Aksharathalukal

പ്രണയാർദ്രം💕 Part 16

Part 16
 
"ആഹാ ആരിത്... ശേഖർ വാടോ "
 
ജയൻ കാറിൽ നിന്നിറങ്ങുന്ന ശേഖരിനെയും അയാളുടെ ഭാര്യയെയും അകത്തോട്ടു ക്ഷണിച്ചു.
 
 
"ഞങ്ങൾ വന്നത് എന്തിനാണെന്ന് അറിയാലോ ലെ... എല്ലാവരും അടുത്ത ദിവസം അങ്ങ് എത്തിയേക്കണം "
 
ശേഖർ ജയനോട് ആയി പറഞ്ഞു.
 
"ആടോ... ഞങ്ങൾ അങ്ങ് എത്തിക്കോളാം "
 
"അല്ല കിച്ചുവും കാശിയുമൊക്കെ എവിടെ ""
 
"അവർ റൂമിലാണ്... ആഹ് ദാണ്ടേ വരുന്നു."
 
ലക്ഷ്മി സ്റ്റയർ ഇറങ്ങി വരുന്ന കാർത്തിയെ നോക്കികൊണ്ട് പറഞ്ഞു. അവന്റെ പുറകെ വന്ന വൈഗ അവർക്കൊരു പുഞ്ചിരി നൽകി അടുക്കളയിലേക്ക് പോയി.
 
 
"ഹായ് അങ്കിൾ...ആ പ്രൊജക്റ്റ്‌ കിട്ടിയല്ലേ.."
 
കാർത്തി ശേഖറിന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
 
"ആടോ... തന്നോട് ഒരു താങ്ക്സ് പറയാൻ കൂടെ ആണ് ഞാൻ വന്നേ...തന്റെ ഒരു പങ്ക് കൂടെ ഉണ്ടല്ലോ ഇതിൽ "
 
കാർത്തിയുടെ ചുമലിൽ തട്ടി കൊണ്ട് അദ്ദേഹം പറഞ്ഞു.
 
"ഏയ് അങ്കിൾ അതിന്റെ ഒന്നും ആവിശ്യം ഇല്ല... അങ്കിൾ ഒരു സഹായം ചോദിച്ചു... ഞാൻ ഹെല്പ് ചെയ്തു അത്രേ ഉള്ളു "
 
കാർത്തി ഒരു ചിരിയോടെ പറഞ്ഞു.
 
 
വൈഗ രണ്ടു ഗ്ലാസിൽ ജ്യൂസ്‌ എടുത്തു. അവരുടെ അടുത്തേക്ക് നടന്നു. വൈഗയെ കണ്ടതും ശേഖരും അയാളുടെ ഭാര്യയും ഒന്ന് ചിരിച്ചു.
 
"ഇതാലേ ആൾ..."
 
ജ്യൂസ്‌ കുടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. വൈഗ ഒന്ന് തലയാട്ടി കൊണ്ട് ചിരിച്ചു.
 
"ഏട്ടത്തി എനിക്കില്ലേ...."
 
അല്ലുവിനെയും കൊണ്ട് സ്റ്റെയർ ഇറങ്ങി വന്ന കാശി ചോദിച്ചു. വൈഗ ഒന്ന് തലയാട്ടി കൊണ്ട് അടുക്കളയിലേക്ക് നടന്നു.
 
"ആഹാ മോനിവിടെ ഉണ്ടായിരുന്നോ "
 
ശേഖർ ചോദിച്ചു.
 
കാശിയൊന്ന് തലയാട്ടി കൊണ്ട് കുഞ്ഞിനെയും കൊണ്ട് സോഫയിൽ ഇരുന്നു.
 
 
"എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ'''
 
ശേഖർ എണീറ്റു കൊണ്ട് പറഞ്ഞു.
അങ്ങനെ അവർ യാത്ര പറഞ്ഞു പോയതും ലക്ഷ്മിയും വൈഗയും അടുക്കളയിലേക്കും ജയനും കാർത്തിയും സെറ്റിയിലും ഇരുന്നു. അവരുടെ അടുത്തായി തന്നെ ഫോണിൽ നോക്കി കാശിയും ഉണ്ടായിരുന്നു.
 
