Aksharathalukal

oh my kadavule

𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦‍♀️
ഭാഗം 14

മുഖത്തേക്ക് വീണ അവളുടെ മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി വച്ച് ആ നെറ്റി തടത്തിൽ അവൻ ഒന്ന് മുത്തി......!ഒത്തിരി ഇഷ്ടത്തോടെ....വാത്സല്യത്തോടെ......


പിന്നെ അവളെ ചേർന്ന് അവനും നിദ്രയെ പുൽകി........


__________________________________🤦🏼‍♀️


കാലത്ത് എഴുനേറ്റ കിച്ചു കാണുന്നത് തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്ന കാശിയെ ആണ്.......

ഇത്രയും അടുത്ത് അവനെ കണ്ടപ്പോൾ പെട്ടന്ന് അവള് ഞെട്ടി മാറി....

പതിയെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.....

ഉറങ്ങുമ്പോൾ അത്രേം നിഷ്കളങ്കായ അവൻ്റെ മുഖത്തേക്ക് അവളുടെ കൈകൾ ചലിപ്പിച്ചു.....



പതിയെ അവൻ്റെ മുഖത്ത് തലോടി....
അവൻ്റെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ചു.....
മെല്ലെ ചെന്നാ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.......!

മുഖത്ത് ഒരു നനുത്ത സ്പർശനം ഏറ്റപ്പോൾ കാശി ഉറക്കം വിട്ടു ഉണർന്നു...പിന്നെ കണ്ണുകൾ അടച്ചു കിച്ചു ചെയ്യനത് എന്താണ് എന്ന് ഓർത്ത് കിടന്നു അവൻ.....

എന്നാണ് കാശിയേട്ട നിങൾ എന്നെ തിരിച്ചറിയുന്നത്.... അന്ന് നിങൾ എന്നെ സ്നേഹിക്കുമോ അതോ ........!

അവള് മനസ്സിൽ മൊഴിഞ്ഞു.......
കണ്ണിൽ നിന്നും ഒരു നീർ തുള്ളി കവിളിനേ ചുംബിച്ചു....


പെട്ടന്ന് ആണ് അവൾക് ഇന്നലത്തെ കാര്യങ്ങൽ ഒക്കെ മനസ്സിൽ വന്നത്....

അത്രേ വരെ സെൻ്റി അടിച്ച അവളുടെ ഭാവം മാറി....


ഡാ...തെണ്ടി കാശിയേട്ട നിങൾ എന്നെ കൊണ്ട് ബാത്ത് റൂം കേറി ഇറക്കിച്ചില്ലെ....അത് വക സെചി എന്തേലും തരണ്ടെ......
എന്നും ഓർത്ത് കാല് വലിച്ച് ഒറ്റ ചവിട്ട് ആയിരുന്നു അവൻ്റെ ബാകിൽ നോക്കി.........

അമ്മച്ചിയെ.......😫

ഡീ.. ഒരുമ്പെട്ടതേ ....രാവിലെ തന്നെ പല്ല് തേക്കാതെ എന്നെ കിസ്സിയതും പോരാതെ ചവിട്ടി താഴെ ഇടുന്നോടി... മൂദേവി....🤧😤


ഈ കശ്മലൻ അതൊക്കെ അറിഞ്ഞോ.....
എന്നും ചിന്തിച്ച് ഇരിക്കുമ്പോൾ അടുത്ത ഗർജ്ജനം വന്നിരുന്നു....

ഡീ...ഒന്ന് പിടിച്ച് എഴുനേൽക്കാൻ പറ്റുമോ....😬😬

ഈ😁😁😁
ബാ...എന്നും പറഞ്ഞ് അവള് അവനു നേരെ കൈ നീട്ടി.......

അവൻ അവളുടെ കൈകൾ പിടിചു പയ്യെ എഴുനേറ്റു......

നടുവും താങ്ങി അവൻ നികുന്ന കണ്ടപ്പോൾ ചെയ്യണ്ട എന്ന് തോന്നി പോയി അവൾക്........

ഇനി...എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുക ആണോ....

കാശിയേ നോക്കി നിന്ന അവളോട് അവൻ ചോദിച്ചു....

ശോ...കണ്ട് പിടിച്ച് അല്ലോ കൊച്ച് കള്ളൻ....എന്നും പറഞ്ഞ് അവള് അവിടെ നിന്ന് പോയി......

അവളെ നോക്കി നിന്നവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു........



__________________________________🤦🏼‍♀️


ദിവസങ്ങൾ നീങ്ങി...നാളെ ആണ് അമ്മുവിൻ്റെ കല്യാണം.....

