Aksharathalukal

പ്രണയം

പ്രണയം
 
അവൻ പോകും വഴിയിൽ
ത്തന്നെ അവൾ തറഞ്ഞു നിന്നു...
ഒരു നിമിഷം എന്തിനോ വേണ്ടി
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണൂ..
തന്റെ ഹൃദയം നിലച്ചതു-
പോലെ തോന്നി അവൾക്ക്...
കയ്യ് കാലുകൾക്ക് ബലം
നഷ്ടപ്പെട്ടു....
അവൾ തളർന്നു
ഭൂമിയിലേക്ക് നിലം പതിച്ചു....
പ്രകൃതി വരെ അവളുടെ-
ഭീകരാവസ്ഥയിൽ ഭാവം മാറി...
ഉറക്കെ ആർത്തു കരയാൻ
അവൾ വെമ്പി....
ഇല്ല വരുന്നില്ല ശബ്ദം-
തൊണ്ടയിൽ കുരുങ്ങി നിന്നു..
ദിവസങ്ങൾ കൊഴിഞ്ഞു വീണൂ....
തന്റെ പ്രാണനു വേണ്ടി-
അവൾ കണ്ണീർ വാർത്തു കൊണ്ടേയിരുന്നു....
പിന്നെ അത് മാസങ്ങളായി
വർഷങ്ങളായി...
നൂറ്റാണ്ടുകളാകുന്നതിന് മുന്നേ
അവൾ മണ്ണിൽ ലയിച്ചു ചേർന്നു...
ആത്മാർത്ഥമായി സ്നേഹിച്ചനേ ഓർത്ത്
അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ചോര കണ്ണീർ-
ആയീ വാർക്കാൻ തുടങ്ങി..
അവൾ അവളുടെ പ്രാണനു വേണ്ടി-
അലഞ്ഞു നടന്നു...
ഒരിക്കലും മറക്കാൻ കഴിയില്ല
അത്രത്തോളം സ്നേഹിച്ചു പോയി....
ആതമാവിലെ ആഴത്തിനുള്ളിൽ കയറീരിക്കാണ്-
ആ പ്രണയം...
അവൾ വെമ്പി...
ഇപ്പോഴും അവനേ തേടിയിരിക്കുന്നു-
അവൾ
പ്രതീക്ഷ കൈവിടാതെ... 
എന്നെങ്കിലും തന്റെ മുമ്പിൽ എത്തി-
ചേർന്നാലോ എന്ന് കരുതി......
 
                    ✍️ഫാത്തിമ സന
 
(അഭിപ്രായം ചേർക്കുക pls..)
 
ആത്മാർത്ഥമായി സ്നേഹിച്ചാൽ 
അമിതമായി സങ്കടപ്പെടെണ്ടി വരും