Aksharathalukal

പ്രണയിനി 27

ഭാഗം 27
💞പ്രണയിനി 💞

ഒരുപാട് നാളുകൾക്കു ശേഷം നാട് കാണുന്നത് കൊണ്ട് ശ്രദ്ധയും ശിഖയും ചുറ്റും നോക്കി നടന്നു.

പാടം ഉഴുതു ഇട്ടിരിക്കുകയാണ്.. കൊറ്റികളും പൊന്മാനും വരമ്പത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.ചേറിന്റെ ഗന്ധം നാസികയിലേക്ക് കയറി..

ശ്രദ്ധ കുസൃത്തിയാലേ കൈ കൊട്ടി... പാടത്തുനിന്നും കൊക്കുകൾ പറന്നു പൊങ്ങി. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവൾ അത് നോക്കി നിന്നു.

ഇത്തവണയും ഭാരതി ആണോ...അതോ ജ്യോതിയോ....ശ്രദ്ധ മുന്നിൽ നടക്കുന്ന ശിഖയെ തോണ്ടി വിളിച്ചുകൊണ്ടു ചോദിച്ചു.

ഭാരതി.നീയിതൊന്നും അറിയുന്നില്ലേ...

നമ്മളോടൊക്കെ ആര് പറയാൻ..

ചോദിച്ചാൽ അല്ലേ പറയാൻ പറ്റു... അല്ലേൽ തന്നെ നി നേരംവണ്ണം മിണ്ടിയിട്ട് എത്രായി...

ഇഹ്ഹ്...ശ്രദ്ധ ഇളിച്ചു കൊടുത്തു.

പാലം എത്തിയപ്പോൾ ശിഖ അറിയാതെ അലക്കു കല്ലിലേക്ക് നോക്കി നിന്നു..

'ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്ന മുറ്റത്തെ.....' ശ്രദ്ധ ശിഖയെ നോക്കി തോടിന്റെ ചിറയിലൂടെ നടന്നുകൊണ്ട് പാടി.

ശിഖ ഒന്ന് ചിരിച്ചു തലക്ക് തട്ടും കൊടുത്ത് അവൾക്ക് പിന്നാലെ നടന്നു.

ശ്രദ്ധ പണ്ടത്തെ പോലെ പാക്കും പെറുക്കി നടന്നു.

പെറുക്കി... ശിഖ അവളെ കളിയാക്കി വിളിച്ചു.

ഞ്ഞ ഞ്ഞ ഞ്ഞ..... ശ്രദ്ധ അവളെ കൊഞ്ഞനം കുത്തി കാണിച്ചു.

പടി കയറാൻ നേരം പറങ്കിമാവിന്റെ കൊമ്പിൽ പിടിച്ചു ശ്രദ്ധ ആടി..

ഡീ മരംകേറി ഇങ്ങോട്ട് വാടി... ശിഖ അവളെ വിളിച്ചു.

പടിപ്പുരയുടെ മുന്നിൽ എത്തിയപ്പോൾ ശ്രദ്ധ ഒന്ന് ദീർഘ ശ്വാസം വലിച്ചു ചുറ്റും നോക്കി.

പഴയ ചുവന്ന ചെമ്പരത്തി കുറച്ചുകൂടെ ഭംഗിയോടെ പൂത്തു നിൽക്കുന്നു.പിച്ചി പടിപ്പുരയുടെ മുകളിലത്തെ പലക കഷ്ണം വരെ പടന്നിരിക്കുന്നു.

ഊഞ്ഞാല് കെട്ടിയിരുന്ന മാവിൽ തളിരിലകൾ പിടിച്ചിരിക്കുന്നു.

അവിടെ നിന്ന് നോക്കിയാൽ പിന്നാമ്പുറത്തെ കൊക്കോ മരത്തിൽ ചിലത് കാണാമായിരുന്നു.

