CHAMAK OF LOVE ✨️
(പ്രണയത്തിന്റെ തിളക്കം )
Part :51
_____________________________
Written by :✍🏻️salwaah✨️
: salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
__________________________________
മാഷായുടെ ചോദ്യത്തിന് അഹ്‌ന നൽകിയ മറുപടി കേട്ടു മാഷായുടെ കണ്ണുകൾ വെട്ടി തിളങ്ങി…
"" വേഗം വാ.. ആരെങ്കിലും കണ്ടാൽ പിന്നേ അത് മതി.."""
അഹ്‌ന ആദ്യ ചുവടുകൾ വെച്ചു മാഷെയോട് പറഞ്ഞു…
അവർ ഇരുവരും ചുറ്റും കാണുന്ന കബറുകളെല്ലാം നോക്കി… ആകാശത്തെ പൂർണ ചന്ദ്രന്റെ വെളിച്ചത്തിൽ അവർക്ക് സ്ഥലങ്ങളെല്ലാം വ്യക്തമായി കാണാമായിരുന്നു..
""കാക്കു പറഞ്ഞത് വെച്ചു ഇതാണ് ഹസീനുമ്മാന്റെ കബർ..""
ഒരു കബർ ചൂണ്ടികൊണ്ട് അതും പറഞ്ഞു അഹ്‌ന അവിടെ മുട്ട് കുത്തി ഇരുന്നു… അവൾക്കൊപ്പം മാഷയും അതെ പോലെ ഇരുന്ന് കബറിന് മുന്നിലെ മൈലാഞ്ചി ചെടിയിലേക് നോക്കി… അവർ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി….
മാഷ നിറ കണ്ണുകൾ കൊണ്ട് ഖബറിലേക് തന്നെ നോക്കിയിരുന്നു…
""ഉമ്മാ… എന്തിനാ.. എന്നേ വിട്ടു പോയത്.. എന്നേ ചേർത്ത് നിർത്താൻ എല്ലാവരും ഉണ്ടായിട്ടും ഉമ്മാന്റെ കുറവ് എനിക്കുണ്ട്.. നിങ്ങൾക് അറിയോ.. ""നിങ്ങൾ എന്റെ ഉമ്മയാണ് അല്ലാതെ ഇവരുടെ ആരുടേയും ഉമ്മയല്ലെന്ന് ""ഉറക്കെ വിളിച്ചു പറയാൻ പോലും അവകാശമില്ലാത്തവൾ ആണ് ഞാൻ… എനിക്ക് പിറവി നൽകി മണിക്കൂറുകൾക്കകം നിങ്ങൾ മരിച്ചത് എന്റെ ഐശ്വര്യ കേടു കൊണ്ടായിരിക്കുമല്ലേ… അല്ലെങ്കിലും ഞാനൊക്കെ എന്തിന് ജനിച്ചതാ…""
അവൾ ഖബരിഡത്തിലേക് തന്നെ നോക്കി കൊണ്ട് മനസ്സിൽ മൊഴിഞ്ഞ ശേഷം ""ഉമ്മാ "" എന്നലറി വിളിച്ചു കരയുന്ന അഹ്‌നയെ നോക്കി… ആദ്യമായിട്ടായിരുന്നു അവൾ അഹ്‌നയെ കരയുന്നതായിട്ട് കാണുന്നത്…
""യഥാർത്ഥ സത്യം നീയറിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല അഹ്‌നാ… എന്നാലും എനിക്ക് ജൗഹറുപ്പാക്ക് കൊടുത്ത വാക്ക് പാലിച്ചേ പറ്റുള്ളൂ.. ഒരിക്കൽ ആരിൽ നിന്നെങ്കിലും നീ സത്യങ്ങൾ അറിയും…""
അഹ്‌നയെ തന്നെ നോക്കി മാഷ വേദനയോടെ പറഞ്ഞു കൊണ്ട് അവളോട് എഴുന്നേൽക്കാൻ പറഞ്ഞു…അഹ്‌ന കണ്ണീർ തുടച്ചു എഴുനേറ്റു…
അവർ ഇരുവരെയും ഒരു തണുത്ത കുളിർ കാറ്റ് തഴുകി പോയി…അവരുടെ ഇരുവരുടെയും ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു..
ഇടവഴിയിലൂടെ നടന്നു വണ്ടിയിൽ കയറുന്ന അവർ ഇരുവരിലും മാഷയെ കണ്ടു അവിടെ ഉള്ളൊരു മധ്യ വയസ്ക്കന്റെ കണ്ണുകൾ തിളങ്ങി…
""അവളുടെ മകൾ അവളെ തേടിയെത്തി…""
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു…
×××××××××××××××🌻×××××××××××××
""അതെ.. നിങ്ങൾ പറഞ്ഞത് ശെരിയാണ് അഹ്‌നയും നിങ്ങൾ പറഞ്ഞ ഇലാനിലയും എന്റെ മക്കളാണ്..""
അവൾ ദേഷ്യത്തിൽ അലറി വിളിച്ചു..
""അപ്പോൾ നീ ഇത്രയും കാലം എല്ലാവരെയും ചേർന്ന് ചതിക്കുകയായിരുന്നോ റസീനാ…""
അതിന് മറുപടിയൊന്നും പറയാതെ അവൾ ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു…
""എന്ത് പറ്റി….""
