Aksharathalukal

കൃഷ്‌ണേന്ദ്രിയം....🌺🌺 - 5 (Last part)

ഭാഗം 5

 

ഹേയ് വിക്രം നിയോ.... നി ഇവിടെങ്ങനെ... വാടാ.... അവൻ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആകാംഷ അടക്കാതെ ഇന്ദ്രൻ അവനെ ഉള്ളിലേക്ക് വിളിച്ചു...

ദേവ് നിനക്കിങ്ങനെ.... ഞാൻ അറിഞ്ഞില്ല.... അതാണ്... അവൻ എന്ത്‌ പറയണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു..... ഒരുപാട് നാളുകൾ കൂടി പ്രിയ സുഹൃത്തിനെ കണ്ട സന്ദോഷത്തിനിടയിലും അവന്റെ ഇ അവസ്ഥ ഉള്ളിൽ നോവുന്നർത്തുന്നു....

ഇന്ദ്രൻ അതിനൊന്നു പുഞ്ചിരിച്ചു....

 

നിനക്ക് വിഷമമില്ലെടാ....ഇങ്ങനെ..
അവൻ വാക്കുകൾ പൂർത്തിയാക്കാനായില്ല....

വിഷമമൊക്കെ ഉണ്ടായിരുന്നു.... ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും.... ഇപ്പോഴും ഉണ്ട് ഒരു കുഞ്ഞു വിഷമം പക്ഷെ ഞാൻ ഇപ്പോൾ ഇതുമായി പൊരുത്തപെട്ടു കഴിഞ്ഞെടാ.....
തനിക്ക് ഇ അവസ്ഥ വന്നില്ലായിരുന്നേൽ ഒരിക്കലും തുളസിയോട് താൻ ഇങ്ങനെ അടുക്കില്ലായിരുന്നു.... അവളെ അറിയുക പോലുമില്ലായിരുന്നു.... ഇപ്പോൾ തന്റെ ഉള്ളിൽ അവൾ മാത്രമേ ഉള്ളൂ..... അവളോടുള്ള പ്രണയം മാത്രം അതോർക്കവേ അവനുള്ളിൽ ഒരു കുളിർ അനുഭവപ്പെട്ടു....

ട നി എന്താ ഇവിടെ.... അത് പറ.... ഇവിടുന്ന് പോയിട്ട് കുറെ കാലമായെല്ലോ....

ആഹ് അത് ട.... ഞാൻ ഇപ്പോൾ ഇവിടാണ്.... ഇവിടുത്തെ st maries  കോളേജിൽ അസിസ്റ്റന്റ് പ്രൊഫഴ്സർ ആയി ട്രാൻസ്ഫർ കിട്ടി.... മുമ്പ്  തിരുവനന്തപുരതായിരുന്നു..... അമ്മയും ഉണ്ട് കൂടെ.... നിങ്ങടെ അപ്പുറത്ത വീട് വാങ്ങിയത് ഞാനാ....
അവൻ ചിരിയോടെ പറഞ്ഞു...

ആഹാ അത് നീയാണോ.... തുളസി പറഞ്ഞായിരുന്നു ആരോ  വടക്കേപ്പുറത്തു വരുന്നുണ്ടെന്ന്... നിയായിരുന്നോ നന്നായി... നി ഇപ്പോൾ ഒരു മാഷായല്ലേ നന്നായി....

ഇന്ദ്രേട്ടാ ദ മരുന്ന്.... അപ്പോഴേക്കും അവിടേക്ക് മാറുന്നുമായി  തുളസി  വന്നു....

ആരോ വന്നെന്ന് കരുതി മുഖം ഉയർത്തി നോക്കിയ വിക്രം ഒരു നിമിഷം ആഹ് കാപ്പികണ്ണുകളിൽ തന്നെ നോക്കി ഇരുന്നുപോയി.... അവളുടെ കരിമഷി കണ്ണുകളും നുണക്കുഴി കവിളും....അല്പം വിടർന്ന ചെഞ്ചുണ്ടുകളിലും അവൻ ഇമ ചിമ്മാതെ നോക്കി നിന്നു..... ഇന്ദ്രനും അവളെ നോക്കി കാണുകയായിരുന്നു....

ആഹ് നിന്നെ കുറിച് ഇപ്പോൾ അങ്ങോട്ട് പറഞ്ഞെ ഉള്ളല്ലോ പെണ്ണെ അപ്പോഴേക്കും ആളിങ്ങെത്തിയെല്ലോ....
അവൻ കളിയാലേ പറഞ്ഞു.... അവളുടെ കണ്ണുകൾ അടുത്തുള്ള ആളിലേക്കായിരുന്നു.... അത് കണ്ട് ഇന്ദ്രൻ പറഞ്ഞു....

ആഹ് നി ഇങ്‌  വാ പെണ്ണെ... ഇത് ന്റെ പ്രിയ സുഹൃത്ത്‌ വിക്രം... വിക്രമദിത്യൻ....
ആഹ് പിന്നെ വിക്രം ഇത് തുളസി... കൃഷ്ണ തുളസി...എന്നെ സഹായിക്കാൻ നിൽക്കുന്നതാ...

വിക്രം അവളെ നോക്കി മനോഹരമായൊന്ന്  ചിരിചു... തിരിച്ചും ഒരു കുഞ്ഞി ചിരി സമ്മാനിക്കുന്നതിനോടൊപ്പം അവൾ അവനെ ഒന്ന് നോക്കി....
നിറയെ പിലികളുള്ള കുഞ്ഞി കണ്ണുകളാണേലും ഇന്ദ്രേട്ടന്റെ  നിലമിഴികളോളം വരില്ലെന്ന് തോന്നി അവൾക്ക്.... വെളുത്ത  ആറടി  പൊക്കവും ദൃഢമായ ഉറച്ച ശരീരവും ഉള്ള സുമുകനായൊരു ചെറുപ്പക്കാരൻ ഡ്രിം ചെയ്തു വെട്ടി ഒതുക്കിയ കുറ്റിത്തടിയും മീശയും.... ബ്ലൂ ഷർട്ടും ക്രീം കളർ പാന്റ്സും ആൾക്ക് നന്നായി ചെരുന്നുണ്ടെന്ന് തോന്നി അവൾക്ക്...

എന്നാൽ ഇതൊന്നും അത്ര പിടിക്കാതെ ഒരാൾ ഉണ്ടായിരുന്നു.....അവൾ വിക്രത്തിനെ തന്നെ നോക്കുമ്പോൾ തനിക്ക് ഉണ്ടാകുന്ന അസ്വസ്ഥത ഇന്ദ്രന്  നന്നായി മനസ്സിലാക്കൻ സാധിച്ചു.... അവൾ തന്റെ മാത്രം ആണെന്ന തോന്നൽ....

ആഹ്  തുളസി മരുന്നീവടെ.... അപ്പോഴാണവൾ വിക്രത്തിൽ നിന്നും മിഴികൾ പായിച്ചു ഇന്ദ്രനിലേക്കെത്തിയത്....അല്പം ജാള്യതയോടാവൾ മുഖം തിരിച്ചു.... ഇത് കണ്ട് വിക്രത്തിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.... ഇതെല്ലാം കണ്ടിട്ട് ഇന്ദ്രൻ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... അല്പം ദേഷ്യത്തിൽ തന്നെ അവളുടെ കയ്യിൽ നിന്നും മരുന്ന് വാങ്ങി കഴിച്ചു...

ആഹ് എന്നാൽ തുളസി പൊയ്ക്കോള്ളു. ഞാൻ വിളിക്കാം.... അതിനവൾ തലയിട്ടി വിക്രത്തിനെ ഒന്ന് നോക്കി പുറത്തേക്ക് പോയി.... അവൾ പോയിട്ടും വിക്രത്തിന്റെ  മിഴികൾ തന്റെ പെണ്ണിന്റെ പിറകെ ആണെന്ന് ഒരസ്വസ്ഥതയോടെ ഇന്ദ്രൻ മനസ്സിലാക്കി.....

ഇ കുട്ടി ആണോ നിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്....

ആഹ്.. അതേലോ അതിനിപ്പോൾ ന്താ... ആ ചോദ്യം ഇഷ്ട്ടപെടാത്ത പോലെ ഇന്ദ്രൻ ചോദിച്ചു....

അല്ല ഒരു പെൺകുട്ടിയല്ലേ..... അവൾ ഇങ്ങനെ നിന്റെ കാര്യങ്ങൾ എല്ലാം.... അവളുടെ വീട്ട്ടുകാർ എല്ലാം സമ്മതിച്ചോ....

