Part -28
" അപ്പോ അവളോട് കാണിക്കുന്നത് അനിയത്തിയോടുള്ള സ്നേഹം ആണെങ്കിൽ അപ്പോ എന്നോട് ഉള്ളതോ " അവൾ ആകാംഷയോടെ ചോദിച്ചു.
"ഒരു ഫ്രണ്ടിനോടുള്ള സ്നേഹം " എബിയുടെ ആ മറുപടി കേട്ടതും കൃതിക്ക് എന്തോ ഒരു സങ്കടം തോന്നി.
അത് പറഞ്ഞ് എബി തിരിഞ്ഞ് കിടന്നു. പതുക്കെ അവൻ്റെ മിഴികൾ അടഞ്ഞു
പക്ഷേ മറുഭാഗത്ത് കൃതിയുടെ ഉറക്കം നഷ്ടപ്പെടുകയാണ് ഉണ്ടായത്. കൺകോണിലൂടെ കണ്ണീർ ഒഴുകി ഇറങ്ങി.
നിങ്ങൾക്ക് ഞാൻ ഒരു ഫ്രണ്ട് ആയിരിക്കാം. പക്ഷേ നിങ്ങൾ എനിക്ക് അങ്ങനെയല്ല. നിങ്ങൾ എന്നേ അംഗീകരിച്ചില്ലെങ്കിലും എൻ്റെ മനസിലെ നിങ്ങളുടെ സ്ഥാനം മറ്റാർക്കും നേടിയെടുക്കാൻ കഴിയില്ല.
സങ്കടത്തിൽ കൃതിയും എപ്പോഴോ ഉറങ്ങി പോയിരുന്നു.
***
" അനന്താ നിന്നെ അവർ ചതിക്കും. നിൻ്റെ വാസുകിക്ക് മാത്രമേ നിന്നെ രക്ഷിക്കാൻ കഴിയു. നീ സൂക്ഷിക്കണം. അല്ലെങ്കിൽ നിനക്ക് നിൻ്റെ ജീവൻ തന്നെ നഷ്ടപ്പെടും"
സ്വപ്നം കണ്ട് എബി പെട്ടെന്ന് ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.
" അനന്തൻ., വാസുകി.ഇത് ഇന്ന് കൃതി സ്വപ്നത്തിൽ കണ്ടവർ ആണ് എന്നല്ലേ പറഞ്ഞത്. ഞാനും എങ്ങനെ ആ സ്വപ്നം കണ്ടു. "
എബി ബെഡിൽ നിന്നും എഴുന്നേറ്റു.ഈ തറവാടുമായി ചുറ്റിപറ്റി'എന്തോക്കെയോ ദുരൂഹതകൾ നിറഞ്ഞ് നിൽക്കുന്ന പോലെ എബിക്ക് തോന്നി.
അവൻ എഴുന്നേറ്റ് ടേബിളിനരികിലേക്ക് നടന്ന് ബോട്ടിൽ എടുത്തു.ബോട്ടിലിൽ വെള്ളം ഇല്ല. അവൻ ഒരു മടുപ്പോടെ ബോട്ടിലും എടുത്ത് താഴേക്ക് നടന്നു.
അനശ്വരയുടെ മുറിക്ക് മുൻപിൽ എത്തിയതും എബി ഒന്ന് നിന്നി.മുറിയിൽ വെളിച്ചം ഉണ്ട്.
റൂമിനകത്തുനിന്ന് ആരുടേയോ ശബ്ദവും ഉയരുന്നുണ്ട്. ഒന്നു കൂടി ശ്രദ്ധിച്ചപ്പോൾ അത് വലിയ അമ്മാവനും ,അമ്മായിയും ആണ് എന്ന് മനസിലായി.
" നീ എന്ത് കണ്ടിട്ടാ ആ ക്രിസ്‌ത്യാനി ചെറുക്കൻ്റെ പിന്നാലെ നടക്കുന്നേ " വല്യമ്മാവൻ ദേഷ്യത്തോടെ ചോദിച്ചു.
"എനിക്ക് നാഥേട്ടനെ ഇഷ്ടം ആണ്. എനിക്ക് അയാളെ വേണം" അനശ്വര വാശിയോടെ പറഞ്ഞു.