ജമാലിന്റെ ചോദ്യം കേട്ടു അവൾ സ്വയം ഒന്ന് ശാന്തയാവാൻ ശ്രമിച്ചു കൊണ്ട് അവളുടെ മനോഹരമായ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ മുറുകെ അടച്ചു..…
""ദേവദാസിന്റെ വീട്ടിലുള്ള എന്റെ ആളാണ് വിളിച്ചത്.. അവൻ **അഹ്‌നയും ഇലുവും എന്റെ മക്കൾ ആണെന്നുള്ള സത്യം അറിഞ്ഞു**..ഇത്രയും നാളും ഞാൻ ചതിക്കുകയാണെന്ന് പറഞ്ഞു…""
അവൾ കണ്ണുകൾ മുറുകെ അടച്ചു കൊണ്ട് പറഞ്ഞു…
""അല്ലെങ്കിലും ചില സത്യങ്ങൾ അതികനാൾ മറവിൽ നിൽക്കില്ല…""
അത് പറയുമ്പോൾ ജമാലിന്റെ മുഖത്തൊരു പുഞ്ചിരി തളം കെട്ടിയിരുന്നു…
അവൾ ജനാലക്കരികിലേക് പോയി പുറത്തേക്ക് തന്നെ നോക്കി നിന്നു..
""അറിയില്ല അഹ്‌നാ… നീയിത് അറിയുമ്പോൾ എന്ത് സംഭവിക്കുമെന്ന്…""
അവൾ ആകാശത്തുള്ള വെട്ടി തിളങ്ങുന്ന പൂർണചന്ദ്രനെ തന്നെ നോക്കി കൊണ്ട് മൊഴിഞ്ഞു…അപ്പോഴും അവളുടെ മനസ്സ് നോവുന്നുണ്ടായിരുന്നു…
""എന്തിനാണെന്നോ ആർക് വേണ്ടിയാണെന്നോ ഈ നാടകം കളിച്ചത് എന്ന് എനിക്ക് പോലുമറിയില്ലാ.. ഇന്ന് എനിക്കൊപ്പം എന്റെ നീനുവില്ലാ.. എത്ര വേദനയോടെയാ ഞാൻ എന്റെ ഇളയ മകളെ അന്നത്തെ രാത്രിയിൽ മൈമൂനക്ക് കൊടുത്തത് എന്നുള്ളത് എനിക്ക് മാത്രമേ അറിയുള്ളു… അന്ന് എത്രത്തോളം വിങ്ങി പൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട് എന്നുള്ളത് എനിക്ക് മാത്രമേ അറിയുള്ളു… മറ്റാരോടും ഞാനത് പറഞ്ഞിട്ടില്ല.. ആരുമത് അറിയാനും ശ്രമിക്കുന്നില്ല…""
അവൾ തന്റെ മനസ്സിൽ മൊഴിയുമ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
×××××××××××××××🌻××××××××××××××
ഉമ്മാമാ….
അങ്ങനെ ഒരു വിളി കേട്ടതും ലൈല നെറ്റി ചുളിച്ചു ചുറ്റും നോക്കി…
ഉമ്മാമാ…
പതിഞ്ഞ സ്വരത്തിൽ വീണ്ടും അങ്ങനെ ഒരു വിളി കേട്ടതും ലൈലയുടെ ഉള്ളിൽ ഭയം ഉടലെടുത്തു…
""ആരാ…""
ലൈല ഭയത്തോടെ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് ചോദിച്ചു…
""ഇത് ഞാനാ ഉമ്മാമാ… അഹ്‌ന..""
""നീ എപ്പോഴാ പ്രേതമായത്…""
ഉമ്മാമ ഭയത്തോടെ ചോദിക്കുന്നത് കേട്ടു അഹ്‌ന ബാൽക്കണി ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി…
""നീ എന്താടി ഇവിടെ… ഇന്ന് നിന്റെ ആദ്യരാത്രി അല്ലെ…""
ഉമ്മാമ അവളെ നോക്കി ചോദിച്ചത് കേട്ടു അഹ്‌ന നിലത്ത് കളം വരച്ചു മുഖത്ത് നാണം വരുത്തി ഒരു പ്രേത്യേക ചിരി ചിരിച്ചു…
""മോളേ അഹ്‌നാ.. ഇയ്യ് അഭിനയിക്കുകയൊന്നും വേണ്ട… ഇന്നിപ്പോ എന്തിനാ മതില് ചാടി വന്നേ…""
""അതില്ലേ.. നാളെ അഫ്ര ദീദിന്റെ കല്യാണം വേണം ഇങ്ങളൊന്ന് അഷ്‌റഫ് മാമനോട് പറയുമോ…""
അവൾ അപേക്ഷയുടെ സ്വരത്തിൽ പറയുന്നത് കേട്ടു ലൈലയൊന്ന് പുഞ്ചിരിച്ചു..
''"എനിക്ക് പിറക്കാത്ത എന്റെ മോനാണ് അഷ്‌റഫ്… ചെറുപ്പം മുതലേ അവനെ വളർത്തിയത് ഞാനും ഇക്കയും ചേർന്നാ… ഞാൻ ഉറപ്പായും പറയാം.. അഫ്ര മോളുടെ കുറവുകൾ അംഗീകരിച്ചു അവളെ കെട്ടാൻ ഒരാൾ തയാറാണ് എന്ന് കേട്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം…""
""ഓക്കേ ലബ് you… മ്മ…""
അവൾ കവിളിൽ ഉമ്മ വെച്ചോണ്ട് പറയുന്നത് കേട്ടു ലൈല തന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകലടച്ചു…
അവൾ ബാൽക്കണി ഡോറിന്റെ അടുത്ത് ചെന്ന ശേഷം ലൈലയോട് ബൈ പറഞ്ഞു തായേ ഇറങ്ങി…
"""എന്ത് ജീവിതമാണ് എന്റേതെന്നു അറിയില്ല… അഹ്‌ന മോൾ സത്യങ്ങൾ എല്ലാം അറിഞ്ഞാൽ അവൾ എല്ലാവരെയും വെറുക്കും… ഞങ്ങളൊക്കെ അവളെ ചതിക്കുകയാണെന്ന് അറിഞ്ഞാൽ അവൾക് സഹിക്കില്ല…""
അവർ ആകാശത്തേക്ക് തന്നെ നോക്കി കൊണ്ട് അത് മൊഴിയുമ്പോൾ അവരുടെ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു..
