Aksharathalukal

The Revenge Of A Victim - 5

The_revenge_of_a_victim
 
Part 5
 
"സർ, അങ്ങിനെയൊന്നും ചോദിക്കരുത്. എന്റെ മോൾ അങ്ങിനെയുള്ള ആക്ടിവിറ്റികളുള്ള ഒരു കുട്ടി ആയിരുന്നില്ല സർ. അവർ രാത്രി ഡ്രൈവിന് പോയിരുന്നു എന്ന് പറഞ്ഞത്, നാളുകൾക്ക് ശേഷം അവർ ഒരുമിച്ച് കൂടുമ്പോൾ അവർക്ക് മാത്രമായ കുറച്ചു സമയം അത്രേയുള്ളൂ. അല്ലാതെ സർ ഉദേശിക്കുന്ന പോലെ ഉള്ള ഒരു കുട്ടി ആയിരുന്നില്ല എന്റെ മകൾ"
 
സദാശിവൻ നായർ സങ്കടത്തോടെ പറഞ്ഞു
 
"ഒകെ, ലീവ് ഇറ്റ്. ഞാൻ ജസ്റ്റ് ചോദിച്ചു എന്നെ ഉള്ളു. പിന്നെ അങ്ങനെ ഒരാൾ ആണെങ്കിലും അവർ വീട്ടിൽ അറിയിച്ചിട്ട് ആയിരിക്കില്ലലോ അങ്ങനെ ചെയ്യുന്നത്. എനി വേ ഞാൻ അതും അന്വേഷിക്കും"
 
"ഒക്കെ സർ"
 
"രാത്രി 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ അഞ്ചനയെ, പിന്നീട് ആരും ഫോണിൽ ബന്തപ്പെട്ടിരുന്നില്ലേ?"
 
"ഇല്ല സർ. അങ്ങിനെ പോകുന്ന ദിവസങ്ങളിൽ അവളെ അത്യാവശ്യങ്ങൾക്ക് അല്ലാതെ ആരും വിളിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് ആരും അവളെ ഫോണിൽ വിളിക്കാറില്ല."
 
സദാശിവ മേനോനിൽ നിന്ന് കിട്ടേണ്ട വിവരങ്ങൾ കിട്ടി കഴിഞ്ഞപ്പോൾ പ്രതാപും സംഘവും അവിടെ നിന്ന് മടങ്ങി.
 
"അനീഷേ, ഈ കേസ് എന്താകുമെന്ന് ഒരു പിടിയും ഇല്ലല്ലോടോ"
 
"സർ, എനിക്ക് തോന്നുന്നത് ഇത് ആത്മഹത്യ തന്നെ ആണെന്നാണ്. നമുക്ക് ആ ഒരു രീതിയിൽ മുന്നോട്ട് പോകുന്നതല്ലേ നല്ലത്"
 
"എടൊ, ഇത് ചെറിയ കാര്യം അല്ല. അവർ ആത്മഹത്യ ചെയ്തത് ആണെങ്കിൽ അതിന്റെ കാരണം നമ്മൾ എന്ത് പറയും."
 
"അതും ശെരിയാണല്ലോ"
 
"താൻ ഒരു കാര്യം ചെയ്യ്. ആ സദാശിവ മേനോൻ തരുന്ന വിഷ്വൽസ് കൃത്യമായി പരിശോധിക്കുക. അതിൽ അന്നേ ദിവസം ആരൊക്കെയാണ് അവിടെ വന്നിരിക്കുന്നത്. ആരെങ്കിലുമായും അഞ്ജന സംസാരിച്ചിട്ടുണ്ടോ തുടങ്ങിയവ കൃത്യമായി പരിശോധിക്കണം. അതേ പോലെ ആ സിമ്മിന്റെ കോൾ ലിസ്റ്റ് എടുക്കണം. ആ ദിവസവും, അതിന്റെ മുന്പിലത്തെ ദിവസങ്ങളിലും വന്നിട്ടുള്ളതും വിളിച്ചിട്ടുള്ളതുമായ എല്ലാ കോളുകളും പരിശോധിക്കണം. ആരാണ്, എന്തിനാണ്, എപ്പോഴാണ് വിളിച്ചത്, എത്ര സമയം സംസാരിച്ചു തുടങ്ങി എല്ലാ കാര്യങ്ങളും"
 
"ശെരി സർ"
 
"ഇതിന്റെ രണ്ടിന്റെയും അപ്‌ഡേറ്റ് നാളെ വൈകീട്ട് എന്റെ ടേബിളിൽ ഉണ്ടാകണം."
 