"ഡീ... "അമ്മാവൻ ദേഷ്യത്തോടെ അവൾക്ക് നേരെ കൈ ഓങ്ങി. അപ്പോഴേക്കും അമ്മായി അത് തടഞ്ഞു.
''നിങ്ങൾ എന്ത് പ്രാന്താ മനുഷ്യാ കാണിക്കുന്നേ " അമ്മായി ദേഷ്യത്തോടെ ചോദിച്ചു.
" അപ്പോ നീയും ഇവൾക്ക് വളം വച്ച് കൊടുക്കുകയാണോ" അമ്മാവൻ അമ്മായിയെ നോക്കി ചോദിച്ചു.
"എന്താ ആ ചെറുക്കന് ഒരു കുഴപ്പം.പോലീസ് ആണ് .കാണാനും തരക്കേടില്ല.പിന്നെ നല്ല പെരുമാറ്റം.
പിന്നെ ആകെ ഉള്ള ഒരു പ്രശ്നം എന്നത് അന്യമതക്കാരൻ ആണ് എന്നല്ലേ ഇന്നത്തെ കാലത്ത് അത് ഒരു പ്രശ്നമേ അല്ല.
"എന്ത് അറിഞ്ഞിട്ടാ ഡീ നീ ഇവളെ അനുകൂലിക്കുന്നത്. അവന് ഒരു ഭാര്യ ഉള്ളതല്ലേ "
'' അതിന് ഇപ്പോ എന്താ ഇവളുടേയും കല്യാണം കഴിഞ്ഞതല്ലേ."അമ്മായിയും ഒട്ടും വിട്ട് കൊടുത്തില്ല.
"നിങ്ങൾ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ. നിങ്ങൾ എന്താ കരുതിയേ കൃതിയോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ അവളെ ഇവിടേക്ക് വിളിച്ചത് എന്നോ .
എന്നാ നിങ്ങൾക്ക് തെറ്റി. മറ്റ് പല ഉദ്ദേശങ്ങളും ലക്ഷ്യം വച്ചാണ് ഞാൻ അവളെ ഇവിടേക്ക് വിളിച്ച് വരുത്തിയത് "
അമ്മാവൻ പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ നിൽക്കുകയാണ് അനശ്വരയും അമ്മയും.
"നിങ്ങൾക്കും അറിയാവുന്നതല്ലേ ഈ തറവാട്ടിലെ കരിനാഗ ദോഷത്തെ പറ്റി .ആ ദോഷം നിലനിൽക്കുന്നിടത്തോളം കാലം ഈ തറവാട് വിൽക്കാൻ കഴിയില്ല...'
ആ ദോഷം ഇല്ലാതാക്കാൻ ആണ് കൃതിയെ ഞാൻ ഇവിടേക്ക് വിളിച്ച് വരുത്തിയത് "
"പക്ഷേ ആ പൂജക്ക് നിൽക്കുന്ന പെൺകുട്ടിയുടെ ജീവന് വരെ ആപത്ത് സംഭവിക്കാം എന്ന് അല്ലേ അന്ന് ഭട്ടതിരി പറഞ്ഞത് ''
" അതു കൊണ്ട് തന്നെയാണ് ഞാൻ അവളെ തന്നെ തിരഞ്ഞെടുത്തത്. അവൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ആ ഐ.പിഎസ് ക്കാരൻ ഭർത്താവ് ഒതുങ്ങി ഇരിക്കും എന്ന് കരുതുന്നുണ്ടോ
അതു കൊണ്ട് അവൾക്ക് മുൻപേ അവനെ തന്നെ ഇല്ലാതാക്കണം"
"നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ.ഇത് എങ്ങാനും അവർ അറിഞ്ഞാൽ ആ നിമിഷം ഈ വീട് വിട്ട് അവർ ഇറങ്ങും" അമ്മായി പേടിയോടെ പറഞ്ഞു.
അതിന് മറുപടിയായി അയാൾ ഒന്ന് ഉറക്കെ ചിരിക്കുകയാണ് ചെയ്യ്തത്.
