Aksharathalukal

CHAMAK OF LOVE (part 52)

CHAMAK OF LOVE ✨️

(പ്രണയത്തിന്റെ തിളക്കം )

Part :52
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
__________________________________
)

  "" എന്തെങ്കിലും അപ്ഡേഷൻ ഉണ്ടോ.."'

   അവൾ അൽപ്പം സീരിയസ്നെസോടെ ചോദിച്ചത് കേട്ടു അവൻ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി…

   ""അഹ്‌നാ.. അന്ന് izas ൽ വെച്ച് നടന്ന പ്രശ്നത്തിന് ശേഷം ഒരു സംഭവമുണ്ടായി…""

   എന്ന് തുടങ്ങി അവൻ ആ ദിവസത്തെ ഓരോ സംഭവങ്ങളും അവൾക് പറഞ്ഞു കൊടുത്തു…

   (Part 6 ലോ 7 ലോ ഉണ്ട് )

   അവൻ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടതും അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി.. എന്തോ നേടിയെടുത്ത പോലെ അവളുടെ മുഖത്ത് മനോഹരമായൊരു ചിരി വിരിഞ്ഞു….

   ""CHAMAK IMARAT """

    അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു…

   "നിനക്ക് അവിടേക്കുള്ള വഴി കൃത്യമായിട്ട് അറിയുമോ…""

   """ഉണ്ട്.. ഞാൻ ഒരിക്കലും ആ രാത്രി മറക്കില്ല.. ആ സ്ഥലത്തെ വാഴു പോലും വീണ്ടും കണ്ടാൽ എനിക്ക് മനസ്സിലാവും.. ഞങ്ങളെ മുൻപിൽ പ്രത്യക്ഷപ്പെട്ട ആ രൂപത്തിന് നിന്റേത് പോലെയുള്ള കണ്ണുകൾ ആയിരുന്നു…""

   അവൻ പറഞ്ഞു തീർന്നതും അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…

   ""നീ പറഞ്ഞ ആ രൂപം അത്‌ എന്റെ ഉമ്മയാവാം…""

   അത്‌ പറയുമ്പോളുള്ള അവളുടെ കണ്ണുകളിലെ തിളക്കം അവൻ നോക്കി കണ്ടു….

  ""ഇഷ്ടതാഖ് നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോയാലോ…"'

    അവളുടെ ചോദ്യം കേട്ടു അവൻ പറ്റില്ലെന്നുള്ള രീതിയിൽ തലയാട്ടി…

   ""പറ്റില്ല അഹ്‌നാ… ഇരുട്ടാൽ മൂടപ്പെട്ട ആ സ്ഥലത്തേക്ക് ഈ സമയം ഒരു യാത്ര എന്ന് പറഞ്ഞാൽ ഡാൻചേറസ് ആണ്..'"

    അത്‌ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ നിരാശ പടർന്നെങ്കിലും പിന്നീട് അവളുടെ കണ്ണുകൾ വെട്ടി തിളങ്ങി…

   "'"ഞാനും നീയും ദിൽഖിസും നാളെ chamak imarat ലേക്ക് പോകും.."""

       അന്തിമ തീരുമാനം എന്നോണം അവനോടതും പറഞ്ഞു അവൾ ചെറുപുഞ്ചിരിയാലെ ഇനുവിന്റെയും ഇവാന്റെയും അടുത്ത് ചെന്ന് ഫോൺ വാങ്ങി അവരുടെ ഇരുവരുടെയും നെറ്റിയിൽ ഒരുമ്മ കൊടുത്തു..

  ""നാളെ നിങ്ങളെ പപ്പ വരും…..""

    അവരെ ഇരുവരെയും നോക്കി അത്‌ പറയുമ്പോൾ നാളെ ഇലുവിനെയും ഇഖ്ലാസിനെയും തിരിച്ചു കൊണ്ട് വരാനാവും എന്നുള്ള അതിയായ വിശ്വാസമായിരുന്നു അവൾക്… അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഉള്ളതിനേക്കാൾ ഇരട്ടി തിളക്കം ഇനുവിന്റെയും ഇവാന്റെയും കണ്ണുകളിൽ ഉടലെടുത്തു.. അവർ ഇരുവരുടെയും ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു..

  "" അഹ്‌നാ… ഒന്ന് നിന്നെ… ""

    തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവൾ പിന്നിൽ നിന്നുള്ള ഇഷ്ടതാഖിന്റെ വിളി കേട്ടു തിരിഞ്ഞു നോക്കി….

   ""അഹ്‌നാ… നിനക്കെങ്ങനെ ദിൽ റൗഡി യെ അറിയാം… അയാളും നീയും തമ്മിലെന്താ ബന്ധം…""

   അവന്റെ ചോദ്യം അവസാനിക്കുന്നതിന് മുൻപ് തന്നെ അവളുടെ ചുണ്ടിൽ ഒരു പ്രത്യേക ചിരി വിരിഞ്ഞു…

   "" he is my driver ""

   അവനെ നോക്കി അത്‌ പറഞ്ഞു തിരിഞ്ഞു നടന്ന അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു….

