Aksharathalukal

പ്രണയാർദ്രം💕 Part 15

Part 15
കുളിച്ച് ഈറനോടെ കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന വൈഗയെ ആണ്  ഉറക്കമുണർന്ന കാർത്തി കാണുന്നത്... അവൻ ഒരു ചിരിയോടെ അവളെ നോക്കിയിരുന്നു. പിന്നെ ബെഡിൽ നിന്ന് എണീറ്റ് അവളുടെ പുറകിൽ പോയി നിന്നു.
 
കണ്ണാടിയിലൂടെ കാർത്തിയെ കണ്ടതും വൈഗ പുഞ്ചിരിച്ചു. അവൻ കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നിന്നു.അവന്റെ ശരീരം മുഴുവൻ അവളുടെ പുറത്ത് അമർന്നു. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. സാരിയിൽ കൈ ചുരുട്ടി പിടിച്ചു. കാർത്തി ഒരു ചിരിയോടെ അവളുടെ അടുത്ത് നിന്ന് മാറി. അവൻ മാറിയതും അവൾ പുഞ്ചിരിയോടെ പുറത്തേക്ക് ഓടി.
 
"ഏട്ടത്തി അടിപൊളി... ഒന്ന് കൂടെ ഇട്ടേ "
 
അപ്പം കറിയിൽ മുക്കി വായിൽ വെച്ച് കാശി പറഞ്ഞു. വൈഗ ഒരു ചിരിയോടെ അവൻ ഭക്ഷണം വിളമ്പി കൊടുത്തു.
 
"എന്താ ഡാ പതിയെ കഴിക്ക് "
 
റൂമിൽ നിന്ന് വന്ന കാർത്തി കാശിയുടെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു.
 
"എന്റെ ഏട്ടാ... ഈ ഏട്ടത്തി ഉണ്ടാക്കുന്ന ഫൂഡ് ഒക്കെ അടിപൊളിയാണ് കേട്ടോ..."
 
 
കാർത്തി ഒരു പുഞ്ചിരിയോടെ വൈഗയെ നോക്കി. അവൾ അവന്റെ അടുത്തു ചെന്ന് ഫൂഡ് വിളമ്പി കൊടുത്തു.
 
 
"ഹലോ... ഞാൻ വന്നു "
 
വാതിൽക്കെ നിന്നു കൊണ്ട് ശ്രദ്ധ പറഞ്ഞു.
 
"ആഹ് മോളോ... വാ വന്നു ഭക്ഷണം കഴിക്ക് "
 
ലക്ഷ്മി സ്നേഹത്തോടെ വിളിച്ചു.
 
"വേണ്ട ആന്റി ഞാൻ കഴിച്ചു... ഡാ കാശി നിന്റെ തീറ്റ കഴിഞ്ഞില്ലേ ഇതുവരെ "
 
ആദ്യം ലക്ഷ്മിയോടും പിന്നെ കാശിയെ നോക്കികൊണ്ടും പറഞ്ഞു.
 
"ഇപ്പൊ വരാം ഡി... ഒരപ്പം കൂടെ കഴിക്കട്ടെ ഹ്ഹ്മ് "
 
ഏമ്പക്കം വിട്ടു കൊണ്ട് കാശി പറഞ്ഞു.ശ്രദ്ധ പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി.
 
"മോൾ അവിടെ നിൽക്കാതെ ഇവിടെ വന്നിരി... അല്ല ശേഖറിന്റെ പ്രൊജക്റ്റ്‌ എന്തായി "
 
ജയൻ ചോദിച്ചു.
 
"അത് പപ്പയ്ക്ക് തന്നെ കിട്ടി അങ്കിൾ "
 
ശ്രദ്ധ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
"ആഹാ അപ്പൊ നമ്മുക്ക് കോളടിച്ചല്ലോ "
 
 
"മം... പപ്പയും മമ്മയും വരാം എന്ന് പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട്..."
 