മാളു നി കേറിക്കോ ഞാൻ കൊക്കോ ആയോ എന്ന് നോക്കിയിട്ട് വരാം ഇന്നാ ബാഗ്... ശ്രദ്ധ ബാഗ് ഊരി ശിഖയെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.

വീട്ടിൽ കേര് സച്ചു അതിനൊക്കെ സമയം ഉണ്ടല്ലോ.. ശിഖ പറഞ്ഞെങ്കിലും അവൾ അത് കേൾക്കാതെ പിന്നാമ്പുറത്തേക്ക് ഓടി.

ശിഖ കോലായിലേക്ക് പോയി അരമത്തിലിൽ ബാഗ് രണ്ടും ഊരി വെച്ചു. അകത്തേക്ക് കയറാൻ തുടങ്ങിയതും അമ്മ വാതിൽ തുറന്നു.

ആ വന്നോ നീയ്...അമ്മ സന്തോഷത്തോടെ അടുത്തേക്ക് വന്നു..

അമ്മ പിന്നിലേക്ക് നോക്കുന്നത് കണ്ട് ശിഖയും പിന്നിലേക്ക് നോക്കി.

സച്ചു വന്നില്ലാലെ.... അമ്മയുടെ ദുഃഖം ശബ്ദത്തിൽ തെളിഞ്ഞു കണ്ടു.

അവള് വന്നിട്ടുണ്ട് കൊക്കോക്കാ പൊട്ടിക്കാൻ പിന്നാപുറത്തേക്ക് പോയിട്ടുണ്ട് ഇതവളുടെ ബാഗ് ആണ്..

ശിഖ അമ്മയുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.

ആണോ.. ആ കണ്ണുകൾ തിളങ്ങി.

ഓ എന്നെ ആർക്കും വേണ്ടാ അവളെ മതി.. ശിഖ കപടദേശ്യം കാണിച്ചു.

നിന്നെ വേണ്ടാ എന്നാരാ പറഞ്ഞെ...
അല്ല നിന്റെ കണ്ണും മുഖവും എന്താ വീങ്ങി ഇരിക്കുന്നെ സുഖം ഇല്ലേ...അമ്മ മുഖത്ത് തലോടിക്കൊണ്ട് ചോദിച്ചു

അതൊന്നും ഇല്ലമ്മേ ഉറക്കം കിട്ടാത്തതിന്റെയ..

ശിഖ വെറുതേപറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

ഉറക്കം കിട്ടില്ലേ.. അതെന്താ...

ഓ എന്റെ പൊന്നമ്മേ... അത് കുറച്ചു തിരക്കായിരുന്നു അതാ...

മാളു നിന്റെ മുടി ആകെ പോയല്ലോ.. അമ്മ അവൾക്കൊപ്പം എത്തി മുടിയിൽ പിടിച്ചു നോക്കി.

ആ.. ഇനി വന്നയുടനെ ഓരോന്ന് കണ്ട് പിടിക്ക്..  അല്ല അച്ഛാ എന്തിയെ അമ്മേ...

പാടത്ത് ഉണ്ട് കണ്ടില്ലേ...
ഇല്ലാ..

എന്നാ മറ്റെങ്ങോട്ടേലും പോയി കാണും

ഒ......ശിഖ ചിരിയോടെ മുറിയിലേക്ക് പോയി.


സച്ചു വന്നിട്ടെന്തേ... അമ്മ അടുക്കള വശത്തേക്ക് പോയി...

സച്ചൂ...... വെളിയിൽ ഇറങ്ങി അമ്മ വിളിച്ചു.

പെട്ടന്ന് ചായിപ്പിന്റെ പിന്നിലെ കൊക്കോ മരത്തിൽ നിന്ന് അവൾ ചാടി ഇറങ്ങി.

വന്നയുടനെ മരത്തിൽ കേറിയോ മരം കേറി... അമ്മ കളിയായി ചോദിച്ചു.