××××××××××××××××🌻××××××××××××××
ആരോ വരുന്നു…
ഇഖ്ലിയ അവനെയും പിടിച്ചു മാറി നിന്നു കൊണ്ട് പറഞ്ഞു പുറത്തേക്ക് നോക്കി…
മതില് ചാടി പുറത്തേക്കിറങ്ങി കാറിൽ കയറി പോകുന്ന അഹ്‌നയെ ഒന്ന് നോക്കിയ ശേഷം അവൾ ശ്വാസം വലിച്ചു വിട്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന നീല കണ്ണുകൾക്ക് ഉടമയെ നോക്കി…
""ഡാ.. കോപ്പൻ നീല കണ്ണാ.. നിനക്ക് ഇപ്പോൾ എന്താ ആവശ്യം…""
അവൾ പല്ല് കടിച്ചോണ്ട് ചോദിക്കുന്നത് കണ്ടു അവൻ പുച്ഛിച്ചു മുഖം തിരിച്ചു..
""I want to marry you…""
അവൻ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് അവളുടെ വെള്ളാരം കണ്ണുകളിലേക്കു തന്നെ നോക്കി കൊണ്ട് പറഞ്ഞതും അവൾ ഞെട്ടികൊണ്ട് അവനെ നോക്കി…
'"അപ്പോൾ നിനക്കെന്നെ ഇഷ്ടമാണോ.. ""
മ്മ്… അവൻ താല്പര്യമില്ലാത്ത മട്ടിൽ മൂളി…
""നീയെന്താടോ വണ്ടോ.. എല്ലാത്തിനും മൂളുന്ന്.. പറ്റുമെങ്കിൽ ഇവിടെ മുട്ട് കുത്തി ഇരുന്നു ദേ ആ പൂവ് പിടിച്ചു എന്നേ പ്രൊപ്പോസ് ചെയ്യണം..""
അവൾ സ്വല്പം അഹങ്കാത്തിൽ ഒരു പൂവ് ചൂണ്ടി കൊണ്ട് പറഞ്ഞു ലെവനെ നോക്കി…
""ഒന്ന് പൊടി കോപ്പേ… കുറച്ചു ദിവസം കഴിഞ്ഞാൽ നമ്മുടെ കല്യാണം… അതിൽ ഒരു മാറ്റവും ഉണ്ടാവില്ല…""
അവൻ അവളെ കലിപ്പിൽ നോക്കി കൊണ്ട് പറഞ്ഞതും അവൾ പുച്ഛത്തോടെ അവനെ നോക്കി..
"" സോറി മിസ്റ്റർ എനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ട്.. എനിക്ക് നാളെ തിരിച്ചു മുംബൈയിലേക്കു പോവണം… ""
""എന്തായാലും മോളേ പൂച്ചക്കണ്ണി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്…""
അവളെ നോക്കി അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…
""ഡോ.. നമ്മൾക്കു ഒളിച്ചോടിയാലോ…""
അവൾ വിളിച്ചു ചോദിക്കുന്നത് കണ്ടു അവനൊരു കല്ലെടുത്തു അവൾക് നേരെ എറിഞ്ഞു…
അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു… അവനോടൊപ്പം ചെറുപ്പത്തിൽ ചിലവയിച്ച ഓരോ നിമിഷങ്ങളും ഓർത്തായിരുന്നു അത്...
××××××××××××××××🌻×××××××××××××
ട്ടേഹ്….
അവൻ അവളുടെ മുഖത്താനടിച്ചതും അവൾ കണ്ണു നിറച്ചു കൊണ്ട് അവനെ നോക്കി…
""എവിടെപ്പോയി കിടക്കായിരുന്നു കോപ്പേ…""
""പ്ലീസ് ദിൽഖിസ് ഞാൻ പറയുന്നതൊന്ന് മനസ്സിലാക്കാൻ നോക്ക്…""
അഹ്‌ന തലകുനിച്ചു ചുറ്റും ഉള്ളവരെയൊക്കെ നോക്കി പറഞ്ഞതും അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അടുത്തുള്ള ഒരു ഫ്ലവർ വേസ് തട്ടി തെറുപ്പിച്ചു റൂമിലേക്കു കയറി പോയി…അവളും എല്ലാവരെയും ഒന്ന് നോക്കി റൂമിലേക്കു കയറി ഡോർ അടച്ചു… ജനാലയുടെ അരികിൽ കണ്ണുകൾ മുറുകെ അടച്ചു ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്ന അവന്റെ അടുത്ത് പോയ ശേഷം അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവനോട് ചേർന്ന് നിന്നു…
""ഞാൻ തെറ്റ് ചെയ്തിട്ടുണ്ട് ഞാൻ സമ്മതിച്ചു തരുന്നു.. ഒരിക്കൽ എങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ ശ്രമിക്ക് ദിൽഖിസ്…""
അവൾ അപേക്ഷയുടെ സ്വരത്തിൽ പറയുന്നത് കേട്ടു അവൻ തിരിഞ്ഞു നോക്കി.. അവന്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കണ്ടു അവളിൽ ഒരു നോവ് പടർന്നു…
""എന്തിനാ കരഞ്ഞേ….""