തുളസി... അവൾക്കാരുമില്ല. അനാഥ ആണ് .. കുഞ്ഞിലേ മുതൽ ഇവിടാണ്  താമസം.... ആദ്യം പുറം പണിയായിരുന്നു.... പിന്നെ ഇപ്പോഴാണ് എന്റെ കാര്യങ്ങൾ നോക്കി തുടങ്ങിയത്...
ഇഷ്ടക്കേടോടെ അവൻ പറഞ്ഞു....

അല്ല ഇനി നിന്റെ പ്ലാൻ എന്താ.... ഒരു ജോലി ഒക്കെ കിട്ടി സെറ്റിൽ ആയില്ലേ... ഇനി future എങ്ങനാ....

ആഹ് ഒരു കുഞ്ഞു കല്യാണമൊക്കെ കഴിക്കണം.... ഇ നാട്ടിൻപുറത്തുകാരി ഒരു സുന്ദരി പെങ്കൊച്ചിനെ..... അത് പറയവേ അവന്റെ ഉള്ളിൽ തുളസിയുടെ മുഖം തെളിഞ്ഞു വന്നു.... കൂടെ ചുണ്ടിൽ അവൾക്കായി ഉള്ള പുഞ്ചിരിയും....
അത് ഇഷ്ടപ്പെടാതെ ഇന്ദ്രനും...

എടാ എന്നാ നമുക്ക് പിന്നെ കാണാം.... എനിക്കൊന്നു ഉറങ്ങണം.... നി ഒന്ന് തുളസിയെ വിളിക്കുമോ....

ഞാൻ ഉള്ളപ്പോൾ ന്തിനാടാ തുളസി ഞാൻ സഹായിക്കലോ... എന്നും പറഞ്ഞു അവൻ ഇന്ദ്രനെ കിടക്കാൻ സഹായിച്ചു....

അവൻ അതിഷ്ടപ്പെട്ടിലേലും ഒന്നും പറയാതെ കിടന്നു.... അവൻ പോയി കഴിഞ്ഞിട്ടും അവന്റെ ഉള്ളിൽ  അവർ പരസ്പരം  നോക്കി നിന്ന കാഴ്ചയായിരുന്നു..... അത് കാണെ എന്തിനാന്നില്ലാതെ സങ്കടവും ദുഃഖവും ദേഷ്യവും വന്നു....

💮💮💮💮💮💮💮💮💮💮💮💮💮💮💮💮

വിക്രം മുറ്റത്തേക്കിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു..... ആഗ്രഹിച്ചതെന്തോ കണ്ടുക്കിട്ടിയ സന്ദോഷത്തിൽ അവന്റെ മിഴികൾ വിടർന്നു..... അവൻ അങ്ങോട്ടേക്  നടന്നു....

ചെടികൾക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുവായിരുന്നു അവൾ...

ഹലോ.... കൃഷ്ണ....
പരിചയ മില്ലാത്ത സ്വരം കേട്ടു അവൾ തിരിഞ്ഞു നോക്കിയപ്പോൾ വിക്രത്തിനെ കണ്ട്  ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് ഒന്ന് പുഞ്ചിരിച്ചു...

ആഹ്  സർ ആണോ... ന്തേ ന്തേലും ആവശ്യമുണ്ടോ....

ഏയ്... ന്താടോ ഇത്.... താൻ എന്നെ സർ ന്നൊന്നും വിളിക്കണ്ട... ഒന്നേൽ വിക്രം  അല്ലേൽ  ആദി ഇതിലേതെങ്കിലും വിളിച്ചോ.... എല്ലാരും വിക്രം എന്നാ വിളികാ താനും അങ്ങനെ വിളിച്ചോ.... അവൻ ഒരു ചിരിയോടെ പറഞ്ഞു...

അയ്യോ പേര് വിളിക്കാനോ... എന്നിലും മുതിർന്ന ആളല്ലയോ അപ്പോൾ എങ്ങന...
വിക്രമേട്ടൻ... അയ്യേ അത് ഒരുമാതിരി കൊള്ളില്ല..... ആദിഏട്ടൻ... ആഹ് അത് കൊള്ളാം അത് മതി.... എങ്ങനണ്ട് മാഷേ കൊള്ളില്ലേ....

നിർത്താത്ത ഓരോന്നും സംസാരിക്കുന്ന അവളുടെ മുഖത്തൂടിഓടി നടക്കുകയായിരുന്ന അവന്റെ കണ്ണുകൾ.... പെട്ടെന്നു തന്നെ നോട്ടം  മാറ്റി അവൻ ഉത്തരം പറഞ്ഞു.......
ആഹ് ആധിയേട്ടൻ കൊള്ളാല്ലോ.... എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല... താൻ വിളിച്ചോ....പക്ഷെ എനിക്ക് ആ മാഷ് വിളി അങ്ങ് ബോധിച്ചു ട്ടോ.... ഒരു അധ്യാപകൻ ആയതുകൊണ്ടായിരിക്കും....
അവൻ കളിക്ക് പറഞ്ഞു....
ശെരിക്കും മാഷ് മാഷാണോ .... അവൾ ജിഗ്നസായോടെ ചോദിച്ചു... അതിനവൻ ഒന്ന്  തലയാട്ടി....
പിന്നീട് സംസാരം നീണ്ടു പോയി..... നല്ലൊരു അടുപ്പം  അവർക്കിടയിൽ രൂപം കൊണ്ടു.... വൈകിട്ട് വീട്ടിലേക്ക് അവളെ ക്ഷണിച്ചിട്ടാണ് അവൻ പോയത്....

അവിടുന്നു നടന്നകലുമ്പോൾ അവന്റെ ഉള്ളിൽ പുതുപ്രതീക്ഷകളായിരുന്നു....
റൂമിൽ ഇന്ദ്രന് തിരിഞ്ഞും മറിഞ്ഞും  കിടന്നിട്ടും ഒരു സമാധാനവും കിട്ടുന്നില്ലായിരുന്നു.....

തുളസി അവൾ തന്നിൽ നിന്നു അകലുകയാണോ..... വിക്രത്തിന്റെ കണ്ണുകളിൽ ഞാൻ കണ്ടതാണ് അവളോടുള്ള  പ്രണയം ആയിരുന്നില്ലേ ... അവൾ തന്റെയല്ലേ... അതെ തന്റെ മാത്രമ...
അവലില്ലാതെ ഇപ്പോൾ ഒരു നിമിഷം പോലും പറ്റുന്നില്ല...
അത്രമേൽ തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണു.... എന്നെ വിട്ടു നി പോകുമോ തുളസി..... വേദനയോടെ അവൻ സ്വയം ചോദിച്ചു....
💮💮💮💮💮💮💮💮💮💮💮💮💮💮💮💮

നി എവടെ ആയിരുന്നു .... വൈകിട്ട് കണ്ടില്ലായിരുന്നെല്ലോ...

അത് ഇന്ദ്രേട്ടാ ഞാൻ മാഷിന്റെ വീട്ടിൽ ഒന്ന് പോയി....
വളരെ സന്ദോഷത്തോടെ പറയുന്ന അവളെ ഒരുനിമിഷം ഒന്നും മനസ്സിലാകാത്തത് പോലെ നോക്കി നിന്നു അവൻ....
മാഷൊ ഏതു മാഷ്....

ഓഹ് ന്റെ  ഇന്ദ്രേട്ടാ... ആധിയേട്ടന്റെ കാര്യ ഞാൻ പറയാണേ... ഇന്ദ്രേട്ടന്റെ ഫ്രണ്ട് ആള് മാഷാണെല്ലോ അതാ ഞാൻ അങ്ങനെ വിളിക്കുന്നെ..ആളോട് സംസാരിക്കാൻ നല്ല രസമാ...
ഞങ്ങൾ നല്ല കൂട്ടായി....അമ്മേയേം പരിചയപെട്ടു.ഒരു പാവം അമ്മ.... എനിക്കിഷ്ട്ടായി....

അവൾ സന്ദോഷത്തോടെ അത് പറയുമ്പോൾ തന്റെ ഉള്ളു നോവുന്നത് അവൻ  അറിയുന്നുണ്ടായിരുന്നു... വേദനയോടെ ആ മുഖത്തേക്കൊന്ന് നോക്കിനിന്നപ്പോൾ അറിയാതെ കണ്ണുകളും നിറഞ്ഞു... അത് മറക്കാണെന്നോണം കണ്ണുകൾ ഇറുകെ പൂട്ടി.... അപ്പോഴും അവൾ അവിടുതെ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു...പക്ഷെ ഒന്നും അവൻ കേൾക്കുന്നില്ലായിരുന്നു...മനസ്സ് നിറയെ വേദനയായിരുന്നു..