 
 
 
രാത്രി ഭക്ഷണം കഴിക്കാൻ കാർത്തിയെ വിളിക്കാൻ ചെന്നപ്പോ അവൻ റൂമിൽ ഇല്ലായിരുന്നു. അവൾ നെറ്റി ചുളിച്ചു കൊണ്ട് ബാൽക്കണിയിലുമെല്ലാം നോക്കി അവസാനം കാശിയുടെ റൂമിൽ നോക്കിയതും കണ്ടു. എന്തൊക്കെയോ കണക്കുകൾ നോക്കുന്ന ചേട്ടനെയും അനിയനെയും... വൈഗ കുറച്ചു നേരം അവരെ തന്നെ നോക്കി ഇരിന്നു.
 
"മ്മ്മ്മ് ഹ്മ്മ്
വൈഗ ഒന്നു മുരടനിക്കിയതും അവർ അവളെ നോക്കി.
 
"ഭക്ഷണം ആയിട്ടുണ്ട്.. അമ്മയും അച്ഛനും അവിടെ കാത്തു നിൽകുവാ "
 
അവരൊന്നു തലയാട്ടി കൊണ്ട് എണീറ്റു. കാശി മുൻപിൽ നടന്നു അവന്റെ പുറകെ നടന്ന വൈഗയുടെ കൈ പിടിച്ചു കൊണ്ട് അവൻ അവളെ ചേർത്തു.
 
മ്മ് കാർത്തി പുരികം ഉയർത്തി കൊണ്ട് എന്തെന്ന് ചോദിച്ചു. വൈഗ ചുമൽ കൂചികൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു.
 
"പീലി😍😍"
 
കാർത്തി പ്രണയാർദ്രമായി വിളിച്ചു.
 
"മ്മ്മ്... വൈഗയൊന്ന് മൂളി.
 
"കുഞ്ഞെവിടെ "
 
"അച്ഛന്റെ അടുത്ത് "
 
"മ്മ് "
 
കാർത്തിയൊന്ന് മൂളി കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ നിന്നതും.
 
"ഏട്ടാ വരുന്നില്ലേ "
 
കാശി പുറത്തു നിന്ന് ചോദിച്ചതും വൈഗ അവനിൽ നിന്ന് മാറി. കാർത്തി ഒരു ചിരിയോടെ മീശതുമ്പ് കടിച്ചു കൊണ്ട് പുറത്തേക്ക് പോയി.... വൈഗയും മുഖത്തു വിരിഞ്ഞ നാണത്തോടെ അവന്റെ പിറകെ പോയി.
 
 
________________❤️❤️❤️❤️
 
 
"അല്ലെടോ ഞങ്ങളെ ഒന്നും വിളികുന്നില്ലേ പാർട്ടിക്ക് "
 
ഡ്യൂട്ടി കഴിഞ്ഞ് ക്യാന്റീനിൽ ഇരുന്ന് ചായ കുടിക്കുന്ന ശ്രദ്ധയോട് രാഹുൽ ചോദിച്ചു. ശ്രദ്ധ അവനെ ഒന്ന് നോക്കി.
 
"പപ്പയ്ക്ക് ആണ് പ്രൊജക്റ്റ്‌ കിട്ടിയേ അതിന് ഞാൻ എന്തിനാ നിങ്ങളെ പാർട്ടിക്ക് വിളിക്കുന്നെ "
 
ശ്രദ്ധ പുച്ഛത്തോടെ പറഞ്ഞു.
 
ഈ😬രാഹുൽ പല്ലു കടിച്ചു. ജിഷ്ണു ഒരു ചിരിയോടെ അവനെ നോക്കി.
 
"വല്ലാണ്ട് ചിരിക്കല്ലേ എടാ മോനെ...എന്നെ വിളിച്ചില്ലെങ്കിലും ഞാൻ അവിടെ പോയിരിക്കും മൂക്ക് മുട്ടെ തിന്നേം ചെയ്യും അല്ലേടാ "
 
രാഹുൽ നിഹാലിനോടായി ചോദിച്ചു.
 
