Aksharathalukal

പ്രണയിനി 28

ഭാഗം 28
💞പ്രണയിനി💞

നിന്റെയുള്ളിൽ ഇത്രയും ക്രൂരമായ ഒരു സൈക്കോ ഉണ്ടായിരുന്നോ... ശിഖ ഞെട്ടിത്തരിച്ചു ചോദിച്ചു.

ശ്രദ്ധ കട്ടിലിൽ മലർന്ന് കിടന്ന് ചിരിക്കാൻ തുടങ്ങി ശിഖക്കും ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...

എന്റെ സച്ചൂ നി എന്തൊക്കെയാ വിളിച്ചു കൂവിയെ... അപ്പു ചിരിയോടെ അകത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

അല്ല നി അതൊക്കെ എവിടുന്ന് കെട്ടു.. ശിഖ അതിശയത്തോടെ ചോദിച്ചു

ചേച്ചീന്റെ കൂടെ ഇവളും കേറിയപ്പോ ഞാൻ എന്തോ പണി മണത്തത.. അപ്പൊ വെളിയിൽ നിന്ന്.

പിന്നെ മൂന്നും കൂടെയായി ചിരി.


ഡീ സത്യം പറ സച്ചു നി കഞ്ചാവ് അല്ലേ... അപ്പു അവളുടെ കൈയിൽ പിടിച്ചു തിരിച്ചുകൊണ്ട് ചോദിച്ചു.

ആടാ എന്താ നിനക്ക് വേണോ.... മറ്റേ കൈകൊണ്ട് അവന്റെ വയറിൽ ഇടിച്ചു അവൾ തിരിച് ചോദിച്ചു.

ആഹ്.. അവൻ കുനിഞ്ഞു.

കഞ്ചാവ് അടിച്ചിട്ടില്ല...... ശ്രദ്ധ വിരൽ തിരിച് കള്ളത്തരത്തോടെ നോക്കികൊണ്ട് പറയാൻ ആഞ്ഞു.

അപ്പുവിന്റെയും ശിഖയുടെയും ചിരി നിന്നു അവർ കണ്ണിൽ കണ്ണിൽ നോക്കി.

ആ പിന്നെ...

ബിയർ അടിച്ചിട്ടുണ്ട്..

ങേ... എപ്പോ ആരാടി വാങ്ങി തന്നെ...
ശിഖ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.പക്ഷെ അപ്പുവിന് അത് വലിയ കാര്യം ആയി തോന്നിയില്ല.

അത് പിന്നെ.. വിക്കി നിർബന്ധിച്ചപ്പോ...

ആ രണ്ടിനെയും കൊള്ളാം അര കിറുക്കും മുക്കാൽ കിറുക്കും. രണ്ടിനെയും രണ്ട് വഴിക്കാക്കും. വന്നു വന്നു ഇപ്പൊ എന്ത് തോന്നിവാസം ചെയ്ത് വെച്ചിട്ടും നിനക്ക്  പറയാൻ ഉള്ള അടവാണല്ലോ ഞാൻ അല്ല വിക്കിയാണ് എന്ന്.

ശ്രദ്ധ നന്നായി ഇളിച്ചു കൊടുത്തു.

ചിരിക്കല്ലേ.... നിന്റെ കൂടെ കൂടിയാ ആ ചെക്കനും ഇങ്ങനെ ചീത്തയായത്.. ആ വേദക്ക് അവനെയും കൊണ്ട് എന്നും തലവേദനയെ ഉള്ളു നീയായിട്ട് കൂട്ടരുത്.

അവൾ ചുമൽ അനക്കി ഇല്ലാ എന്ന് കാണിച്ചു.

അപ്പൊ പറഞ്ഞ പോലെ എല്ലാ ഞായറാഴ്ചയും ബിയർ വേണോ.ഈ വരുന്നതിന് നിന്റെ കൈ വിറക്കുവോ...