പിറ്റേന്നും ആദിയെ കൊണ്ട് അമ്പലത്തിലും നാട് കാണാനും ഒക്കെ തുളസി പ്പോയി അവൻ ഏറെ നിർബന്ധിച്ചിട്ട...ഇന്ദ്രനോട് സമ്മതം ചോദിച്ചെങ്കിലും അവളുടെ ആഗ്രഹം ആവും എന്ന് കരുതി അവൻ അതിനു സമ്മതിച്ചു...

പിന്നീട് അങ്ങോട്ട്  വിക്രവും തുളസിയും ഒരുപാട് കൂട്ടായി...അവന്റെ ഉള്ളിൽ അവൾ പതുക്കെ പതുക്കെ വെരുറപ്പിക്കുക ആയിരുന്നു...... അവളെ കാണാൻ വേണ്ടി മാത്രം ഇന്ദ്രന്റെ പേരും പറഞ്ഞു അവൻ വന്നു പോയി..... ഇന്ദ്രൻ അത് മനസ്സിലാക്കിയെങ്കിലും അവൻ ഒന്നും പറഞ്ഞില്ല..... അവൻ കാണുന്നുണ്ടായിരുന്നു അവരുടെ അടുപ്പം... തുളസിക്കും അവനോട് ഇഷ്ട്ടമുണ്ടായിരിക്കും എന്ന് അവൻ  തെറ്റിദ്ധരിച്ചു... പക്ഷെ അവളുടെ ഉള്ളിൽ കൂടപ്പിറപ്പുകളില്ലാത്ത  തനിക്ക് ഒരു ഏട്ടനെ കിട്ടിയ പോലെ അല്ലേൽ ചില സമയത്ത് ഒരു കൂട്ടുകാരനായിട്ടൊക്കെയായിരുന്നു അവൻ.... ഇന്ദ്രൻ അതിനെ വേറൊരു രീതിയിൽ രൂപം കൊടുത്തു ....

സന്ധ്യക്ക്  ബാൽക്കണിൽ ഇരുന്നു ഇളം കാറ്റ് ആസ്വദിക്കുമ്പോൾ  ആയിരുന്നു അപ്പുറത്തെ വീട്ടിൽ നിന്നും ഇങ്ങോട്ടേക്കു തന്നെ നോക്കി നിൽക്കുന്ന വിക്രതിനെ കാണുന്നത്.... അവന്റെ നോട്ടം പോകുന്നിടത്തേക്ക്  മിഴികൾ കൊണ്ട് പോയ  ഇന്ദ്രൻ ന്റെ ഉള്ളിൽ ഒരു നിമിഷം വേദന നിറഞ്ഞു.... കുളിച്ചു ഈറനായി ഒരു ചുമപ്പും കറുപ്പും ദവാണി  ചുറ്റി നടന്നു വരുന്ന തുളസിയെ അവൻ ഒന്ന് നോക്കി.. പിന്നീട്  നോട്ടം വിക്രത്തിലേക്കെത്തി മറ്റെല്ല്ലാം വിസ്മരിച്ചു സ്വയം മറന്നു നോക്കി നിൽക്കുന്ന അവനെ കണ്ടിട്ട് ഇന്ദ്രൻ സഹിച്ചില്ല..... അവൻ മിഴികൾ അടച്ചു ഒന്നാലോചിച്ചു....

താൻ അവളെ പ്രണയിക്കുന്നില്ലേ.... ഇ മനസ്സ് നിറയെ ഇപ്പോൾ അവൾ മാത്രമല്ലെ ഉള്ളു.... എന്നും തന്റെ കൂടെ കാണും എന്ന ഞാൻ കരുതിയെ..... ഞാൻ ന്ത്‌ പൊട്ടനാ... എനിക്കല്ലേ അവളോട് പ്രണയമുള്ളൂ...
അവൾക്കത്  എന്നോടില്ലല്ലോ..... ആഹ്  കണ്ണുകളിൽ ഞാൻ ഇ  ഇടയ്ക്ക് ഒരുപാട് തിരഞ്ഞതല്ലേ അത്.... കാണാൻ കഴിഞ്ഞില്ലല്ലോ.... അവൾക്കും എന്നോട് സഹതാപം മാത്രമേ കാണു... എല്ലാരേയും പോലെ.... ഒരു പാവം പെണ്ണിന് സഹജീവികളോട് തോന്നുന്ന കളങ്കമില്ലാത്ത സ്നേഹം മാത്രം... അതിൽ കൂടുതലൊന്നുമില്ല....അല്ലേലും തനായിരുന്നല്ലോ വിഡി.... എഴുനേറ്റ് നടക്കാൻ ശേഷി ഇല്ലാത്തവനെ ആര്  ഇഷ്ട്ടപെടാന... ആര് പ്രണയിക്കന... പാർവണ പറഞ്ഞതണ് ശെരി.... ഒരുപെണ്ണിനും ഉൾക്കൊള്ളാൻ കഴിയില്ല..
താൻ ന്ത്‌ സ്വാർത്ഥന അല്ലേൽ തന്നെ ഒരിക്കലും എണീക്കാൻ കഴിവില്ലാത്ത തന്നെ അവൾ സ്നേഹിക്കണം എന്ന് എനിക്ക് പറയാൻ എങ്ങനെ തോന്നുന്നു... എപ്പോഴോ അവൾ ഉള്ളിൽ കയറി പ്പോയി ഇനി പറിച്ചു മാറ്റാൻ സാധിക്കില്ല.... തന്റെ കൂടെ കൂട്ടി അവളുടെ ജീവിതം നശിപ്പിക്കുകയാണോ വേണ്ടത് താൻ....ഞാൻ അവളെ പ്രാണിയിച്ചിട്ടുണ്ടോ... ഉണ്ടേൽ അവളുടെ ഭാവി, നല്ല ജീവിതം അല്ലെ നോക്കേണ്ടത്.... താൻ അവൾക്ക് ഒരിക്കലു ചേരില്ല.... വിക്രം... അവൻ.. അവൻ നല്ലവനാ.... അവളെ പൊന്നു പോലെ നോക്കിക്കോളും.... അവൾക്ക് വേണ്ടത് എല്ലാം സാധിച്ചു കൊടുക്കും.... ഇതുവരെയും ജീവിതത്തിൽ സന്ദോഷചിട്ടില്ലാത്ത അവൾക്ക് അവൻ എല്ലാം സന്ദോഷങ്ങളും നൽകും.... താൻ തന്നെകൊണ്ട് ഒരിക്കലും അതോന്നും  സാധിക്കില്ല... ഞാൻ  അവൾക്ക് ജോജിക്കില്ല... അവനാണ് അവൾക്ക് ചേരുന്നത്.... പക്ഷെ അവളെ മറക്കാൻ എന്നെ  കൊണ്ട് സാധിക്കുമോ... ഇല്ല ഒരിക്കലും സാധിക്കില്ല.... ഉള്ളിൽ നിന്നും അടർത്തി മാറ്റാൻ പറ്റതത്രയും ആഴത്തിൽ വീരുറച്ചുപോയി .... എന്നും ഉള്ളിൽ കാണും  എൻ പ്രണയമായി തന്നെ.... നിന്നെ അറിയിക്കാതെ നിന്നോടൊന്ന് പറയാതെ ദൂരെ നിന്നും  പ്രണയിച്ചുകൊള്ളാം പെണ്ണെ ഞാൻ.... ഒരുപാടിഷ്ട്ടമാണ് പെണ്ണെ....ഇനി ഞാൻ നിന്നെ കൂട്ടിയാൽ നി കൂടി എന്നെ സ്വാർത്തൻ എന്ന് കരുതും.... ആവാതു ള്ളപ്പോൾ വല്യ ഡോക്ടറേ ഒക്കെ കെട്ടാൻ പോയിട്ട് വയ്യാതായപ്പോൾ നിന്നിലേക്ക് വന്നാൽ നി എന്നെ പുച്ഛത്തോടെ നോക്കില്ലേ പെണ്ണെ,സഹിക്കില്ല അതെനിക്ക്.എന്റെ പ്രണയം അവിടെ തോൽക്കും... നിന്റെ സന്ദോഷം....നിന്റെ ജീവിതം സന്തോഷമായിരിക്കനം അതാണ് എനിക്ക് വേണ്ടത്....മനസ്സിൽ ചില ഉറച്ച തീരുമാങ്ങങ്ങൾ എടുത്തു അവൻ ആഹ് രാത്രി തള്ളി നീക്കി.......

