Aksharathalukal

ആ കറുത്ത രാത്രികൾ - 7 (Last part)

Part - 7

 

അവൻ ചുറ്റിലും നോക്കി......

 

നിലത്തു എന്തൊക്കെയോ കോലങ്ങൾ വരച്ചിരിക്കുന്നു....

 

ചുറ്റിലും ആരൊക്കെയോ ഉണ്ട്.......

 

ഇരുളിന്റെ മറവിൽ രണ്ടു കണ്ണുകൾ അവനെ തന്നെ നോക്കി നിന്നു.....

 

പക്ഷേ ആ മുഖം അവൻ കണ്ടില്ല.......

 

കർമങ്ങൾ നടന്നു............

 

എന്തൊക്കെയോ മന്ത്രങ്ങൾ ആരൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു.......

 

രാത്രി ഏറെ വൈകി.........

 

താൻ എവിടെ ആണെന്ന് അവനു മനസ്സിലായില്ല.....

 

ആ നിധി.... അത് എവിടെ???

 

എന്തൊക്കെ ആണ് സംഭവിച്ചത്..........

 

ആ പെൺകുട്ടി.....  ഇവൾ എന്താ ഉറങ്ങുവാണോ.....  അതും ഈ സമയത്ത്.......

 

ഇനി ഇവൾ മരിച്ചോ....?  അരോ കരയുന്നുണ്ടോ...  ശ്യോ നല്ല കുട്ടി ആയിരുന്നു.....

 

അവന്റെ മനസ്സിൽ പലതും മിന്നിമറഞ്ഞു.....

 

അവന്റെ ഏറ്റവും വലിയ സംശയം.....

 

" ഞാൻ ഇപ്പോൾ ശരിക്കും ജീവനോടെ ഉണ്ടോ??? " എന്നതാണ്......

 

പെട്ടന്ന് ആയിരുന്നു.....  വലിയ കാറ്റ് വീശിയടിച്ചത്........ 

 

അമ്മു വായുവിലെക്ക് ഉയരുകയായിരുന്നു......

 

അവൾ അനങ്ങുന്നുപോലും ഇല്ല.....

 

"ന്റെ മോൾ.... " അമ്മ

 

"ഹ.... അപ്പൊ ഇതാണ് അവളുടെ ശരിക്കുള്ള അമ്മ.....  അള്ളോഹ്....  ഞാൻ മരിച്ചിട്ടില്ല..... " അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു...

 

" വൈഗ....  നിന്റെ കടമകളും ശാപങ്ങളും പ്രതികാരവും എല്ലാം കഴിഞ്ഞതല്ലേ.....  നീ വിജയിച്ചു.....  ഇനിയും നിനക്ക് പോവാൻ ആയില്ലേ....? " ഗോവിന്ദൻ ഉറക്കെ ചോദിച്ചു

 

പെട്ടന്ന് അമ്മു കണ്ണുതുറന്നു......

 

അവളുടെ കണ്ണുകൾക്ക് വെള്ള നിറമായിരുന്നു...

 

" എന്റെ മോളെ വിട്ടു ഞാൻ എവിടെ പോവാൻ ആണ്?? " അമ്മു വല്ലാത്ത ഒരു ഭാവത്തിലും ശബ്ദത്തിലും പറഞ്ഞു....

 

"നിന്റെ മകളോ.....  അവൾ നിന്റെ മകൾ അല്ല...  നീ ജീവൻ ഉള്ള ഒരു കുഞ്ഞിനെ പ്രസവിച്ചിട്ടും ഇല്ല....  ഈ ഇരിക്കുന്ന ദേവകി പ്രസവിച്ച മകൾ ആണ് ആതിര..... അവളെ നീ അവർക്കു തിരിച്ചു നൽകണം.....  " ഗോവിന്ദൻ കല്പിച്ചു

 

"ഇല്ല.... അവളെ എനിക്ക് വേണം.... ഞാൻ എന്തും പകരം നൽകാം..... എല്ലാം നൽകാം.... " അമ്മുവിൽ നിന്ന് വൈഗയുടെ ശബ്ദം ഉണർന്നു.

 

"ഞാൻ എന്റെ ജീവൻ നൽകാം....  എന്റെ മകളുടെ ജീവിതം.....  അവളെ ജീവിക്കാൻ അനുവദിക്കൂ..... " അമ്മുവിന്റെ അമ്മ തൊഴുകയ്യാൽ പറഞ്ഞു

 

" ഒരു അമ്മയുടെ കണ്ണുനീര് വീണാൽ ആ മണ്ണ് നശിക്കും....  നിനക്ക് അറിയുന്നത് അല്ലെ......

