( അവസാന ഭാഗം )
ഈ യാത്ര എന്ത് കൊണ്ടും നന്നായി എന്ന് തോന്നി....
ഇവിടെ ആയിരുന്നു എങ്കിൽ എനിക്ക് ഇത്രയും പെട്ടന്ന് ശ്രീയുടെ ആയി മാറാൻ പറ്റില്ലാരുന്നു...
ഉറങ്ങുന്ന ശ്രീയുടെ മുഖത്തേക്ക് നോക്കി എപ്പഴോ ഉറക്കത്തിലേക്ക് വീണു...
❣️❣️❣️❣️❣️❣️❣️❣️❣️
ദിവസങ്ങൾ അങ്ങനെ കടന്നു പോയി.......
പ്രണയിച്ചും തല്ലു പിടിച്ചും അവരുടെ ജീവിതവും മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു....
സ്വന്തം പ്രൊഫഷനോടൊപ്പം വീട്ടിലെ കാര്യങ്ങൾക്കും മീനു മുൻഗണന കൊടുത്തു...
ശ്രീയുടെ അമ്മയ്ക്കും അച്ഛനും അവൾ പ്രിയപ്പെട്ട മകൾ ആയി...
അനിയൻമാർക്ക് ചേച്ചി ആയി...
ശ്രീക്കു കൂട്ടുകാരിയും ഭാര്യയും ഒക്കെ ആയി....
🌹🌹🌹🌹🌹🌹🌹🌹🌹🌹
അപർണ്ണ ക്കു വിശേഷം ഉണ്ടെന്ന് അറിഞ്ഞു വീട്ടിൽ വന്നതാണ് ശ്രീയും മീനുവും....
കുറെ പലഹാരങ്ങൾ ഒക്കെ ആയിട്ടാണ് മീനു ചെന്നത്...
സന്തോഷം കൊണ്ട് മീനു അപർണ്ണയെ കെട്ടിപ്പിടിച്ചു...
രണ്ടുദിവസം ശ്രീയും മീനുവും അവിടെയാണ് നിൽക്കുന്നത് ....
വൈകുന്നേരം മീനു അപർണ്ണയും കൂടി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവിടേക്ക് ഗൗരി വന്നത്...
വല്യമ്മയും വല്യച്ഛനും വന്നില്ലേ ഡി....
അവര് താഴെയുണ്ട് ചേച്ചി...
എന്ന വാ നമുക്കും താഴേക്ക് പോകാം അപർണ്ണ പറഞ്ഞു...
അവര് താഴേക്കിറങ്ങാൻ തുടങ്ങിയതും ഗിരി അവിടേക്ക് വന്നു ....
അവന്റെ പരുങ്ങലിൽ നിന്ന് തന്നെ എന്തോ കാര്യം പറയാനുണ്ടെന്ന് മനസ്സിലായി....
എന്താണ് ഗിരി ഏട്ടാ പറയാനുള്ളത്... മീനു ചോദിച്ചു...
എടി വീട്ടിൽ കല്യാണാലോചനകൾ നല്ല തകൃതിയായി നടക്കുന്നുണ്ട്...
ഉള്ള കാര്യം പറയാമല്ലോ എനിക്ക് മാളുവിനെ ഇഷ്ടമാണ് അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് അച്ഛനോടും അമ്മയോടും പറയാം എന്ന് വിചാരിച്ചു...
ഗിരി അവരുടെ മുഖത്തേക്ക് നോക്കി...
അവിടേക്ക് മാധവും ശ്രീയും കൂടെ വന്നു...
മീനു ശ്രീ യുടെ മുഖത്തേക്ക് നോക്കി...
നീ അവരെ ഒന്നും നോക്കണ്ട ഞാൻ അവരോടൊക്കെ നേരത്തെ പറഞ്ഞത് ആണ് അവർക്ക് എല്ലാവർക്കും സമ്മതമാണ്.....
എനിക്ക് നേരത്തെ മനസ്സിലായിരുന്നു...
ല്ലേ ഗൗരി മീനു ഗൗരിയെ നോക്കി....
ഞങ്ങൾ ഇതൊക്കെ നേരത്തെ കണ്ടുപിടിച്ചത് ഇത് എവിടം വരെ പോകുമെന്ന് അറിയട്ടെ എന്ന് വിചാരിച്ചു....
ഒരു കോഴി ഷോപ്പിൽ കറങ്ങി നടക്കുന്ന കാര്യം ഞാൻ നേരത്തെ അറിഞ്ഞു..
മീനു അവനെ കളിയാക്കി...
ഞങ്ങൾക്ക് സമ്മത കുറവൊന്നുമില്ല മാളു നല്ല കുട്ടിയാണ്...
പിന്നെ വല്യച്ഛനും വല്യമ്മയും അവരാണ് അഭിപ്രായം പറയേണ്ടത് നമുക്ക് എന്തായാലും സംസാരിക്കാം...
🌹🌹🌹🌹🌹🌹🌹🌹🌹
മീനു എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിച്ചു....