"അല്ല പിന്നെ... നമ്മൾ മൂന്നു പേരും പോകുന്നു"
 
"ഏയ് ഞാൻ എങ്ങും ഇല്ല വിളിക്കാതെ "
 
ജിഷ്ണു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
 
"ഓഹ് പിന്നെ..."
 
നിഹാൽ പുച്ഛിച്ചു.
 
 
___________________❤️❤️❤️❤️
 
 
 
"മായ കഴിഞ്ഞ ദിവസം ഫോൺ വിളിച്ചപ്പോ എന്താ എടുക്കാഞ്ഞേ "
 
വിവേക് ചോദിച്ചു.
 
"ഞാൻ കണ്ടില്ലായിരുന്നു"
 
ഒരു പുച്ഛത്തോടെ മുടി ചീകി കൊണ്ട് അവൾ പറഞ്ഞു.
 
"ഞാൻ മെസ്സേജ് അയച്ചിരുന്നു അത് കണ്ടോ "
 
"എന്തൊരു കഷ്ട്ടമാ ഇത്.... നിന്റെ ചിലവിലാണ് കഴിയുന്നത് എന്ന് കരുതി ഭരിക്കാൻ വരണ്ട വിവേക് "
 
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്നു പോയി.
 
 
"ഞാൻ ചുമ്മാ ചോദിച്ചതാടോ "
 
സോഫയിൽ ഇരുന്നു ഫോണിൽ നോക്കുന്ന മായയുടെ അടുത്ത് ഇരുന്ന് കൊണ്ടവൻ പറഞ്ഞു.
 
മ്മ്... അവളൊന്ന് മൂളി കൊണ്ട് അവന്റെ നേരെ തിരിഞ്ഞു.അവൻ ചിരിച്ചു കൊണ്ടവളുടെ ചുണ്ടുകൾ നുകർന്നു...
 
പെട്ടന്നവളുടെ ഫോൺ റിങ് ചെയ്തതും അവൾ അവനിൽ നിന്നു മാറാതെ തന്നെ ഫോൺ കട്ട് ചെയ്തു.
 
 
__________________❤️❤️❤️❤️
 
 
 
"മ്മ്... അഖിലേട്ടാ വേണ്ടാട്ടോ"
 
ചപ്പാത്തിക്ക് മാവു കുഴച്ചു കൊണ്ടിരുന്ന അഞ്ജു പറഞ്ഞു. അഖിൽ ഒന്നുകൂടെ അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു. 
 
"വിട് ഏട്ടാ... ഇതൊന്ന് ഉണ്ടാക്കട്ടെ പ്ലീസ്"
 
"മ്മും വേണ്ട..."
 
"ഇന്ന് പട്ടിണി കിടക്കേണ്ടി വരുവേ "
 
അഞ്ജു ദേഷ്യത്തോടെ പറഞ്ഞു.
 
"രാത്രി പട്ടിണിക്ക് ഇടാതിരുന്നാൽ മതി"
 
അഖിൽ കുസൃതിയോടെ പറഞ്ഞു.
 
അഞ്ജു ഒരു ചിരിയോടെ കുറച്ചു മാവെടുത്ത് അവന്റെ മൂക്കിൽ തേച്ചു. അവൻ കണ്ണുരുട്ടി കൊണ്ട് അവളെ നോക്കി... പിന്നെ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി... അഞ്ജു ഒരു ചിരിയോടെ അവനെ ചേർത്തു പിടിച്ചു.
 
 
___________________❤️❤️❤️❤️
 
 
 
"നിന്നോട് ഞാൻ പറഞ്ഞതല്ലേ മോളെ... എങ്ങനെയെങ്കിലും അവളെ എനിക്ക് എത്തിച്ചു തരാൻ... ഇതിപ്പോ കൊല്ലം നാലഞ്ചു ആയി"
 
മഹേഷ്‌ ഫോണിലൂടെ മായയോട് പറഞ്ഞു.
 
