Aksharathalukal

oh my kadavule - 12

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️
ഭാഗം 12
 

അച്ഛാ....ഞാൻ ഒന്ന് പറഞ്ഞോട്ടെ....

നീ ഇനി ഒന്നും പറയണ്ട പാർത്തി....😡

പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൻ അവിടുന്ന് എഴുനേറ്റു......

ധാത്തച്ച...ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ......??!(കിച്ചു)

മ്മ്...എന്താ...അവനു വേണ്ടി വക്കാലത്ത് ആണോ....?!

അല്ലച്ച.....പാർത്തിയേട്ടൻ ഇഷ്ടപ്പെടുന്ന ആൾ എൻ്റെ ചേച്ചി ആണ്....അതായത് എൻ്റെ അച്ഛൻ്റെ ഏട്ടൻ്റെ മോൾ.....!
ഇപ്പൊ അമ്മുചെച്ചിയെ അവിടെന്ന് എങ്ങന എങ്കിലും രക്ഷിക്കണം.....

കല്യാണം ഉറപ്പിച്ച ആളെ കൂട്ടി കൊണ്ടുവരാൻ ഒക്കെ പറഞ്ഞാല്.... ആ അച്ഛനും അമ്മയും എന്തോരം വേദനിക്കും.......വേണ്ട ....അതൊന്നും ശെരി എല്ലാ......

അതല്ല അച്ച....അയ്...അയാള് ഒരു ദുഷ്ടനാ......അയാൾക്ക് ആരോടും സ്നേഹം ഒന്നും ഇല്ല.....

ഒക്കെ പറയുമ്പോഴും അവള് വല്ലാതെ വിയർക്കുനുണ്ട് ആയിരുന്നു...വല്ലാത്തൊരു ഭയം ഉള്ളിൽ നിറയുന്ന പോലെ....

എന്താ മോളെ ഒന്ന് തെളിച്ചു പറ....

ഇപ്പൊ ചേച്ചിടെ ഇഷ്ടം ഇല്ലാതെ ആണ് ഈ കല്യാണം ഉറപ്പിച്ചത്....ഞാൻ ആവിടെന്ന് വരും മുന്നേ ആയിരുന്നു ഒക്കെ ഉറപ്പിച്ചത്....
ചേച്ചിടെ അമ്മക്കും ഈ കല്യാണത്തിന് ഇഷ്ടം ഇല്ല...ഒരമ്മയും മകൾക്ക് മോശം വരാൻ ആഗ്രഹിക്കില്ല...അയാൾക്ക് പണം മാത്രമേ വേണ്ടൂ....ബന്ധങ്ങൾക്ക് ഒന്നും ഒരു പ്രാധാന്യവും അയാള് കൽപ്പിക്കുന്നില്ല......ഇപ്പോഴും ചേച്ചിയെ കാശിനായി വിൽകുന്നു എന്ന് പറയാം.....
അത് കൊണ്ടാ പറയണേ അച്ച...പാർത്തിയെട്ടൻ്റെ കൂടെ ചേച്ചിക്ക് സന്തോഷിക്കാൻ ആവൂ......ചേച്ചിയെ അവിടെനന്നും രക്ഷിക്കാൻ പറ്റുമോ.....?!

മുഖത്ത് നിസ്സഹായാവസ്ഥ നിറഞ്ഞു നിന്നിരുന്നു.....

ഹമ്മ്...അങ്ങനെ ഒക്കെ ആണേൽ അവനോട് ചെന്ന് വിളിച്ചോണ്ട് വരാൻ പറ...............!!ഇനി മറ്റെന്ത് ചിന്തിക്കാൻ.........😊

ശെരിക്കും......😀

ആടി... കുരുട്ടെ......

ദെ ധത്തച്ഛ ഞാൻ കുരുട്ട് ഒന്നും അല്ല...നിച്ച് അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്☹️

മ്മ്..ഉവ്വ് ഉവ്വേ....നീ എൻ്റെ കാശി ചെക്കൻ്റെ അടുത്ത് വന്ന് നിന്നാട്ടെ....