" നീ എന്താ വിചാരിച്ചേ.നിനക്ക് അറിയില്ല ആ കരിനാഗത്തിൻ്റെ ശക്തി. കൃതിയെ ഇവിടം വിട്ട് പോവാൻ അത് സമ്മതിക്കില്ല.
അതുപോലെ തന്നെ ഈ പൂജ നടക്കുന്നതിന് മുൻപേ കൃതിയെ ഇല്ലാതാക്കാനും ആ നാഗം ശ്രമിക്കും''
" അപ്പോൾ ഈ പൂജ മുടങ്ങില്ലേ."
"ഇല്ല. അവളുടെ മരണത്തോടെ ഈ തറവാട്ടിലെ കരിനാഗ ദോഷം മാറുകയും ചെയ്യും" അയാൾ ഒരു വന്യമായ ചിരിയോടെ പറഞ്ഞു.
'' അപ്പോ എങ്ങനെ ആയാലും അവളുടെ മരണം ഉറപ്പാണ്. അല്ലേ അച്ഛാ." അവൾ ചിരിയോടെ ചോദിച്ചു.
"അതെ "
" അവൾ ഈ ലോകത്ത് നിന്നും ഇല്ലാതായാൽ അപ്പോ എനിക്ക് നാഥേട്ടനെ കിട്ടും അല്ലേ " അവൾ അത് പറഞ്ഞതും അമ്മാവൻ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി.
ഇരുട്ടിൻ്റെ മറവിൽ നിൽക്കുന്ന എബിയെ ആരും കണ്ടിരുന്നില്ല
" ഈ കരിനാഗം എന്താ. അപ്പോ ഞാൻ സ്വപ്നത്തിൽ കണ്ടത് സത്യം ആണോ. ഒന്നും മനസിലാകുന്നില്ല
പക്ഷേ ഒരു കാര്യം മാത്രം അറിയാം അമ്മുവിൻ്റെ ജീവൻ അപകടത്തിലാണെന്ന്.
പലവട്ടം ഇവിടേക്ക് വരണ്ട എന്ന് അവൾ പറഞ്ഞിട്ടും ഞാൻ ആണ് അവളെ നിർബന്ധിച്ച് കൂട്ടി കൊണ്ടുവന്നത്.
ഈ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല
അവൻ എന്തൊക്കെയോ മനസിൽ ഉറപ്പിച്ച് കൊണ്ട് മുറിയിലേക്ക് തന്നെ തിരിച്ച് നടന്നു.
കൃതി നല്ല ഉറക്കത്തിൽ തന്നെയാണ്. അവൻ പതിയെ ബെഡിൽ വന്ന് ഇരുന്നു. ശേഷം കൃതിയെ ഒന്ന് നോക്കി.
അവൾ നല്ല ഉറക്കത്തിൽ ആണ്. അവൻ അവളുടെ തലയിൽ പതിയെ ഒന്ന് തലോടി.ആ സ്പർശനം അറിഞ്ഞെന്ന പോലെ അവൾ ഒന്ന് ചിണുങ്ങി.
" നിന്നേ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. നീ എൻ്റെ സ്വന്തം ആണ് " എബി അവളെ തൻ്റെ നെഞ്ചോട് ചേർത്തി കിടത്തി.
ശേഷം അവളുടെ നെറുകയിൽ പതിയെ ഒന്ന് ഉമ്മ വച്ചു. അവളെ ചേർത്തു പിടിച്ച് എബിയും പതിയെ ഉറങ്ങി.
***
രാവിലെ എഴുന്നേറ്റ കൃതി തൻ്റെ അരികിൽ കിടന്നുറങ്ങുന്ന എബിയുടെ മുഖം കണ്ട് ആണ് ഉണർന്നത്.
മുഖത്ത് ഗൗരവം ആണെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി ഒളിഞ്ഞിരിക്കുന്ന പോലെ അവൾക്ക് തോന്നി.
എബി തൻ്റെ ഇരു കൈകൾ കൊണ്ടും കൃതിയെ കെട്ടി പിടിച്ചാണ് ഉറങ്ങുന്നത്.