   '""നീ ചതിക്കാൻ ശ്രമിച്ചത് എന്നെയാണ് ദിൽ റൗഡി.. എന്റെ driver ആയി വന്നു നീയെന്നെ പറ്റിച്ചെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി.. ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായിരുന്നു നീ ഡേവിഡ് അല്ല മറിച്ചു ദിൽബർ ആണെന്ന്.. അതിന് എനിക്ക് ഏറ്റവും സഹായകരമായത് നിന്റെ കഴുത്തിന് പിന്നിലുള്ള മറുകും കാലിലെ ഹൃദയത്തിൽ മിന്നൽ തറച്ചത് പോലുള്ള ടാറ്റുവും ആണ്.. """

   അവളുടെ കണ്ണുകളൊന്ന് തിളങ്ങി… വാഹനത്തിൽ കയറി അപ്പാർട്മെന്റിൽ എത്തുന്നത് വരെയും അവളുടെ ചുണ്ടിൽ അതെ പുഞ്ചിരി തന്നെയുണ്ടായിരുന്നു…

   ""മാഷാ… അവൾ ഡോറിൽ തട്ടി വിളിച്ചതും ലിതിയ വന്നു ഡോർ തുറന്നു.

   ""മാഷായെവിടെ….""

   അവളുടെ ചോദ്യം കേട്ടു ലിതിയ മനസ്സിൽ വന്ന ഭയം ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചു….അഹ്‌നയോട് എന്ത്‌ പറയുമെന്നുള്ളത് ഓർത്തു അവളിൽ ഒരു വേവലാതി പടർന്നു..

   ""മാഷായെവിടെ എന്നാ ചോദിച്ചത്…""

   അവളുടെ വാക്കുകളിൽ കാടിന്യം കൂടിയിരുന്നു…

  "'മാഷാ… അവളെ.. അവളെ കാന്മാനില്ലാ…""

   അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അഹ്‌നയുടെ കൈയ്യിൽ നിന്ന് ബാഗ് ശബ്ദത്തിൽ നിലത്ത് വീനിരുന്നു… ഇനി എന്ത് ചെയ്യുമെന്ന ഭയം അവളിൽ ഉടലെടുത്തിരുന്നു….എന്നെക്കാളേറെ ശത്രുക്കൾ ഉള്ളത് മാഷെയ്ക്കാണ്.. ഞാൻ ആണ് lia എന്നുള്ളത് അറിയുന്നവർ ചുരുക്കമാണ്.. പക്ഷേ മാഷ അവളെ പലർക്കും അറിയാം..

   അവൾ പെട്ടന്ന് തന്നെ ഫോൺ എടുത്ത് ആർക്കോ ഒന്ന് ഡയൽ ചെയ്തു…

  ""അവിടെയും വന്നില്ലേ…""

   ഒരു നിരാശയോടെ അതും പറഞ്ഞു അവൾ ഓടി പുറത്തേക്കിറങ്ങി..

   ചുറ്റുമുള്ള ഒന്നിനെയും ഏതിനെയും നോക്കാതെ അവളുടെ വാഹനം ലക്ഷ്യ സ്ഥാനത്തേക്ക് എത്തി..ഓരോ പടിയും അവൾ ഭയത്തോടെ വെച്ചു.. ഇവിടെ തന്നെ ഉണ്ടായിരിക്കണേ എന്ന പ്രാർഥനയോടെ അവൾ മുന്നോട്ട് നോക്കി.. അൽപ്പം ദൂരേക് ആയി അവൾ മാഷയെ കണ്ടു രാത്രിയിലെ വെട്ടി തിളങ്ങുന്ന നക്ഷത്രങ്ങളെയും ചന്ദ്രനെയും തന്നെ നോക്കി നിൽക്കുന്ന മാഷയെ… തന്റെ പല പഴയ ഓർമകളെയും മറക്കാൻ ശ്രമിക്കുന്ന അവളെ.. അവളോടൊപ്പം അല്ലുവും അങ്ങോട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു…

   കരയോടടുക്കാൻ വെമ്പി നിൽക്കുന്ന തിരമാലകൾ അവരെ വന്നു തലോടുന്നുണ്ടെങ്കിലും അതൊന്നും അവരെ തെല്ലും ബാധിച്ചിരുന്നില്ല…

   അഹ്‌ന പതിയെ അവത്കരികിലേക് നടന്നു…

   ""മാഷാ…""

   അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചതും മാഷ കണ്ണുകൾ നിറച്ചു അവളെ നോക്കി.. കൺപോളകൾ രണ്ടും വീർത്തു നില്കുന്നുണ്ടായിരുന്നു..

  ""അഹ്‌നാ.. എന്റെ ഈ ഒരു കൈക്ക് ബലം ഉണ്ടായിരുന്നെങ്കിൽ എനിക്കെന്റെ പ്രാണനെ രക്ഷിച്ചു കൂടായിരുന്നു.. അക്സ ബീച്… ഇവിടെ വെച്ചാല്ലായിരുന്നു എല്ലാം സംഭവിച്ചത്… അവൻ സ്നേഹിച്ച എന്റെ കുറവ് കാരണമല്ലേ അവൻ മരിക്കേണ്ടി വന്നത്.. ഇന്നും അവന്റെ ശവ ശരീരം പോലും വിട്ടു തരാതെ പിടിച്ചു വെക്കാൻ മാത്രം എന്ത്‌ ബന്ധമാ അവനും കടൽ ദേവതയും തമ്മിലുള്ളത്… എന്തിനാ എന്നിൽ നിന്ന് എന്റെ പ്രണയത്തെ അകറ്റിയത്…"""

    അത്‌ പറയുമ്പോൾ അവളുടെ മനസ്സിലേക്ക് രക്ഷിക്കണേ... രക്ഷിക്കണേ.. എന്നലറി വിളിച്ചു കരയുന്ന അവളുടെ പ്രാണന്റെ മുഖം ഓർമയിലേക്ക് വന്നു… അവളുടെ കണ്ണുകളിലേക് അന്നത്തെ രാത്രി ഓടി കയറി… ജീവിതം പോലും വേണ്ടെന്ന് വെച്ച ദിവസം..