ഒന്നും പഴുത്തില്ല.. ഇത് വിളഞ്ഞതാ... രണ്ടായി പൊട്ടിച്ച കൊക്കോക്കായിൽ വിരലിട്ട് മാതളം കഴിച്ചു കുരു തുപ്പി കൊണ്ട് ശ്രദ്ധ പറഞ്ഞു.

ഇങ്ങനൊരു പെണ്ണ്... പോയി കുളിക്ക് കൊച്ചേ.... അമ്മ അവളുടെ തോളത്ത് തട്ടി...

അതൊന്നും വേണ്ടാ ഇങ്ങോട്ട് വരണനേരം കുളിച്ചതാ... രണ്ട് നേരം കുളിക്കുന്നതൊക്കെ ആർഭാടം ആണ്..

'അല്ലേൽ നീയെന്ന കുളിക്കുന്നത്...'പിന്നിൽ അച്ഛന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

കൃഷ്ണൻ ഇവിടുണ്ടാരുന്നോ... ശ്രദ്ധ മനസിൽ ഓർത്തു..

അവർ കെറുവോടെ മുഖം കോട്ടി..അമ്മ വാപൊത്തി ചിരിച്ചു.

നി അവിടൊന്നും കഴിക്കില്ലേ... ആകെ കോലം കെട്ടു.... അമ്മ അവൾ കഴിക്കുന്നതിനിടയിൽ മുഖത്തോട്ട് വീണു കിടന്നിരുന്ന മുടി ചെവിക്ക് പിന്നിലേക്ക് മാടി വെച്ചുകൊണ്ട് ചോദിച്ചു.


അവൾ ഒന്നും മിണ്ടാതെ കൊക്കോ കഴിക്കുന്നതിൽ ശ്രദിച്ചു...

സച്ചൂ......

ശ്രദ്ധയോടൊപ്പം മറ്റുള്ളവരും തിരിഞ്ഞു നോക്കി.

അപ്പു.

ഡാ അപ്പു...ശ്രദ്ധ വിളിച്ചു.

നി എപ്പോ വന്നു.

ദാ വന്നിട്ടേ ഉള്ളു.. അവൾ മെല്ലെ അവനരികിലേക്ക് നടന്നു.. അമ്മയും അച്ഛനും ചിരിയോടെ അകത്തേക്ക് കേറി..

കൊക്കോ വേണോ... പൊട്ടിച്ച ഒരു മുറി അവനു നേരെ നീട്ടി കൊണ്ട് അവൾ ചോദിച്ചു അവൻ ചിരിയോടെ വാങ്ങി.

എങ്ങനെ പോണു പഠിത്തം ഓക്കെ.. അപ്പു കൊക്കോ മുഴുവനായി പൊട്ടിക്കുന്നതിനിടയിൽ ചോദിച്ചു.

പിന്നെ.. പൊളിയല്ലേ... നിന്റെ കാര്യം എന്തായി..

എന്റെ പടുത്തം കഴിഞ്ഞു ക്യാമ്പാസ് സെലക്ഷനിലൂടെ ജോലിയും കിട്ടി...

എപ്പോ... ഞാൻ അറിഞ്ഞില്ലല്ലോ.. ശ്രദ്ദ അതിശയത്തോടെ ചോദിച്ചു

ആഹ് ഇനി ഈ നാട്ടിൽ നി കൂടിയേ അറിയാൻ ഉള്ളു..

ഓ...

ആ... അല്ല ദേവമ്മ (ശ്രദ്ധയുടെ അമ്മ )പറഞ്ഞില്ലേ...

ഇല്ലാ...

അതെന്തേ.... അപ്പു നെറ്റി ചുളിച്ചു ചോദിച്ചു.

ഞങ്ങൾ കുറച്ചായിട്ട് പിണക്കത്തിൽ ആയിരുന്നു...