അത് ഇനി നിക്കുവാ ഒന്നും വേണ്ട ... കൊടി മരം പോലെ നീളം ഇല്ലെ അതിന്....അയിനപ്പോ നിച്ച് ഒന്നും ചെയ്യാൻ ഒക്കത്തില്ലല്ലോ....☹️

അതെന്നെ അല്ലേ ദത്തച്ചൻ പറഞ്ഞത്.... കുരുട്ടെന്ന്......കുരുട്ടടക്ക...😌🤭

അവള് കാശിയെ തുറിച്ച് നോക്കി...

അച്ഛനും അമ്മയും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവനു അരികിലേക്ക് നീങ്ങി നിന്ന് അവള്...

ഡോ...കാശി കുട്ടാ...ഞാൻ കുരുട്ടു ആണെല്ല ഇതിനും കൂടെ ചേർത്ത് ഉള്ള പണി കമിങ് ആണ്... വെയ്റ്റ് ആൻഡ് സീ...🤧😤

I'm waiting....അവളുടെ കാതിനരികിൽ ചെന്ന് അവൻ പറഞു....

അവള് അവനെ നിസ്സാരം ആയി പുച്ഛിച്ചു തള്ളി....

അവൻ ആണേൽ അവൾക് ഒരു സൈറ്റ് അടിച്ചു വിട്ടു....😌

ഇയാൾക്ക് നല്ല പണി കൊടുക്കണം...😤.(ആത്മ)

_______________________________"🤦🏼‍♀️

ഓയ് നിരാശ ക്യാമുക...

ടെറസ്സിൽ ചെന്ന് നിൽകുന്ന പാർഥിയേ നോക്കി അവള് വിളിച്ചു..

പാർത്തി തിരിഞ്ഞവളെ ഒന്ന് തുറിച്ച് നോക്കി ......

കലിപ്പ് കള ശേട്ട... കിച്ചുസ് അല്ലേ പറയണേ....

അല്ലേടി ഞാൻ ഇനി എന്തോ ചെയ്യും...അച്ഛൻ സമ്മതിക്കാതെ കാശി എന്തെങ്കിലും ചെയ്യും എന്ന് തോന്നുന്നില്ല....അച്ഛൻ ആണേൽ ഒന്ന് കേൾക്കാൻ കൂടെ തയ്യാറും ആകുന്നില്ല.....☹️

എൻ്റെ പാർത്തി ചേട്ടാ....നിങൾ സെഡ് ആകല്ലെ...അച്ഛൻ ഒക്കെ സമ്മതിച്ചു...ഇനി വേഗം ഒരു പ്ലാൻ ആക്കി ചേച്ചിയെ ഇങ്ങ് പിടിച്ചൊണ്ട് പോന്ന മതി.....

സത്യമാണോ....
അവൻ അൽഭുതതോടെ ചോദിച്ചു

എല്ലാ  കള്ളം... ദേ ഒരു മാതിരി സീരിയൽ കളിക്കാതെ പോയി വല്ല പ്ലാനും ആക്ക്...
പിന്നെ ഒരു കാര്യൂടെ....

എന്താ കിച്ചു...

ഞാൻ ആ ക്യാശി മോന് ഒരു പണി വെക്കുന്നുണ്ട്... കരറ്റ് ആയി മുന്നിൽ വന്നു ചാടരുത്...അപേക്ഷയാണ്...

ഹി ഹി...ഇല്ലെൻ്റ കൊച്ചെ...നീ പോളിക്ക്....
ഞാൻ പോയി അവനോട് എന്താ ഇനി ചെയ്യാ എന്ന് ചോദിച്ചെച്ചും വരുന്നു..

അവള് അതിന് തലയാട്ടി..

