*റൂഹിന്റെ ഹൂറി_💖*
Part-31
✍️🦋Hina_rinsha🦋
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
°°°°°°°°°°°°°°°°°°°°°°°°°
ഹാദി Aman നെ തട്ടി വിളിച്ചു.....
"എന്താ ഹാദി..."
"അത് അ... Amna..."
"Amna ക്കെന്താ..."
Aman എഴുന്നേറ്റ് ഇരുന്നു....
"അറിയില്ല അവൾ നിലവിളിച്ച പോലെ..."
"പോലെ അല്ലെ ഒള്ളു... നിലവിളിച്ചില്ലല്ലോ... നിനക്ക് തോന്നിയത് ആകും പെണ്ണെ.."
"തോന്നിയത് ഒന്നും അല്ല... ഞ... ഞാൻ കേട്ടതാ..."
"എന്നിട്ട് ഞാൻ കേട്ടില്ലല്ലോ...."
"അതെങ്ങനെയാ ഉറങ്ങിയ പിന്നെ ഭൂകമ്പം വന്നാലും അറിയില്ലല്ലോ... മാറങ്ങോട്ട്... "
അതും പറഞ്ഞ് Aman നോട് ചൂടായി ഹാദി കാലിലെ പുതപ്പ് മാറ്റി വെപ്രാളത്തോടെ Amna ടെ റൂമിലേക്ക് ഓടി.... അപ്പോഴേക്കും താഴെ നിന്ന് ഹാജറയും വന്നിരുന്നു.....
🦋🦋🦋🦋
" ഇങ്ങളായിരുന്നോ... " Amna കിതപ്പോടെ ആഷിയെ നോക്കി.....
" എന്തിനാടി പിശാശെ നീ ഒച്ചവെച്ചത്..." ആഷി അവളെ നോക്കി പല്ല് കടിച്ചു......
"ഈ പാതിരാത്രി ഇമ്മാതിരി പേ കോലത്തിൽ ഇരുട്ടത്ത് വന്ന് നിന്ന കെട്ടി പിടിച്ച് ഒരുമ്മ തരാം.."
"ooh... അത് മതിയായിരുന്നു...." ആഷി ഇട്ടിരുന്ന ഹൂടിയുടെ cap തലയില്‍ നിന്ന് താഴ്ത്തി അവളെ നോക്കി ഇളിച്ചു കാണിച്ചു...
"എന്താ...."
Amna അവളെ തുറിച്ച് നോക്കി...
"ആ....
" Amna.... Door തുറക്ക്.... "
Aashi എന്തോ പറയാൻ നിന്നതും അപ്പോഴേക്കും ഡോറില് മുട്ട് വീണതും രണ്ടാളും ഞെട്ടലോടെ അങ്ങോട്ട് നോക്കി....
" സമാധാനം ആയില്ലെടി കുരിപ്പെ.... "
" നന്നായൊള്ളു... താന്റെ കളി എല്ലാരും അറിയട്ടെ.."
"oo എനിക്ക് കുഴപ്പം ഒന്നും ഇല്ല.... ഇതാവുമ്പോ നാളെ തന്നെ നിന്നെ എനിക്ക് കെട്ടിച്ച് തന്നാലോ..."
അവനെ പുച്ഛിച്ച് തിരിഞ്ഞ് നടന്ന അവൾ സ്വിച്ച് ഇട്ട പോലെ stuck ആയി....
"എന്താ എല്ലാരേയും അറിയിക്കുന്നില്ലേ...."
"നോക്കി നിക്കാതെ എവിടെ എങ്കിലും പോയി ഒളിക്കടോ..."
അപ്പോഴേക്കും ഡോറിലെ മുട്ട് ന്റെ sound കൂടിയിരുന്നു....
അവൾ അവന്റെ കൈ പിടിച്ച് വലിച്ച് റൂമിന് അകത്തേക്ക് കയറി.... എന്തിലോ തടഞ്ഞ് അവന്‍ മൂക്കും കുത്തി വീഴാന്‍ പോയതും അവൾ അവനെ പിടിച്ചു നല്ല പോലെ നിർത്തിച്ചു... എന്നിട്ട് കട്ടിലിന്റെ അടിയിലേക്ക് കയറി....
അവളെ പ്രവര്‍ത്തി കണ്ട് അവന്‍ അന്തം വിട്ട് അവളെ നോക്കി....
'" നീയെന്തിനാടി അതിന് അടിയില്‍ കയറുന്ന"
അപ്പോഴാണ് അവള്‍ക്കു സംഭവം ഓടിയത്....