ഏയ് അത് ഞാൻ പഞ്ചിനു പറഞ്ഞതാ... ഞാൻ ഒരിക്കലേ കുടിച്ചിട്ടുള്ളു.

ഹാം കൊള്ളാം..

ശ്രദ്ധ വീണ്ടും ഇളിച്ചു.

അപ്പു ശ്രദ്ധയെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി.

എന്താടാ പോത്തേ ചിരിക്കുന്നേ.... കൂടുതൽ ചിരിച്ച നീ +2വിനു പഠിക്കുമ്പോ ടോയ്‌ലെറ്റിന്റെ അവിടെ ഇരുന്ന്  സിഗരറ്റ് വലിച്ച കാര്യം ഞാൻ ഉമയമ്മയോട്  പറഞ്ഞുകൊടുക്കും.

അപ്പുവിന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു.

ഇതൊക്കെ എപ്പോ... ശിഖ ഞെട്ടി ചോദിച്ചു.

എന്റെ പൊന്നു ചേച്ചി അന്ന് കൂട്ടുകാരുടെ കൂടെ കൂടി തമാശക്ക് വലിച്ചുനോക്കിയതാ... അന്നേരമ ഇവള് കേറി വന്നേ... ഇവളെ പേടിച് പിന്നെ ദേവി സത്യമായും ഞാൻ ആ സാദനം തൊട്ടിട്ടില്ല എന്നിട്ടും ഈ കുരുപ്പ് ഇപ്പോഴും അതും പറഞ്ഞു എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാ.. അപ്പു സങ്കടത്തോടെ പറഞ്ഞു.

ശിഖ അവന്റെ മുഖഭാവം കണ്ട് വാ പൊത്തി ചിരിച്ചു.

സച്ചു ഇനി നീ അവനെ അതും പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്യരുത് കേട്ടോ.. ശിഖ ചിരിയോടെ പറഞ്ഞു.

ഓ പരിഗണിക്കാം.. ശ്രദ്ധ കണ്ണടച്ചു കാണിച് എഴുന്നേറ്റ് പോയി.

ശ്രദ്ധ ഹാളിലേക്ക് നടന്നു അവിടുത്തെ അന്തരീക്ഷം നോക്കാൻ.

എല്ലാരും പോകാൻ ഇറങ്ങിയിരുന്നു. വിവരം പിന്നെ വിളിച്ചു പറയാം എന്ന് പറഞ്ഞാണ് അവർ ഇറങ്ങിയത്.

അഭി തിരിഞ്ഞ് ശ്രദ്ധയെ നോക്കി. അവൾ മേലോട്ട് നോക്കി കഴക്കോൽ എണ്ണാൻ തുടങ്ങി.



💞💞💞
അഭി ആണ് വണ്ടി ഓടിച്ചത് ശരത്ത്  മുൻപിലും ബാക്കി ഉള്ളവർ പിറകിലും ആണ് ഇരുന്നത്.


അച്ഛാ ഈ ആലോചനക്ക് താൽപ്പര്യം ഇല്ലാ എന്ന് വിളിച്ചു പറഞ്ഞേക്ക്. ശരത്ത് മുന്നോട്ട് നോക്കി പറഞ്ഞു.


ആ ഇത് ഞാൻ പ്രതീക്ഷിച്ചതാ.. അഭി ചിരിയോടെ പറഞ്ഞു

അതെന്താടാ.. നി തന്നെയല്ലേ എവിടെയോ വെച്ച് കണ്ട് ഇഷ്ട്ടായി എന്നും പറഞ്ഞു ഇവിടെ വരെ വിളിച്ചോണ്ട് വന്നത് അച്ഛന്റെ ശബ്ദത്തിൽ അല്പം കനം ഉണ്ടായിരുന്നു.

ശരത്ത് അത് കേൾക്കാത്ത പോലെ അഭിയോട് ചോദിച്ചു.

നി എന്താടാ അങ്ങനെ പറഞ്ഞെ...