പ്ലാൻ ഒക്കെ സെറ്റ് ആക്കി ഇരിക്കുവാണ് കാശിയും... പാർത്തിയും....


""""കണ്ടാൽ ഞാനൊരു സുന്ദരിയ
ഈ നാട്ടിന്‌ കിന്നര കോമളയ
അത് കാമുകൻ മാരുടെ കാമുകിയ
പണ്ടേ ഞാനൊരു വീരയ.....""""


എന്നും പാടി തുണി ഒക്കെ മടക്കി വെക്കുക ആണ് കിച്ചു....

അതും കേട്ടാണ് കാശി വന്നത്.....

 കാമുകൻ മാരുടെ കാമുകി ആയ വക നീ കോമള എല്ലാ കോഴിയ കാട്ട് കോഴി...

ഹും...ആണേൽ ഇയാൾക്ക് എന്താ...അതൊക്കെ ഒരു കല ആണ് മാഷേ....😌😌😌


മാഷോ...ഞാൻ നിന്നെ ഏത് ക്ലാസിലെ പഠിപ്പിച്ചെ....🤨


അയ്യാ...ഞാൻ ഒന്നും പറഞ്ഞില്ല......


വെറുതെ അല്ല ചന്ദനം ചാരിയ ചന്ദനം മണക്കും എന്ന് പറയുന്നത്......

പുറത്ത് നിന്ന് പാർത്തി ആയിരുന്നു....


കിച്ചു അവനെ നോക്കി....


എല്ലാ ....നിൻ്റെ കൂടെ കൂടി അവനും ....എന്ന ഞാൻ ഉദ്ദേശിചെ.....

അത് കേട്ടതും കിച്ചു അവനെ നോക്കി പല്ല് കടിച്ചു.......

അപ്പോഴേക്കും അവൻ ഓടി താഴെ ചെന്നിരുന്നു..............

അവൻ്റെ പോക്ക് നോക്കി നിന്ന കാശിയും കിച്ചുവും ചിരിച്ചു......

_________________________________🤦🏼‍♀️


ഇന്നാണ് അമ്മുവിൻ്റെ കല്യാണം.....


ഒരുക്കൽ ഒക്കെ കഴിഞ്ഞപ്പോൾ അവള് കണ്ണാടിയുടെ മുന്നിൽ ചെന്ന് അവളെ തന്നെ നോക്കി.....!!

മുഖത്ത് ഇന്ന് ഒരു ചിരി ഉണ്ട്....ഇത്രേം ദിവസം ഇല്ലാതിരുന്ന ഒരു നറു ചിരി......

ഇനി ഈ ലോകത്ത് നിന്നും മടാങ്ങാൻ നിൽകുന്നവളുടെ മുഖത്ത് തെളിഞ്ഞ നറു ചിരി................

അവള് അമ്മയെ കെട്ടി പിടിച്ചു .......

അവർ അവളെ ചേർത്ത് നിർത്തി വിതുമ്പി കരയുക ആണ്.....

അമ്മ വിഷമിക്കരുത്......നിക്ക് ഒന്നും ഇല്ല..നോക്കിയേ ഞാൻ ഹാപ്പി ആണ്...ആകെ ഉള്ള സങ്കടം അമ്മയെ ഓർത്തായിരുന്നു അതും ഞാൻ മാറ്റി....

അമ്മയെ ഞാൻ സുരക്ഷിതം ആയ ഒരിടത്ത് മാറ്റും........!!

എന്നും പറഞ്ഞ് അവരിൽ നിന്നും അവള് വിട്ടു നിന്നു പുറത്തേക്ക് ഇറങ്ങി.......!

പുറത്ത് നിൽകുന്ന ദേവനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അവള് കാരിലേക് കയറി...........!!!

കയ്യിൽ ഉള്ള ടവ്വലിൻ്റെ അകത്ത് മുറുക്കെ അവള് ബ്ലൈഡ് പിടിച്ചിട്ടുണ്ട് ആയിരുന്നു.........!!


അവളുടെ കൂടെ തന്നെ ആണ് അമ്മയും ഉണ്ടായിരുന്നത്...അവർ അല്ലാതെ മറ്റു രണ്ട് പെർ ഗുണ്ടകൾ അവരടെ കൂടെ കാറിൽ ആണ് ...........


കാർ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ ഉള്ള വഴിയിലേക്ക് ചലിച്ചു.........

പെട്ടെന്നാണ് അവരുടെ വണ്ടിക്ക് തടസം ആയി ഒരു കാർ വന്നു നിന്നത്.....


അതുവരെ സങ്കടം നിഴലിച്ചു ആ അമ്മയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു....