  അഹ്‌നയും എന്ത്‌ ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുക മാത്രം ചെയ്തു…

   ""മാഷാ..ഇന്നും നീ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്.. നീ കാരണം അല്ല അവൻ മരിച്ചത്.. അവന് പടച്ചോൻ വിധിച്ചത് അതായിരുന്നു… പ്രകൃതിയെ അതിയായി സ്നേഹിച്ച അവനെ പ്രകൃതി തന്നെ തിരിച്ചു കൊണ്ട് പോയി.. അങ്ങനെ കരുതിയാൽ മതി…""

   അവൾ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞെങ്കിലും അത്‌ മാഷയിൽ ഒരു കുലുക്കവും ഉണ്ടാക്കിയില്ലാ…

  "'ജീവൻ ആയിരുന്നു അവൻ… ജീവിച്ചതും അവന് വേണ്ടി ആയിരുന്നു.. നിന്നിലൂടെ എന്നിലേക്ക് എത്തിയ നിന്റെ സുഹൃത്തു… എന്റെ കുറവിനെ സ്നേഹിച്ച എന്റെ രാജകുമാരൻ..നീല കണ്ണുള്ള എന്റെ മാത്രം പ്രാണൻ.. മാഷയുടെ സ്വന്തം ""ഇഷ്‌ക് "" എന്നതിൽ എല്ലാം ഉപരി ""son of Alaikha shehan & Althaf zain "" അഥവാ അൽഹിനാ sherin ന്റെ ഇക്കാ.. ""

    അവൾ അതും പറഞ്ഞു വീണ്ടും കരഞ്ഞു…

   ""മാഷാ ഇഷ്‌ക് ഇനി അവനെ ആർക്കും ലഭിക്കില്ല… അവൻ മരിച്ചു.. ആരും കൊന്നത് ഒന്നുമല്ലാ… നീ മുംബൈയിൽ വരുന്നതിനെ തന്നെ ഞാൻ ഭയക്കുന്നത് അവന്റെ ഓർമ്മകൾ നിന്നെ തലോടുമോ എന്ന ഭയമാണ്.. ഇന്നും നീ അവനെ ഓർത്തു എന്നതിന്റെ ഏറ്റവും വലിയ തെളിവ് നിന്റെ അരികിലുള്ള ഈ ലില്ലിയാണ്.. ഒരിക്കലും ആരെയും ഓർത്തു കളയാനുള്ളതല്ലാ ഈ ജീവിതം…""

   അവൾ പറഞ്ഞു തീരുന്നതിനു മുൻപേ മാഷ കൈകൾ ഉയർത്തി.. അവളുടെ കണ്ണുകളിൽ രൗദ്ര ഭാവം നിറഞ്ഞു…

   ""അവനെ മറക്കുവാൻ ഒന്ന് എനിക്ക് സാധിക്കില്ലാ… അവന് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട എന്റെ കണ്ണുകൾ വര്ഷങ്ങളോളം ഞാൻ ലെൻസ്‌ കൊണ്ട് മറച്ചു… അതെല്ലാം അവനെ മറക്കാനായിരുന്നു.. പക്ഷേ എനിക്കതിനു സാധിച്ചില്ല…""

   അവൾ പൊട്ടി കരഞ്ഞു കൊണ്ട് മണൽ തരിപ്പിലേക് വീണു.. അവളെ അരികിൽ ചെന്ന് അവളുടെ തലയിലൂടെ തലോടുന്ന അല്ലുവിനെ അഹ്‌ന ഒരു തരം അത്ഭുതത്തോടെ നോക്കി… അല്ലുവിന്റെ സാമീപ്യം അരിഞ്ഞതും മാഷ കണ്ണുകൾ തുടച്ചു ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് അഹ്‌നയെ നോക്കി….

   ""Then devil or angel """

    അഹ്‌ന ചോദിച്ചത് കേട്ടു മാഷയുടെ മുഖത് നിഗൂഢത നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു….