വല്യച്ഛനും വല്യമ്മയും എന്തെങ്കിലും എതിർപ്പ് പറയുമോ എന്നായിരുന്നു എല്ലാവർക്കും പേടി...
പക്ഷേ അവർ എതിർപ്പ് ഒന്നും പറഞ്ഞില്ല അവർക്കെല്ലാവർക്കും പൂർണ്ണസമ്മതം......
മാളുവിനെ അഭിപ്രായം കൂടി ചോദിച്ചിട്ട് ബാക്കി കാര്യങ്ങളൊക്കെ നോക്കാമെന്ന് തീരുമാനിച്ചു....
മീനു ആണ് മാളു വിനോട് കാര്യം പറഞ്ഞത്
അത്രയും വലിയ വീട്ടിലേക്ക് ഒന്നും വിവാഹംകഴിച്ചു വരാനുള്ള യോഗ്യത എനിക്കില്ല ചേച്ചി...
സ്വന്തക്കാരും ബന്ധുക്കാരും ഇല്ല
നിങ്ങളുടെ ഒക്കെ കാരുണ്യം കൊണ്ട് ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നേയുള്ളൂ....
നീ അങ്ങനെ പറയരുത് മാളു..
നിനക്ക് മുൻപോട്ടു ജീവിക്കാനുള്ള ഒരു മാർഗമേ ഞാൻ കാണിച്ചു തന്നിട്ടുള്ളൂ ഇപ്പോൾ നീ ജീവിക്കുന്നത് സ്വന്തമായി അധ്വാനിച്ചാണ്...
പിന്നെ സ്വന്തക്കാരും ബന്ധുക്കാരും ഇല്ലെന്നു പറഞ്ഞത് അവരൊക്കെ ഉണ്ടായിട്ട് എന്താ കാര്യം...
സ്വന്തം കാര്യം നമ്മൾ തന്നെ നോക്കണം മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കരുത് ഒരിക്കലും...
കുറെ സ്വന്തക്കാരും ബന്ധുക്കളും ഉണ്ടായതുകൊണ്ട് ഒരു കാര്യവുമില്ലന്ന് നിനക്ക് നിന്റെ ജീവിതം കൊണ്ട് മനസ്സിലായ അല്ലേ...
നമ്മുടെ കയ്യിൽ കാശുണ്ടെങ്കിൽ അവർക്കൊക്കെ നമ്മളെ വേണം അല്ലെങ്കിൽ പുല്ലുവില അത്രയേ ഉള്ളൂ........
നിനക്ക് അച്ഛനുമമ്മയും ഇല്ലെന്നുള്ള ഒന്നു നിന്റെ കുറ്റമല്ല...
അവരു മരിച്ചുപോയതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും...
നിന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനത്തിൽ എന്നാണ് ഞാൻ ചോദിക്കുന്നത് നിനക്ക് ഗിരി ഏട്ടനോട് എന്തെങ്കിലും ഇഷ്ടം കുറവുണ്ടോ ഈ പറഞ്ഞ കാരണങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും കാരണം ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്....
എനിക്കിഷ്ട കുറവൊന്നുമില്ല ചേച്ചി...
മാളു വിന്റെ സമ്മതം കിട്ടിയതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു....
ഒരു മാസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ താലി കെട്ട് നിശ്ചയിച്ചു.....
🌹🌹🌹🌹🌹🌹🌹
എയർപോർട്ടിൽ നിൽക്കുക ആണ് ശ്രീ.....
ഒരാഴ്ചക്ക് ശേഷം മീനു ഇന്ന് വരുക ആണ്...
ഫാഷൻ വീക്ക് എന്ന പ്രോഗ്രാം ആയി മീനു ബാംഗ്ലൂർ ആയിരുന്നു...
ഇത്തവണയും അവൾ മികച്ച ഡിസൈനർ മാരിൽ ഒരാൾ ആയി തിരഞ്ഞെടുക്കപ്പെട്ടു...
അകത്തു നിന്നും ഇറങ്ങിവരുന്ന മീനുവിനെ നോക്കിനിന്നു ശ്രീ....
കല്യാണം കഴിഞ്ഞ് ഇത്രയുമായിട്ടും വായിനോട്ടം നിർത്തിയില്ലേ ശ്രീ....
അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് വന്നു ചോദിച്ചു..
ഒരാഴ്ച കൊണ്ട് നീ തടിച്ചോ...
ശ്രീയുടെ മൊത്തത്തിൽ നോക്കി കൊണ്ട് ചിരിച്ചു...
കളിയാക്കല്ലേ ...
പോകാം നല്ല ക്ഷീണമുണ്ട് വീട്ടിൽചെന്ന് റസ്റ്റ് എടുക്കണം...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വീട്ടിൽ ചെന്ന് മീനും ഫ്രഷായി കുറച്ചു നേരം കിടന്നു ഉറങ്ങി എണീറ്റ് അപ്പോഴേക്കും വൈകുന്നേരം ആയി......
പോയ വിശേഷങ്ങളൊക്കെ എല്ലാവരോടും പറഞ്ഞു...