💔💔💔💔💔💔💔💔💔💔💔💔💔💔💔

വിക്രം ഞാൻ നിന്നെ ഇപ്പോൾ വിളിപ്പിച്ചത് നിന്നോട് ഒരു കാര്യം ചോദിക്കാനാണ്... നി സത്യം മാത്രം പറയണം....

എന്താടാ  നിനക്ക് ചോദിക്കാനുള്ളത് നി ചോദിച്ചോ.... ഞാനും നിന്നോട് ഒരു കാര്യം ചോദിക്കാൻ ഇരുന്നെയാ...

അത്... അത് പിന്നെ... തുളസി അവളെ.
അവളോട് നിനക്കെന്തെങ്കിലും.... അവൻ മൈഴുവനും  ചോദിക്കാതെ പകുതിക്ക്  വെച് നിർതി....

ആദ്യം കേട്ടപ്പോൾ ഒരു ഞെട്ടലുണ്ടായെങ്കിലും പിന്നീട് അത് ഒരു പുഞ്ചിരിയിലേക്ക് മാറി....

സത്യത്തിൽ ദേവ നിന്നോട് ഞാൻ ചോദിക്കാൻ ഇരുന്നത് ഇത് തന്നാണ് കേട്ടോ.... അവളെ എനിക്കിഷ്ട്ടമാണ് .... വെറും ഇഷ്ട്ടമല്ല കെട്ടി കൂടെ കൂട്ടാൻ തന്നയാണ്.... അവളെ കണ്ടപ്പോൾ തന്നെ ചുങ്കിൽ കേറിയതാടാ അവൾ... അവളെ കുറിച്ചെല്ലാം എനിക്കറിയാം... അതൊന്നും എനിക്കൊരു പ്രേശ്നവുമല്ല... ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളട....
അമ്മേയോടും ഞാൻ പറഞ്ഞായിരുന് അമ്മയ്ക്കും സമ്മതമാ..അല്ലേലും അവളെ ആർക്കാ ഇഷ്ട്ടമല്ലാത്തത്...എനിക്ക് എനിക്ക് തന്നേക്കെടാ അവളെ... ഞാൻ ൻ നോക്കിക്കൊള്ളാം....പൊന്നുപോലെ...

വിക്രം പറയുന്ന ഓരോകാര്യങ്ങളും അവൻ മുൻകൂട്ടി പ്രേധിക്ഷിച്ചതാണേലും കേട്ടു നിൽക്കാൻ അവനു  സാധിച്ചില്ല... കൈകൾ വീൽ ചെറിൽ മുറുകി... മനസ്സിന്റെ സംഘർഷമെന്നപ്പോൽ....

മ്മ്മ്... നിനക്കു... നിനക്കെവളെ തന്നേക്കാം.... അവളുടെ കണ്ണ് നിറക്കരുത് ഒരിക്കലും.... വിടാതെ ചേർത് പിടിച്ചുകൊള്ളണം  ഏത് പ്രതിസന്ധിയിലും  കേട്ടോ...
അവന്റെ കൈകൾ കൂട്ടിപിടിച്ചു പറയുന്നതിനോടൊപ്പം രണ്ട് തുള്ളി കണ്ണുനീർ ആ കൈകളികേക് വീണു...

ദേവ... നിനക്ക്.. നിനക്ക് അവളോട് .... അവൾ.. അവൾ നിന്റെ ആരാ....

അവൾ  എന്റെ ആരാണെന്നാണോ .... അവൾ എന്റെ എല്ലാമാണ് വിക്രം... എന്റെ പ്രണയമനവൾ.... ചങ്ക് പിടയുന്നാ വേദനയോടെ പറിച്ചെടുത്തു തരുകയാ.... നോക്കിക്കൊള്ളാണെടാ.... അവളുടെ സന്ദോഷം അതാണ് എനിക്ക് വേണ്ടത്.... കണ്ണീരിനൊപ്പം അവന്റെ വാക്കുകളും പുറത്തേക്ക് വന്നു...
വിക്രം പോയതും ഉള്ളിൽ തടഞ്ഞു നിർത്തിയ സങ്കടം   പിടിച്ചു നിർത്താനായില്ല ....

നി  അറിയുന്നോ പെണ്ണെ ഈ നെഞ്ചിലെ നീറ്റൽ.... എപ്പോഴേലും അറിഞ്ഞിരുന്നോ എന്നുള്ളിലെ പ്രണയം.... അറിഞ്ഞിരുന്നില്ലല്ലേ... ഇനി ഒരിക്കലും അറിയുകയും ഇല്ല....എന്റെ ഉള്ളിൽ തന്നെ ഒടുങ്ങാട്ടെ എല്ലാം....

💔💔💔💔💔💔💔💔💔💔💔💔💔💔💔

കൃഷ്ണേ.... നി ഒന്നിങ്ങു വന്നേ....

ന്താ സുമതിയമ്മേ... ന്തേലും ആവശ്യം...

ഇന്നാ ഇത് പിടി.... നിനക്കുള്ള കൂലിയ... ഇനി മുതൽ ദേവയെ നോക്കൻ നി വരണമെന്നില്ല.... പുതിയ ഒരു മെയിൽ ഹോം നഴ്സിനെ കിട്ടി....

ന്തേ സുമതിയമ്മേ ഞ.. ഞാൻ... ന്തെങ്കിലും തെറ്റ് ചെയ്തോ.... ന്താ പെട്ടെന്നു... ഞാൻ  നോക്കിക്കൊള്ളാമെല്ലോ...

ഏയ്യ് അത് വേണ്ട കുട്ടി.... ഇത് അവന്റെ തീരുമാനമാ.... നിന്നെ അവൻ വല്യ കാര്യമാ... നിന്റെ വേറൊരു കാര്യം കൂടി അവൻ നോക്കി വെച്ചിട്ടുണ്ട് കേട്ടോ...

നി ഇങ്ങനെ ഞെട്ടേണ്ട നിന്റെ കല്യാണമ കുട്ടി ....
കല്യാണമോ.... എനിക്കോ... ഇടർച്ചയോടാവൾ ചോദിച്ചു...
അതേലോ.. ചെക്കനെ നി അറിയും വിക്ര... അവൻ നിന്നെ ഇഷ്ടനത്രെ.... ദേവക്ക് ഒരേ നിർബന്ധം ഇത് നടത്താൻ... അടുത്താഴ്ച നമ്മയുടെ ദേവി ഷേത്രത്തിൽ വെച്ച ഒരു കുഞ്ഞു ചടങ്ങ് അത്രേ ഉള്ളു ട്ടോ... വിക്രത്തിനും അത് മതീന്ന്.... നി തയ്യാറായിക്കോ... നിന്റെ കഷ്ടപ്പാടൊക്കെ തീർന്നു.... കുട്ടി... സ്നേഹത്തോടെ അത്രെയും പറഞ്ഞിട്ട് അവർ നടന്നു നീങ്ങി....

അപ്പോഴും കേട്ടതിന്റെ ഞെട്ടലിലായിരുന്നു തുളസി.... കല്യാണമോ തനിക്കോ അതും അധിയേട്ടനുമായി... ഇല്ല ഇത് ഒരിക്കലും നടക്കില്ല.... തന്റെ ഉള്ളിൽ ഇന്ദ്രേട്ടനല്ലെയോ പിന്നെങ്ങനെ... ഇല്ല ഇന്ത്രട്ടനല്ലാതെ ആർക്കും സ്ഥാനമില്ല...

ഇന്ദ്രേട്ടാ.... നിറകണ്ണുകളോടെ അവൾ അവൻറെ പിന്നിൽ ചെന്ന് വിളിച്ചു....

അവളുടെ ശബ്ദം കേട്ടിട്ട് ഉള്ളം വിങ്ങിയെങ്കിലും അത് മറച്ചു വെച്ചു മുഖത്തു  ഗൗരവം നിറച്ചു...

ആഹ്  കൃഷ്ണയോ... ന്താടോ.. അമ്മെയെല്ലാം പറഞ്ഞില്ലേ തന്നോട്....

തന്നെ കൃഷ്ണ എന്ന് വിളിച്ച ഞെട്ടലിലായിരുന്ന അവളപ്പോൾ.. എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടെങ്കിലും വാക്കുകൾ ഒന്നും വരുന്നില്ല.... മനസ്സ് കല്ലായ പോലെ...

ന്താടോ താൻ കേട്ടിലെ... അവൻ ഒന്നുടെ ചോദിച്ചു....

