ഏകദേശം 12 ആയപ്പോൾ മന്ദാരം വീട്ടിലെ ബെൽ മുഴങ്ങി...
അത് കേട്ടതും ഉറങ്ങാതെ ഇരുന്ന അച്ഛനും അമ്മയും പോയി വാതിൽ തുറന്നു...
പുറത്തൊരു കാർ നിൽപ്പുണ്ട്...
തങ്ങളുടെ മുന്നിൽ ആയി പുഞ്ചിരിച്ചു കൊണ്ടവൻ നിൽക്കുന്നുണ്ടായിരുന്നു..
അവരുടെ "ദേവൻ "...
സോറി അമ്മായി... നിങ്ങളെ മുഷിപ്പിച്ചല്ലേ.. ഞാൻ എത്താൻ വൈകി പോയി.. എന്ന് അവൻ ക്ഷമയോടെ ചോദിച്ചു..
അതിന് അവരുടെ മറുപടി ഒരു മനം നിറഞ്ഞ പുഞ്ചിരി ആയിരുന്നു...
അവർ ദേവനെ അകത്തേക്ക് ക്ഷണിച്ചു..
മോനു കഴിക്കാൻ എന്താ വേണ്ടേ..
ദേവൻ : അയ്യോ.. ഒന്നും വേണ്ട... അമ്മാവനും അമ്മായിയും പോയി കിടന്നോളു.. ഇപ്പൊ തന്നെ ഞാൻ കാരണം ഉറക്കം പോയി...
അച്ഛൻ : ആയ്യോ ഒന്നും കഴിക്കാതെ എങ്ങനെയാ മോനെ...
ദേവൻ : ഇല്ല അമ്മാവാ.. ഞാൻ കഴിച്ചു...
അച്ഛൻ : ആണോ.. ശെരി എന്നാൽ മോൻ മേലെക്കു പൊയ്ക്കോളൂ.. അവിടെയാണ് മോന്റെ മുറി...
ദേവൻ : ശെരി അമ്മാവാ... അമ്മായി.. പോയി കിടന്നോളു..
എന്ന് പറഞ്ഞു ദേവൻ മേലേക്ക് പോയി...
ദേവൻ മുകളിലേക്ക് പോയതും ആണ് അച്ഛന്റെയും ആ ഫോട്ടോ നെഞ്ചോടു ചേർത്ത് അവൻ നിദ്രയെ പുൽകി...
രാവിലെ ഉറക്കമുണർന്ന് ഒന്ന് ഫ്രഷായി ചെടി നനക്കുവാൻ വേണ്ടി പുറത്തേക്കിറങ്ങിയ ചിക്കു കണ്ടത് പുറത്തായി നിൽക്കുന്ന കാറും ആരുടെയോ ഷൂസും ആയിരുന്നു..
ഓ.. അപ്പൊ ആൾ എത്തി.. ന്നിട്ട് ഞാനറിഞ്ഞില്ലാലോ... ആ.. എന്തേലും ആവട്ടെ.
എന്നും പറഞ്ഞവൾ നനക്കാൻ തുടങ്ങി...
മേലെ ബാൽക്കണിയിൽ ഇരുന്ന് ദേവൻ ഇതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു.. അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു..
പതിവ് പോലെ തന്റെ പണികളെല്ലാം തീർത്ത് കോളേജിലേക്ക് പോകാൻ നിൽക്കുവായിരുന്നു ചിക്കു.. ഇടക്ക് അയാളെ അവളുടെ കണ്ണുകൾ തേടി.. രാവിലെ മുതൽ അച്ഛന്റെയും അമ്മയുടെയും വാ തോരാതെ ഉള്ള ദേവനെ കുറിച്ചുള്ള വർണന ആയിരുന്നു അതിന് കാരണവും...
ആൾ എഴുന്നേറ്റിട്ടുണ്ടെന്ന് മനസിലായി...
കോളേജിൽ പരിപാടി ആയിരുന്നതിനാൽ അവൾ സാരീ ആയിരുന്നു അന്ന് ഉടുത്തിരുന്നത്..
പതിവിലും നേരത്തെ അവൾ വീട്ടിൽ നിന്നിറങ്ങി..
കോളേജിൽ എത്തി തന്റെ പാട്ടും മറ്റു പരിപാടികളും കഴിഞ്ഞ് വൈകുന്നേരം ആയപ്പോൾ രാഹുലും അമ്മുവും ആയി വീട്ടിലെ വിശേഷം സംസാരിച്ചിരിക്കുമ്പോഴാണ് അമ്മയുടെ ഫോൺ വന്നത്...
കട്ട് ആക്കുമ്പോൾ അവളുടെ കിളി ആകെ പോയ പോലെ ആയിരുന്നു അവൾക്..
രാഹുലും അമ്മുവും കാര്യം തിരക്കിയപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്..
അമ്മു :എന്താ എന്താ പറ്റിയെ..
ചിക്കു : അമ്മ വിളിച്ചുരുന്നു അയാൾ എന്നെ വിളിക്കാൻ വരുമെന്ന്...
രാഹുൽ : ആര്?
ചിക്കു : ദേവൻ
തുടരും...
നിലാവ് 🖤