"ഷുവർ സർ"
 
"പിന്നെ ഒരു കാര്യം കൂടി. ആ സിം ഇട്ടിരുന്ന ഫോണിന്റെ imei നമ്പർ, ഫോണിന്റെ മോഡൽ രണ്ടും സൈബറിൽ നിന്ന് എടുക്കുക. അത് കൊടുങ്ങല്ലൂരിലെയും പറവൂരിലെയും എല്ലാ മൊബൈൽ ഷോപ്പുകളിലും, സർവീസ് സെന്ററുകളിലും കൊടുക്കുക. ആ imei നമ്പറിലുള്ള ഫോൺ വന്നാൽ ഉടനെ സ്റ്റേഷനിൽ അറിയിക്കാൻ പറയണം. സലീം താൻ അത് റെഡിയാക്കണം. രണ്ട് സ്ഥലത്തെയും മൊബൈൽ ഷോപ്പ് ഓണർമാരുടെ ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാകും അതിൽ  ഇടാനുള്ള സംവിധാനം ഉണ്ടാക്കിയാൽ മതി"
 
"സർ, ഇന്ന് തന്നെ അത് ചെയ്യാം. കൊടുങ്ങല്ലൂരിലെ ഒരു മൊബൈൽ ഷോപ്പ് ഉടമയുമായി ഞാൻ നല്ല ബന്ധം ആണ്"
 
അനസ് പറഞ്ഞു.
 
"എങ്കിൽ അനസ് ചെയ്താൽ മതി അത്. താൻ തന്നെ അത് ഫോളോപ്പ് ചെയ്യുകയും വേണം"
 
"ശെരി സർ. ഇന്ന് തന്നെ അത് ചെയ്യാം"
 
"അനീഷേ, സ്റ്റേഷനിൽ ചെന്ന ഉടനെ  താൻ സൈബറിൽ നിന്ന് ആ ഡാറ്റ
 അനസിന് എടുത്ത് കൊടുക്കണം"
 
"ഷുവർ സർ"
 
സജീവിന്റെ കാൽ പോലീസ് ജീപ്പിന്റെ ആക്സിലറേറ്ററിൽ അമർന്നു. സ്പീഡോ മീറ്ററിലെ സൂചി 70 ന് മുകളിൽ നിന്ന് പതിയെ വിറക്കാൻ തുടങ്ങി.
 
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ:
 
"സർ, പ്രതാപ് സർ പറഞ്ഞ ഡീറ്റൈൽസ് കിട്ടിയാൽ ഇന്ന് തന്നെ അത് കൊടുക്കാമായിരുന്നു"
 
അനീഷിന്റെ മുറിയിലേക്ക് കയറി വന്ന അനസ് പറഞ്ഞു.
 
"അനസേ, ഞാൻ സൈബറിൽ വിളിക്കട്ടെ. എന്നിട്ട് ഞാൻ എടുത്ത് തരാം"
 
"സർ"
 
അനസ്, അനീഷിന്റെ റൂമിൽ നിന്ന് പുറത്തേക്ക് പോയി.
 
അനീഷ് സൈബർ സെല്ലിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞെങ്കിലും അവിടെ നിന്ന് അയക്കാം എന്ന മറുപടി മാത്രമാണ് കിട്ടിയത്.
 
രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും അപ്‌ഡേറ്റ് ഒന്നും കിട്ടാതിരുന്നത് കൊണ്ട് അനീഷ് പ്രതാപിന് റിപ്പോർട്ട് ചെയ്തു.
 
പ്രതാപ്, സൈബറിലെ അഷ്‌റഫിനെ പിടിച്ചൊന്ന് കുടഞ്ഞപ്പോൾ 10 മിനിറ്റ് കൊണ്ട് ഡീറ്റൈൽസ് മെയിൽ അയച്ചു.
 
പ്രതാപിന് വന്ന മെയിൽ പ്രതാപ് നേരെ അനീഷിന് ഫോർവെർഡ് ചെയ്തു.
 
അനീഷ് അനസിനെ വിളിച്ച്
 
"താൻ റൂമിലേക്ക് വാ, മെയിൽ വന്നിട്ടുണ്ട്. ഞാൻ പ്രിന്റൗട്ട് എടുക്കട്ടെ."
 
അനീഷ് പ്രിന്റൗട്ട് എടുത്ത് റൂമിലേക്ക് വന്ന അനസിന്റെ കയ്യിൽ കൊടുത്തു. 
 