ഹി ...ഹി..നിങ്ങളെ ഞാൻ ഇന്ന് ശെരി ആക്കി തരാം മിഷ്ടേർ കാശി മോൻ...
മനസ്സിൽ പറഞ്ഞ് ഊറി ചിരിച്ചു...

തല ആട്ടി  ചാടി തുള്ളി പോകുന്ന അവളെ കാശീയും താഴെ നിന്നും വീക്ഷിക്കുന്നുണ്ടായിരുന്നു......❤️

_______________________________🤦🏼‍♀️

ഡാ കാശി ഇനി അവളെ എങ്ങിനെ ചാടിക്കാം അവിടെനന്നു..... കിച്ചുനെ പോക്കിയിട്ട് അത്ര ഒന്നും ആയില്ലാലോ അപ്പോ അയാള് കുറച്ചൂടെ ശ്രദ്ധിക്കുന്നുണ്ട് ആകില്ലേ.....!

ഹമ്മ്...കല്യാണത്തിൻ്റെ അന്ന് ആണ് അടിച്ചോണ്ട് വരാൻ പറ്റിയ സമയം.....!!!
അതിന് മുന്നേ കല്യാണം നടക്കുന്ന സ്ഥലം അടക്കം എല്ലാം നമ്മൾ അറിഞ്ഞ് വെക്കണം.....!!!

ഹമ്മ്.........എനിം അഞ്ചോ ആറോ ദിവസമേ ഉള്ളൂ...അതിനിടയിൽ എല്ലാം സെറ്റ് ആക്കണം......

ആട...നീ പേടിക്കാതെ....നമ്മക്ക് ഒക്കെ സെറ്റ് ആക്കാം....

മനസ്സിൽ പലതും കൂട്ടിയും കിഴിച്ചും പാർത്തി അകത്തേക്ക് ചെന്നു.........!!

__________________________________🤦🏼‍♀️

എന്താ കിച്ചു മോൾ ചെയ്യണേ....(രാധമ്മ)

ഇന്ന് ബിരിയാണി അല്ലയോ കഴിച്ചെ..ഞാൻ വച്ചു പൊതീന ഇട്ട് ഒരു കട്ടൻ വെക്കാം എന്ന്......

ആഹാ...കൊള്ളാല്ലോ...എന്നിട്ട് ആയോ....

ആ..അമ്മെ.....!!
പിന്നെ ഈ കട്ടൻ കാശിയെട്ടനു കൊണ്ട് കൊടുക്കാമോ അമ്മെ...

അതെന്താ മോളെ നിനക്ക് കൊടുത്താൽ പോരെ....

അതമ്മെ ചിലപ്പോ വാങ്ങില്ല....☹️
ഞങ്ങൽ ചെറുതായൊന്നു പിണങ്ങി...

എന്ന ഇത് കൊണ്ട് കൊടുത്ത് പിണക്കം മാറ്റെറോ...

അതല്ല അമ്മെ...വാങ്ങത്തില്ല....പിണക്കം ഒക്കെ പിന്നെ ഞാൻ മാറ്റികൊള്ളാം....ഇപ്പൊ ഇത് അമ്മ കൊടുക്കുവോ...☹️

അതെ അതെ അമ്മെ അവൻ്റെ സ്വഭാവം അറിയില്ലേ...അവള് കൊടുത്ത ചിലപ്പോ അവൻ അത് കളയും...
അങ്ങോട്ടേക്ക് വന്ന പാർത്തി പറഞ്ഞു....

നിങൾ ശെരിക്കും പുണ്യാളൻ ആണ് സെട്ടാ...(le കിച്ചു ക്കി ആത്മ)

മ്മ്..ശെരി...പിന്നെ പിണക്കം ഒക്കെ പെട്ടന്ന് മാറ്റണം...കേട്ടോ...

ഹ....😊

അമ്മ അതും കൊണ്ട് പോയതും പാർത്തി അവൾടെ നേരെ തിരിഞ്ഞു....