"ഒന്ന് അടങ് മഹി... ഞാൻ പറഞ്ഞതല്ലേ അവളെ നിനക്ക്‌ എത്തിച്ചു തരും എന്ന് '"
 
"മ്മ്മ്.... നീ എപ്പോഴാ ഇങ്ങോട്ട്... നിന്നെ ഒന്ന് ശെരിക്ക് കണ്ടിട്ട് നാളിത്തിരി ആയി "
 
വഷളൻ ചിരിയോടെ അവൻ പറഞ്ഞു.
 
"ഞാൻ നാളെ അങ്ങോട്ട്‌ വരാം...എനിക്കും നിന്നെ കാണാൻ കൊതിയായി "
 
ചുണ്ട് കടിച്ചു കൊണ്ടവൾ പറഞ്ഞു.
 
_________________💕💕💕💕💕
 
 
 
 
"ഡോ താൻ ഇതിട്ടാ മതി "
 
രാത്രി പാർട്ടിക്ക് ഇടാനുള്ള കാർത്തിയുടെ ഡ്രസ്സ്  തേച്ചു കൊണ്ടിരുന്ന വൈഗയുടെ അടുത്തേക്ക് ഒരു കവർ നീട്ടി കൊണ്ട് അവൻ പറഞ്ഞു. വൈഗ ഒരു ചിരിയോടെ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി നോക്കി.
 
ബ്ലാക്ക് നിറത്തിൽ ഒരുപാട് സ്റ്റോൺസുള്ള ഒരു സാരിയായിരുന്നു അതിൽ.കാർത്തി ഒരു ചിരിയോടെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.
 
"കൊള്ളാം "
 
വൈഗ അത്രയും പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ ഡ്രസ്സ്‌ ഷെൽഫിൽ നിന്നെടുത്തു.
 
"എന്താ ഡോ ഇഷ്ട്ടായില്ലേ "
 
അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു. വൈഗ ഒന്ന് ഉയർന്നു....
 
"മ്മ്മ് ഇഷ്ട്ടായി "
 
"ഇല്ലല്ലോ... എന്തോ ഒരു വിഷമം പോലെ ഉണ്ട് "
 
ഒന്നുകൂടെ അവളെ ചേർത്തു കൊണ്ട് അവൻ പറഞ്ഞു.
 
"ഏയ്...."
 
"കള്ളം പറയല്ലേ പീലി "
 
എന്തോ പറയാൻ വന്ന വൈഗയുടെ വായ മൂടിക്കൊണ്ട് അവൻ പറഞ്ഞു. അവൾ ഒരു പിടച്ചിലോടെ അവനെ നോക്കി. അവൻ ഒരു ചിരിയോടെ അവളിൽ നിന്ന് കൈ എടുത്തു.
 
"പറ... ഇഷ്ട്ടായില്ലേ ഇത് "
 
"ഇഷ്ട്ടൊക്കെ ആയി... പക്ഷെ ഞാൻ.. ഞാൻ വരണോ "
 
മടിയോടെ ചോദിച്ചു.
 
"മ്മ്? എന്തേ അങ്ങനെ ചോദിക്കാൻ "
 
"അത് പിന്നെ.... ഞാൻ ഇതുവരെ ഇങ്ങനെ ഫങ്ക്ഷന് ഒന്നും എവിടെയും പോയിട്ടില്ല..... വല്ല്യ ആളുകൾ ആവുലെ അവിടെ "
 
അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു. കാർത്തി അവളെ നോക്കിയൊന്ന് നിശ്വസിച്ചു.
 
"എന്ന അവർ പോയി വരട്ടെ നമുക്ക് ഇവിടെ നിൽക്കാം അല്ലു മോളെയും കൊണ്ടു പൊയ്ക്കോട്ടേ "
 
അവളുടെ മുടിയിയകൾ മാടി ഒതുക്കി കൊണ്ട് അവൻ പറഞ്ഞു. അവൾ വേണ്ടെന്ന് തലയാട്ടി കൊണ്ട് തിരിഞ്ഞു നിന്നു.
 