ആഹ്... എന്തിന്.തൂത്തുവാരിയപ്പോ നിന്റെ ഒന്നാംക്ലാസ്സിലെ കുപ്പിവള പൊട്ടിച്ചോ... അപ്പു ചിരിയോടെ ചോദിച്ചു.

പോടാ..

അല്ല സാദാരണ നി പിണങ്ങുന്നത് ഇതിനൊക്കെ അല്ലേ... ദേവമ്മ അമ്മയോട് പറയാറുണ്ട്...

ഓ... എന്നിട്ട് ഇതൊന്നും പറഞ്ഞില്ല..

ഇല്ലാ..

ആ ഇത് ഇച്ചിരി വലിയ സംഭവം ആരുന്നു...

ഒ... ചിരിക്കരുത് എന്ന് ഉദ്ദേശിച്ചെങ്കിലും അപ്പു അറിയാതെ ചിരിച്ചു.

എന്താടാ ചിരിക്കുന്നെ..

ഏഹ് ഒന്നുമില്ല എന്താ കാര്യം..

അതോ... എന്റെ ഒരു കാട്ടുമാക്കാൻ മാഷ് ഇവിടെ വിളിച്ചു കുറ്റം പറഞ്ഞു അന്നേരം കൃഷ്ണൻ പറയാ എന്നെ കുറിച്ച് നല്ലത് കേൾക്കാം എന്ന് കരുതിയ ഞങ്ങളാണ് തെറ്റുകാരെന്ന്.. ശ്രദ്ധ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു.

അപ്പു കിടന്ന് ചിരിക്കാൻ തുടങ്ങി..

നീയെന്തിനാ ചിരിക്കുന്നെ...

അല്ല നീയെന്തിനാ ഇതിന് പിണങ്ങിയത് കൃഷ്ണമാമ്മ ഒരു സത്യം പറഞ്ഞതല്ലേ...

ഓ... ശ്രദ്ധ കെറുവിച് തിരിഞ്ഞു നടന്നു..

അയ്യോ പോവല്ലേ.. അപ്പു മുന്നിലെ കേറി നിന്നു.

എന്താ.. ശ്രദ്ധ കേറുവോടെ തന്നെ ചോദിച്ചു.

അയ്യോ സോറി ഇതിന് ഇനി എന്നോട് പിണങ്ങല്ലേ.. അവൻ കൈ കൂപ്പി പറഞ്ഞു.

ശ്രദ്ധയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
അപ്പുവും ചിരിച്ചു.

നിനക്ക് ചിലവ് കിട്ടിയില്ലല്ലോ. വീട്ടിലേക്ക് വാ..

ആ പിന്നെയാട്ട്...

മ്മ്.. അപ്പു അവൾ കൊടുത്ത കൊക്കോയും കഴിച്ചു ചിരിയോടെ നടന്നു.

ശ്രദ്ധ മുറിയിൽ കയറിയപ്പോൾ എന്തോ ആലോചിച്ചു നിൽക്കുന്ന ശിഖയെ ആണ് കണ്ടത്..

മാളു....

ഏഹ്.. അവൾ ഞെട്ടി തിരിഞ്ഞു.

നി ഇത് എന്ത് ആലോചിച്ചു നിൽക്കാ...

എനിക്കെന്തോ പേടി ആകുന്നു സച്ചു...

നി ഒന്നും അറിയണ്ട ഇത് ഒതുക്കി തീർക്കുന്നത് ഞാൻ ഏറ്റു പേടിക്കാതെ ഇരിക്ക്.. സച്ചു അവളുടെ തലയിൽ തലോടി..

ദിവസങ്ങൾ കടന്നു പോയി...

പെണ്ണുകാണാലിന്റെ അന്ന്. ശ്രദ്ധ ശിഖയെ കാര്യായി ഒരുക്കി കൊണ്ടിരുന്നു.

എന്തിനാ സച്ചു ഇതൊക്കെ...

എന്റെ മാളു നി കുറച്ചു സുന്ദരി ആവട്ടെ..