ഡീ ...നീ സത്യം പറ.......അതിൽ എന്താ ചേർത്തത്...

ഹി .....ഹി... അതോ......

ആ പറഞ്ഞു തൊലക്ക്......🤧

അതില്ലെ...വേറെ ഒന്നും അല്ല നൂറ് ചെറുനാരങ്ങയുടെ ശക്തി ആ....വയർ കേട് വരാതെ ഇരിക്കാൻ.....😌

എടീ ബയങ്കരി.... അ ചേക്കനോട് ഇത് വേണോ.....

ശു...ചുപ് രഹോ...ഇതങ്ങാനും കാഷിയെട്ടൻ കുടിക്കും മുന്നേ വെളിയിൽ ആക്കിയാൽ...അറിയാലോ കിച്ചുനെ........മുളക് അരച്ച് കുടിപ്പിക്കുമെ....😌

അയ്യോ... വേണ്ടായേ...ഞാൻ ഒന്നും മിണ്ടുന്നില്ല...

അന്ത ഭയം ഇരിക്കട്ടും....😌

എല്ലാ ഇതിലൊക്കെ ഈ നൂറു ചെറുനാരങ്ങയുടെ ശക്തി ഉണ്ടോ....😐

ഏയ്...ഇല്ലെന്ന് കുടിച്ചോ...... വേണെൽ ഒരു ഗ്ലാസ് ഞാൻ കുടിച്ച് സാമ്പിൾ കാണിക്കാം....😌

ഒരു ഗ്ലാസ് എടുത്ത് അവള് കുടിച്ച് കാണിച്ച് കൊടുത്ത്....

ഇപ്പൊ വിശ്വാസം ആയോ....🤨

ആയെ.....😌

__________________________________🤦🏼‍♀️

മോനെ കാശി......!!
കാശിഡെ റൂമിലേക്ക് ചെന്നവർ വിളിച്ചു...

പറ എൻ്റെ രാധമ്മെ......
എന്നും പറഞ്ഞവവൻ അവരടെ കവിളിൽ പിടിചു വലിച്ചു....

ഇതാ മോനെ ഇത് നിനക്കാ.....

എന്നും പറഞ്ഞവർ ആ കട്ടൻ അവനു നേരെ നീട്ടി............!!
 

(തുടരും)

മേഘ രാജീവൻ ✍️


oh my kadavule - 13

oh my kadavule - 13

4.7
4459

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️ ഭാഗം 13 ഇതാ മോനെ ഇത് നിനക്കാ..... എന്നും പറഞ്ഞവർ ആ കട്ടൻ അവനു നേരെ നീട്ടി............!! അതും വാങ്ങി അവൻ കുടിക്കാൻ പോകുമ്പോൾ ആയിരുന്നു കഥത്തിന് വെളിയിൽ നിന്നും തല ഇട്ട് നോക്കുന്ന കിച്ചുവിനേ അവൻ കാണുന്നത്.......! ഇത്ര ആകാംഷയോടെ അവള് അവിടെ നിന്ന് നോക്കണം എങ്കിൽ ഇതിൽ എന്തോ ഒരു ഇത് ഇല്ലെ....(കാശി ക ആത്മ) കി...കിച്ചു നീ എന്താ അവിടെ നിൽകുന്നേ....ഇങ്ങോട്ട് കേറി വാ...... കാശിഡെ നാവിൽ നിന്നും കിച്ചു...എന്ന പേര് ആദ്യം ആയി കേൾക്കുന്ന കൊണ്ട് തന്നെ കറൻ്റ് അടിച്ച കാക്കയെ പോലെ ആയിരുന്നു ലവള്ടെ അവസ്ഥ......!! നീ എന്ത് ഓർത്ത് നിൽകുവാ....ഇങ്ങോട്ടേക്കു വാ....... അവള് യാന്ത