""നിന്നെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കുന്നതെനിക്ക് ഇഷ്ടമല്ല അഹ്‌നാ.. പെട്ടന്ന് ദേഷ്യത്തിൽ അങ്ങനെ ചെയ്തു പോയതാ…""
അവൻ അവാളേ തന്നെ നോക്കി കൊണ്ട് പറഞ്ഞാത് കേട്ടു അവൾ ഇത് വരേ നടന്നതും അഫ്രയുടെ കല്യാണത്തിന്റെ കാര്യവുമൊക്കെ പറഞ്ഞു കൊടുത്തു…
അവനോട് കുറച്ചു നേരം സംസാരിച്ച ശേഷം അവൾ അലങ്കരിച്ചു വെച്ച റൂമോന്ന് നോക്കിയ ശേഷം ബെഡിൽ കിടന്നുറങ്ങി.. അവനും അവൾക്കരികിൽ വന്നു കിടന്നു…
വെറുതെ ഇരുന്നു ഓരോന്ന് ചിന്തിക്കുന്ന സമയമാണ് അവനത് ഓർത്തത്…
ഇന്ന് അവന്റെ ഫസ്റ്റ് night ആണെല്ലോ എന്നുള്ളത്.. ലെവൻ ക്രോസ്സ് മാർക്ക് പോലെ ഉറങ്ങുന്ന അഹ്‌നയെ ഒന്ന് നോക്കി കിടന്നുറങ്ങി…
×××××××××××××××🌻×××××××××××××××
ഭാസിം ആ പെട്ടിയൊന്ന് ഒതുക്കി വെച്ചു ഹാജറയെ നോക്കി…
""നാളെ അഹ്‌ന മോൾ പോകുമ്പോൾ അവൾക് ഹസീന ഏല്പിച്ച ഈ സാധനം കൊടുക്കില്ലേ…""
ഹാജറ ചോദിച്ചത് കേട്ടു ഭാസിമോന്ന് നെടുവീർപ്പിട്ടു ..
""ഇല്ലാ.. നാളെ കൊടുക്കുന്നില്ല.. അവളുട ഇരട്ട സഹോദരിയും ജീവിച്ചിരിപ്പുണ്ട് അവൾക്കൂടി വന്നിട്ടേ കൊടുക്കുന്നുള്ളു…""
ഭാസിം ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ പുറത്തേക് നോക്കി.. അപ്പോഴും അവൻ കാണുന്നുണ്ടായിരുന്നു ഇരുട്ടിലും വെട്ടി തിളങ്ങുന്ന ആ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളെ…
""ഹസീനയുടെ ആത്മാവ് ""
അയാളൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു...
×××××××××××××××🌻×××××××××××××××
ഡീ അഹ്‌നാ….എണീറ്റെ…
അവൻ അവളെ തട്ടി വിളിച്ചതും അവൾ ഒന്ന് കൂടി ചുരുണ്ടു കൂടി കിടന്നു..
അഹ്‌നാ…
അവൻ വീണ്ടും വിളിച്ചതും അവൾ പാതി തുറന്ന കണ്ണുകൾ കൊണ്ട് അവനെ നോക്കി…
'""ഒന്ന് പോ.. ഇഖ്ലാസ് ഞാൻ എന്റെ ഖിസ് നെ സ്വപ്നം കണ്ടതായ്ന്… ഞാൻ ബാക്കി കൂടി കണ്ടിട്ട് എഴുന്നേൽക്കാം…""
അവൾ ഉറക്കപ്പിച്ചിൽ പറയുന്നത് കേട്ടു അവന്റെ ചുണ്ടിൽ അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു..
""ആഹാ എന്താ സ്വപ്നം കണ്ടേ…""
"'അതില്ലേ.. ഖിസ് ഇല്ലേ…"""
ഉറക്കപ്പിച്ചിൽ അത് പറയുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു…
""ഖിസ് എന്ത് ചെയ്തു…""
""ആരോടും പറയരുതെന്ന് ഖിസ് പറഞ്ഞിട്ടുണ്ട്.. അത് ഞങ്ങടെ സീക്രെട് ആണ്…""
അതും പറഞ്ഞു അവൾ വീണ്ടും ചുരുണ്ടു കൂടി കിടന്നുറങ്ങി..പിന്നെയൊന്നും നോക്കാതെ അവൻ ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു അവളെ മുഖത്തൊഴിച്ചു…
""ഏത് ₹%&* മോൻ ആണെന്റെ റൊമാൻസ് കൊളാക്കിയേ…""
അവൾ പല്ല് കടിച്ചോണ്ട് മുന്നോട്ട് നോക്കി കൊണ്ട് പറഞ്ഞതും പെട്ടന്ന് മുൻപിൽ അവളെ നോക്കി കള്ളചിരിയോടെ ഇരിക്കുന്ന ദിൽഖിസിനെ കണ്ടു ഞെട്ടി ചുറ്റും നോക്കി…ഒന്ന് ഇളിച്ചു കൊടുത്തു ഫ്രഷ് ആവാൻ കയറി പുറത്തേക്കിറങ്ങി വർക്ക് ഔട്ട് ചെയ്തു..