 
"മം... എന്നാ വാ പോവാം "
 
കൈ കഴുകി സോഫയിൽ ഉള്ള സെതും കോട്ടും എടുത്ത് കൊണ്ട് കാശി പറഞ്ഞു.
അവർ എല്ലാവരോടും യാത്ര പറഞ്ഞു പോയി.
 
 
______________🥀🥀
 
 
"ക്യൂട്ട്..."
 
കാശിയുടെ കൂടെ വരുന്ന ശ്രദ്ധയെ കണ്ട് ജിഷ്ണു പറഞ്ഞു.സ്ലീവ് ലെസ് ബനിയനും അതിന്റെ മുകളിൽ ഒരു ലോങ്ങ്‌ കോട്ടും ആയിരുന്നു അവളുടെ വേഷം.
 
"എന്ത്‌ 🧐"
 
നിഹാൽ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
 
"ഏയ് ഒന്നുല്ല "
 
ജിഷ്ണു അവളിൽ നിന്ന് കണ്ണെടുത്തു കൊണ്ട് പറഞ്ഞു.
 
 
______________🥀🥀🥀
 
 
 
"ഇന്ന് ഈവെനിംഗ് ഒരിടം വരെ പോണം... ഞാൻ വരുമ്പോയേക്കും റെഡി ആവണം "
 
കയ്യിൽ വാച്ച് കെട്ടികൊണ്ട് കാർത്തി പറഞ്ഞു. അല്ലുവിന്റെ മുടി ചീകുന്നതിന്റെ ഇടയിൽ അവൾ മൂളി.
 
കാർത്തി ഓഫീസിൽ നിന്ന് വരുമ്പോ വൈഗ കുഞ്ഞിനെ ഒരുക്കുവായിരുന്നു. അവൾ ഒരു പീച്ച് കളറിലുള്ള സാരി ആണ് ഉടുത്തിരിക്കുന്നത്. മുടി മെടഞ്ഞു മുൻപോട്ട് ഇട്ടിട്ടുണ്ട്...അല്ലുമോളും അതെ കളറിൽ ഉള്ള ഉടുപ്പ് ആണ് ഇട്ടിരിക്കുന്നത്. ഒരു മാത്ര കാർത്തി രണ്ടുപേരെയും നോക്കി നിന്നു പോയി.കുഞ്ഞിനെയും എടുത്ത് തിരിഞ്ഞപ്പോൾ ആണ് അവരെ നോക്കി നിൽക്കുന്ന കാർത്തിയെ കണ്ടത്ത്.
 
"മ്മ്മ്? "
 
വൈഗ പുരികം പൊക്കികൊണ്ട് ചോദിച്ചു. കാർത്തി തലയൊന്ന് കുടഞ്ഞു കൊണ്ട് ഫ്രഷ് ആവാൻ കയറി.വൈഗ ഒരു ചിരിയോടെ കുഞ്ഞിനെയും കൊണ്ട് താഴേക്ക് ഇറങ്ങി.
 
 
സ്റ്റയർ ഇറങ്ങി വരുന്ന കാർത്തിയെ കണ്ടതും വൈഗയുടെ കണ്ണുകൾ വിടർന്നു... സെയിം കളറിലുള്ള ഷർട്ട്‌ ആണ് അവന്റേത്... കയ്യിൽ ഒരു വാച്ച്... ഇടത്തെ കയ്യിലൊരു ഇടിവളയും... ഇടയ്ക്ക് നെറ്റിയിലേക്ക് വീയുന്ന മുടിയിയകൾ ബാക്കിലേക്ക് ഒതുക്കി വെക്കുന്നുണ്ട്...
 
 
"പോവാം "
 
അവളുടെ അടുത്ത് വന്നു കൊണ്ട് കാർത്തി ചോദിച്ചു.
 