" ഇയാളെ എനിക്ക് മനസിലാവുന്നേ ഇല്ലല്ലോ. ചില സമയത്ത് തോന്നും എന്നേ ഒരു പാട് ഇഷ്ടം ആണെന്ന്.മറ്റു ചിലപ്പോ തോന്നും എന്നേ കണ്ണിനു നേരെ കണ്ടൂടാ എന്ന് "
കൃതി ഉറങ്ങുന്ന എബിയെ നോക്കി കൊണ്ട് പറഞ്ഞു. ശേഷം തല ഉയർത്തി അവൻ്റെ കവിളിൽ ഉമ്മ വച്ചു.
ശേഷം അവൻ്റെ മീശ പിരിച്ച് വച്ചു.കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട്. അവൾ അവൻ്റെ മുഖം നോക്കി മനസിൽ വിചാരിച്ചു.
വീണ്ടും അവൾ അവൻ്റെ മറുകവിളിൽ ഉമ്മ വച്ചു. നെറ്റിയിലും ഉമ്മ വച്ചതും എബി പതിയെ കണ്ണ് തുറന്നു.
അത് കണ്ടതും കൃതിക്ക് എന്തോ ഒരു നാണക്കേട് തോന്നി. അവൾ വേഗം ചാടി എണീറ്റു.
"എവിടേക്കാ" ബെഡിൽ നിന്നും താഴേക്ക് ഇറങ്ങാൻ നിന്ന കൃതിയുടെ കൈ പിടിച്ച് കൊണ്ട് എബി ചോദിച്ചു.
''നേരം വെളുത്തു. ഞാൻ താഴേക്ക് പോവാ '' അവൾ ക്ലോക്കിലേക്കും പുറത്തേക്കും നോക്കി കൊണ്ട് പറഞ്ഞു.
"സമയം 6 മണി കഴിഞ്ഞിട്ടല്ലേ ഉള്ളൂ. നീ ഇവിടേ കിടക്ക് .കൃതിയെ ബെഡിലേക്ക് ചരിച്ചു കൊണ്ട് എബി പറഞ്ഞു.
കൃതി അത്ഭുതത്തോടെ അവൻ്റെ അരികിൽ കിടന്നു.അവൾ കിടന്നതും എബി പതിയെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു.
"ഇനി എൻ്റെ ഒപ്പം അല്ലാതെ നീ ഈ മുറി വിട്ട് പുറത്ത് പോകരുത് " കുറച്ച് നേരത്തെ ആലോചനക്ക് ശേഷം എബി പറഞ്ഞു.
"എന്താ ഇച്ചായ. എന്തെങ്കിലും പ്രശ്നം ഉണ്ടോ "
"എയ് ഒന്നും ഇല്ല ."
"എന്താ ഇച്ചായാ .എന്താ പറ്റിയത്.മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു."
" ഒന്നും ഇല്ലാെടി " അവൻ അവളെ കെട്ടിപിടിച്ച് അവളുടെ കഴുത്തിൽ മുഖം ചേർത്തു കൊണ്ട് കിടന്നു.
കൃതിക്ക് മനസിൽ ആകെ ഒരു പേടി നിറയുന്ന പോലെ. എന്തോ ആപത്ത് വരുന്ന പോലെ ഒരു തോന്നൽ .
കുറേ നേരം അവർ അങ്ങനെ തന്നെ കിടന്നു. കൃതി എബിയുടെ നെറുകയിൽ പതിയെ തലോടി കൊണ്ടിരുന്നു.
കുറേ കഴിഞ്ഞതും എബി എണീറ്റു. കൃതിയുടെ നെറുകിൽ ഒരു ഉമ്മ വച്ചു കൊണ്ട് അവൻ ബെഡിൽ നിന്നും എണീറ്റ് ബാത്ത് റൂമിൽ കയറി.
എബിയുടെ ഈ ഭാവമാറ്റത്തിൻ്റെ അർത്ഥം മനസിലാകാതെ കൃതി ബെഡിൽ തന്നെ കിടന്നു.