    ""Nothing…"""

  നീ മാലാഖ ആയാൽ ഫുൾ കരച്ചിൽ ആണ് devil ആയാൽ പ്രാന്തും.. അത്‌ കൊണ്ട് nothing ആണ് നല്ലത്..അതും പറഞ്ഞു അഹ്‌ന അവളെ ചേർത്ത് നിർത്തി…

  ( ഈ ഭാഗം ഈ കഥയും അയിട്ട് അധിക ബന്ധം ഒന്നുമില്ലാ..ഈ കഥയിലെ മെയിൻ കഥാപാത്രം ആയ മാഷെയ്ക്കു love സെറ്റ് ആക്കില്ല എന്നതിന്റെ ഒരു മുന്നറിയിപ്പ് മാത്രം… അത്‌ കൂടി എഴുതാൻ നിന്നാൽ സ്റ്റോറി ഇന്നൊന്നും തീരില്ലാ…)

   മാഷ അഹ്‌നയാടൊപ്പം നടക്കുമ്പോഴും ഒന്ന് തിരിഞ്ഞു ആകാശത്തു വെട്ടി തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളെ നോക്കി…

   ""ഒന്ന് എന്റെ ഇഷ്‌ക് ഉം മറ്റേത് എന്റെ ഉമ്മയും ആണെന്ന് വിശ്വസിക്കുവാൻ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു…"""

   ആ നക്ഷത്രങ്ങളെ തന്നെ നോക്കി അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു…

   യാത്രയിൽ ഉടനീളം അഹ്‌ന അവളുടെ സങ്കടം മായ്ക്കാൻ ഓരോന്ന് പറഞ്ഞു.. നാളെ ഇലുവിനെയും ഇഖ്ലാസിനെയും കൊണ്ട് വരും എന്ന് പറഞ്ഞപ്പോൾ അവൾക്കും വരാൻ ഒരുപാട് വാശി പിടിച്ചെങ്കിലും അഹ്‌ന അതിന് സമ്മതിച്ചില്ല…

   ഫ്ലാറ്റിൽ എത്തി ലിതിയ ഓരോന്ന് ചോദിച്ചതിന് ഒക്കെ മറുപടി പറഞ്ഞു അവർ ഫ്രഷ് ആയി ഉറങ്ങി…

××××××××××××××🌻××××××××××××××

  """ആ ദിവസം അടുത്ത് കൊണ്ടിരിക്കുന്നു… ഇതിപ്പോൾ രാവിലെ ഒരു മണി.. അങ്ങനെ എങ്കിൽ നാളെയാണ് ആ ദിവസം അഹ്‌ന ലൈലത്തിന്റെയും ഇലാനില സൗദ്ധത്തിന്റെയും ജന്മ ദിനം എന്നതിൽ ഉപരി അവൾ മരണപ്പെട്ട ദിവസം…""

   സാലിമിന്റെ ചുണ്ടുകൾ അത്‌ മൊഴിയുമ്പോൾ അവന്റെ മുഖത്തൊരു പ്രത്യേക ചിരി വിരിഞ്ഞു…

  ""അഹ്‌നാ ലൈലത്‌ സത്യങ്ങൾ എല്ലാം അറിയും… ആരെയും ചതിക്കുന്നത് ഇഷ്ടമല്ലാത്ത അവളുടെ ആത്മാവ് അത്‌ അവളെ അറിയിച്ചിരിക്കും… യദാർത്ഥ കഥ ഒരു രണ്ടാം അദ്ധ്യായം ആയിരിയ്ക്കാം…,""

   അയാൾ ആകാശത്തേക്ക് തന്നെ നോക്കി കൊണ്ട് മൊഴിഞ്ഞു…

×××××××××××××××🌻××××××××××××××

  ""Happy birthday to me… Happy birthday maashaa….""

   മുന്നിലുള്ള 24 എന്നെഴുതിയ മെഴുക് തിരി നാളം ഊതികെടുത്തുന്നതിന് ഒപ്പം അവൾ സ്വയം അങ്ങനെ ചൊല്ലുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ശബ്ദം ഇടരുന്നുണ്ടായിരുന്നു.. ആ കൊച്ച് കേക്കിന്റെ ഒരു കഷ്ണം എടുത്ത് അല്ലുവിന് കൊടുത്ത ശേഷം ഒരു പീസ് എടുത്ത് മാഷ സ്വന്തം വായയിലേക് ഇട്ടു.. ആ കേക്കിന് പോലും തന്റെ കണ്ണീരിന്റെ ഉപ്പ് രസമുള്ളത് പോലെ മാഷായ്ക് തോന്നി…

   "" ഇന്നാണാ ദിവസം മാഷാ അന്നത്‌ അലി എന്ന എന്റെ ജന്മം ദിനം.. രേഖകളിൽ പോലും അവ്യക്തമായ ആ ദിവസം… അഹ്‌നയുടെ ജനനത്തിന് ഒരു ദിവസം മുൻപേ… അവളുടെ പിറന്നാൾ എന്നും ഗ്രാൻഡ് ആയി നടക്കുമ്പോൾ എനിക്കൊപ്പം എന്നും ഞാനും അഹ്‌നയുടെ ഉമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇന്ന് അവരുമില്ലാ.. ആർക് വേണ്ടി എന്തിന് വേണ്ടി എന്നറിയാതെ എന്നേ പോലെ ഒരു നശൂലം പിടിച്ച ജന്മം ഇരുപതിനാല് വർഷം ജീവിച്ചു എന്നോർമിക്കുന്ന ദിവസം… ""

   അവൾ കേക്കിലെ ഇരുപതിനാല് എന്ന സംഖ്യയിലേക് തന്നെ നോക്കി നിന്നു…

   ""നാളേക്ക് എന്റെ ഉമ്മ മരിച്ചിട്ടും 24 വർഷം…""

   അവൾ ഒരു സങ്കടത്തോടെ ഓർത്തു കേക്ക് മുഴുവൻ അല്ലുവിന് കൊടുത്തു ഉറങ്ങാൻ നേരമായിരുന്നു അവളുടെ ഫോണിലേക്കു ഒരു കാൾ വന്നത്…

   ""Happy birthday മോളുസ്…""

   മറുതലക്കലുള്ള ജമാലും ഒപ്പം തന്നെ അവളും പറയുന്നത് കേട്ടു മാഷയുടെ ചുണ്ടിൽ അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു..