ഇപ്രാവശ്യവും ഉള്ള ഒന്നാമതെത്തിയത് എല്ലാവർക്കും നല്ല സന്തോഷമായി
കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ എല്ലാവർക്കും കൊടുത്തു...
തിരിച്ചു റൂമിൽ എത്തിയപ്പോൾ ശ്രീ മുഖം വീർപ്പിച്ചു നിൽക്കുന്നതാണ് കണ്ടത്..
എന്താണാവോ കുഞ്ഞ് ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത്...
അവൾ അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു..
നിനക്ക് എന്നോട് പഴയ സ്നേഹം ഒന്നും ഇല്ല
പോയി വന്നിട്ട് എല്ലാവർക്കും നീ ഗിഫ്റ്റ് കൊടുത്തു എനിക്കെന്താ തന്നത്....
ചെറിയ കുട്ടിയെ പോലെ പരിഭവം പറയുന്ന അവനെ കണ്ട് അവൾക്ക് ചിരി വന്നു....
ശ്രീ ക്കുള്ള ഗിഫ്റ്റ് ഞാൻ കൊണ്ടുവന്നിട്ടുണ്ട്....
അത് വേറെ ആരുടെയും മുന്നിൽ വെച്ച് തരാൻ പറ്റില്ല...
ഇങ്ങനെ നമ്മൾ മാത്രമുള്ളപ്പോൾ തരണം എന്നായിരുന്നു ആഗ്രഹം...
അതിനാണ് ഞാൻ കാത്തിരുന്നത്...
സാർ ഒന്നു കണ്ണടച്ചേ....
മീനു പറഞ്ഞത് കേട്ട് അവൻ കണ്ണടച്ച് നിന്നു..
അവന്റെ കയ്യിലേക്ക് ഒരു കവർ വച്ചുകൊടുത്തു മീനു...
ഇനി കണ്ണു തുറന്നോ...
ഇതെന്താ ഒരു കവർ ആണല്ലോ...
ഞാൻ വിചാരിച്ച് ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ ഡ്രസ്സ് അല്ലെങ്കിൽ പെർഫ്യൂം ഇത് എന്തെങ്കിലും ആവും എന്ന്....
ഇത് അതിനെക്കാളൊക്കെ വിലയുള്ള ഒരു ഗിഫ്റ്റ് ആണ് ശ്രീ ക്ക് ഏറ്റവും പ്രിയപ്പെട്ടത് തുറന്നു നോക്കു.....
ആഹാ അങ്ങനെ ഒരു ഗിഫ്റ്റ് അത് എന്താണോ...
ശ്രീ ആ കവർ തുറന്ന് അതിലുള്ള കടലാസ് എടുത്തു വായിച്ചു...
ഹേ...
സന്തോഷം കൊണ്ട് അവന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു...
അവൻ ഓടിച്ചെന്ന് മീനുവിനെ കെട്ടിപ്പിടിച്ചു...
ശരിക്കും.....
അവൾ നാണത്തോടെ തലയാട്ടി..
അവൻ അവളുടെ അടുത്ത് മുട്ടുകുത്തി നിന്നു
ഇട്ടിരിക്കുന്ന ടോപ്പ് മാറ്റി വയറിൽ ഉമ്മ വച്ചു....
അച്ചടെ പൊന്നെ.....
അമ്മയോട് ഒക്കെ പറയണ്ടേ ശ്രീ ചോദിച്ചു..
ആദ്യം ശ്രീയോട് പറയാം എന്ന് തോന്നി പിന്നെ അമ്മയോട് ഒക്കെ...
അവൻ സന്തോഷത്തോടെ അവളുടെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു...
ഇഷ്ടായോ ശ്രീ സമ്മാനം...
ഒരുപാട് ഇഷ്ടം ഒരുപാട് എന്നു പറഞ്ഞാൽ ഒരുപാട്....
ശ്രീ തന്നെ എല്ലാവരോടും വിശേഷം പറഞ്ഞു...
എല്ലാവർക്കും ഒരുപാട് സന്തോഷമായി....
ഇനി കാത്തിരിപ്പിനെ നാളുകളാണ് പുതിയ അതിഥിക്ക് വേണ്ടി...
അവർ കാത്തിരിക്കട്ടെ നമുക്കിനി കാത്തിരിപ്പ് ഇല്ല കഥ ഇവിടെ അവസാനിക്കുന്നു..
എല്ലാവരോടും ഒരുപാട് നന്ദി.. നിങ്ങൾ തരുന്ന സപ്പോർട്ട് കൊണ്ട് മാത്രമാണ് പിന്നെയും കഥകൾ എഴുതാൻ തോന്നുന്നത്...
ഇപ്പോഴും പുതിയൊരു കഥ എഴുതി തുടങ്ങുമ്പോൾ ടെൻഷൻ ആണ് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമോ എന്ന്... പക്ഷേ എല്ലാവരും രണ്ടും കൈയും നീട്ടി കഥകളൊക്കെ സ്വീകരിച്ചു...
പുതിയ ഒരു കഥയുമായി വീണ്ടും കാണാം 🌹
ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി 🥰🥰🥰🥰