' അത് ശരിയാലോ... താന്‍ എവിടെ നോക്കി നില്‍ക്കാടോ... വന്ന് കേറുന്നുണ്ടോ... ''
'' ആദ്യം നീ അതിന്റെ അകത്ത് നിന്ന് ഒന്ന് പുറത്ത് കടക്ക്😬😬... " ആഷി പല്ല് കടിച്ചു
" 😁അത് ഞാൻ മറന്നു.... അവൾ പല്ലിളിച്ചു എഴുന്നേറ്റ് നിന്നു...
അവന്‍ കട്ടിലിന് അടിയില്‍ കയറിയതും അവൾ ഒന്ന് നീട്ടി ശ്വാസം വലിച്ച് വിട്ട് റിലാക്സ് ആയി door തുറന്നു....
"amna.. എന്താ.. എന്തിനാ ശബ്ദം ഉണ്ടാക്കിയത്..."
"onnulla ബാബി.. ഉമ്മി രണ്ടാളും tension ആവണ്ടാ... വെള്ളം എടുക്കാന്‍ ഏഴ്ന്നേറ്റതാ പെട്ടന്ന് എന്റെ തന്നെ നിഴല്‍ കണ്ട് പേടിച്ചതാ..."
അവൾ പറയുന്ന കേട്ട് ആഷി ആശ്വാസത്തോടെ നെഞ്ചില്‍ കൈ വെച്ചു...
എന്തെങ്കിലും പൊട്ടതരം എഴുന്നള്ളിക്കും എന്നാണ് കരുതിയത്....ഭാഗ്യത്തിന് അതുണ്ടായില്ല....
ഹാദി room മുഴുവന്‍ ഒന്ന് കണ്ണോടിച്ചു.... ചിന്നി ചിതറി കിടക്കുന്ന ചില്ല് നോക്കി അവൾ നെറ്റി ചുളിച്ചു.
"പെട്ടന്ന് പേടിച്ചപ്പോ കൈയിൽ നിന്ന് jug slip ആയി.." amna തല താഴ്ത്തി കൊണ്ട് പറഞ്ഞു....
"hm..."
ഹാദി അങ്ങോട്ട് ചെന്ന് സൂക്ഷിച്ചു ഓരോ ചില്ല് ആയി പെറുക്കി എടുക്കാന്‍ തുടങ്ങി....
"ഞാൻ ചെയ്യാം മോളെ...."
"വേണ്ട ഉമ്മി... ഉമ്മി പോയി കിടന്നോ... ഇത് ഞാൻ clean ചെയ്തോളാം...."
"സ്സ്...."
"alloh കൈയിൽ തട്ടിയോ...ഞാൻ പറഞ്ഞില്ലേ ഞാന്‍ ചെയ്യാന്ന്...." ഹാജറ ഹാദി ന്റെ അടുത്തേക്ക് ചെന്നു....
"ദേ ബാബി ചോര വരുന്നുണ്ടല്ലോ..."
"മോള് പോയി കൈ കഴുക്..."
ഹാദി bathroom ല്‍ പോയി കൈ കഴുകി.... അപ്പോഴും Blood നില്‍ക്കുന്നില്ലായിരുന്നു അവൾ shall വെച്ച് കൈ പൊതിഞ്ഞു.....
" ഞാൻ ചെയ്തോളാം.... " ചില്ല് പെറുക്കി എടുക്കുന്ന ഹാജറ യെ നോക്കി ഹാദി പറഞ്ഞു....
"വേണ്ട... നീ പോയി കിടന്നോ....."
"വേണ്ട ഉ....
ഹാജറ ഒന്ന് കണ്ണുരുട്ടി നോക്കിയതും അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി.....
റൂമിന്റെ പുറത്ത് എത്തിയതും അവൾ കൈയിലെ സാധനത്തിലേക്ക് നോക്കി ഊറി ചിരിച്ചു....
റൂമിൽ കയറിയപ്പോ കണ്ടത് കട്ടിലിന്റെ head board ല്‍ ചാരി ഇരുന്ന് ഉറങ്ങുന്ന aman നെ ആണ്... അവൾ ശബ്ദം ഉണ്ടാക്കാതെ കൈയിൽ ഉള്ളത് ca കബോർഡ് ൽ വെച്ചു....
കീബോർഡ് ന്റെ ശബ്ദം കേട്ട് aman കണ്ണ് തുറന്നു...