അനസ് ഉടനെ ആ പ്രിന്റൗട്ടിലെ ഡീറ്റൈൽസ് എടുത്ത് ടൗണിലെ പ്രമുഖ  മൊബൈൽ ഷോപ്പ് ആയ 5ജി മൊബൈൽസിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. 5ജി മൊബൈൽസിലെ സിദ്ധിക്ക് കേരളത്തിലെ എല്ലാ മൊബൈൽ വ്യാപരികളുടെയും സംഘടനയുടെ പ്രസിഡന്റ് ആണ്.
 
സിദ്ധിക്കുമായി അനസിന് കുറെ നാളുകളുടെ ബന്ധം ആണ്. ആ ബന്ധം ഉപയോഗിച്ച് എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ മൊബൈൽ ഷോപ്പുകളുടെയും, സർവീസ് സെന്ററുകളുടെയും മുതലാളിമാരുടെ ഗ്രൂപ്പിലേക്ക് ആ imei നമ്പറും ഫോണിന്റെ മോഡലും അയച്ചു കൊടുത്തു.
 
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ സദാശിവൻ  നായരുടെ ഡ്രൈവർ, അഞ്ജന ഉപയോഗിച്ചിരുന്ന മൊബൈൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റും cctv വിഷ്വൽസ് കോപ്പി ചെയ്ത പെൻഡ്രൈവും സ്റ്റേഷനിൽ അനീഷിന്റെ കയ്യിൽ എത്തിച്ചു.
 
സിം കാർഡ് വെച്ച് വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്‌ത് അതിന്റെ ഡാറ്റ പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കിട്ടിയില്ല. 
 
പ്രതാപ് കൊടുത്ത റിക്വസ്റ്റ് പ്രകാരം വൈകീട്ട് അഞ്ച് മണിയോടെ അഞ്ചനയുടെ കോൾ ഡീറ്റൈൽസും ടവർ ലൊക്കേഷനും കിട്ടി.
 
പിറ്റേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് പ്രതാപിന്റെ ഓഫിസ് റൂമിൽ അവർ മീറ്റിങ് കൂടി.
 
"അനീഷ്, എന്താണ് ഇതുവരെയുള്ള അപ്‌ഡേറ്റ്"
 
"സർ, നാല് കര്യങ്ങളാണ് പറഞ്ഞിരുന്നത്.
 
ഒന്ന്, അഞ്ജനയുടെ വീട്ടിലെ cctv വിഷ്വൽസ് പരിശോധിക്കാൻ.
രണ്ട്, ഫോണിന്റെ ടവർ ലൊക്കേഷൻ, കോൾ ഡീറ്റൈൽസ്. പിന്നെ വേറെ ഏതെങ്കിലും അപ്പുകളുടെ ഉപയോഗം.
മൂന്ന്, റിസോർട്ടിലെ അവരുടെ ആക്ടിവിറ്റിസ്, പിന്നെ അന്നേ ദിവസം  അഞ്ചന അവിടെ ചെന്നിരുന്നോ എന്നത്.
നാല്, അഞ്ചനയുടെ ഫോണിന്റെ ഡീറ്റൈൽസ് മൊബൈൽ ഷോപ്പുകളിൽ കൊടുക്കാനുളളത്.
 
"Ok. എന്താണ് ഇതിന്റെയെല്ലാം അപ്‌ഡേറ്റ്. എസ്പിക്ക് ഇന്നലെ റിപ്പോർട്ട് കൊടുക്കേണ്ടത് ആയിരുന്നു. പക്ഷേ നമുക്ക് ഇതിൽ ഒരു ഫൈനൽ തീരുമാനം ആകാത്തത് കൊണ്ട് ഇന്നത്തേക്ക് മാറ്റി. 9  മണിക്ക് മുൻപ് എസ്പിക്ക് റിപ്പോർട്ട് കൊടുക്കേണ്ടതാണ്. അതിന് മുൻപ് നമുക്ക് ഇതിൽ ഒരു conclution ൽ എത്തണം"
 
അനീഷ് പറഞ്ഞ് തുടങ്ങി.
 
"മൊബൈൽ ഫോണിന്റെ ഡീറ്റൈൽസ് ഇന്നലെ തന്നെ അനസ് പറഞ്ഞിരുന്ന ആൾക്ക് അനസ് തന്നെ കൊടുത്തിരുന്നു."
 
