*റൂഹിന്റെ ഹൂറി_💖*
Part-28
✍️🦋Hina_rinsha🦋
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
°°°°°°°°°°°°°°°°°°°°°°°°°
"ഇപ്പൊ തല്‍കാലം പേടിക്കാന് ഒന്നും ഇല്ല... Critical stage തരണം ചെയ്തിട്ടുണ്ട്.... തലയില്‍ ആഴത്തില്‍ ഒരു മുറിവ് ഉണ്ട്.... കുറച്ചധികം blood നഷ്ടപെട്ടിട്ടുണ്ട്.... എപ്പോ വേണമെങ്കിലും ബോധം വരും... ചെസ്റ്റ് ഭാഗത്ത് ബ്ലഡ് കട്ട പിടിച്ചിട്ടുണ്ട്...അത് scene ആണ്... അത് കൊണ്ട് എത്രയും പെട്ടന്ന് നമുക്ക് ഒരു സർജറി ചെയ്യാം..."
Doctor ആദ്യം പറഞ്ഞത് കേട്ട് കുറച്ച് ആശ്വാസം തോന്നി എങ്കിലും.. Surgery എന്ന് കേട്ടപ്പോ അവരെ മുഖം മങ്ങി.....
" ഏയ്... Don't worry.... ചെറിയ surgery ആണ്... പേടിക്കാൻ ഒന്നുല്ല്യാ... നമുക്ക് നോക്കാം.... "
" ഡോക്ടർ hadiya പറഞ്ഞ കുട്ടി കണ്ണ് തുറന്നു.."
പെട്ടന്ന് ഡോര്‍ തുറന്ന് ഒരു തല ഉള്ളിലേക്കിട്ട് ഒരു nurse പറഞ്ഞതും രണ്ട് പേരും ചയറിൽ നിന്ന് ചാടി എഴുന്നേറ്റു...
ഡോക്ടർ അവരെ തോളില്‍ തട്ടി പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങി പോയി......പിന്നാലെ അവരും....
🦋🦋🦋🦋
അകത്ത് നിന്ന് ഇറങ്ങി പോയ nurse ഡോക്ടറേയും വിളിച്ച് വരുന്നത് കണ്ട് റന അടച്ചിട്ട ഡോറിലേക്ക് പേടിയോടെ നോക്കി.....
പിന്നാലെ നടന്ന് വരുന്ന ആഷിയേയും റിച്ചുനേയും കണ്ട് അവള്‍ അവരെ അടുത്തേക്ക് ഓടി പോയി...
"ആഷിക്കാ ഹാദി....."
"ഒന്നുല്ല്യാ റനാ...." അവന്‍ അവളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു....
ഹാദി ക്ക് തല പൊട്ടി പിളരും പോലെ തോന്നി... അവൾ തലയില്‍ രണ്ട് കയ്യും അമർത്തി പിടിച്ചു...
"ഹാദിയ are you okay..."
"യെ.. Yes... അമീക്ക..."
അവൾ ഡോക്ടറെ മുഖത്തേക്ക് ഉറ്റു നോക്കി...
Doctor തല ചെരിച്ച് nurse മാരെ നോക്കി തിരിഞ്ഞ് അവളെ നോക്കി.....
"aman തന്റെ ആരാ....."
"എന്റെ ഇക്കയാ...."
Doctor ഒന്ന് മൂളി....
"അമീക്ക എവിടെയാ doctor..."
ആ സമയം അവളുടെ കണ്ണിലെ ഭാവം അവര്‍ക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു......
"പറ doctor എവിടെയാ..."
അവൾ അതും പറഞ്ഞ് എഴുന്നേൽക്കാന് നിന്നതും .. അവർ അവളെ പിടിച്ചു വെച്ചു...
" relax hadiya... തന്റെ ഇക്കാക്ക് ഒരു കുഴപ്പവും ഇല്ലാ.. അപ്പുറത്തെ റൂമിൽ ഉണ്ട്...." doctor അവളെ തലയില്‍ തലോടി.....
"എ... എനിക്ക് എന്റെ ഇക്കാനെ കാണണം....."
" അതിനെന്താ നമുക്ക് കാണാലോ.... ആദ്യം അസുഖം ഒക്കെ ഒന്ന് മാറട്ടെ..... ദേ കൈയിലെ"
"എനിക്ക് ഒരു കുഴപ്പവും ഇല്ല.... '" അവൾ ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞു.....
" കാണാന്നെ.. ങ്ങനെ ധൃതി പിടിക്കല്ലേ...ഇപ്പൊ താന്‍ ഇവിടെ ഇരിക്ക്"
"വേണ്ട എനിക്ക് അമീക്കാനെ കാണണം... "അവൾ കൈയിലെ സൂജി വലിച്ചു... അവിടെ blood വന്നു....