എബിയുടെ മനസ് ആകെ കലങ്ങി മറിയുകയാണ്.പോലീസ് ക്കാരൻ ആണെങ്കിലും മനസിൽ ഒരു പേടി വന്ന് നിറഞ്ഞു.
മനുഷ്യനു നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറം എന്തോ ഒരു അദ്യശ്യ ശക്തി ഭൂമിയിലുണ്ട്.
അവൻ്റെ മനസിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു. അവൻ വേഗം കുളിച്ച് വസ്ത്രം മാറി മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു.
എബി മുറിയിലേക്ക് ചെല്ലുമ്പോൾ മുത്തശ്ശി കലിൽ കുഴമ്പ് തേക്കുകയാണ്.
" ഇങ്ങ് താ മുത്തശ്ശി. ഞാൻ തടവി തരാം" എബി കുഴമ്പ് വാങ്ങി കൊണ്ട് പറഞ്ഞു. ശേഷം അവൻ മുത്തശ്ശിയുടെ കാലിൽ തടവാൻ തുടങ്ങി.
"മുത്തശ്ശി ഇപ്പോ ആ നാഗകാവിൽ പൂജ ഒന്നും നടത്താറില്ല."
" ഇല്ല കുട്ടൃ .കാവ് മുഴുവൻ ഇപ്പോ കാട് പിടിച്ച് കിടക്കാ"
"മുത്തശ്ശിക്ക് ഈ നാഗകഥകൾ ഒക്കെ അറിയോ."
"പിന്നെ അറിയാതെ. ഞാൻ ഈ നാഗമഠം തറവാട്ടിൽ എത്തിയിട്ട് വർഷം 50 കഴിഞ്ഞില്ലേ .എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ "
" എയ് ഒന്നൂല്ല മുത്തശ്ശി അറിയുമോ എന്ന് ചോദിച്ചതാ വെറുതെ "
" ഈ കുടുബത്തിൽ ഓരോ തലമുറയിലേയും ഒരു സ്ത്രീയിലും ,ഒരു പുരുഷനിലും നാഗദൈവത്തിൻ്റെ സാന്നിധ്യം ഉണ്ടാവും.
കഴിഞ്ഞ തലമുറയിൽ ആ ഭാഗ്യം കിട്ടിയത് എൻ്റെ മോൾക്ക് ആയിരുന്നു. എൻ്റെ ദേവകിക്ക് "അമ്മയുടെ പേര് കേട്ടതും എബിയുടെ കണ്ണുകൾ വിടർന്നു.
"പക്ഷേ അവൾ അവൾക്കിഷ്ടപ്പെട്ട ആളുടെ ഒപ്പം ഇറങ്ങി പോയി "മുത്തശ്ശി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
"മുത്തശ്ശിക്ക് ആ മകളോട് ഇപ്പോ ദേഷ്യം ഉണ്ടോ "
" എയ് ഒരിക്കലും ഇല്ല മോനേ. അവൾ ഇവിടെ കുറേ പിടിച്ചു നിന്നതാ .അവസാനം ഒരു മാർഗവും ഇല്ലാഞ്ഞിട്ടാ ഇറങ്ങി പോയത്. അതും ഒരു ക്രിസ്ത്യാനി പയ്യൻ്റെ ഒപ്പം
അന്ന് തറവാട്ട് പേര് കളഞ്ഞ് കുളിക്കാൻ ഇവിടത്തെ ആള് സമ്മതിച്ചില്ല. ആ ചെറുക്കൻ്റെ വീടുക്കാർ ഒരു പാട് തവണ ഇവിടെ വന്ന് കല്യാണം ആലോചിച്ചതാ. പക്ഷേ ആര് കേൾക്കാൻ "
കുറച്ച് നേരം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.
"മുത്തശ്ശി ഈ വാസുകിയും, അനന്തനും ആരാ" എബി സംശയത്തോടെ ചോദിച്ചു.
"മോന് ഇതൊക്കെ എങ്ങനെ അറിയാം"അവൻ്റെ ചോദ്യം കേട്ട് മുത്തശ്ശി അത്ഭുതത്തോടെ ചോദിച്ചു.