'ഏട്ടനെ പ്രതേകം ക്ഷണിച്ചതാ ഇനി ഞാൻ കാരണം ഏട്ടൻ പോവാതിരിക്കണ്ട '
 
അവൾ ഓർത്തു.
 
"എന്നാലേ നല്ല കുട്ടിയായി ഒരുങ്ങി വാ കേട്ടോ എന്റെ പീലി പെണ്ണ്"
 
അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു. അവന്റെ ചുടു ശ്വാസം അവളുടെ മൂക്കിൽ തട്ടിയതും അവൾ കണ്ണുകൾ അടച്ചു.കാർത്തി ചിരിച്ചു കൊണ്ട് അവളുടെ മൂക്കിൽ അവന്റെ മൂക്ക് ഉരസി പുറത്തേക്ക് പോയി.
 
 
____________💕💕💕💕💕💕💕
 
 
എല്ലാവരും റെഡിയായി വൈഗയെ കാത്തു നിൽകുവായിരുന്നു. അപ്പോഴാണ് സ്റ്റയർ ഇറങ്ങി വരുന്ന വൈഗയെ കണ്ടത്...ബ്ലാക്ക് നിറത്തിലുള്ള സാരിയിൽ അവൾ അധീവ സുന്ദരി ആയിരുന്നു.കയ്യിൽ ഒരു ചെറിയ കനം കുറഞ്ഞ വളയും കാതിൽ കുഞ്ഞു കമ്മലും പിന്നെ താലിയും മാത്രമായിരുന്നു ആഭരണങ്ങൾ എന്ന് പറയാൻ...സീമന്ത രേഖയിൽ കട്ടിയായി സിന്ദൂരവും ഇട്ടിരുന്നു. ഒരു മാത്ര കാർത്തി അവളെ തന്നെ നോക്കി നിന്നു പോയി.
 
"ആഹാ അമ്മേടെ മോൾ സുന്ദരി ആയല്ലോ''
 
ലക്ഷ്മി തലയിൽ തലോടി കൊണ്ട് പറഞ്ഞു. വൈഗ ഒരു ചിരിയോടെ എല്ലാവരെയും നോക്കി...
 
"ഏട്ടാ ടൈം ആയി...പിന്നെ ഊറ്റാം  ബാക്കി."
 
കാശി കാർത്തിയുടെ ചെവിയിൽ പറഞ്ഞു. കാർത്തി ചമ്മിയ ചിരിയോടെ അവന്റെ തലയ്ക്കു ഒന്ന് മേടി.
 
 
 
___________________💕💕💕💕
 
 
ഫങ്ക്ഷന് ഹാളിൽ എത്തിയതും കാർത്തി വൈഗയുടെ കൈ പിടിച്ച് അകത്തേക്ക് പോയി.
 
'"ഞാൻ അമ്മേടെ കൂടെ നിന്നോളാം "
 
വൈഗ അവരെ നോക്കുന്നവരെ നോക്കികൊണ്ട് പറഞ്ഞു..
 
"അത് വേണ്ട... എന്റെ ഭാര്യ എന്റെ കൂടെ നിന്ന മതി "
 
കാർത്തി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
 
ഫങ്ക്ഷന് ഒരുപാട് വലിയ ആളുകൾ ഉണ്ടായിരുന്നു... ഒരുപാട് പേര് കാർത്തിയെ കണ്ട് ബന്ധം പുലർത്താൻ വന്നു... അപ്പോയെല്ലാം അവന്റെ കൈകളിൽ അവളുടെ കൈ ഭദ്രമായിരുന്നു❣️
 
 
 
 
 
 
"ആ പെണ്ണിന്റെ ഒരു ഭാഗ്യം... കോടികൾ അല്ലെ ആ ചെക്കന്റെ കയ്യിൽ ഉള്ളത്."
 
ശേഖറിന്റെ ബന്ധത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. അത് കേട്ടതും ബിന്ദു(ശേഖറിന്റെ ഭാര്യ )പല്ല് കടിച്ചു കൊണ്ട് എന്തോ ആലോചിച്ചു.
 