അമ്മുവിന് ആണേൽ ഒന്നും മനസ്സിലാകാതെ ഇരിക്കുക ആണ്......!!


ആ വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അമ്മയുടെ പുഞ്ചിരിയുടെ ആക്കം കൂടി പക്ഷേ അമ്മുവിന് പിന്നെയും സംശയം നിറഞ്ഞു.......

കാശിയേട്ടൻ.........അവള് പതിയെ ആ നാമം പറഞ്ഞു...........!! 

കാശിയെ കണ്ടതും കൂടെ ഉണ്ടായിരുന്ന ഗുണ്ടകൾ അവനു നേരെ തിരിഞ്ഞു.....!

രണ്ട് പേരെ അവനു നിഷ്പ്രയാസം അടിച്ചു വീഴ്ത്താൻ സാധിച്ചിരുന്നു....

പെട്ടന്ന് അതിൽ ഒരുവൻ എഴുനേറ്റു കാശി യേ തല്ലാൻ മുതിർന്നു.....

അപ്പോഴേക്കും മറ്റൊരാൾ അവനെ ചവിട്ടി വീഴ്തിയിരുന്നു......

വെള്ള മുണ്ടും ഷർട്ടും ധരിച്ചു നിൽകുന്ന അവനെ കണ്ട് അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി....കൂടെ കുറെ ഏറെ സംശയങ്ങളും......!


അവള് പതിയെ അമ്മയുടെ മുഖത്തേക്ക് നോക്കി......

അവിടെ നിറഞ്ഞ ചിരി ആണ്.........

അതും കൂടെ കാണെ അവൾക് ഒന്നും മനസ്സിലാകതെ ആയി.......!

കാശി വന്ന വണ്ടിയിൽ അവൻ കയറി അത് മുന്നൊട്ടെക്കു എടുത്തു.....,


അപ്പോഴേക്കും ദാസും പാർത്തിയും കൂടെ വന്നു അമ്മു ഉള്ള കാറിൽ കയറി..... അവുടെന്നു തിരിച്ചു........!!!


വണ്ടി നേരെ ചെന്ന് നിന്നത് ദേവി ക്ഷേത്രത്തിൽ ആണ്.....!


ഒന്നും മനസിലാകാതെ ഇരിക്കുന്ന അവളെ നോക്കി അമ്മ കണ്ണ് ചിമ്മി ....
അവളുടെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.....!

ക്ഷേത്രത്തിന് അകത്ത് തന്നെം കാത്തെന്ന പോൽ നിൽകുന്ന കിച്ചുവിനെയും അവൾടെ അടുത്ത് തന്നെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽകുന്ന കാശിയെയും കണ്ടു അവൾക് പിന്നേം കിളികളെ പറത്തി വിട്ടു........

കുറചപ്പുറം പാർത്തിഡെ അച്ഛനും അമ്മയും നിൽക്കുന്നതും കണ്ടു....!!!
അവരുടെ മുഖത്തും നിറഞ്ഞ ചിരി മാത്രം ആണ്......!!

എല്ലാവരെും നോക്കി അനങ്ങാതെ നിൽകുന്ന അമ്മുനേ കിച്ചു ചേർത്ത് പിടിച്ച് ക്ഷേത്ര നടയിൽ നിർത്തി....


അപ്പോഴും അവളെ നോക്കി നിൽക്കുക ആയിരുന്നു അമ്മു.....!!!

എൻ്റെ അമ്മുസ്സെ മതിയെടി.....!!നിനക്ക് ഒരുപാട് സംശയം ഉണ്ടാകും....എന്നറിയാം.....അവരെ ഒക്കെ നോക്കുന്ന കുറച്ച് നേരം നിനക്ക് എന്നേം നോക്കിക്കൂടെ......!!

കാതിൻ അരികിൽ പാർത്തിയുടേ സ്വരം കേട്ടതും ഞെട്ടി വിറചവൾ അവനു നേരെ തിരിഞ്ഞു.....!

അവൻ അവളെ നോക്കി കണ്ണിറുക്കി....!


അവള് അവനെയും കിച്ചുനെയും മാറി മാറി നോക്കി.....!!


എന്തെ കൊച്ചെ നിന്നെ വിട്ട് ഞാൻ അവളെ കെട്ടി എന്ന് വച്ചോ നീയേ.....
പിന്നെയും അവൻ കളിയൊടെ ചോദിച്ചു......!!

അവള് ആ എന്നർത്ഥത്തിൽ തല ആട്ടി....!!

ഡാ...മതി ഇനി...പിന്നെ ആവാം....!!
കാശി അവനെ ആക്കി പറഞ്ഞു........