""നീ എന്താടോ എന്നേ തന്നെ നോക്കി നിൽകുന്നെ…""
അത്രയും നേരം അവളെ തന്നെ നോക്കിയിരുന്ന ദിൽഖിസ് അവളുടെ ചോദ്യം കേട്ടു ശ്രദ്ധ മാറ്റി ഡ്രസ്സ് എടുത്ത് ഫ്രഷ് ആയി…
"" ഉമ്മാ ഉപ്പാ.. ഞങ്ങൾ പോവാണേ…""
അവൾ ശബ്ദത്തിൽ വിളിച്ചു പറയുന്നത് കേട്ടു ഭാസിം അങ്ങോട്ട് ഓടി വന്നു…
""അഹ്‌ന മോൾ പോവേണ്ട എന്ന് പറയണം എന്നുണ്ട്.. എങ്കിലും ഇപ്പോൾ തന്നെ കുറേ ലീവ് ആയില്ലേ…
ഭാസിം ഒരു നിരാശയോടെ പറഞ്ഞ ശേഷം പുഞ്ചിരിച്ചു അവരെ യാത്രയാക്കി…
വിമാനത്താവളത്തിൽ എത്തിയതും തനിക്ക് മുന്നിൽ ലെഗ്ഗേജുമായി നിൽക്കുന്ന ആളെ കണ്ടു അഹ്‌ന ഞെട്ടി നിന്നു…
""നീ നീയെന്താ ഇവിടെ…""
അവൾ ഒരു തരം പറവേഷത്തോടെ പറയുന്നത് കേട്ടെങ്കിലും മാഷ കേൾക്കാത്ത പോലെ നടിച്ചു…
""ആഹ് അഹ്‌ന വന്നോ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു.. വേഗം വാ ഞാനും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്…""
അവൾ പറയുന്നത് കേട്ടു അഹ്‌ന ഒരുപാട് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല… അഹ്‌നക്ക് മാഷക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയമായിരുന്നു…. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതും അഹ്‌ന അവിടെ ഇരുന്നു.. അവളുടെ കണ്ണിൽ ഇപ്പോഴും ഭയം തന്നെ ആയിരുന്നു…
മാഷായുടെ മുഖത്തൊരു പ്രേത്യേക ചിരി വിരിഞ്ഞു…
""എന്തിന് ഞാൻ അങ്ങോട്ട് പോവുന്നത് എന്നറിയില്ലാ.. എങ്കിലും എനിക്ക് പോയെ പറ്റൂ.. എന്റെ ഉമ്മയെ കൊന്നവരോട് എണ്ണിയേണ്ണി പകരം ചോദിക്കാൻ ഒന്നും എനിക്ക് കഴിയില്ലാ..എങ്കിലും ആ നിമിഷം കാണാൻ എങ്കിലും പറ്റിയാലോ…""
അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് അത് മൊഴിയുമ്പോഴും അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…
മുംബൈയിൽ ചെന്നിറങ്ങിയതും മാഷക്ക് ഒരു പോസിറ്റീവ് ഫീൽ തോന്നി… അവിടത്തെ വായുവിനെ വരേ അവൾ ആസ്വദിച്ചു…
""ദിൽഖിസ് മാഷ വന്നത് കൊണ്ട് ഞാൻ കുറച്ചു കയിഞ്ഞിട്ടെ നിന്റെ ഫ്ലാറ്റിലേക് വരുന്നുള്ളു.. അത് വരേ ഞാൻ അവരോടൊപ്പം അപ്പാർട്മെന്റിൽ നിന്നോളാം…""
മാഷയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു കൊണ്ട് അഹ്‌ന പറഞ്ഞു..
അപ്പാർട്മെന്റിൽ ചെന്ന് റൂമിൽ കയറിയതും മാഷയെ ഒരു കുളിർക്കാറ്റ് തഴുകി പോയി… അവൾ റൂം തുറന്നു നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന ലിതിയായേ കണ്ടു വിശ്വസിക്കാനാവാതെ അഹ്‌നയെ നോക്കി.. അഹ്‌നയൊന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറി…
""ആരാ.. ഇത് അഹ്‌നാ.. നിന്റെ sister ആണോ…""
കാണാൻ അഹ്‌നയുമായി നേരിയ തോതിൽ സാമ്യമുള്ള മാഷയെ നോക്കി തികച്ചും അപരിചിതമായി കൊണ്ട് ലിതിയ ചോദിക്കുന്നത് കേട്ടു മാഷ ഒന്നും മനസ്സിലാവാതെ അഹ്‌നയെ നോക്കിയതും അഹ്‌നയൊന്ന് കണ്ണ് ചിമ്മി തുറന്നു കാണിച്ച ശേഷം ലിതിയായേ നോക്കിയോന്ന് പുഞ്ചിരി…
""ആഹ്.. എന്റെ അനിയത്തിയാണ്.. മാഷാ ഇത് എന്റെ പി എ ആയിഷാ ലിതിയാ നവാൽ…""
അഹ്‌ന പറഞ്ഞത് കേട്ടു മാഷ പലതും മനസ്സിലായ പോലെയൊന്ന് പുഞ്ചിരിച്ചു..
×××××××××××××××🌻×××××××××××××××
ഇതേ സമയം മറ്റൊരു സ്ഥലത്ത് അതികം താല്പര്യം ഇല്ലാന്നിട്ടും ലൈലായുടെ നിർബന്ധം കാരണം അഷ്‌റഫ് അഫ്രയെ ഷിഹാബിന് നിക്കാഹ് ചെയ്തു കൊടുത്തു…
×××××××××××××××🌻×××××××××××××
( മൂന്ന് ദിവസങ്ങൾക് ശേഷം..)
""എനിക്ക് ഇന്ന് തന്നെ ഡിവോഴ്സ് വേണം മിസ്റ്റർ ദിൽഖിസ് അക്തർ…""
അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് പറഞ്ഞതും അവനൊരു തരം പുച്ഛത്തോടെ മുഖം തിരിച്ചു.