" ഏയ്... Relax...."
" ഏ... എനിക്കെന്റെ അമീക്കാനെ കാണണം...." അവൾ വീണ്ടും വീണ്ടും അതെന്നെ പറഞ്ഞ് കൊണ്ടിരുന്നു.....
അവളുടെ കണ്ണില്‍ അപ്പോൾ നിറഞ്ഞ് നില്‍ക്കുന്ന ദയനീയ ഭാവമായിരുന്നു.....
" please doctor.... എനി... എനിക്കെന്റെ ഇക്കാനെ കാണണം..." കണ്ണില്‍ നിന്ന് നീർ കുമിളകള്‍ ചാലിട്ട് ഒഴുകി..... കണ്ട് നിന്നവർ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി.......
"വാ കാണിച്ച് തരാം... പെട്ടന്ന് ഡോക്ടർ പറഞ്ഞതും അവൾ അയാളുടെ മുഖത്തേക്ക് നോക്കി....
അയാൾ പുറത്തേക്ക് നോക്കി... പിന്നാലെ അവളും നടന്നു.... ഡോര്‍ തുറന്ന് ഇറങ്ങി വരുന്ന അവളെ കണ്ട് പുറത്ത് നില്‍ക്കുന്നവര്‍ ഒരു നിമിഷം ഞെട്ടി പോയി..... റന അവളെ കെട്ടിപിടിച്ചു...
"നിങ്ങൾ ഒക്കെ ഇവിടെ നില്‍ക്കാണോ... അപ്പൊ അമീക്കാടെ അടുത്ത് ആരാ...." അവൾ എല്ലാരേയും മുഖത്ത് നോക്കി ചോദിച്ചു...... അവർ പരസ്പരം മുഖത്തേക്ക് നോക്കി തല താഴ്ത്തി...
Doctor ക്ക് പിന്നാലെ അവരും കയറി....
യന്ത്രങ്ങള്‍ക്ക് ഇടയില്‍ ചലനമറ്റ് കിടക്കുന്ന aman നെ കണ്ട് ഹാദി സ്തംഭിച്ചു നിന്നു...... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... അവൾ അവന്റെ അടുത്തേക്ക് നടന്നു... ബെഡ്ഡിന് അടുത്തായി നിലത്ത് ഇരുന്നു.....
"ആ... അമീക്കാ...." അവൾ പതുക്കെ വിളിച്ചു.....
അവനില്‍ നിന്ന് ഒരു പ്രതികരണവും ഇല്ല എന്ന് കണ്ടതും അവൾ വിങ്ങി പൊട്ടി പോയി....
അവൾ അവന്റെ മുടിയിലൂടെ വിരൽ പായിച്ചു.... കണ്ണില്‍ നിന്ന് ഉറ്റി വീഴുന്ന കണ്ണീര്‍ തുള്ളികളെ വാശിയോടെ പുറം കൈ കൊണ്ട് തുടച്ചു.....
അവന്റെ ഒരു കൈ എടുത്ത് അവൾ ഉമ്മകള്‍ കൊണ്ട് മൂടി.... അത് ചുണ്ടോടു അടുപ്പിച്ച് അവൾ പൊട്ടി കരഞ്ഞു..... Sound പുറത്തേക്ക് വരാതിരിക്കാന്‍ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
അവളെ അവസ്ഥ കണ്ട് റന മുഖം തിരിച്ചു... ആഷി അവളെ അടുത്തേക്ക് ചെന്ന് അവളുടെ shoulder ല്‍ കൈ വെച്ചു.... അവൾ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.... ചുണ്ടില്‍ ചൂണ്ടു വിരൽ ചേര്‍ത്ത് മിണ്ടല്ലേ എന്ന് പറഞ്ഞു....
"അമീക്ക ഉറങ്ങുവാ... ഉണര്‍ത്തല്ലേ..."
അവളെ സംസാരം കേട്ട് അവന്‍ ചുണ്ടുകള്‍ കടിച്ചു പിടിച്ചു തിരികെ നടന്നു.... അവർ പുറത്ത് ഇറങ്ങി....
ഹാദി അമന്റെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു....
"ഹാദിയ... ഇപ്പൊ കണ്ടില്ലേ... മതി.. ഇനി പോവാം..."
Doctor അവളെ മുഖത്തേക്ക് നോക്കി....
" ഞാൻ ഇവിടെ ഇരിക്കാ... അ.. അമീക്ക ഉറങ്ങാ.. എണീറ്റ എന്നെ കണ്ടില്ലെങ്കിലോ... വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം...." അവൾ പറഞ്ഞു...
