Aksharathalukal

ആ കറുത്ത രാത്രികൾ - 6

part 6

 

"ഹലോ...  എടൊ എണീക്കടോ.... " അമ്മു തട്ടി വിളിച്ചു

"ഉമ്മാ.... എന്നെ കൊല്ലരുത്....  " അവൻ നിലവിളിച്ചു

"ഞാൻ ആടോ....  എന്തു പറ്റി? " അവൾ

"ഇതെന്താ അന്യൻ ആണോ? " അവൻ തെല്ലു ഭയത്തോടെ പറഞ്ഞു 

 

"എടൊ....  ഇപ്പോൾ ഞാൻ ഇവിടെ വന്നിട്ട് ഒരുപാട് നേരം കഴിഞ്ഞില്ലേ....  എന്നിട്ടും എനിക്ക് ഒന്നും പറ്റിയില്ലല്ലോ.... " അമ്മു  ചോദിച്ചു

 

"നിനക്ക് എങ്ങനെ പറ്റും?? നീ അല്ലെ പ്രേതം....? " അവൻ

"ഏഹ്?  താൻ എന്തൊക്കെ ആണ് പറയുന്നേ? " അവൾ 

 

"എനിക്ക് വട്ടാവുന്നു....  എനിക്ക് എങ്ങനെയെങ്കിലും രക്ഷപെടണം.... " അവൻ പറഞ്ഞു

 

"വൈഗയുടെ കഥ മുഴുവൻ കേട്ടിട്ടും നീ വൈഗയെ വെറുക്കുന്നുവോ...? " അവൾ ചോദിച്ചു

 

"ന്റെ കാമുകി ഒന്നും അല്ലല്ലോ.....  പിന്നെ ഇത്ര നാൾ എന്നെ ഇവടെ പൂട്ടിയിട്ടിട്ടു....  മാത്രമല്ല വൈഗ അവളെ ചതിച്ചവരെ എല്ലാം കൊന്നുകളഞ്ഞതല്ലേ....  പിന്നെയും എന്തിനാ ഇങ്ങനെ..... " അവൻ ചോദിച്ചു.....


നിന്റെ സംശയം ന്യായം തന്നെ ആണ് മോളെ....

 

പക്ഷേ....  തന്റെ മകൾക്ക് മാത്രമായി..... അവളുടെ മുത്തശ്ശൻ കരുതി വച്ച കുറച്ചു വിലപ്പെട്ടത് ആ കൊട്ടാരത്തിൽ ഉണ്ട്.....  വൈഗ അവക്ക് കാവൽ ഇരിക്കുകയാണത്രെ..... " അരവിന്ദൻ പറഞ്ഞു

 

"അച്ഛാ....  അമ്മു മടങ്ങി വരില്ലേ? " ദേവു കലങ്ങിയ കണ്ണുകളോടെ അച്ഛനെ നോക്കി...

 

"വരും മോളേ....  അവളെ പേടിപ്പിച്ചു മായജാലങ്ങൾ കാണിച്ചും തന്റെ അരികിൽ എത്തിക്കുക എന്നതാണ് വൈഗയുടെ ലക്ഷ്യം....  അല്ലാതെ അവളെ ഉപദ്രവിക്കാൻ വൈഗക്കു കഴിയില്ല.... " അരവിന്ദൻ

 

ഗോവിന്ദൻ തന്റെ ജീവൻ പണയം വച്ച് വൈഗയെ തളക്കാൻ പുറപ്പെട്ടു......

 

വലിയ മന്ത്രവാദക്രിയകൾ തുടങ്ങി........

 

"ഞാൻ അവളുടെ അടുത്തേക്ക് പോവുകയാണ്.......  കഴിയുമെങ്കിൽ ആ കുട്ടിയുടെ അമ്മ മാത്രം കൂടെ വരിക......  പക്ഷെ ഒട്ടും ഭയപെടരുത്...... " ഗോവിന്ദൻ

 

"പക്ഷെ ചേച്ചി... " അരവിന്ദൻ

 

"ഞാൻ വരാം.... എനിക്ക് എന്റെ മോളെ വേണം..... " അമ്മ പറഞ്ഞു

 

അവർ ഇരുവരും പുഴകടന്ന് കോട്ടയിലേക്ക് നടന്നു......

 

പെട്ടന്ന് ശക്തമായ കാറ്റ് വീശി.........

 

ഗോവിന്ദൻ നിൽക്കാൻ തന്നെ ഒരുപാട് പാട് പെട്ടു....  പക്ഷെ അവളുടെ അമ്മ കുലുങ്ങിയില്ല....

 

ഒരേ ഒരു ലക്ഷ്യം.....  തന്റെ മകൾ........

അവർ നടന്ന വഴിയിൽ തീ പിടിച്ചു..... പല വീഴ്ചകളും ഉണ്ടായി...... എന്നാലും അവർ പതറിയില്ല....  അതു ഗോവിന്ദനെ പോലും അത്ഭുതപ്പെടുത്തി......

 

കോട്ടക്കരികിൽ എത്തിയ പാടെ കോട്ട അടഞ്ഞു.......