  Thanks….

  അവരോട് അതും പറഞ്ഞു കുറേ സംസാരിച്ചു…

××××××××××××××××🌻××××××××××××××××

    രാവിലെ എഴുനേറ്റതും അഹ്‌നയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു…

     താൻ ഇത്രയും നാൾ തേടിയതെന്തോ നേടിയെടുക്കാൻ പോവുന്നതിന്റെ സന്തോഷം ആയിരുന്നു ആ കണ്ണുകളിൽ.. ഒരുക്കത്തിനൊക്കെ എന്നത്തേക്കാൾ വേഗത കൂടി.. അവൾ വരുന്നത് വരേ പുറത്തിറങ്ങി പോവരുതെന്ന് മാഷെക്കൊരു വിലക്ക് കൊടുത്തു…

       ഒരു ഏട്ടത്തി എന്ന അവകാശത്തിൽ തന്നോട് സംസാരിക്കുന്ന അഹ്‌നയെ കണ്ടു യദാർത്ഥത്തിൽ മാഷക്ക് അവളോട്‌ സഹതാപം ആയിരുന്നു തോന്നിയത്…

   ""മണിക്കൂറുകൾക് ഞാൻ നിനക്കാണ് മൂത്തത് അഹ്‌നാ… """

    അവൾ മനസ്സിൽ മൊഴിഞ്ഞു കൊണ്ട് കളിയാക്കുന്നത് പോലെ അഹ്‌നയെ നോക്കി തലയാട്ടി…

   ""ഓക്കേ അഹ്‌നാ മാമ്.. മാച്ചു നല്ല കുട്ടിയായി അനുസരിക്കാം…""

   അവൾ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി പറയുന്നത് കണ്ടു അഹ്‌ന അവൾക് നേരെ കൈയൊങ്ങി… പിന്നേ നിഷ്കു ഭാവത്തിൽ ഇരു കണ്ണുകളും അടച്ചു.. ഒരു കണ്ണ് മെല്ലെ തുറന്നു അവളെ നോക്കുന്ന മാഷയെ കണ്ടു അറിയാതെ അവളെ ചുണ്ടിലും ഒരു മനോഹര ചിരി വിരിഞ്ഞു… അവളെ ഒന്ന് നോക്കിയ ശേഷം അവൾ തിരിഞ്ഞു നടന്നു..

   ""ഇലുവിനെ രക്ഷിക്കുന്നതിന് മുൻപേ നീ ഒന്ന് കൂടി ഓർക്കണം അഹ്‌നാ.. നമ്മുടെ ഐഷു.. അവളുടെ രക്തത്തിൽ പിറന്ന അവളുടെ മകൻ എമിൽ… അവൻ ഇന്ന് ഉമ്മയോ ഉപ്പയോ ഇല്ലാതെ തനിച്ചാണ്..""

   മാഷ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞത് കേട്ടു അഹ്‌നയുടെ മുഖത്തൊരു ചിരി വിരിഞ്ഞു.. അവൾ ആ ചിരിയോടെ തന്നെ മുടി തോർത്തി കുളിച്ചിറങ്ങി വരുന്ന ലിതിയായേ നോക്കി… മാഷയും അവളെ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടതും മാഷെയ്ക്ക് സൈറ്റ് അടിച്ചു കാണിച്ചു…

•×•×•×•×•×•×•✨️🌻

   ""മമ്മാ.. പപ്പയെവിടെ….""

   അഹ്‌നയെ കണ്ടപാടേ ഇനുവും ഇവാനും വന്നു ചോദിക്കുന്നത് അഹ്‌ന ഒന്ന് മേലോട്ട് നോക്കി…

    ""ഇന്നലെ രണ്ട് പേരും ഉറങ്ങിയിട്ടില്ല.. പപ്പയ്ക്കുള്ള gift എന്ന് പറഞ്ഞു എന്തോ കുത്തി വരയ്ക്കുന്നത് ഒക്കെ കണ്ടു…""

   മൈമൂന അങ്ങോട്ട് വന്നു പറയുന്നത് കേട്ടു അവൾ രണ്ടു പേരുടെയും കവിൾ പിടിച്ചു വലിച്ചു…

   ""പപ്പക്ക് മാത്രേ ഉള്ളു gift ഉമ്മയ്ക്കില്ലേ…""
അവൾ പുഞ്ചിരിയോടെ ചോദിച്ചത് കേട്ടു അവർ ഇരുവരുടെയും മുഖം ചുളിഞ്ഞു…

  ""മമ്മ എന്നും വരാറുണ്ടല്ലോ.. പപ്പയല്ലേ ഞങ്ങളെ കാണാൻ വരാത്തത്…""

  ഇഖ്ലാസ് അവരോടൊപ്പമുള്ള നിമിഷങ്ങൾ ഒന്നും ഓർമയില്ലാത്തത് കൊണ്ട് തന്നെ അവർ ചോദിക്കുന്നത് കേട്ടു അഹ്‌നയുടെ മനസ്സിൽ അറിയാതെ തന്നെ ഒരു നോവ് പടർന്നു..

