Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-29

റൂഹിന്റെ ഹൂറി_💖
Part-29
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
 
"എന്തിനാ ചിരിക്കുന്നേ..." തുളുമ്പാന് നിന്ന കണ്ണീരിനെ പുറം കൈ കൊണ്ട്‌ തുടച്ച് കൂറുംമ്പോടെ അവൾ ചോദിച്ചു.....
 
"കരയാണങ്കിലെന്താ... മുഖമൊക്കെ ചുവന്ന് നല്ല തക്കാളിപഴം പോലെ ആയി നല്ല മൊഞ്ച് ണ്ട് കാണാൻ...." അവന്‍ കുസൃതി കണ്ണാലെ അവളെ കവിളില് തട്ടി... 
 
പിടപ്പോടെ നോട്ടം മാറ്റുന്നതും...അവളുടെ മുഖത്തെ ഭാവം മാറുന്നത്‌ അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു... അവന്റെ ചുണ്ടില്‍ ഒരു കുസൃതി ചിരി വിടര്‍ന്നു വന്നു...... 
 
" ഞാൻ മരിച്ച് പോയെന്ന് കരു...."
 
തന്നെ നോക്കാതെ ഇരിക്കുന്നവളെ നോക്കി അവന്‍ മെല്ലെ ചോദിക്കാൻ നിന്നതും... മുഴുവനാക്കും മുന്നേ അവളെ വിരലുകള്‍ അവന്റെ ചുണ്ടില്‍ സ്ഥാനം പിടിച്ചിരുന്നു... അവൾ വേണ്ട എന്ന പോലെ തലയാട്ടി..... 
 
അവന്‍ അവളെ കൈ ചുണ്ടോടു ചേര്‍ത്ത്... അതിൽ ഉമ്മ വെച്ചു...... 
അവൾ അവന്റെ മുഖത്തേക്ക് നോക്കി എന്നല്ലാതെ ഒന്നും പറയില്ല.... അവനും ആഗ്രഹിക്കുന്നുണ്ടായിരുന്നു.... 
 
എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... 
 
"എവിടുന്നടി ഇത്രയും കണ്ണീര്... ഇതിങ്ങനെ stock ചെയ്ത് വെച്ചിരിക്കാണോ...." 
 
അവൾ കണ്ണീരിനിടയിലും അറിയാതെ ചിരിച്ച് പോയി.... അവന്‍ കൈയെത്തിച്ച് അവളെ കണ്ണ് തുടച്ചു..... 
 
അവന്‍ എഴുന്നേൽക്കാന് നിനക്കും അവൾ അവനെ help ചെയ്ത് pillow യില്‍ ചാരി ഇരുത്തി... 
 
"വേദന ഉണ്ടോ... "
 
അവന്റെ മുഖം ചുളിയുന്നത് കണ്ട് അവൾ ചോദിച്ചു.... 
 
" ഏയ്.. നല്ല സുഖം ഉണ്ട്..." 
 
അവന്‍ ചിരിയോടെ പറഞ്ഞതും അവൾ മുഖം കൂർപ്പിച്ചു... 
 
"എന്റെ വേദന മാറ്റാന് ഒരു വഴി ഉണ്ട്..." 
 
"എന്താ..." 
 
"ഇങ്ങ് വാ ഞാൻ പറഞ്ഞ്‌ തരാം..." അവൾ അവന്റെ അടുത്ത് ചെന്ന് നിന്നു.. 
 
" പറ..." 
 
"അടുത്ത് വാ എന്നാല്‍ അല്ലെ പറയാൻ പറ്റു..." 
 
അവൾ ഒന്നൂടെ അവന്റെ അടുത്തേക്ക് വന്നു... 
 
"ദേ ഇവിടെ... ഇവിടെ.... ഒരുമ്മ തന്ന മതി.... " അവന്‍ ചുണ്ട് തൊട്ട് പറഞ്ഞു.... 
 
" അയ്യടാ... പൂതി കൊള്ളാലോ.... "
 
അവൾ അവന്റെ നെഞ്ചില്‍ തട്ടി മാറാൻ നിന്നതും അവന്‍ അവളെ കൈ പിടിച്ചു വലിച്ചു.... 
അവന്റെ മേലേക്ക് വീഴും മുന്നേ അവൾ കൈ ബെഡ്ഡിൽ കുത്തി balance ചെയ്തു... 
 
അവളുടെ കുഞ്ഞ് ആധാരങ്ങള്‍ അവന്റെ ചുണ്ടുകളോട് ഒന്ന് കൂട്ടി മുട്ടി..... 
 
അവളുടെ കണ്ണ് തുറിച്ചു... കണ്ണ് പിടപ്പോടെ അവനില്‍ തറച്ച് നിന്ന്.... ശരീരം തളരുന്ന പോലെ തോന്നി.... 
 
