ആദ്യമായി കണ്ടന്നു നാളിൽ
ഒന്നുരിയാടുവാനോതിയതല്ലേ...
പിന്നീട് കണ്ടന്ന നാളിൽ
ഒന്നു ചിരിക്കുവാനോതിയതല്ലേ...
വീണ്ടുമൊന്നു കാണുവാനായി
കണ്ണു തുടിച്ചത് നീയറിഞ്ഞില്ലേ
എന്നിഷ്ടം ചൊല്ലുവാനായി
ഉള്ളം പിടഞ്ഞതും നീയറിഞ്ഞില്ലേ
ചുണ്ടിലെ പൂപ്പുഞ്ചിരിയെൻ്റെ
നെഞ്ചിനെ നീറ്റിയതാരറിയുന്നു
കാലിലെ പാദസരത്താലെൻ
ചങ്കിടിപ്പേറിയതാരറിയുന്നു..
ഓർമ്മകളിലോടിയലയുന്ന
മാനസമൊന്നതു കാണാതെയായി
തേടിതേടി പോയിട്ടു കണ്ടതോ
കുഞ്ഞിളം നെഞ്ചിലെ താരാട്ടു പോലെ
രാവേറെ ചെന്നതറിഞ്ഞില്ല
രാകേന്ദു നീയൊന്ന് ദൂരത്ത് നില്ക്ക്...
രാപ്പകൽ വന്നതറിഞ്ഞില്ല
താപം കടുത്തത് എന്നുള്ളിലല്ലോ
കയ്യിലെ കുപ്പിവളയാലെൻ
രക്തം ചീത്തിയതാരറിയുന്നു...
ശോണിതമാം നിന്നധരത്തിലെ
മൗനമന്ദാരം മറഞ്ഞതുമെങ്ങോ..