" അത്.. അത് പിന്നെ ഇവിടെ ആരോ പറഞ്ഞു കേട്ട പേരാ" അവൻ വായിൽ വന്ന നുണ പറഞ്ഞു.
" ഞാൻ കുറച്ച് മുൻപ് പറഞ്ഞില്ലേ കുടുംബത്തിൽ ഒരാൾക്കുണ്ടാകുന്ന നാഗസാന്നിധ്യം .അതിൽ സ്ത്രീ ആണെങ്കിൽ വാസുകിയും പുരുഷനിൽ അനന്തനും ആണ് "
മുത്തശ്ശി പറയുന്നത് കേട്ട് എ ബി ശരിക്കും ഞെട്ടി. അപ്പോ ഞാൻ എന്തു കൊണ്ട് അങ്ങനെ ഒരു സ്വപ്നം കണ്ടു. എബിക്ക് ഒന്നും മനസിലായില്ല
"നിങ്ങൾ കല്യാണം കഴിഞ്ഞ് ആദ്യായിട്ട് തറവാട്ടിലേക്ക് വന്നതല്ലേ. ഇന്ന് കുടുംബക്ഷേത്രത്തിൽ പ്രാർത്ഥിച്ചിട്ടു വരണം ട്ടോ "
" ശരി മുത്തശ്ശി "
"എന്നാ മോൻ പൊയ്കോള്ളു. അമ്പലത്തിൽ പോവാൻ തയ്യാറാവു "
" ശരി മുത്തശ്ശി " എബി ബെഡിൽ നിന്നും എണീറ്റു
''മുത്തശ്ശി ഈ കുടുംബത്തിന് എന്തെങ്കിലും ദോഷം ഉണ്ടോ.ഈ കരിനാഗത്തിൻ്റെയോ മറ്റോ " അത് കേട്ടതും മുത്തശ്ശിയുടെ മുഖത്ത് ഒരു ഭയം നിറഞ്ഞ് വന്നത് എ ബിയും ശ്രദ്ധിച്ചിരുന്നു.
" ഈ കാര്യം കുട്ടി എങ്ങനെ അറിഞ്ഞു "
"അതൊക്കെ ഞാൻ അറിഞ്ഞു. ഞാൻ അറിഞ്ഞത് സത്യം ആണോ "
"അതെ. അപകടമാണ് കുഞ്ഞേ. നിങ്ങൾ വേഗം തിരിച്ച് പോവാൻ നോക്കിക്കോ. പറ്റിയാൽ ഇന്നു തന്നെ "
എബി മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ പുറത്തേക്ക് ഇറങ്ങി. എന്തൊക്കെയോ അപകടം അവിടെ പതുങ്ങി ഇരിക്കുന്ന പോലെ എബിക്ക് തോന്നി.
അവൻ നേരെ മുറിയിലേക്ക് നടന്നു. എബി മുറിയിൽ എത്തിയതും കൃതി കുളിച്ചിറങ്ങിയതും ഒരുമിച്ചായിരുന്നു.
"അമ്മു വേഗം റെഡിയാവ്. അമ്പലത്തിലേക്ക് ഒന്ന് പോയി വരാൻ മുത്തശ്ശി പറഞ്ഞു.
എബിയും കൃതിയും വേഗം റെഡിയായി അമ്പലത്തിലേക്ക് പോകാനായി ഇറങ്ങി.
നടന്ന് പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. അതിനാൽ അവർ നടന്ന് ആണ് പോയത്.
എബിയുടെ ഈ സാമീപ്യം കൃതിക്ക് വലിയ ഒരു നിധി കിട്ടിയ സന്തോഷം ആയിരുന്നു.എന്നാൽ എബിയുടെ മനസിൽ വേറെ എന്തൊക്കെയോ ആയിരുന്നു.
റോഡിലൂടെ കുറച്ച് അകലം ഇട്ടാണ് അവർ നടന്നിരുന്നത്. കൃതി എന്തൊക്കെയോ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു നടക്കുന്നുണ്ട്.