"""തരാമെടി തരാം.. എനിക്കത്ര പൂതിയൊന്നും ഇല്ലാ നിന്നെ പോലെ ഒന്നിനെ കൂടെ കൊണ്ട് നടക്കാൻ.. ഇന്ന് തന്നെ ഞാൻ നിനക്ക് ഡിവോഴ്സ് തരാം… പിന്നേ മിസ്സിസ് അഹ്‌നാ ലൈലത്.. ഐ എ എസും ഡാൻസും മാത്രം പോരാ സ്നേഹിക്കാൻ കഴിയുന്നൊരു മനസ്സും വേണം…""
അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
"""എന്റെ മനസ്സിന്നല്ല കുഴപ്പം നിന്റെ മനസ്സിനാണ്…""
അവളും അത് പോലെ തന്നെ അവനു നേരെ കുരച്ചു ചാടി..
""Over.. Over.. Over…""
നിഹാൽ കസേരയിൽ നിന്നെഴുനേറ്റു കൊണ്ട് പറഞ്ഞതും അവർ രണ്ടുപേരും എങ്ങനെയുണ്ടെന്നുള്ള മട്ടിൽ അവനെയും അഭിജിത്തിനെയും നോക്കി പരസ്പരം ചേർന്ന് നിന്നു…
""ഒന്ന് ഡിവോഴ്സ് ആവുന്നത് പോലെ അഭിനയിക്കാൻ പറഞ്ഞതിന് ഇജ്ജാതി പ്രകടനമോ.. ""
അവൻ അഹ്‌നയെയും ദിൽഖിസിനെയും നോക്കി പറഞ്ഞു…
""ഇനി ഫുഡ്.. പണികഴിഞ്ഞില്ലേ..""
""നിങ്ങളും കെട്ടും അന്ന് തരുന്നുണ്ട് ഇതിനുള്ള പണി…""
അഹ്‌ന പല്ല് കടിച്ചു രണ്ടിനെയും നോക്കി കൊണ്ട് പറഞ്ഞതും രണ്ടും അവൾക് ഇളിച്ചു കാണിച്ചു കൊടുത്തു..
ഉച്ച സമയം ആയത് കൊണ്ട് തന്നെ അവർക്ക് treat അയിട്ട് ഫുഡും വാങ്ങി കൊടുത്തു അഹ്‌ന ഓഫീസിലേക്ക് ചെന്നു..
×××××××××××××××🌻×××××××××××××××
തലക്ക് വല്ലാതെ ഭാരമുള്ളത് പോലെ തോന്നിയതും dilrowdy കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു… ചെറിയൊരു വേദനയോടെ അയാൾ കണ്ണുകൾ തുറന്നു.. ചുറ്റുമുള്ള ഇരുട്ടിനേയും ഭയാനകമായ അന്തരീക്ഷത്തിനേക്കാളും അയാളെ ഭയപ്പെടുത്തിയത് ചുവരിൽ തൂക്കിയിട്ട പൊടി പിടിച്ച ഹസീനയും റസീനയും ജൗഹറും ജമാലും ചേർന്നുള്ള ചിത്രമായിരുന്നു… ആ ചിത്രത്തിലേക്ക് നോക്കും തോറും അയാളുടെ കണ്ണുകളിൽ ഭയം ഉടലെടുത്തതിനോടുപ്പം ഞെട്ടലും ഉണ്ടായി.. ഹസീനയോടൊപ്പമുള്ള ഹസീനയെ പോലെയുള്ള റസീന അവന് അപരിചിതം ആയിരുന്നു.. ഒരുമിച്ചു ഒരേ കോളേജിൽ പഠിച്ചതാണെങ്കിലും അയാൾ ആദ്യമായിട്ടായിരുന്നു അവളെ ചിത്രത്തിൽ പോലും കാണുന്നത്…
കൈയിൽ നിന്ന് അസ്സഹനീയമായ വേദന തോന്നിയതും അയാൾ തന്റെ കൈയിലേക്കു നോക്കി..ദിവസങ്ങൾക് മുൻപ് അയാൾ ചെയ്ത ലൈലായെന്ന് എഴുതിയ ടാറ്റുവിന്റെ സ്ഥാനത്തുള്ള തൊലി പറിച്ചു കളഞ്ഞ രീതിയിലുണ്ട്… അയാൾക് തന്നെ അറപ്പാവുന്ന പോലെ തോന്നിയതും അയാൾ മുഖം തിരിച്ചു കളഞ്ഞു..
"" ഇവിടെ ആരുമില്ലേ…""
അയാൾ ശബ്ദത്തിൽ ചുറ്റും നോക്കി കൊണ്ട് ചോദിച്ചതിന് അയാളുടെ ശബ്ദത്തിന്റെ പ്രതിഫലനം മാത്രമല്ലാതെ ഒരു മറുപടിയും ഉണ്ടായിരുന്നില്ല… അയാൾ ഒരു തരം ഭയത്തോടെ മുന്നോട്ട് നോക്കിയതും അയാൾക് മുന്നിൽ അവളുടെ രൂപം പ്രത്യക്ഷപ്പെട്ടു.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കണ്ടു അയാലിലെ ഭയം കൂടി…
അവിടമാകെ ശക്തമായ കാറ്റ് ആഞ്ഞു വീശി… ആ വീടിന്റെ പുറത്തുള്ള കരിയിലകൾ ആ കാറ്റിൽ പാറി കളിച്ചു.. എവിടെ നിന്നെന്നറിയാതെ ഒരു കൂട്ടം കടവാതിലുകൾ ശബ്ദമുണ്ടാക്കി കൊണ്ട് അയാൾക് ചുറ്റും പാറി കളിച്ചു..
അയാൾക് ഭയന്നു കൊണ്ട് പിന്നോട്ട് നീങ്ങിയതും ആ രൂപം അയാൾക്കരികിലേക് നടന്നടുത്തു..പെട്ടന്ന് ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായി… അന്തരീക്ഷം ശാന്തമായി..