ശിഖ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.


ഹലോ.. എന്ത് പറയുന്നു മണവാട്ടി...

അപ്പു മുറിയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.

ഹേ മാൻ ഒരു മുറിയിലേക്ക് കേറുമ്പോ ഒരു മാനേഴ്സ് ഇല്ലേ... ശ്രദ്ധ അൽപ്പം കലിപ്പോടെ പറഞ്ഞു.

അപ്പു പെട്ടന്ന് ഷോക്ക് അടിച്ച പോലെ നിന്നു.. ശിഖ ഇവളിതെന്താ പറയുന്നേ എന്ന പോലെ നോക്കി.

ഹ് സോറി ഞാൻ പെട്ടന്ന്... അപ്പു അടിയേറ്റ പോലെ കിടന്ന് കളിച് ഇറങ്ങാൻ തുനിഞ്ഞു.

പെട്ടന്ന് ശ്രദ്ധ പൊട്ടി ചിരിച്ചു.

എന്താ മോനെ പേടിച്ചു പോയോ..

അപ്പു ശ്വാസം വലിച്ചു വിട്ടു .

എടി കുരുപ്പേ നിന്നെ ഉണ്ടല്ലോ.. അവൻ തല്ലാൻ ഓങ്ങി.

എന്താ പിള്ളേരെ ഇവിടെ... മാളു അവർ വന്നു നി വേഗം വാ.. അമ്മ മുറിക്ക് അകത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

വന്നോ ശ്രദ്ധ ആകാംഷയോടെ ജനൽ വഴി നോക്കി.

കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ശ്രദ്ധ തറഞ്ഞു നിന്നു.






അഭി മാഷ്...

ഇങ്ങേരെന്താ ഇവിടെ....

എന്താ....അപ്പു ചോദിച്ചു.

ഹേ ഒന്നുമില്ല... മാളു നി ഒന്ന് വന്നേ...അവൾ ശിഖയെ അടുത്തേക്ക് വിളിച്ചു.

എന്താ.. ശിഖ ജനലിൽ കൂടെ നോക്കികൊണ്ട് ചോദിച്ചു.

വെള്ളപ്പാറ്റ..ഇങ്ങേര് എന്താ ഇവിടെ...

അഭി മാഷ്... മാഷെന്ത ഇവിടെ..

അതല്ലേ ഞാനും ചോദിച്ചേ...

രണ്ടിനും ഒരു ചുറ്റിക്കളി ഉണ്ടല്ലോ... അപ്പു സംശത്തോടെ ചോദിച്ചു.

എടാ അത് സച്ചൂന്റെ മാഷ് ആണ് അതാ പറഞ്ഞെ...

ഏത് ചെക്കനോ.. അവനും ജനലിൽ കൂടെ നോക്കികൊണ്ട് പറഞ്ഞു.

ആഹ്...

മാളു.... അപ്പോഴേക്കും അമ്മ വിളിച്ചു.

ആ വരുന്നു..... അവർ മുറിയിൽ നിന്ന് അടുക്കളയിലേക്ക് ചെന്നു.

അപ്പു സ്ലാബിൽ കയറി ഇരുന്ന് കായ വറുത്തത് കൊറിച്ചു.

ശിഖ നഖം കടിച്ചു നടക്കാൻ തുടങ്ങി.

സച്ചു വാതിലോളം ചെന്ന് എത്തി നോക്കി.

അഭിമാഷും പിന്നെ സുമുഖനായ ഒരു ചെറുപ്പക്കാരനും. അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും സ്ഥിരം ക്‌ളീഷേ പോലെ അച്ഛനും അമ്മാവനും.

ഇതിലേതാ ചെക്കൻ അഭി മാഷ് ആവോ...
അവൾ അമ്മയെ ചുറ്റി പറ്റി നിന്നു.

അമ്മേ...
മ്മ്..
അതിലേതാ ചെക്കൻ.