 

നിനക്ക് മോക്ഷം കിട്ടും... നിന്റെ കർമങ്ങൾ ആതിര ചെയ്യും....  നിന്റെ മകൾക്ക് വേണ്ടി നീ പോവണം...... " ഗോവിന്ദൻ പറഞ്ഞു.....

 

ആഞ്ഞടിച്ചിരുന്ന കാറ്റ് പെട്ടന്ന് നിലച്ചു...

അമ്മുവിന്റെ മുഖം മാറി......  ആ കണ്ണുകൾ ശാന്തമായി....  അതിനു വല്ലാത്തൊരു നീല നിറം വന്നു........

 

ആ കണ്ണുകൾ നിറഞ്ഞു.........

 

എല്ലാവരും ഭയത്തോടെയും ചങ്കിടിപ്പോടെയുമാണ് നിന്നിരുന്നത്....
 

"ശരി ഞാൻ പോവാം....  പക്ഷെ ഞാൻ വരും...  എന്റെ മകൾക്ക് അരികിൽ......  " അവൾ പറഞ്ഞു...

 

അമ്മു ചുറ്റിലും നോക്കി....

 

അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു... മെല്ലെ ബോധമറ്റു കളത്തിൽ വീണു....

 

അവളിൽ നിന്നും ഒരു കറുത്ത നിഴൽ പുറത്തേക്ക് വന്നു........ 

 

ഒരു കറുത്ത പൂമ്പാറ്റയായി അവളുടെ മുകളിൽ പാറി നടന്നു..........

 

യാത്രചോദിക്കും പോലെ....... 

 

അത് പറന്നു പറന്നു പോയി.......

 

അവനു എല്ലാം ഒരു സ്വപ്നം പോലെ തോന്നി......

 

"ഈശ്വരാ......  നിനക്ക് നന്ദി...... " ഗോവിന്ദൻ പറഞ്ഞു......

 

അമ്മ അവൾക്കു അരികിൽ വന്നു.....  അവളുടെ മുഖം ചേർത്തു..........

 

"നിന്നെ നഷ്ടമായെങ്കിൽ ഇന്ന് ഞാനും ഈ ലോകത്ത് ജീവനോടെ ഉണ്ടാവില്ലായിരുന്നു..... " അമ്മ അവൾക്കു നൂറു ചുംബനം നൽകി......

 

അതു കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു.....

 

"ന്റെ ഉമ്മാ..... "അവൻ നെഞ്ചിൽ കൈ വച്ചു വിളിച്ചു............

 

അവനുറപ്പാണ്.....  തന്നെ കാത്ത് ആ വീട്ടിൽ തനിച്ചു ആവലാതിയോടെ ഉണ്ടാവും....  ആ കുഞ്ഞ് കണ്ണുകൾ......

 

വൈഗയും ഒരു അമ്മയായിരുന്നു.....  തന്റെ കുഞ്ഞിനെ ഒന്നു മാറോടു ചേർക്കാൻ പോലും കഴിയാത്ത ഒരു അമ്മ......

 

 

അമ്മു കണ്ണുതുറക്കുമ്പോൾ അവൾ അവളുടെ മുറിയിൽ ആയിരുന്നു.....

 

അവൾ ചാടിഎണീറ്റു.........

 

എന്തൊക്കെയോ അവളെ അലട്ടി....

 

"ഞാൻ ഇവിടെ....  എല്ലാം സ്വപ്നം ആയിരുന്നോ? " അവൾക്കു തല പെരുത്തു.....

 

അവൾ എഴുന്നേറ്റിരുന്നു......

 

"അല്ല....  ഒന്നും സ്വപ്നം ആയിരുന്നില്ല.... " അവൾ മുറിയിൽ കസേരയിൽ ഇരുന്നു ഉറങ്ങുന്ന ചെറുപ്പക്കാരനെ നോക്കി പറഞ്ഞു

 

"ടോ... " അവൾ

 

"ഉമ്മാ..... " അവൻ ഭയത്തോടെ വിളിച്ചു

 

" തനിക്ക് ഇപ്പോഴും പേടിവിട്ടില്ലേ? " അമ്മു

 

" താൻ ഉണർന്നോ?? എല്ലാരും തന്നെ കാത്ത് ഇരിക്കാ....  താൻ ലക്കി ആടോ....  സ്നേഹിക്കാനും കൂടെ നിൽക്കാനും എത്ര പേരാ....  എനിക്ക് ഉമ്മ മാത്രേ ഉള്ളു....  എന്തായാലും താങ്ക്സ് ണ്ട് ട്ടാ.... താൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ല..... " അവൻ പറഞ്ഞു
അവൾ ഒന്നു പുഞ്ചിരിച്ചു...