അയാൾക് ആ ഒരു ചിത്രം തന്നെ താൻ എവിടെയാണ് എന്നുള്ളതിന്റെ ഉത്തരമായിരുന്നു.. എങ്കിലും അയാൾ എങ്ങനെ അവിടെ എത്തി എന്നുള്ളാത് അയാൾക്കൊരു ചോദ്യചിഹ്നമായിരുന്നു..
××××××××××××××××🌻×××××××××××××××
അല്ലുവുമായി പെട്ടന്ന് ഇണങ്ങിയത് കൊണ്ട് തന്നെ മാഷ കുറേ നേരം അല്ലുവിന്റെ കൂടെ കളിച്ചിരുന്നു… അല്ലുവിനെ ഇടയ്ക്കിടെ തല്ലുമ്പോൾ അല്ലു തിരിച്ചു അവളുടെ മൃതുവായ കൈ കൊണ്ട് അവളെ തടവുന്നത് പോലെ തല്ലും … അവളെ മടിയിൽ ഇരുന്നായിരുന്നു ഭക്ഷണം കഴിക്കാർ പോലും.. അവളും അവളുടെ സങ്കടങ്ങൾ അതിനോട് പറയും അപ്പോൾ അത് അവളുടെ തലയിലൂടെ കൈ ഓടിക്കും.. കുറെ അല്ലുവിന്റെ കൂടെ കളിച്ചതും അവൾക് അല്ലുവിന്റെ കൂടെ പുറത്തിറങ്ങിയാലോ എന്ന് തോന്നി..അഹ്‌ന വരാനുള്ള സമയമായില്ലെന്ന് ഉറപ്പായതും അവൾ അല്ലുവിനെ കൊണ്ട് പുറത്തിറങ്ങി… അവൾക് ഒരു കൈക്ക് ബലം കുറവായത് കൊണ്ട് തന്നെ അല്ലുവിനെ അവൾ കൈയിൽ എടുക്കുന്നതിനു പകരം അവളുടെ പിന്നാലെ നടത്തിച്ചു..
അവൾ അല്ലുവിനോടൊപ്പം പൂക്കടയിൽ ചെന്നു ഒരു കൂട്ടം ലില്ലിയും തുലിപ്സും വാങ്ങി മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു അവൾ ആരെയോ ചെന്നിധിച്ചത്… അവൾ മുഖം ഉയർത്തി മുന്നോട്ട് നോക്കി… തന്റെ മുന്നിൽ നിൽക്കുന്ന 50 വയസ്സൊക്കെ തോന്നുന്ന ആളെ അവൾക് അറിയാത്തത് കൊണ്ട് തന്നെ അവൾ നിലത്ത് വീണ പൂക്കൾ ഒക്കെ കുനിഞ്ഞിരുന്നു ഒറ്റ കൈയിൽ പിടിച്ചു അയാളോട് സോറി പറഞ്ഞു അല്ലുവിനെയും കൊണ്ട് മുന്നോട്ട് നീങ്ങി…
അവളെ വന്നിടിച്ച ആൾ അവളെ കണ്ടതും വിശ്വസിക്കാനാവാതെ വീണ്ടും നോക്കി.. അയാൾ ഫോട്ടോയിൽ കണ്ട അതെ കണ്ണുകൾ അതെ മുഖം…
""മാഷാ അന്നത് അലി ""
അയാളുടെ ചുണ്ടുകൾ അത് മൊഴിയുമ്പോൾ തേടിയതെന്തോ ലഭിച്ചത് പോലെ അയാളുടെ കണ്ണുകൾ തിളങ്ങി… അയാൾ വാങ്ങാൻ വന്ന സാധനം വാങ്ങുക പോലും ചെയാതെ അയാളുടെ വീട്ടിലേക് കാറിൽ കയറി പോയി…
അച്ഛാ….
അയാൾ പുറത്തിറങ്ങി വിളിച്ചതും ദേവദാസ് ഓടി വന്നു…
""എന്താ എന്തുപറ്റി മഹേഷ്വർ…""
ദേവാദസിന്റെ ചോദ്യം കേട്ടു മഹേഷ്വർ സന്തോഷം കൊണ്ട് അയാളെ വാരി പുണർന്നു…
""നമ്മൾ തേടിയവൾ നമ്മെ തേടിയെത്തി… അതെ മാഷാ അന്നത് അലി എന്ന ഹസീനാ ലൈലാ ജൗഹറിന്റെ മകളെ ഞാനിന്ന് നേരിട്ട് കണ്ടു..""
മഹേഷ്വർ സന്തോഷത്തോടെ പറയുന്നത് കേട്ടു ദേവദാസ് അവനെ തള്ളി മാറ്റി…
""ഇതിൽ ഇതിനുമാത്രം സന്തോഷിക്കാൻ എന്താണുള്ളത്… അവളുടെ മകൾ ആരാണെന്ന് എന്നുള്ളത്തിലല്ല കാര്യം.. അവളുടെ കൊലപാതെക്കിക്ക് നീതി കിട്ടാൻ വേണ്ടി നിയോഗിക്കപ്പെട്ടവർ അഹ്‌നയും ഇലാനിലയുമാണ്..മാഷയെ കൊണ്ട് നമുക്കൊരു ഉപകാരവുമില്ല…""
ദേവദാസ് മഹേഷ്വാറിനെ നോക്കി പറഞ്ഞു..
××××××××××××××××🌻×××××××××××××××
അഹ്‌ന ഡ്യൂട്ടിയിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങി നിവാസ് കോളനിയിൽ ചെന്നു..