"ഏഹ്... ആ "
 
വൈഗ സ്വയം തലയ്ക്കൊന്ന് അടിച്ചു കൊണ്ട് ലക്ഷ്മിയോട് യാത്ര പറഞ്ഞിറങ്ങി.
 
 
അവർ നേരെ പോയത് ബീച്ചിലേക്ക് ആണ്. വൈഗയുടെ കയ്യിൽ ആണ് കുഞ്ഞ്...വെള്ളം കണ്ടതെ പെണ്ണ് തുള്ളി ചാടി അവളുടെ ദേഹത്തു നിന്ന് ഇറങ്ങി.കാർത്തി വൈഗയുടെ കൈ പിടിച്ചു കൊണ്ട് ഒഴിഞ്ഞ ഒരിടത്ത് ഇരുന്നു... രണ്ടുപേരുടെയും കണ്ണുകൾ മണൽ പരപ്പിൽ ഇരുന്നു കളിക്കുന്ന അല്ലുവിൽ ആയിരുന്നു.
 
 
"ഇവിടുന്നാ ഞാൻ ആ പെണ്ണിനെ ആദ്യായിട്ട് കണ്ടേ "
 
ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ കാർത്തി വൈഗയെ നോക്കി. മുഖം വീർത്തിട്ടുണ്ട്..
 
"ഡോ തന്നോട് ആണ് ഞാൻ പറഞ്ഞെ "
 
ഒന്നും പറയാതെ മുഖം തിരിച്ചിരിക്കുന്ന വൈഗയോട് കാർത്തി പറഞ്ഞു.
 
"മ്മ്... അവളെ ഇനിയും കണ്ടാൽ എന്ത്‌ ചെയ്യും "
 
 
"എന്ത്‌ ചെയ്യാനാ... ഇയാൾ എന്റെ തലയിൽ ആയി പോയില്ലേ ഇല്ലെങ്കിൽ ഒന്ന് നോക്കാമായിരുന്നു "
 
ചിരിച്ചു കൊണ്ട് കാർത്തി പറഞ്ഞു. അത് കേട്ടതും വൈഗയുടെ കണ്ണുകൾ നിറഞ്ഞു... മൂക്കും കണ്ണുമെല്ലാം ചുവന്നു.അവൾ അവന്റെ അടുത്ത് നിന്ന് എണീക്കാൻ പോയാതും... അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവനിലേക്ക് അടുപ്പിച്ചു.
 
"എന്തിനാ കണ്ണ് നിറച്ചേ "
 
അവളുടെ ചെവിയുടെ പുറകിൽ നിന്ന് കൊണ്ടവൻ ചോദിച്ചു. അവളൊന്ന് മുഖം വെട്ടിച്ചു.
 
"പറ...""
 
"എന്തിനാ അങ്ങനെ പറഞ്ഞെ "
 
ചുണ്ട് ചുളുക്കി കൊണ്ട് അവൾ ചോദിച്ചു. കാർത്തി അവളെ ഒന്നുകൂടെ അവനിലേക്ക് ചേർത്തു..
 
"ചുമ്മാ... നിന്റെ മുഖത്തെ കുശുമ്പ് കാണാൻ "
 
അവളുടെ ചെവിയുടെ പുറകിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞു. അവളൊന്ന് ഏങ്ങി കൊണ്ട് അവനിലേക്ക് ചേർന്നു.
 
"അമ്മാ... ഉപ്പിൽ ചളിയായി "
 
ചിണുങ്ങിക്കൊണ്ട് വരുന്ന അല്ലുമോളുടെ ശബ്ദമാണ് രണ്ടുപേരെയും ഉണർത്തിയത്. വൈഗ അവനിൽ നിന്ന് പൊള്ളി പിടഞ്ഞു കൊണ്ട് മാറി ചുറ്റുമൊന്ന് നോക്കി.അവൾ കാർത്തിയെ നോക്കാൻ കഴിയാതെ മുഖം താഴ്ത്തി.
 