"അനസ്, എന്തെങ്കിലും അപ്‌ഡേറ്റ് അവരുടെ ഭാഗത്ത് നിന്ന് കിട്ടിയോ"
 
"സർ, ഞാൻ മീറ്റിംഗിന് കയറുന്നതിന് മുൻപും സിദ്ധിക്കിനെ വിളിച്ചിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ മൊബൈൽ ഷോപ്പുകളിലും ഫോണിന്റെ ഡീറ്റൈൽസ് കൊടുത്തിട്ടുണ്ട്. പക്ഷെ ഇത് വരെ അപ്‌ഡേറ്റ് ഒന്നും കിട്ടിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും അപ്‌ഡേറ്റ് കിട്ടിയാൽ പുള്ളി ഉടനെ എന്നെ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്"
 
"Ok. അനീഷ്, വാട്ട് അബൗട് അദേഴ്‌സ്"
 
"സർ, അഞ്ചനയുടെ വാട്സാപ്പ് റീസ്റ്റോർ ചെയ്തു. പക്ഷെ അതിൽ സംശയിക്കാൻ തക്കമുള്ള യാതൊരു ചാറ്റും ഇല്ലായിരുന്നു. സ്കൂൾ, കോളേജ് ഫ്രണ്ട്സ് ഗ്രൂപ്പുകൾ, പിന്നെ ചെറുപ്പം മുതലേ ഉള്ള കുറെ ഫ്രണ്ട്സുകളുമായുള്ള ചാറ്റുകൾ, പിന്നെ ഫാമിലി ഗ്രൂപ്പിലെ ചാറ്റുകൾ അങ്ങനെ ഒരു നോർമൽ ആളുടെ ആക്ടിവിറ്റികൾ മാത്രമാണ് അത് ഉള്ളത്"
 
"അവർ ഏതെങ്കിലും ചാറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കിയിരുന്നോ"
 
"നമുക്ക് അവൈലബിൾ ആയിട്ടുള്ള സോഴ്സ് വെച്ചാണ് നമ്മൾ ബാക്കപ്പ് എടുത്തത്. പിന്നെ ഡീറ്റൈൽഡ് ബാക്കപ്പ് വേണമെങ്കിൽ സൈബർ സെൽ മുഖേനെ വാട്സാപ്പ് കമ്പനിയിൽ നിന്ന് എടുക്കേണ്ടി വരും."
 
"പക്ഷെ അതിന് ഒരുപാട് സമയം എടുക്കും"
 
"യെസ് സർ, അതാണ് ഞാൻ അതിന്റെ പിറകെ പോകാതിരുന്നത്"
 
"അതിന്റെ പിറകെ പോകാതിരിക്കേണ്ട. നമുക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഡീറ്റൈൽസ് വെച്ച് നമുക്ക് റിപ്പോർട്ട് കൊടുക്കാം. ബാക്കി നമുക്ക് പിന്നീട് നോക്കാം. എന്താണെങ്കിലും ആ ഡീറ്റൈൽസ് കിട്ടാൻ ഞാൻ ഒരു റിക്വസ്റ് എസ്പിക്ക് അയക്കാം"
 
"ഓക്കെ സർ"
 
"ബാക്കി അപ്‌ഡേറ്റുകൾ എന്താണ്. അവരുടെ എഫ്ബി പോലുള്ള സോഷ്യൽ മീഡിയ ആക്റ്റിവിറ്റികൾ നോക്കിയിരുന്നോ"
 
"യെസ് സർ. സദാശിവൻ സർ തന്നിരുന്ന അഞ്ചനയുടെ മെയിൽ ഐഡി വെച്ച് എടുത്തിരിക്കുന്ന എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഞങ്ങൾ പരിശോധിച്ചിരുന്നു. ഒന്നിലും അവർ അത്ര ആക്റ്റീവ് ആയിരുന്നില്ല. വല്ലപ്പോഴും പ്രൊഫൈൽ പിക്ക് മാറ്റുന്ന, അത്ര പ്രിയമുള്ള സൗഹൃദങ്ങൾക്കോ, അടുത്ത ബന്ധുക്കളുടെയോ മാത്രം പോസ്റ്റുകളിൽ മാത്രം കമന്റും ലൈക്കും ചെയ്യുന്ന, ഒരു ബിലോ ആവറേജ് സോഷ്യൽ മീഡിയ യൂസേജ് ഉള്ള ഒരു സാധാരണ അക്കൗണ്ട് ആയിരുന്നു അഞ്ചനയുടേത്"
 
"എന്തെങ്കിലും ചാറ്റുകൾ?"
 