അവൻ അതിന് വെളുക്കെ ചിരിച്ചു കാട്ടി......!


പൂജിച്ച് വച്ച ആലില താലി പാർത്തി അമ്മുവിൻ്റെ കഴുത്തിൽ അണിയിച്ചു.....!
ഒരു നുള്ള് സിന്ദൂരം ചാർത്തി അവളെ അവൻ തൻ്റെ നല്ല പാതി ആക്കി.....!!

___________________________________🤦🏼‍♀️


നേരം കുറെ ആയല്ലോ....!ഞാൻ അവിടെ നിന്നും തിരിക്കുന്ന മുന്നേ അവർ പുറപ്പെട്ടത് അല്ലേ.....!!
ഇനിയും എത്തതത് എന്തെ.....?!
ദേവൻ കയ്യിൽ ഉള്ള ഫോണും പിടിച്ച് അങ്ങും ഇങ്ങും നടന്നു.....

ഫോൺ എടുത്ത് അയാള് കൂടെ വിട്ട ഗുണ്ടകളുടെ ഫോണിൽ വിളിച്ച് നോക്കി...

രണ്ട് പേരുടെയും ഫോൺ റിംഗ് ചെയ്യുന്നു എങ്കിലും അറ്റൻഡ് ചെയ്യുന്നില്ല.....!

അയാൾക്ക് വല്ലാത്ത പരവേശം തോന്നി......!

അപ്പോഴേക്കും കല്യാണം കൂടാൻ വന്നവരിൽ പലരും പലതും പറയാൻ തുടങ്ങി......!


അപ്പോഴാണ് അയാള് അയച്ച ആളുകൾ അവിടേക്ക് വന്നത്.....


വച്ച് വച്ച് വരുന്ന അവരെ നോക്കി ദേവൻ നെറ്റി ചുളിച്ചു......!!


ഷർട്ടിൽ ഒക്കെ ചോര പാടുകൾ കണ്ട് അയാള് അവർക്ക് അരികിൽ ചെന്നു.....!!


സാർ....മാടത്തിനെ ആ കാശി.... അയാള് പിടിച്ച് കൊണ്ട് പോയി......!!!

അത് കേട്ടതും അയാൾക്ക് ദേഷ്യം ഇരച്ചു കയറി............

മുഹൂർത്ത സമയം കഴിയാർ ആയിട്ടും പെണ്ണിനെ കാണാതെ വന്നപ്പോൾ അവിനാഷ് അയാൾക്ക് അരികിൽ വന്നു.....!

ഡോ.....!😡
എവിടെ തൻ്റെ മോൾ....ഇവിടെ വന്ന് നാറ്റിക്കാൻ ആണ് ഭാവം എങ്കിൽ.....!!!
വെറുതെ വിടില്ല തന്നെ......!

അവിനാഷ്...അത്...അത്പിന്നെ......!എന്നും പറഞ്ഞയാൾ പൂർത്തിയാകും മുന്നെ ഒരു കാർ അവിടെ വന്നു നിർത്തിയിരുന്നു............


(തുടരും)

©
മേഘ രാജീവൻ ✍️


oh my kadavule - 15

oh my kadavule - 15

4.7
4596

𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦‍♀️  ഭാഗം 15 അവിനാഷ്...അത്...അത്പിന്നെ......!എന്നും പറഞ്ഞയാൾ പൂർത്തിയാകും മുന്നെ ഒരു കാർ അവിടെ വന്നു നിർത്തിയിരുന്നു............ അതിൻ്റെ ഡോര് തുറന്ന് കാശി വെളിയിലേക്ക് വന്നു....... പുറകിൽ നിന്ന് പാർത്തിയും അമ്മുവും ഇറങ്ങി..... അപ്പോഴും കിച്ചു പേടിയോടെ വണ്ടിയിൽ തന്നെ ഇരിക്കുക ആയിരുന്നു...... അയാളെ കാണുന്നത് പോലും അവളിൽ ഭയം ഉണ്ടാക്കിയിരുന്നു....... അവർ ഓക്കേ ദേവന് അടുത്തേക്ക് നടന്നു..... ഹെല്ലോ...ദേവൻ സർ...,, അമ്മുനേ ചേർത്ത് നിർത്തി കൊണ്ട് പാർത്തി വിളിച്ചു...... ദേവൻ്റെ മുഖത്ത് ദേഷ്യം നിറഞ്ഞു...... അയാള് കൈ ഓങ്ങി അമ്മുവിനെ തല്ലാൻ വന്നു........ ഹെ...എൻ്റെ സാറേ...എന