പക്ഷേ എബിയുടെ മനസ് വേറെ എവിടെ ആയിരുന്നു. ഇത്രയും നേരം താൻ വായിലെ വെള്ളം വറ്റുന്ന വരെ സംസാരിച്ചിട്ടും എബി ഒന്നും മിണ്ടാത്തത് കണ്ട് കൃതി അവനെ തട്ടി വിളിച്ചു.
'' ഇച്ചായാ .എന്താ ആലോചിക്കുന്നേ.ഈ ലോകത്തൊന്നും അല്ല " അവൾ ചിരിയോടെ ചോദിച്ചു.
പകരം എബി മറുപടി പറയാതെ കൃതിയുടെ കൈകളിൽ തൻ്റെ കൈ കോർത്തു കൊണ്ട് നടന്നു.
''അമ്മൂ..."
"എന്താ ഇച്ചായ "
''നിനക്ക് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ. അല്ലെങ്കിൽ ദേഷ്യം എപ്പോഴേക്കിലും തോന്നിയിട്ടുണ്ടോ.''
" ഇല്ല ഇച്ചായാ. എന്താ ഇപ്പോ ഇങ്ങനെ ഒക്കെ ചോദിക്കാൻ "
" എയ് ഒന്നും ഇല്ലാടോ. വെറുതെ ചോദിച്ചതാ."
അപ്പോഴേക്കും അവർ അമ്പലത്തിൽ എത്തിയിരുന്നു.
"താൻ പോയിട്ട് വാടോ. ഞാൻ ഇവിടെ കാത്തു നിൽക്കാം " എബി ആൽത്തറയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
"അതെന്താ അങ്ങനെ.ഇച്ചായൻ കൂടി വാ പ്ലീസ്"
" ഞാൻ ഇല്ലടോ .താൻ പോയിട്ട് വാ ''
''ഇച്ചായൻ വരുന്നില്ലെങ്കിൽ ഞാനും കയറുന്നില്ല." കൃതി എബിയുടെ അരികിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
" ഞാൻ അകത്തേക്ക് വന്നാൽ പ്രോബ്ലം ആവുമെടോ. ഷർട്ട് ഊരിയാൽ എൻ്റെ കഴുത്തിലെ ഈ മാല കാണും. പിന്നെ അത് വലിയ പ്രശ്നം ആകും"
"അതിനെന്താ ആ മാല ഊരി വച്ചാൽ പ്രശ്നം തീരുമല്ലോ" അത് പറഞ്ഞതും കൃതി എബിയുടെ കഴുത്തിലെ മാല അഴിച്ചതും ഒരുമിച്ചായിരുന്നു.
മാല അഴിച്ച് അവൾ അവൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഇട്ടു. ശേഷം അവർ അമ്പലത്തിനകത്തേക്ക് നടന്നു.
അമ്പലത്തിൽ കയറി പ്രാർത്ഥിച്ച ശേഷം അർച്ചന കഴിപ്പിച്ച് അവർ പുറത്തേക്ക് ഇറങ്ങി.
"നാഗമoത്തിലെ ജാനകിയുടെ മകൾ അല്ലേ " ഒരു പ്രായമായ സ്ത്രീ കൃതിയെ നോക്കി ചോദിച്ചു.
"അതെ "കൃതി പുഞ്ചിരിയോടെ പറഞ്ഞു.
"എൻ്റെ അടുത്ത് വടക്കേലെ ശാരദ പറഞ്ഞിരുന്നു ജാനകിയുടെ മോളും ഭർത്താവും വന്നിട്ടുണ്ട് എന്ന്. ഇതാണോ ഭർത്താവ് "
"അതെ"
"മോൻ്റെ പേര് എന്താ "
" എ... അമർനാഥ് " എബി പെട്ടെന്ന് നിർത്തി കൊണ്ട് പറഞ്ഞു.
" വിശേഷം വല്ലതും ഉണ്ടോ മോളേ " മുത്തശ്ശി ഒരു പുഞ്ചിരിയോടെ കൃതിയെ നോക്കി ചോദിച്ചു.
എന്ത് ഉത്തരം നൽകണം എന്ന് അറിയാതെ കൃതി എബിയുടെ മുഖത്തേക്ക് നോക്കി.
(തുടരും)
★APARNA ARAVIND★