"ആ നീ വന്നോ... എന്തിനാ amna നിലവിളിച്ചത്.."
Aman അവളെ കളിയാക്കി കൊണ്ട് ചോദിച്ചു....
"അവൾ നിഴല്‍ കണ്ട് പേടിച്ചതാ..."
അപ്പോഴാണ് അവളെ shall ല്‍ ബ്ലഡ് പടർന്നത് അവന്‍ കണ്ടത്....
"നിന്റെ shall ല്‍ എന്താ..."
അവന്‍ വെപ്രാളത്തോടെ ചോദിച്ചു...
"അത് പെട്ടന്ന് അവളെ കൈയിൽ നിന്ന് jug താഴെ വീണു പൊട്ടി അതിന്റെ ചില്ല് തട്ടിയതാ..."
അവൾ നിസ്സാരമായി പറഞ്ഞു....
"ഇവിടെ വന്നെ.."
അവൾ അവന്റെ അടുത്തേക്ക് ചെന്നു....
അവന്‍ Shall ല്‍ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന വിരൽ പുറത്ത് എടുത്തു....
"അത് ഒരു ചെറിയ മുറിവാ.... "
അവന്‍ അവളെ തറപ്പിച്ച് നോക്കി.... അത് കൊണ്ടാവും blood ഇത് വരെ നില്‍ക്കാത്തത്.. അവൾ ഒന്നും മിണ്ടിയില്ല....
അവന്‍ ഞൊടിയിടയിൽ അവളെ വിരൽ വായിലിട്ടു...
അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി.....
അവന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല...
അവന്റെ വായിലെ ചൂട് വിരലുകള്‍ കടന്ന് ശരീരം മുഴുവന്‍ വ്യാപിച്ച പോലെ തോന്നി അവള്‍ക്ക്.... പേരറിയാത്ത എന്തോ ഒന്ന് അവളെ പൊതിഞ്ഞു....
അവൾ അവന്റെ മുഖത്തേക്ക് കണ്ണിമ ചുമ്മാതെ നോക്കി.... അവനോടുള്ള അവളുടെ പ്രണയം ആ കണ്ണുകളില്‍ കാണാമായിരുന്നു....
വിരൽ വായില്‍ നിന്ന് എടുത്ത് തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നവളെ നോക്കി അവന്‍ പുരികം ഉയർത്തി.....
അവൾ പെട്ടന്ന് സ്വബോധത്തിൽ വന്ന് അവനെ നോക്കി ഒന്നുമില്ല എന്ന പോലെ തലയാട്ടി.....
"കൈ കഴുകിയിട്ട് വാ..."
യാന്ത്രികമായായിരുന്നു അവൾ bathroom ലേക്ക് നടന്നു....
അവളുടെ കിളി പോയ പോക്ക് കണ്ട് അവന് ചിരി വന്നു...
കൈ കഴുകി വന്നതും അവൾ ഒന്നും മിണ്ടാതെ ബെഡ്ഡിന്റെ ഓരത്തായി കിടന്നു...
Aman അവളെ ഇടുപ്പുലൂടെ ഇറുകെ കെട്ടി പിടിച്ചു.....
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി മായിക്കാതെ അവൾ കണ്ണുകൾ അടച്ചു....
🦋🦋🦋🦋
"എന്താ മോന്റെ ഉദ്ദേശം...."
മുന്നില്‍ ഇരിക്കുന്ന ആഷിയെ നോക്കി amna ചോദിച്ചു....
"ദുരുദ്ദേശം...."
അവന്‍ ഇളിച്ചു കൊണ്ട് പറഞ്ഞു......
"ദേ... ഞാൻ ഒരു കാര്യം പറയാം... ഇങ്ങനെ പ്രേമിച്ച് നടക്കാൻ ഒന്നും എന്നെ കിട്ടില്ല.... വേണമെങ്കിൽ കാക്കുനോട് സംസാരിച്ചു.....
"അതിന് നിന്നെയാ..... "
വല്യ ഗമയോടെ അവൾ പറഞ്ഞത് കേട്ട് തിരിച്ച് എന്തോ പറയാന് വന്നതും പകുതിക്ക് വെച്ച് അവന്‍ നിർത്തി....
" എ... എന്താ പറഞ്ഞേ..."
"കേട്ടില്ലേ.... വേണെങ്കില്‍ കാക്കുനോട് സംസാരിക്കാൻ.. ഇനിയും ഇങ്ങനെ മതില്‍ ചാടിയാല്‍ നാട്ടുകാര് അതുമിതും പറയും... "
അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു....