"അച്ചോടാ... ഇനി എന്ത്‌ ചെയ്യും ഉപ്പു ചെളിയായല്ലോ "
 
അല്ലുമോളുടെ ഉടുപ്പിൽ പിടിച്ച ചെളി തട്ടികൊണ്ടവൻ പറഞ്ഞു.
 
"മ്മ്... അത് ചാരല്ല ലെ അമ്മാ... ഞമുക്ക് പുതിയ ഉപ്പിടാം "
 
പാൽ പല്ല് കാണിച്ചു കൊണ്ടവൾ പറഞ്ഞു.
 
"ആഹ്... നീയാൾ കൊള്ളാലോ... ഇനി പുതിയ ഉടുപ്പും വേണോ "
 
കാർത്തി ചോദിച്ചു. അവൾ അതിന് ചിരിച്ചു കൊണ്ട് വൈഗയുടെ മടിയിൽ മുഖം ഒളുപ്പിച്ചു.
 
 
 
പിന്നെയും കുറച്ചു നേരം കൂടെ ഇരുന്ന് അവർ പോയി. വൈഗയുടെ കയ്യിൽ കൈ കോർത്തു പിടിച്ചു പോവുന്ന കാർത്തിയെ കണ്ട അവളുടെ കണ്ണുകൾ കുറുകി....
__________________🥀🥀🥀
 
''ഏയ്...എന്താ പറ്റിയെ "
 
മാളുവിനെ കണ്ട് കാശി  ചോദിച്ചു.
 
"അത്... പിന്നെ ഒന്ന് തല ചുറ്റി.."
 
കാശിയെ ഹോസ്പിറ്റലിൽ കണ്ടതും മാളു വെപ്രാളത്തോടെ പറഞ്ഞു.
 
 
"മ്മ്... എന്നിട്ട് നീ ഒറ്റയ്ക്ക് ആണോ"
 
ഗൗരവത്തോടെ ചോദിച്ചു.
 
"അ... അല്ല  രണ്ടു ഫ്രണ്ട്സ് ഉണ്ട്""
 
മ്മ്... കാശിയൊന്ന് മൂളിക്കൊണ്ട് ബെഡിൽ കിടക്കുന്ന മാളുവിനെ നോക്കി.
 
"ഫൂഡ് കഴിച്ചില്ലേ ഇന്ന് "
 
അവളുടെ പൾസ് നോക്കികൊണ്ട് കാശി ഗൗരവത്തോടെ ചോദിച്ചു.
 
'അയ്യോ... ഇല്ലെന്ന് പറഞ്ഞ വീട്ടിൽ പറയോ... അമ്മ അറിഞ്ഞ കൊല്ലും എന്നെ '
 
മാളു ചുണ്ട് ചുളുക്കി കൊണ്ട് ആലോചിച്ചു.
 
"ഇല്ലെന്ന്??"
 
"ച്ചും "
 
അവന്റെ ഗൗരവത്തോടെ ഉള്ള ചോദ്യത്തിൽ പെണ്ണ് ചുമൽ കൂച്ചി.അവനെ നോക്കിയതും അവളെ നോക്കി പേടിപ്പിക്കുവാണ് അവൻ. അവൾ വീണ്ടും തല തിരിച്ചു കൊണ്ട് കിടന്നു.
 
"വീട്ടിൽ പറഞ്ഞാലോ "
 
"അയ്യോ പറയല്ലേ പ്ലീസ്.... ഉച്ചയ്ക്ക് ശേഷം ഒരു വർക്ക്‌ ഉണ്ടായിരുന്നു അത് ചെയ്തു കഴിഞ്ഞപ്പോയെക്കും ലഞ്ച് ബ്രേക്ക് കഴിഞ്ഞു അതാ "
 
അവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ ചിണുങ്ങി. അവൻ ഒരു മാത്ര അവളെ നോക്കി. പിന്നെ ഗൗരവത്തോടെ അവൾ പിടിച്ചിരിക്കുന്ന കയ്യിലേക്ക് നോക്കി. അവന്റെ നോട്ടം കണ്ടതും അവളൊന്ന് ഇളിച്ചു കൊണ്ട് അവനെ വിട്ടു.
 
