുത്ത് അവൾ അവനെ തട്ടി മാറ്റി എഴുനേറ്റ് ഇരുന്നു..... 
 
" ഹ്മ്... ഇനി പറ എന്താ നിനക്ക് പറയാൻ ഉള്ളത്..."
 
അവൾ അവന്റെ മുഖത്തേക്ക് നോക്കി.... അവന്‍ അവൾ പറയുന്നത് കേൾക്കാൻ വേണ്ടി അവളെ നോക്കി ഇരിക്കുകയാണ്..... 
 
"അടുത്ത Monday ക്ലാസ് തുടങ്ങും... ഞാൻ... Rana വിളിച്ചിരുന്നു... ഞാൻ പൊക്കോട്ടെ....." 
അവൾ പറഞ്ഞ്‌ നിർത്തി..... 
 
 
 
 
... തുടരും🦋
 
ഒരു തട്ടി കൂട്ട് part ആണ്‌... Length ഇല്ല.. ഇവിടെ നിര്‍ത്തണം എന്നല്ല വിചാരിച്ചത്.. പക്ഷേ ഇന്ന്‌ ഇത്രയേ എത്തിക്കാൻ കഴിഞ്ഞൊള്ളൂ... Sorry...
ഇത്രയും കഷ്ടപ്പെട്ട് എഴുതിയതല്ലേ അത് ഓര്‍ത്തെങ്കിലും രണ്ട് വരി കുറിച്ചിട്ട് പോണേ....

റൂഹിന്റെ ഹൂറി_💖 Part-20

റൂഹിന്റെ ഹൂറി_💖 Part-20

4.6
4582

*റൂഹിന്റെ ഹൂറി_💖*   Part-20   ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   അവന്‍ അവളെ വിട്ട് നല്ല പോലെ ഇരുന്നു... അത് കണ്ട് അവളും എണീറ്റിരുന്ന്....   "ഇതിനായിരുന്നോ നീ ഇത്രയും നേരം ഇരുന്ന് കഥകളി കളിച്ചത്...നിന്നെ ഞാൻ മഹർ ചാർത്തി കൂട്ടി കൊണ്ട്‌ വന്നത്... നിന്റെ സ്വപ്നങ്ങൾ വിട്ട് ഈ അടുക്കളയില്‍ നിർത്താൻ ഒന്നും അല്ല... നിനക്ക് പഠിക്കണം എങ്കിലും പഠിച്ചോ.. ഇനിയിപ്പോ നിനക്ക് പഠിക്കേണ്ട എന്ന് പറ