അവന്‍ ചിരിയും കരച്ചിലും എന്തൊക്കെയോ വരുന്നുണ്ടായിരുന്നു.....
അവന്‍ അവളെ കെട്ടിപിടിച്ചു......
അവൾ ഞെട്ടി നിന്നു....
" നാട്ടുകാര് പറയുന്നതാണ് അപ്പൊ കുഴപ്പം നിനക്ക് കുഴപ്പം ഒന്നും ഇല്ല..... "അവന്റെ ശബ്ദം ചെവിയില്‍ പതിച്ചതും അവൾ അവനെ ഉന്തി മാറ്റി.....
"അതേ ഇന്നത്തെ കോട്ട കഴിഞ്ഞു.... പോയേ..."
അവൾ അവനെ ഉന്തി balcony ല്‍ കൊണ്ടുവന്നു...
"ആയ്.... പറയടോ...."
"no more excuses go.. Go.. Go......" അവൾ athum പറഞ്ഞ് ഡോര്‍ അടച്ച് ഇട്ടു...
"yes...." അവന് സന്തോഷം കൊണ്ട് എന്തൊക്കെയാ ചെയ്യണ്ടേ എന്ന് മനസിലായില്ല...
Amna door ല്‍ ചാരി നിന്ന്....
"അയ്യേ... എന്തൊക്കെയാ പറഞ്ഞത്.... കുറച്ച് വട്ടം കറക്കായിരുന്നു..." അവൾ സ്വയം പറഞ്ഞ് തലക്ക് ഒരു കോട്ട് കൊടുത്തു......
കുറച്ച് കഴിഞ്ഞ് curtain നീക്കി നോക്കി..... ബൈക്ക് start ആക്കി പോകുന്ന ആഷി യെ നോക്കി.... അവൾ പോലും അറിയാതെ അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.....
🦋🦋🦋🦋
"*പെണ്ണേ...*"
അവന്‍ ആര്‍ദ്രമായി അവളെ വിളിച്ചു...
"ഹ്മ്മ്..."ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല... അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് ഇരുന്നു അവൾ....
മുഖം കൂർപ്പിച്ച് അവളെ നോക്കി കൊണ്ട് അവന്‍ വീണ്ടും വിളിച്ചു...
"പെണ്ണേ..."
അവൾ മുഖമുയര്‍ത്തി അവനെ നോക്കി.... അവന്റെ കണ്ണുകളില്‍ ജ്വാലച്ച് നില്‍ക്കുന്ന പ്രണയം താങ്ങാന്‍ വയ്യാതെ അവൾ മിഴികള്‍ താഴ്ത്തി....
"നീ എന്നെ ഒന്ന് വിളിച്ചേടി പെണ്ണെ...."
മുഖത്ത് കുസൃതി വിതറി കൊണ്ട് അവന്‍ അവളോട് ചോദിച്ചു....
"എന്ത്.." കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അവൾ കുസൃതിയോടെ അവനെ നോക്കി....
മുഖം കൂർപ്പിച്ച് അവന്‍ അവളെ നോക്കി....
"റൂഹേന്ന്..."
അവൾടെ മൂക്കില്‍ മൂക്ക് മുട്ടിച്ച് കൊണ്ട് അവന്‍ പറഞ്ഞു....
"റൂഹേ...." അത്രമേല് ആര്‍ദ്രമായി അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പതിയെ വിളിച്ചു...
അവന്റെ കണ്ണുകൾ വിടര്‍ന്ന് തിളങ്ങി.......
"നീ ഹൂറിയാടി പെണ്ണെ....*റൂഹിന്റെ ഹൂറി_💖* അവളെ തന്നിലേക്ക് ഒന്ന് കൂടി ചേര്‍ത്ത് പിടിച്ച് കൊണ്ട് അവന്‍ പതിയെ മൊഴിഞ്ഞു....
അവന്റെ ചുണ്ടുകള്‍ നേര്‍മയായി അവളുടെ അധരങ്ങളിൽ ചേര്‍ന്നു.....
....................💥
*റൂഹ്..*
പാതി മയക്കത്തിലും അവളുടെ ചുണ്ടുകള്‍ അങ്ങനെ മന്ത്രിച്ചു....
ഹാദി ഞെട്ടി കണ്ണുകൾ തുറന്നു...