""ഞാൻ നിങ്ങളെ ആന്റി ആണ്.. നിങ്ങൾക് വേറെയൊരു ഉമ്മയുണ്ട്.. ഉമ്മയും ഇന്ന് പപ്പയോടൊപ്പം നിങ്ങളെ കാണാൻ വരും….""

   അവൾ പറഞ്ഞത് കേട്ടു ഇനു ഇരു കൈയും അരയിൽ വെച്ച് മുഖം ചുളിച്ചു അഹ്‌നയെ നോക്കി…

   ""മമ്മയല്ലേ ഉമ്മ.. ഈ മമ്മയ്ക്ക് ഒന്നും അറിയില്ല…""

   അവൾ അഹ്‌നയെ തന്നെ നോക്കി പറയുന്നതിന് അഹ്‌ന എന്തോ ഒരു മറുപടി കൊടുക്കുന്നതിനു മുൻപ് തന്നെ ഇഷ്ടാഖ് വന്നിരുന്നു..

   ""അഹ്‌നാ.. ദിൽഖിസ് വന്നോ…""

   ഇഷ്ടാഖ് ചോദിക്കുന്നത് കേട്ടു അവൾ അവരിൽ നിന്ന് ശ്രദ്ധ മാറ്റി അവനെ നോക്കി..

  ""നമ്മളോട് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു.. ""

   അതും പറഞ്ഞു അവൾ മുഖത്തെ മാസ്ക് ഒന്ന് നേരെയാക്കി അല്പം മുൻപ് അയിച്ചു വെച്ച ലെൻസ്‌ എടുത്ത് കണ്ണുകളിലേക് തന്നെ തിരിച്ചു വെച്ച് അവനോടൊപ്പം പുറത്തിറങ്ങി..

   അവരെ വെയിറ്റ് ചെയ്തു നിൽക്കുന്ന ദിൽഖിസിനെ നോക്കിയോന്ന് പുഞ്ചിരിച്ചു മാസ്കും ലെൻസും അയിച്ചു വെച്ചു അവൾ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.. ഇഷടാഖ് പറഞ്ഞു തന്ന വഴി പ്രകാരം അവരുടെ വാഹനം മെയിൻ റോഡിൽ നിന്ന്..ഒരു ഇടവഴിയിലേക്കു സഞ്ചരിച്ചു.. ആ വഴി എവിടെയോ കണ്ടത് പോലെ അഹ്‌ന ഓർത്തെടുക്കാൻ ശ്രമിച്ചു.. കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം ഉയർന്നു നിൽക്കുന്ന ആ മിനാരം അവളുടെ ശ്രദ്ധയിൽ പെട്ടു.. ആ മിനാരം കണ്ടതും അവൾക് അന്ന് ദിൽഖിസിനോടൊപ്പം ബൈക്കിൽ വന്നപ്പോൾ ഇവിടെ കുടുങ്ങിയത് ഓർമയിൽ വന്നു..അന്നത്രയും അടുത്ത് എത്തിയിരുന്നല്ലോ എന്നുള്ളത് അവൾ ഓർത്തു .

   കുറച്ചു കൂടി യാത്ര ചെയ്തതും അഹ്‌നയും ദിൽഖിസും മറ്റേതോ ലോകത്ത് എത്തിയിരുന്നു... ആ സ്ഥലത്തെ ഓരോ കാറ്റിന് പോലും ഒരു പ്രത്യേക ഗന്ധമാണെന്ന് അവർക്ക് ഇരുവര്കും തോന്നി... അവർ ഇരുവരും കണ്ണുകലടച്ചു ആസ്വദിച്ചു..

   """സ്ഥലം എത്തി..."""

  ഇഷ്ടാഖ് പറഞ്ഞതും അവർ കണ്ണുകൾ തുറന്നു മുന്നോട്ട് നോക്കി... തങ്ങൾക് മുന്നിലുള്ള കരിങ്കൽ കെട്ടിടം കണ്ടതും അവർ ഇരുവരുടെയും കണ്ണുകൾ തിളങ്ങി...

   ""CHAMAK IMARAT """

   അവർ ഇരുവരുടെയും ചുണ്ടുകൾ ഒരേ സമയം കവാടത്തിൽ എഴുതിയത് വായിച്ചു... യാന്ദ്രികമെന്നോണം അഹ്‌ന പുറത്തേക്കിറങ്ങി ദിൽഖിസിനോട് ചേർന്ന് നിന്നു.. ആ നിമിഷം അവർ ലൈലയും ആക്താറുമായിരിന്നു...

   ചുറ്റുമുള്ള പൂക്കൾ ഒന്ന് വീക്ഷിച്ചു... അവർ ഇരുവരെയും ഒരു തണുത്ത കുളിർ കാറ്റ് വന്നു വീശി...