"ഇത് ചീറ്റിംങ് ആണേ....
തനിക്ക് ഞാൻ അമനെ കാണിച്ച് തന്നില്ലേ... ഇനി എന്റെ കൂടെ വാ... "
" ഇല്ല ഞാൻ വരില്ല.... ഞാൻ എന്റെ അമീക്കാടെ അടുത്ത് ഇരുന്നോളാം... " അവൾ വാശിയോടെ പറഞ്ഞു.....
'എന്നെ കൊണ്ടൊവല്ലേ പറ.. ഇക്കാ... ഞാൻ... ഇവിടെ ഇരുന്നോളം.. കണ്ണ് തുറക്ക് അമീക്കാ മതി ഉറങ്ങിയത്....... ആ അമീക്കാ....." അവൾ വീണ്ടും വിളിച്ച് കൊണ്ടിരുന്നു...
' എന്നെ പറ്റിക്കുവാണോ... ഇങ്ങനെ പറ്റിക്കല്ലേ... ഞാ.. ഞാൻ മരിച്ച് പോകും പോലെ തോന്നാ... എനിക്ക്.. ഇക്കാ... കണ്ണ് തുറക്ക് ഇക്കാ...." അവളുടെ കണ്ണില്‍ നിന്ന് ഒരിറ്റ് അവന്റെ കണ്ണിലേക്ക് വീണു....
"എനിക്ക് പറ്റുന്നില്ലാട്ടോ...ഞാ... ഞാൻ പിണങ്ങുവേ.. കണ്ണ് തുറക്ക്.... " കരഞ്ഞ് കരഞ്ഞ് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....
Doctor അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു
" താൻ എന്താ ചെയ്യുന്നേ..... "
അപ്പോഴാണ് അവളെ കൈയിൽ അവന്‍ മുറുകെ പിടിച്ചത്... ഞെട്ടലോടെ രണ്ടാളും അവന്റെ മുഖത്തേക്ക് നോക്കി.. പാട് പെട്ട് കണ്ണ് തുടക്കാന് നോക്കുന്ന അവനെ കാണെ അവൾ പടച്ചോനെ നൂറാവർത്തി സ്തുതിച്ചു.....
"ഡോ.... Doctor.... എന്‍...."
പറയുന്നതൊന്നും അവള്‍ക്ക് മുഴുമിക്കാന് കഴിഞ്ഞില്ല.... കണ്ണില്‍ നിന്ന് അപ്പോഴും കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു....
Doctor അവനില്‍ നിന്നും അവളെ കൈ വേര്‍പെടുത്തി അവളെ പുറത്താക്കി.....
നിറഞ്ഞൊഴുകുന്ന മിഴികളുമായി പുറത്തേക്ക് വരുന്ന അവളെ കാണേ എല്ലാവരിലും ചെറിയ ഭയം നിറഞ്ഞു......
അവിടെ ചെയറിൽ നിർവികാരയായി amna യുടെ തോളിൽ തല ചായിച്ച് ഇരിക്കുന്ന ഹാജറ യെ കണ്ട് അവൾ അവരെ അടുത്തേക്ക് ഓടി ചെന്ന് അവരെ കെട്ടിപിടിച്ചു.....
അപ്പോഴും അവരെ കണ്ണില്‍ നിന്ന് ഒരിറ്റ് കണ്ണ് നീര് പോലും പൊഴിഞ്ഞില്ല.....
"ഒന്ന് കരഞ്ഞൂടെ ഉമ്മീ....." അവൾ അവരെ മുഖത്തേക്ക് നോക്കി.....
"മോളെ.... എന്റെ മോന്‍...." അവർ ഒരു തേങ്ങലോടെ അവളെ ഇറുകെ കെട്ടിപിടിച്ചു...
കരഞ്ഞാൽ കുറച്ചെങ്കിലും മനസ്സിലെ ഭാരം കുറയുമെങ്കിൽ ആകട്ടെ എന്ന് അവളും കരുതി...
അവൾ അവരെ പുറത്ത് തലോടി ആശ്വസിപ്പിച്ചു...
സമയം കടന്ന് പോയി......
ഡോര്‍ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും എല്ലാവരും ചാടി എഴുന്നേറ്റ്.... അയാൾ ഹാജറ ക്ക് അടുത്ത് നില്‍ക്കുന്ന ഹാദി ക്ക് അടുത്തേക്ക് നടന്ന് വന്നു...