എനിക്ക്.... എനിക്ക്.. ഇ വിവാഹം വേണ്ട... ഞാൻ ഞാൻ ഇവിടെ കഴിഞ്ഞു കൊള്ളാം... എന്നെ പറഞ്ഞു വിടല്ലേ..

ഏഹ്... താൻ ഇത് ന്തൊക്കെയാ പറയാണേ... വിവാഹം വേണ്ടെന്നോ.. ഉള്ളിൽ നീറി കൊണ്ടവൻ ചോദിച്ചു...

തനിക്ക് വട്ടാണോടോ... എല്ലാം ഉറപ്പിച്ചുകഴിഞ്ഞു ...

ആരോട് ചോദിച്ചിട്ട് വേണ്ട... എനിക്ക്....
..
ഞാൻ ഉറപ്പിച്ചു... ഇത് നടക്കണം... നടന്നെ തീരു... ഇനിയും തന്നേം എന്നേം ചേർത് ആൾകാർ ഓരോന്നു പറയുന്നത് കേട്ടു നിൽക്കാൻ എനിക്ക് വയ്യ... താൻ പൊക്കൊളു...

ഇല്ല പോകില്ല... എനിക്ക് ഒരു കാ...

തന്നോടല്ലേ പോകാൻ പറഞ്ഞെ...അല്പം  സ്വസ്ഥത താ... ഒരൽപ്പം സ്വാതന്ത്യ തന്നപ്പോൾ തലേൽ കേറുന്നോ... എന്നോട് അൽപ്പംലും ഇഷ്ട്ടമുണ്ടെൽ താൻ ഇതിന് സമ്മതിക്കണം...
കൃഷ്ണക്ക് പോകാം...

അവളോട് അത്രയും പറഞ്ഞു... അവൻ വീൽ ചെയർ സ്വയം ഉന്തി മുന്നോട്ട് പോയി..

രണ്ട് പെരുടെയും ഹൃദയം ഉരുകുന്നുണ്ടായിരുന്നു... പരസ്പരം തുറന്നു പറയാതെ പ്രണയത്തിനെ ഓർത്തു..
പിന്നീട് അവൾ  ഇന്ദ്രൻനെ കാണാൻ ഒരുപാട് ശ്രെമിച്ചെങ്കിലും അതിന് സാധിച്ചില്ല... തന്റെ മനസ്സിലുള്ള ഇഷ്ട്ടം എന്ത് വന്നാലും പറയാനം എന്നവൾ തീരുമാനിച്ചു

മാഷേ എനിക്ക് മാഷിനോട് ഒരു കാര്യ പറയാനുണ്ടായിരുന്നു...

ന്താടോ.. പറഞ്ഞോ... ഒട്ടും സമയമില്ല... ഇനി ഒരു ദിവസം കൂടി അല്ലെ ഉള്ളു.. തന്നെ ഒന്ന് കാണാൻ പോലും കിട്ടുന്നുണ്ടായിരുന്നില്ലല്ലോ...എവിടായിരുന്നു...ആഹാ കൊള്ളാലോ മൂക്കുത്തി
... തനിക്ക് ഇത് നന്നായി ചേരുന്ന്നുണ്ട് ട്ടോ..

അത് പിന്നെ മാഷേ... ഇ കല്യാണം....

അയ്യോ കൃഷ്ണ നമുക്ക് പിന്നീട് സംസാരിക്കാടോ അമ്മയെ എന്നെ ഒരു അത്യാവശ്യത്തിന് പറഞ്ഞു വിട്ടതാ... നമുക് നാളെ കൂടി കഴിഞ്ഞാൽ ഇഷ്ട്ടം പോലെ സമയം കിടക്കുവല്ലേ... കൃഷ്ണ കുട്ടി... അപ്പൊ ശെരി...
അതും പറഞാവൻ ബുള്ളറ്റിൽ കയറി  പോകുന്നത് കണ്ണിരുടെ കണ്ടുനിൽക്കാനേ അവൾക്കായുള്ളു....
..... തന്റെ വിധിയുർത് ആഹ് പെണ്ണ് സ്വയം ശപിച്ചു....

നാളെയാണ് വിവാഹം...ഇതുവരെയും ഒരവസരം ഇന്ദ്രനോടോ ആദിയോടോ സംസാരിക്കാൻ  കിട്ടാത്തതിൽ  ഇനി എന്ത് ചെയ്യും എന്ന് നീറി പുകയുകയാണ് തുളസി... ആദിയേട്ടൻ എനിക്ക് എന്റെ സ്വന്തം ഏട്ടനെ പോലെയാണ്... അയാളെ എങ്ങനെ തനിക്  ഇല്ല പറ്റില്ല... ഇന്ദ്രേട്ടനെ അല്ലാതെ ഒരാളേം ആഹ് സ്ഥാനത് ഓർക്കാൻ കൂടി വയ്യ.... തനിക്ക് അഹ് സ്ഥാനം തന്നില്ലെങ്കിൽ വേണ്ട... ഇ വിവാഹം ഒന്ന് മുടക്കികൂടെ... പറ്റണില്ലല്ലോ ഈശ്വര എനിക്ക്... ഒരിക്കലും നടക്കില്ല ഞാൻ ജീവനോടുള്ളപ്പോൾ ഇത്.. ഇന്ദ്രനും അത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു... തന്റെ ജീവൻ മറ്റൊരാളുടെ സ്വന്തമാവാൻ പോകുന്നതോർത്തു ഹൃദയം വെന്തുരുകികൊണ്ടിരുന്നു ... അവസാന നിമിഷം അവളെ പോയി കൂട്ടി കൊണ്ട് വന്നാലോ എന്ന് വരെ അവൻ ചിന്തിച്ചു... പിന്നീട്  കൈവിട്ട് പോകുന്ന മനസ്സിനെ പറഞ്ഞു തിരുത്തി.....
💮💮💮💮💮💮💮💮💮💮💮💮💮💮💮

രാവിലെ നീര്ത്തെ എണീറ്റിട്ടും ഇനി നടക്കാൻ പോകുന്ന കാര്യമോർത്തു അവളുടെ ഉള്ളം വിങ്ങി... ഒന്നും നടന്നില്ലേൽ താൻ ജീവനോടെ കാണില്ല... തന്റെ പ്രാണൻ വേണ്ടങ്കിൽ പിന്നെ എന്തിന് അവൾ ഓർത്തു...

മോളെ വാ ഇങ്ങനെ ഇരിക്കുവാണോ കുട്ടി.. അവിടെ അവരൊക്കെ വന്നൂട്ടോ... ഇനി തികച്ചും അര മണിക്കൂറില്ല കുട്ടി... ഒരുങ്ങിക്കോ ഞാൻ സഹായിക്നോ അതോ ആരേലും പറഞ്ഞു വിടണോ..

വേണ്ട സുമതിമ്മേ... ഇന്ദ്രേട്ടൻ.. വന്നോ... ഏട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..
ഇല്ല കുട്ടി അവൻ വന്നിട്ടില്ല... ആരുടേം മുന്നിൽ വരണ്ട പോലും അവന്..... ന്നാ ഒരുങ്ങിക്കോ കുട്ടി..

മ്മ്മ്....
അതിനവൾ ഒന്ന്  മൂളി...

റൂമിലെ ക്ലോക്കിൽ 8ആയപ്പോൾ അവൻ സ്വയം ഓർത്തു....
ഇപ്പോൾ  നി വിക്രത്തിന്റെ സ്വന്തമായിക്കാനും അല്ലെ തുളസി.....
സഹിക്കുന്നില്ലല്ലോ പെണ്ണെ.... മരിച് പോയിരുന്നെങ്കിൽ എന്ന് തോന്നുവാ ... ഹൃദയം തകരുന്ന പോലെ...

അമ്മേ കൃഷ്ണ അവൾ..
അവൾ എവടെ.... സമയമായെല്ലോ..

അറിയില്ല മോനെ അവിടെ അമ്പലത്തിന്റെ  റസ്റ്റ്‌ റൂമിൽ കാണുന്നില്ല... ഇ കുട്ടി എവടെ പോയി ഒരു പിടിയുമില്ലല്ലോ....

💮💮💮💮💮💮💮💮💮💮💮💮💮💮💮💮

ടേബിളിൽ തല ചയിച്ചു അവൻ നിശബ്ദം തേങ്ങി....നെഞ്ച് പിടയുന്ന വേദന യോടെ...