"അതേ ഇതൊരു hospital ആണ്‌..." door തുറന്ന് അകത്ത് കയറിയ റിച്ചു അങ്ങനെ പറഞ്ഞതും അവന്‍ അവളിലെ പിടി വിട്ടു.... അവൾ പെട്ടന്ന് നേരെ നിന്നു... 
 
"ഞാ... ഞാൻ ഇപ്പൊ വരാം...." അത്രയും പറഞ്ഞ്‌ അവൾ രണ്ടാളേയും മുഖത്ത് നോക്കാതെ റൂമിൽ നിന്ന് ഇറങ്ങി പോയി.... 
 
അവൾ പോയത് നോക്കി റിച്ചു ചിരിച്ചു.... 
 
" നിനക്ക് കയറി വരാൻ കണ്ട നേരം... ഒരു ഫ്രഞ്ച് കിട്ടാന്‍ ഉള്ള വകുപ്പ് ഉണ്ടായിരുന്നു..." 
 
"ലേശം ഉളുപ്പ്.." 
 
"എന്നാത്തിന്..."
 
" കൈയിൽ കെട്ട്... കാലില്‍ വേറെ.... തല ആണെങ്കിൽ പൊട്ടി ഇരിക്ക്ണ്... എന്നിട്ട് ഓന് ഫ്രഞ്ച് വാങ്ങിക്കാന് നില്‍ക്കാ..." 
 
Aman ഒന്ന് ഇളിച്ചു കാണിച്ച്.... 
 
" അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല..."
 
'"ooh... മനസ്സിലായി മനസ്സിലായി...." 
 
Aman ഫോൺ എടുത്ത് അതിൽ നോക്കി ഇരുന്നു... 
 
"ഇപ്പൊ നീ ഹാപ്പി അല്ലേടാ..." richu ചോദിക്കുന്നത് കേട്ട് aman നെറ്റിചുളിച്ചു അവനെ നോക്കി.... 
 
"എന്താ നിനക്ക് എനിക്ക് വല്ല സങ്കടവും ഉള്ള പോലെ തോന്നുന്നുണ്ടോ...." 
 
റിച്ചു തോള് പൊക്കി ഇല്ല എന്ന് പറഞ്ഞു.... 
 
" ഇല്ലാ അതാ ചോദിച്ചേ... ഞങ്ങൾ പറഞ്ഞത് ശരി ആയിരുന്നില്ലേ.... പഴയത് എല്ലാം ഒരു സ്വപ്നം പോലെ മറന്നാല് നീ ഹാപ്പി ആവും... നിന്നെ ചതിച്ച ഒരാൾക്ക് വേണ്ടിയല്ലേ നീ ഇത്രയും കാലം കാത്തിരുന്നത്... നിന്റെ ജീവിതം ഉഴിഞ്ഞ് വെക്കാൻ നിന്നതും..... കാലം മായ്ക്കാത്ത മുറിവുകള്‍ ഒന്നും ഇല്ലടാ.... ഇപ്പൊ ഹാദി നിന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.. അതിനേക്കാള്‍ നീ അവളെയും..... നഷ്ട്ടപ്പെട്ടതായിരുന്നു പഴയ നിന്നേ... അത് അവൾ തിരിച്ച് തന്നു...."
 
റിച്ചു പറഞ്ഞത് കേട്ട് aman ഉള്ളില്‍ എവിടെയോ കെടാത കിടന്നിരുന്ന കനല്‍ ഒന്ന് എരിഞ്ഞെങ്കിലും അവന്‍ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..... 
 
                          🦋🦋🦋🦋
 
അയാൾ table ലെ സകലതും നിലത്തേക്കു വലിച്ചിട്ടു.... 
 
"പറഞ്ഞ പൈസ എണ്ണി തന്നിട്ടല്ലേ നിന്നെ പണി ഏല്‍പ്പിച്ചത് എന്നിട്ട് അവനെ കൊല്ലാതെ വന്നേക്കുന്നു...." 
അവന്‍ മുന്നില്‍ നിലയ്ക്കുന് നേരെ ചീറി.... 
 
"sorry sir.... ഞങ്ങൾക്ക് ഒരു അവസരം കൂടി തന്നാല്‍ മതി. അവനെ കൊന്ന് സർ ന്റെ മുന്നില്‍ ഇട്ട് തരും..." 
 
"മിണ്ടി പോവരുത്..... തനിക്ക് ഒക്കെ കോട്ടേഷന് തന്ന എന്നെ വേണം പറയാൻ... കാശ് എണ്ണി വാങ്ങുമ്പോ ഒരു ഈ excuse ഒന്നും ഇല്ലല്ലോ...."
Table അവര്‍ക്ക് നേരെ തെറിപ്പിച്ചു... അവർ പിറകിലേക്ക് വേച്ച് പോയി..... 
 
" sir.. ഞാ... "പറഞ്ഞ്‌ മുഴുവനാക്കും മുന്നേ അവന്‍ അവര്‍ക്ക് നേരെ കയ്യുയർത്തി... 
 