അതോ.. ആ ഇളയ കുട്ടി ഇല്ലേ ചായ തന്നെ... അവൾ എന്റെ സ്റ്റുഡന്റ് ആണ്..

അതോ .. നി പഠിപ്പിച്ചതിന്റെ ഗുണം ആയിരിക്കും. ശരത്ത് പറഞ്ഞു.

അതെന്ന... എല്ലാരും ഒരേപോലെ ചോദിച്ചു.

ശരത്ത് അവിടെ ഉണ്ടായ കാര്യം എല്ലാ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.

പറഞ്ഞു കഴിഞ്ഞപ്പോൾ അഭി ഒഴികെ എല്ലാരുടെയും മുഖത്ത് ഞെട്ടൽ ആയിരുന്നു.അഭി ചിരിക്കാൻ തുടങ്ങി.

നെയെന്താടാ ചിരിക്കുന്നെ.... ശരത്ത് നെറ്റി ചുളിച്ചു ചോദിച്ചു.

പിന്നെ ചിരിക്കാതെ.... അവൾ പറഞ്ഞതിൽ ഒന്നൊഴികെ ബാക്കി എല്ലാം ശുദ്ധ നുണയാണ്...

എന്ത്...

അവളുടെ ചേച്ചി ഒരു മാഷുമായി പ്രേമത്തിൽ ആണ് എന്നതൊഴികെ..ബാക്കി എല്ലാം അവൾ ഈ ആലോചന മുടക്കാൻ പറഞ്ഞ കല്ലു വെച്ച നുണകൾ ആണ്.. അഭി ചിരിയോടെ പറഞ്ഞു.

അത് നിനക്ക് നേരത്തെ അറിയാരുന്നോ...

ആ.. ഇങ്ങോട്ട് വരുന്നതിനു മുൻപ് ആ ശിഖയുടെ ഫോട്ടോ എങ്കിലും ഒന്ന് കാണിച്ചിരുന്നേൽ. ഞാൻ പറയില്ലാരുന്നോ... ഇങ്ങോട്ടേക്കു ഉള്ള യാത്ര എങ്കിലും ഒഴിവാക്കാമായിരുന്നു.. അഭി ചിരിയോടെ പറഞ്ഞു.

അതിനു നി ചോദിച്ചോ... രാവിലെ എഴുന്നേറ്റത് തന്നെ എപ്പോഴാ ഇന്നലെ വന്നപ്പോ തന്നെ കിടന്ന് ഉറങ്ങിയതല്ലേ... അമ്മ പറഞ്ഞു.

അല്ല നിനക്ക് ആ കൊച്ചിനെ എങ്ങനെ അറിയാം...

അതോ... അത് നമ്മുടെ ശിവാ സ്നേഹിക്കുന്ന പെണ്ണാണ്..

ഏത് നിന്റെ...

ആന്നെ അത് തന്നെ..

ഓ അതിന്റെ ഇടയിൽ ഇങ്ങനെയൊക്കെ ഉണ്ടാരുന്നോ..

ആ..

എന്നാലും അതിന്റെ അനിയത്തി ആള് ഒരു സാധനാട്ടോ..

ശരത്ത് ചിരിയോടെ പറഞ്ഞു. എല്ലാരും ചിരിയും തുടങ്ങി.


അഭി അന്ന് തന്നെ ശിവയെ വിളിച്ചു എല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു

💞💞💞

കൊക്കോ മരത്തിന്റെ കൊമ്പിൽ കേറിയിരുന്ന് കൊക്കോയും തിന്ന് ഫോണിൽ കുത്തുവാണ് ശ്രദ്ധ..

സച്ചു..... അപ്പു വിളിച്ചുകൊണ്ടു അങ്ങോട്ട് വന്നു.

ദാ ഇവിടെ... കൊമ്പിൽ നിന്ന് കാല് താഴേക്ക് നീട്ടി ശ്രദ്ധ പറഞ്ഞു.