കാലിൽ ആരോ ചുറ്റിപ്പ്പിടിച്ചതറിഞ്ഞാണ് കണ്ണുകൾ തുറക്കുന്നത്...കണ്ണുനീർ പാദങ്ങളെ നനകുമ്പോൾ ആണ് ഞെട്ടി താഴോട്ട് നോക്കുന്നത്....

കാണുന്നത് സത്യമാണോ അതോ മിഥ്യയാണോ എന്നവൻ ഒരു നിമിഷം ചിന്തിച്ചു....

തു.... തുളസി.... നി നി എന്താ ഇവിടെ.... അവളെ തന്നിൽ നിന്നും പിടിച്ചു മാറ്റി കൊണ്ടവൻ ചോദിച്ചു...
ആദ്യം അവന്റെ മിഴികൾ ഉടക്കിയത് ആഹ് നീലക്കൽ മൂക്കുത്തിയില്ലായിരുന്നു... ഒരു നിമിഷം അവൻ അന്ന് പറഞ്ഞതൊക്കെ ഓർത്തു... അവളുടെ കോലം കണ്ടിട്ട് തന്നെ  നേരെചൊവ്വിന് ഒന്ന് ഉറങ്ങിയിട്ട് ഒരുപാട് നാളായെന്ന് മനസ്സിലായി... കരഞ്ഞു ചുമന്നു  വീർതിരിക്കുന്ന മുഖവും  കണ്ണുകളും വിറക്കുന്ന ചുണ്ടുകളും....പാറി പറന്നു ആലങ്ങോലമായ മുടിയും.... ആകെ കോലം കേട്ടു....

വിക്രം അവൻ.. അവനെവിടെ... നിങ്ങടെ വിവാഹം. നടന്നോ...

അതിനവൾ  അവനെ തന്നെ നോക്കി നിന്നു  ....

ഇന്ദ്രേട്ടന്  ഓർമയുണ്ടോ ഇ ദവണി.... ഇന്ദ്രേട്ടൻ വാങ്ങി തന്നതാ... ഇപ്പോഴും.... ഇപ്പോഴും ഞ.... ഞാൻ... ഇത് സൂക്ഷിച്ചു... വെച്ചിട്ടുണ്ട്.... ഒരു ഒരു നിധിപോലെ.... ന്തു ഇഷ്ടമാണെന്നോ... എനിക്ക്...
അവൾ പറയുന്നതൊന്നും മനസ്സിലാകാതെ അവൻ അവളെ  നോക്കി...

എനിക്ക് മൂക്കുത്തി നന്നായിരിക്കും  എന്ന് പറഞ്ഞില്ലേ..... ന്ത്‌ വേദനയായിരുന്നെന്ന് അറിയുമോ... പക്ഷെ ഹൃദയം നോവുന്ന അത്രക്കും വന്നില്ല ട്ടോ.... ഇപ്പോൾ ഞാൻ എങ്ങനുണ്ട്.... ഇന്ദ്രേട്ടാ.... ഇഷ്ട്ടായോ... ഇഷ്ട്ടായോ എന്നെ... പറ... എന്താ ഒന്നും മിണ്ടാതിരിക്കുന്നെ..... ഒന്ന് പറ.... ഇല്ലേൽ ഞാൻ മരിച്ചു പോകും.... ചങ്കു പൊട്ടിപോകുന്ന പോലെയാ.... താങ്ങാൻ പറ്റുന്നില്ല....

തു.... തുളസി.... നി.. ഇത് ന്തൊക്കെയാ..
അവൻ ഒന്നും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല..... അവളുടെ കോലവും സംസാരവും എല്ലാം സമനിലതെറ്റിയത് പോലായിരുന്നു.... അവനും കരയുക ആയിരുന്നു....

എന്തെ... വിശ്വാസം വന്നില്ലേ.... ഞാൻ പറഞ്ഞെ അല്ലെ എനിക്ക് ഇ വിവാഹം വേണ്ടെന്ന്... മാഷ്...മാഷിനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല... ഇന്ദ്രേട്ടാ.... ഇ മനസ്സ് നിറയെ ഇകാലമത്രെയും, ഈ ഒരു  മുഖം മാത്രമേ ഉള്ളു.... ഇപ്പോൾ മനസ്സിൽ കയറി എന്ന് പോലും എനിക്ക്.... എനിക്ക്... നിശ്ചയമില്ല.... അത്രയ്ക്കും ചെറുതിലെ.... മുതൽ എന്റെ ഉള്ളിലുണ്ട് ഇ കണ്ണുകലും മുഖവും.... എന്നെ.... എന്നെ പറഞ്ഞു വിടല്ലേ ഇന്ദ്രേട്ടാ.... എനിക്ക് പറ്റാത്തൊണ്ട.... ഇ സ്വത്തും... പണവും ഒന്നും കണ്ടിട്ടല്ല.... എപ്പോഴോ ഞാൻ പോലും അറിയാതെ.... പറഞ്ഞതാ ഞാൻ ന്നോട് തന്നെ... പറ്റാത്തോണ്ടാ.... ഞാൻ ഞ.... ഞാൻ ഇവിടെവിടേലും മുമ്പത്തെ പോലെ കഴിഞ്ഞോളം എന്നെ  കൂടെ കൂട്ടേണ്ട ഒന്നും... ഒന്നും വേണ്ട... എന്നും നോക്കാനും പഴേ പോലെ ജോലികളൊക്കെ ചെയ്ത് ഞാൻ ഇവിടെ ഇ മൂലേക്ക് ഇരുന്നുകൊള്ളാം.... എന്നെ പറഞ്ഞു വിടല്ലേ... പ്ലീസ്..... എനിക്ക് പറ്റില്ല.... നിങ്ങൾ  മാത്രേ ഉള്ളു ഇ മനസ്സിൽ... അവിടുന്ന് എടുത്തു കളെയാൻ  പറയല്ലേ.... എന്റെ ജീവൻ ചോദിച്ചാലും ഞാൻ.... ഞാൻ തരാം.ഇത്... ഇത്  മാത്രം പറയല്ലേ..... അത്രക്കിഷ്ട്ടായിട്ട..... പൊട്ടികരഞ്ഞുകൊണ്ടവൾ  അവന്റെ കാലിനെ ചുറ്റിപ്പിടിച്ചു.....ഇന്ദ്രന്റെ മനസ്സിൽ സങ്കടമോ സന്ദോഷമോ.... എന്തെന്നറിഞ്ഞൂടാ... എല്ലാം കൂടി തന്നെ വന്നു പൊതിയുന്നതായി അവന്  തോന്നി.... ഇത്രെയും നാളും തന്റെ ഉള്ളിൽ മാത്രമേ ഉള്ളു എന്ന് വിശ്വസിച്ച പ്രണയം അതിനക്കളൊക്കെ എത്രയോ മുന്നേ അവളുടെ ഉള്ളിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഉള്ളു നിറഞ്ഞതായി തോന്നി.... ഒപ്പം തന്റെ അവസ്ഥയും അവൾ പറഞ്ഞ കാര്യങ്ങളും വിക്രമും എല്ലാം അവനെ വേദനിപ്പിച്ചു.... തല പെരുക്കുന്നത് പോലെ തോന്നി അവന്... അവളുടെ കണ്ണീർ കൊണ്ട് കാലുകൾ കുതിർന്നപ്പോൾ മറ്റെല്ലാം മറന്നു കൊണ്ട് ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തവെ വാതിൽക്കലോട്ട് നോട്ടം പോയത് അവിടെ നിൽക്കുന്നയാളെ കണ്ട്  അവൻ ദയനിയതയോടെ ആ മുഖത്തേക്കും അവന്റെ കയ്യിൽ കരുതിയ ആലിലതാലിയിലേക്കും നോട്ടം പോയി..

അവളെ പിടിച്ചു തന്നിൽ നിന്നും അടർത്തി മാറ്റി...

തുളസി.... നി... നി എന്തൊക്കെയാ മോളെ ഇ പറയുന്നെ.... ഞ... ഞാൻ നിന്നെ അങ്ങനൊന്നും കണ്ടിട്ടില്ല... ന്റെ.... അവസ്ഥ നിനക്കറിയില്ലേ... എ... എന്നിട്ടും നി.... നി... ന്താ കുട്ടീ....

എനിക്ക്  എനിക്കതോന്നും അറിയണ്ട.... ഇന്ദ്രേട്ടൻ എങ്ങനായാലും പോകുന്നതല്ല... ഇല്ലാണ്ടാവുന്നതല്ല ഇ മനസ്സിലെ പ്രണയം.... ഞാൻ ... ഞ... ഞാൻ പ്രണയിച്ചത് നിങ്ങടെ ഹൃദയത്തിനെ ആണ്... ആ മനസ്സ് മാത്രം മതി..... എനിക്ക്.... വേറെ ഒന്നും അറിയണം എന്നില്ല.... എന്റെ അവസാന ശ്വാസം വരെയും നിങ്ങൾ മാത്രേ കാണു അതിൽ.... നിങ്ങൾ പോകണമെങ്കിൽ ഇ ഹൃദയം നിൽക്കണം.....