"മ്മ്... എന്തായാലും ഇനി സ്കൂളിൽ പോണ്ട... ഞാൻ കൊണ്ടുവിടാം "
 
"അയ്യോ അതൊന്നും വേണ്ട... ഞാൻ..."
 
അവന്റെ നോട്ടം കണ്ടതും പറയാൻ വന്നത് അവൾ വിഴുങ്ങി.
 
 
_____________🥀🥀🥀🥀
 
 
"ഏയ്.... കാർത്തി "
 
മാളിൽ നിന്ന് ഷോപ്പിംഗ് ഓക്കേ കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് പുറകിൽ നിന്നൊരു വിളി. കാർത്തിയും വൈഗയും ഒരുമിച്ചു തിരിഞ്ഞു നോക്കി.
 
"ആഹ് പ്രിയ..."
 
കാർത്തി പരിജയമുള്ള പോലെ അവളുടെ അടുത്തേക്ക് പോയി. അപ്പോഴും വൈഗയുടെ കൈകൾ അവന്റെ കയ്യിലായിരുന്നു.
 
ഒരു ടോപ്പും ജീൻസും ആയിരുന്നു അവരുടെ വേഷം... മുടി ബ്രൗണിഷ്‌ കളർ ചെയ്തിട്ടുണ്ട്.
 
"എത്ര കാലായെടോ കണ്ടിട്ട്... ഇതാണോ വൈഫ് "
 
വൈഗയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു. അവൻ ഒരു ചിരിയോടെ തലയാട്ടി.
 
"മ്മ്... അമ്മേടെ പോലെ തന്നെയാ വാവ "
 
വൈഗയുടെ തോളിൽ കിടക്കുന്ന അല്ലുമോളെ തലോടി കൊണ്ട് അവൾ പറഞ്ഞു. വൈഗ അത്ഭുതത്തോടെ കാർത്തിയെ നോക്കി. അവനൊന്നു കണ്ണ് ചിമ്പിക്കൊണ്ട് ചിരിച്ചു.
 
"ഒക്കെ ഡാ... എന്നാ ഞാൻ പോട്ടെ ഒട്ടും ടൈം ഇല്ല അതാ... ഞാൻ വിളിക്കാം ബൈ... "
 
കാർത്തിയോടും വൈഗയോടും പറഞ്ഞു കൊണ്ടവൾ പോയി. വൈഗ അവനെ നോക്കി.
 
"ഞാൻ വിളിക്കൊന്നും ഇല്ല എന്റെ പീലിയേ..."
 
വൈഗയുടെ നോട്ടം കണ്ടുകൊണ്ട് കാർത്തി ചിരിയോടെ പറഞ്ഞു. അവളും ഒരു ചിരിയോടെ അവന്റെ കൂടെ നടന്നു.
 
 
__________________🥀🥀
 
 
"ഇറങ്..."
 
ഒരു റെസ്റ്റോറന്റിന്റെ മുമ്പിൽ കാർ നിർത്തികൊണ്ട് കാശി പറഞ്ഞു. ശ്രദ്ധ ഡ്യൂട്ടി കഴിയാത്തത് കൊണ്ട് അവൾ ഇല്ലായിരുന്നു അവന്റെ കൂടെ.
 
 
"വേണ്ട... ഞാൻ വീട്ടിൽ ചെന്ന് കഴിച്ചോളാം"
 
കാശിയുടെ ഒറ്റ നോട്ടം കൊണ്ട് പെണ്ണ് കാറിൽ നിന്നിറങ്ങി റെസ്റ്റോറന്റിൽ എത്തിയിരുന്നു.
 