""മമ്മാ…""
അതും വിളിച്ചു കൊണ്ട് ഇനുവും ഇവാനും അവളെ വാരിപ്പുണർന്നു..
""മമ്മയെവിടെ പോയതായിരുന്നു..""
അവരുടെ ചോദ്യത്തിന് അവൾ മറുപടി പറയുന്നതിന് മുൻപ് മൈമൂന ഇതാരെന്ന് ചോദിച്ചു അങ്ങോട്ട് വന്നിരുന്നു…
""ഇഷ്താ.. അഹ്‌ന ദീദിക്ക് എന്തെങ്കിലും കുടിക്കാനെടുക്ക് ""
അവർ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കുറച്ചു കഴിഞ്ഞതും ഇഷ്താ എന്ന മൈമൂനയുടെ മകൾ ജ്യൂസുമായി വന്നിരുന്നു..അവൾ അഹ്‌നയെ നോക്കിയും അഹ്‌ന അവളെ നോക്കിയും ഒന്ന് പുഞ്ചിരിച്ചു…അപ്പോയെക്കും ഇനുവും ഇവാനും വന്നു അവളുടെ ബാഗിൽ നിന്ന് ഫോൺ എടുത്ത് പോയിരുന്നു..
""എന്തായി മോളേ കല്യാണം.. നിന്റെ ഭർത്താവിനെയും കൂട്ടി ഒന്നിങ്ങോട്ട് വന്നൂടെ…""
എന്ന് തുടങ്ങി അവർ അവളുടെ കല്യാണക്കാര്യം അന്വേഷിച്ചു..
""മമ്മേ… ഇതാരാ…""
ഇനുവും ഇവാനും ഒരുമിച്ചു വന്നു അവളുടെ ഫോണിന്റെ വോൾപേപ്പറിൽ അഹ്‌നയും ദിൽഖിസും കല്യാണത്തിന്റെ അന്നെടുത്ത ഫോട്ടോയിൽ ദിൽഖിസിനെ ചൂണ്ടി ചോദിച്ചു….
""അത് ദിൽഖിസ് അങ്കിൾ..""
അവൾ ഒരു പുഞ്ചിരിയോടെ അവർക്ക് മറുപടി കൊടുത്തു..
""ആണോ… ഈ മമ്മയും ഞങ്ങളെ പപ്പയും തമ്മിൽ എന്താ ബന്ധം…""
അവരുടെ നിഷ്കളങ്ക ചോദ്യം കേട്ടു അവളൊന്ന് പുഞ്ചിരിച്ചു..
""മമ്മാന്റെ ഫ്രണ്ട് ആണ് brother ആണ്..""
അത് കേട്ടു അവരുടെ മുഖം വാടി…
""ഞങ്ങളെ ഫ്രണ്ട്സിന്റെ മമ്മയും പപ്പയുമൊക്കെ ഭാര്യയും ഭർത്താവുമാണല്ലോ.. ഞങ്ങളെ മമ്മയും പപ്പയും മാത്രം എന്താ ബ്രദറും സിസ്റ്ററുമായത്..""
അവരുടെ ചോദ്യം കേട്ടു അവൾ നേരത്തെ അവരോട് അങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു അവരെ നോക്കി ഇളിച്ചു കൊടുത്തു..
""വാ നമുക്ക് മൂന്ന് പേർക്കും കൂടെ കളിക്കാം..""
അവൾ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു അവരുടെ പിന്നാലെ പോയി…
""നിങ്ങളോട് പറയണം എന്നുണ്ട്.. നിങ്ങളുടെ ഉമ്മ ഞാനല്ലെന്ന്.. പക്ഷേ അത് നിങ്ങൾക് അംഗീകരിക്കാൻ പറ്റില്ലാ…""
അവൾ അവരെ ഇരുവരെയും നോക്കി കൊണ്ട് പറഞ്ഞു അവരുടെ കൂടെ ഓരോ കളികൾ കളിച്ചിരുന്നു… അവർക്കൊപ്പം കൂടുമ്പോൾ അവളും ഒരു അഞ്ച് വയസ്സുകാരി ആവുമായിരുന്നു…
കുറച്ചു സമയം കഴിഞ്ഞു അവൾ തിരിച്ചു പോവാൻ തുണിഞ്ഞപ്പോൾ ആയിരുന്നു അങ്ങോട്ട് കയറി വരുന്ന ഇഷ്ടതാഖ് നെ കണ്ടത്…
""'ആരിത് അഹ്‌നയോ.. നീ ഒറ്റ ഒരുത്തി കാരണമാ കുട്ടിപിശാഷേ ഞാൻ ആ റൗഡി ബോയ്സിന്റെ കൂടെ നടക്കുന്നത്…""
അവൻ അവളുടെ തലയ്കടിച്ചു കൊണ്ട് പറഞ്ഞത് കേട്ടു അവൾ ഇളിച്ചു കൊടുത്തു…
( ഇത് ഇഷ്ടതാഖ് മൈമൂനയുടെ മൂത്ത മകൻ അഹ്‌നയെക്കാൾ ഒരു വയസ്സിനു ഇളയതാണ്.. അഹ്‌ന റൗഡി ബോയ്സ് ഗാങ്ങിലേക് അയച്ചതായിരുന്നു.. Part 6 ൽ ഇവനെ കുറിച്ച് പറയുന്നുണ്ട്…)
"" എന്തെങ്കിലും അപ്ഡേഷൻ ഉണ്ടോ.."'
അവൾ അൽപ്പം സീരിയസ്നെസോടെ ചോദിച്ചത് കേട്ടു അllllണ്ട് പറഞ്ഞു തുടങ്ങി…
തുടരും………
Written by Salwa Fathima 🌻