"he is perfectly ok.... ഞാനല്ല താനാണ് തന്റെ ഇക്കയെ രക്ഷപ്പെടുത്തിയെ.... നിങ്ങടെ സ്നേഹം... Miracle എന്ന് കേട്ടിട്ടേ ഒള്ളു.... Here.... ഇവിടെ അത് സംഭവിച്ചു...." അയാൾ പറഞ്ഞതും അവള്ടെ കണ്ണുകൾ വിടര്‍ന്നു...
"ഡോക്ടര്‍ എനിക്ക്.. "
"2 hours കഴിഞ്ഞ റൂമിലേക്ക് shift ചെയ്യാം... അത് കഴിഞ്ഞ് കാണാം...." doctor അതും പറഞ്ഞ് എല്ലാരേയും നോക്കി ചിരിച്ച് അവിടെ നിന്ന് പോയി....
ഹാജറ അവളെ കെട്ടിപിടിച്ചു.....
🦋🦋🦋🦋
Aman നെ റൂമിലേക്ക് മാറ്റിയതും എല്ലാരും അവിടെ കൂടി.... അവന്റെ നോട്ടം അപ്പോഴും ഒരു മൂലയില്‍ എല്ലാം നോക്കി ഇരിക്കുന്ന ഹാദി യുടെ മുഖത്തായിരുന്നു....
കരഞ്ഞ് കരഞ്ഞ് കണ്ണും മുഖവും എല്ലാം വീര്‍തിരിന്നു അവളുടെ......
കുറെ കഴിഞ്ഞതും
ആഷി rana യെ വീട്ടിലേക്കാന് പോയി.... ഹാജറയും amna യും എന്തൊക്കെയോ എടുക്കാന്‍ വീട്ടിലേക്ക് പോയി.... റിച്ചു മരുന്ന് വാങ്ങാന്‍ പോയിരുന്നു.....
ഹാദി Aman അടുത്ത് ഇരുന്നു.. അപ്പോഴും തന്നെ മാത്രം നോക്കുന്ന അവനെ കാണേ അവള്‍ക്ക് വല്ലാതെ തോന്നി...
"എന്താ ഇങ്ങനെ നോക്കുന്നേ..."
അവൾ അവന്റെ മുഖത്തേക്ക് നോക്കി...
"Do you love me😍...."
അവന്റെ വായിൽ നിന്ന് ആ ചോദ്യം കേട്ടതും അവള്‍ടെ മുഖം ചുവന്നു.... ഹൃദയമിടിപ്പ് വേഗത്തിലായി...
പെട്ടന്ന് അവന്‍ ചുമച്ചു..... ചുമ നിര്‍ത്താതെ വന്നപ്പോ അവൾ വെള്ളം എടുത്തു കൊടുത്തു....
വായില്‍ നിന്ന് blood വന്നതും അവൾ ആകെ പേടിച്ച് പോയിരുന്നു..... അപ്പോഴും അവന്റെ കണ്ണുകൾ അവളില്‍ തറച്ച് നിന്നു...
മുഖം മാറുന്നതും... കണ്ണ് നിറയുന്നതും അവന്‍ അത്ഭുദത്തോടെ നോക്കി നിന്നു....
ഹാദി ഓടി പോയി doctor റെ വിളിച്ച് വന്നു......
"പേടിക്കാനൊന്നും ഇല്ലടൊ... ഇത് ഇയാൾ ഡേ body ക്ക് നല്ലതാണ്.... കട്ട പിടിച്ച blood ഇത് പോലെ vomit ചെയ്ത് പോവുന്നത് patient ന് നല്ലതാണ്.... Surgery വേണ്ട എന്ന് വെക്കാം....."
പേടിയോടെ വിരൽ പൊട്ടിച്ച് നില്‍ക്കുന്ന ഹാദിയെ നോക്കി doctor ചെറുചിരിയോടെ പറഞ്ഞു... അവൾ നെഞ്ചില്‍ കൈ വെച്ച് ശ്വാസം വലിച്ചു....
Doctor പോയി കഴിഞ്ഞതും അപ്പോഴും നെഞ്ചില്‍ കൈ വച്ച് പ്രാര്‍ത്ഥിക്കുന്ന അവളെ കണ്ട് aman അറിയാതെ പൊട്ടി ചിരിച്ച് പോയി.....
....തുടരും🦋
ങ്ങള് പറഞ്ഞ വേറെ അപ്പീല് ഇല്ല gooys... Aman നെ ഒന്നും പറ്റാതെ തിരിച്ച് thannttnd.....
പിന്നെ ഒരിക്കല്‍ കൂടി പറയാ ഇതൊരു imagination story ആണ്.. എന്തെങ്കിലും തെറ്റ് ണ്ടങ്കിൽ ക്ഷമിക്കാ...