"മോളേ.... അമ്മൂ..... " അമ്മ വിളിച്ചു 

 

 

"ഹാ....  അമ്മ.....  " അവൾ ഉണർന്നിരിക്കെ ഞെട്ടിപ്പോയ്.....

 

"അമ്മ..... അമ്മ വിളിച്ച പോലെ..... " അവൾ പറഞ്ഞു

 

"വൈഗ ആണോ? " അവൻ

 

"എന്റെ അമ്മ വിളിച്ചെന്നു " അവൾ

 

"അപ്പോൾ വൈഗ അല്ലെ നിന്റെ അമ്മ? "

 

"പോ... അവിടുന്ന്.... വൈഗ എന്റെ അമ്മയോ? " അവൾ

 

"നീ അല്ലെ പറഞ്ഞെ? നിന്റെ മോൾ... അല്ല വൈഗയുടെയും മോൾ ആണ് നീ എന്ന്... " അവൻ പറഞ്ഞു

 

"എന്തൊക്കെയാ താൻ പറയുന്നേ? " അവൾ ചോദിച്ചു

"നീ...  നീ ഇടക്ക് വൈഗ ആയി മാറുന്നുണ്ട്....  ഇതു സത്യമാണ്.....  " അവൻ പറഞ്ഞു

"ഞാൻ വൈഗയുടെ മകൾ ആണെന്ന് എന്നിട്ടു ഞാൻ തന്നെ ആണോ പറഞ്ഞെ? " അവൾ

"അതെ..... വൈഗയുടെ മകളുടെ പുനർജന്മം ആണ് നീ..... " അവൻ

 

"സത്യമാണോ.....? " അവൾ

"ഞാൻ എന്തിന് കള്ളം പറയണം?  അതും ഈ നേരത്ത്......  "

അവൾ നെടുവീർപ്പിട്ടു........

 

"ഞാൻ ആണോ നിങ്ങളുടെ മകൾ? എനിക്ക് ഇപ്പോൾ പേടി ഇല്ല.....  ഇരുളിന്റെ മറ നീക്കി പുറത്ത് വരൂ.... " അമ്മു പറഞ്ഞു

 

പക്ഷെ....  അവൾ വിളിച്ചു ഒരുപാട് കഴിഞ്ഞപ്പോൾ ആണ് അവൾ ഒരു കറുത്ത പൂമ്പാറ്റയെ കണ്ടത്.........

അവൾ ഓർത്തെടുത്തു.....

പലതവണ അവൾ കണ്ടതാണ്...... 

 

എവിടെ പോയാലും തന്റെ കൂടെ തന്നെ ഉണ്ടാവർ ഉള്ള ആ കുഞ്ഞ് പൂമ്പാറ്റ.......തന്നെ പിന്തുടരുന്ന പോലെ.....

 

അവൾ വിരൽ നീട്ടി....  അതു പതിയെ അവളുടെ വിരലിൽ ചെന്നിരുന്നു........

 

"എനിക്ക്....  എനിക്ക് മറ്റൊരു അമ്മ കൂടി ഉണ്ട്....  എന്നെ പ്രസവിച്ച എനിക്ക് വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറായി ഒരു അമ്മ.... സ്വന്തം കുഞ്ഞിനെ നഷ്ടപെട്ട ഒരമ്മയുടെ വേദന ആരെക്കാളും അറിയുന്നതല്ലെ....  എന്റെ അമ്മയെ വേദനിപ്പിക്കാതിരുന്നൂടെ..... " അവൾ കരഞ്ഞു പറഞ്ഞു

 

പെട്ടന്ന് ആ പൂമ്പാറ്റ കയ്യിൽ നിന്ന് ഉയർന്നു......

എന്തോ അതിനെ പിന്തുടരാൻ അവൾക്കു തോന്നി....

അവൾ മെല്ലെ അതിനു പുറകെ നടന്നു....

കൂടെ അവനും.......

 

അതു പറന്നു പോയത് കോട്ടയുടെ മറ്റൊരു ഭാഗത്തേക്ക് ആയിരുന്നു.....

ഏതൊക്കെ വഴി വന്നു എന്നു പോലും അറിയില്ല.... ഒരു ചെറിയ അറയിൽ എത്തി......

 

ആ അറയിൽ വല്ലാത്ത ഒരു പ്രകാശം.....

അവിടെ ചെന്ന അവൾ ഞെട്ടി.....

അവളുടെ കണ്ണു മഞ്ഞളിച്ചു......

 

ഒരു തുറന്ന പെട്ടി നിറയെ വൈരങ്ങൾ......  സ്വർണനാണയങ്ങൾ.....  മുത്തുകൾ.......  അങ്ങനെ പലതും.........

 

"എടൊ...  താൻ പറഞ്ഞ നിധി..... " അവൾ അവനെ തിരിഞ്ഞ് നോക്കി...

 

അവൻ അവിടെ ഇല്ലായിരുന്നു....