ഓ കുരങ്ങ് ഏത് നേരവും ഇതിന്റെ മണ്ടക്ക് ആണോ..

കുരങ്ങ് നിന്റെ മറ്റവൾ. ഈ വീട്ടിൽ ഇവിടെയും പിന്നെ ഉമ്മറത്തും അടുക്കളയിലും ആണ് റേഞ്ച് കിട്ടുവാ... അടുക്കളയിൽ ആണേൽ അമ്മ വഴക്ക് പറയും ഉമ്മറത്ത് ആ കൃഷ്ണൻ ഇരിപ്പുണ്ട്.

എന്തോന്നാടി സ്വന്തം അച്ഛൻ അല്ലേ.. കുറച്ചു ബഹുമാനം കൊടുക്ക്.  അവൻ മുണ്ട് ഒന്ന് പിടിച്ചു ശ്രദ്ധ ഇരുന്ന കൊമ്പിലേക്ക് ചാടി കയറി ഇരുന്നുകൊണ്ട്  പറഞ്ഞു


ആവശ്യത്തിലും അധികം ബഹുമാനം ഉണ്ട്. ഞാൻ ചെറുപ്പം തൊട്ട് അങ്ങനെ അല്ലേ വിളിക്കാ... ആദ്യ കൃഷ്ണേട്ടാ എന്നാരുന്നു ഇപ്പൊ അത് കൃഷ്‌ണൻ ആയി.കേൾക്കെ അച്ഛാ എന്നല്ലേ വിളിക്കു

ആ.. കൊള്ളാം. അത് പോട്ടേ നിനക്ക് തല്ല് കിട്ടാത്തതിന്റെ കുഴപ്പം.ഞാൻ നിന്നെക്കാൾ ഒന്നുവില്ലങ്കിൽ 3-4 വയസിനു മുതിർന്നത് അല്ലേ.. നിനക്ക് അപ്പുവേട്ട എന്ന് വിളിച്ചൂടെ...

ഹയ്യട ഒരു അപ്പുവേട്ടൻ...

ആ... എന്താ വിളിച്ചാൽ...

ഞാൻ എന്താ വിളിക്കണ്ടേ അപ്പുവേട്ടൻ പറ.... ഏഹ് അപ്പുവേട്ടൻ പറ.... ശ്രദ്ധ അവനെ കളിയാക്കി ചോദിച്ചു.

നീയൊന്നും വിളിക്കണ്ട. അവൻ തൊഴുകയ്യോടെ പറഞ്ഞു.

നിന്നെക്കാളും വലുതല്ലേ മാളു എന്നിട്ടും ഞാൻ അവളെ പേരല്ലേ വിളിക്കുന്നത്..

ആ അത് ഞാൻ നേരത്തെ പറഞ്ഞു.

എന്ത്...

തല്ല് കൊള്ളാത്തതിന്റെ ആണെന്ന്..

ഓ അല്ലടാ... സ്നേഹ കൂടുതൽ കൊണ്ടല്ലേ..

ആഹാ... എന്ത് സുന്ദരമായ കല്ല് വെച്ച നുണ..

ഓ അങ്ങനെ എങ്കിൽ അങ്ങനെ... അല്ല മകന്റെ ആകമന ഉദ്ദേശം... നിനക്ക് ജോലിക്ക് ഒന്നും പോകണ്ടേ.....

കഴിച്ചുകൊണ്ടിരുന്ന കൊക്കോ അവൾ അവനു നേരെ നീട്ടി.അവൻ അത് വാങ്ങി കഴിച്ചു കൊണ്ട് പറഞ്ഞു

ഇല്ലടി ലീവ് ആണ്..

എന്തിന്...

കൊച്ചപ്പച്ചിക്ക്  വയ്യ വൈക്കത്ത് കൊണ്ടുപോണം ഒരാഴ്ച്ച ഇപ്പൊ അവിടെയ ചികിത്സ..

ഓ.. കുറവ് ഇല്ലേ..

ഇല്ലാ..

