Aksharathalukal

അകലെ

അറിയുന്നുവോ നീ എന്റെ വേദന?
അറിയുന്നുവോ ഞാൻ നിന്നെ തേടുന്നു?
എന്തിനീ ഈ വിരഹത്തിൽ വെന്തുരുകുന്നു നാം......
അത്രമേൽ വെറുത്തുപോയോ എന്നെ നീ...?
കാരണമറിയാതെ ഈ വേദന എന്നെ കൊല്ലാതെ കൊല്ലുന്നു....
ഓർക്കുന്നുവോ നീ ആ രാത്രിയാമങ്ങളെ
കാതങ്ങൾ അകലെയെങ്കിലും അടുത്തായിരുന്ന ആ രാത്രികൾ!