"അയാൾ എവിടെ? " അവൾ ഒരു നിമിഷം ഭയന്നു പോയി....  താഴെ നോക്കിയപ്പോൾ അതാ നിലത്തു കിടക്കുന്നു......

ആ കാഴ്ച കണ്ടു തലകറങ്ങിയതാണ്....... 



 

 

കോട്ടയുടെ വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.......

ഗോവിന്ദൻ മുന്നോട്ടു നടന്നു....

പിന്നാലെ അവളുടെ അമ്മയും........

അവർ കോട്ട മുഴുവൻ അവരെ തേടി.....

അമ്മയുടെ കണ്ണുകൾ നിറഞ്ഞു.....

 

"മോളെ.....  എന്റെ മോളേ..... " അവർ കരഞ്ഞു

 

"എന്റെ മകളെ തിരിച്ചു തരൂ....  എന്റെ മകൾ കുഞ്ഞാണ്....  എനിക്ക് അവൾ അല്ലാതെ മറ്റാരും ഇല്ല..... " അമ്മ പറഞ്ഞു

 

ഒടുവിൽ അവർ അവളെ കണ്ടു.....

 

പക്ഷെ.....  അവൾ ബോധമറ്റു വീണുകിടക്കുകയായിരുന്നു......

തൊട്ടടുത്തു അവനും....

"ന്റെ മോളേ...... " അമ്മ കരഞ്ഞു കൊണ്ടു ഓടി ചെന്നു..... 

 

അവളെ എടുത്തു മടിയിൽ വച്ചു......

ഒരു കറുത്ത പൂമ്പാറ്റ അവളുടെ നെറ്റിയിൽ നിന്നും ഉയർന്നു.....

അവളെ ചുംബിച്ചുണരും പോലെ.......

 

മെല്ലെ അവനും ഉണർന്നു......  കണ്ണുതുറന്ന അവൻ ഞെട്ടി.....

" ആരാ... " അവൻ ചോദിച്ചു

"നീ ആരാണ്? " ഗോവിന്ദൻ

"ഞാൻ....  ഞാൻ..... " അവൻ വാക്കുകൾ തേടി

 

" ആരായാലും വലിയ അപകടത്തിൽ ആണ് പെട്ടത്.....  വരൂ ഉടൻ പോവാം......  താൻ ആ കുട്ടിയെ ഒന്നെടുക്കൂ.... " ഗോവിന്ദൻ പറഞ്ഞു

 

അവൻ എന്താണ് നടക്കുന്നത് എന്ന് അറിയാതെ പകച്ചു നിന്നു....  ഇനി ശരിക്കു മനുഷ്യൻ ആണെന്ന് ആരു കണ്ടു....

 

പക്ഷെ അവൻ പറഞ്ഞത് അനുസരിച്ചു....

അവളെ കൈകളിൽ കോരിയെടുത്തു.........

അവൻ അവളെ ഒന്നു നോക്കി........

ആ മുഖം അവൻ ഒരു നിമിഷം നോക്കി നിന്നു....

അവൻ ഒരു നിമിഷം മറ്റെല്ലാം മറന്നു......അവരുടെ കൂടെ നടന്നതും പുഴകടന്നതും ഒന്നും അവൻ അറിഞ്ഞില്ല.....

 

"ഇയാൾ അവളെ കിടത്തൂ...... "ഗോവിന്ദൻ പറഞ്ഞു

അവൻ ചുറ്റിലും നോക്കി...

എവിടെയാണെന്ന് അവനു മനസ്സിലായില്ല...

"ആ കളത്തിൽ അവളെ കിടത്തൂ.... " അയാൾ കല്പിച്ചു

അവൻ തെല്ലു ഭയത്തോടെ അനുസരിച്ചു...... 

 

തുടരും.....

 


ആ കറുത്ത രാത്രികൾ - 7 (Last part)

ആ കറുത്ത രാത്രികൾ - 7 (Last part)

4.7
1710

Part - 7   അവൻ ചുറ്റിലും നോക്കി......   നിലത്തു എന്തൊക്കെയോ കോലങ്ങൾ വരച്ചിരിക്കുന്നു....   ചുറ്റിലും ആരൊക്കെയോ ഉണ്ട്.......   ഇരുളിന്റെ മറവിൽ രണ്ടു കണ്ണുകൾ അവനെ തന്നെ നോക്കി നിന്നു.....   പക്ഷേ ആ മുഖം അവൻ കണ്ടില്ല.......   കർമങ്ങൾ നടന്നു............   എന്തൊക്കെയോ മന്ത്രങ്ങൾ ആരൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു.......   രാത്രി ഏറെ വൈകി.........   താൻ എവിടെ ആണെന്ന് അവനു മനസ്സിലായില്ല.....   ആ നിധി.... അത് എവിടെ???   എന്തൊക്കെ ആണ് സംഭവിച്ചത്..........   ആ പെൺകുട്ടി.....  ഇവൾ എന്താ ഉറങ്ങുവാണോ.....  അതും ഈ സമയത്ത്.......   ഇനി ഇവൾ മരിച്ചോ....?  അരോ കരയുന്നുണ്ടോ...&nbs