" ഒരക്ഷരം മിണ്ടി പോവരുത്... ഇനി എന്റെ കണ്മുന്നില്‍ കണ്ട് പോവരുത്.... " 
 
അവർ തല താഴ്ത്തി പുറത്തേക്ക്‌ നടന്നു... 
 
അവന്റെ കണ്ണുകള്ക്ക് അപ്പോഴും എരിഞ്ഞ് കൊണ്ടിരിക്കുന്ന പകയുടെ നിറമായിരുന്നു.... 
 
"ഇത്തവണ നീ രക്ഷപെട്ടു എന്ന് കരുതി എല്ലാ പ്രവിശ്യവൂം എന്റെ നിര്‍ഭാഗ്യം നിനക്ക് കൂട്ടാകും എന്ന് കരുതണ്ട..... കുടുബത്തോടെ എരിയിച്ച് കളയും ഞാൻ എല്ലാത്തിനെയും....." അവന്റെ കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞ് മുറുകി..... കണ്ണുകളില്‍ അഗ്നി ആളികത്തി.... 
 
ഒരു വാതിലിനപ്പുറം അവന്റെ ഭാവം കാണെ മറ്റൊരു ഹൃദയം വിങ്ങിപൊട്ടുന്നുണ്ടായിരുന്നു... ഒഴുകി ഇറങ്ങുന്ന കണ്ണീരിനെ വക വെക്കാതെ ഇട്ടിരുന്ന shall കൊണ്ട്‌ വാ പൊത്തി ശബ്ദം പുറത്ത്‌ വരാതെ അവർ കരഞ്ഞു..... 
 
                                   🦋🦋🦋🦋
 
അടുത്തുള്ള കട്ടിലില്‍ തളര്‍ന്ന ഉറങ്ങുന്ന ഹാദി യെ aman നോക്കി.... 
 
അവൾ ആകെ ക്ഷീണിച്ചിട്ടുണ്ട് എന്ന് തോന്നി അവന്‍.... രാവിലെ മുതൽ ഒരേ കരച്ചില്‍ ആയത് കൊണ്ട്‌ കണ്പോള മുഴുവന്‍ വീര്‍ത്ത് കിടക്കുവാണ്... ആടിയുലഞ്ഞ് അലസമായി കിടക്കുന്ന മുടി..... രാവിലെ ഇട്ട അതേ വേഷം ആണ്‌... ഒന്ന് കുളിച്ചിട്ടു കൂടിയില്ല.....ആകെയൊരു കോലം ആണ്‌.... 
 
തിരിച്ച് hospital ലേക്ക് വന്ന ഹാജറയെയും amna യെയും Aman തിരിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു.... 
 
രാത്രി ആയതും റിച്ചൂനേയും പറഞ്ഞയച്ചിരുന്നു... 
 
അവളെ മുഖത്തേക്ക് വീണു കിടക്കുന്ന അവിടം ചുണ്ടുകള്‍ ചേര്‍ക്കാന് അവന്റെ ഉള്ളം തുടിച്ചു... 
 
കാലില്‍ plaster ഉള്ള കാരണം ഒരാളെ സഹായം വേണം നടക്കാൻ... 
അവന്‍ അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു...... 
 
*"Do you love me hadi❤️"*
 
അവളെ മുഖത്തേക്ക് നോക്കി കിടക്കേ അവന് പോലുമറിയാതെ  അവന്റെ ഉള്ളം അങ്ങനെ മന്ത്രിച്ചു...... 
 
 
.....തുടരും🦋
 
Bore ആയോ എന്നൊരു സംശയം... അഭിപ്രായം പറയണേ.... കമന്റ്സ് കുറവാണ്....ഇങ്ങനെ ആണെങ്കിൽ ഈ കളിക്ക് ഞാൻ ഇല്ല്യാട്ടോ 🥺🥺

റൂഹിന്റെ ഹൂറി_💖 Part-30

റൂഹിന്റെ ഹൂറി_💖 Part-30

4.8
4323

*റൂഹിന്റെ ഹൂറി_💖* Part-30 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   Aman കുറച്ചൊക്കെ OK ആയതും സർജറി വേണ്ട വെച്ച് hospital ന്ന് distarge ചെയ്തൂ.... കൈയിലേയും കാലിലേയും plaster ഊരിയിട്ടുണ്ടായിരുന്നില്ലാ...   ദിവസങ്ങൾ ശരവേഗം നീങ്ങി....   "ഇത് വരെ ഇത് കഴിച്ചില്ലേ....." കുറെ മുന്നേ Aman കൊണ്ട്‌ വെച്ച ഫുഡ് പിന്നെ വന്നപ്പോഴും table ല്‍ ഇരിക്കുന്നത് കണ്ട് ഹാദി അവനെ തുറിച്ച് നോക്കി....   "ഞാൻ എങ്ങനെ കഴിക്കാനാ... " അവന്‍ ക