അവളുടെ ഹൃദയമിടിപ്പ് അതിവേഗത്തില്‍ ആയിരുന്നു... Ac യുടെ തണുപ്പിലും ചെന്നിയിലൂടെ വിയര്‍പ്പ് ഒലിച്ചിറങ്ങി... ശരീരം വിറയ്ക്കുന്ന പോലെ തോന്നി.....
*റൂഹ്..* കിതപ്പോടെ അവളുടെ ചുണ്ടുകള്‍ ആ നാമം ഉരുവിട്ടു.....
അപ്പോഴും തന്നെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന കൈകൾ അവള്‍ക്ക് അസ്വസ്ഥയായി തോന്നി....
അവൾ Aman ന്റെ കരവലയത്തിൽ നിന്ന് എഴുന്നേറ്റ് bathroom ലേക്ക് പോയി മുഖം വെള്ളം തളിച്ച് കഴുകി.... അപ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു....
ഹൃദയം എന്തിനോ വേണ്ടി അലമുറ കൂട്ടും പോലെ....
കുറച്ച് സമയം ഭിത്തിയിൽ ചാരി നിന്ന് അവൾ ഇറുകെ കണ്ണുകൾ അടച്ചു പിടിച്ചു.....
സ്വപ്നം വീണ്ടും കണ്‍മുന്നില്‍ തെളിഞ്ഞത് ഞെട്ടലോടെ കണ്ണുകൾ തുറന്നു.... തന്നെ നോക്കി ചിരിക്കുന്ന ആ മുഖം അവളെ വല്ലാതെ അസ്വസ്ഥതമാക്കി......
അവൾ തിരികെ റൂമിൽ പോയി കിടന്നു.... കണ്ണടക്കും തോറും ആ മുഖം കണ് മുന്നില്‍ തെളിഞ്ഞ് വന്നു.... അവള്‍ക്ക് ബ്രാന്ത് പിടിക്കും പോലെ തോന്നി.... എപ്പോഴോ അവൾ ഉറക്കത്തിലേക്ക് ആണ്ടുപോയി....
🦋🦋🦋🦋
Aishu തട്ടി വിളിച്ചിട്ടാണ് ആഷി കണ്ണ് തുറന്നത്....
"എന്താടീ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെ..."
"kakku ന് ഫോൺ..."
ആഷി ഫോൺ വാങ്ങി ചെവിയില്‍ വെച്ചു...
"Good morning brooi..." അപ്പുറത്ത് നിന്ന് ഹാദി ഡെ sound കേട്ടു....
"നീയായിരുന്നോ... കുരിപ്പ് ഉറങ്ങാനും സമ്മതിക്കില്ല...."
"kakku ഇന്നലെ രാത്രി ഇവിടെന്ന് എപ്പഴാ പോയത്....."
"അത്. ഒരു ര....." പറയാൻ വന്നത് വിഴുങ്ങി അവന്‍ ഉമിനീരിറക്കി...
"അല്ല ഇന്നലെ നൈറ്റ് എപ്പഴാ കള്ള കാമുകന്‍ kakku ഇവിടുന്നു പോയത് എന്ന് ചോദിക്കായിരുന്നു.."
"നീ എന്തൊക്കെയാ ഈ പറയുന്നത്... എനിക്ക് ഒന്നും മനസ്സിലായില്ല.... "
" ഞാൻ ഒന്നും പറഞ്ഞില്ല... അല്ല kakku ന്റെ ഫോൺ എവിടെ. ..."..
"അത്......
അവന്‍ ടി പോയിൽ നോക്കി അവിടെ ഉണ്ടായിരുന്നില്ല..... Pant ന്റെ pocket ലും....
"തപ്പണ്ടാ... അത് എന്റെ കൈയിൽ ഉണ്ട്.. "..
"ആ. അത്...."
"സത്യം പറഞ്ഞോ എത്ര കാലായി ഇത് തുടങ്ങിയിട്ട്...."
അവന്‍ ഇരുന്ന ഇരിപ്പിൽ വിടര്‍ത്തു...
"രണ്ട്...."
" രണ്ട് മാസ്സോ..."
"eeey... അല്ല ഇന്നലെ രണ്ടാമത്തെ പ്രാവിശ്യം...."
"വിശ്വസിക്കാവോ...."
"സത്യം. .."
"hmm
Deee.. നാറ്റിക്കരുത്.... ഹ
അത് നമ്മക്ക് ആലോചിക്കാ... ഫോൺ വേണമെങ്കില് പോരെ... "
അവൾ athum പറഞ്ഞ് ഫോൺ കട്ട് ആക്കി....