" പഴയ ആൾക്കാരെ നമ്മൾ പുതിയ തലമുറക്ക് പുച്ഛം ആയിരുന്നു....

 

പക്ഷേ അവർ പറയുന്ന പലതും സത്യം ആണ്...

 

ഒന്നുമില്ലെങ്കിലും ഈ ടെക്നോളജി ഒന്നും ഇല്ലാത്തപ്പോൾ ഇവിടെ ജീവിച്ചോരല്ലെ.... "

 

അവൾ ഒന്നും മിണ്ടിയില്ല....  അവൻ എത്ര മാത്രം നിഷ്കളങ്കൻ ആണെന്ന് ആലോചിച്ചു.....

 

"ഞാൻ ഇറങ്ങട്ടെ ട്ടാ....  ഇനി നിങ്ങളായി....  നിങ്ങടെ കുടുംബം ആയി..... "അവൻ മുറിയിൽ നിന്നും നടന്നു

 

തിരിച്ചുവിളിക്കാൻ തുടങ്ങവേ അവൻ തിരിഞ്ഞു

 

"മറക്കില്ലട്ടാ....  " അവൻ പറഞ്ഞു...

 

അവൻ മുറിയിൽ നിന്നും പോയി.......

 

അവൾ അവൻ പോയ വഴിയിൽ നോക്കി നിന്നു.



 

 

അമ്മു അമ്മയുടെ മടിയിൽ കിടന്നു.......  അമ്മ അവളെ തലോടി കൊണ്ടിരുന്നു.........

 

"ടി..... " ദേവു ആയിരുന്നു അത്

 

" നീ എവിടെ ആയിരുന്നു? " അമ്മു ആവേശത്തോടെ എഴുന്നേറ്റു.

 

" നിന്റെ കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നില്ലേ...? അവൻ പോയോ? " ദേവു ചോദിച്ചു

 

"പോവാന്ന് പറഞ്ഞു....  പോയി കാണും... എന്തേയ്?? " അമ്മു

 

"എന്നാലും അവൻ ഇവിടെ എങ്ങനെ? " ദേവു

 

"നീ അറിയോ?? " അമ്മു

 

"എടി.....  ഞാൻ പറഞ്ഞിട്ടില്ലേ....  ഫൈസി....  ഫൈസൽ ആണ് അത്....  പക്ഷേ അവൻ എന്നെ കണ്ടില്ല..... "ദേവു പറഞ്ഞു

 

"ഓ.... കോളേജ് ചെയർമാൻ.... പ്രാസംഗികൻ....

 

നിരീശ്വരവാദി.....  ഇരട്ട ചങ്കൻ....  സഖാവ്......  ആഹാ അന്തസ്സ്....  ഉടായിപ്പ് ആണ് ട്ടാ..... " അമ്മു പറഞ്ഞു

 

"എന്ത്യേ...  അവൻ അടിപൊളി ആടി..... " ദേവു

 

"അതെയതെ.... " അമ്മു ചിരിച്ചു......

 

എത്ര തവണ ഉമ്മയെയും അള്ളാഹുവിനെയും വിളിച്ചു എന്ന് അവൾക്കു നന്നായി അറിയാം....

 

"ആളെ ഒന്നു കണ്ടാലോ...? " അമ്മു

 

"കാണാം... " ദേവു

 

"ഇനിപ്പോ എങ്ങോട്ടാ രണ്ടാളും.....  ഞാൻ എങ്ങടും വിടില്ല.... "അമ്മ അവളെ ചേർത്തു പിടിച്ചു.....

 

"ന്റെ അമ്മേ......  ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ മോളേ....  " അമ്മു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഇപ്പളും ഭയം മാറാതിരുന്ന അമ്മയുടെ കണ്ണുകൾ തിളങ്ങി...


 

 

ദിവസങ്ങൾക്കു ശേഷം......

 

കോളേജിൽ എന്തോ പ്രോഗ്രാം ആയിരുന്നു....

 

നല്ല തീപൊരി പ്രസംഗം കേട്ട് അവൾ തരിച്ചിരുന്നു......