അതെന്താ ഇപ്പൊ ഇടക്ക് ഇടക്ക് വരുന്നുണ്ടല്ലോ ഈ.... എന്താ അതിന്റെ പേര്... ശ്രദ്ധ ആലോചനയോടെ ചോദിച്ചു.

അപസ്മാരം..

ആ അതെ..

അത് അങ്ങനെയാ.. ആ നി അത് വിട്. അല്ല ചോദിക്കാൻ ഇരിക്കാരുന്നു ആരാ ഈ വിക്കി..

എന്റെ ചങ്കും കരളും. ശ്രദ്ധ ചിരിയോടെ പറഞ്ഞു.

ശരിക്കും പേര് വിക്രംസത്യാ...പേരിനു മാത്രേ ഉള്ളു പഞ്ച്.. ആള് വെറും കൊഞ്ചാ... ദാ ഇപ്പൊ അവനോട് ചാറ്റുവായിരുന്നു.

ഓ.. നിങ്ങൾ തമ്മിൽ.....

പ്രേമം ആണോന്ന് അല്ലേ... ഇത് ചോദിക്കാൻ ഇനി നീയും കൂടെ ഉണ്ടാരുന്നുള്ളു... ആ ആർക്ക് അറിയാം. പ്രണയം ആണോ എന്നറിയില്ല എന്തോ ഒന്ന്.. ശ്രദ്ധ ചിരിയോടെ പറഞ്ഞു.

അപ്പു ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

നി വന്നത് എന്തിനാണ് എന്ന് പറഞ്ഞില്ല...

അതോ...

അപ്പു പറയാൻ തുടങ്ങിയപ്പോഴേക്ക് ശിവാ സച്ചു എന്നും പറഞ്ഞു ഓടി അലച്ചു വന്നു. അപ്പുവും ശ്രദ്ധയും കൊമ്പിൽ നിന്ന് ചാടി ഇറങ്ങി.

എന്താ മാളു എന്താ പറ്റിയെ... ശ്രദ്ധ പേടിയോടെ ചോദിച്ചു.

സച്ചു... എന്റെ മുത്തേ ഉമ്മ.. അവൾ ശ്രദ്ധയുടെ കവിളിൽ കടിച്ചു.

ഇതിന് ഇവിടൊക്കെ കടിക്കുക എന്നാ പറയുക ശ്രദ്ധ കവിൾ തൂത്തുകൊണ്ട് പറഞ്ഞു.

സച്ചു അവർ വിളിച്ചു താൽപ്പര്യം ഇല്ലാ എന്ന് പറഞ്ഞു.

ഒ അതാരുന്നോ നിന്റെ വിളി കേട്ട് ഞാൻ പേടിച്ചു പോയി.. ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ..

അല്ല അവരെന്താ കാര്യം പറഞ്ഞെ.. മുണ്ടിലെ പൊടി കളഞ്ഞു മടക്കി ഉടുത്തുകൊണ്ട് അപ്പു ചോദിച്ചു.

ആ ജാതകം ചേരില്ലെന്നോ.. ഏതോ ചൊവ്വയുടെയും ബുധന്റെയും കാര്യമൊക്കെ പറഞ്ഞു.

ആ ഭാഗ്യം ഞാനാണ് ഈ കല്യാണം മുടക്കിയത് എന്ന് അറിഞ്ഞാൽ കൃഷ്‌ണൻ എൻറെ തല കൊയ്യും.

എന്നാലും എന്റെ സച്ചു.. നി മുത്താണ്..ശിഖ  ഒന്നുകൂടെ അവളുടെ കവിളിൽ അമർത്തി മുത്തി.

ഓഹ് പെണ്ണിന്റെ നിലത്തൊന്നും അല്ലല്ലോ..ശ്രദ്ധ അവളെ കളിയാക്കി.

ശിഖ ചിരിയോടെ തിരികെ മുറിയിലേക്ക് ഓടി പോയി.