   അവർ ഇരുവരും നടക്കുന്നതിന് ഇടയിൽ ദിൽഖിസിന്റെ കാലിൽ എന്തോ ഒന്ന് തടഞ്ഞതും ദിൽഖിസ് കുനിഞ്ഞു നിന്നു അന്ന് ബാബയുടെ കൈയ്യിൽ നിന്ന് തെറിച്ചു പോയ താക്കോൽ കൈയ്യിൽ എടുത്ത് മുറുകെ പിടിച്ചു..

   Chamak imarat ന്റെ കവാടത്തിനോട് അടുത്തതും അഹ്‌ന തന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ ഉയർത്തി ഡീറ്റെക്ടറിലേക് നോക്കി.... പതിയെ തുറന്നു വരുന്ന ആ കവാടം അവർ അത്ഭുതത്തോടെ നോക്കി...

   അഹ്‌ന തന്റെ ആദ്യ ചുവടുകൾ വെച്ചതും... Chamak imarat ലെ മണി സ്വയം അടിഞ്ഞു കൊണ്ടിരുന്നു... പ്രകൃതി തന്നെ ലൈലയ്ക്കും അക്തറിനുമുള്ള സ്വീകരണം chamak imarat ൽ ഒരുക്കി കൊടുത്തു...

   ""അതെ chamak imarat ൽ വർഷങ്ങൾക് ശേഷം വീണ്ടുമൊരു ലൈലയുടെയു അക്തരിന്റെയും കാൽപാതം പതിഞ്ഞിരിക്കുന്നു... """

   കവാടം പൂർണമായി തുറന്നതും അഹ്‌നയും ദിൽഖിസും അകത്ത് കയറി ചുറ്റുമോന്ന് വീക്ഷിച്ചു... ചുവരിൽ ചായം കൊണ്ട് വരച്ച കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കണ്ടതും അവർ ഇരുവരുടെയും കണ്ണുകൾ ഒന്ന് തിളങ്ങി...

   ഇരു മൂലയിൽ ആയി കിടക്കുന്ന ഇഖ്ലാസിന്റെയും ഇലാനിലയുടെയും കണ്ണുകൾ അവരെ കണ്ടതും തിളങ്ങി...

   എത്രയോ കാലത്തിന് ശേഷം കണ്ടത് കൊണ്ട് തന്നെ അവർ ഇരുവരും ഒരുമിച്ചു അവളെ വാരി പുണർന്നു... അവർ ഇരുവരുടെയും കണ്ണുനീർ അവളുടെ തോളിൽ പതിയുന്നത് അറിഞ്ഞെങ്കിലും അഹ്‌നയൊന്ന് പുഞ്ചിരിച്ചു...

   ""പ്ഫാ.. അണ്ണാച്ചികളെ.. ഞാനിന്ന് കഷ്ടപ്പെട്ട് കുളിച്ചു വന്നത് കെട്ടിയോനും കെട്ടിയോളും കൂടി നശിപ്പിച്ചില്ലേ.. ഒരുത്തൻ കുളിച്ചിട്ട് തന്നെ മൂന്നു വരഷമായി..""

   എത്രയായിട്ടും അവളെ വിടാത്തത് കണ്ടു ആദിവാസി ലുക്കിൽ നിൽക്കുന്ന ഇഖ്ലാസിനെയും ഇലുവിനെയും നോക്കി അവൾ പിറുപിറുത്തതും രണ്ടു പേരും പരസ്പരം ഒന്ന് നോക്കിയ ശേഷം അവത്കരികിലേക് നടന്നടുത്തു... അവർ ഇരുവരും അടുത്ത് വരുമ്പോൾ ശെരിക്കും ഒരു രൂക്ഷ ഗന്ധമുണ്ടായിരുന്നു... അവൾ അവരുടെ ലക്ഷ്യം മനസ്സിൽ കണ്ടോണം അതിനകത്തൂടെ ചുറ്റും ഓടി...

  ""ഡീ നിൽക്കെടി...""

   അതും പറഞ്ഞു അവളെ പിടിച്ചു വെച്ചു വാരി പുണരുന്ന ഇഖ്ലാസിനെ ദിൽഖിസ് ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു... അതിനിടയിലും അവൾ ഇലുവിന്റെ കാലിന് ചവിട്ടുന്നുണ്ട്...

  കുറച്ചു കഴിഞ്ഞതും അവർ വിട്ടു നിന്നു...

   ""എനിക്കറിയാമായിരുന്നു അഹ്‌നാ... നീയെന്നെ തേടി വരുമെന്ന്... ആ ദിവസത്തിനു വേണ്ടി ഞാൻ മൂന്ന് വർഷമായി കാത്തിരിക്കുകയായിരുന്നു ...ഇന്നെന്റെ ലാലൂട്ടി എന്നേ തേടി വന്നിരിക്കുന്നു...""

   അവളെ നോക്കി അത്‌ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരിന്നു....

    കുറച്ചു കഴിഞ്ഞതും ദിൽഖിസ് കൈയ്യിലുള്ള താക്കോൽ വെച്ചു കവാടം തുറന്നു അവർ നാലുപേരും പുറത്തിറങ്ങി...

   ഇഷ്ടാഖിനെ നോക്കി നന്ദി സൂചകമായൊരു ചിരി ചിരിച്ചു..

   അവർ വാഹനത്തിൽ കയറി യാത്ര തിരിച്ചു..