അവൻ തന്നെ ആണ് ഫൂഡ് ഓക്കേ ഓർഡർ ചെയ്തിരുന്നത്. ഒരു ലോഡ് ഫൂഡ് ടേബിളിൽ നിറഞ്ഞു. ഉച്ചക്ക് ഫൂഡ് കഴിക്കാത്തതിന് മാളു പ്രാകി...അവൻ മുൻപിൽ തന്നെ ഇരിക്കുന്നത് കൊണ്ട് കഴിക്കാതെ ഇരിക്കാനും പറ്റില്ല... പിന്നെ ഒന്ന് നിശ്വസിച്ചു കൊണ്ട് അവൾ ഫൂഡ് ഓക്കേ കഴിച്ചു. കാശി ക്യാഷ് കൊടുത്തു. അപ്പോയെക്കും മാളു വയറും തടവി കാറിൽ ഇരുന്നിരുന്നു.
 
 
കാർ അവളുടെ വീടിന്റെ മുൻപിൽ നിർത്തിയപ്പോ ആണ് മാളു കണ്ണ് തുറന്നത്. അവൾ ബാഗും എടുത്ത് ഇറങ്ങിയതും
 
'"ഇനി മേലാൽ ഫൂഡ് കഴിക്കാതെ ഇരിക്കരുത് "
 
കാശി അവളെ ഒന്ന് നോക്കി കാറും തിരിച്ചു പോയിരുന്നു.
 
'"ആരാ മോളെ അത് "
 
കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന സുലോചന ചോദിച്ചു. അവൾ കാശി ആണെന്ന് പറഞ്ഞു.
 
"അയ്യോ എന്നിട്ട് എന്താ കുഞ്ഞ് കയറാതെ പോയെ "
 
'ഹും ഒരു കുഞ്ഞ്... അമ്മാ എന്റെ വയർ... "
 
വയർ തടവികൊണ്ടവൾ പിറു പിറുത്തു.
 
 
 
_______________🥀🥀🥀🥀
 
 
 
 
"ആഹാ ആരിത്... ശേഖർ വാടോ "
 
 
ജയൻ കാറിൽ നിന്നിറങ്ങുന്ന ശേഖരിനെയും അയാളുടെ ഭാര്യയെയും അകത്തോട്ടു ക്ഷണിച്ചു.
 
തുടരും🥀
 
അഭിപ്രായം പ്ളീച്🥰
 

പ്രണയാർദ്രം💕 Part 16

പ്രണയാർദ്രം💕 Part 16

4.7
5447

Part 16   "ആഹാ ആരിത്... ശേഖർ വാടോ "   ജയൻ കാറിൽ നിന്നിറങ്ങുന്ന ശേഖരിനെയും അയാളുടെ ഭാര്യയെയും അകത്തോട്ടു ക്ഷണിച്ചു.     "ഞങ്ങൾ വന്നത് എന്തിനാണെന്ന് അറിയാലോ ലെ... എല്ലാവരും അടുത്ത ദിവസം അങ്ങ് എത്തിയേക്കണം "   ശേഖർ ജയനോട് ആയി പറഞ്ഞു.   "ആടോ... ഞങ്ങൾ അങ്ങ് എത്തിക്കോളാം "   "അല്ല കിച്ചുവും കാശിയുമൊക്കെ എവിടെ ""   "അവർ റൂമിലാണ്... ആഹ് ദാണ്ടേ വരുന്നു."   ലക്ഷ്മി സ്റ്റയർ ഇറങ്ങി വരുന്ന കാർത്തിയെ നോക്കികൊണ്ട് പറഞ്ഞു. അവന്റെ പുറകെ വന്ന വൈഗ അവർക്കൊരു പുഞ്ചിരി നൽകി അടുക്കളയിലേക്ക് പോയി.     "ഹായ് അങ്കിൾ...ആ പ്രൊജക്റ്റ്‌ കിട്ടിയല്ല