 

ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....

 

പ്രസംഗം കഴിഞ്ഞ് അവൻ ഇറങ്ങിയപ്പോൾ അവൾ പിന്നാലെ ചെന്നു.......

 

" സഖാവേ.... " അവൾ വിളിച്ചു

 

അവൻ തിരിഞ്ഞു നോക്കി.......

 

അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.....

 

അവൻ കണ്ണുതിരുമ്മി.....

 

"ആരാപ്പോ കുട്ടി പ്രേതമോ? " അവൻ കളിയാക്കി

 

ദേവു അമ്മുവിന്റെ അരികിൽ ചെന്നു നിന്നു....

 

"നിങ്ങൾ....ഒരുമിച്ചു???" അവൻ അല്പം അമ്പരപ്പോടെ പറഞ്ഞു.

 

"എടാ പൊട്ടാ ഇതു ന്റെ കസിൻ ആണ്....  ഞാൻ നിന്നെ പറ്റിച്ചു ഒരു പൊട്ടകഥ പറഞ്ഞപ്പോൾ അതും കേട്ട് ഇറങ്ങിതിരിക്കും എന്ന് ഞാൻ കരുതിയോ???? " ദേവു പറഞ്ഞു

 

"പറ്റിപ്പോയി..... " അവൻ ചമ്മലോടെ പറഞ്ഞു

 

"ന്നിട്ട് നിധി വല്ലതും കിട്ടിയോ.....?? " അമ്മു ദേവൂനെ കൂട്ട് പിടിച്ചു.

 

"ഒരു നിധി കിട്ടി..... " അവൻ പുഞ്ചിരിയോടെ പറഞ്ഞു




 

 

വർഷങ്ങൾ കടന്നു പോയത് വളരെ പെട്ടന്ന് ആയിരുന്നു..... 

 

"ആതിരയുടെ ആരാ ഉള്ളത്...? " നഴ്സ്‌ വന്നു ചോദിച്ചു

 

"ഞാൻ ഉണ്ട്.... " അത് ഫൈസൽ ആയിരുന്നു...

 

"പ്രസവിച്ചു.... പെൺകുഞ്ഞു ആണ്..... " അവർ പറഞ്ഞു

 

"ഹോ....  കൺഗ്രാറ്റ്സ്‌..... മോനേ...." ദേവു ഉത്സാഹത്തോടെ പറഞ്ഞു

 

അവന്റെ കണ്ണുകൾ നിറഞ്ഞു.....

 

"കരയുന്നോ?? " അവൾ കളിയാക്കി....

 

നഴ്സ് കുഞ്ഞിനെ കൊണ്ടുകൊടുത്തു.......

 

അവൻ കയ്യിൽ എടുത്തു......

 

അവന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.......

 

അവൾ.....  തന്റെ മകൾ...
അവളുടെ കണ്ണുകൾ.....  നീല കണ്ണുകൾ.... അവൻ അവളെ ചേർത്തുപിടിച്ചു വിളിച്ചു....

 

"വൈഗ....."
 

 

റൂമിലേക്കു മാറ്റിയ അവളുടെ അടുത്തു അവൻ വന്നിരുന്നു......

 

" അമ്മൂ... ഒരു സന്തോഷവാർത്ത കൂടി......" ദേവു ഓടി വന്നു

 

"എന്താ....? " അവൾ ചോദിച്ചു

 

"ഇത്തവണത്തെ ബെസ്റ്റ് നോവൽ നിന്റേത് ആണ്......"ദേവു

 

"പൊടി..... "അമ്മു

 

"സത്യം..... നിന്റെ വൈഗ..... പ്വോളി മോളെ....." ദേവു പറഞ്ഞു

 

അവളുടെ കണ്ണുനിറഞ്ഞു....

 

അവൾ മെല്ലെ മോളുടെ കാതിൽ വിളിച്ചു

 

"വൈഗേ....."

 

 

ആ കറുത്ത രാത്രികൾ മഞ്ഞു പോയി..... ഇന്ന് അവൾ മനസ്സിലാക്കുന്നു.... ആ രാത്രികൾ ഇല്ലായിരുന്നു എങ്കിൽ തന്റെ ജീവിതത്തിൽ ഈ ഒരു വെളിച്ചം ഉണ്ടാവില്ല എന്ന്.......

 

അവൾ ഫൈസലിന്റെ കൈ മുറുക്കി പിടിച്ചു......

 

അവൻ തിരിച്ചും............

 

ശുഭം...