 
 
__________💕💕💕
 
"ഡാ... നിങ്ങൾ എപ്പോ എത്തി "
 
രാഹുലിനെ ഓക്കേ കണ്ട കാശി ചോദിച്ചു.
 
"ഞങ്ങൾ ഇപ്പൊ എത്തിയിട്ടൊള്ളു😌"
 
നിഹാൽ പറഞ്ഞു.
 
"മ്മ്... ഇവനെന്താ ഒരു ഉഷാറില്ലാതെ "
 
കാശി ജിഷ്ണുവിനെ നോക്കി ചോദിച്ചു..
 
"ഓഹ് അവൻ വിളിക്കാത്ത ഫങ്ക്ഷന് വന്ന ഫുഡ്‌ ദഹിക്കില്ലപോലും''
 
രാഹുൽ പറഞ്ഞു. അത് കേട്ടതും കാശി ചിരിച്ചു.
 
 
 
"Eey Mahn വാടോ...ഒരു കമ്പനിക്ക് "
 
ശേഖറിന്റെ കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന ഒരാൾ കാർത്തിയെ ഡ്രിങ്സ് കുടിക്കാൻ വിളിച്ചു. അവൻ ഒന്ന് ഇടം കണ്ണിട്ട് വൈഗയെ നോക്കി. മുഖത്ത് വലിയ തെളിച്ചം ഇല്ല... അപ്പൊ തന്നെ അവന് മനസിലായിരുന്നു അവൾക്ക് ഇതൊന്നും ഇഷ്ട്ടമല്ലെന്ന്.അതുകൊണ്ട് തന്നെ അവന് വേണ്ടെന്ന് പറഞ്ഞു. കാർത്തി വേണ്ടെന്ന് പറഞ്ഞതും വൈഗയുടെ മുഖം തെളിഞ്ഞു. അവളൊരു ചിരിയോടെ അവനെ നോക്കി. അവൻ കണ്ണ് ചിമ്പി കൊണ്ട് അവളെ ചേർത്തു പിടിച്ചു.
 
 
 
____________💕💕💕💕💕
 
 
 
"നീ എന്താ താഴേക്ക് വരാത്തത് ശ്രദ്ധ... നിന്നെ ഒരുപാട് പേര് ചോദിച്ചു."
 
ബിന്ദു മുകളിലെ റൂമിൽ കിടക്കുന്ന ശ്രദ്ധയോട് പറഞ്ഞു.
 
"എനിക്ക് ഇതൊന്നും താല്പര്യമില്ലെന്ന് മമ്മയ്ക്ക് അറിയില്ലേ "
 
തല തടവികൊണ്ടവൾ പറഞ്ഞു.
 
"അതൊന്നും പറഞ്ഞ പറ്റില്ല... വേഗം ഡ്രസ്സ് ചേഞ്ച്‌ ചെയ്തു വാ "
 
ബിന്ദു ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്ക് പോയി.
 
ശ്രദ്ധ ദേഷ്യത്തോടെ ബെഡിൽ നിന്നെണീറ്റു ഒരു ഡ്രസ്സ്‌ എടുത്തിട്ട് കണ്ണാടിയിൽ നോക്കി.
 
ഇതുപോലെ ഒരു ദിവസം അല്ലെ താൻ ആദ്യമായി അവനെ കണ്ടത്... എന്റെ സ്നേഹം മുഴുവൻ ഞാൻ അവൻ പകർന്നില്ലേ... എന്നിട്ടും എന്തെ നീ എന്നിൽ നിന്നകന്നത്
 
ശ്രദ്ധ ഒരു പുച്ഛത്തോടെ ഓർത്തു.. പിന്നെ കുറച്ചു ഫൌണ്ടേഷൻ ഒക്കെ ചെയ്ത് താഴേക്ക് പോയി.
 
എല്ലാവരുടെയും മുൻപിൽ കൃത്രിമ പുഞ്ചിരിയുമായി അവൾ നിന്നു....
 