"അതും ഞങ്ങൾ നോക്കിയിരുന്നു. ഇൻബോക്സിൽ ചാറ്റുകൾ കാര്യമായി ഒന്നും തന്നെയില്ല"
 
"എടോ, ഈ മരണം ആത്‍മഹത്യ ആണെന്ന് പറഞ്ഞാലും, അതിന്റെ കാരണം നമ്മൾ എന്ത് പറയും" 
 
"പരീക്ഷയിലെ പരാജയം ആയിരിക്കുമോ കാരണം" 
 
 "അതൊന്നും പറയാൻ പറ്റില്ല. എന്താണ് അവരുടെ കോൾ ഡീറ്റൈൽസ് അപ്ഡേറ്റ്."
 
"അഞ്ചനയുടെ ഫോണിൽ നിന്ന് റെഗുലർ കോളുകളോ, ലോങ്ങ് ടൈം കോളുകളോ ഇല്ല. പിന്നെ കാണാതായ ദിവസം ആകെ വിളിച്ചിരിക്കുന്നത് സദാശിവൻ നായരുടെ നമ്പറിൽ മാത്രമാണ്."
 
"താൻ, അവരുടെ ആ ദിവസത്തെ  ടവർ ലൊക്കേഷൻ നോക്കിയിരുന്നോ"
 
"യെസ് സർ. അതിലാണ് ഒരു കൺഫ്യൂഷൻ നിൽക്കുന്നത്"
 
"എന്താണ് അനീഷ് കൺഫ്യൂഷൻ. അങ്ങിനെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താൻ അതല്ലേ ആദ്യം പറയേണ്ടത്"
 
"സർ, അഞ്ചനയെ കാണാതായ ദിവസം രാത്രി 7 മണി വരെ, ആ സിം അവരുടെ വീടിന് അടുത്തുള്ള ടവറിൽ തന്നെയാണ്. അതിന് ശേഷം, അഞ്ചന യാത്ര ചെയ്ത്, എറണാകുളം ലുലു മാളിൽ രാത്രി12 വരെ ഉണ്ടായിരുന്നു 12 ന് ശേഷം, 2 മണി വരെ  ചെറായി ബീച്ചിൽ, 2 മണി മുതൽ ഫോൺ ഓഫാകുന്ന 3.30 വരെ അവരുടെ ബോഡി കിട്ടിയ ലൊക്കേഷനിൽ"
 
"അതിന്"....
 
പ്രതാപിന്റെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വീണു.
 
 
തുടരാമല്ലോല്ലേ....
 
 
അടുത്ത പാർട്ട് ബുധനാഴ്ച്ച രാത്രി 8 മണിക്ക്
 
 
 
വായനക്കാരുടെ_ശ്രദ്ധക്ക്:
 
കഥയിൽ വരുന്ന തെറ്റുകളും തിരുത്തലുകളും വായനക്കാർ പറഞ്ഞു തന്നാൽ ആരോഗ്യകരമായ വിമർശനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയട്ടെ.
 
◆ The revenge of a victim എന്ന ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. എല്ലാം എഴുത്തുകാരന്റെ ഭാവനയിൽ തെളിഞ്ഞത് മാത്രമാണ്.
 
◆ സ്ഥലപേരുകൾ എല്ലാം കഥക്ക് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാർഥ സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ കഥ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഭവന മാത്രമാണ്...
 
 
മുറു കൊടുങ്ങല്ലൂർ.

The Revenge Of A Victim - 6

The Revenge Of A Victim - 6

4.3
2220

#The_revenge_of_a_victim പാർട്ട് 6 പ്രതാപിന്റെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വീണു. "സർ, രാത്രി 7 മണിക്ക്, റിസോർട്ടിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ അഞ്ചന, രാത്രി 12 മണി വരെ ലുലു മാളിൽ. അതിന് ശേഷം ഏകദേശം 2 മണിക്കൂർ  ചെറായി ബീച്ചിൽ. അതിന് ശേഷം, രണ്ട് മണിക്കൂർ കഴിഞ്ഞ്, ആരും അറിയാത്ത ഒരു സ്ഥലത്ത്‌ പോയി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ എന്താണ് സർ അതിനർത്ഥം..." "എടോ, മരിക്കാൻ തീരുമാനിക്കുന്ന ഒരാൾ ഇന്നതെ  ചെയ്യാൻ പാടുള്ളൂ എന്ന്  എവിടെയും എഴുതി വെച്ചിട്ടില്ലലോ?" "സർ, പൊതുവെ ആളുകൾക്ക് സന്തോഷം വരുമ്പോൾ പോകുന്ന രണ്ട് സ്ഥലങ്ങൾ ആണ് മാളും, ബീച്ചും. അവിടെ പോയി