അവൾ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ ചെന്ന് പതിച്ചെങ്കിലും അവന്റെ അവസ്ഥ അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു....
നിനക്ക് നിനക് എന്താ ഞാൻ പറയുന്ന മനസ്സിലാകുന്നില്ലേ.... നി അവനെ നോകു ... അവൻ  എന്ത് തെറ്റ് ചെയ്ത് നിന്നോട്... അവനെ വിട്ടിട്ട് .... എന്നിൽ നി കണ്ടതെന്താ... ന്തായാലും ഒന്നും നടക്കാൻ പോണില്ല.... എന്റെ മനസ്സിൽ ഒന്നുമില്ല നി അവനെ ഇപ്പോൾ ഇവിടെ വെച് വിവാഹം ചെയ്യണം.... വിക്രം നി ചെയ്യില്ലേടാ..
അവൻ അവളോടായി ദേഷ്യത്തിൽ ചോദിച്ചു.... അപ്പോഴാണാവൾ വിക്രത്തിനെ അവിടെ  കാണുന്നത്....അവൻ അവൾക്കടുത്തേക്ക് വരു തോറും അവൾ പിറകിലേക്ക് നടന്നു കൊണ്ടിരുന്നു...... അവളുടെ മുന്നിലെത്തി കൈ പിടിച്ചവൻ
ഇന്ദ്രന്റെ മുന്നിലേക്കിട്ടു....

ഇവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു... നി ചോദിച്ചെല്ലോ എന്നിൽ ഇല്ലാത്തതെന്താ നിന്നിൽ ഉള്ളതെന്ന്..... അതിനുത്തരം ഒന്നേ ഉള്ളു.... പ്രണയം അതു മാത്രം...അവൾക്കതു തോന്നിയത് നിന്നോട് മാത്രമായതുകൊണ്ട്.... അത് മാത്രം കൊണ്ട  അവൾ നിന്റെ കാലു പിടിക്കുന്നത്.... അത് നിന്നോടുള്ള ഭ്രാന്തമായ ഇഷ്ട്ടം കൊണ്ടല്ലെടാ... അത് തെറ്റാണോ... നിന്റെ സ്വത്തോ പണമോ ഒന്നും വേണ്ട വെറും വേലക്കാരി ആയി നിന്റെ കാൽക്കീഴിൽ കിടക്കും അവൾ അതിനും അവൾക്ക് ഒരു കാരണമേ ഉള്ളു നിന്നോടുള്ള  പ്രണയം.... നിന്റെ ഇ അവസ്ഥയിലും നിന്നെ ഉപേക്ഷിക്കാതെ പോകാതെ കാല് പിടിക്കുന്നതും അതെ കാരണം കൊണ്ടാണ്.... ഇവൾ ഇത്രയും പറഞ്ഞിട്ടും നിനക്ക് വിശ്വാസം വന്നിലേയോ....ഇ ചങ്ക് തകർന്നു കൊണ്ടുള്ള ഇവൾടെ  കണ്ണീരിനും നിനക്ക് ഒരു വിലയും ഇല്ലേ.... പിന്നെ നി എന്ത് അർത്ഥത്തില  ഇവൾ നിന്റെ എല്ലാമെല്ലാമാണെന്ന് പറഞ്ഞത്.... ഇവളേ പ്രണയിച്ചെന്നു പറഞ്ഞത് അതും കള്ളമായിരുന്നോ അതോ... നി ഇവളേ സ്നേഹികുന്നില്ലേ ദേവ.... നി ഇവൾടെ മുഖത്തു നോക്കി പറയണം ഇല്ലെന്ന്... നിന്റെ സന്തോഷത്തിൽ മാത്രമല്ലെടാ നിന്റെ ദുക്കത്തിലും നിനക്ക് കൂട്ടിനു അവളുണ്ട്.... നിന്നെ ചേർത്ത് പിടിച്ചു കൊണ്ട് അതല്ലെടാ യഥാർത്ഥ പ്രണയം....എനിക്കും ഇഷ്ട്ടമായിരുന്നു ഇവളേ... പക്ഷെ ആ ഇഷ്ട്ടം തിരിച്ചു എന്നോടുണ്ടോന്നു  ഞാൻ വിശ്വസിച്ചു... ഇവിടെ എനിക്കല്ലേടാ തെറ്റ് പറ്റിയത്...

എല്ലാം എന്റെ തെറ്റാ അന്ന് ഇവൾ പറയാൻ വന്നത് കേൾക്കാതെ പോയത് ഞാനാ... ഇല്ലേൽ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നു...ന്തയാലും ഞാൻ പോകുവാ....പിന്നെ ഇ താലി ഞാൻ ഇവിടെ വെക്കുവാ ഒന്നുകിൽ നി ഇത് ഇവൾക്ക് കെട്ടി കൊടുക്കണം അല്ലേൽ അതിൽ മുറുക്കി അതിനെ അങ്ങ് കൊന്നേക്കു... രണ്ടായാലും അതിന് സന്തോഷമേ കാണു....

വിക്രം.... ഏറെ വേദനയോടെ അവൻ വിളിച്ചു...
ന്താടാ..... എന്തായാലും  പ്രാണൻ തള്ളി പറയുന്ന വേദന മരണവേദനക്ക് കാണില്ല... അവന്റെ ഒരു പ്രേമം... അത്രയും പറഞ്ഞിട്ട്  വിക്രം മുറി വിട്ടു പോയി....

അപ്പോഴും അവൾ  വിക്രം പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു... ഇന്ദ്രൻ അവളെ പ്രണയിക്കുന്നുവോ എന്നത് അവളിൽ ഒരു ചോദ്യമായി ..... ഒന്നും ഓർക്കത്തെ മുഖം പൊത്തി അവൾ കരഞ്ഞു....

തുളസി..... ഞാ...എന്തോ പറയാൻ തുടങ്ങിയ അവനെ അതിനു  അനുവദിക്കാതെ അവൾ ചോദിച്ചു...

ഇന്ദ്രേട്ടനെന്നെ ഇ.. ഇഷ്ട്ടായിരുന്നോ... എന്നെ ... എന്നോട് പ്രണയ.....
അത് പൂർത്തിയാക്കാനനുവദിക്കാതെ അവളെ പിടിച്ചു മടിയിലോട്ടിട്ട്.... ആഹ് വിറക്കുന്ന ചുണ്ടിൽ അധരം ചേർത്തിരുന്നു അവൻ... അവളുടെ കണ്ണുകൾ ഒന്ന്  മിഴിഞ്ഞെങ്കിലും പിന്നീട് അവളും പതിയെ ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു..... അപ്പോഴും രണ്ട് പേരുടയും കണ്ണുനീർ തോർന്നിട്ടില്ലായിരുന്നു.... അവന്റെ ചുമലിൽ അവളുടെ കൈകളമർന്നു.... ശ്വാസം വിലങ്ങിയിട്ടും അവൻ അവളെ മോചിപ്പിച്ചിരുന്നില്ല... കണ്ണിരും ഉമിനീരും, നിശ്വാസങ്ങളും പരസ്പരം ചേർന്ന ഒരു ചുംബനം ... ഒരു തരം  ഭ്രാന്തമായ ആവേശത്തോടെ അവൻ ആ ചെഞ്ചുണ്ടുകൾ നുകർന്നു... അവളും ആ ഭ്രാന്തിനെ പ്രണയിക്കുകയായിരുന്നു....ഒടുവിൽ അവൾ വല്ലാതൊന്നു പിടഞ്ഞപ്പോൾ അവൻ അവളെ മോചിപ്പിച്ചു നെഞ്ചിലേക്ക് ചേർത്തുപിടിച്ചു....

പ്രേണയമായിന്നു എനിക്ക് ഇ  പെണ്ണിനോട്..... വെറും പ്രണയമല്ല ജീവൻ തന്നെ നിയയിരുന്നു... എനിക്കറില്ലായിരുന്നു  ഇ മനസ്സിലും ഞാൻ ഉണ്ടെന്ന്... പ്രാണൻ പോകുന്ന വേദനയോടെ പറിച്ചു കൊടുത്തത്.... തോറ്റു പോയി പെണ്ണെ ഞാൻ... നിന്റെ മുന്നിൽ നിന്റെ പ്രണയത്തിനു മുന്നിൽ... അത്രയും പറഞ്ഞു അവളെ  വാരി പുണർന്നു അവൻ....