ആ നീല ഷർട്ട്‌ നി കണ്ടില്ലേ... ടെക്‌നോപാർക്കിൽ ആണ്..

ഓ. അപ്പൊ കൂടെ ഉള്ള ആളാണ് ചെക്കൻ അപ്പൊ അഭി മാഷെന്തിനാ.. അതാരാ..ശ്രദ്ധ ആലോചിച്ചു.

ചെറുക്കന്റെ പേരെന്താ...

ശരത്ത്..

കൂടെ ഉള്ളത്...?

അമ്മ അവളെ ഒന്ന് നോക്കി.
അത് ശരത്തിന്റെ അനിയൻ അഭി.

ഓ... ഞാനിപ്പോ വരാമേ... ശ്രദ്ധ അടുക്കളയിലേക്ക് ഓടി..

കിട്ടിയ വിവരം എല്ലാം പങ്ക് വെച്ചപ്പോൾ ഒരു ആശ്വാസം. പക്ഷെ ശിഖയുടെ ടെൻഷൻ കൂടിയതെ ഉള്ളു...

മാളു വാ.. അമ്മ ചായ ട്രെ അവൾക്ക് നേരെ നീട്ടി.

അവൾ പേടിയോടെ ശ്രദ്ധയെ നോക്കി.

അവൾ കണ്ണടച്ച് കാണിച്ചു.

ശിഖ ചായ വാങ്ങി അമ്മ അപ്പുറത്തേക്ക് പോയപ്പോൾ.

ശ്രദ്ധ അവളുടെ കൈയിൽ നിന്ന് ചായ ട്രെ വാങ്ങി മുന്നിൽ നടന്നു.

നി അതും എടുത്തു വാ.. മിച്ചറും മറ്റും വെച്ചിരുന്ന പ്ലേറ്റ് കാണിച്ചു ശ്രദ്ധ പറഞ്ഞു നടന്നു.

അവൾ അതും എടുത്തു അവൾക്ക് പിന്നാലെ നടന്നു.

ഹാളിലേക്ക് കയറിയപ്പോ ചായയുമായി വന്ന ശ്രദ്ധയെ കണ്ട് അച്ഛനും അമ്മയും ഞെട്ടി. എന്തേലും പറയും മുൻപ് തന്നെ അവൾ എല്ലാർക്കും ചായ കൊടുത്തു. പിന്നാലെ വന്ന ശിഖ അത് ടേബിളിൽ വെച്ച് അകത്തേക്ക് കേറി പോയി.

അഭി ശ്രദ്ധയെ തുറിച്ചു നോക്കുന്നുണ്ട്. അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു.

അത് കണ്ട് അഭിയുടെ കിളികൾ കൂടും കുടുക്കയും ആയി പറന്നകന്നു..

അവൾ നാണക്കാരിയാ അതാ ഇളയവൾ ചായയുമായി... അച്ഛൻ ഒരു ചിരിയോടെ സംശയം തീർത്തു കൊടുത്തു.

അച്ഛനും അമ്മയും ശ്രദ്ധയെ കലിപ്പിൽ നോക്കുന്നുണ്ട്. അവൾ ഇതൊക്കെ എന്ത് എന്ന രീതിയിൽ നിന്നു.

അടുത്തിരുന്ന അമ്മാവന്റെ  ശരത്തിന്റെയും ചെവിയിൽ എന്തോ പറഞ്ഞു അഭി എഴുന്നേറ്റു.

എസ്ക്യൂസ്‌ മി... അഭി ചിരിയോടെ ഫോണും പിടിച്ചു വെളിയിലേക്ക് നടന്നു.

അതെന്തായാലും തനിക്ക് ഉള്ള പണിയാണ് എന്ന് ശ്രദ്ധ മനസിലാക്കി.

അങ്ങനെ ആ അവസരം വന്നെത്തി..

ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ...