അവന്‍ കഴുത്തിൽ പൊടിഞ്ഞ വിയര്‍പ്പ് കൈ കൊണ്ട് തുടച്ചു....
'ആ കൂരിപ്പ് നാറ്റിക്കും'
🦋🦋🦋🦋
*"കഥയിലെ ഹൂര്‍യോ ഞാൻ കടൽ നടുക്കൊ നിന്റെ മരതക ഗൃഹം..
കരുതി വച്ചു നീയെനിക്കായി ഈ അപരിചിത പുരം..
ഇവിടമോ ശരണാലയം...
നീ തരും കരുണാകരം..
നമ്മളെത്തിയ പവിഴ ദ്വീപ ഹൃദം..
തേടിയ തീരം.. ദൂരം.."*
ഹാദി കണ്ണ് തുറന്നപ്പോള്‍ കണ്ടത് പാട്ടും പാടി മുടി കെട്ടുന്ന ഹാദി യെ ആണ്.... അവന്‍ ഒരു നിമിഷം അവളെ നോക്കി കിടന്നു....
" എന്റെ പോണ്ടാട്ടി ഇന്ന് നല്ല mood ല്‍ ആണല്ലോ.."
അവന്റെ ശബ്ദം കേട്ട് അവൾ സ്വിച്ച് ഇട്ട പോലെ പാട്ട് നിർത്തി....
" എന്തിനാ നിര്‍ത്തിയേ.... നല്ല ഈണം ഉള്ള കഴുത പാടും പോലെ ഉണ്ടായിരുന്നു......" അവന്‍ ചിരിയോടെ പറഞ്ഞു....
അവൾ അവനെ നോക്കി മുഖം കൂർപ്പിച്ചു....
" നീയെങ്ങോട്ട രാവിലെ തന്നെ.... "
" താഴേക്ക്.... '"
"പോയി collage ല്‍ പോടി..." അവന്‍ ദേഷ്യത്തോടെ പറഞ്ഞതും... അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി....
" എന്താ പോവില്ലേ.... "
' എന്റെ പട്ടി പോവും....'
"എന്തെങ്കിലും പറഞ്ഞോ...."
"പോവാ... എന്ന് പറഞ്ഞതാ..."
അവൾ അതും പറഞ്ഞ് നിലത്ത് ആഞ്ഞ് ചവിട്ടി താഴേക്ക് പോന്നു....
Kitchen ലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ആരോ കോളിങ് bell അടിച്ചത്.......
'ഈ രാവിലെ തന്നെ ആരാ...'
സംശയത്തോടെ അതും പറഞ്ഞ് അവൾ വാതിൽ തുറക്കാന്‍ പോയി.....
അപ്പോഴും അവളുടെ ഹൃദയം അനുസരണയില്ലാതെ മിടിച്ചിരുന്നു...
വാതിൽ തുറന്നതും മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ വിടര്‍ന്നു... ഒരു തങ്ങിനെന്ന പോൽ അവൾ വാതിലിലെ പിടി മുറുക്കി...... അവൾ പോലുമറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി..... ഞെട്ടലിൽ നിന്നവള്‍ക്ക് കരകയറാന്‍ സാധിച്ചില്ല.... ഒന്ന് അനങ്ങാന് കഴിഞ്ഞില്ല......
അവനും അതേ ഞെട്ടലിൽ ആയിരുന്നു.... പതിയെ അത് മാറി അവന്റെ ഞരമ്പുകൾ വരിഞ്ഞ് മുറുകി മുഖത്ത് രക്തമയം പടർന്നു....
*"റൂഹ്.."*
ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ അവളുടെ തൊണ്ടയില്‍ കുരുങ്ങി കിടന്ന രണ്ടക്ഷരങ്ങൾ പുറത്തേക്ക് ചാടി......
......തുടരും🦋
അങനെ ഒടുക്കം ഇങ്ങള് സോയ്ച്ച ആളെ ഞാൻ കൊണ്ട് തന്നിട്ടുണ്ട്.... ഇനി ആരും rooh നെ ചോദിച്ച് അലമുറ ഇടേണ്ട... കയ്യോടെ പിടിച്ചോ... കൊല്ലേ വളര്‍ത്തേ എന്ത് വേണേ ചെയ്തോളിം...
ന്ന പിന്നെ സേച്ചി അങ്ങ്ട്😌🚶♀️🚶♀️🚶♀️🚶♀️