മുഖം ഉയർത്തി അവൾ ആ മുഖമാകെ ചുമ്പനങ്ങൾ കൊണ്ട് മൂടി... അഹ് കവിളത്തും നെറ്റിയിലും തടിത്തുമ്പിലും ഒക്കെ മാറി മാറി ചുംബിച്ചു....മതി വരാതെ... പിന്നെ ഏറെ പ്രിയപ്പെട്ട ആ നീലമിഴികളിലും ഒരു തരാം ആവേഷമായിരുന്നു...
തളർന്നു  ആഹ് ഹൃദത്തോട് തന്നെ ചേർന്നിരുന്നു...

കഴുത്തിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ്  അവൾ മുഖമുയർത്തി നോക്കുന്നത്.... അപ്പോഴേക്കും മൂന്നാമത്തെ കെട്ടും മുറുക്കിയിരുന്നു അവൻ... ആ കവിളത്തു അവന്റെ സ്നേഹ മുദ്രണം  ചാർത്താനും മറന്നില്ല....

എനിക്ക്  വേണം ഈ തുളസി പെണ്ണിനെ...

നിറകണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു അവൾ അവനും ആ നിമിഷം കരയുക ആയിരുന്നു...

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

തുളസി പെണ്ണെ...

മ്മ്..

പെണ്ണെ...

മ്മ്....
മൂളാതെ വിളി കേൾക് പെണ്ണെ..

ന്താ....
രാത്രിയിൽ അവന്റെ നെഞ്ചോട്  ചേർന്ന് കിടക്കുവായിരുന്നു അവൾ.....

എന്നെ... എന്നെ.. അത്രയ്ക്കും ഇഷ്ട്ടാണോ.. എന്റെ പെണ്ണിന്...

മ്മ്.... ഇഷ്ട്ട.... ഒത്തിരി ഒത്തിരി ഇഷ്ട്ട.... ഇ ലോകത്തു ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് ഇ നീലമിഴികളാ.... ന്തു ഇഷ്ട്ടാണെന്നറിയുമോ നിക്ക്... അത്രേം പറഞ്ഞു അവൾ അവന്റെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു... കണ്ണുകലടച്ചവൻ  അതിനെ സ്വീകരിച്ചു...

അന്ന് ആ.. ആക്‌സിഡന്റ് ഇൽ ഞാൻ മ....
ബാക്കി പറയാൻ സമ്മതിക്കതെ അവന്റെ വാ മൂടിയിരുന്നു അവൾ....

ഒന്നും സംഭവിക്കില്ലായിരുന്നു... ഇനി സംഭവിച്ചാൽ ഞാനും വരും..... അല്ലാതെ എനിക്ക്... എനിക്ക് പറ്റില്ല.... അങ്ങനെ  സംഭവിച്ചത് കൊണ്ടല്ലേ എനിക്ക്... എനിക്ക് കിട്ടിയേ... ഇല്ലേൽ  പാറുവേച്ചിയെ കെട്ടില്ലായിരുന്നോ....
അല്പം സങ്കടത്തോടെയും ഒത്തിരി പരിഭവത്തോടെയും അവൾ പറഞ്ഞു...
അവൻ  അതിനുത്തരമായി അവളുടെ നിലക്കൽ മൂക്കുത്തിയിൽ അമർത്തി മുത്തിയിട്ട്.. ഒരു കടി കൂടെ കൊടുത്തു.....
ആഹ് ....സ്സ്...മൂക്കുത്തിരുമ്മി അവൾ അവനെ കൂർപ്പിച്ചു നോക്കി.... അത് കണ്ട് ചിരിയോടെ ചേർത്ത് പിടിച്ചു...

പെണ്ണെ എനിക്ക്.... എനിക്ക് ഒന്നിനും പറ്റില്ലാട്ടോ.... കുറെ നാൾ കഴിയുബോൾ എന്നെ ഇട്ടിട്ട് നി പോകുമോ...
കളിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ആ നെഞ്ചിൽ അമർത്തി കടിച്ചു.... മുഖം അമർത്തി കിടന്നു... അവളെ ചേർത്ത് പിടിച്ചു അവനും...
നെഞ്ചിൽ നനവ് തട്ടിയപ്പോളാണ് അവൻ അവളെ അടർത്തി മാറ്റി നോക്കിയത്....

ന്തേ... ന്തു പറ്റി പെണ്ണെ.... എന്തിനാ കാmരെയുന്നേ ഇപ്പോൾ... പറ.. വയ്യേ.. അവലാദി യോടെ അവൻ ചോദിച്ചു....

ഞ.... ഞാൻ അങ്ങനെ പോകുവോ.... നിക്ക്... നിക്ക് ഒന്നിനും വേണ്ട എന്നും ഇങ്ങനെ ഇ ഹൃദയത്തോട്  ചേർത്ത് പിടിച്ചാൽ മതി.... എന്നും ഇ ഞെഞ്ചിന്റെ ചൂടിൽ ഉറങ്ങിയാൽ മാത്രം മതി.... കരഞ്ഞു കൊണ്ട് അവനെ ചേർത്ത് പിടിച്ചു നെഞ്ചിൽ മുഖമാമർത്തി കിടന്നു....

അയ്യേ... ഇ പെണ്ണ്.... ഇത്രക്കും പൊട്ടിയാണോ... ഞാൻ ചുമ്മാ പറഞ്തെയല്ലയോ.... എനിക്കറിയാല്ലോ ന്റെ തുലസി പെണ്ണിനെ..... കരയല്ലേ പെണ്ണെ... ഉറങ്ങിക്കോ... ഇ കണ്ണ് നിറക്കല്ലേ ഇനി... ഒരുപാട് കാരഞാതല്ലയോ... മതി ട്ടോ... അതും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു ആഹ് സിന്ദൂര ചുവപ്പിൽ  ഒന്ന് അമർത്തി മുത്തി....

പെണ്ണെ... ആഹ് മൂക്കുത്തി കൊള്ളാട്ടോ.... ഇപ്പോൾ ന്റെ പെണ്ണ് ഒരുപാട് സുന്ദരി ആയപോലെ...

അവൾ ചിരിക്കുന്നത് അവനറിയാൻ കഴിയുമായിരുന്നു .... അവളെയും ചേർത്ത് പിടിച്ചവൻ ഉറക്കത്തിലേക്ക് പോയി..... എന്നാൽ മൂർദ്ധാവിൽ പലതവണ പതിയുന്ന ആ ചുണ്ടുകളിൽ നിന്നും അവൾ ഉറക്കത്തിലും അറിയുന്നുണ്ടായിരുന്ന അവന്റെ ഒരിക്കലും അവസാനമില്ലാത്ത  ആ  പ്രണയം......

അവസാനിച്ചു....❣️

Gooyss .... ങ്ങനുണ്ട് എന്നറിയില്ല....പ്രണയം ചിലപ്പോൾ അങ്ങനെയ സന്ദോഷത്തിൽ മാത്രമല്ലല്ലോ ദുഃഖത്തിലും... ഏത് പ്രേധിസന്ധിയിലും ചേർത് പിടിക്കും ...
   കുറചു  വല്യ പാർട്ട.... തീരുന്നില്ല... ഇങ്ങനെ എഴുതാൻ തോന്നുന്നു.... ഇന്ദ്രനും തുളസിയെയും എല്ലാർക്കും ഇഷ്ട്ടപെട്ടെന്ന് വിശ്വസിക്കുന്നു....ഇനി അവർ ജീവിക്കട്ടെന്നെ.... തീർന്നുട്ടോ.... എല്ലാരും അഭിപ്രായം പറഞ്ഞിട്ട് പോണേ.... ഇല്ലേൽ നിക്ക് ബെസ്‌മാവും... സത്യായിട്ടും ഞാൻ കരെയും,😭😭😭😭😭.....ഞാൻ ആദ്യായിട്ട ഒരു സ്റ്റോറി എഴുതി കംപ്ലീറ്റ് ആക്കുന്നെ..... അതിനു ഒത്തിരി സന്തോഷം..... ഒരാളെങ്കിലും വായിക്കുമോ എന്ന് പേടിയുണ്ടായിരുന്നു എനിക്ക്.....ന്താ പറയാ..... വളെരെ സന്തോഷമുണ്ട്.....സ‌പോർട്  ഒത്തിരി ഒത്തിരി   ❣......