ശിഖയെ മുറിയിലക്കി ബാക്കി എല്ലാരോടും പുറത്ത് പോകാൻ പറഞ്ഞു അമ്മ വന്നു. പക്ഷെ ശ്രദ്ധ അതിനിടയിൽ അകത്ത് കേറി.


ശരത്ത് മുറിയിലേക്ക് കയറി. ശിഖയുടെ അടുത്ത് ചെന്ന് ഒന്ന് മുരടനക്കി..

അതെ ചേട്ടാ ഇങ് പോരെ.. ആള് നേരത്തെ ബുക്കഡ് ആണ്... ശ്രദ്ധ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

ശരത്ത് ഞെട്ടി തിരിഞ്ഞു നോക്കി.

32പല്ലും കാണിച് ശ്രദ്ധ..

അവൻ അന്തം വിട്ട് അവളെ നോക്കി.

അതെ ചേട്ടാ അവള് നേരത്തെ ബുക്കഡ് ആണ്.. ഒരു മാഷുമായി മുടിഞ്ഞ പ്രേമം.. അതാ ഞാൻ ചായയുമായി വന്നേ... സാരില്ല.. ചേട്ടന് ഓക്കെ ആണേൽ എന്നെ കെട്ടിക്കോ എനിക്ക് കുഴപ്പം ഒന്നുമില്ല...

ഇത്തവണ ശർത്തിന്റെയൊപ്പം ശിഖയുടെയും കിളികൾ പറന്നകന്നു..

ശ്രദ്ധ തുടർന്നു.

പക്ഷെ എനിക്ക് കുറച്ചു ഡിമാൻഡ് ഉണ്ട് കേട്ടോ.. ഞാൻ പറയാം സമ്മതം ആണേൽ മതി.

ശരത്ത് അവളെ കണ്ണും മിഴിച്ചു നോക്കി.

എനിക്കെ ഷോപ്പിംഗ് ഭയങ്കര കമ്പം ആണ് ആഴ്ചയിൽ 5-6 തവണ എങ്കിലും വേണം.. അതും ഒരു 10-20ചുരിദാർ... മാസ്റ് ആണ്... പിന്നെ ഞാൻ കാജലിന്റെ ഐലൈനെർ മാത്രമേ ഉപയോഗിക്കു... പിന്നെ പൗഡർ ചേട്ടൻ ഏത് ബ്രാണ്ടാ... യാർഡ്‌ലി ആണോ.. എനിക്ക് ഇഷ്ട്ടം അല്ല.. കുട്ടികൂറ കൊള്ളില്ല.. എൻചാന്റർ നല്ലതാ... അത് മതിയിട്ടോ..

ഇത് കടിക്കോ... ശരത്ത് ശിഖയെ നോക്കി..

പിന്നെ.. എങ്ങനെ ചേട്ടൻ അടിക്കുന്ന കൂട്ടത്തിലാണോ....
അവന്റെ കണ്ണ് രണ്ടും ഇപ്പൊ ഉരുണ്ട് വീഴും എന്ന രീതിയിൽ ആയി.

എനിക്ക് ഞായർഴ്ച വൈകിട്ട് 2ബിയർ മാസ്റ് ആണ്.. ഇല്ലെങ്കിലേ ശരിയാവില്ല.. പിന്നെ ലോക്ലാസ് ഐറ്റം ഒന്നും ഇഷ്ട്ടം അല്ലാട്ടോ... സ്മെൽ ഇഷ്ട്ടം അല്ല.. പിന്നെ ജാക്ഡാനിയസ് ആണേൽ ഓക്കെ..

പിന്നെ എങ്ങനാ ചേട്ടൻ സ്റ്റഫ് ആണോ...

സ്റ്റഫോ... അവൻ അറിയാതെ ചോദിച്ചു പോയി..

ഓഹ് ഒന്നും അറിയാത്ത പോലെ.. ചേട്ടാ നീലച്ചടയൻ..അതും വലിച്ചു രണ്ടും ബിയറും അടിക്കണം ആഹാ അന്തസ്...