ഞാൻ ഒന്ന് ചെല്ലട്ടെ അവൾ എന്താ കാണിക്കുന്നേ എന്ന് അറിയാൻ.. ശ്രദ്ധയും അവൾക്ക് പുറകെ പോയി.

അപ്പു ചിരിയോടെ തലക്കും കൊട്ട് കൊടുത്ത് തിരികെ നടന്നു.

ശിഖ ഓടിപ്പോയി ഫോൺ എടുത്ത് നോക്കി. മാഷ് ഓൺലൈൻ ഉണ്ടായിരുന്നില്ല. എങ്കിലും കുറെ നേരം ഫോണും പിടിച്ചു ത്രിൽ അടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

പിന്നെ  ഇങ്ങനെ കുറിച്ചു.

"കൗമാരത്തിന്റെ  വളപ്പൊട്ടുകളിൽ നിറം മങ്ങാതെ സൂക്ഷിക്കുന്ന ഓർമകളിൽ ഒന്നാണ് നീ...

യൗവനം മറക്കാത്ത കൊച്ചു കൊച്ചു ചാപല്യങ്ങളുമായി നിന്നരികിലേക്ക് ഓടിയെത്താൻ കൊതിക്കുന്നു വീണ്ടും..

അറിയാതെ ഇന്ന് ഞാൻ തിരിച്ചു പോയി ആ പഴയ എന്നിലേക്ക്..."

ഒരുപാട് നേരം മാഷ് വരുന്നതും നോക്കി ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം.


💞💞💞


രാവിലെ കട്ടിലിൽ നിന്ന് പൊടുന്നനെ നിലത്ത് വീണപ്പോൾ ആണ് ശ്രദ്ധ ഞെട്ടി  ഉണർന്നത്..

എന്നാലും ഞാൻ എങ്ങനെ നിലത്ത് വീണു... ആരാ ചവിട്ടി നിലത്തിട്ടെ... അവൾ നടുവും തിരുമ്മി ചുറ്റും നോക്കി.

എടി പോത്തേ...

ആഹാ പരിചയമുള്ള വൃത്തികെട്ട ശബ്ദം.അതാരുടെ എന്ന് അറിയാൻ അവൾ തിരിഞ്ഞു നോക്കി.

ഇളിയിൽ കൈയും കുത്തി നിൽക്കുന്നു...







വിക്കി...


തുടരുന്നു.

©sreelekshmysaksha


പ്രണയിനി 29

പ്രണയിനി 29

4.7
4287

ഭാഗം 29 💞പ്രണയിനി💞 രാവിലെ കട്ടിലിൽ നിന്ന് പൊടുന്നനെ നിലത്ത് വീണപ്പോൾ ആണ് ശ്രദ്ധ ഞെട്ടി  ഉണർന്നത്.. എന്നാലും ഞാൻ എങ്ങനെ നിലത്ത് വീണു... ആരാ ചവിട്ടി നിലത്തിട്ടെ... അവൾ നടുവും തിരുമ്മി ചുറ്റും നോക്കി. എടി പോത്തേ... ആഹാ പരിചയമുള്ള വൃത്തികെട്ട ശബ്ദം.അതാരുടെ എന്ന് അറിയാൻ അവൾ തിരിഞ്ഞു നോക്കി. ഇളിയിൽ കൈയും കുത്തി നിൽക്കുന്നു... വിക്കി... Shift+copy നീയെന്താ ഇവിടെ..... ഇനി ഞാൻ ഉറങ്ങാൻ... കിടന്നത് എവിടെയാ.. അവൾ ചുറ്റും നോക്കി. നോക്കണ്ട നിന്റെ വീട് തന്നെയാ... വിക്കി ചിരിയോടെ പറഞ്ഞു. പിന്നെ... പിന്നെ നീയെന്താ ഇവിടെ തലക്കും കൈ കൊടുത്ത് അവനെ നോക്കി. ഞാൻ വന്നു... എങ്ങനെ...