××××××××××××××🌻××××××××××××××

    അലി അഹമ്മദ്‌ പറഞ്ഞത് അനുസരിച്ചു chamak imarat ലേക്ക് അയാളുടെ ഒരാൾ പുറപ്പെട്ടു… അവിടെ എത്തി.. എന്നത്തിനേക്കാളും വിചിത്രമായ അന്തരീക്ഷം കണ്ടു അയാൾ ഒന്ന് നെറ്റി ചുളിച്ചു കണ്ണിലേക്കു ലെൻസ്‌ എടുത്ത് വെച്ചു ഡീറ്റെക്ടോറിലേക് നോക്കി… പതിയെ തുറന്നു വന്ന കവാടത്തിനിടയിലൂടെ അകത്തു കയറിയ അയാൾ ശൂന്യമായി കിടക്കുന്ന അതിന്റെ ഉൾ ഭാഗം കണ്ടു ഞെട്ടി കൊണ്ട് അലി അഹമ്മദിനെ വിളിച്ചു…

•×•×•×•×•×•🌻

   ബോസ്.. ഇവിടെ ആരും ഇല്ലാ.. Lia യൊ ഇഖ്ലാസ് നാസിമോ ആരുമില്ലാ…

   മറുതലക്കലുള്ള തന്റെ ഗുണ്ട പറയുന്നത് കേട്ടു അലി അഹമ്മദ്‌ ദേഷ്യം കൊണ്ട് ഫോൺ എടുത്തു വലിച്ചെറിഞ്ഞു…

   ""നീ അവിടെയും എത്തിയല്ലേ അഹ്‌നാ ലൈലത്‌… നിന്റെ ഈ ബുദ്ധിയും ധൈര്യവും ഒന്ന് കൊണ്ട് മാത്രമാണ് ആ മഹേഷ്വരും ദേവദാസും ഉറപ്പിച്ചു പറഞ്ഞിട്ടും ഞാനത് സമ്മതിച്ചു തരാത്തത്… നീയൊരിക്കലും റസീനയുടെ മകൾ അല്ലാ.. മറിച്ചു..""അഹ്‌ന ഹസീനാ ലൈലാ ജൗഹറിന്റെ മകൾ തന്നെയാണ്…""

   നിന്നെ വെല്ലാൻ എനിക്കൊരിക്കലും സാധിക്കില്ല കാരണം നിൻ സിരയിലൂടെ ഒഴുക്കുന്നത് അവരുടെ രക്തമാണ് എങ്കിലും ഞാൻ നിന്നെ തടുക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരികും…..

×××××××××××××××🌻××××××××××××××

    """യദാർത്ഥത്തിൽ എന്തിനാണ് അവനെ കൊണ്ട് മായാവതി അൽഫായെ കൊല്ലിപ്പിച്ചത്… അതിനുള്ള ഉത്തരം നിനക്കറിയാമെന്ന് എനിക്കറിയാം.. പ്ലീസ് say ഇറ്റ്…"""

   ജമാൽ ദേഷ്യത്തിൽ അലറി വിളിച്ചതും അവളുടെ മുഖത്ത് വിരിഞ്ഞ പുച്ഛം അവളുടെ കണ്ണുകളിലും പ്രകടമായിരുന്നു…

   ""മായാവതി ആരും അറിയരുതെന്ന് ആഗ്രഹിച്ച ആ സത്യം അൽഫക്ക് അറിയാമായിരുന്നു…""

   ജമാലിനെ നോക്കി അത്‌ പറഞ്ഞ ശേഷം അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ നിന്ന് പലതുമോർത് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു…

××××××××××××××××🌻××××××××××××××

  ""എങ്ങനെയുണ്ട്…""

കുളിച്ച ശേഷം മുടിയൊക്കെ ഒതുക്കി വെട്ടി ഇഖ്ലാസും ഇലാനിലയും അഹ്‌നയെ നോക്കി ചോദിച്ചത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു…അവരെല്ലാവരും എന്നത്തിനേക്കാൾ സന്തോഷത്തോടെ ഇനുവിനെയും ഇവാനെയും കാണാൻ നിവാസ് കോളേനി യിലേക്ക് വണ്ടി തിരിച്ചു…

   തുടരും ….

Written by salwa Fathima 🌻

തീരാനായിട്ടാണോ എന്തോ.. എനിക്ക് എഴുതിയത് ഒന്നും അങ്ങോട്ടി തൃപ്തി ആവുന്നില്ല.. 🤧

   

 

 

 

 


CHAMAK OF LOVE (part 53)

CHAMAK OF LOVE (part 53)

4.7
1995

CHAMAK OF LOVE ✨️   (പ്രണയത്തിന്റെ തിളക്കം )   Part :53 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..) _______________🌻_________________ __________________________________     ""എങ്ങനെയുണ്ട്…""   കുളിച്ച ശേഷം മുടിയൊക്കെ ഒതുക്കി വെട്ടി ഇഖ്ലാസും ഇലാനിലയും അഹ്‌നയെ നോക്കി ചോദിച്ചത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു…അവരെല്ലാവരും എന്നത്തിനേക്കാൾ സന്തോഷത്തോടെ ഇനുവിനെയും ഇവാനെയും കാണാൻ നിവാസ് കോളേനി യിലേക്ക് വണ്ടി തിരിച്ചു…      വണ്ടി നിവാസ് കോളേനിയുടെ ആ