 
_____________💕💕💕💕
 
 
വീട്ടിൽ തിരിച്ചെത്തിയപ്പോയെക്കും അല്ലുമോൾ ഉറങ്ങിയിരുന്നു.. വൈഗ കുഞ്ഞിനെ ബെഡിൽ കിടത്തി എണീറ്റത്തും കാർത്തി അവളുടെ പിൻ കഴുത്തിൽ ഒന്ന് ഊതി... അവളോന്ന് മുഖം വെട്ടിച്ചു..
 
 
"എന്റെ പെണ്ണ് സുന്ദരി ആയിരുന്നു "
 
കാർത്തി അവന്റെ നേരെ തിരിച്ചു കൊണ്ട് പറഞ്ഞു. വൈഗ നാണത്താൽ മുഖം താഴ്ത്തി.
 
 
 
 
കാശി റൂമിൽ എത്തി ഫ്രഷ് ആയി ഇറങ്ങി... ഫോൺ എടുത്തു ഗാലറി തുറന്നു... അതിലെ അവളുടെ മുഖം കണ്ടതും അവൻ  ഗൗരവത്തോടെ അതിൽ നോക്കി... പിന്നെ ഒരിളം ചിരിയോടെ അതിൽ ചുണ്ടമർത്തി...
 
 
 
 
 
"നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ശെരി ഇതിനു ഞാൻ കൂട്ട് നിക്കില്ല... കാശി അവനെന്റെ ബെസ്റ്റി ആണ് അവനെ ചതിക്കാൻ എനിക്കാവില്ല "
 
ശ്രദ്ധ ദേഷ്യത്തോടെ അവളുടെ മുൻപിൽ ഇരിക്കുന്ന ശേഖറിനോടും ബിന്ദുവിനോടും പറഞ്ഞു.
 
"അതിന് ആരു പറഞ്ഞു അവനെ ചതിക്കാൻ... അവനെ സ്നേഹിക്ക എങ്ങനെ എങ്കിലും അവന്റെ മനസ്സിൽ ഇടം പറ്റുക അത്ര അല്ലെ പറഞ്ഞു "
 
ബിന്ദു പറഞ്ഞു.
 
"എന്തൊക്കെ പറഞ്ഞാലും എനിക്കിതിന് പറ്റില്ല"
 
ശ്രദ്ധ രണ്ടുപേരെയും ദേഷ്യത്തോടെ നോക്കി മുകളിലേക്ക് പോയി...
 
"അവൾ നമ്മളെ മോളല്ലേ... അവൾ അനുസരിക്കും..."
 
ശേഖർ പറഞ്ഞു.
 
 
തുടരും.... 🥀
 
 
ലേറ്റ് ആയതിനു സോറി.

പ്രണയാർദ്രം💕 - 17

പ്രണയാർദ്രം💕 - 17

4.7
6830

Part 17   നിങ്ങൾ എന്തോക്കെ പറഞ്ഞാലും ശെരി ഇതിനു ഞാൻ കൂട്ട് നിക്കില്ല... കാശി അവനെന്റെ ബെസ്റ്റി ആണ് അവനെ ചതിക്കാൻ എനിക്കാവില്ല "   ശ്രദ്ധ ദേഷ്യത്തോടെ അവളുടെ മുൻപിൽ ഇരിക്കുന്ന ശേഖറിനോടും ബിന്ദുവിനോടും പറഞ്ഞു.   "അതിന് ആരു പറഞ്ഞു അവനെ ചതിക്കാൻ... അവനെ സ്നേഹിക്ക എങ്ങനെ എങ്കിലും അവന്റെ മനസ്സിൽ ഇടം പറ്റുക അത്ര അല്ലെ പറഞ്ഞു "   ബിന്ദു പറഞ്ഞു.   "എന്തൊക്കെ പറഞ്ഞാലും എനിക്കിതിന് പറ്റില്ല"   ശ്രദ്ധ രണ്ടുപേരെയും ദേഷ്യത്തോടെ നോക്കി മുകളിലേക്ക് പോയി...   "അവൾ നമ്മളെ മോളല്ലേ... അവൾ അനുസരിക്കും..."   ശേഖർ പറഞ്ഞു.       ശ്രദ്ധ റൂമിൽ എത്തി