ശരത്ത് ഞെട്ടി ഉമിനീർ വലിച്ചു..

പിന്നെ ചേട്ടാ ഒരു കാര്യം അവൾ നാണത്തോടെ നഖം കടിച്ചു.

അവൻ എന്തെന്ന രീതിയിൽ നോക്കി.

എനിക്കെ... എനിക്കെ ഒരാൾ ഉണ്ട്.. വിക്കി.. അവനെ എനിക്ക് ദിവസവും കാണണം.. അതെങ്ങാനും തടഞ്ഞാ... അവൾ വിരൽ ചൂണ്ടി കലിപ്പോടെ പറഞ്ഞു. അവൻ ഞെട്ടി പിന്നിലേക്ക് നീങ്ങി.

പേടിച് പോയോ... പേടിക്കണ്ടാട്ടൊ... അവന്റെ കവിളിൽ തട്ടി സൈക്കോ രീതിയിൽ പറഞ്ഞു.

ഈ ഡിമാൻഡ് ഒക്കെ ഓക്കെ ആണേൽ സെറ്റ്.. ചേട്ടായി പറഞ്ഞോ.. നമുക്ക്‌ ഒരുമിച്ച് ഗോവക്ക് പോകാം.. അവൾ അവന്റെ തോളത്ത് അടിച്ചുകൊണ്ട് പറഞ്ഞു.

എന്നാ.. പൊക്കോ.. പിന്നെ പറഞ്ഞ മതീട്ടോ.... ഞാൻ കാത്തിരിക്കും... അവൾ നാണത്തോടെ തറയിൽ  വിരൽ വരച് പറഞ്ഞു.

ശരത്ത് പോക്കറ്റിൽ തൂവാല എടുത്ത് മുഖത്തെ വിയർപ്പ് തുടച്ചു വെളിയിലേക്ക് പോയി.

ശ്രദ്ധ ചിരിയോടെ കട്ടിലിലേക്ക് വീണു.

ശിഖയുടെ ഞെട്ടൽ അപ്പോഴും മാറിയിരുന്നില്ല..

നിന്റെയുള്ളിൽ ഇത്രയും ക്രൂരമായ ഒരു സൈക്കോ ഉണ്ടായിരുന്നോ... ശിഖ ഞെട്ടിത്തരിച്ചു ചോദിച്ചു.



തുടരുന്നു..

©Sreelekshmysaksha.


പ്രണയിനി 28

പ്രണയിനി 28

4.7
4387

ഭാഗം 28 💞പ്രണയിനി💞 നിന്റെയുള്ളിൽ ഇത്രയും ക്രൂരമായ ഒരു സൈക്കോ ഉണ്ടായിരുന്നോ... ശിഖ ഞെട്ടിത്തരിച്ചു ചോദിച്ചു. ശ്രദ്ധ കട്ടിലിൽ മലർന്ന് കിടന്ന് ചിരിക്കാൻ തുടങ്ങി ശിഖക്കും ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... എന്റെ സച്ചൂ നി എന്തൊക്കെയാ വിളിച്ചു കൂവിയെ... അപ്പു ചിരിയോടെ അകത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. അല്ല നി അതൊക്കെ എവിടുന്ന് കെട്ടു.. ശിഖ അതിശയത്തോടെ ചോദിച്ചു ചേച്ചീന്റെ കൂടെ ഇവളും കേറിയപ്പോ ഞാൻ എന്തോ പണി മണത്തത.. അപ്പൊ വെളിയിൽ നിന്ന്. പിന്നെ മൂന്നും കൂടെയായി ചിരി. ഡീ സത്യം പറ സച്ചു നി കഞ്ചാവ് അല്ലേ... അപ്പു അവളുടെ കൈയിൽ പിടിച്ചു തിരിച്ചുകൊണ്ട് ച